അജ്ഞാതം

"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 28: വരി 28:
വെല്ലുവിളികളുടെ വസ്തുനിഷ്ഠഘടകങ്ങൾ
വെല്ലുവിളികളുടെ വസ്തുനിഷ്ഠഘടകങ്ങൾ
കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസ സങ്കൽപ്പത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം വളർത്തിക്കൊണ്ടുവരുന്ന മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹ്യാവബോധം, തുടങ്ങിയ സങ്കൽപ്പങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അവയ്ക്ക് പകരം വിദ്യാർത്ഥി വിദ്യാഭ്യാസകമ്പോളത്തിലെ ഒരു ഉപഭോക്താവാണെന്നും ഉപഭോക്താവിന്റെ ആഗ്രഹനിവൃത്തി വരുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നുമുള്ള വാദം പ്രചരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ വരുമാനദായകമായ തൊഴിലാണെന്നും അതിനുവേണ്ടിയുള്ള പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാട് ഇന്ന് സാർവത്രികമാണ്. ഇതിനുതക്ക രീതിയിലുള്ള കച്ചവടവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അൺഎയ്ഡഡ് മേഖലയിൽ വളർന്നുവരുന്നത്. ആഗോളതൊഴിൽവിപണി നിർണയിക്കുന്ന സങ്കീർണ ലോകത്തിൽ സ്വന്തം മക്കളെ ''ഒരു കരയടുപ്പി''ക്കാനുള്ള വെമ്പലിന്റെ ഭാഗമായി മധ്യവർഗം മാത്രമല്ല, താഴെത്തട്ടിലുള്ള രക്ഷിതാക്കൾ പോലും എന്തു ത്യാഗത്തിനും തയ്യാറാണ്. ഇതാണ് പുതിയ വിദ്യാഭ്യാസ കച്ചവടക്കാരുടെ മൂലധനമായി മാറുന്നത്. കേരളത്തിൽ ഇപ്പോൾത്തന്നെ പ്രവേശനം നേടുന്ന കുട്ടികളുടെ മൂന്നിലൊന്നു                      ഭാഗമെങ്കിലും രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന അൺ എയ്ഡഡ്  സ്ഥാപനങ്ങളിൽ ആണ് പഠിക്കുന്നത് എന്നത് കച്ചവടവിദ്യാഭ്യാസ                    ത്തിന് കേരളത്തിലെ മധ്യവർഗ രക്ഷിതാക്കളിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്.

നവലിബറൽ വിദ്യാഭ്യാസസങ്കൽപ്പത്തിന് അനുപൂരകമായാണ് കേന്ദ്രവിദ്യാഭ്യാസനയങ്ങളും പ്രത്യക്ഷപ്പെടുന്നത്. അതിനോടൊപ്പം വ്യക്തമായ ഹൈന്ദവസാംസ്‌കാരിക മാനദണ്ഡങ്ങൾ വിദ്യാഭ്യാസ                            ത്തിനുമേൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രവിദ്യാഭ്യാസ സമീപനം ചെയ്യുന്നത്. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യബോധം മുതലായവ ഉപേക്ഷിച്ചിരിക്കുന്നു. ധാർമികത, മതമൈത്രി, സാംസ്‌കാരിക ഉദ്ഗ്രഥനം തുടങ്ങിയവ പകരം വെക്കുന്നു. ബോധനപഠനരൂപങ്ങളിൽ ഹൈന്ദവഗുരുകുല രീതികളെ ആദർശവൽക്കരിക്കുന്നു. ക്യാമ്പസ് സംസ്‌കാരം, അച്ചടക്കം, അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾ തുടങ്ങിയവയും അതനുസരിച്ച് നിർവചിക്കപ്പെടുന്നു. വിദ്യാലയങ്ങളുടെ                  ഗുണനിലവാരം പഠനഫലങ്ങളെ (ഘലമൃിശിഴ ഛൗരേീാല)െ ആധാരമാക്കി നിർവചിക്കപ്പെടുകയും പഠനഫലങ്ങളുടെ ഗുണനിലവാരം എന്നത് വ്യവസായങ്ങളെപ്പോലുള്ള ഗുണഭോക്താക്കൾ നിർവചിക്കുന്ന രീതി നിർദേശിക്കുകയും ചെയ്യുന്നു. അതനുസരിച്ചുള്ള യോഗ്യത (ാലൃശ)േ നേടാത്തവർക്ക് ഏതെങ്കിലും വിധത്തിൽ ഉള്ള നൈപുണിപരിശീലനം (ടസശഹഹ െൃേമശിശിഴ) നടത്താനുള്ള സംവിധാനമൊരുക്കുകയും അങ്ങനെ എല്ലാവരെയും തൊഴിൽ വിപണിയിലെത്തിക്കുകയും ചെയ്യുന്നു.                      വിദ്യാലയ അന്തരീക്ഷം മുഴുവൻ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾക്കായി                    ക്രമീകരിക്കപ്പെടുന്നു. അധ്യാപകരുടെ വിന്യാസവും പരിശീലനവും അതനുസരിച്ച് നിർണയിക്കപ്പെടുന്നു.
ഈ മാറ്റങ്ങൾ ഒരുവിഭാഗം മധ്യവർഗരക്ഷിതാക്കളെ തൃപ്തിപ്പെ                ടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. സ്‌കൂളുകൾ കോച്ചിങ്ങ് സെന്ററുകളായി മാറുകയും സ്‌കൂളുകളുടെ അന്തരീക്ഷം പരമാവധി ജാതിമതധാർമികമൂല്യങ്ങളാൽ നിർണയിക്കപ്പെടുകയും ചെയ്യുന്നത് കുട്ടികളെ അച്ചടക്കവും ലക്ഷ്യബോധവും ''ദൈവവിശ്വാസ''വുമുള്ളവ                          രാക്കാൻ സഹായിക്കുമെന്ന് കരുതുന്നവർ നിരവധിയാണ്. അതനുസരിച്ച് പൗരബോധത്തെയും സമൂഹജീവിതത്തെയും നിർവചിക്കുന്നവരും ധാരാളമുണ്ട്. ലിംഗപദവിയിലും പുരുഷാധിപത്യപരമായ അച്ചടക്കമാണ് ഇവർ ആഗ്രഹിക്കുന്നത്. അതിനോടൊപ്പം സ്വന്തം മക്കൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ശിക്ഷണവും സാങ്കേതിക                                മികവും വേണമെന്നും ഇവർ ആഗ്രഹിക്കുന്നു. പ്രത്യേകവിഷയങ്ങളിലുള്ള അറിവിനു പുറമെ ആശയവിനിമയശേഷി, അപഗ്രഥനശേഷി മുതലായവയിൽ ഊന്നിയുള്ള ബോധമാണ് മികവിന്റെ മാനദണ്ഡ                            മെന്ന് പുരോഗമനവാദികളും അഭിപ്രായപ്പെടുന്നുണ്ട്. ഇവയൊന്നും നൽകാൻ പൊതുവിദ്യാലയങ്ങൾക്കു കഴിയുന്നില്ലെന്നും പൊതു                              വിദ്യാലയങ്ങൾ പൊതുവിൽ അച്ചടക്കരാഹിത്യത്തിന്റെയും കെടുകാര്യസ്ഥതയുടെയും ബോധനപഠനരൂപങ്ങളിലെ മികവില്ലായ്മയുടെ കൂത്തരങ്ങാണെന്നുമുള്ള പൊതുബോധമാണ് ഇന്ന് നിലനിൽക്കുന്നത്.
ചുരുക്കത്തിൽ നവലിബറൽ കച്ചവട വിദ്യാഭ്യാസ സങ്കൽപ്പം, കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ ജാതിമതാധിപത്യത്തിനനുസരിച്ച ധാർമികമൂല്യങ്ങളുടെയും പൗരബോധത്തിന്റെയും പ്രചരണം, ഇവയനുസരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യസ്‌കൂൾശൃംഖല, ഇവയെ പൊതുവിൽ അംഗീകരിക്കുകയും പൊതുവിദ്യാലയങ്ങളെ പഴി                            ക്കുകയും ചെയ്യുന്ന വളരെ വാചാലമായ മധ്യവർഗം എന്നിവ                        പൊതുവിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ വസ്തുനിഷ്ഠ ഘടകങ്ങളാണ്.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9056" എന്ന താളിൽനിന്ന് ശേഖരിച്ചത്