അജ്ഞാതം


"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 339: വരി 339:
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് കേരളത്തിന്റെ        പുതിയ സർക്കാർ തുടക്കത്തിൽത്തന്നെ നടത്തിയ ഇടപെടലുകളും പ്രഖ്യാപനങ്ങളും സ്വാഗതാർഹവും അവസരോചിതവുമാണെന്ന് കൂടി ശാസ്ത്രസാഹിത്യപരിഷത്ത് വിലയിരുത്തുന്നു.
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് കേരളത്തിന്റെ        പുതിയ സർക്കാർ തുടക്കത്തിൽത്തന്നെ നടത്തിയ ഇടപെടലുകളും പ്രഖ്യാപനങ്ങളും സ്വാഗതാർഹവും അവസരോചിതവുമാണെന്ന് കൂടി ശാസ്ത്രസാഹിത്യപരിഷത്ത് വിലയിരുത്തുന്നു.
12. കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അധ്യാപകർ അധി                  കമാവില്ലേ? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും?  
12. കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അധ്യാപകർ അധി                  കമാവില്ലേ? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും?  
ി വിദ്യാഭ്യാസ അവകാശനിയമപ്രകാരം എൽ.പി ക്ലാസ്സുകളിൽ 30 വരെ കുട്ടികൾക്കും യു.പിയിൽ മുപ്പത്തഞ്ചുവരെ കുട്ടികൾക്കും ഓരോ അധ്യാപകർ വീതമാണ് വേണ്ടത്. ഈ ആശയവും ഒരു ക്ലാസ്സിന് ഒരധ്യാപകനെന്ന കേരളത്തിൽ നിലവിലുള്ള രീതിയും പൂർണമായും പ്രാവർത്തികമാക്കിയാൽ ഈ പ്രശ്‌നത്തിനു താൽ കാലിക പരിഹാരമാവും. കൂടാതെ കലാകായിക പ്രവൃത്തിപരിചയ വിഷയങ്ങൾക്കുമുള്ള അധ്യാപകരും എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാവണം. ഇതിനനുസരിച്ച് പരിശീലനങ്ങൾ നൽകുകയും
ി വിദ്യാഭ്യാസ അവകാശനിയമപ്രകാരം എൽ.പി ക്ലാസ്സുകളിൽ 30 വരെ കുട്ടികൾക്കും യു.പിയിൽ മുപ്പത്തഞ്ചുവരെ കുട്ടികൾക്കും ഓരോ അധ്യാപകർ വീതമാണ് വേണ്ടത്. ഈ ആശയവും ഒരു ക്ലാസ്സിന് ഒരധ്യാപകനെന്ന കേരളത്തിൽ നിലവിലുള്ള രീതിയും പൂർണമായും പ്രാവർത്തികമാക്കിയാൽ ഈ പ്രശ്‌നത്തിനു താൽ കാലിക പരിഹാരമാവും. കൂടാതെ കലാകായിക പ്രവൃത്തിപരിചയ വിഷയങ്ങൾക്കുമുള്ള അധ്യാപകരും എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാവണം. ഇതിനനുസരിച്ച് പരിശീലനങ്ങൾ നൽകുകയും അധ്യാപകരെ പുനർവിന്യസിക്കുകയും ചെയ്യാം.
 
 
 
 
പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെങ്കിൽ വിദ്യാലയനേതൃത്വം വഹിക്കേണ്ട പ്രധാനാധ്യാപകർക്ക് അക്കാദമിക കാര്യങ്ങളിൽ                    കൂടുതൽ ശ്രദ്ധിക്കാൻ പറ്റുന്ന വിധത്തിൽ അവരുടെ ജോലി                          ഭാരം കുറയ്ക്കണം. ഇതിന്നായി വിദ്യാർഥികളുടെ എണ്ണം പരി                ഗണിച്ച് അധികം അധ്യാപകരെ നിയമിക്കേണ്ടതുണ്ട്.
ഏറ്റവും കൂടുതൽ ആസൂത്രണവും പഠന ഉപകരണസംവി                                ധാനങ്ങളും ആവശ്യമുള്ള എൽ.പി ക്ലാസ്സുകളിൽ അധ്യാപകർക്ക് അതിനുള്ള സമയം ലഭ്യമല്ല. എൽ.പി ക്ലാസധ്യാപകർ രാവിലെ മുതൽ വൈകുന്നേരംവരെ എല്ലാ പിരീഡും ക്ലാസിൽത്തന്നെ                    ചെലവഴിക്കണം. ഒഴിവുസമയം ലഭ്യമല്ല. യു.പി. ക്ലാസുകളിലും                      ഒഴിവുസമയം വളരെ കുറവാണ്. പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കുവാൻ അധികം അധ്യാപകരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. പല രാജ്യങ്ങളിലും എൽ.പി ക്ലാസുകളിൽ ഒന്നിലധികം അധ്യാപകരെ (ഠലമാ ലേമരവശിഴ) നിയമിക്കുന്നു.
അധ്യാപകരുടെ തുടർപരിശീലനങ്ങൾക്ക് റിസോഴ്‌സ് പേഴ്‌സൺ (ഞജ) മാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌കൂളിൽനിന്നു വിട്ടുനിൽക്കേണ്ടി വരാറുണ്ട്. ഇത് സ്‌കൂൾപഠന പ്രവർത്തനങ്ങളെ        ദോഷകരമായി  ബാധിക്കുന്നു. ഇവർക്കുപകരമായും അധ്യാപ                    കരെ നിയമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസാവകാശനിയമപ്രകാരം                        1 മുതൽ 5 വരെ ക്ലാസ്സുകളിൽ 800 പഠനമണിക്കൂറും 6 മുതൽ 8 വരെ 1000 പഠനമണിക്കൂറും കുട്ടികൾക്ക് ലഭിക്കണം. വിവിധ                          തരം അവധിദിവസങ്ങൾക്ക് പുറമേ അധ്യാപകരുടെ അർഹതപ്പെട്ട അവധികളും കാരണം ഇത്രയും സമയം ഇന്നു ലഭ്യമല്ല എന്നത് യാഥാർഥ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ നിയമിക്കാൻ പറ്റുന്ന വിധം ഓരോ ഗ്രാമപഞ്ചായത്തിലും അധിക അധ്യാപകരുടെ ലിസ്റ്റുണ്ടാവണം. ഈ ലിസ്റ്റിൽ നിന്നും ഓരോരോ പഞ്ചായത്തിലും                  ആവശ്യകതയുടെ അടിസ്ഥാനത്തിൽ  അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ കഴിയും. പഠനപ്രക്രിയ ശരിയായി നിർവഹിക്കാനുതകുന്ന വിധത്തിൽ അധ്യാപകരെ ക്രമീകരിക്കുമ്പോൾ അധ്യാപ                      കരുടെ എണ്ണം അധികമല്ല എന്നു കാണാൻ കഴിയും.
13. ഇഋ (തുടർമൂല്യനിർണയം) എന്നത് ഇഷ്ടം പോലെ മാർക്ക് നൽകുക എന്നതല്ലേ? എന്ത് ശാസ്ത്രീയതയാണ് ഇതിലുള്ളത്? ഇആടഋ യിലൊന്നും ഇങ്ങനെയല്ലല്ലോ?
ി ഇഋ എന്നത് കുട്ടികളെ തുടർച്ചയായി വിലയിരുത്തി, അപ്പപ്പോൾ പരിഹാരപ്രവർത്തനം നടത്തലാണ്. ഇതിന്റെ ഭാഗമായി ടീച്ചർ കുട്ടിക്ക് ഒരു സ്‌കോറും കൂടി നൽകുന്നുവെന്നു മാത്രം. എന്നാൽ കേരളാ സിലബസ് സ്‌കൂളിലായാലും ഇആടഋ സ്‌കൂളിലായാലും ഒന്നാമത്തെ കാര്യം ഫലപ്രദമായി നടക്കുന്നില്ല. സ്‌കോറു നൽകൽ മാത്രം നടക്കുന്നു. ഇക്കാര്യത്തിൽ രണ്ടുതരം വിദ്യാലയങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും ഇല്ല. കേരള സിലബസിൽ ആകെ സ്‌കോറിന്റെ 20 % മാത്രം ഇഋ സ്‌കോറുള്ളപ്പോൾ ഇആടഋ യിൽ ശാസ്ത്രവിഷയങ്ങളിൽ ഇത് 40% ഉം മറ്റു വിഷയങ്ങ                                ളിൽ 20 % ഉം ആണ്. രണ്ടിടത്തും നടക്കുന്ന സ്‌കോർ ദാനം ഒഴി                            വാക്കാനും ഇഋ യുടെ  പരിഹാരപ്രവർത്തന ഭാഗം ഫലപ്രദ                          മാക്കാനുമാണ് എല്ലാ പരീക്ഷാബോർഡുകളും ശ്രമിക്കേണ്ടത്.          പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ആദ്യവർഷങ്ങളിൽ കേരളത്തിൽ ഇത് നന്നായി നടന്നതായിരുന്നു.
14. പരീക്ഷകളുടെ എണ്ണം കൂട്ടി ഗുണനിലവാരം ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് നമുക്കു സ്വീകരിച്ചുകൂടേ?
ി പരീക്ഷ എന്നത് കുട്ടി എവിടെ നിൽക്കുന്നുവെന്ന് കുട്ടിയുടെ                        പ്രകടനത്തിലൂടെ അറിയാനുള്ള മാർഗമാണ്. കുട്ടി പഠിക്കുന്നുണ്ടോ എന്നറിയാൻ പരീക്ഷ തന്നെ വേണമെന്നില്ല. കുട്ടിയുടെ ഓരോ വാക്കിലും എഴുത്തിലും ഇതര പ്രകടനങ്ങളിലും അത് പ്രത്യക്ഷമായിരിക്കും. ക്ലാസിൽ വച്ച് ഒരു വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാൻ ഒരു പ്രവർത്തനം നൽകുന്നുവെന്ന് കരുതുക. കുട്ടി എഴുതുന്ന കുറിപ്പ് ആ വിഷയത്തിലും നൈപുണിയിലും കുട്ടിയുടെ നില എന്തെന്നതിന്റെ യഥാർഥമായ തെളിവാണ്. മറ്റൊരു 'പരീക്ഷ' നടത്തിയേ ഇതറിയാനാവൂ എന്ന് കരുതേണ്ടതില്ല. പഠനനില                  വാരം ഉയരാൻ യഥാർഥത്തിൽ വേണ്ടത് ക്ലാസിലെ വിവിധ പ്രകടനങ്ങളിൽ തെളിയുന്ന മെച്ചങ്ങളും പരിമിതികളും തിരിച്ചറി                          യലും പരിമിതികൾ മറികടക്കാൻ നിരന്തരമായി സഹായം നൽകലുമാണ്. ഇക്കാര്യം ഭംഗിയായി നിർവഹിച്ചുകൊണ്ടാണ് ഫിൻ                  ലാന്റ് നിലവാരത്തിൽ മുൻപന്തിയിലെത്തിയത്. അവിടെ 9, 10 ക്ലാസുകളിൽവെച്ചു മാത്രമാണ് നാം കരുതുന്ന തരത്തിലുള്ള പരീക്ഷ നടത്തുന്നത്. സാമ്പ്രദായിക പരീക്ഷകൾ കൂടുന്നത് മനഃപാഠം                  വർധിപ്പിക്കാനും കുട്ടികളിൽ സമ്മർദമുണ്ടാക്കാനും പഠന                            സമയം കുറയാനുമാണ് ഇടവരുത്തുക. നിലവാരം കൂട്ടാൻ 'പരീക്ഷ'കളല്ല കൂട്ടേണ്ടത്; അനൗപചാരിക വിലയിരുത്തലുകളും മെച്ചപ്പെടുത്താനുള്ള ഇടപെടലുകളുമാണ്. പരീക്ഷകൾ നമ്മുടെ സിസ്റ്റത്തിൽ നിന്നും പെട്ടെന്ന് പൂർണമായും ഒഴിവാക്കാനാവില്ല എന്നതു ശരിയാണ്. എന്നാൽ അതിന്റെ എണ്ണം കൂട്ടലാണ് നിലവാരം കൂട്ടാനുള്ള വഴി എന്നത് തീർത്തും അശാസ്ത്രീയമാണ്, തെറ്റിദ്ധാരണയാണ്.
15. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലെ തങ്ങളുടെ മക്കൾ രക്ഷപ്പെടൂ എന്ന് പല രക്ഷിതാക്കളും കരുതുന്നു. ഇത് ഇന്നത്തെ കാലത്തെ ശരിയായ അഭിപ്രായമല്ലേ?
ി കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെ കാലമായി ഇന്ത്യയിൽ നടപ്പാക്കിവരുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസത്തെ ഒരു ചരക്കായും വിദ്യാർഥിയെ വിദ്യാഭ്യാസക്കമ്പോളത്തിലെ ഒരു ഉപ                      ഭോക്താവായും മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിനുതക്ക പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത് എന്ന കാഴ്ചപ്പാട് ഒരുവിഭാഗം ശക്തമായി പ്രചരിപ്പിക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായി                      വരുമാനദായകമായ പ്രവർത്തനമാണ് വിദ്യാഭ്യാസവും എന്നു                        വന്നിരിക്കുന്നു. ഇതിനുതക്ക കച്ചവടവിദ്യാഭ്യാസകേന്ദ്രങ്ങൾ                        തഴച്ചുവളരുന്നു. സ്വന്തം മക്കളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള വ്യഗ്രത മധ്യവർഗത്തിൽ മാത്രമല്ല താഴെത്തട്ടിലുള്ള രക്ഷിതാക്കളിലും പ്രകടമാണ്. രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി അവർ ഇംഗ്ലീഷ് മീഡിയത്തെ കാണുന്നു. ഈ അന്തരീക്ഷം                    വിദ്യാഭ്യാസക്കച്ചവടക്കാർ മുതലാക്കുകയും അൺ എയിഡഡ് ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ഈ കാഴ്ചപ്പാട് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുരോഗമനപര                            മായ സങ്കല്പങ്ങളെയാകെ അട്ടിമറിക്കുകയാണ്. വിദ്യാഭ്യാസം വളർത്തി വലുതാക്കിയ മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹികാവബോധം തുടങ്ങിയവയെല്ലാം കടുത്ത        വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലേ പഠനമാധ്യമത്തെക്കുറിച്ചുള്ള വിശകലനവും സാധ്യമാവുകയുള്ളു.
ജ്ഞാനസമ്പാദനവും ജ്ഞാനോൽപാദനവുമാണ് സ്‌കൂളുകളുടെ ലക്ഷ്യം. ജ്ഞാനസംവേദനം എന്നത് മാധ്യമത്തിന്റെ പ്രശ്‌നമായി കാണുകയും അതുവഴി ഇംഗ്ലീഷ് മാധ്യമത്തിന്റെ ഔന്നത്യത്തെ                            ക്കുറിച്ച് വാദിക്കുകയും ചെയ്യുന്നത് അശാസ്ത്രീയമാണ്. കുട്ടികൾ തന്റെ നിത്യജീവിതമേഖലകളുമായി നിരന്തരം സംവാദങ്ങളിലേർപ്പെടുകവഴിയാണ് അറിവ് നേടുന്നത്. ഇതിന് കുട്ടി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സ്വന്തം ഭാഷതന്നെയാണ് വേണ്ടതെന്നും  ലോകവ്യാപകമായി എല്ലാ വിദഗ്ധരും അംഗീകരിച്ചതാണ്. അതായത് മാതൃഭാഷയിലൂടെയായിരിക്കണം പഠിക്കേണ്ടത്. ഇതിനെ നിഷേധിച്ചുകൊണ്ടാണ് ഇന്ന് ഇംഗ്ലീഷ് മീഡിയം വ്യാപിക്കുന്നത്. അറിവുനേടുകയാണ് ലക്ഷ്യമെങ്കിൽ, അറിവ് നല്ലനിലയിൽ                    നേടുകയാണ് ലക്ഷ്യമെങ്കിൽ അതിന് ഇംഗ്ലീഷ് മാധ്യമമല്ല                          പ്രധാനമെന്നും കേൾവിയും കാഴ്ചയുമെല്ലാമുപയോഗിച്ചുകൊണ്ടുള്ള പഞ്ചേന്ദ്രിയങ്ങളുടെ പ്രയോഗമാണ് പ്രധാനമെന്നും ചുറ്റുപാടുമായി ബന്ധപ്പെട്ടുകൊണ്ട് നേടുന്ന അറിവാണ് ആവശ്യ                      മെന്നും അതിന് താനും തന്റെ ചുറ്റുപാടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് ഉത്തമമെന്നും തിരിച്ചറിയണം. കുട്ടികൾക്ക് അനായാസമായി ആത്മവിശ്വാസത്തോടെ ആശയവിനിമയം                      നടത്താൻ തന്റെ വ്യവഹാരഭാഷയാണ് സഹായകമാവുക.                    പൊതുവിദ്യാലയങ്ങളിൽ പലതരം കുട്ടികളുമായും ഇടപെട്ടും  ചുറ്റുപാടുമായി ബന്ധപ്പെട്ടും സാമൂഹികമായുൽപാദിപ്പിക്കുന്ന                      അറിവിലൂടെ വളരാൻ ഇത്തരം വിദ്യാലയങ്ങളും മാതൃഭാഷാ                    മാധ്യമവും അനിവാര്യമാണ്.
കുട്ടി വിജ്ഞാനത്തിന്റെ ഉന്നതമേഖലകളിലെത്തുന്നതിനായി റഫറൻസ് സാമഗ്രികൾ അന്വേഷിക്കുമ്പോൾ മാത്രമാണ് ഭാഷയുടെ വൈജ്ഞാനികപ്രാധാന്യം തിരിച്ചറിയുന്നത്. അതിനാൽ പ്രാഥമിക ക്ലാസുകളിൽ മാതൃഭാഷാബോധനത്തിനു പ്രാധാന്യം നൽകുകയും ഇംഗ്ലീഷ് മാധ്യമത്തിനു പിന്നാലെയുള്ള പരക്കംപാച്ചിൽ ഒഴി                            വാക്കുകയുമാണ് വേണ്ടത്. കുട്ടി ഏറ്റവും പെട്ടെന്ന് ഗ്രഹിക്കുക മാതൃഭാഷയായതുകൊണ്ട് സെക്കന്ററിതലത്തിന് ശേഷം മാത്രമേ ഭാഷാമാധ്യമത്തെക്കുറിച്ച് ആലോചിക്കേണ്ടതുപോലുമുള്ളൂ.
വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്നത് മാതൃഭാഷയി                      ലൂടെയുള്ള വിദ്യാഭ്യാസമാണ്. ഈ നിർദേശം നടപ്പാക്കാൻ                        എല്ലാവരും ബാധ്യസ്ഥരാണ്. മറ്റു സംസ്ഥാനനിവാസികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ബോധനം അവിടത്തെ ഭൂരിപക്ഷം പേരുടെയും മാതൃഭാഷയിലായിരിക്കണം.
16. സ്‌കൂളിൽ പ്രവേശനം നേടുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കാണ് വരുന്നത്. മാതൃഭാഷയിലൂടെ                    പഠിക്കാൻ കുട്ടികളില്ലാത്ത സ്ഥിതി വന്നിരിക്കുന്നു. ഈ വെല്ലുവിളിയെ എങ്ങനെ നേരിടും?
ി പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ അത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാനുള്ള താൽപര്യംകൊണ്ട് രക്ഷിതാക്കൾ കുട്ടികളെ അൺഎയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോയതാണെന്നു കരുതി, രക്ഷിതാക്കളെ ആകർഷിക്കാനുള്ള കുറുക്കുവഴിയായാണ് മിക്കയിടത്തും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിരിക്കുന്നത്. ഇത് യഥാർഥ പ്രശ്‌നത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്. പാഠ്യപദ്ധതിയുടെ അന്തസ്സത്തയെത്തന്നെ തകർക്കുന്ന നടപടിയാണിത്. സർക്കാർ ഈ അശാസ്ത്രീയമായ വിദ്യാഭ്യാസപ്രവർത്തനത്തിന് കൂട്ടുനിൽക്കാൻ പാടില്ല.
രണ്ടിലധികം ഡിവിഷനുകളുണ്ടാവുകയാണെങ്കിൽ മൂന്നാമത്തെ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കാമെന്നായിരുന്നു മുമ്പ് സർക്കാർ നൽകിയ നിർദേശം. എന്നാൽ പിന്നീടത് രണ്ടു ഡിവിഷനുണ്ടെങ്കിൽ ഒന്നാവാമെന്ന് തീരുമാനിച്ചു. പതുക്കെപ്പതുക്കെ ഒരു ഡിവിഷനേയുള്ളൂവെങ്കിലും പലയിടത്തും രേഖയിൽ മലയാളം മീഡിയമായും പ്രയോഗത്തിൽ ഇംഗ്ലീഷ് മീഡിയവുമായി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ണിൽ പൊടിയിട്ടും വകുപ്പ് സ്വയം കണ്ണടച്ചുകൊടുത്തും സ്വകാര്യകമ്പനിക്കാർ അച്ചടിച്ചുവിടുന്ന 'എ ഫോർ ആപ്പിൾ' കുട്ടികളുടെ മേൽ അടിച്ചേൽപിക്കാൻ തുടങ്ങി.
അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ എല്ലാ ദുഷിപ്പുകളും പൊതുവിദ്യാലയങ്ങളിൽ സന്നിവേശിപ്പിച്ച് താൽക്കാലിക പരിഹാരമുണ്ടാക്കി കുട്ടികളെ ആകർഷിച്ച് പൊതുവിദ്യാലയത്തെ നിലനിർത്താനാവില്ല. കേരള സിലബസിനൊപ്പം ഇംഗ്ലീഷ് മീഡിയം കൂട്ടിച്ചേർത്ത് കുട്ടികൾക്ക് ഇരട്ടിഭാരമേൽപിക്കുകയല്ല വേണ്ടത്.          സമാന്തര ഇംഗ്ലീഷ്മീഡിയം ആരംഭിച്ച് പൊതുവിദ്യാലയങ്ങളിൽ വിവേചനത്തിനും വ്യവഹാരവാദ അധിനിവേശത്തിനും കള                      മൊരുക്കുന്നത് കർശനമായും തടയേണ്ടതുണ്ട്. ഒരു വിദ്യാലയത്തിൽതന്നെ വ്യവഹാരാധിഷ്ഠിതമായ ഇംഗ്ലീഷ് മീഡിയവും സാമൂഹികജ്ഞാന നിർമിതിവാദപ്രകാരമുള്ള മാതൃഭാഷാമാധ്യമ പഠനവും നിലനിർത്തുന്നത് ബോധനശാസ്ത്രപരമായ ശരിയായ നിലപാടുകൾ ഇല്ലാത്തതുകൊണ്ടാണ്.
ഇത്തരം സമാന്തര ഇംഗ്ലീഷ്മീഡിയം ക്ലാസുകളിലെ മാധ്യമനിലവാരം എങ്ങനെയാണ്? യഥാർഥത്തിൽ മിക്കയിടങ്ങളിലും ഇംഗ്ലീഷും മലയാളവും ഇല്ലാത്ത സ്ഥിതിയാണ്. രക്ഷിതാക്കൾ ഒഴുക്കിൽപെട്ട് ഇംഗ്ലീഷ് മീഡിയം ജ്വരത്തിൽപ്പെട്ടുപോവുകയും അപകടം തിരിച്ചറിയുമ്പോഴേക്കും തിരുത്താൻ കഴിയാത്തവിധം കുട്ടികളുടെ ഭാഷാശേഷികൾ വികലമാക്കപ്പെടുകയും ചെയ്തിരിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയിലേക്കാണ് ഇതെല്ലാം നയിക്കുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല.
നാട്ടിലെ ഒരു കുട്ടിയെപ്പോലും ഇംഗ്ലീഷ് മീഡിയം സംസ്‌കാരത്തിനു കുരുതികൊടുക്കാതെയും പഞ്ചായത്തിലെ ഒരു കുട്ടിയും അൺ എയ്ഡഡ് സ്‌കൂളിലേക്ക് പോകാത്ത അവസ്ഥ സൃഷ്ടിക്കാനുമാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രീതികുളങ്ങര സ്‌കൂൾ പ്രതിജ്ഞയെടുത്തിരിക്കുന്നത്. അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം ഒരു പ്രദേശത്തെ എല്ലാകുട്ടികൾക്കും പ്രാപ്യമാവുമെന്നാണ് ഈ സ്‌കൂൾ തെളിയിക്കുന്നത്. മലയാളമീഡിയം വിദ്യാലയത്തിന്റെ കരുത്ത് പൊതുസമൂഹത്തിനു ബോധ്യമാവുന്ന ഇത്തരം അനുഭവങ്ങൾ നമ്മുടെ സംസ്ഥാനത്ത് ധാരാളമുണ്ട്. ഇംഗ്ലീഷ് ഒരു ഭാഷ എന്ന നിലയിൽ നല്ലരീതിയിൽ പഠിക്കാൻ ഈ വിദ്യാലയങ്ങളിൽ അവസരമുണ്ട് എന്നതുകൂടിയാണ് ഈ നേട്ടത്തിനു കാരണം. ചുരുക്കത്തിൽ, നിലവാരമുണ്ടെങ്കിൽ മലയാളം മീഡിയത്തിലേക്കും കുട്ടികളെ രക്ഷിതാക്കൾ ചേർത്തുപഠിപ്പിക്കുമെന്നാണിത് തെളിയിക്കുന്നത്.
പൊതുവിദ്യാഭ്യാസം പൂർണമായും മാതൃഭാഷയിലാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളുകയാണ് സർക്കാർ ചെയ്യേണ്ടത്. ശാസ്ത്രീയമായ ഈ തീരുമാനം നടപ്പാക്കുന്നതോടൊപ്പം പാഠ്യപദ്ധതി ലക്ഷ്യ                            മിടുന്ന തരത്തിൽ മറ്റു ഭാഷകളും ഫലപ്രദമായി പഠിക്കാനുള്ള അവസരം ഓരോ അയൽപക്കവിദ്യാലയങ്ങളിലൂടെയും ലഭ്യ                        മാക്കാനുള്ള ഈ ഉത്തരവാദിത്തം  സർക്കാർ ഇച്ഛാശക്തിയോടെ നടപ്പാക്കണം. ഇതിനു ഫലവത്തായ പൊതുജന-രക്ഷാകർതൃ                  വിദ്യാഭ്യാസവും അനിവാര്യമാണ്.
17. പാഠ്യപദ്ധതിയിൽ ചേർക്കേണ്ട പുതിയ പുതിയ വിഷയങ്ങളെ                      ക്കുറിച്ച് നിരന്തരമായ ആവശ്യങ്ങൾ ഉയർന്നുവരാറുണ്ട്. ഓരോരുത്തരും അവരവർക്കിഷ്ടപ്പെടുന്നതും തോന്നുന്നതുമൊക്കെ പാഠ്യപദ്ധതിയിലു  ൾപ്പെടുത്തണമെന്നു പറയും. ഇത്തരം ആവശ്യങ്ങളെ എങ്ങനെയാണ് പരിഗണിക്കുക? നിലവിലുള്ള                  പാഠ്യപദ്ധതി വിനിമയത്തിനാവശ്യമായ പഠനസമയം ഇന്നു ലഭിക്കുന്നുണ്ടോ?
ി കുട്ടികളുടെ പ്രായം, പ്രകൃതം, ചുറ്റുപാട്, പ്രവൃത്തിദിവസങ്ങളുടെ എണ്ണം, പഠനസമയം തുടങ്ങി നാനാതരം ഘടകങ്ങളുമായി ബന്ധപ്പെടുത്തിയാണ് പാഠ്യപദ്ധതിയും വിവിധ ഘട്ടങ്ങളിലേക്കുള്ള പഠനക്രമവുമെല്ലാം തീർച്ചപ്പെടുത്തുക. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മുമ്പോട്ടുവയ്ക്കുന്ന കരിക്കുലം ലക്ഷ്യങ്ങളും പഠനസമീപനങ്ങളുമൊക്കെ ഇതിനായി പരിഗണിക്കും. അതോടൊപ്പം നമ്മുടെ പ്രദേശത്തിന്റെ പ്രത്യേകതകളും സാധ്യതകളുമെല്ലാം കണക്കിലെടുക്കാം. പാഠ്യപദ്ധതി ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിൽ ഒരു പ്രധാനപങ്ക് പാഠപുസ്തകങ്ങളിലൂടെയും പഠനപ്രവർത്തനങ്ങളിലൂടെയും          സാധിതമാകും. പഠനപ്രവർത്തനങ്ങൾ സ്‌കൂളിനു വെളിയിലും                        നടന്നുകൊണ്ടിരിക്കും. കൂടാതെ ചുറ്റുപാടിൽനിന്നും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയുമൊക്കെ പാഠ്യപദ്ധതി ലക്ഷ്യമാക്കുന്ന                              അനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാകും. ഇത്തരം അനുഭവ                            ങ്ങൾ ശാസ്ത്രീയമായ നിഗമനങ്ങളിലേക്കെത്താൻ കുട്ടിയെ                        സഹായിച്ചെന്നു വരില്ല. വിഷയങ്ങളെയും അനുഭവങ്ങളെയുമൊക്കെ യുക്തിസഹമായ അറിവു നിർമാണത്തിലേക്കു നയിക്കാൻ വിമർശനാത്മക പഠനബോധനപ്രവർത്തനങ്ങൾ അധ്യാപകരും              കുട്ടികളും ചേർന്നു നടത്തണം. ഇങ്ങനെ സാമൂഹികജ്ഞാനനിർമിതി രീതിയിൽ നടത്തുന്ന പഠനപ്രക്രിയയും പഠനസമീപനങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കണം. ഇതാണ് പുതിയ പാഠ്യ                  പദ്ധതിയിലൂടെയും സാമൂഹികജ്ഞാനനിർമിതിയിലൂടെയും              ലക്ഷ്യമാക്കുന്നത്.
എന്തുപഠിക്കുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ പഠിക്കുന്നു എന്നതും. പ്രക്രിയാധിഷ്ഠിത പഠനത്തിന്റെ പ്രസക്തി                    ഇതാണ്. ഒരു നിശ്ചിതഘട്ടത്തിൽ എല്ലാ അറിവും കുട്ടികൾക്ക് ഉൾക്കൊള്ളാനാവില്ല. വിവിധ ഘട്ടങ്ങളിലും ക്ലാസുകളിലും നേടേണ്ട ശേഷികളും മനോഭാവങ്ങളും വിരുതുകളുമൊക്കെ                  പാഠ്യപദ്ധതിയിൽ വിഭജിച്ചുനൽകാറുണ്ട്. ഈ കാഴ്ചപ്പാടിൽ പാഠ്യപദ്ധതി രൂപീകരിക്കുമ്പോൾ ജനാധിപത്യപരമായ ചർച്ചകളും            വൈരുധ്യങ്ങളും ഭാവിസമൂഹത്തെക്കുറിച്ചുള്ള പുരോഗമനപര                    മായ സങ്കല്പങ്ങളും എല്ലാം ഉൾക്കൊള്ളണം. ഇത്തരത്തിൽ                    വിഷയങ്ങളും അവയുടെ പഠനത്തിന് തയ്യാറാക്കുന്ന പാഠപുസ്തകങ്ങളിലെ പാഠങ്ങളുമൊക്കെ പൊതുവായി നിശ്ചയിക്കും. സമൂഹത്തിന്റെ ഗതിവിഗതികൾ കൂടി പരിഗണിച്ച് നിശ്ചിതകാല                    ത്തിനുശേഷം കൃത്യമായ പഠനങ്ങൾക്കുശേഷം പാഠ്യപദ്ധതി                  പരിഷ്‌കരിക്കണം. ഈ  പൊതുതത്വത്തിനുവിരുദ്ധമായി ചില ഉൾ        വിളികൾ വന്ന് പാഠങ്ങളും വിഷയങ്ങളും ഇടയ്ക്കിടെ കൂട്ടിച്ചേർ        ക്കുന്നതും മാറ്റിമറിക്കുന്നതും തികച്ചും അശാസ്ത്രീയമാണ്. 
പ്രക്രിയാബദ്ധിതമായും സാമൂഹികവുമായ അറിവുനിർമാണ                        ത്തിലൂന്നിയും ഈ പഠനം നടക്കണമെങ്കിൽ വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്ന പഠനമണിക്കൂറുകളെങ്കിലും ലഭ്യമാകണം. പലവിധ കാരണങ്ങളാൽ കേരളത്തിൽ പഠനദിവസങ്ങൾ കുറയുകയാണ്. (ആത്മാർഥതയുള്ള അധ്യാപകർക്ക് അവധി ദിവസങ്ങളിലും സ്‌കൂൾ സമയത്തിനുശേഷവും പഠനപ്രവർത്തനങ്ങൾ നടത്തേണ്ടി വരുന്നു.) ജാതി സമുദായ സമ്മർദങ്ങൾ മൂലമുള്ള അവധികളും മേളകൾക്കും മത്സരങ്ങൾക്കുമായി നഷ്ടമാകുന്ന പ്രവർത്തി ദിനങ്ങളും പ്രാദേശികമായി നൽകുന്ന അവധികളും കൂടാതെ പരീക്ഷകളുടെ എണ്ണം കൂട്ടി പഠനസമയം വെട്ടിക്കുറ                          യ്ക്കുന്നതും വ്യാപകമാണ്. ഇന്ത്യയിൽ താരതമ്യേന സ്‌കൂൾ പ്രവൃത്തിദിവസങ്ങൾ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലടക്കം 220 പ്രവൃത്തിദിവസ                          ങ്ങളും അതിന് മുകളിലും ലഭിക്കുന്നു. ചുരുക്കത്തിൽ പഠന                          മണിക്കൂറുകളും പ്രവൃത്തിദിവസവും ഫലപ്രദമായി ഉപയോഗിച്ചും വർധിപ്പിച്ചുംകൊണ്ടല്ലാതെ നിലവിലുള്ള പാഠ്യപദ്ധതി വിനിമയം സാധ്യമാവുകയില്ല.
18. കേരള പാഠ്യപദ്ധതിയും ഇആടഋ പാഠ്യപദ്ധതിയും തമ്മിലുള്ള താരതമ്യപഠനം നടന്നിട്ടുണ്ടോ?
ി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തരം താരതമ്യം നടത്തുകയും ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തി                          ട്ടുണ്ട്. അതിൽ  കഇടഋ പാഠ്യപദ്ധതിയുമായി കൂടി കേരളാ പാഠ്യ                        പദ്ധതിയെ താരതമ്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഗടഠഅയും കേര                  ളാപാഠ്യപദ്ധതിയെ ഇആടഋ യിലെ ചഇഋഞഠ പാഠ്യപദ്ധതിയുമായി താരതമ്യം ചെയ്ത റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ ചഇഋഞഠ പാഠ്യപദ്ധതിയുമായി ഉള്ളടക്കം തട്ടിച്ചുനോക്കാറുണ്ട്. ചില ഉള്ളടക്ക                      ങ്ങൾ മുകളിലെയോ താഴത്തെയോ ക്ലാസ്സുകളിലേക്ക് മാറ്റിയി                            ട്ടുണ്ട് എന്നതൊഴിച്ചാൽ ഇരുപാഠ്യപദ്ധതികളും തമ്മിൽ ഉള്ളടക്കത്തിൽ കാര്യമായ അന്തരമില്ല. എന്നാൽ പഠന സമീപനത്തിന്റെ മേന്മകൊണ്ട് പല ഉള്ളടക്ക മേഖലകളിലും ആഴത്തിലുള്ള ജ്ഞാനവും ഉയർന്ന മാനസിക ശേഷികളും കൈവരിക്കാൻ        കേരളാ പാഠ്യപദ്ധതിയാണ് കൂടുതലായും സഹായിക്കുകയെന്ന് ഇരുപഠനങ്ങളും ഉദാഹരണസഹിതം വ്യക്തമാക്കുകയുണ്ടായി.
19. സ്‌കൂൾ പഠനസമയം പുനക്രമീകരിക്കണമെന്ന ആവശ്യം പ്രസക്തമല്ലേ? 
ി ഇന്ന് നിലവിൽ കേരളത്തിലെ പഠനസമയം കാലത്ത് പത്തുമണിമുതൽ വൈകുന്നേരം 4 മണിവരെയാണ്. നന്നെ കാലത്തുതന്നെ പഠനം ആരംഭിച്ച് ഉച്ചയോടെ ഔപചാരികപഠനം നിർത്തുന്ന                    സമ്പ്രദായമാണ് പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തെ ചില                      പ്രദേശങ്ങളിലുമുള്ളത്. സ്‌കൂൾ പഠനസമയം കുറേക്കൂടി                    നേരത്തെ തുടങ്ങാനുള്ള നിർദേശം നേരത്തേ മുന്നോട്ടുവച്ചപ്പോൾ അതിനോട് വികാരപരമായ പ്രതികരണമാണ് സൃഷ്ടിക്കപ്പെട്ടത്. കുട്ടികളുടെ ഭാഗത്തുനിന്നു ചിന്തിച്ചാൽ പഠനം നേരത്തെ തുട                    ങ്ങുന്നതുതന്നെയാണ് അഭികാമ്യം. വസ്തുനിഷ്ഠമായി പരി                      ശോധിച്ചാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും അതുതന്നെയാണ് ഗുണകരമെന്ന് കാണാൻകഴിയും.
പഠനം നേരത്തെ തുടങ്ങി ഉച്ചയോടെ അവസാനിപ്പിച്ചാൽ പലതരം പരിശീലനപരിപാടികൾക്കും പരിഹാര ബോധനപരിപാടികൾക്കും ഉച്ചയ്ക്ക് ശേഷമുള്ള സമയം പ്രയോജനകരമാകും. അസൈൻമെന്റുകൾക്കും ഫീൽഡ് ട്രിപ്പുകൾക്കും ഈ സമയം                    ഫലപ്രദമായി ഉപയോഗിക്കാം. ലൈബ്രറി/ലാബുകൾ തുടങ്ങിയവ  ഉപയോഗിക്കുന്നതിനും കായികപരിശീലനത്തിനും ഈ സമയം ഗുണകരമാകും. മറ്റുതരത്തിൽ പഠനസഹായങ്ങൾ ലഭ്യമല്ലാത്ത    സമൂഹത്തിലെ പിന്നാക്കംനിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഇത്തരം പഠനപ്രവർത്തനങ്ങൾ വലിയ സഹായകമാകും.
കേരളത്തിലെ ആകെയുള്ള അധ്യാപകരിൽ 72 ശതമാനവും                    അധ്യാപികമാരാണ് (2014-15). ദേശീയതലത്തിൽ ഇത് 47 ശത                          മാനമേ വരൂ. സ്ത്രീകൾ പൊതുവെ ജോലിക്കുപുറമെ കുടുംബ                    ഭാരവും പേറേണ്ടിവരുന്നുണ്ട്. അധ്യാപികമാർക്ക് പഠനാസൂത്രണത്തിനും സംശയനിവാരണത്തിനും പഠനത്തിനുമെല്ലാമുള്ള              സന്ദർഭമായി പഠനസമയമാറ്റത്തെ പ്രയോജനപ്പെടുത്താനുമാവും.
20. ക്ലസ്റ്റർ പരിശീലനത്തെക്കുറിച്ച് അധ്യാപകർ തന്നെ മതിപ്പി                    ല്ലാതെ സംസാരിക്കുന്നതു കേൾക്കുന്നു. എന്തുകൊണ്ടാണിത്?
ി ക്ലസ്റ്റർ പരിശീലനം ലക്ഷ്യമിടുന്നത് അധ്യാപകർ മാസത്തിലൊരി ക്കൽ കൂടിയിരുന്ന് അനുഭവങ്ങൾ പങ്കുവെക്കലും അടുത്ത മാസത്തേക്കുള്ള പാഠക്കുറിപ്പുകളും പഠനസാമഗ്രികളും ഒരുക്കലുമാണ്. സംശയങ്ങൾ തീർക്കുക, കഠിനമേഖലകളിൽ വ്യക്തത വരുത്തുക, പുതിയ പഠനതന്ത്രങ്ങൾ പരിചയപ്പെടുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
വിദ്യാഭ്യാസവകുപ്പ് മുന്നേ തന്നെ നല്ല തയ്യാറെടുപ്പുകൾ നട                            ത്തുക, അധ്യാപകരും ഒരുങ്ങി വരിക എന്നിവ നടന്ന ഘട്ടങ്ങ                        ളിൽ ക്ലസ്റ്റർ ഫലപ്രദമായിട്ടുണ്ട്. ഇതിൽ പിഴവുവരികയും യാന്ത്രികമായി നടത്തിത്തീർക്കുകയും ചെയ്യുമ്പോൾ ക്ലസ്റ്റർ സംഗമം                    അനാവശ്യമായതിൽ അധികൃതർക്കൊപ്പം അധ്യാപകർക്കും                  ഉത്തരവാദിത്തമുണ്ട്.
21. പുതിയരീതി നല്ലതാണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ വലിയ മാറ്റം കുട്ടികളിൽ കാണാനില്ല. ഇത് രീതിയുടെ കുഴപ്പത്തെയല്ലേ കാണിക്കുന്നത്? ഇത് നമ്മെ തകർക്കാൻ സാമ്രാജ്യത്വശക്തികൾ കണ്ടെത്തിയ സൂത്രവിദ്യയാണെന്ന് കരുതുന്നത് ന്യായമല്ലേ?
ി പുതിയ പഠനസമീപനങ്ങൾ രൂപപ്പെട്ടുവന്നത് കുട്ടികളെക്കുറിച്ച് പഠിച്ച മനഃശാസ്ത്രജ്ഞരുടെയും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സ്വപ്നം കണ്ട ദാർശനികരുടെയും മറ്റും ആശയങ്ങളിൽ നിന്നാണ്. കൊമേനിയസും, പെസ്റ്റലോസിയും, ഫ്രോബലും, മോണ്ടിസോറിയും, ഡ്യൂയിയും പണ്ടേ പരീക്ഷിച്ചു കണ്ടെത്തിയ രീതികളാണ് പുതിയ സമീപനത്തിൽ ഉൾച്ചേർന്നിട്ടുള്ളത്. ഗാന്ധിജിയും, വിഗോട്‌സ്‌കിയും, നോം ചോസ്‌കിയും, പൗലോ ഫ്രെയറും ഉൾപ്പെടെ സമീപകാലത്ത് ഈ സമീപനത്തിന് ആശയങ്ങൾ സംഭാവന ചെയ്തവരാണ്. ഇവരുടെ ചരിത്രവും പ്രവർത്തനങ്ങളും അൽപമെങ്കിലും അറിയുന്നവർ ഇവർ സാമ്രാജ്യത്വത്തിന്റെ ആളുകളാണെന്ന് പറയില്ല. ശിശുകേന്ദ്രീകൃതസമീപനം എന്നു തുടങ്ങിയ പ്രയോഗങ്ങൾ വിപ്ലവഗവൺമെന്റുകളും ഫണ്ടിങ്ങ് ഏജൻസികളും ബദൽ വിദ്യാഭ്യാസ ചിന്തകരുമൊക്കെ തങ്ങളുടെ മാനിഫെസ്റ്റോകളിലും റിപ്പോർട്ടുകളിലും ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രവും അതിന്റെ ഫലമായ മനുഷ്യ മനഃശാസ്ത്രവും വികസിച്ച കാലത്ത് പുതിയ വിദ്യാഭ്യാസ സമീപനങ്ങൾ പല രേഖകളിലും കയറി                            വരും. എന്തു ലക്ഷ്യത്തെ മുൻനിർത്തി, എപ്രകാരം അവ പ്രയോഗിക്കുന്നു എന്നു നോക്കണം. ആരാണ് നടപ്പിലാക്കുന്നതെന്നു നോക്കണം. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ പരിശോധിച്ചതിനെ തുടർന്ന്, അനുഭവങ്ങളിലൂടെ ശരിയെന്നു തോന്നിയ മാതൃകകളും സമീപനങ്ങളുമാണ് കേരളത്തിലെ സംസ്ഥാന സർക്കാർ 1997-98 മുതൽ നടപ്പിലാക്കിയത്. 2005ൽ ദേശീയ സർക്കാരും സമാനമായ സമീപനം സ്വീകരിച്ചു. കേരളത്തിൽ ആദ്യകാലത്ത് കുട്ടികളിൽ നല്ല മാറ്റം ദൃശ്യമായി. തുടർന്നു വന്ന സർക്കാർ ചില സമ്മർദങ്ങൾക്കു വിധേയമായി അതിൽ വെള്ളം ചേർത്തപ്പോൾ ഫലപ്രാപ്തി                  കുറഞ്ഞു. അപ്പോഴും കുട്ടികളുടെ ആത്മവിശ്വാസം, പൊതുവായ                  അറിവ്, സന്നദ്ധത, സാമൂഹ്യമായ ഇടപെടൽശേഷി എന്നിവ മികച്ചു തന്നെ നിന്നു. എന്നാൽ തുടർ മൂല്യനിർണയവും അപ്പപ്പോഴുള്ള മെച്ചപ്പെടുത്തലും എഡിറ്റിങ്ങും നിർദേശിച്ച രീതിയിൽ നടപ്പിലാക്കാതെ വന്നതിനാൽ ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. അതിന് കുറേയേറെ മാറ്റങ്ങൾ ഇനിയും വരണം. പഠനദിവസങ്ങളുടെ നഷ്ടം കുറയ്ക്കണം, പിരീഡുകളുടെ ദൈർഘ്യം വർധിപ്പിക്കണം. എഡിറ്റിങ്ങ് ശക്തമാക്കണം. പഠനോപകരണങ്ങളുടെ ലഭ്യത കൂട്ടണം. വിവര സാങ്കേതികവിദ്യയുടെ ഉപയോഗം മെച്ചപ്പെടുത്തണം. അധ്യാപകരുടെ വിഷയജ്ഞാനവും പ്രയോഗശേഷിയും ഇനിയും നന്നാവണം. സ്‌കൂളിലെ സൗകര്യങ്ങൾ കൂട്ടണം. രക്ഷിതാവിന് കുട്ടിയെ സഹായിക്കാനുള്ള പ്രാപ്തി വർധിപ്പിക്കണം. പരിശ്രമിച്ചാൽ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യുന്ന രാജ്യങ്ങളാണ് വിദ്യാഭ്യാസത്തിൽ മുന്നേറിയിട്ടുള്ളത്. അവരൊക്കെ പുതിയരീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നന്നായി നടപ്പിലാക്കുന്നുവെന്നു മാത്രം. പുതിയ സമീപനത്തെ എതിർക്കുകയല്ല, അത് നന്നായി നടപ്പിലാക്കുകയാവണം നമ്മുടെ ലക്ഷ്യം. അങ്ങനെ  സാമ്രാജ്യത്വശക്തികളെ നേരിടാൻ പോലും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. സാമ്രാജ്യത്വശക്തികളെ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. ഇത് നമുക്ക് ചെയ്യാവുന്നതേയുള്ളൂ. എല്ലാവരും ഒത്തുപിടിച്ച് ആസൂത്രിതമായി മുന്നോട്ടുപോകണമെന്നു മാത്രം.
22. പഴയ രീതിയിൽ പഠിച്ചവരല്ലേ ഇന്ന് പല ഉന്നതസ്ഥാനങ്ങളിലും ഇരിക്കുന്നത്? ആ പഠനരീതി മാറ്റിയതല്ലേ ഇന്നത്തെ പല പ്രശ്‌നങ്ങൾക്കും കാരണം?
ി ഏതുകാലത്തും ലഭ്യമായ ഉദ്യോഗാർഥികളിൽ നിന്നുമാണ് ഓരോ രംഗത്തേക്കും ആളുകളെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട്                      പഠനരീതി എന്തായാലും ആളുകൾ ഉദ്യോഗങ്ങളിൽ എത്തപ്പെടും. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുകയും ചെയ്യും. പഴയ പഠനരീതി              യുടെ ഒരു മെച്ചമായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.
പഴയ പഠനരീതിയിൽ കാണാപ്പാഠം പഠിത്തമായിരുന്നു മുഖ്യ                    പഠനരീതി. ടീച്ചർ എഴുതിക്കൊടുത്ത കവിതാവ്യാഖ്യാനവും                    കത്തുകളും ഉപന്യാസങ്ങളും ചോദ്യോത്തരങ്ങളും പല പ്രാവശ്യം ഉരുവിട്ട് പഠിച്ച്, അതുതന്നെ പരീക്ഷാപ്പേപ്പറിൽ എഴുതി പാസ്സാവുന്നതായിരുന്നു പഴയരീതി. ഇന്ന് കുട്ടികൾ കവിതയ്ക്ക് ഈണം കണ്ടെത്തുന്നു. വാക്കുകളുടെ അർഥം സന്ദർഭത്തിൽ നിന്നും ഊഹിച്ചുകണ്ടെത്തുന്നു. പരീക്ഷണങ്ങൾ ചെയ്തുനോക്കി                      നിഗമനങ്ങളിൽ എത്തുന്നു. വായിച്ചും ചർച്ച ചെയ്തും സ്വന്തം          അനുഭവങ്ങളും അറിവും ഭാവനയും യുക്തിയും ഉപയോഗപ്പെ                    ടുത്തി പല കുറിപ്പുകളും തയ്യാറാക്കാൻ ശ്രമിക്കുന്നു. ഇതിനെ                  യാണ് ജ്ഞാനനിർമിതി സമീപനം എന്ന് പറയുന്നത്. കൂടാതെ ഏതൊരു കാര്യത്തെയും തെളിവുകളുടെ അടിസ്ഥാനത്തിൽ                      പരിശോധിക്കുന്നു, സ്വന്തം അഭിപ്രായങ്ങൾ പറയുന്നു. ആവശ്യമായ സാമഗ്രികളും സൂചനകളും പ്രോത്സാഹനവും പിന്തുണയും നൽകി ടീച്ചർ കൂടെ നിൽക്കുന്നു. കുട്ടിയുടെ ബുദ്ധി വികസി                ക്കാനും യുക്തിചിന്ത വളരാനും സാമൂഹിക കാഴ്ചപ്പാട് മെച്ചപ്പെടാനും ഒക്കെ പുതിയ രീതി സഹായിക്കും. ലോകത്താകെ ഈ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. ഈ പുതിയ                        സമീപനം തള്ളുകയല്ല; പഴയതിനെക്കാൾ മെച്ചപ്പെട്ട പുതുരീതി നന്നായി നടപ്പിലാക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇല്ലെ                          ങ്കിൽ ഭാവിയിൽ നാം പിന്തള്ളപ്പെടും.
്്്‌
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9066" എന്ന താളിൽനിന്ന് ശേഖരിച്ചത്