"ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
| name          = ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും
| image          =[[പ്രമാണം:Dweep.JPG|300px]]
| image_caption  = 
| author        = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[പരിസ്ഥിതി ]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ജനുവരി ,1995
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
''കുറിപ്പ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1995 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ ലഘുലേഖയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ 1995 നു മുൻപ് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്‌ അതിനു ശേഷം വന്നിട്ടുള്ള മാറ്റങ്ങൾ ഇതിൽ ലഭ്യമാവുകയില്ല.

''
''
=='''ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും'''==
===വേമ്പനാട്ട് കായൽ-ഒരു വിശാല സമ്പദ് വ്യൂഹം===

'''വേമ്പനാട്ട് കായൽ-
'''ആമുഖം'''
'''ഒരു വിശാല സമ്പദ് വ്യൂഹം'''''
 
ആമുഖം

കേരളത്തനിമയായ പ്രകൃതിരമണീയതയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഏതൊരാളുടേയും മനസ്സിലേക്കാദ്യം കടന്നു വരിക കേരളത്തിന്റെ മാത്രം സമ്പത്തായ മനോഹരങ്ങളായ കായല്പ്പരപ്പുകളും സ്ന്നിഗ്ദ്ധമായൊഴുകുന്ന നദികളുമായിരിക്കും. 44 നദികളും അത്ര തന്നെ കായലുകളും കൊണ്ട് ധന്യമായ ഈ ഭൂപ്രദേശത്തിന്‌ തുല്യമായ ചാരുതയിൽ മറ്റൊരു ഭൂപ്രദേശം വിരളമാണ്‌. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിൽ മിക്കവയും കായലുകളുമായി ചേർന്ന് കടലിൽ പതിക്കുകയാണ്‌ ചെയ്യുന്നത്. കടലിനേയും നദികളേയും കൂട്ടിയിണക്കിക്കൊണ്ട് കേരളത്തിന്റെ തീരപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ പല രീതികളിൽ കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാത്രമല്ല രാസ-ഭൗതിക-ജീവശാസ്ത്ര സവിശേഷതകളാൽ അനുഗ്രഹീതമായ ഈ ജലാശയങ്ങളോളം ജീവസംവഹനശേഷിയുള്ള ജലപരിസ്ഥിതിവ്യൂഹങ്ങൾ വിരളവുമാണ്‌

വരി 17: വരി 39:

കേരളമുൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സാംസ്കാരിക ഘടനയിൽ ഗണ്യമായ സ്വാധീനമുള്ള ഈ അമൂല്യങ്ങളായ കായൽ പരപ്പുകളുടെ ഭൂരിഭാഗവും ഇന്ന് നഗരവല്ക്കരണം നെല്ക്കൃഷി, മൽസ്യകൃഷി,തുർമുഖവികസനം തുടങ്ങി നാനാവിധമായ വികസന പ്രവർത്തനങ്ങളുടെ പേരിൽ നികത്തപ്പെട്ടിരിക്കുന്നു എന്നതാണ്‌ സത്യം.കേരളത്തിന്‌ പ്രകൃതി കനിഞ്ഞു നല്കിയ ഈ ജലാശയങ്ങൾ മൽസ്യസമ്പത്തിന്റെ വളർച്ചയിലും പാരിസ്ഥിതിക സംതുലനം പാലിക്കുന്നതിലുമെല്ലാം എന്തൊക്കെ സംഭാവനകളാൺ നല്കിവരുന്നതെന്നറിഞ്ഞാലേ അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാകൂ.

'''കായൽ നിർവ്വഹിക്കുന്ന പാരിസ്ഥിതിക ധർമ്മങ്ങൾ'''
ഏതൊരു ആവാസവ്യവസ്ഥയെപ്പോലെയും കായലും നിരവധി പാരിസ്ഥിതിക ധർമ്മങ്ങൾ നിർവ്വഹിക്കുന്നതാണ്‌.അവയിൽ താഴെപ്പറയുന്നവ പ്രധാന്യമർഹിക്കുന്നു :-
#ഒഴുകിയെത്തുന്ന ജലത്തിന്റെ സംഭരണിയും സ്വാഭാവിക അരിപ്പയുമായി കായൽ പ്രവർത്തിക്കുന്നു.
#സമീപപ്രദേശങ്ങളിലെ വെള്ളപ്പോക്ക നിയന്ത്രണം സാധ്യമാക്കുന്നു.
#ഭൗമജലത്തിന്റെ സമ്പത്ത് നിലനിർത്തുന്നു.
#കണ്ടൽ കാടുകളെ നിലനിർത്തുന്നു.
#വിവിധയിനം സമുദ്ര-ശുദ്ധജല മത്സ്യങ്ങളുടെ പ്രകൃതിദത്തമായ കളിത്തൊട്ടിലും നഴ്സറിയുമായി പ്രവർത്തിക്കുന്നു.
#ദേശാടനപക്ഷികളുടേയും ജന്തുക്കളുടേയും സങ്കേതങ്ങളൊരുക്കുന്നു.
#ഉൾനാടൻ ജലാശയങ്ങളിലേക്ക്  അധികരിച തോതിൽ ഓരുജലം കയറുന്നത് തടയുന്നു
'''വേമ്പനാട്ടുകായൽ-ഇന്നലെ,ഇന്ന്‌'''
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും വലിയ ഒരു ജലാശയമാണ്‌ വേമ്പനാട്ടുകായൽ. ആലപ്പുഴ മുതൽ അഴിക്കോട് വരെ വ്യാപിച്ചു കിടക്കുന്ന വേമ്പനാട്ടുകായൽ ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലാണ്‌ രൂപം കൊണ്ടതെന്നാണ്‌ ചരിത്രകാരന്മാരുടെ അഭിപ്രായം. ക്രിസ്താബ്ദം 1341ൽ നടന്ന അതിശക്തമായ പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം വേമ്പനാട്ടുകായലിൽ നിരവധി ദ്വീപുകൾ ഉയർന്നു വരികയുണ്ടായി.തോട്ടപ്പള്ളി, അന്ധകാരനഴി,കൊച്ചി എന്നിവിടങ്ങളിലായി വേമ്പനാട്ടുകായലിനെ കടലുമായി ബന്ധിപ്പിക്കുന്ന മൂന്ന്‌ ചാനലുകൾ രൂപം കൊണ്ടൂ. കൊടുങ്ങല്ലൂരിൽ വച്ച് അറബിക്കടലുമായി സന്ധിക്കുന്ന പെരിയാർ ഇതേ കാലയളവിൽ (മുമ്പ് പരാമർശിച്ച അതേ വെള്ളപ്പൊക്കം മൂലം) ഗതിമാറി ഒഴുകി വരാപ്പുഴ വഴി കൊച്ചിക്കായലിൽ പതിച്ചു. പെരിയാറിന്റെ ഗതിമാറ്റത്തെ തുടർന്നുണ്ടായ മണ്ണും എക്കലും അടിഞ്ഞ് നിരവധി ചെറു ദ്വീപുകളും കൊച്ചിക്കായലിൽ രൂപം കൊണ്ടു.[[പെരിയാർ]], [[ചാലക്കുടിപ്പുഴ|ചാലക്കുടി]][http://ml.wikipedia.org/ചാലക്കുടിപ്പുഴ], [[പമ്പ]], [[അച്ചങ്കോവിൽ]],[[മണിമല]], [[മീനച്ചിൽ]],[[മുവാറ്റുപുഴ]] എന്നിവയാണ്‌ വേമ്പനാട്ടുകായലിൽ പതിക്കുന്ന പ്രധാന നദികൾ
ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ വേമ്പനാട്ടുകായലിന്റെ മൊത്തം വിസ്തൃതി 36,500 ഹെക്ടർ ആയിരുന്നു. ഈ ജലാശയത്തിന്റെ വിസ്തൃതി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തിനിടയിൽ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട്. നെല്കൃഷിവികസം, ചെമ്മീൻകൃഷി വ്യാപനം, തുറമുഖ വികസനം, നഗര വികസനം തുടങ്ങിയ വികസനോന്മുഖവും അല്ലാത്തതുമായ നാനാവിധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ഈ കായൽ ഭൂമി നിരന്തരമായി നികത്തപ്പെട്ടത്. എ.ഡി. 1834 വരെ വേമ്പനാട്ടുകായലിന്‌ 36,500 ഹെക്ടർ വിസ്തീർണ്ണമുണ്ടായിരുന്നതായും അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികൾ കാർഷിക വികസനത്തിന്‌ ഊന്നൽ കൊടുക്കുകയും അതിനായി വേമ്പനാട്ടുകായലിന്റെ നല്ലൊരു ഭാഗം നെല്പ്പാടങ്ങളായി രൂപാന്തരപ്പെടുത്തിയെടുക്കുകയും ചെയ്തതായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്മൂലം ഈ നൂറ്റാണ്ടിന്റെ ആദ്യ ദശയോടെ ഏകദേശം 2226.7 ഹെക്ടർ കായൽ നെല്കൃഷിവികസനത്തിന്റെ പേരിൽ സർക്കാർ പിന്തുണയോടെ നികത്തപ്പെട്ടു കഴിഞ്ഞതായും മനസ്സിലാക്കാം. കായൽ ഭൂമിയുടെ നെടുകെയുള്ള ചുരുങ്ങൽ കൊച്ചി തുറമുഖത്തടിയുന്ന ഖരവസ്തുക്കളുടെ തോത് വർദ്ധിപ്പിക്കുനതുമൂലമാണെന്ന അനുമാനത്തിൽ 1903 ൽ കായൽ നികത്തൽ നിരോധിച്ചുകൊണ്ട് തിരുവിതാംകൂർ ഭരണാധികൾ ഉത്തരവിടുകയുണ്ടായി.1912 ആയപ്പോഴേക്കും നിരോധനം നീക്കുകയും 1912-നും 1931 നും ഇടക്കുള്ള കാലയളവിൽ 52,253.15 ഹെക്ടർ കായൽ വീണ്ടും നികത്തപ്പെടുകയുമുണ്ടായി. കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കുട്ടനാട്ടിലെ Q.S.T,R ബ്ളോക്ക് കായൽ നിലങ്ങൾക്കായി യഥാക്രമം 700 ഓളം ഹെക്ടറും 620 ഓളം ഹെക്ടറും ഭൂമി കൂടി 1941-1950 കാലയളവിനുള്ളിൽ നികത്തപ്പെട്ടു. കാർഷികവികസനം മുൻനിറുത്തിയുള്ള കായൽ കൈയേറ്റം ഏറ്റവും കൂടുതൽ നടന്നത് കുട്ടനാട് പ്രദേശത്തായിരുന്നു.പിന്നീട് വിവിധങ്ങളായ ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളും സർക്കാറും ചേർന്ന് ഏകദേശം 1500 ഹെക്ടർ കായലും അതിനോടനുബന്ധിച്ചുള്ള പ്രദേശങ്ങളും നികത്തിയെടുക്കുകയുണ്ടായി. ഏകദേശം 500 ഹെക്ടർ കായൽ ചകിരി വ്യവസായത്തിനുവേണ്ടി തൊണ്ടഴുക്കിയെടുക്കുന്നതിനുമാത്രമായി ഉപയോഗിക്കപ്പെട്ടുവരുന്നു. 1955ലെ വിവാദപരമായ തോട്ടപ്പിള്ളി സ്പിൽവേയുടേയും തണ്ണീർമുക്കം ബണ്ടിന്റേയും നിർമ്മാണത്തെ തുടർന്ന് 6900 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഭാഗം കൂടി കായൽ ആവാസവ്യവസ്ഥയിൽ നിന്നും വേർപ്പെടുത്തപ്പെട്ടു.1970 വരെ 5100 ഹെക്ടർ കായൽ പ്രദേശം നെല്കൃഷിയോടനുബന്ധിച്ചുള്ള ചെമ്മീൻ വാറ്റിനായി എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. തുടർന്നുള്ള 15 വർഷത്തിനുള്ളിൽ 800 ഹെക്ടർ പ്രദേശം കൂടി നെൽകൃഷി-ചെമ്മീൻ വളർത്തൽ ലക്ഷ്യങ്ങൾക്കായി രൂപാന്തരപ്പെടുത്തുകയുണ്ടായി.(പട്ടിക 1 കാണുക) അതായത് ഈ നൂറ്റാണ്ടിന്റെ ആദ്യമുണ്ടായിരുന്ന കായലിന്റെ 63.298% ഉം മേല്പ്പറഞ്ഞ ലക്ഷ്യങ്ങൾക്കായി നികത്തപ്പെട്ടു കഴിഞ്ഞു
----
'''പട്ടിക-1
കാർഷിക വികസനത്തിനും മത്സ്യകൃഷിയ്ക്കുമായി വേമ്പനാട്ടു കായലിൽ നടന്ന കായൽ നികത്തൽ'''
{| class="wikitable"
|-
! കാലഘട്ടം!! നികത്തിയെടുത്ത<br>കായൽ(ഹെക്ടർ) !! എത്ര ശതമാനം<br> നികത്തി(%) !! ലക്ഷ്യം
|-
| 1834-1903|| 2226.72|| 6.100 || കൃഷി
|-
| 1912-1931 || 5253.15 || 14.392|| കൃഷി
|-
| 1941-1950 || 1325.00 || 3.630|| കൃഷി
|-
| 1950-1970 || 5100.00|| 13.972 || നെൽകൃഷിയ്ക്കും ചെമ്മീൻ വാറ്റിനുമായി
|-
| 1970-1984|| 800.00|| 2.191 || നെൽകൃഷിയ്ക്കും ചെമ്മീൻ വാറ്റിനുമായി
|-
| 1900-1984|| 1500.00|| 4.109|| ഗൃഹനിർമ്മാണം,കൃഷി,ചകിരിവ്യവസായവുമായി<br> ബന്ധപ്പെട്ട് തൊണ്ടഴുക്കൽ
|-
| 1975|| 6900.00 || 18.904 || തണ്ണീർമുക്കം,തോട്ടപ്പള്ളി സ്പിൽവേ നിർമ്മാണം
|-
| ആകെ|| 23104.87|| 63.298 ||
|}
Ref: The shrinking backwaters of kerala: Dr U K Gopalan & others of NIO
----
1920 മുതൽ നഗരത്തിന്റേയും തുറമുഖത്തിന്റേയും വികസനങ്ങൾക്കായി 694.19 ഹെക്ടർ വിസ്തീർണ്ണമുള്ള കായൽ നികത്തിയെടുത്തു കഴിഞ്ഞതായാണ്‌ ലഭ്യമായ ചില കണക്കുകൾ സൂചിപ്പിക്കുന്നത്( പട്ടിക 2 കാണുക) ഔദ്യോഗിക രേഖകളിൽ നിന്നും വെളിവാകുന്ന ഈ വസ്തുതകൾ അപൂർണ്ണമാണെന്നും നിലവിൽ അതിനേക്കാളുമെത്രയോ മടങ്ങ് കായൽ നികത്തൽ നടന്നു കഴിഞ്ഞതായുമാണ്‌ അഡാക്ക് സര്ർവേയിൽ നിന്നും മനസ്സിലാക്കാനാകുന്നത് ( പട്ടിക 3 കാണുക)
----
പട്ടിക-2
''പട്ടിക-2 ചേർക്കണം
''
----
പട്ടിക-3
''പട്ടിക-3 ചേർക്കണം
''
----
കായല്പ്പരപ്പിലുണ്ടായ ചുരുങ്ങൽ പോലെ തന്നെ ഗുരുതരമാണ്‌ കഴിഞ്ഞ അമ്പത് വർഷംകൊണ്ട് വേമ്പനാട്ടുകായലിന്റെ ആഴത്തിലുണ്ടായ വ്യത്യാസം. വേമ്പനാട്ടുകായലിൽ പതിക്കുന്ന നദികൾ ഒഴുക്കിക്കൊണ്ടു വരുന്ന എക്കലും പെരിയാറിന്റെയും ചിത്രപ്പുഴയുടെയും തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന വ്യവസായശാലകളിൽ നിന്നും വരുന്ന ഖരമാലിന്യങ്ങളുമാണ്‌ പ്രധാനമായും കായലിന്റെ ആഴം കുറയ്ക്കുന്നതിന്ന്‌ കാരണമായിരിക്കുന്നത്. കൊച്ചി കായലിലെ എക്കലടിയിൽ മുൻകാലങ്ങളേക്കാൾ ഗണ്യമായി വർധിച്ചുവരുന്നതായാണ്‌ പ്ഠനങ്ങൾ തെളിയിക്കുന്നത്. നദികളുടെ ആവാഹക്ഷേത്രങ്ങളിലുണ്ടാകുന്ന വനനശീകരണവും അനിയന്ത്രിതമായ മണല്വാരലും നദികളിലൂടെയുള്ള മണ്ണൊലിപ്പ് ശക്തമാക്കുന്നതിനാൽ എക്കലടിയലിന്റെ തോത് വർധിപ്പിക്കുന്നതിടയാക്കുന്നു. ആഴത്തിലും പരപ്പിലുണ്ടായിരിക്കുന്ന ചുരുങ്ങൽ മൂലം  വ്യവസായജന്യമാലിന്യങ്ങളായി എത്തിചേരുന്ന വിഷവസ്തുക്കളുടേയും അലേയ ഖരവസ്തുക്കളുടേയും അളവ് ഭീതി ജനിപ്പിക്കുന്ന അപായകരമാം വിധം വർധിക്കുന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്‌. വ്യവസായജന്യമാലിന്യങ്ങളിൽ  കോപ്പർ, മെർക്കുറി,സിങ്ക്,കാഡ്മിയം,ലെഡ്,നിക്കൽ,അയൺ എന്നിവയുടെ കണികകൾ ഉയർന്ന തോതിലടങ്ങിയിരിക്കുന്നുവെന്ന്‌ 1986-ൽ നടന്ന ഒരു പഠനം തെളിയിക്കുന്നു(ഔസേഫ്.പി.പി CESS,1987).ചുരുക്കത്തിൽ കഴിഞ്ഞ 50 വർഷം കൊണ്ട് വേമ്പനാട്ടുകായലിന്റെ ശരാശരി ആഴം 6.7 മീറ്ററിൽ നിന്നും 4.4 മീറ്ററായി കുറഞ്ഞിരിക്കുകയാണ്‌. മാത്രമല്ല, ആലപ്പുഴ മുതൽ അഴിക്കോട് വരെയുള്ള പ്രസ്തുത കായലിന്റെ വ്യാപ്തം 2.449 ഘന ക്.മീറ്ററിൽ നിന്നും 0.559 ഘന ക്.മീറ്ററായി (22.83%) കുറഞ്ഞതായും കാണാൻ കഴിയും. വ്യാപ്തത്തിലും വിസ്തീർണ്ണത്തിലുമുണ്ടായിക്കുന്ന ഈ ശോഷണം മൂലം മലിനീകരണത്തിന്റെ സാന്ദ്രത വർദ്ധിക്കാനും അനതിവിദൂര ഭാവിയിൽ വേമ്പനാട്ടു കായൽ ജലജീവസമ്പത്തിന്റെ നിലനില്പിന്‌ തന്നെ ഭീഷണിയായി മാറാനും ഇടയുണ്ട്. അതിന്റെ മറ്റൊരു ലക്ഷണം തന്നെയാണ്‌ നദികളിൽ ഈയിടെയായി ഓരുജല ഭീഷണിയും മലിനികാരികളുട വർദ്ധിത സാന്ദ്രതയുമെല്ലാം.
----
പട്ടിക-4
''പട്ടിക-4 ചേർക്കണം
''
----
==='''വേമ്പനാട്ടുകായലും കേരളത്തിന്റെ മത്സ്യസമ്പത്തും'''===
'''മത്സ്യവിഭവശേഷി'''
കേരളത്തിലെ കായൽ മത്സ്യ സമ്പത്തിനെക്കുറിച്ച് വളരെ പരിമിതമായ പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. അതിൽ തന്നെ വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് 
മാത്രമേ ഗൗരവതരമായ എന്തെങ്കിലും പഠനം നടന്നിട്ടുള്ളൂ. കേരളത്തിലെ മറ്റു കായലുകളെ അപേക്ഷിച്ച് വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വൈവിദ്ധ്യത്തിലും മുൻപന്തിയിലാണ്‌.ഏകദേശം 150 ഇനം മത്സ്യങ്ങളും, പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 5 ഇനം ചെമ്മീനുകളും,നോൺ- പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 4 ഇനം കൊഞ്ചും, 3 ഇനം ഞണ്ടും ഒരിനം കറുത്ത കക്കയും ചേർന്നതാണ്‌ വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത്. വാർഷികാടിസ്ഥാനത്തിൽ 7200 ടൺ മത്സ്യവും 7000 ടൺ കക്കയും ഈ കായലിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നു
'''വേമ്പനാട്ടുകായൽ-
'''ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതിദത്തമായ നഴ്സറി''''''
കായലുകളെ ആശ്രയിച്ചു കഴിയുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒന്നാണ്‌ ചെമ്മീൻ സമ്പത്ത്. ചെമ്മീൻ ഉല്പാദനത്തിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്താനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. (മഹാരാഷ്ട്ര മുന്നോട്ടു വരുന്നു). കേരളത്തിന്റെ തീരക്കടലിൽ നിന്നും ലഭിക്കുന്ന നമുക്കേറെ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീനും കേരളത്തിന്റെ വിസ്തൃതമായ കായല്പ്പരപ്പുകളുമായുള്ള ജൈവപരമായ ബന്ധം എന്തന്നറിയുമ്പോഴേ കായലിന്റെ വിസ്തൃതിയിലും ആഴത്തിലും വന്നിരിക്കുന്ന ശോഷണം ചെമ്മീൻ ഉല്പാദനത്തെ എപ്രകാരമാണ്‌ ബാധിക്കുകയെന്ന് വിലയിരുത്താനാകൂ. കേരളത്തീരത്ത് നിന്നും ലഭിക്കുന്ന പെനയ്ഡ് ഇനത്തില്പ്പെട്ട നാരൻ(Penaeus indicus),കാര(Penaeus monodon),പൂവാലൻ(Meta penaeus dobsoni), കഴന്തൻ(Meta penaeus affinis),ചൂടൻ(Meta penaeus monoceros),നോൺ പെനയ്ഡ് ഇനത്തില്പ്പെട്ട കരിക്കാടി(Para penaeopsis- Non-penaeid) എന്നീ 6 ഇനം ചെമ്മീനുകളെയാണ്‌ വാണിജ്യാടിസ്ഥാനത്തിൽ ചൂഷണം ചെയ്തു വരുന്നത്.ഇതിൽ ആദ്യത്തെ 5 ഇനങ്ങളുടെ ജീവിതചക്രം വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്നു. പെനയ്ഡ് ഇനത്തിൽപ്പെട്ട ഈ ചെമ്മീനുകൾ മുട്ടയിടാൻ തീരക്കടലിന്റെ ആഴംകൂടിയ ഭാഗങ്ങൾ തെരെഞ്ഞെടുക്കുന്നു. ഇവ ഇടുന്ന മുട്ട വിരിഞ്ഞ് ലാർവ(post larvae) തീരക്കടലിന്റെ ആഴംകുറഞ്ഞ കരയോരഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നു.പിന്നീട് അഴിമുഖത്തിലൂടെ കായലിൽ പ്രവേശിക്കുന്ന ഇവ ഏതാണ്ട് 3 മാസം മുതൽ 4 മാസം വരെ കായലിലെ അനുയോജ്യ ലവണജലം ഉള്ള ഭാഗങ്ങളിൽ വിഹരിച്ച് വളർച്ച പ്രാപിച്ചശേഷം വീണ്ടും കടലിലേക്ക് തിരിച്ചുപോകുന്നു. കടലിൽ വച്ച് വീണ്ടും വംശവർദ്ധന നടക്കുന്നു. ഈ ജീവിത ചക്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. ചുരുക്കിപറഞ്ഞാൽ വ്യവസായ പ്രാധാന്യമുള്ള പെനയ്ഡ് വർഗ്ഗത്തില്പ്പെട്ട ചെമ്മീനുകളുടെ  ജീവിതചക്രം പൂർത്തീകരിക്കുവാൻ കായലുകൾ ഒരു പ്രകൃതിദത്തമായ കളിത്തൊട്ടിലും നഴ്സറിയുമായി പ്രവർത്തിക്കുന്നു.. കരിക്കാടി(നോൺ പെനയ്ഡ്) ചെമ്മീൻ ഒഴികെയുള്ള കേരളതീരത്ത് ലഭ്യമായ എല്ലാ ചെമ്മീനുകളും ഇങ്ങനെ കായലിനെ ആശ്രയിച്ചു കഴിയുന്നവരാണ്‌.മാത്രമല്ല ഇപ്രകാരം കടലിൽ തിരിച്ചെത്തുന്ന ചെമ്മീനുകൾ കടലിലൂടെ യത്ര ചെയ്ത് കർണ്ണാടക- തമിഴ്നാട് തീരങ്ങളിലും എത്തിപ്പെടുന്നതയി  പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്തെ ചെമ്മീൻ സമ്പത്ത് ഈ വിധത്തിൽ കേരളത്തിലെ കായല്പ്പരപ്പുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതായി കാണാവുന്നതാണ്‌. ജീവിതകാലയളവിൽ ഏറിയസമയവും കായലിൽ ചെലവിടുന്ന ചെമ്മീനുകളെ സംബന്ധിച്ചിടത്തോളം കായൽ നേരിടുന്ന ഏതു രീതിയിലുള്ള ശോഷണവും അവയുടെ നാശത്തിലേക്ക് വഴിതെളിയിക്കുകയുള്ളൂ.
വേമ്പനാട്ടുകായലിൽ നിന്നു മാത്രമായി 3500 ടണ്ണോളം ചെമ്മീൻ വാർഷികാടിസ്ഥാനത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. (1989)
'''ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതി ദത്തമായ നഴ്സറി നേരിടുന്ന ഭീഷണികൾ'''
മനുഷ്യ ഇടപെടൽ മൂലം വേമ്പനാട്ടു കായലാകുന്ന ഈ നഴ്സറിയുടെ വിസ്തൃതി സമീപകാലത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിൽ മുഖ്യമായവ, കായൽ കൈയേറ്റം(Reclamation) തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണം, നദിയുടെ ഗതിമാറ്റിയൊഴുക്കൽ (River diversion), ജലമലിനീകരണം എന്നിവയാണ്‌. മേല്പ്പറഞ്ഞ വിധത്തിലുള്ള മനുഷ്യ ഇടപെടൽ മൂലം കായലിൽ നിലവിലുണ്ടായിരുന്ന വേലിയേറ്റ സ്വഭാവത്തിൽ മാറ്റം സംഭവിക്കുകയും കായലിലേക്കുള്ള ലവണ ജല പ്രവാഹത്തിന്റെ ആക്കം സാരമായി കുറയുകയും ചെയ്യുന്നുണ്ട്. ചെമ്മീൻ കുഞ്ഞുങ്ങളുടെ ആവാസ സ്ഥലങ്ങളുടെ വിസ്തൃതി അവിടെ നിലവിലുള്ള ലവണത്വമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, തണ്ണീർമുക്കം ബണ്ട് നിർമ്മിക്കുന്നതിന്‌ മുൻപായി കൊച്ചി മുതൽ പുളികിഴ് വരെയുള്ള പ്രദേശങ്ങൾ ചെമ്മീൻ കുഞ്ഞുങ്ങൾക്കും മറ്റു തീരദേശ മത്സ്യ കുഞ്ഞുങ്ങൾക്കും നഴ്സറിയായി ഉപയോഗപ്പെട്ടിരുന്നു. എന്നാൽ, പ്രസ്തുത ബണ്ടിന്റെ ആവിർഭാവത്തോടെ നഴ്സറിയുടെ വിസ്തൃതി പണ്ടുണ്ടായിരുന്നതിൽ നിന്നും ഗുണപരമായി 50% കണ്ട് കുറഞ്ഞു. ബണ്ടിന്റെ തെക്ക് ഭാഗത്ത വേലിയേറ്റ സ്വഭാവം പാടെ നഷ്ടപ്പെട്ടതിനാൽ ലവണത്വം തീരെയില്ലാതായി. അഴിമുഖങ്ങളിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കായൽ നികത്തൽ, കായലിൽ അനുഭവപ്പെടുന്ന വേലിയേറ്റത്തേയും കടൽ ജലത്തിന്റെ പ്രവാഹഗതിയേയും സാരമായി ബാധിക്കുന്നതുമൂലം നഴ്സറിയുടെ വിസ്തൃതിയിൽ കാര്യമായി ശോഷണം ഉണ്ടാക്കുന്നു . ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതി ദത്ത നഴ്സറിയിലുണ്ടാകുന്ന ഈ ചുരുങ്ങൽ ചെമ്മീൻ സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. ഇതോടൊപ്പം ഇടുങ്ങി വരുന്ന കായൽ പ്രദേശത്ത് അധികരിച്ച് വരുന്ന മത്സ്യബന്ധനം മൂലം ചെമ്മീൻ കുഞ്ഞുങ്ങൾക്ക് വേണ്ടത്ര വളർച്ചയില്ലതാവുക, ആവാസ സ്ഥലത്തിന്‌ വേണ്ടിയുള്ള മത്സത്തിലേർപ്പെടുക എന്നീ കാരണങ്ങളാലും ചെമ്മീൻ ഉല്പാദനം കുറഞ്ഞിട്ടുണ്ട്.

22:16, 4 ജനുവരി 2014-നു നിലവിലുള്ള രൂപം

ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും
Dweep.JPG
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസ്ഥിതി
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി ,1995

കുറിപ്പ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1995 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ ലഘുലേഖയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ 1995 നു മുൻപ് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്‌ അതിനു ശേഷം വന്നിട്ടുള്ള മാറ്റങ്ങൾ ഇതിൽ ലഭ്യമാവുകയില്ല.

ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും

വേമ്പനാട്ട് കായൽ-ഒരു വിശാല സമ്പദ് വ്യൂഹം

ആമുഖം

കേരളത്തനിമയായ പ്രകൃതിരമണീയതയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഏതൊരാളുടേയും മനസ്സിലേക്കാദ്യം കടന്നു വരിക കേരളത്തിന്റെ മാത്രം സമ്പത്തായ മനോഹരങ്ങളായ കായല്പ്പരപ്പുകളും സ്ന്നിഗ്ദ്ധമായൊഴുകുന്ന നദികളുമായിരിക്കും. 44 നദികളും അത്ര തന്നെ കായലുകളും കൊണ്ട് ധന്യമായ ഈ ഭൂപ്രദേശത്തിന്‌ തുല്യമായ ചാരുതയിൽ മറ്റൊരു ഭൂപ്രദേശം വിരളമാണ്‌. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിൽ മിക്കവയും കായലുകളുമായി ചേർന്ന് കടലിൽ പതിക്കുകയാണ്‌ ചെയ്യുന്നത്. കടലിനേയും നദികളേയും കൂട്ടിയിണക്കിക്കൊണ്ട് കേരളത്തിന്റെ തീരപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ പല രീതികളിൽ കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാത്രമല്ല രാസ-ഭൗതിക-ജീവശാസ്ത്ര സവിശേഷതകളാൽ അനുഗ്രഹീതമായ ഈ ജലാശയങ്ങളോളം ജീവസംവഹനശേഷിയുള്ള ജലപരിസ്ഥിതിവ്യൂഹങ്ങൾ വിരളവുമാണ്‌

ഇന്ത്യയുടെ തീരക്കടൽ പ്രദേശങ്ങൾ മൊത്തം പരിശോധിക്കുമ്പോൾ മത്സ്യസമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്നത് തെക്കുപടിഞ്ഞാറൻ തീരക്കടൽ ഭാഗമാണെന്ന് കാണാൻ കഴിയും. ഈ ഭാഗങ്ങളിലെ വർദ്ധിച്ച ഉല്പാദനക്ഷമതക്ക് കാരണം കേരളത്തിലെ വിശാലമായ കായല്പ്പരപ്പുകളും അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ്‌. കേരളത്തിലെ കായലുകളുടെ ഈ പ്രത്യേകത തൊട്ടുകിടക്കുന്ന കർണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ തീരക്കടലിലെ മത്സ്യ ഉദ്പാദനം വർദ്ധിപ്പിക്കുന്നതിന്‌ കൂടി സഹായിക്കുന്നുണ്ടെന്നാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്.

പ്രകൃതിയുടെ വരദാനമായ ഈ ജലാശയങ്ങളുടെ ഇന്നത്തെ സ്ഥിതി പരിശോധിക്കുമ്പോഴാണ്‌ കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ട്, അവ ആഴത്തിലും പരപ്പിലും എത്രമാത്ര ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന യാദാർത്ഥ്യം നമുക്കു ബോധ്യമാവുക.1958ൽ അമ്പതിനായിരത്തിലധികം ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന നമ്മുടെ മുപ്പതോളം വരുന്ന കായൽ പ്രദേശത്തിന്റെ ഇന്നത്തെ സ്ഥിതിയെപ്പറ്റി വ്യക്തമായ കണക്കുകൾ ലഭ്യമല്ലെങ്കിലും പലയിടങ്ങളിൽ നിന്നായി ലഭിക്കുന്ന കണക്കുകൾ വച്ച് നോക്കുമ്പോൾ ഏകദേശം 35000 ഹെക്ടറിൽ കുറവേയുള്ളുവെന്ന് കാണാൻ കഴിയും

സംസ്ഥാനത്തെ മൊത്തം ജലപ്രദേശത്തിന്റെ വിസ്തൃതി മൂന്നു ദശകങ്ങൾക്ക് മുമ്പുണ്ടായിരുന്ന 2,42,000 ഹെക്ടറിൽ നിന്നും ചുരുങ്ങി കഴിഞ്ഞതായാണ്‌ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ഒരനുബന്ധ സ്ഥാപനമായ കേരള ജല കൃഷി വികസന എജൻസി(ADAK)യുടെ സർവേ സൂചിപ്പിക്കുന്നത്

കേരളമുൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സാംസ്കാരിക ഘടനയിൽ ഗണ്യമായ സ്വാധീനമുള്ള ഈ അമൂല്യങ്ങളായ കായൽ പരപ്പുകളുടെ ഭൂരിഭാഗവും ഇന്ന് നഗരവല്ക്കരണം നെല്ക്കൃഷി, മൽസ്യകൃഷി,തുർമുഖവികസനം തുടങ്ങി നാനാവിധമായ വികസന പ്രവർത്തനങ്ങളുടെ പേരിൽ നികത്തപ്പെട്ടിരിക്കുന്നു എന്നതാണ്‌ സത്യം.കേരളത്തിന്‌ പ്രകൃതി കനിഞ്ഞു നല്കിയ ഈ ജലാശയങ്ങൾ മൽസ്യസമ്പത്തിന്റെ വളർച്ചയിലും പാരിസ്ഥിതിക സംതുലനം പാലിക്കുന്നതിലുമെല്ലാം എന്തൊക്കെ സംഭാവനകളാൺ നല്കിവരുന്നതെന്നറിഞ്ഞാലേ അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാകൂ.

കായൽ നിർവ്വഹിക്കുന്ന പാരിസ്ഥിതിക ധർമ്മങ്ങൾ

ഏതൊരു ആവാസവ്യവസ്ഥയെപ്പോലെയും കായലും നിരവധി പാരിസ്ഥിതിക ധർമ്മങ്ങൾ നിർവ്വഹിക്കുന്നതാണ്‌.അവയിൽ താഴെപ്പറയുന്നവ പ്രധാന്യമർഹിക്കുന്നു :-

  1. ഒഴുകിയെത്തുന്ന ജലത്തിന്റെ സംഭരണിയും സ്വാഭാവിക അരിപ്പയുമായി കായൽ പ്രവർത്തിക്കുന്നു.
  2. സമീപപ്രദേശങ്ങളിലെ വെള്ളപ്പോക്ക നിയന്ത്രണം സാധ്യമാക്കുന്നു.
  3. ഭൗമജലത്തിന്റെ സമ്പത്ത് നിലനിർത്തുന്നു.
  4. കണ്ടൽ കാടുകളെ നിലനിർത്തുന്നു.
  5. വിവിധയിനം സമുദ്ര-ശുദ്ധജല മത്സ്യങ്ങളുടെ പ്രകൃതിദത്തമായ കളിത്തൊട്ടിലും നഴ്സറിയുമായി പ്രവർത്തിക്കുന്നു.
  6. ദേശാടനപക്ഷികളുടേയും ജന്തുക്കളുടേയും സങ്കേതങ്ങളൊരുക്കുന്നു.
  7. ഉൾനാടൻ ജലാശയങ്ങളിലേക്ക് അധികരിച തോതിൽ ഓരുജലം കയറുന്നത് തടയുന്നു

വേമ്പനാട്ടുകായൽ-ഇന്നലെ,ഇന്ന്‌

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും വലിയ ഒരു ജലാശയമാണ്‌ വേമ്പനാട്ടുകായൽ. ആലപ്പുഴ മുതൽ അഴിക്കോട് വരെ വ്യാപിച്ചു കിടക്കുന്ന വേമ്പനാട്ടുകായൽ ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലാണ്‌ രൂപം കൊണ്ടതെന്നാണ്‌ ചരിത്രകാരന്മാരുടെ അഭിപ്രായം. ക്രിസ്താബ്ദം 1341ൽ നടന്ന അതിശക്തമായ പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം വേമ്പനാട്ടുകായലിൽ നിരവധി ദ്വീപുകൾ ഉയർന്നു വരികയുണ്ടായി.തോട്ടപ്പള്ളി, അന്ധകാരനഴി,കൊച്ചി എന്നിവിടങ്ങളിലായി വേമ്പനാട്ടുകായലിനെ കടലുമായി ബന്ധിപ്പിക്കുന്ന മൂന്ന്‌ ചാനലുകൾ രൂപം കൊണ്ടൂ. കൊടുങ്ങല്ലൂരിൽ വച്ച് അറബിക്കടലുമായി സന്ധിക്കുന്ന പെരിയാർ ഇതേ കാലയളവിൽ (മുമ്പ് പരാമർശിച്ച അതേ വെള്ളപ്പൊക്കം മൂലം) ഗതിമാറി ഒഴുകി വരാപ്പുഴ വഴി കൊച്ചിക്കായലിൽ പതിച്ചു. പെരിയാറിന്റെ ഗതിമാറ്റത്തെ തുടർന്നുണ്ടായ മണ്ണും എക്കലും അടിഞ്ഞ് നിരവധി ചെറു ദ്വീപുകളും കൊച്ചിക്കായലിൽ രൂപം കൊണ്ടു.പെരിയാർ, ചാലക്കുടി[1], പമ്പ, അച്ചങ്കോവിൽ,മണിമല, മീനച്ചിൽ,മുവാറ്റുപുഴ എന്നിവയാണ്‌ വേമ്പനാട്ടുകായലിൽ പതിക്കുന്ന പ്രധാന നദികൾ

ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ വേമ്പനാട്ടുകായലിന്റെ മൊത്തം വിസ്തൃതി 36,500 ഹെക്ടർ ആയിരുന്നു. ഈ ജലാശയത്തിന്റെ വിസ്തൃതി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തിനിടയിൽ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട്. നെല്കൃഷിവികസം, ചെമ്മീൻകൃഷി വ്യാപനം, തുറമുഖ വികസനം, നഗര വികസനം തുടങ്ങിയ വികസനോന്മുഖവും അല്ലാത്തതുമായ നാനാവിധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ഈ കായൽ ഭൂമി നിരന്തരമായി നികത്തപ്പെട്ടത്. എ.ഡി. 1834 വരെ വേമ്പനാട്ടുകായലിന്‌ 36,500 ഹെക്ടർ വിസ്തീർണ്ണമുണ്ടായിരുന്നതായും അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികൾ കാർഷിക വികസനത്തിന്‌ ഊന്നൽ കൊടുക്കുകയും അതിനായി വേമ്പനാട്ടുകായലിന്റെ നല്ലൊരു ഭാഗം നെല്പ്പാടങ്ങളായി രൂപാന്തരപ്പെടുത്തിയെടുക്കുകയും ചെയ്തതായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്മൂലം ഈ നൂറ്റാണ്ടിന്റെ ആദ്യ ദശയോടെ ഏകദേശം 2226.7 ഹെക്ടർ കായൽ നെല്കൃഷിവികസനത്തിന്റെ പേരിൽ സർക്കാർ പിന്തുണയോടെ നികത്തപ്പെട്ടു കഴിഞ്ഞതായും മനസ്സിലാക്കാം. കായൽ ഭൂമിയുടെ നെടുകെയുള്ള ചുരുങ്ങൽ കൊച്ചി തുറമുഖത്തടിയുന്ന ഖരവസ്തുക്കളുടെ തോത് വർദ്ധിപ്പിക്കുനതുമൂലമാണെന്ന അനുമാനത്തിൽ 1903 ൽ കായൽ നികത്തൽ നിരോധിച്ചുകൊണ്ട് തിരുവിതാംകൂർ ഭരണാധികൾ ഉത്തരവിടുകയുണ്ടായി.1912 ആയപ്പോഴേക്കും നിരോധനം നീക്കുകയും 1912-നും 1931 നും ഇടക്കുള്ള കാലയളവിൽ 52,253.15 ഹെക്ടർ കായൽ വീണ്ടും നികത്തപ്പെടുകയുമുണ്ടായി. കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കുട്ടനാട്ടിലെ Q.S.T,R ബ്ളോക്ക് കായൽ നിലങ്ങൾക്കായി യഥാക്രമം 700 ഓളം ഹെക്ടറും 620 ഓളം ഹെക്ടറും ഭൂമി കൂടി 1941-1950 കാലയളവിനുള്ളിൽ നികത്തപ്പെട്ടു. കാർഷികവികസനം മുൻനിറുത്തിയുള്ള കായൽ കൈയേറ്റം ഏറ്റവും കൂടുതൽ നടന്നത് കുട്ടനാട് പ്രദേശത്തായിരുന്നു.പിന്നീട് വിവിധങ്ങളായ ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളും സർക്കാറും ചേർന്ന് ഏകദേശം 1500 ഹെക്ടർ കായലും അതിനോടനുബന്ധിച്ചുള്ള പ്രദേശങ്ങളും നികത്തിയെടുക്കുകയുണ്ടായി. ഏകദേശം 500 ഹെക്ടർ കായൽ ചകിരി വ്യവസായത്തിനുവേണ്ടി തൊണ്ടഴുക്കിയെടുക്കുന്നതിനുമാത്രമായി ഉപയോഗിക്കപ്പെട്ടുവരുന്നു. 1955ലെ വിവാദപരമായ തോട്ടപ്പിള്ളി സ്പിൽവേയുടേയും തണ്ണീർമുക്കം ബണ്ടിന്റേയും നിർമ്മാണത്തെ തുടർന്ന് 6900 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഭാഗം കൂടി കായൽ ആവാസവ്യവസ്ഥയിൽ നിന്നും വേർപ്പെടുത്തപ്പെട്ടു.1970 വരെ 5100 ഹെക്ടർ കായൽ പ്രദേശം നെല്കൃഷിയോടനുബന്ധിച്ചുള്ള ചെമ്മീൻ വാറ്റിനായി എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. തുടർന്നുള്ള 15 വർഷത്തിനുള്ളിൽ 800 ഹെക്ടർ പ്രദേശം കൂടി നെൽകൃഷി-ചെമ്മീൻ വളർത്തൽ ലക്ഷ്യങ്ങൾക്കായി രൂപാന്തരപ്പെടുത്തുകയുണ്ടായി.(പട്ടിക 1 കാണുക) അതായത് ഈ നൂറ്റാണ്ടിന്റെ ആദ്യമുണ്ടായിരുന്ന കായലിന്റെ 63.298% ഉം മേല്പ്പറഞ്ഞ ലക്ഷ്യങ്ങൾക്കായി നികത്തപ്പെട്ടു കഴിഞ്ഞു

പട്ടിക-1

കാർഷിക വികസനത്തിനും മത്സ്യകൃഷിയ്ക്കുമായി വേമ്പനാട്ടു കായലിൽ നടന്ന കായൽ നികത്തൽ

കാലഘട്ടം നികത്തിയെടുത്ത
കായൽ(ഹെക്ടർ)
എത്ര ശതമാനം
നികത്തി(%)
ലക്ഷ്യം
1834-1903 2226.72 6.100 കൃഷി
1912-1931 5253.15 14.392 കൃഷി
1941-1950 1325.00 3.630 കൃഷി
1950-1970 5100.00 13.972 നെൽകൃഷിയ്ക്കും ചെമ്മീൻ വാറ്റിനുമായി
1970-1984 800.00 2.191 നെൽകൃഷിയ്ക്കും ചെമ്മീൻ വാറ്റിനുമായി
1900-1984 1500.00 4.109 ഗൃഹനിർമ്മാണം,കൃഷി,ചകിരിവ്യവസായവുമായി
ബന്ധപ്പെട്ട് തൊണ്ടഴുക്കൽ
1975 6900.00 18.904 തണ്ണീർമുക്കം,തോട്ടപ്പള്ളി സ്പിൽവേ നിർമ്മാണം
ആകെ 23104.87 63.298

Ref: The shrinking backwaters of kerala: Dr U K Gopalan & others of NIO

1920 മുതൽ നഗരത്തിന്റേയും തുറമുഖത്തിന്റേയും വികസനങ്ങൾക്കായി 694.19 ഹെക്ടർ വിസ്തീർണ്ണമുള്ള കായൽ നികത്തിയെടുത്തു കഴിഞ്ഞതായാണ്‌ ലഭ്യമായ ചില കണക്കുകൾ സൂചിപ്പിക്കുന്നത്( പട്ടിക 2 കാണുക) ഔദ്യോഗിക രേഖകളിൽ നിന്നും വെളിവാകുന്ന ഈ വസ്തുതകൾ അപൂർണ്ണമാണെന്നും നിലവിൽ അതിനേക്കാളുമെത്രയോ മടങ്ങ് കായൽ നികത്തൽ നടന്നു കഴിഞ്ഞതായുമാണ്‌ അഡാക്ക് സര്ർവേയിൽ നിന്നും മനസ്സിലാക്കാനാകുന്നത് ( പട്ടിക 3 കാണുക)

പട്ടിക-2

പട്ടിക-2 ചേർക്കണം

പട്ടിക-3

പട്ടിക-3 ചേർക്കണം

കായല്പ്പരപ്പിലുണ്ടായ ചുരുങ്ങൽ പോലെ തന്നെ ഗുരുതരമാണ്‌ കഴിഞ്ഞ അമ്പത് വർഷംകൊണ്ട് വേമ്പനാട്ടുകായലിന്റെ ആഴത്തിലുണ്ടായ വ്യത്യാസം. വേമ്പനാട്ടുകായലിൽ പതിക്കുന്ന നദികൾ ഒഴുക്കിക്കൊണ്ടു വരുന്ന എക്കലും പെരിയാറിന്റെയും ചിത്രപ്പുഴയുടെയും തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന വ്യവസായശാലകളിൽ നിന്നും വരുന്ന ഖരമാലിന്യങ്ങളുമാണ്‌ പ്രധാനമായും കായലിന്റെ ആഴം കുറയ്ക്കുന്നതിന്ന്‌ കാരണമായിരിക്കുന്നത്. കൊച്ചി കായലിലെ എക്കലടിയിൽ മുൻകാലങ്ങളേക്കാൾ ഗണ്യമായി വർധിച്ചുവരുന്നതായാണ്‌ പ്ഠനങ്ങൾ തെളിയിക്കുന്നത്. നദികളുടെ ആവാഹക്ഷേത്രങ്ങളിലുണ്ടാകുന്ന വനനശീകരണവും അനിയന്ത്രിതമായ മണല്വാരലും നദികളിലൂടെയുള്ള മണ്ണൊലിപ്പ് ശക്തമാക്കുന്നതിനാൽ എക്കലടിയലിന്റെ തോത് വർധിപ്പിക്കുന്നതിടയാക്കുന്നു. ആഴത്തിലും പരപ്പിലുണ്ടായിരിക്കുന്ന ചുരുങ്ങൽ മൂലം വ്യവസായജന്യമാലിന്യങ്ങളായി എത്തിചേരുന്ന വിഷവസ്തുക്കളുടേയും അലേയ ഖരവസ്തുക്കളുടേയും അളവ് ഭീതി ജനിപ്പിക്കുന്ന അപായകരമാം വിധം വർധിക്കുന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്‌. വ്യവസായജന്യമാലിന്യങ്ങളിൽ കോപ്പർ, മെർക്കുറി,സിങ്ക്,കാഡ്മിയം,ലെഡ്,നിക്കൽ,അയൺ എന്നിവയുടെ കണികകൾ ഉയർന്ന തോതിലടങ്ങിയിരിക്കുന്നുവെന്ന്‌ 1986-ൽ നടന്ന ഒരു പഠനം തെളിയിക്കുന്നു(ഔസേഫ്.പി.പി CESS,1987).ചുരുക്കത്തിൽ കഴിഞ്ഞ 50 വർഷം കൊണ്ട് വേമ്പനാട്ടുകായലിന്റെ ശരാശരി ആഴം 6.7 മീറ്ററിൽ നിന്നും 4.4 മീറ്ററായി കുറഞ്ഞിരിക്കുകയാണ്‌. മാത്രമല്ല, ആലപ്പുഴ മുതൽ അഴിക്കോട് വരെയുള്ള പ്രസ്തുത കായലിന്റെ വ്യാപ്തം 2.449 ഘന ക്.മീറ്ററിൽ നിന്നും 0.559 ഘന ക്.മീറ്ററായി (22.83%) കുറഞ്ഞതായും കാണാൻ കഴിയും. വ്യാപ്തത്തിലും വിസ്തീർണ്ണത്തിലുമുണ്ടായിക്കുന്ന ഈ ശോഷണം മൂലം മലിനീകരണത്തിന്റെ സാന്ദ്രത വർദ്ധിക്കാനും അനതിവിദൂര ഭാവിയിൽ വേമ്പനാട്ടു കായൽ ജലജീവസമ്പത്തിന്റെ നിലനില്പിന്‌ തന്നെ ഭീഷണിയായി മാറാനും ഇടയുണ്ട്. അതിന്റെ മറ്റൊരു ലക്ഷണം തന്നെയാണ്‌ നദികളിൽ ഈയിടെയായി ഓരുജല ഭീഷണിയും മലിനികാരികളുട വർദ്ധിത സാന്ദ്രതയുമെല്ലാം.

പട്ടിക-4

പട്ടിക-4 ചേർക്കണം

വേമ്പനാട്ടുകായലും കേരളത്തിന്റെ മത്സ്യസമ്പത്തും

മത്സ്യവിഭവശേഷി

കേരളത്തിലെ കായൽ മത്സ്യ സമ്പത്തിനെക്കുറിച്ച് വളരെ പരിമിതമായ പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. അതിൽ തന്നെ വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് മാത്രമേ ഗൗരവതരമായ എന്തെങ്കിലും പഠനം നടന്നിട്ടുള്ളൂ. കേരളത്തിലെ മറ്റു കായലുകളെ അപേക്ഷിച്ച് വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വൈവിദ്ധ്യത്തിലും മുൻപന്തിയിലാണ്‌.ഏകദേശം 150 ഇനം മത്സ്യങ്ങളും, പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 5 ഇനം ചെമ്മീനുകളും,നോൺ- പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 4 ഇനം കൊഞ്ചും, 3 ഇനം ഞണ്ടും ഒരിനം കറുത്ത കക്കയും ചേർന്നതാണ്‌ വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത്. വാർഷികാടിസ്ഥാനത്തിൽ 7200 ടൺ മത്സ്യവും 7000 ടൺ കക്കയും ഈ കായലിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നു

വേമ്പനാട്ടുകായൽ- ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതിദത്തമായ നഴ്സറി'

കായലുകളെ ആശ്രയിച്ചു കഴിയുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒന്നാണ്‌ ചെമ്മീൻ സമ്പത്ത്. ചെമ്മീൻ ഉല്പാദനത്തിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്താനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. (മഹാരാഷ്ട്ര മുന്നോട്ടു വരുന്നു). കേരളത്തിന്റെ തീരക്കടലിൽ നിന്നും ലഭിക്കുന്ന നമുക്കേറെ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീനും കേരളത്തിന്റെ വിസ്തൃതമായ കായല്പ്പരപ്പുകളുമായുള്ള ജൈവപരമായ ബന്ധം എന്തന്നറിയുമ്പോഴേ കായലിന്റെ വിസ്തൃതിയിലും ആഴത്തിലും വന്നിരിക്കുന്ന ശോഷണം ചെമ്മീൻ ഉല്പാദനത്തെ എപ്രകാരമാണ്‌ ബാധിക്കുകയെന്ന് വിലയിരുത്താനാകൂ. കേരളത്തീരത്ത് നിന്നും ലഭിക്കുന്ന പെനയ്ഡ് ഇനത്തില്പ്പെട്ട നാരൻ(Penaeus indicus),കാര(Penaeus monodon),പൂവാലൻ(Meta penaeus dobsoni), കഴന്തൻ(Meta penaeus affinis),ചൂടൻ(Meta penaeus monoceros),നോൺ പെനയ്ഡ് ഇനത്തില്പ്പെട്ട കരിക്കാടി(Para penaeopsis- Non-penaeid) എന്നീ 6 ഇനം ചെമ്മീനുകളെയാണ്‌ വാണിജ്യാടിസ്ഥാനത്തിൽ ചൂഷണം ചെയ്തു വരുന്നത്.ഇതിൽ ആദ്യത്തെ 5 ഇനങ്ങളുടെ ജീവിതചക്രം വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്നു. പെനയ്ഡ് ഇനത്തിൽപ്പെട്ട ഈ ചെമ്മീനുകൾ മുട്ടയിടാൻ തീരക്കടലിന്റെ ആഴംകൂടിയ ഭാഗങ്ങൾ തെരെഞ്ഞെടുക്കുന്നു. ഇവ ഇടുന്ന മുട്ട വിരിഞ്ഞ് ലാർവ(post larvae) തീരക്കടലിന്റെ ആഴംകുറഞ്ഞ കരയോരഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നു.പിന്നീട് അഴിമുഖത്തിലൂടെ കായലിൽ പ്രവേശിക്കുന്ന ഇവ ഏതാണ്ട് 3 മാസം മുതൽ 4 മാസം വരെ കായലിലെ അനുയോജ്യ ലവണജലം ഉള്ള ഭാഗങ്ങളിൽ വിഹരിച്ച് വളർച്ച പ്രാപിച്ചശേഷം വീണ്ടും കടലിലേക്ക് തിരിച്ചുപോകുന്നു. കടലിൽ വച്ച് വീണ്ടും വംശവർദ്ധന നടക്കുന്നു. ഈ ജീവിത ചക്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. ചുരുക്കിപറഞ്ഞാൽ വ്യവസായ പ്രാധാന്യമുള്ള പെനയ്ഡ് വർഗ്ഗത്തില്പ്പെട്ട ചെമ്മീനുകളുടെ ജീവിതചക്രം പൂർത്തീകരിക്കുവാൻ കായലുകൾ ഒരു പ്രകൃതിദത്തമായ കളിത്തൊട്ടിലും നഴ്സറിയുമായി പ്രവർത്തിക്കുന്നു.. കരിക്കാടി(നോൺ പെനയ്ഡ്) ചെമ്മീൻ ഒഴികെയുള്ള കേരളതീരത്ത് ലഭ്യമായ എല്ലാ ചെമ്മീനുകളും ഇങ്ങനെ കായലിനെ ആശ്രയിച്ചു കഴിയുന്നവരാണ്‌.മാത്രമല്ല ഇപ്രകാരം കടലിൽ തിരിച്ചെത്തുന്ന ചെമ്മീനുകൾ കടലിലൂടെ യത്ര ചെയ്ത് കർണ്ണാടക- തമിഴ്നാട് തീരങ്ങളിലും എത്തിപ്പെടുന്നതയി പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്തെ ചെമ്മീൻ സമ്പത്ത് ഈ വിധത്തിൽ കേരളത്തിലെ കായല്പ്പരപ്പുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതായി കാണാവുന്നതാണ്‌. ജീവിതകാലയളവിൽ ഏറിയസമയവും കായലിൽ ചെലവിടുന്ന ചെമ്മീനുകളെ സംബന്ധിച്ചിടത്തോളം കായൽ നേരിടുന്ന ഏതു രീതിയിലുള്ള ശോഷണവും അവയുടെ നാശത്തിലേക്ക് വഴിതെളിയിക്കുകയുള്ളൂ. വേമ്പനാട്ടുകായലിൽ നിന്നു മാത്രമായി 3500 ടണ്ണോളം ചെമ്മീൻ വാർഷികാടിസ്ഥാനത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. (1989)

ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതി ദത്തമായ നഴ്സറി നേരിടുന്ന ഭീഷണികൾ