അജ്ഞാതം


"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 96: വരി 96:
10. അധ്യാപകരും കുട്ടികളും തമ്മിലുള്ള വിനിമയം വ്യക്തിഗതമാണെന്ന ധാരണ അധ്യാപകരിലുണ്ട്. അതു ശരിയല്ല. കുട്ടികൾ അധ്യാപകരെ ഒരു സമൂഹമായാണ് കാണുന്നത്. അവർ അധ്യാപകരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. താരതമ്യപ്പെടുത്തുന്നുണ്ട്, ശക്തിദൗർബല്യങ്ങൾ തിരിച്ചറിയുന്നുണ്ട്. അധ്യാപകസമൂഹത്തിലെ ഒരംഗം എന്ന നിലയിലാണ് ഒരു അധ്യാപിക വിലയിരുത്തപ്പെടുന്നത്. അതുപോലെ വിദ്യാർഥികളെ വിലയിരുത്തുമ്പോഴും കൂട്ടായ വിലയിരുത്തലാണ് ആവശ്യം. ഓരോ വിദ്യാർഥിയെ സംബന്ധിച്ചും അധ്യാപകരുടെ അനുഭവങ്ങൾ വ്യത്യസ്തമാകുമെന്നതുകൊണ്ട് കൃത്യമായ വിലയിരുത്തൽ സാധ്യമാകുക സാമൂഹികമായാണ്. വ്യക്തിഗത ബോധനത്തിനുപകരം ഗ്രൂപ്പ് ടീച്ചിംഗും ടീം ടീച്ചിംഗും ബോധന രൂപങ്ങളായി കണക്കാക്കണം. വിദ്യാർഥികളുടെ പഠനത്തിന് പരമാവധി ഇൻപുട്ടുകൾ നൽകാൻ എന്നാൽ മാത്രമാണ് അധ്യാപകർക്ക് കഴിയുക. മൂല്യനിർണയത്തിലും വ്യക്തിഗതമായും ഗ്രൂപ്പിന്റെതായുമുള്ള അങ്കനം നടത്തുന്നതും നല്ലതാണ്. സവിശേഷ ശ്രദ്ധ വേണ്ട കുട്ടികൾക്ക് ആ പ്രക്രിയ കൂടി നടന്നതിനുശേഷമാണ് അന്തിമ വിലയിരുത്തൽ വേണ്ടിവരുക.
10. അധ്യാപകരും കുട്ടികളും തമ്മിലുള്ള വിനിമയം വ്യക്തിഗതമാണെന്ന ധാരണ അധ്യാപകരിലുണ്ട്. അതു ശരിയല്ല. കുട്ടികൾ അധ്യാപകരെ ഒരു സമൂഹമായാണ് കാണുന്നത്. അവർ അധ്യാപകരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. താരതമ്യപ്പെടുത്തുന്നുണ്ട്, ശക്തിദൗർബല്യങ്ങൾ തിരിച്ചറിയുന്നുണ്ട്. അധ്യാപകസമൂഹത്തിലെ ഒരംഗം എന്ന നിലയിലാണ് ഒരു അധ്യാപിക വിലയിരുത്തപ്പെടുന്നത്. അതുപോലെ വിദ്യാർഥികളെ വിലയിരുത്തുമ്പോഴും കൂട്ടായ വിലയിരുത്തലാണ് ആവശ്യം. ഓരോ വിദ്യാർഥിയെ സംബന്ധിച്ചും അധ്യാപകരുടെ അനുഭവങ്ങൾ വ്യത്യസ്തമാകുമെന്നതുകൊണ്ട് കൃത്യമായ വിലയിരുത്തൽ സാധ്യമാകുക സാമൂഹികമായാണ്. വ്യക്തിഗത ബോധനത്തിനുപകരം ഗ്രൂപ്പ് ടീച്ചിംഗും ടീം ടീച്ചിംഗും ബോധന രൂപങ്ങളായി കണക്കാക്കണം. വിദ്യാർഥികളുടെ പഠനത്തിന് പരമാവധി ഇൻപുട്ടുകൾ നൽകാൻ എന്നാൽ മാത്രമാണ് അധ്യാപകർക്ക് കഴിയുക. മൂല്യനിർണയത്തിലും വ്യക്തിഗതമായും ഗ്രൂപ്പിന്റെതായുമുള്ള അങ്കനം നടത്തുന്നതും നല്ലതാണ്. സവിശേഷ ശ്രദ്ധ വേണ്ട കുട്ടികൾക്ക് ആ പ്രക്രിയ കൂടി നടന്നതിനുശേഷമാണ് അന്തിമ വിലയിരുത്തൽ വേണ്ടിവരുക.
11. ഓരോ വർഷത്തിനുശേഷം നടക്കുന്ന അന്തിമപുരോഗതി രേഖ കുട്ടിയുടെ വളർച്ചയുടെ മാർഗദർശകമായ ശാസ്ത്രീയ രേഖയാകണം. കുട്ടികളുടെ ഓരോ ശേഷിയെയും നൈപുണ്യത്തെയും ആർജിച്ച മൂല്യങ്ങൾ, അവബോധതലം, പ്രതികരണശേഷി, പ്രകടിപ്പിക്കുന്ന അഭിരുചികൾ എന്നിവയെക്കുറിച്ചുള്ള ഒരു വർഷത്തെ ബോധന പഠനപ്രക്രിയയെ ആധാരമാക്കിയുള്ള രേഖയാകണം അത്. രേഖ വാർഷിക രക്ഷാകൃർതൃസമ്മേളനങ്ങളിൽ ചർച്ച                          ചെയ്യുകയും വിലയിരുത്തലിന്റെ സാംഗത്യം ബോധ്യപ്പെടുത്തുകയും വേണം. ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പുരോഗതിയുടെ പൊതുദിശ അനുസരിച്ചാണ് അടുത്ത വർഷത്തെ ആ ക്ലാസിനെ സംബന്ധിച്ച കരിക്കുലം രൂപപ്പെടുക. സ്വാഭാവികമായും അത്തരം ഒരു രേഖയനുസരിച്ച് ജയവും തോൽവിയും ഉണ്ടാകില്ല. ശേഷികളിലും നൈപുണികളിലും അടുത്ത വർഷത്തെ പ്രാരംഭതലത്തിൽ നേടേണ്ടുന്ന തലം (ശരാശരിയായല്ല, ഒരു മേഖലയിലും) എത്താത്തവർക്ക് ശേഷികൾ നേടിയെടുക്കാനുള്ള അവസരം നൽകേണ്ടിവരും. പക്ഷെ, ഈ പ്രക്രിയ സെക്കണ്ടറി തലത്തിൽ മാത്രമേ ആവശ്യമുള്ളൂ. കുട്ടികളുടെ അഭിരുചികളെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മേഖലകളിൽ നിശ്ചിതശേഷി കൈ                    വരിച്ചില്ല എന്നത് അടുത്ത ക്ലാസിൽ വരുന്നതിന് തടസ്സമാകേണ്ടതില്ല, പരമാവധി ശേഷികൾ നേടിയെടുക്കാനുള്ള അധികപ്രവർ ത്തനം ഒഴിവുകാലത്തു തന്നെ നടത്തുന്നതാണുത്തമം.
11. ഓരോ വർഷത്തിനുശേഷം നടക്കുന്ന അന്തിമപുരോഗതി രേഖ കുട്ടിയുടെ വളർച്ചയുടെ മാർഗദർശകമായ ശാസ്ത്രീയ രേഖയാകണം. കുട്ടികളുടെ ഓരോ ശേഷിയെയും നൈപുണ്യത്തെയും ആർജിച്ച മൂല്യങ്ങൾ, അവബോധതലം, പ്രതികരണശേഷി, പ്രകടിപ്പിക്കുന്ന അഭിരുചികൾ എന്നിവയെക്കുറിച്ചുള്ള ഒരു വർഷത്തെ ബോധന പഠനപ്രക്രിയയെ ആധാരമാക്കിയുള്ള രേഖയാകണം അത്. രേഖ വാർഷിക രക്ഷാകൃർതൃസമ്മേളനങ്ങളിൽ ചർച്ച                          ചെയ്യുകയും വിലയിരുത്തലിന്റെ സാംഗത്യം ബോധ്യപ്പെടുത്തുകയും വേണം. ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പുരോഗതിയുടെ പൊതുദിശ അനുസരിച്ചാണ് അടുത്ത വർഷത്തെ ആ ക്ലാസിനെ സംബന്ധിച്ച കരിക്കുലം രൂപപ്പെടുക. സ്വാഭാവികമായും അത്തരം ഒരു രേഖയനുസരിച്ച് ജയവും തോൽവിയും ഉണ്ടാകില്ല. ശേഷികളിലും നൈപുണികളിലും അടുത്ത വർഷത്തെ പ്രാരംഭതലത്തിൽ നേടേണ്ടുന്ന തലം (ശരാശരിയായല്ല, ഒരു മേഖലയിലും) എത്താത്തവർക്ക് ശേഷികൾ നേടിയെടുക്കാനുള്ള അവസരം നൽകേണ്ടിവരും. പക്ഷെ, ഈ പ്രക്രിയ സെക്കണ്ടറി തലത്തിൽ മാത്രമേ ആവശ്യമുള്ളൂ. കുട്ടികളുടെ അഭിരുചികളെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മേഖലകളിൽ നിശ്ചിതശേഷി കൈ                    വരിച്ചില്ല എന്നത് അടുത്ത ക്ലാസിൽ വരുന്നതിന് തടസ്സമാകേണ്ടതില്ല, പരമാവധി ശേഷികൾ നേടിയെടുക്കാനുള്ള അധികപ്രവർ ത്തനം ഒഴിവുകാലത്തു തന്നെ നടത്തുന്നതാണുത്തമം.
12. സാങ്കേതികവിദ്യകളുടെയും ഭൗതിക സാഹചര്യങ്ങളുടെയും നിർണയത്തിന്റെ ആത്യന്തികമാനദണ്ഡം പൊതുകരിക്കുലവും ആഭ്യന്തര കരിക്കുലവും ചേർന്നാണ്. ഉദാഹരണത്തിന്, കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ് റൂമുകളും ഉള്ള സ്‌കൂളുകളിൽ കുറെ അധികം                    കമ്പ്യൂട്ടർ നൽകിയിട്ട് പ്രയോജനമില്ല. അവിടെ ആവശ്യം ഒരു                  തിയേറ്ററിന്റെ സംവിധാനമാകാം.
ഹൈടെക് എന്ന പേരിൽ കുറച്ചു സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ അവയും കരിക്കുലവും തമ്മിലുള്ള ബന്ധം നിർണയിക്കപ്പെടണം. സംവിധാനം ആദ്യം ഏർപ്പെടുത്തി അതിന് കരിക്കുലം ഉണ്ടാക്കുന്നത് അശാസത്രീയമാണ്. ജൈവകൃഷി സ്‌കൂളുകളിൽ നടപ്പിലാക്കി അതിനു കരിക്കുലമുണ്ടാക്കുകയല്ല വേണ്ടത്. കൃഷി കരിക്കുലത്തിന്റെ ഭാഗമായി എപ്പോൾ മുതൽ വേണം എന്നു തീരുമാനമെടുക്കുകയും അതിനുള്ള പ്രായോഗിക പ്രവർത്തനമായി വേണമെങ്കിൽ ജൈവകൃഷി നടപ്പിലാക്കുകയുമാണ് വേണ്ടത്. ഇത്തരത്തിൽ അക്കാദമികപ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും തമ്മിലുള്ള പാരസ്പര്യം വളർത്തിക്കൊണ്ടുവരണം. 
ഗുണമേന്മയുള്ള വിദ്യാഭ്യാസം
പ്രവർത്തനപരിപാടിയിലേക്ക്
കേരളത്തിലെ പൊതുവിദ്യാഭ്യാസസംവിധാനം വളർന്നുവന്നത് ഉല്പതിഷ്ണുക്കളായ നമ്മുടെ പൂർവികരുടെ നിസ്വാർഥമായ ശ്രമഫലമായാണ്. പ്രതിഫലമോ ലാഭമോ അവരുടെ ലക്ഷ്യമല്ലായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ആശയത്തിന്റെയും സമത്വ ചിന്തയുടെയും പ്രകാശമാണ് അവരെ നയിച്ചത്. സാധ്യമായ രീതിയിൽ അവർ വിഭവസമാഹരണം നടത്തി. പിടിയരിയും വസ്തുദാനവും സൗജന്യ അധ്വാനവും കൊണ്ടാണ് ഈ വിദ്യാലയങ്ങളെല്ലാം നാടായ നാടെല്ലാം വളർന്നു വന്നത്. മണ്ണിന്റെ തറയിൽ കുറേതൂണുകളിൽ കഴുക്കോലും പട്ടികയും ഓലയും കുറേ ബഞ്ചുകളും ബോർഡുമായാൽ അന്ന് അത് പാഠശാലയാകുമായിരുന്നു. ഇന്നത്തെ പത്രാസി ല്ലായിരുന്നെങ്കിലും അന്നത്തെ കാലഘട്ടത്തിൽ അത് മാഹാപാഠശാലകളായിരുന്നു. കാലം മാറിയപ്പോൾ സമൂഹം തന്നെ വിദ്യാലയത്തെയും മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. കാരണം കേരളത്തെ കേരളമാക്കിയ പൊതു ഘടകങ്ങളിലൊന്ന്  പൊതുവിദ്യാഭ്യാസ                      മാണെന്ന തിരിച്ചറിവുളള സമൂഹമായിരുന്നു നമ്മുടേത്. ഈ പൊതുബോധം ദുർബലപ്പെട്ടുകൂടാ. പൊതുസമൂഹത്തിന് ഇന്നും വിദ്യാലയങ്ങളെ ശക്തിപ്പെടുത്താനാകും. നമ്മെ നാമാക്കി മാറ്റിയ പൊതുവിദ്യാഭ്യാസസമ്പ്രദായം വെല്ലുവിളികൾ നേരിടുമ്പോൾ                കയ്യുംകെട്ടി നോക്കിയിരിക്കാൻ കഴിയുമോ? എങ്ങനെയെല്ലാം ഇടപെടാനാകും?
പൊതുസമൂഹവും രക്ഷാകർതൃസമിതിയും പൊതുവിദ്യാഭ്യാസസംരക്ഷണവും
1. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
ി മനുഷ്യത്വമുളള പൗരന്മാരെ സൃഷ്ടിക്കലാണ്.
ി സമൂഹപരിവർത്തനത്തിനുതകുന്ന  വിശകലനാത്മകവും വിമർശനാത്മകവും സർഗാത്മകവുമായ കഴിവു വളർത്തലാണ്
ി ജനാധിപത്യ മതേതര ജീവിതസംസ്‌കാരം വളർത്തിയെടുക്ക ലാണ്
ി മറ്റുളളവരുടെ പക്ഷത്തുനിന്നും നോക്കിക്കാണാൻ പഠിക്കലാണ്
ി അവകാശനിഷേധത്തിനും ചൂഷണത്തിനും വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരായി നിലപാടെടുക്കാൻ പ്രാപ്ത രാക്കലാണ്
ി പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ജീവിതവീക്ഷണം വളർത്തിയെടുക്കലാണ്
ി ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും അടി സ്ഥാനത്തിൽ സമീപിക്കാൻ ശേഷി ആർജിക്കലാണ്
ി ഉപജീവനത്തിനും അതിജീവനത്തിനുമുളള കരുത്ത് നൽക ലാണ്, മത്സരിക്കാൻ പഠിപ്പിക്കലല്ല
ി കമ്പോളശക്തികളുടെ താല്പര്യങ്ങൾക്കും പ്രലോഭനങ്ങൾക്കും കീഴ്‌പ്പെട്ട് ജീവിക്കാൻ പരിശീലിക്കലല്ല
ി മതവർഗീയശക്തികളുടെ സങ്കുചിതവും വൈകാരികവുമായ സമ്മർദങ്ങളോട് പൊരുത്തപ്പെടാൻ പാകപ്പെടുത്തലല്ല
ി സ്വാർഥമതികളെ സൃഷ്ടിക്കലല്ല
എങ്കിൽ ഏതുതരം വിദ്യാലയങ്ങളെയാണ് ശക്തിപ്പെടുത്തേണ്ടത്?
2. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ വേണ്ടി ഭരണസംവി ധാനങ്ങൾക്ക് മേൽ നിരന്തരം സമ്മർദ്ദങ്ങൾ ചെലുത്തേണ്ടതുണ്ട്. ആവശ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട് എന്തെല്ലാമാണ് നമ്മുടെ ഡിമാന്റുകൾ?
ി ജി.ഡി.പി.യുടെ 6 ശതമാനം എങ്കിലും വിദ്യാഭ്യാസത്തിനായി നീക്കി വെക്കണം.
ി വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവല്കരണം സർക്കാരിന്റെ നയമല്ലെന്ന് പ്രഖ്യാപിക്കുക.
ി 2 മുതൽ +2 വരെയുള്ള വിദ്യാലയങ്ങളുടെ മേൽനോട്ടം ഗ്രാമപഞ്ചായത്തുകൾക്ക് വിട്ടു കൊടുക്കുക.
ി സർക്കാരിന്റെ വിവിധ ഫണ്ടുകൾ എയ്ഡഡ് വിദ്യാലയ ങ്ങൾക്കും കൂടി ഉറപ്പാക്കുക.
ി സഹകരണ ബാങ്കുകൾ, മറ്റു കമ്പനികൾ എന്നിവയുടെ ലാഭവിഹിതം പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിക്ഷേ പിക്കുക.
ി നാഷണലൈസ്ഡ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള സംവിധാനങ്ങൾ സ്‌കൂളുകൾക്ക് ലഭ്യമാക്കുക.
ി സ്‌കൂൾ ലൈബ്രറി, പത്രം എന്നിവയുടെ ലഭ്യത ഉറപ്പാക്കുക.
ി പ്രാദേശിക പഠനവീടുകളുടെ സാധ്യത ഉറപ്പാക്കുക.
ി ലോക്കൽ ഗാർഡിയൻ സംവിധാനം ഒരുക്കുക.
ി ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക.
ി എല്ലാതരം ഫണ്ടുകളും ലോക്കൽ സെൽഫ് ഗവൺമെന്റ് വഴി വിതരണം ചെയ്യുക.
3. പൊതുസമൂഹത്തിന് എങ്ങനെയൊക്കെ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാനാകും.
ി കുട്ടികളുടെ വീടുകളിലെ പഠനഭൗതിക സാഹചര്യം മെച്ച പ്പെടുത്തുന്നതിനായി വേണ്ട ഇടപെടൽ നടത്തുക.
ി ലഹരി വസ്തുക്കളുടെ ഉപയോഗം/സൈബർ മിസ്‌യൂസ് കുറയ്ക്കുന്നതിനായി വിജിലൻസ് കമ്മിറ്റി രൂപീകരിക്കൽ.
ി പ്രാദേശിക റിസോഴ്‌സുകളെ പ്രയോജനപ്പെടുത്തി കലാകായിക പ്രവൃത്തിപരിചയമേഖലകളെ മെച്ചപ്പെടുത്തുക.
ി പോഷകാഹാര ലഭ്യത ഉറപ്പാക്കൽ (പ്രഭാതഭക്ഷണം ഉൾപ്പെടെ)
ി കോമൺ കിച്ചൻ സംവിധാനം നടപ്പിലാക്കുക. (നിലവിലുള്ള പാചക തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട്)
ി അധ്യാപകരെ/ വിദ്യാലയത്തെ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുക.
ി പൊതുവിദ്യാലയമികവുകൾ ഉദാഹരണസഹിതം പൊതു സമൂഹത്തിൽ അവതരിപ്പിക്കൽ
ി അയൽപ്പക്ക വിദ്യാലയം എന്റെ വിദ്യാലയം എന്ന സങ്കല്പം വളർത്തിയെടുക്കുക.
ി പ്രാദേശിക വൈദഗ്ധ്യത്തെയും വിഭവങ്ങളെയും വിദ്യാലയത്തിന്റെ അക്കാദമിക നേട്ടങ്ങൾ ലക്ഷ്യമിട്ട് പ്രയോജനപ്പെടുത്തുന്നതിനായി പ്രവർത്തിക്കണം
ി വിദ്യാലയവികസനപദ്ധതി രൂപീകരണത്തിലും അവയുടെ നിർവഹണത്തിലും സജീവപങ്കാളികളാവുക
ി ദിനാചരണങ്ങൾ, അതിഥി ക്ലാസുകൾ, പ്രാദേശിക പഠന യാത്രകൾ എന്നിവയിൽ സമൂഹത്തിന് പങ്കുവഹിക്കാനാകും.
4. പൊതുസമൂഹത്തിന് വിദ്യാലയം വാതിൽ തുറന്നുകൊടുക്കണം. വിദ്യാലയം നാട്ടിൽ കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയ നാട്ടുകാർക്ക് അത് നിലനിറുത്താനും വികസിപ്പിക്കാനും ബാധ്യതയുളളതു പോലെ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും കഴിയണം. അതിനായി
ി വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ വിട്ടുകൊടുക്കുക.
ി വിദ്യാലയത്തെ പൊതു ഇടമായി നിലനിർത്തുക.
ി പൊതുവിദ്യാലയത്തിന്റെ ഭൗതികമായ സാഹചര്യങ്ങളുടെ ആവശ്യകത പ്രാദേശിക സമൂഹത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവുണ്ടാക്കുക.
ി പൊതു വിദ്യാലയങ്ങളിലെ വിഭവങ്ങൾ (ഐടി ലാബ്, ലൈബ്രറി തുടങ്ങിയവ) പൂർവവിദ്യാർഥികൾ, തുല്യതാപഠി താക്കൾ, യുവജനങ്ങൾ തുടങ്ങിയവർക്ക് പ്രയോജനപ്പെ ടുത്താനാകണം
ി കളിസ്ഥലം പ്രദേശികസമൂഹത്തിന് കായികപരിശീലന ത്തിനുളള ഇടമാകണം
ി സ്‌കൂൾ പ്രവർത്തനസമയം കഴിഞ്ഞുള്ള സമയം എങ്ങനെ യെല്ലാം വിദ്യാലയത്തെ സമൂഹത്തിന്റെ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താം എന്നതിന് കർമ പദ്ധതി തയ്യാറാക്കണം.
5. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ഗുണനിലവാരമുയർ ത്തുന്നതിനുളള പ്രാദേശിക സംവിധാനമാകണം
ി വിദ്യാഭ്യാസ അവകാശ നിയമം അനുസാശിക്കുന്ന എല്ലാ പ്രവർത്തനങ്ങളും പി ഇ സിയുടെ അജണ്ടയാകണം. സ്‌കൂൾ പ്രായത്തിലുളള കുട്ടികളുടെ രജിസ്റ്റർ തയ്യാറാക്കൽ, പഠനം പിന്തുടരൽ, സാധ്യായദിനലഭ്യത ഉറപ്പാക്കൽ, ആവശ്യമായ  അധ്യാപകർ വിദ്യാലയങ്ങളിൽ ഉണ്ടാകുന്നതിനു നടപടി സ്വീകരിക്കൽ, കുട്ടികളുടെ ഹാജർനില വിലയിരുത്തൽ, പഠനപുരോഗതി ചർച്ച ചെയ്യൽ, പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുളള ഇടപെടലുകൾ, എസ് എം സി യോഗങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പഞ്ചായത്തുകൾക്ക് പരിഗണിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തണം
ി പ്രതിമാസ പി ഇ സി യോഗം എന്നത് നിർബന്ധമാകണം. എസ് എസ് എ ആവശ്യപ്പെടുമ്പോൾ പി ഇ സി എന്ന നില മാറണം. എസ് എസ് എയുടെ പ്രവർത്തനങ്ങളെ പി ഇ സി പ്രവർത്ത നങ്ങളുമായി ഉദ്ഗ്രഥിക്കുകയാണ് വേണ്ടത്.
ി ശാസ്ത്രീയമായ അക്കാദമിക അവലോകന രീതി പി ഇ സികൾ വികസിപ്പിക്കണം. ധനിവിനിയോഗവും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതോടൊപ്പം ഓരോ വിദ്യാലയത്തിന്റെയും അക്കാദമിക പ്രവർത്തനറിപ്പോർട്ട് ക്രോഡീകരിച്ച് അവതരിപ്പിക്കാനും കഴിയണം.
ി പി ഇ സി യോഗങ്ങളിൽ നിർബന്ധമായും പ്രഥമാധ്യാപകർ പങ്കെടുക്കണം. ഈ യോഗങ്ങൾ ശനിയാഴ്ച ദിവസമാണ് നടത്തേണ്ടത്. പി ഇ സികളെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അധ്യാപകസംഘടനകളുടെയോ മാനേജ്‌മെന്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ
ി എം എൽ എമാരുടെ വിദ്യാഭ്യാസ വികസനപദ്ധതികൾ പി ഇ സി പ്രവർത്തനവുമായി കണ്ണിചേർക്കണം. പരസ്പരപൂരകമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തുകളും എം എൽ എമാരും ആവിഷ്‌കരിക്കേണ്ടത്
ി സർക്കാർ വിദ്യാലയമെന്നോ എയ്ഡഡ് വിദ്യാലയമെന്നോ വേർതിരിവില്ലാതെ എല്ലാ വിദ്യാലയങ്ങളെയും സഹായിക്കാൻ പഞ്ചായത്തുകളെ അനുവദിക്കണം.
ി പഞ്ചായത്ത് തലത്തിൽ മികച്ച വിദ്യാലയങ്ങളെ അംഗീകരി ക്കണം
ി വിദ്യാഭ്യാസ ഗ്രാമസഭയും പഞ്ചായത്ത് തല വിദ്യാഭ്യാസ വാർഷികവുമെല്ലാം സംഘടിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസം കൂടുതൽ ജനകീയമാക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് സമൂഹത്തിലെത്തിക്കുന്നതിനും സഹായിക്കും.
6. രക്ഷാകർതൃസമിതിയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ശക്തി പ്പെടണം.
ി രക്ഷാകർതൃ സമൂഹത്തിന്റെ ഇടപെടൽ പ്രവർത്തനങ്ങളിൽ നൈരന്തര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. ആ ഇടപെടൽ ക്രിയാത്മകമാകണം
ി കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിൽ നിന്നും വിദ്യാലയ  ത്തിന്റെ രക്ഷിതാവ് എന്ന ഉയർന്ന ബോധം ഉണ്ടാവുകയും പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ വളരെ പ്രധാന കണ്ണിയാണ് താനെന്നുമുള്ള തിരിച്ചറിവുണ്ടാവുകയും ചെയ്യുക.
ി പൊതുവിദ്യാലയമാണ് ശരി എന്നും പൊതുവിദ്യാലയത്തിലെ മികച്ച പഠനബോധന പ്രവർത്തനങ്ങളാണ് തന്റെ കുട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം എന്നും തിരിച്ചറിയുകയും ചെയ്യുക.
ി പഠനമികവിനായി പിന്തുണ നൽകുക. എല്ലാ മാസവും ക്ലാസ് പി ടി എ യോഗങ്ങളിൽ നിർബന്ധമായും പങ്കെടുക്കുകയും കുട്ടിയുടെ പഠനപുരോഗതി ചർച്ച ചെയ്യുകയും പഠനതടസ്സങ്ങൾ പരിഹരി ക്കാനുളള സ്‌കൂളിന്റെ ഭൗതികവും ഭൗതികേതരവുമായ സാഹചര്യ ങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനുമുള്ള ചുമതലാബോധമുണ്ടാക്കുക. അതിനായി പ്രവർത്തിക്കുക.
ി വിദ്യാലയ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും തന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിൽ ഇടപെടലുകൾ നടത്തുക
ി പഠനബോധനപ്രവർത്തനങ്ങളിൽ അധ്യാപകർ ആവശ്യപ്പെടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്നതോടൊപ്പം അനുയോജ്യ മായ വീടൊരുക്കൽ പ്രക്രിയ നടത്തുക
ി കുട്ടികളുടെ പഠന വൈകല്യങ്ങളും  അവരുടെ പഠന പിന്നാക്കാവസ്ഥയും തിരിച്ചറിഞ്ഞുകൊണ്ട് കുട്ടിക്ക് കൈ ത്താങ്ങ് നൽകാനുള്ള കഴിവ് നേടുക.
ി കുട്ടിയുടെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള രക്ഷിതാവ് ആയി മാറണം
ി സ്വന്തം കുട്ടിയെ വിലകുറച്ചു കാണുകയും താഴ്ത്തി കാണി ക്കുകയും കഴിവുകളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾക്കു പകരം മികച്ച രക്ഷാകർതൃത്വം എന്തെന്നു തിരിച്ചറിയുക.
ി പ്രീ സ്‌കൂൾ പ്രവർത്തനങ്ങളിൽ മുതിർന്ന രക്ഷിതാക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തന സജ്ജീകരണം.
ി കോർണർ പി ടി എ (പ്രാദേശിക പി ടി എ) യോഗങ്ങൾ സംഘ ടിപ്പിക്കണം. അത്തരം വേദികളിൽ കുടുംബസമേതം പങ്കെ ടുക്കാനും കൂട്ടായ ചർച്ചകൾ നടത്താനും കഴിയും. രക്ഷിതാക്ക ളുടെ സൗകര്യം കൂടി പരിഗണിക്കുന്നതിനാൽ പങ്കാളിത്തം കൂടും. പ്രാദേശികസമൂഹത്തിലെ താല്പര്യമുളളവരെക്കൂടി ക്ഷണിച്ചാൽ വിദ്യാലയമികവുകൾ സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തും. കുട്ടികളുടെ അക്കാദമിക                            കഴിവുകളുടെ പ്രകടനങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുത്തി പ്രാദേശിക പി ടി എ കളെ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവർത്തനങ്ങൾക്കുളള ആശയപ്രചരണവേദിയാക്കി മാറ്റാനും കഴിയും.
ി മികവിന്റെ കേന്ദ്രങ്ങളെന്ന നിലയിൽ വിദ്യാലയങ്ങളെ മാറ്റിത്തീർക്കുന്നതിൽ എസ് എം സി ക്ക് നിർണായക റോളാണുളളത്. വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക (ത്രിവത്സര വികസനപദ്ധതി, വാർഷിക പദ്ധതി), ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ പ്രവർത്തനങ്ങൾ ഓരോ മേഖലതിരിച്ചും തയ്യാറാക്കുക, നിർവഹണസംവിധാനം രൂപപ്പെടുത്തുക, വിദ്യാലയ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുക എന്നീ സുപ്രധാന ചുമതലകൾ എസ് എം സി വഹിക്കണം, എന്നാൽ പലേടത്തും പി ടി എ കമ്മറ്റികളുടെ ചുമതലകൾ ചെയ്യുക മാത്രമാണ് തങ്ങളുടെ ദൗത്യം എന്ന്              എസ് എം സികൾ തെറ്റിദ്ധരിച്ചിരിക്കുന്നു. വിദ്യാഭ്യാസ അവകാശനിയമത്തിൽ എസ് എം സിയുടെ ചുമതലകൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഓരോ എസ് എം സിയും                  അത് സ്വാംശീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ് തയ്യാറാകേണ്ടത്. വിദ്യാലയാധികൃതർ ഇക്കാര്യത്തിൽ എസ് എം സിയെ വിശ്വാസത്തിലെടുക്കണം
ി എസ് എം സിയും പി ടി എ കമ്മറ്റികളും ഒരേ വിദ്യാലയത്തിൽ പ്രവർത്തിക്കുകയാണിന്ന്. ഇത് മാറണം. ഈ സംവിധാന                ങ്ങളെ ലയിപ്പിക്കണം. അഖിലേന്ത്യാതലത്തിൽ എസ് എം സിയാണ് നിർദേശിക്കപ്പെട്ടിട്ടുളള സംവിധാനം. കെ ഇ ആറിന്റെ പരിരക്ഷയിൽ പ്രവർത്തിക്കുന്ന പി ടി എ സംവിധാനം എസ് എം സിയുടെ മേൽഘടകം പോലെ പ്രവർത്തിച്ചുകൂടാ.
7.  പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിൽ രക്ഷാകർതൃ സമൂഹ    ത്തിന് ഏതെല്ലാം തരത്തിൽ ഇടപെടാൻ സാധിക്കും?
ി ഉച്ചഭക്ഷണ പരിപാടി, മേളകളിലെ നിർമാണ പ്രവർത്തനങ്ങൾ, വിവിധ മേളകളുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ തുടങ്ങിയ അക്കാദമികേതര മേഖലകളിൽ രക്ഷിതാക്കളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തൽ.
ി വിദ്യാലയത്തിന്റെ മൈനർ റിപ്പയറിങ്ങ് പോലുള്ള പ്രവൃത്തികൾ സ്വയം ഏറ്റെടുത്തുനടത്തുന്നതിനുള്ള ചുമതലാബോധം 
ി അമ്മവായന, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, രക്ഷിതാക്കൾക്കുള്ള കലാസാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നത് രക്ഷിതാക്കളെ വിദ്യാലയവുമായി കൂടുതൽ അടുപ്പിക്കും.
ി മത്സരം മാത്രം അടിസ്ഥാനമാക്കിയുള്ള  രക്ഷാകർതൃ മനഃസ്ഥിതി മാറണം. സഹകരണവും സഹവർതിത്തവുമാണ് കുട്ടിയിൽ മികവുൽപാദിപ്പിക്കുന്നതെന്ന തിരിച്ചറിവുള്ള രക്ഷിതാവായി മാറുക.
ി കുട്ടിയുടെ അവകാശം പോലെ തന്നെ രക്ഷിതാവിന്റെ അവകാശവും പാലിക്കപ്പെടണം. തന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം കിട്ടണം എന്ന് ഉറപ്പിക്കാനുള്ള അവകാശം  രക്ഷിതാക്കൾക്കുണ്ടാകണം.
ി ദിനാചരണങ്ങൾ പോലുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷാകർതൃ സമൂഹത്തിന്റെ കൈത്താങ്ങുണ്ടാകണം.
ി മികവിന്റെ പ്രതീകങ്ങളായി  വ്യത്യസ്ഥ മേഖലയിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനൊപ്പംതന്നെ മികച്ച  രക്ഷാകർതൃ ചുമതല നിർവഹിച്ചവരെക്കൂടി അംഗീകരി ക്കുകയും അനുമോദിക്കുകയും വേണം.
8. അധ്യാപകസമൂഹവും പൊതുവിദ്യാലയ ശാക്തീകരണവും. (അധ്യാപകർ, പ്രഥമാധ്യാപകർ, അഋഛ, ഉഋഛ)
അധ്യാപകർ :
ി സാമൂഹികപ്രശ്‌നങ്ങളിൽ ഇടപെടണം
ി ഗ്രാമസഭകളിൽ പങ്കെടുക്കണം.
ി തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആളാണെന്ന ബോധ്യമുണ്ടാകണം. കൂടുതൽ സമയം വിദ്യാലയത്തിനു വേണ്ടി  പ്രവർത്തിക്കുന്ന ആളുമാകണം.
ി സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിച്ചുകൊണ്ട് മാതൃക സൃഷ്ടിക്കണം. പൊതുസമൂഹത്തിന്റെ വിശ്വാസ്യത ഇത് പതിന്മടങ്ങ് വർധിപ്പിക്കും. ഒപ്പം സഹാധ്യാപകരിൽ ഗുണമേന്മയുളള അധ്യാപനത്തിന് സ്വാഭാവികസമ്മർദവും ഉണ്ടാകും.
ി അക്കാദമിക നിലവാരം ഉയർത്തുന്നതിനായി നിരന്തരം സ്വന്തം കാര്യശേഷി വികസിപ്പിക്കാൻ ശ്രമിക്കണം. അധ്യാപകൻ മികച്ച അക്കാഡമിഷനാകണം
ി വിദ്യാലയത്തിൽ മികച്ച പഠനം ഉറപ്പുവരുത്തണം
ി പുരേഗമനപരമായ ആശയങ്ങളെ സ്വീകരിക്കുകയും യാന്ത്രി കമായ പഠനരീതികളെ തിരസ്‌കരിക്കുകയും വേണം. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി സ്വാംശീകരിക്കണം.
ി അക്കാദമിക ആസൂത്രണത്തിൽ ജാഗ്രത പ്രകടിപ്പിച്ച് ഒരു കുട്ടി പോലും പിന്നിലാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഓരോ കുട്ടിയുടെയും കഴിവും താല്പര്യവും പഠനാവശ്യങ്ങളും കണ്ടെത്തി അനുയോജ്യമായ പിന്തുണ നൽകുന്ന അധ്യാപക സമൂഹത്തെ കേരളം ആഗ്രഹിക്കുന്നു.
ി അക്കാദമിക ആസൂത്രണത്തിലെന്നപോലെ വിലയിരുത്തലിനും  വേണ്ടത്ര തയ്യാറെടുപ്പും വിദ്യാലയത്തിൽ നടക്കുന്നുവെന്നുറപ്പു വരുത്തണം. അധ്യാപകരുടെ അക്കാദമിക വേദിയായ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പുകളും സബ്ജക്ട് കൗൺസിലുകളും കാര്യക്ഷ മമായി പ്രവർത്തിക്കുന്നിടങ്ങളിൽ കുട്ടികൾ താഴ്ന്ന ഗ്രേഡിൽ വരില്ല. ഓരോ മാസവും കുട്ടികളുടെ നില മനസ്സിലാക്കി പരി ഹാര പ്രവർത്തനാസൂത്രണം നടക്കും. ഇത്തരം പരിഹാര                    പ്രവർത്തനങ്ങളേ റ്റെടുക്കുന്നതോടെ ഈ വിദ്യാലയത്തിൽ തങ്ങളുടെ മക്കൾ പഠനകാര്യങ്ങളിൽ സുരക്ഷിതരാണെ            ധാരണ സമൂഹത്തിനുണ്ടാവുകയും ചെയ്യും.
ി കുട്ടികളോടുളള അധ്യാപകരുടെ പെരുമാറ്റം സൗഹൃദപരവും ജനാധിപത്യപരവുമാകണം. എല്ലാ പ്രശ്‌നങ്ങളും തുറന്നു സംസാരിക്കാനുളള സ്വാതന്ത്ര്യം കുട്ടികൾക്കു ലഭിക്കണം. അധ്യാപകരും തുറന്നു സംസാരിക്കണം. അധികാരം, ശാസന, ശിക്ഷ, കുറ്റപ്പെടുത്തൽ എന്നിവയേക്കാൾ സ്‌നേഹം, ആത്മ വിശ്വാസം, പ്രചോദനം, പ്രോത്സാഹനം, അംഗീകാരം, സഹായം എന്നിവയായിരിക്കണം അധ്യാപകർ ഉയർത്തിപ്പിടിക്കേണ്ടത്
ി എല്ലാ കുട്ടികൾക്കും എല്ലാ തുല്യ അവസരം നല്കണം. ആവി              ഷ്‌കാരത്തിനും സർഗാത്മകപ്രകടനത്തിനും വൈവിധ്യമുളള അവസരങ്ങൾ വിദ്യാലയത്തിലെ  ആസ്വാദ്യകരമായ പഠനത്തി നിടയാക്കി മാറ്റും. കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അധ്യാപകർ മുൻകൈ എടുക്കണം.
ി കുട്ടികൾക്ക് സ്വയം വിലയിരുത്താൻ അവസരം നൽകണം. ആത്മവിമർശനവും പഠനമാണ്. അതേപോലെ വസ്തുതക ളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലുളള വില യിരുത്തൽ മുൻവിധിയില്ലാത്ത വിശകലനരീതി പഠിപ്പിക്കലും ലക്ഷ്യത്തിലെത്തിച്ചേരാനുളള ആഗ്രഹത്തിനെ ശക്തമാക്കലും. പരസ്പരവിലയിരുത്തലിൽ സഹായം നൽകാനാകണം. കുറവുകൾ കണ്ടെത്തുക എന്നതിനർഥം സഹായമേഖലകൾ കൃത്യതപ്പെടുത്തുക എന്നതാണ്. യഥാസമയം സഹായം നൽകുമ്പോഴാണ് അത് നിരന്തര വിലയിരുത്തലായി മാറുക. ഇത് അധ്യാപകർ തിരിച്ചറിയണം.
ി ഭാഷാശേഷീവികാസത്തിന് പ്രധാന്യം ലഭിക്കണം. ഇതര വിഷയ ങ്ങളിലെ ആശയസ്വാംശീകരണത്തിനും വ്യക്തിത്വവികസന ത്തിനും ആത്മബോധവികാസത്തിനും ആത്മവിശ്വാസത്തിനും ഭാഷാപ്രാവീണ്യം നിർണായക റോളാണ് വഹിക്കുന്നത്. ഓരോ വിദ്യാലയത്തിലെയും ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ട ഉത്തരവാദിത്വം അധ്യാപകർക്കാണുളളത്. അവരുടെ ടിടിസി, ബി എഡ് കോഴ്‌സുകളിൽ പരിചയപ്പെട്ട തന്ത്രങ്ങളും നൂതനമായ രീതികളും ഇവിടെ പ്രയോജനപ്പെടുത്താനാകും.
ി ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സവിശേഷമായ പരിഗണന അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ആവശ്യമെങ്കിൽ പ്രാദേശികപാഠങ്ങളും മറ്റ് ആധികാരിക വിഭവങ്ങളും കണ്ടെത്തി പ്രയോജനപ്പെടുത്തണം.
ി ആധുനികസാങ്കേതിക വിദ്യ ക്ലാസ്‌റൂം പഠനത്തിൽ എല്ലാ ക്ലാസു കളിലും പ്രയോജനപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കേണ്ട തുണ്ട്. കമ്പ്യൂട്ടർ പ്രയോജനപ്പെടുത്തിയുളള പഠനം കുട്ടികളുടെ ആശയരൂപീകരണത്തെ പ്രബലപ്പെടുത്തും. കമ്പ്യൂട്ടർ പരി                    ജ്ഞാനമില്ലാത്ത അധ്യാപകസമൂഹം വിദ്യാലയത്തെ ദശക ങ്ങളുടെ പിന്നിലേക്ക് നടത്തുകയാണ് ചെയ്യുന്നത്. ലോക ത്തിന്റെ മാറ്റങ്ങളെ ഉൾക്കൊളളാനും സ്വയം സജ്ജമാകാനും അധ്യാപകർ സന്നദ്ധരാകുന്നത് വിദ്യാലയഗുണമേന്മ ഉയർത്തും.
ി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾത്തന്നെ പ്രകൃതി എന്ന പാഠപുസ്തകത്തെ അവഗണിക്കാതിരിക്കാനും ശ്രമിക്കണം. സമൂഹത്തെ പഠനവിഭവമായി കാണണം. പുറം പഠനപ്രവർത്തനങ്ങളും പഠനയാത്രകളും പ്രോജക്ടുകളും സ്ഥാപനസന്ദർശനവുമെല്ലാം പഠനമികവിന്റെ വഴിത്താരക ളാണെന്ന തിരിച്ചറിവോടെയാകണം അധ്യാപകർ പാഠനാസൂ ത്രണം നടത്തേണ്ടത്.
ി കുട്ടികളെ പാഠപുസ്തകത്തിൽ മാത്രമായി തളച്ചിടരുത്. വികസിക്കുന്ന ലോകം പുതിയ നൈപുണികൾ ആവശ്യപ്പെ ടുന്നുണ്ട്. ക്യാമ്പുകളും ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളുമെല്ലാം കുട്ടികളുടെ നാനാവിധമായ കഴിവുകൾ വളർത്തും. ഇത് വിദ്യാലയസംസ്‌കാരത്തിന്റെ ഭാഗമാക്കുന്നതിൽ അധ്യാപ                  കർ വലിയ പങ്ക് വഹിക്കണം. പരമ്പരാഗത അധ്യാപനരീതി കളിൽ നിന്നും പിരീഡ് സമ്പ്രദായത്തിന്റെ പരിമിതികളിൽ നിന്നും സ്വയം മോചിതരാകുവാനും കഴിയണം.
ി വായനയുടെ സംസ്‌കാരം അധ്യാപകരിലുണ്ടാകണം. അതാണ് കുട്ടികൾക്ക് മാതൃകയാകേണ്ടത്.
ി പരിശീലനങ്ങളിൽ പങ്കെടുക്കുക എന്നതു മാത്രമല്ല പരി ശീലനങ്ങൾ ആവശ്യപ്പെടുകയും വിദ്യാലയാധിഷ്ഠിത പരിശീല നങ്ങൾ സംഘടിപ്പിക്കുകയും ചെയ്യേണ്ടത് അധ്യാപകരുടെ കടമയാണ്. കുട്ടികൾക്കുവേണ്ടി സമർപ്പിക്കുന്ന ദിനങ്ങളാണ് പരിശീലന ദിവസങ്ങൾ എന്നു മനസ്സിലാക്കണം.
8. പ്രഥമാധ്യാപികയുടെ റോളും വിദ്യാലയഗുണമേന്മയും
ി വിദ്യാലയത്തെ സമൂഹത്തിന്റെ സ്ഥാപനമാക്കി മാറ്റുകയാണ് പ്രഥമാധ്യാപകർ ചെയ്യേണ്ടത്. അവരെ നേരിൽ കണ്ട് സഹായം അഭ്യർഥിക്കണം. കൂട്ടായ്മയുടെ അന്തരീക്ഷം സൃഷ്ടിക്കണം
ി വിദ്യാലയവികസനസമിതി രൂപീകരിക്കണം. ജനാധിപത്യപരവും സുതാര്യവും സമർപ്പിതവുമായ സമീപനമാണ് ഈ പ്രഥമാധ്യാപികയ്ക്കുളളതെന്ന് സമൂഹത്തിന് ബോധ്യപ്പെടണം.
ി അക്കാദമിക ലീഡർ എന്ന നിലയിൽ ഉത്തരവാദിത്തം നിറ വേറ്റണം. സമയബന്ധിതമായി പാഠ്യപദ്ധതി വിനിമയം ഉറ പ്പാക്കലും അധ്യാപനക്കുറിപ്പുകൾ ബോധനശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ വിലയിരുത്തലും ക്ലാസ് മോണിറ്ററിംഗ് നടത്തലും സബ്ജക്ട് കൗൺസിൽ, എസ് ആർ ജി യോഗങ്ങൾ എന്നിവയിൽ പങ്കെടുത്ത് അവയെ ശക്തിപ്പെടുത്തലും നിര                  ന്തരവിലയിരുത്തലിലൂടെ എല്ലാ കുട്ടികൾക്കും ഉയർന്ന പഠന നിലകൈവരിക്കാൻ അവസരമൊരുക്കലും അധ്യാപക, പ്രഥമാധ്യാപക പരിശീലനങ്ങളിൽ പങ്കെടുക്കലുമെല്ലാം പ്രഥ മാധ്യാപികയുടെ ബാധ്യതയാണ്.
ി വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളെ സർഗാത്മക മായി ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. യാന്ത്രികമായ ഉത്തര വുകളും അധികാരപ്രയോഗവുമല്ല സ്വീകരിക്കേണ്ടത്.
ി സ്‌കൂൾ വികസനപദ്ധതി തയ്യാറാക്കുന്നതിനും അതനുസരിച്ച് പ്രതിമാസ പ്രവർത്തനകലണ്ടർ രൂപപ്പെടുത്തുന്നതിനും കഴിയണം
ി കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കണം. സ്‌കൂൾ പാർലമെന്റിനെ നോക്കുകുത്തി യാക്കരുത്. പഠനമികവിനും നേതൃത്വശേഷീ വികസനത്തിനും ഈ വേദി പ്രയോജനപ്പെടുത്താനാകും.
ി സാധ്യായദിനനഷ്ടം പരിഹരിക്കാനുളള ക്രിയാത്മക നടപടികൾ സ്വീകരിക്കണം.
ി സഹാധ്യാപകരുടെ അക്കാദമിക ശേഷി വികസിപ്പിക്കുതിനുളള പരിപാടികൾ തയ്യാറാക്കണം.
ി ക്ലാസ് പി ടി എ, എസ് എം സി യോഗങ്ങൾ എന്നിവ മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കി വിദ്യാലയമികവിന്റെ പുതുമാതൃകകൾ സൃഷ്ടിക്കണം
ി വിദ്യാലയ മികവുകൾ സമൂഹവുമായി നിരന്തരം പങ്കിടുന്നതിന് സ്‌കൂൾ ബ്ലോഗ്, വെബ്‌സൈറ്റ്, സ്‌കൂൾ പത്രം, പൊതു പരിപാടികൾ എന്നിവ സംഘടിപ്പിക്കണം
ി പരീക്ഷാവിശകലനവും തുടർപ്രവർത്തനാസൂത്രണവും നടത്തണം. വിദ്യാർഥിയുടെ കുറ്റം കൊണ്ടുമാത്രമാണ് പഠനപിന്നാക്കാവസ്ഥ എന്നു തീരുമാനിക്കാതെ അധ്യാപനമികവുയർ ത്തിയും പിന്തുണാതലങ്ങൾ വികസിപ്പിച്ചും പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയും കുട്ടിയോടുളള സമീപനത്തിൽ ധനാത്മക  മായ രീതി സ്വീകരിച്ചും മുന്നേറുന്നതിനുളള പ്രവർത്തന തന്ത്രങ്ങൾ സ്വീകരിക്കണം.
ി ഏതൊരു പ്രഥമാധ്യാപികയും തന്റെ പ്രവർത്തന കാലയള                    വിൽ ചുമതലയുളള വിദ്യാലയം കൂടുതൽ പഠനമികവിലേക്ക് എത്തി എന്ന് ഉറപ്പാക്കേണ്ടതാണ്. നൂറുശതമാനം വിജയമല്ല ലക്ഷ്യമിടേണ്ടത്. ഉയർന്ന കഴിവുകളുളള കുട്ടികളാക്കി ബഹുഭൂരി പക്ഷത്തെയും മാറ്റുകയാണ് വേണ്ടത്. ഇതിനായി ജില്ലയിൽ ലഭ്യമായ എല്ല അക്കാദമികസംവിധാനങ്ങളെയും സ്ഥാപന              ങ്ങളെയും വ്യക്തികളെയും പ്രയോജനപ്പെടുത്തണം.
10. ഏ ഇ ഒമാരും ഡി ഇ ഒ മാരും വഹിക്കേണ്ട പങ്ക്
ി എല്ലാ വിദ്യാലയങ്ങളും ഓരോ ടേമിലും വിലയിരുത്തുക എന്നതാണ് പ്രധാനമായും നടത്തേണ്ടത്. ഇതിനായി സൂചക ങ്ങൾ വികസിപ്പിക്കണം, പ്രഥമാധ്യാപകയോഗങ്ങൾ വില യിരുത്തൽ വേദികളാകുന്നതിന് ഇന്നത്തെ നിലയിൽ പരിമിതി കളുണ്ട്. അതിനാൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രഥമാ ധ്യാപകരുടെ അവലോകന യോഗം വിളിച്ചു ചേർക്കാവുന്ന തേയുളളൂ. പത്ത് വിദ്യാലയങ്ങളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച്                  ഡി ഇ ഒ വിലയിരുത്തൽ നടത്തണം. ഈ വിലയിരുത്തൽ  യോഗങ്ങൾക്കു മുന്നോടിയായി നിശ്ചിത എണ്ണം വിദ്യാലയ        ങ്ങൾ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മോണി റ്ററിംഗ് നടത്തുകയും അതിന്റെ വിശകലനത്തിന്റെ അടിസ്ഥാന ത്തിൽ തുടർപ്രവർത്തനനിർദേശങ്ങൾ തയ്യാറാക്കി അവലോക നയോഗം ചേരുകയും വേണം. പ്രഥമാധ്യാപകരാകട്ടെ ക്ലാസ് മോണിറ്ററിംഗ്, സബ്ജക്ട് കൗൺസിൽ യോഗം, എസ് ആർ ജി എന്നിവ നടത്തി വിവരങ്ങൾ ക്രോഡീകരിച്ച് ആവശ്യമായ തയ്യാറെടുപ്പോടെ യോഗത്തിൽ പങ്കെടുക്കണം.
ി ഉപജില്ലയിലെ, വിദ്യാഭ്യാസ ജില്ലയിലെ അക്കാദമിക പ്രശ്‌ന        ങ്ങൾ പരിഹരിക്കുന്നതിനും അക്കാദമിക ആവശ്യങ്ങൾ നിറ വേറ്റുന്നതിനും റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കണം. ക്ലസ്റ്റർ പരിശീലനത്തിനു വേണ്ടിയുളള റിസോഴ്‌സ് ഗ്രൂപ്പല്ല ഇത്. അധ്യാപകർക്ക് ആവശ്യമായ പിന്തുണാമെറ്റീരിയലുകൾ വികസിപ്പിക്കുക, പ്രശ്‌നപരിഹരണ പ്രവർത്തനാസൂത്രണം നടത്തുക, വിദ്യാലയ മികവുകൾ ക്രോഡീകരിക്കുക, നൂത                    നാശയപ്രവർത്തനങ്ങൾ രൂപപ്പെടുത്തുക, മാതൃകകൾ സൃഷ്ടി ക്കുക എന്നിവയെല്ലാം ഈ ഗ്രൂപ്പിന്റെ ചുമതലയിൽ വരണം. അക്കാദമികമായ ഉണർവ് ഉണ്ടാക്കുക എന്നതിന് ഊന്നൽ നൽകണം
ി ജനകീയ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിൽ വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിനും ജനപ്രതിനിധികളുടെ സഹകരണത്തോടെ വിദ്യാലയ വികസനപരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിലും വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധവെക്കണം.
ി പ്രഥമാധ്യാപകരെ നിരന്തരം യോഗങ്ങൾക്കു വേണ്ടി വിളിക്കുന്ന അവസ്ഥ മാറണം. എല്ലാം നേരിൽ പറഞ്ഞാലേ നടക്കൂ എന്ന വിശ്വാസം മാറണം. ഒരു പ്രഥമാധ്യാപകൻ വിദ്യാലയത്തിൽ നിന്നും വിട്ടു നിൽക്കുന്ന അവസ്ഥ വിദ്യാലയ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ഓൺലൈൻ സൗകര്യങ്ങൾ, ആധുനിക സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയാകണം ആശയവിനിമയം. പേപ്പർരഹിത ആശയവിനിമയരീതിക്ക്                  ഇമെയിൽ ശക്തമായ സാധ്യതയായിരിക്കേ പ്രഥമാധ്യാപകർ നിരന്തരം ഓഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കേ ണ്ടതുണ്ട്.
ി വിദ്യാലയങ്ങൾ ഹൈടെക് ആകുന്നതോടെ പ്രഥമാധ്യാപക രുമായി ടെലികോൺഫറൻസിംഗ് രീതിയിൽ ആശയവിനിമയം നടത്താനാകും ആവശ്യമെങ്കിൽ ക്ലാസുകൾ നിരീക്ഷിക്കാനും ഹൈടെക്ക് സാധ്യത പ്രയോജനപ്പെടുത്താം. ഇതെല്ലാം ഉപയോഗിക്കുവാനുളള കഴിവ് വിദ്യാഭ്യാസ ഓഫീസർമാർ ആർജിക്കേണ്ടതുണ്ട്.
ി വിദ്യാഭ്യാസ ജില്ലാതലത്തിലും ഉപജില്ലാതലത്തിലും അക്കാദ മിക മോണിറ്ററിംഗ് ടീം ഉണ്ടാകണം. വിദ്യാഭ്യാസ ഓഫീസർ എല്ലാ വിഷയത്തിലും അവഗാഹമുളള ആളായിരിക്കില്ല. അതിനാൽ തന്നെ വൈദഗ്ധ്യമുളളവരെ പ്രയോജനപ്പെടുത്തി അക്കാദമിക നിലവാരം ഉയർത്തുകയാണ് വേണ്ടത്. ചില അധ്യാപകസംഘടനകൾ എതിർപ്പുന്നയിക്കുന്നത് പൊതു സമൂഹത്തിൽ അധ്യാപകരെക്കുറിച്ച് അവമതിപ്പുണ്ടാക്കാനിട വരുത്തിയിട്ടുണ്ട്. ഇത്തരം പ്രവണകൾ ജനാധിപത്യപരമായി പരിഹരിക്കാനാകണം.
ി വിദ്യാഭ്യാസ ഓഫീസർമാരായി എന്നതുകൊണ്ട് ഒരു ഉപജില്ലയിലെ, വിദ്യാഭ്യാസജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ കഴിവ് സഹജമായിട്ടുണ്ട്എന്നു കരുതരുത്. പര്യാപ്തമായ പരിശീലനപരിപാടിയിലൂടെ അവരും കടന്നു പോകണം. വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ഇന്ന് കാര്യക്ഷമമായ സംവിധാനങ്ങളില്ല. അത് പരിഹരിക്കണം. ജില്ലാതല ഉദ്യോഗസ്ഥരും സംസ്ഥാനതല ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കൂടുതൽ പ്രാധാന്യം നൽകണം. അവലോകന ശില്പശാലകൾ രണ്ടു മാസത്തിലൊരിക്കൽ നടത്തണം. ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെയും അവർ ഏറ്റെടുത്ത പ്രവർത്തനങ്ങളെയും ചുമതലപ്പെട്ട വിദ്യാലയ ങ്ങളിലുണ്ടായ പുരോഗതിയും ചർച്ച ചെയ്യണം.
ി മികവനുഭവങ്ങൾ കൈമാറുന്നതിനുവേദി ഒരുക്കേണ്ട ചുമത ലയും വിദ്യാഭ്യാസ ഓഫീസർമാർ വഹിക്കണം. മികച്ച വിദ്യാലയങ്ങളെയും അധ്യാപകരെയും ഉപജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും കണ്ടെത്തണം. മികച്ച അധ്യാപനം അതിനു മുഖ്യമാനദണ്ഡമാകണം.
11. സി ആർ സികളും ബി ആർസികളും പുതിയ ദൗത്യം ഏറ്റെടുക്കണം
ി സി.ആർ.സികൾ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. ക്ലസ്റ്റർ റിസോഴ്‌സ് സെന്ററായി പ്രവർത്തിക്കുന്ന വിദ്യാലയം അക്ഷരാർഥത്തിൽ വിഭവകേന്ദ്രമായി മാറണം. ഇത് സാധിക്കണമെങ്കിൽ    സി.ആർ.സി കോർഡിനേറ്റർമാർ ബി.ആർ.സികളിൽ ഇരുന്നാൽ പോര; അവരെ സി.ആർ.സികളിലേക്ക് പുനർവിന്യസിക്കണം. കേരളത്തിലെ സവിശേഷമായ ഒരു സാഹചര്യത്തിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കുന്നതിനായി സി.ആർ.സി കളെ ഉപയോഗിച്ചു. ഈ ഒറ്റക്കാരണത്താൽ അവർ സി.ആർ.സി ചുമതല നിറവേറ്റുന്നതിന് യോഗ്യരല്ല എന്നു കരുതി വെറുതേ ഇരുത്തരുത്. അവർ അധ്യാപനയോഗ്യതയുളളവരാണ്. കച്ച വടവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അൺ എയിഡഡ് വിദ്യാലയങ്ങൾക്ക് മാനദണ്ഡമില്ലാതെ അനുമതി നൽകുന്നതിനും ജനവിരുദ്ധവിദ്യാഭ്യാസനയം നടപ്പിലാക്കുന്ന തിനും നേതൃത്വം നൽകിയ ഭരണാധികാരികളുടെ പ്രവർത്തന ഫലമായാണ് ഇവർക്ക് തസ്തിക നഷ്ടപ്പെട്ടിട്ടുളളതെന്നും കാണണം. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ി സി.ആർ.സി കോർഡിനേറ്റർമാർ വഹിക്കണ്ട ചുമലകൾ നിർണ യിക്കണം. വിദ്യാലയ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിന് വിദ്യാലയങ്ങളെ സഹായിക്കണം. വിദ്യാലയ വികസനപദ്ധതി കളെ പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കുന്നതിനും പ്രവർത്തന നിർവഹണത്തിൽ പഞ്ചായത്തുകളെ സഹായി ക്കുന്നതിനും കഴിയണം
ി പി.ഇ.സി യോഗങ്ങൾ കാര്യക്ഷമമാക്കുന്നതിൽ സി.ആർ.സി കോർഡിനേറ്റർക്ക് പങ്കു വഹിക്കാനുണ്ട്. പി ഇ സിക്ക് വേണ്ടി പ്രവർത്തനറിപ്പോർട്ടുകൾ തയ്യാറാക്കി നൽകണം.
ി സി.ആർ.സി തലത്തിൽ അധ്യാപക ശില്പശാലകൾ, പഠനോപകരണ നിർമാണക്കളരികൾ, ആവശ്യാധിഷ്ഠിത പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കണം
ി പഞ്ചായത്ത് ഇംപ്ലിമെന്റിങ് ഓഫീസർ, ക്ലസ്റ്റർ സെന്ററിലെ പ്രഥമാധ്യാപിക, സി.ആർ.സി കോർഡിനേറ്റർ, ചുമതലയുളള ബി ആർ സി പരിശീലകൻ, ഐ.ഇ.ഡി.സി റിസോഴ്‌സ് ടീച്ചർ, ലോക്കൽ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവരുടെ ഒരു ടീം പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കണം. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മറ്റി അധ്യക്ഷൻ നേതൃത്വം നൽകണം. അക്കാദമിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നൂതനമായ പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പൊതുവിദ്യാലയ                      ങ്ങളെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള പ്രചാരണപ്രവർത്തനങ്ങളും ബോധവത്കരണപരിപാടികളും രൂപപ്പെടുത്തുന്നതിനും ഈ ടീം പ്രധാന പങ്ക് വഹിക്കണം.
ി ഇത്രയും കാലം ബി ആർ സികൾ പ്രവർത്തിച്ചിട്ടും പ്രവർത്തന പരിധിയിലെ അക്കാദമികനിലവാരം ബി ആർ സി പ്രവർത്തനം കൊണ്ട് ഉയർന്നതിനുള്ള തെളിവുകൾ സമൂഹത്തിൽ ലഭ്യമല്ല. എം.ഐ.എസ് സംവിധാനം ബി ആർ സികളിലുണ്ട്. സ്ഥിതി വിവരക്കണക്കുകൾ ക്രോഡീകരിക്കുന്നതിന് വൈദഗ്ധ്യമുളള വരുമുണ്ട്. ഓരോ ബി ആർ സികളുടെയും അക്കാദമികനില വാരത്തിന്റെ നിലവിലുളള അവസ്ഥയും ഓരോ വർഷവുമു ണ്ടായ പുരോഗതിയും സ്ഥിതിവിവരക്കണക്കുകളുടെയും ഗുണാത്മക സൂചകങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹ വുമായി പങ്കുവെക്കാനാകണം.
ി ഗവേഷണാത്മകപ്രവർത്തനങ്ങൾ ബി.ആർ.സികൾ ഏറ്റെ ടുക്കണം. മാതൃകകൾ സൃഷ്ടിക്കാൻ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വയം മാതൃകകൾ സൃഷ്ടിക്കാനും കഴിയണം.
ി മുകളിൽ നിന്നും നിർദേശിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ഇന്നത്തെ രീതി മാറണം. കൂടുതൽ അക്കാദമിക സ്വാതന്ത്ര്യം ബി ആർ സികൾക്ക് നൽകേണ്ടതുണ്ട്
ി സി ആർ സി, ബി ആർ സി പരിശീലകർ അധ്യാപകർക്ക് മാതൃകയാകേണ്ടവരാണ്. അതിനാൽ സ്വന്തം മക്കളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുവാൻ ഇവർ ബാധ്യസ്ഥരാണ്. പൊതുവിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാതെ സൗകര്യ                ങ്ങൾ പ്രയോജനപ്പെടുത്തുന്ന ദുരവസ്ഥ മാറണം
ി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പഞ്ചായത്തിന്              സമ്മാനം ഏർപ്പെടുത്തണം.
ി പൊതുവിദ്യാലയങ്ങളുടെ മികവ് അച്ചടിച്ച് വിനിമയം ചെയ്യണം (6 മാസത്തിലൊരിക്കൽ)
ി ആവശ്യമായ പരിശീലനങ്ങൾ പഞ്ചായത്തുകൾ പ്രത്യേക                മായി നടത്തണം.
ി ജഋഇ, ജഠഅ, ടങഇ ലരേ അംഗങ്ങൾക്ക് പരിശീലനം നൽകി, കോർണർ ജഠഅ സംഘാടനത്തിന് സഹായിക്കാനും മറ്റു പ്രാദേശിക പരിശീലനങ്ങൾ നടത്താനും ഇഞഇഇ കോർഡി നേറ്റർമാർ നേതൃത്വം വഹിക്കണം.
ി കലാകായിക പ്രവൃത്തിപരിചയ അധ്യാപകരെ നിയമിച്ചാൽ അവരുടെ സേവനം കൃത്യമായി വിദ്യാലയങ്ങൾക്ക് ലഭ്യമാക്കാൻ ഇടപെടണം.  അവരെ ഉപയോഗിച്ച് അധിക പരിശീലന                ങ്ങൾ സംഘടിപ്പിക്കണം.
ി കുട്ടികളുടെ പഠന നിലവാരം സി.ആർ.സി തലത്തിൽ  വിശകലനം ചെയ്ത് രേഖ തയ്യാറാക്കി യോഗങ്ങളിൽ അവതരി പ്പിക്കണം. തുടർപ്രവർത്തനങ്ങൾ നിർദ്ദേശിക്കണം.
ി പി.ഇ.സി തലത്തിൽ ക്രോഡീകരിച്ച പദ്ധതിയാവശ്യങ്ങളുടെ വെളിച്ചത്തിൽ പരിശീലന ശില്പശാല നടത്തണം.
ി മൂല്യനിർണയ ഫലങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ടും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി നടപ്പിലാക്കൽ
ി ബി.പി.ഒ വിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ ജനകീയ ഇട ങ്ങൾ ഉറപ്പിക്കണം.  (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, അംഗ ങ്ങൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ)
ി ട്രെയ്‌നർക്ക് ഇതിന്റെ ചുമതല നല്കണം.
ി രണ്ടുമാസത്തിലൊരിക്കൽ ഈ ജനകീയ യോഗം ചേരണം.
ി കമ്യൂണിറ്റി മൊബിലൈസേഷൻ പ്രവർത്തനങ്ങൾ ഏറ്റെ ടുക്കണം
ി വിദ്യാലയപ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സമാന്തരപരിപാടികൾ പാടില്ല.
ി ഗുണനിലവാരം ജഋഇയിൽ അവതരിപ്പിക്കാൻ പാകത്തിൽ തയ്യാറാക്കി അവതരിപ്പിക്കണം.
ി സ്‌കൂൾ മാനേജർമാർക്ക് പരിശീലനം കൊടുക്കണം.
12. ഡയറ്റ്   
ി ഫാക്കൽറ്റി അംഗങ്ങൾ മക്കളെ  പൊതുവിദ്യാലയത്തിൽ പഠിപ്പിക്കണം
ി അക്കാദമിക ഗുണനിലവാരം ഉയർത്താൻ ഗവേഷണാത്മക പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. വിവിധ വിഷയങ്ങളുടെ ഭാഗമായി ഗവേഷണം നടത്തണം.
ി പ്രാദേശിക ജില്ലാ ആവശ്യങ്ങൾ പരിഗണിച്ച് സഹായ സാമഗ്രി കൾ തയ്യാറാക്കി അച്ചടിച്ച് വിതരണം ചെയ്യണം.
ി ഡയറ്റിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ നിയമനം നടത്തണം (ബദൽ സംവിധാനങ്ങളും ആലോചിക്കാം)
ി ഡയറ്റ് ഫാക്കൽറ്റി അടക്കമുള്ളവരുടെ പ്രവർത്തനം ജില്ലാതല ത്തിൽ മോണിറ്റർ ചെയ്യണം
ി സ്‌കൂൾ സന്ദർശനം വർധിപ്പിക്കണം. ഒരു വിദ്യാലയത്തിൽ വർഷത്തിൽ മൂന്ന് തവണയെങ്കിലും സന്ദർശിക്കണം
13. ജില്ലാ വിദ്യാഭ്യാസ സമിതി
ി പ്രതിമാസയോഗം വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പ്രവർത്തന കലണ്ടർ നിർമാണം, പ്രവർത്തനങ്ങൾ വിലയിരുത്തണം
ി പ്രവൃത്തിദിവസങ്ങളിലെ  മീറ്റിംഗുകളും പരിപാടികളും  നിയന്ത്രിക്കണം.
ി ഫാക്കൽറ്റി ഡി.പി.ഒ മാർക്ക് ആഞഇ ചുമതല നൽകണം
ി ആർ.എം.എസ്.എ യിലെ ഉദ്യോഗസ്ഥർ സ്‌കൂൾ സന്ദർശനം, മോണിറ്ററിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
ി എച്ച്. എസ് തലത്തിൽ മോണിറ്ററിംഗ് ടീമുണ്ടാക്കി പ്രവർത്തി ക്കണം.
ി വാർഷികപ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി സുതാര്യമാക്കി അവതരിപ്പിക്കണം (സൈറ്റിൽ പ്രസിദ്ധീകരിക്കൽ/അച്ചടിക്കൽ)
ി ഗുണനിലവാരമുയർത്താൻ തനത് പരിപാടികൾ ആസൂത്രണം ചെയ്യണം. പത്താംക്ലാസ് കേന്ദ്രീകരിച്ചാണ് ഇന്ന് പല ജില്ലാ പഞ്ചായത്തുകളും ഇടപെടുന്നത്. ഇതിന് പകരം സമഗ്രമായ ഇടപെടൽ സമീപനം ഉണ്ടാവണം. വിദ്യാഭ്യാസ മാനേജ്‌മെന്റ്, രക്ഷാകർതൃപരിശീലനം, പ്രചാരണം, ഗവേഷണാത്മക പ്രവർ ത്തനങ്ങൾ, പാഠ്യപദ്ധതി വിലയിരുത്തൽ, സമഗ്ര ഗുണമേന്മാ വികസനപദ്ധതികൾ തയ്യാറാക്കൽ, ശില്പശാലകൾ, സെമിനാറു കൾ തുടങ്ങിയ പ്രവർത്തനങ്ങൾ ആലോചിക്കാവുന്നതാണ്
14. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ത് ചെയ്യണം?
ി ഗുണമേന്മയുളള വിദ്യാഭ്യാസം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ പ്രവർത്തകർക്കിടയിൽ രൂപപ്പെടുത്തണം.
ി വിദ്യാലയ ഗുണമേന്മാപദ്ധതി മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുത്ത വിദ്യാലയങ്ങളിൽ ഇടപെടുക.
ി യൂണിറ്റ്/മേഖലാ/ജില്ലാ അനൗപചാരികയോഗങ്ങൾ വിളിച്ച് വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരം സംബന്ധിച്ച് പരിഷത്ത് ധാരണകൾ പ്രവർത്തകരിൽ ഉറപ്പിക്കണം.
ി പ്രവർത്തകർക്ക് പി.ഇ.സി, എസ്.എം.സി. മുതലായവയിൽ ഇടപെടാനും ധാരണകൾ നല്കാനും കഴിയണം. 
ി അനൗപചാരിക ചർച്ചകൾ പ്രോത്സാഹിപ്പിക്കണം.
ി സമഗ്രഗുണമേന്മാപദ്ധതി തയ്യാറാക്കുന്നതിൽ മാർഗനിർദേശം നല്കാൻ പരിഷത്ത് പ്രവർത്തകർക്ക് കഴിയണം.
വിദ്യാഭ്യാസ പുനർനിർമാണത്തിന് ആവശ്യമായ ബദലുകളുടെ അന്വേഷണവും തനത് പ്രായോഗികമാതൃകകളുടെ വികസി പ്പിക്കലും നടക്കുന്ന തരത്തിൽ ഗവേഷണ കൂട്ടായ്മകൾ രൂപപ്പെടു ത്തണം. (ജില്ലാ/സംസ്ഥാനതലങ്ങളിൽ) മൂല്യനിർണയം, പഠന രീതി, പഠനസാമഗ്രികൾ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കൽ, ഗണിതം, ശാസ്ത്രം തുടങ്ങിയവയിലുളള പഠനപിന്തുണാ സാമഗ്രികൾ, ഭാഷാന്യൂനപക്ഷ ആദിവാസിമേഖലകളിൽ പ്രദേശിക ഭാഷയിലുള്ള പാഠപുസ്തകങ്ങൾ എന്നിവയിൽ ബദലുകൾ രൂപപ്പെടുത്തണം. പ്രീപ്രൈമറി, ക്ലാസ് പി.ടി.എ ശക്തമാക്കൽ, പി.ഇ.സി പ്രാദേശിക സർഗാത്മക അന്വേഷണവേദിയാക്കൽ, പുസ്തകവായന, ഐ.ടി വിഭവനിർമാണവും പ്രയോഗവും, ദിനാചരണങ്ങളും ജനപങ്കാളിത്തവും, എസ് എം സിയിൽ പ്രാദേ ശിക വിദ്യാഭ്യാസപ്രവർത്തകരെന്ന നിലയിലുളള ഇടപെടൽ തുടങ്ങിയവ പ്രവർത്തന സാധ്യതകളാണ്. പരിഷത്തുകാരായ അധ്യാപകർക്കും പ്രഥമാധ്യാപകർക്കും തങ്ങൾ പ്രവർത്തിക്കുന്ന വിദ്യാലയം വ്യത്യസ്തവും ഗുണനിലവാരത്തിൽ മാതൃകാപര വുമാണെ് ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ട്. പരിഷത്തു കാരുടെ സാന്നിദ്ധ്യം വിദ്യാലയങ്ങളെ ചലനാത്മകമാക്കണം. പരിഷത്തുകാരായ രക്ഷിതാക്കൾ വിദ്യാലയ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കണം. ഇതിന് അവരെ സജ്ജ                            രാക്കണം. അധ്യാപകദിനാചരണം വികേന്ദ്രീകൃതമായി ആചരി ക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായി വിദ്യാഭ്യാസപരിപാടി കൾ അന്നേ ദിവസം ആലോചിക്കാം. രക്ഷാകർതൃകൂട്ടായ്മ                      കൾ വികസിപ്പിക്കാം. ഭവനസന്ദർശനപരിപാടിയൽ അധ്യാപകരെ സഹായിക്കാം. പഞ്ചായത്തുകളുടെയും നിയമസഭാസാമാജിക രുടെയും സജീവ ശ്രദ്ധ വിദ്യാഭ്യാസമേഖലയിലുണ്ടാക്കുന്നതി        നുളള ഇടപെടലുകൾ നടത്താം, ശരിയായ വിദ്യാഭ്യാസത്തെക്കുറി ച്ചുളള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് സമൂഹത്തിൽ സംവാദ ങ്ങളും പ്രചാരണപ്രവർത്തനങ്ങളും സംഘടിപ്പിക്കാം. പരിഷത്തിന് വാർഷിക വിദ്യാഭ്യാസപ്രവർത്തനപദ്ധതി ഉണ്ടാക്കുന്നതിനെ ക്കുറിച്ച് ആലോചിക്കാവുന്നതാണ്. എല്ലാ തലങ്ങളിലും ഇത്തരം പദ്ധതി രൂപപ്പെടുത്തുന്നത് വ്യത്യസ്ത മാതൃകകൾ സൃഷ്ടിക്കുന്ന തിന് സഹായകമാകും
6. വിദ്യാഭ്യാസ ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ വർഷവും                  യൂണിറ്റ് മുതൽ സംസ്ഥാന കമ്മിറ്റിവരെ സമയബന്ധിതമായി നടക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കണം
ി സംസ്ഥാനതലത്തിൽ കുറിപ്പ് ലഘുലേഖ പി.പി.ടി തയ്യാറാക്കൽ  ഒക്ടോബർ രണ്ടാംവാരം
ി ജില്ലാതല ശില്പശാല ഒക്ടോബർ രണ്ടാംവാരം
ി മേഖലാതല കൂട്ടായ്മ ഒക്ടോബർ മൂന്നാംവാരം
ി പഞ്ചായത്ത് സംവാദങ്ങൾ  ഒക്ടോബർ അവസാന വാരം
ി സംവാദത്തിന്റെ ഫീഡ്ബാക്ക് യൂണിറ്റ് തലത്തിൽ/പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കൽ
ി സംവാദകേന്ദ്രങ്ങളിൽ ചുരുങ്ങിയത് 100 ലഘുലേഖകൾ പ്രചരിപ്പിക്കണം
ി പഞ്ചായത്തുതല സംവാദത്തിനുശേഷം അവിടെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കണം.
ആവശ്യമായ പിന്തുണ  ഉറപ്പാക്കണം. അക്കാദമിക ബദലുകളി ലുള്ള അന്വേഷണവും ഗവേഷണവും ഏകോപിപ്പിക്കണം.
കേരളത്തിലെ പൊതുവിദ്യാഭ്യാസം
ചില ചോദ്യങ്ങൾ
1.  6 മുതൽ 14 വരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാനുള്ള ചുമതല ഭരണഘടനാപരമായി സർക്കാരിനാണല്ലോ? സ്‌കൂൾപ്രായത്തിലുള്ള മുഴുവൻ കുട്ടികളും സർക്കാർ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ എത്തിപ്പെടാത്തത് ഗൗരവതരമല്ലേ?
ി ഏതാണ്ട് 100% സ്‌കൂൾ പ്രവേശനം നേടിയ സംസ്ഥാനമാണ് കേരളം. ഇതിൽ വൻഭൂരിപക്ഷവും സർക്കാർ-എയ്ഡഡ്-സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പഠിക്കുന്നത്. സെൻസസ് അടിസ്ഥാനമാക്കിയെടുത്താൽ ഓരോ വർഷവും ഒന്നാംതരത്തിൽ എത്തിച്ചേരേണ്ട പ്രായക്കാരായ മുഴുവൻ വിദ്യാർഥികളും അതത് വർഷം പൊതുവിദ്യാലയങ്ങളിലെത്തിച്ചേരുന്നില്ലെന്നു കാണാം. ഇത്തരം കുട്ടികൾ ഭരണഘടനാപരിരക്ഷ കിട്ടേണ്ടവരായതിനാൽ ഇവരെ എവിടെയാണ് ചേർക്കുന്നതെന്നു സർക്കാർ കർശനമായി പരിശോധിക്കേണ്ടതാണ്. അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൊതുനിയന്ത്രണമില്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ എന്തു പഠിപ്പിക്കുന്നു? ഏത് പാഠ്യപദ്ധതി പിൻതുടരുന്നു? എങ്ങനെയാണ് പഠനം നടക്കുന്നത്? തുടങ്ങിയ കാര്യങ്ങൾ ഗൗരവതരമായ അന്വേഷണങ്ങളിലൂടെ വെളിവാക്കേണ്ടവയാണ്. ജാതി-മത വർഗീയശക്തികളും കച്ചവടശക്തികളും നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ നേടിയെടുത്ത മതനിരപേക്ഷ സംസ്‌കാരത്തിനും സാമൂഹിക കാഴ്ചപ്പാടിനുമെല്ലാം വെല്ലുവിളി ഉയർത്തുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ ഏതാണ്ട് എല്ലാ കുട്ടികളെയും ഉൾക്കൊള്ളാനാവശ്യമായ പൊതുവിദ്യാലയങ്ങൾ ഇവിടെയുണ്ടെന്നിരിക്കെ പൊതുനിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളെ നിരോധിച്ചുകൊണ്ടു മാത്രമേ നാം ആഗ്രഹിക്കുന്ന മതനിരപേക്ഷവും ജനാധിപത്യബോധത്തിലൂന്നിയതുമായ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കഴിയൂ. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 6 മുതൽ 14 വയസ്സുവരെ പ്രായക്കാരുടെ വിദ്യാഭ്യാസം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഗുണമേന്മയുള്ള അയൽപക്ക വിദ്യാഭ്യാസം കുട്ടികളുടെ              അവകാശവുമാണ്. ഈ കടമ സർക്കാർ നിറവേറ്റുകതന്നെ വേണം. സർക്കാർ നിയന്ത്രണമില്ലാത്ത സ്‌കൂളുകൾ ഇവിടെ പ്രവർത്തി  ക്കാൻ അനുവദിക്കരുത്. അവ അടിയന്തിരമായി അടച്ചുപൂട്ടണം.
2. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയതിനു ശേഷ              മാണ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയാൻ തുടങ്ങിയത് എന്നു പറയുന്നു. അത് എത്രമാത്രം ശരിയാണ്?
ി ചരിത്രബോധമില്ലാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതും വിശ്വസിക്കുന്നതും. പ്രൊട്ടക്ടഡ് അധ്യാപകർ (കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവർ)      എന്ന വിഭാഗം എൺപതുകൾ മുതൽ കേരളത്തിലുണ്ട്. തൊണ്ണൂറു കളുടെ അവസാനമാണ് ഡി പി ഇ പി വരുന്നത്. പുതിയ ശിശു കേന്ദ്രിതപാഠ്യപദ്ധതി നടപ്പിലാക്കിയത്. അതിനു മുമ്പേ സ്‌കൂളുക ളിൽ വിദ്യാർഥികൾ കുറയുന്ന പ്രവണത ആരംഭിച്ചിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
കേരളപ്പിറവിക്ക് ശേഷം വൻതോതിൽ വിദ്യാലയങ്ങൾ ആരംഭി ക്കുന്നതിനും കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും സമൂഹവും സർക്കാരും മുന്നിട്ടിറങ്ങി. എഴുപതുകളിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലെത്തി. ഏതാണ്ട് ഏഴു ലക്ഷ ത്തോളം. പിന്നീട് പ്രതിവർഷം ഏകദേശം ഇരുപതിനായിരം വീതം കുറയാൻ തുടങ്ങി. അതായത് അഞ്ച് വർഷംകൊണ്ട് ഒരു ലക്ഷം കുട്ടികൾ കുറയുന്നുവെന്നു പറയാം. ഈ പ്രവണത അധ്യാപകർക്ക് ജോലിസംരക്ഷണം നൽകി പരിഹരിക്കാനാകില്ല. ക്രമേണ വിദ്യാല യങ്ങൾ അനാദായമെന്ന വിശേഷണത്തിൽ പെട്ടു. അത്തരം വിദ്യാലയങ്ങൾ കൂടിക്കൂടിവന്നു. മൂന്നോ നാലോ ദശകത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാതെ 94നുശേഷ                  മുള്ള കണക്കുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ആരെ സംരക്ഷിക്കാനാണ്?
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9061" എന്ന താളിൽനിന്ന് ശേഖരിച്ചത്