അജ്ഞാതം


"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 318: വരി 318:
ഉയർന്ന ചിന്താശേഷികളും സാമൂഹിക നൈപുണികളും ജീവിത നൈപുണികളും വിലയിരുത്തുമെന്നു പറഞ്ഞെങ്കിലും എങ്ങനെ എന്നു വ്യക്തമാക്കിയില്ല. അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയുമില്ല. വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹരണ ശേഷി, ആശയവിനിമയ ശേഷി, വിശകലനചിന്ത, ഉദ്ഗ്രഥിത ചിന്ത, ക്രിയേറ്റിവിറ്റി തുടങ്ങിയ വയെല്ലാം സഹവൈജ്ഞാനികമായി. പക്ഷേ പരിഗണന പ്രായോഗികമായി നൽകിയുമില്ല.
ഉയർന്ന ചിന്താശേഷികളും സാമൂഹിക നൈപുണികളും ജീവിത നൈപുണികളും വിലയിരുത്തുമെന്നു പറഞ്ഞെങ്കിലും എങ്ങനെ എന്നു വ്യക്തമാക്കിയില്ല. അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയുമില്ല. വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹരണ ശേഷി, ആശയവിനിമയ ശേഷി, വിശകലനചിന്ത, ഉദ്ഗ്രഥിത ചിന്ത, ക്രിയേറ്റിവിറ്റി തുടങ്ങിയ വയെല്ലാം സഹവൈജ്ഞാനികമായി. പക്ഷേ പരിഗണന പ്രായോഗികമായി നൽകിയുമില്ല.
സിലബസ് ഏകീകരിക്കലായിരുന്നു മറ്റൊരു നിർദേശം. അതിന്റെ പേരിൽ എൻ സി ഇ ആർ ടി സിലബസിലേതിനേക്കാൾ ഉളളടക്കം കൂട്ടി. കുട്ടികൾക്ക് മനസിലാക്കാവുന്നതിലധികം കാര്യങ്ങൾ കൊണ്ട് പാഠപുസ്തകം നിറച്ചു. പഠനഭാരം കൂടി. സാമൂഹികശാസ്ത്രം കട്ടിയായ വിഷയമായി മാറി. ഇതുകൊണ്ട് എന്തു പ്രയോജ നമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എസ് സി ഇ ആർ ടിക്ക് കഴിഞ്ഞില്ല. ദേശീയ തലത്തിൽ വിഷയങ്ങൾക്ക് അനുവദിക്കപ്പെട്ട പിരീഡുകളുടെ എണ്ണത്തേക്കാൾ കുറവായിട്ടാണ് കേരളത്തിൽ പിരീഡുകൾ നിശ്ചയിച്ചത്. ഒരേ ഉള്ളടക്കം പഠി ക്കുന്നതിന് അനുവദിക്കുന്ന സമയത്തിലെ ഏകീകരണം വരുത്താൻ ശ്രദ്ധിക്കാതെ പരീക്ഷണം നടത്തിയത് വിപരീത ഫലം ഉണ്ടാക്കി. ദേശീയതലത്തിൽ 220 സാധ്യായ ദിനങ്ങൾ ലഭിക്കുമ്പോൾ കേരള ത്തിൽ അത് 180ൽ പരിമിതപ്പെട്ടു. എല്ലാ മതസമുദായങ്ങളെയും പ്രീതിപ്പെടുത്താൻ അവധി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. യാന്ത്രികമായി സിലബസ് ഏകീകരിച്ച അസീസ് കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല.
സിലബസ് ഏകീകരിക്കലായിരുന്നു മറ്റൊരു നിർദേശം. അതിന്റെ പേരിൽ എൻ സി ഇ ആർ ടി സിലബസിലേതിനേക്കാൾ ഉളളടക്കം കൂട്ടി. കുട്ടികൾക്ക് മനസിലാക്കാവുന്നതിലധികം കാര്യങ്ങൾ കൊണ്ട് പാഠപുസ്തകം നിറച്ചു. പഠനഭാരം കൂടി. സാമൂഹികശാസ്ത്രം കട്ടിയായ വിഷയമായി മാറി. ഇതുകൊണ്ട് എന്തു പ്രയോജ നമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എസ് സി ഇ ആർ ടിക്ക് കഴിഞ്ഞില്ല. ദേശീയ തലത്തിൽ വിഷയങ്ങൾക്ക് അനുവദിക്കപ്പെട്ട പിരീഡുകളുടെ എണ്ണത്തേക്കാൾ കുറവായിട്ടാണ് കേരളത്തിൽ പിരീഡുകൾ നിശ്ചയിച്ചത്. ഒരേ ഉള്ളടക്കം പഠി ക്കുന്നതിന് അനുവദിക്കുന്ന സമയത്തിലെ ഏകീകരണം വരുത്താൻ ശ്രദ്ധിക്കാതെ പരീക്ഷണം നടത്തിയത് വിപരീത ഫലം ഉണ്ടാക്കി. ദേശീയതലത്തിൽ 220 സാധ്യായ ദിനങ്ങൾ ലഭിക്കുമ്പോൾ കേരള ത്തിൽ അത് 180ൽ പരിമിതപ്പെട്ടു. എല്ലാ മതസമുദായങ്ങളെയും പ്രീതിപ്പെടുത്താൻ അവധി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. യാന്ത്രികമായി സിലബസ് ഏകീകരിച്ച അസീസ് കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല.
മെന്റർ എന്ന പേരിട്ട് അധ്യാപകരെ വിളിക്കാൻ തീരുമാനിച്ചു.                      ആദ്യവർഷം ഈ പേര് അധ്യാപക പരിശീലനങ്ങളിൽ നിറഞ്ഞു നിന്നു. സഹരക്ഷിതാവാണ് അധ്യാപകർ എന്നും കുട്ടിയുടെ പ്രശ്‌ന ങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്നും പറഞ്ഞു. ആദർശാത്മക മായ ഈ സങ്കല്പത്തോട് നീതി പുലർത്തുന്നതായിരുന്നില്ല                    മറ്റു കാര്യങ്ങൾ. അതിനാൽത്തന്നെ അടുത്ത വർഷം മുതൽ ഈ വാക്ക് ഉച്ചരിക്കാൻ തന്നെ എസ് സി ഇ ആർ ടിക്കും പാഠ്യ                    പദ്ധതി പരിഷ്‌കർത്താക്കൾക്കും നാണക്കേടു തോന്നി. പിന്നീട് ഇക്കാര്യം മിണ്ടാതായി.
ഒന്നാം ക്ലാസ് മുതൽ ആരംഭിച്ച ഇംഗ്ലീഷ് പഠനവും പ്രക്രിയാപ രമായി പരാജയപ്പെട്ടു. സമാന്തര ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ഒഴുക്ക് കൂടിയതിനു കാരണം ഒന്നാം ക്ലാസിലെ പരീക്ഷണം വേണ്ടത്ര ജാഗ്രതയില്ലാതെ നടപ്പിലാക്കിയതാണ്.
ചുരുക്കത്തിൽ എല്ലാം പൊളിച്ചടുക്കാനാണ് അസീസ് കമ്മിറ്റി ശ്രമിച്ചത്. പൊളിക്കലിനോടൊപ്പം പടുത്തുയർത്തൽ പ്രക്രിയ നടക്ക ണമായിരുന്നു. ഏച്ചുകെട്ടലായിരുന്നു സംഭവിച്ചത്. ശക്തമായ സൈദ്ധാന്തികാശയാടിത്തറയോ സാമൂഹിക വീക്ഷണമോ ബോധ നശാസ്ത്ര പിൻബലമോ പ്രായോഗികചിന്തയോ ഇല്ലാതെ ജനാധി പത്യരഹിതമായി നടത്തിയ പരിഷ്‌കാരമാണ് അസീസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്നത്.
ഇതിനു പരിഹാരം ഇതേ രീതിയിൽ പൊളിച്ചെഴുത്തല്ല. ശാസ്ത്രീയമായ ഗവേഷണങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അധ്യാപകരെ വിശ്വാസത്തിലെടുത്തുള്ള ബോധ്യപ്പെടുന്ന തെളിവുകൾ സൃഷ്ടിച്ചുള്ള മെച്ചപ്പെടുത്തലുക ളാണ്. സാവകാശം നടക്കേണ്ട പ്രക്രിയയുമാണത്. കേരളത്തെ ലോകനിലവാരത്തിലെത്തിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. നമ്മുടെ കുട്ടികൾ അവരുടെ കഴിവുകളിൽ സമാനപ്രായത്തിലുള്ള ലോകത്തിലെ ഏതൊരു ദേശത്തെ കുട്ടികളോടും കിടപിടിക്കുന്ന വരാകണം. അതിനുളള ഭൗതികവും അക്കാദമികവും സാമൂഹിക വുമായ ഗുണാത്മകമാറ്റം വിഭാവനം ചെയ്യണം. സംവാദങ്ങളും ചർച്ചകളും നടക്കണം.
9. ഇആടഋ സ്‌കൂളുകളല്ലേ നല്ലത്? കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇആടഋ  പാഠ്യപദ്ധതി നടപ്പാക്കുന്നതല്ലേ നല്ലത്?
ി ഇആടഋ എന്നത് 'സെൻട്രൽ ബോർഡ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ' ആണ്. അതായത് കേന്ദ്രതലത്തിലുള്ള ഒരു സമിതി. ആ സമിതിയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാലയങ്ങളാണ് ഇആടഋ സ്‌കൂളുകൾ. ചഇഋഞഠയുടെ സിലബസ് അവർ പഠിപ്പിക്കുന്നു.
കേരളത്തിലെ സംസ്ഥാന സ്‌കൂളുമായി തട്ടിച്ചു നോക്കുമ്പോൾ ഇആടഋ സ്‌കൂളുകളിൽ മോണിറ്ററിങ്ങ് വളരെ കുറവാണ്. അധ്യാപകർക്ക് പരിശീലന സൗകര്യവും കുറവാണ്. അധ്യാപകസഹായികളും തയ്യാറാക്കി നൽകുന്നില്ല. ഇആടഋ അതത് കാലത്ത് നൽകുന്ന നിർദ്ദേശങ്ങളും അവരുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്ന മറ്റ് സഹായസാമഗ്രികളും മാത്രമാണ് ബോർഡിൽ നിന്നും കിട്ടുന്ന പിന്തുണ. ബാക്കിയൊക്കെ അതത് സ്ഥാപനമേധാവികളുടെ കാഴ്ചപ്പാടും രക്ഷിതാക്കളുടെ മനോഭാവത്തിനും അനുസരിച്ചു നടക്കുന്നു. പല ഇആടഋ വിദ്യാലയങ്ങളിലും വളരെ പഴകിയ പഠനരീതിയാണ്                    പ്രയോഗത്തിലുള്ളത്. രക്ഷിതാക്കളിൽ നിന്നും വൻതോതിൽ പിരിച്ചെടുക്കുന്ന പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് നല്ല കെട്ടിടങ്ങളും വാഹനങ്ങളും മറ്റ് പുറംമോടികളും ഏർപ്പെടുത്തുന്നു എന്നു മാത്രം. സമൂഹത്തിന്റെ പിന്തുണ ഉണ്ടായാൽ, സർക്കാരും കൂടി മുന്നിട്ടി                    റങ്ങിയാൽ അതിലും മെച്ചപ്പെട്ട സൗകര്യങ്ങൾ കേരളത്തിലെ                വിദ്യാലയങ്ങളിൽ നമുക്ക് ഒരുക്കാനാവും. ആകയാൽ ഇആടഋ രീതി  വ്യാപിപ്പിക്കാനോ എല്ലാം ഇആടഋ ആക്കാനോ അല്ല നാം വാദിക്കേണ്ടത്. കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതി അയൽപക്ക സ്‌കൂളുകളിൽ ഏറ്റവും നല്ല സൗകര്യങ്ങളും സംവിധാനവും പിന്തുണയും  മോണിറ്ററിങ്ങും  ഉറപ്പുവരുത്തി ഏറ്റവും നന്നായി നടപ്പി                        ലാക്കാനാണ്.
10. കേരളത്തിൽ ഏതെല്ലാം തരത്തിലുള്ള പാഠ്യപദ്ധതികളാണ് നിലവിലുള്ളത്? മറ്റു പാഠ്യപദ്ധതികളിലുള്ള പഠനം നിരോധിച്ചാൽ പ്രശ്‌നം തീരില്ലേ?
ി കേരളത്തിൽ സംസ്ഥാന സർക്കാറിനു വേണ്ടി എസ്.സി.ആർ.ടി തയ്യാറാക്കിയ പാഠ്യപദ്ധതിയിലാണ് കൂടുതൽ കുട്ടികളും പഠി                    ക്കുന്നത്. ഇതിനു പുറമെ ദേശീയസ്ഥാപനമായ എസ്.സി.ആർ.ടി.ഇ തയ്യാറാക്കുന്ന പാഠ്യപദ്ധതി പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയ                        ങ്ങളും നവോദയ വിദ്യാലയങ്ങളുമുണ്ട്. മറ്റു ചില വിദ്യാലയങ്ങൾ കേന്ദ്രീയപാഠ്യപദ്ധതി പിന്തുടരുന്നു. വളരെ ചുരുക്കം സ്‌കൂളുകളിൽ അന്തർദേശീയ പാഠ്യപദ്ധതിയായ കഏഇടഋ യും ഉണ്ട്. സംസ്ഥാനത്തിന് പുറത്ത്  ഇടയ്ക്ക് വച്ച് പഠനം തുടരേണ്ടിവരുന്നവരെ ഉദ്ദേശിച്ചാണ് ഇതരപാഠ്യപദ്ധതികളിലുള്ള പഠനം അനുവദിച്ചിട്ടുള്ളത്. ചഇഋഞഠ പാഠ്യപദ്ധതി പിന്തുടരുന്ന കുട്ടിക്ക് ഇന്ത്യയിൽ ഏത് സംസ്ഥാനത്തിൽ പോകേണ്ടി വന്നാലും (രക്ഷിതാവിന്      സ്ഥലമാറ്റം ഉണ്ടാവുകയാണെങ്കിൽ) തുടർപഠനത്തിന് തടസ്സം  അനുഭവപ്പെടില്ല. എംബസി ഉദ്യോഗസ്ഥരുടെ മക്കൾക്ക് വിദേശ                                രാജ്യങ്ങളിൽ കഴിയുമ്പോൾ കഏഇടഋ പാഠ്യപദ്ധതി പഠനത്തുടർച്ച ഉറപ്പുവരുത്തും. എന്നാൽ ഇന്ന് കഏഇടഋ വിദ്യാലയങ്ങൾക്കും                  അനുമതി കിട്ടുന്നത് ഈ വിഭാഗം കുട്ടികളെ ഉദ്ദേശിച്ചൊന്നുമല്ല. വിദ്യാഭ്യാസത്തെ സംബന്ധിച്ച പല തീരുമാനങ്ങളും സംസ്ഥാനത്തിനു മാത്രമായി കൈക്കൊള്ളാനാവില്ല എന്നതുകൊണ്ട് ഇതര പാഠ്യപദ്ധതികളുടെ വ്യാപനം കർശനമായി തടയാനാവില്ല.              സ്വന്തം നാടുമായും സംസ്‌കാരവുമായും ജനജീവിതവുമായും ബന്ധപ്പെടുന്ന വിധത്തിൽ തയ്യാറാക്കിയ ഒരു പാഠ്യപദ്ധതിയിലൂടെ  മാതൃഭാഷയിൽ പഠിക്കുമ്പോഴാണ് പ്രാഥമിക ക്ലാസ്സുകളിൽ ഏറെ                    ഗുണമുണ്ടാവുക. ഇത്തരത്തിലുള്ള ആശയപ്രചാരണം ഒരു ഭാഗത്തു നടത്തുകയും ഇതരപാഠ്യപദ്ധതിയുടെ വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുകയും വേണം.
11. കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ എന്താണ് തെറ്റ്?
ി കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമായ പ്രധാനകാരണം ഇവിടെ നിലനിന്നുപോരുന്ന പൊതുവിദ്യാഭ്യാസംകൂടിയാണ്. എല്ലാ കുട്ടികൾക്കും സ്‌കൂളിൽ പഠിക്കാനുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പൊതുവിദ്യാലയങ്ങൾ യാഥാർഥ്യമായി. ജനസംഖ്യാപരമായ കാരണങ്ങളാൽ  സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോൾ  കുറഞ്ഞുവരുന്നുണ്ട്. ഈ പ്രായത്തിലുള്ള മുഴുവൻ കുട്ടികളും                          പലവിധ കാരണങ്ങളാൽ പൊതുവിദ്യാലയങ്ങളിലല്ല ഇന്നു                      പ്രവേശനം നേടുന്നത്. ഇക്കാരണത്താൽ പൊതുവിദ്യാലയങ്ങ                    ളിലെ കുട്ടികൾ കുറഞ്ഞുവരുന്നു എന്നത് യാഥാർഥ്യമാണ്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏതാണ്ട് 45% അനാദായകരമാണെന്നാണ് മുൻ സർക്കാർ  കണക്കാക്കിയത്. ഇവയിൽ ഭൂരിഭാഗവും ലോവർ പ്രൈമറി വിദ്യാലയങ്ങളാണ്. ഇത്തരം വിദ്യാലയങ്ങൾ അടച്ചുപൂട്ടുക എന്നത് സ്വകാര്യകച്ചവട താൽപര്യക്കാരുടെ ആവശ്യമാകാം. എന്നാൽ ജനാധിപത്യസമൂഹത്തിന്റെയും            അതിന്റെ ഭാഗമായുള്ള സർക്കാരുകളുടെയും ആവശ്യമാവരുത്.
അനധികൃത വിദ്യാലയങ്ങളുടെയും അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെയും വ്യാപനം തടഞ്ഞുകൊണ്ടല്ലാതെ പൊതുവിദ്യാലയങ്ങളെ നിലനിർത്താനാവില്ല. അതോടൊപ്പം പൊതുവിദ്യാലയത്തോട് സമൂഹത്തിലെ ഒരുവിഭാഗത്തിനെങ്കിലും താൽപര്യക്കുറവുണ്ടാകുവാനുള്ള കാരണങ്ങളും അന്വേഷിക്കണം. അഖിലേന്ത്യാ തലത്തിനേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങളും മികവാർന്ന ബോധനപ്രക്രിയകളും പലടിയങ്ങളിലും വേണ്ടത്ര പ്രകടമല്ലാത്തതും ഒരു മുഖ്യകാരണമാണ്. തങ്ങൾ പഠിച്ചതിനേക്കാൾ മെച്ചപ്പെട്ട ഭൗതികസൗകര്യ                    ങ്ങളും ബോധനരീതികളും രക്ഷിതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പ്രീസ്‌കൂൾ മുതൽ ഹയർസെക്കണ്ടറിവരെയുള്ള എല്ലാ ക്ലാസ്സുകളിലും ഉന്നതനിലവാരം അവർ ആഗ്രഹിക്കുന്നു. ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ സർക്കാരും വിദ്യാല                    യാധികൃതരും പരാജയപ്പെടുകയാണ്. അതോടൊപ്പം ഇംഗ്ലീഷ്                  മീഡിയത്തോടുള്ള ഭ്രമവും സി.ബി.എസ്.സി വിദ്യാലയങ്ങളോടുള്ള യുക്തിരഹിതമായ താൽപര്യവും മറ്റൊരു ഘടകമാണ്. ജാതിമതസ്ഥാപനങ്ങളോടുള്ള ഉപരിവർഗത്തിന്റെ വർഗപരവും പദവിപരവുമായ മൂല്യങ്ങളും പ്രധാനപ്പെട്ടതാണ്. ഉയർന്ന കോച്ചിംഗ് സാധ്യതകൾ ഗ്രാമപ്രദേശങ്ങളിലെ നിരവധി കുട്ടികളെ നഗരങ്ങളിലെ വിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേർക്കുന്നതിലെത്തിക്കുന്നുണ്ട്. ഇവയെല്ലാം പൊതുവിദ്യാലയങ്ങളിൽനിന്നു കുട്ടികൾ ഒഴിഞ്ഞു                            പോകുന്നതിനു കാരണങ്ങളാവുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ അപഗ്രഥിക്കുകയും പരിഹാരനടപടികൾ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്തുകൊണ്ട് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്; അടച്ചുപൂട്ടുകയല്ല. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള കുടുംബങ്ങളിലെ കുട്ടികളടക്കം എല്ലാ കുട്ടികൾക്കും ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം സർക്കാർ ചുമതലയിൽ സമൂഹപങ്കാളിത്തത്തോടെ അയൽപക്കത്തുതന്നെ ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇതുവഴി കച്ചവടവിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കാകർഷി                  ക്കുവാൻ കഴിയണം. ഇത്തരം നല്ല മാതൃകകൾ കേരളത്തിൽ                പലയിടങ്ങളിലുമുണ്ട്.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9064" എന്ന താളിൽനിന്ന് ശേഖരിച്ചത്