"നാല്പത്തഞ്ചാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 18: വരി 18:
== സമ്മേളനം ഒറ്റ നോട്ടത്തിൽ==
== സമ്മേളനം ഒറ്റ നോട്ടത്തിൽ==


കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ശ്രീ കേരളവർമ്മ കോളേജിൽ ഫെബ്രുവരി 8, 9, 10 തിയ്യതികളിലാണ്‌ പരിഷത്തിന്റെ 45-ാം വാർഷികം നടന്നത്‌.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ശ്രീ കേരളവർമ്മ കോളേജിൽ 2008 ഫെബ്രുവരി 8, 9, 10 തിയ്യതികളിലാണ്‌ പരിഷത്തിന്റെ 45-ാം വാർഷികം നടന്നത്‌.8ന്‌ രാവിലെ 9.40 ന്‌ എസ്‌.ആർ.വി മ്യൂസിക്ക്‌ കോളേജ്‌ വിദ്യാർത്ഥികളുടെ അഭിവാദ്യ ഗാനത്തോടെ സമ്മേളന നടപടികൾ ആരംഭിച്ചു. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവ്വകലാശാലാ വൈസ്‌ചാൻസലറും പ്രശസ്‌ത എയ്‌റോ സ്‌പേസ്‌ ശാസ്‌ത്രജ്ഞനുമായ ഡോ.ഗംഗൻ പ്രതാപ്‌ ഉദ്‌ഘാടനം ചെയ്‌തു.
8ന്‌ രാവിലെ 9.40 ന്‌ എസ്‌.ആർ.വി മ്യൂസിക്ക്‌ കോളേജ്‌ വിദ്യാർത്ഥികളുടെ അഭിവാദ്യ ഗാനത്തോടെ സമ്മേളന നടപടികൾ ആരംഭിച്ചു. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവ്വകലാശാലാ വൈസ്‌ചാൻസലറും പ്രശസ്‌ത എയ്‌റോ സ്‌പേസ്‌ ശാസ്‌ത്രജ്ഞനുമായ ഡോ.ഗംഗൻ പ്രതാപ്‌ ഉദ്‌ഘാടനം ചെയ്‌തു.


പ്രതിനിധി സമ്മേളനം
12 മണിക്ക്‌ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ വിട്ടു പിരിഞ്ഞ പരിഷത്ത്‌ പ്രവർത്തകരെ അനുസ്‌മരിച്ചുകൊണ്ട്‌ പി എസ്‌ രാജശേഖരൻ സംസാരിച്ചു. അധ്യക്ഷന്റെ ആമുഖ ഭാഷണത്തെ തുടർന്ന്‌ ജനറൽ സെക്രട്ടറി സി എം മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി മുരളീധരൻ വരവു ചെലവുകണക്കും ഇന്റേണൽ ഓഡിറ്റർ ഇ ടി രാജൻ ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു.
12 മണിക്ക്‌ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ വിട്ടു പിരിഞ്ഞ പരിഷത്ത്‌ പ്രവർത്തകരെ അനുസ്‌മരിച്ചുകൊണ്ട്‌ പി എസ്‌ രാജശേഖരൻ സംസാരിച്ചു. അധ്യക്ഷന്റെ ആമുഖ ഭാഷണത്തെ തുടർന്ന്‌ ജനറൽ സെക്രട്ടറി സി എം മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി മുരളീധരൻ വരവു ചെലവുകണക്കും ഇന്റേണൽ ഓഡിറ്റർ ഇ ടി രാജൻ ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലകൾ മുൻകൂട്ടി നടത്തിയ റിപ്പോർട്ട്‌ ചർച്ചകൾ ക്രോഡീകരിക്കാൻ 1 മണിക്കൂർ സമയം സമ്മേളന സ്ഥലത്ത്‌ നൽകി. എഴുതി തയ്യാറാക്കിയ പ്രതികരണങ്ങൾ വി വി ശാന്ത(കാസർഗോഡ്‌),വിനോദ്‌കുമാർ (കണ്ണൂർ) ടി പി സന്തോഷ്‌, (വയനാട്‌) പി പ്രസാദ്‌, (കോഴിക്കോട്‌) പി എൽ ശോഭനകുമാരി,വി വിജിത്ത്‌ (മലപ്പുറം), എം എം പരമേശ്വരൻ(പാലക്കാട്‌), പി രാധാകൃഷ്‌ണൻ (തൃശൂർ),എം ആർ മാർട്ടിൻ (എറണാകുളം) അഡ്വ.എൻ ചന്ദ്രൻ (ഇടുക്കി), ജ്യോതിരാജ്‌ (ആലപ്പുഴ),കെ തങ്കപ്പൻ(കോട്ടയം),പി എസ്‌ സാനു(കൊല്ലം), എച്ച്‌ അൻസാരി (പത്തനംതിട്ട), ജി സുരേഷ്‌ (തിരുവനന്തപുരം) എന്നിവർ കൗൺസിലിൽ അവതരിപ്പിച്ചു.
 
പ്രശസ്‌ത പരിസ്ഥിതി ശാസ്‌ത്രജ്ഞ റേച്ചൽ കഴ്‌സണെ അനുസ്‌മരിച്ചു കൊണ്ട്‌ പ്രൊഫ.എം കെ പ്രസാദ്‌ സംസാരിച്ചു. `മാറുന്ന കേരളം' എന്ന വിഷയം ഡോ.കെ എൻ ഗണേഷ്‌ അവതരിപ്പിച്ചു. തുടർന്ന്‌ പ്രതിനിധികൾ 22 ഗ്രൂപ്പുകളായി പിരിഞ്ഞ്‌ ചർച്ചകൾ നടത്തി. ഗ്രൂപ്പു ചർച്ചയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ എഴുതി നൽകുകയാണുണ്ടായത്‌. രാത്രി 12 മണി വരെ ചർച്ചകൾ തുടർന്നു.
ജില്ലകൾ മുൻകൂട്ടി നടത്തിയ റിപ്പോർട്ട്‌ ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ വി വി ശാന്ത(കാസർഗോഡ്‌),വിനോദ്‌കുമാർ (കണ്ണൂർ) ടി പി സന്തോഷ്‌, (വയനാട്‌) പി പ്രസാദ്‌, (കോഴിക്കോട്‌) പി എൽ ശോഭനകുമാരി,വി വിജിത്ത്‌ (മലപ്പുറം), എം എം പരമേശ്വരൻ(പാലക്കാട്‌), പി രാധാകൃഷ്‌ണൻ (തൃശൂർ),എം ആർ മാർട്ടിൻ (എറണാകുളം) അഡ്വ.എൻ ചന്ദ്രൻ (ഇടുക്കി), ജ്യോതിരാജ്‌ (ആലപ്പുഴ),കെ തങ്കപ്പൻ(കോട്ടയം),പി എസ്‌ സാനു(കൊല്ലം), എച്ച്‌ അൻസാരി (പത്തനംതിട്ട), ജി സുരേഷ്‌ (തിരുവനന്തപുരം) എന്നിവർ കൗൺസിലിൽ അവതരിപ്പിച്ചു.
 
പ്രശസ്‌ത പരിസ്ഥിതി ശാസ്‌ത്രജ്ഞ റേച്ചൽ കഴ്‌സണെ അനുസ്‌മരിച്ചു കൊണ്ട്‌ പ്രൊഫ.എം കെ പ്രസാദ്‌ സംസാരിച്ചു. `മാറുന്ന കേരളം' എന്ന വിഷയം ഡോ.കെ എൻ ഗണേഷ്‌ അവതരിപ്പിച്ചു. തുടർന്ന്‌ പ്രതിനിധികൾ 22 ഗ്രൂപ്പുകളായി പിരിഞ്ഞ്‌ ചർച്ചകൾ നടത്തി.  
 
`ജനിതക ശാസ്‌ത്രത്തിലെ നൂതന സരണികൾ' എന്ന വിഷയത്തിൽ ഡോ.കെ പി അരവിന്ദന്റെ ക്ലാസോടെയാണ്‌ രണ്ടാം ദിവസത്തെ സമ്മേളന പരിപാടികൾ ആരംഭിച്ചത്‌. മനുഷ്യർ തമ്മിൽ ജീവശാസ്‌ത്രപരമായി വ്യത്യാസം ഉണ്ടെന്ന വാദത്തിന്‌ ശാസ്‌ത്രീയമായ യാതൊരടിസ്ഥാനവും ഇല്ലെന്ന്‌ ആധുനിക ജനിതക ശാസ്‌ത്രപഠനങ്ങൾ തെളിയിക്കുന്നു. സാംസ്‌കാരികമായ വ്യത്യാസം മാത്രമാണ്‌ ഉള്ളത്‌. തൊലിപ്പുറമെ മാത്രമുള്ള ഈ വ്യത്യാസം സാമൂഹ്യ സാംസ്‌കാരിക തലത്തിൽ അടിച്ചേൽപ്പിക്കുന്നതാണെന്നും പഠന ഗവേഷണങ്ങൾ വ്യക്തമാക്കുന്നതായി കെ പി അരവിന്ദൻ ചൂണ്ടിക്കാട്ടി. വിജ്ഞാനപ്രദമായ ഈ ക്ലാസ്‌ പ്രതിനിധികൾ ആവേശപൂർവ്വമാണ്‌ സ്വീകരിച്ചത്‌.
`ജനിതക ശാസ്‌ത്രത്തിലെ നൂതന സരണികൾ' എന്ന വിഷയത്തിൽ ഡോ.കെ പി അരവിന്ദന്റെ ക്ലാസോടെയാണ്‌ രണ്ടാം ദിവസത്തെ സമ്മേളന പരിപാടികൾ ആരംഭിച്ചത്‌. മനുഷ്യർ തമ്മിൽ ജീവശാസ്‌ത്രപരമായി വ്യത്യാസം ഉണ്ടെന്ന വാദത്തിന്‌ ശാസ്‌ത്രീയമായ യാതൊരടിസ്ഥാനവും ഇല്ലെന്ന്‌ ആധുനിക ജനിതക ശാസ്‌ത്രപഠനങ്ങൾ തെളിയിക്കുന്നു. സാംസ്‌കാരികമായ വ്യത്യാസം മാത്രമാണ്‌ ഉള്ളത്‌. തൊലിപ്പുറമെ മാത്രമുള്ള ഈ വ്യത്യാസം സാമൂഹ്യ സാംസ്‌കാരിക തലത്തിൽ അടിച്ചേൽപ്പിക്കുന്നതാണെന്നും പഠന ഗവേഷണങ്ങൾ വ്യക്തമാക്കുന്നതായി കെ പി അരവിന്ദൻ ചൂണ്ടിക്കാട്ടി. വിജ്ഞാനപ്രദമായ ഈ ക്ലാസ്‌ പ്രതിനിധികൾ ആവേശപൂർവ്വമാണ്‌ സ്വീകരിച്ചത്‌.
കുട്ടികളുണ്ടാക്കിയ യുറീക്കയുടെ പ്രകാശനമാണ്‌ തുടർന്ന്‌ നടന്നത്‌. സമ്മേളന നഗരിയിലെത്തിയ കുട്ടികൾക്ക്‌ ആദ്യ പ്രതി നൽകിക്കൊണ്ട്‌ ഡോ.എം പി പരമേശ്വരൻ പ്രകാശനം ചെയ്‌തു. കുട്ടികളുടെ പതിപ്പിനെ പരിചയപ്പെടുത്തിക്കൊണ്ട്‌ എഡിറ്റർ ഇ എൻ ഷീജ സംസാരിച്ചു.
കുട്ടികളുണ്ടാക്കിയ യുറീക്കയുടെ പ്രകാശനമാണ്‌ തുടർന്ന്‌ നടന്നത്‌. സമ്മേളന നഗരിയിലെത്തിയ കുട്ടികൾക്ക്‌ ആദ്യ പ്രതി നൽകിക്കൊണ്ട്‌ ഡോ.എം പി പരമേശ്വരൻ പ്രകാശനം ചെയ്‌തു. കുട്ടികളുടെ പതിപ്പിനെ പരിചയപ്പെടുത്തിക്കൊണ്ട്‌ എഡിറ്റർ ഇ എൻ ഷീജ സംസാരിച്ചു.
`നാളത്തെ പരിഷത്ത്‌' എന്ന രേഖ വി വിനോദ്‌ അവതരിപ്പിച്ചു. തുടർന്ന്‌ 22 ഗ്രൂപ്പുകളായി ചർച്ച നടന്നു. ഗ്രൂപ്പിൽ നടന്ന ചർച്ചകൾ വി ബിന്ദു,എസ്‌ മധുകുമാർ, ടി പി ദാമോദരൻ, സാലു, ശോഭനകുമാരി,കെ എം മല്ലിക, പി സുരേഷ്‌ വയനാട്‌,വി ടി കാർത്യായനി, ബി രമേഷ്‌, ആർ പി സുഷമ,കെ ഹരിദാസൻ,വി വി മണികണ്‌ഠൻ,ജിജി ജേക്കബ്‌,പി സൗമിനി,ഡോ.ഹബീബ്‌,വി വിജിത്ത്‌, എസ്‌ എസ്‌ മധു,വി പത്മനാഭൻ,ആർ.ആർ.സി വർമ,സതീഷ്‌ തുടങ്ങിയവർ റിപ്പോർട്ട്‌ ചെയ്‌തു.
`നാളത്തെ പരിഷത്ത്‌' എന്ന രേഖ വി വിനോദ്‌ അവതരിപ്പിച്ചു. തുടർന്ന്‌ 22 ഗ്രൂപ്പുകളായി ചർച്ച നടന്നു. ഗ്രൂപ്പിൽ നടന്ന ചർച്ചകൾ വി ബിന്ദു,എസ്‌ മധുകുമാർ, ടി പി ദാമോദരൻ, സാലു, ശോഭനകുമാരി,കെ എം മല്ലിക, പി സുരേഷ്‌ വയനാട്‌,വി ടി കാർത്യായനി, ബി രമേഷ്‌, ആർ പി സുഷമ,കെ ഹരിദാസൻ,വി വി മണികണ്‌ഠൻ,ജിജി ജേക്കബ്‌,പി സൗമിനി,ഡോ.ഹബീബ്‌,വി വിജിത്ത്‌, എസ്‌ എസ്‌ മധു,വി പത്മനാഭൻ,ആർ.ആർ.സി വർമ,സതീഷ്‌ തുടങ്ങിയവർ റിപ്പോർട്ട്‌ ചെയ്‌തു.
1 ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുക.
1 ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുക.
2 ഭൂമി പൊതുസ്വത്താണെന്ന്‌ പ്രഖ്യാപിക്കുക
2 ഭൂമി പൊതുസ്വത്താണെന്ന്‌ പ്രഖ്യാപിക്കുക
3 നാഷണൽ റൂറൽ ഹെൽത്ത്‌ മിഷൻ പ്രവർത്തനങ്ങൾ കേരളത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പുനരാവിഷ്‌ക്കരിക്കുക.
3 നാഷണൽ റൂറൽ ഹെൽത്ത്‌ മിഷൻ പ്രവർത്തനങ്ങൾ കേരളത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പുനരാവിഷ്‌ക്കരിക്കുക.
4 സർക്കാർ സ്‌കൂളുകളിലെ അക്കാദമിക്‌ അന്തരീക്ഷം കാര്യക്ഷമമാക്കുക.
4 സർക്കാർ സ്‌കൂളുകളിലെ അക്കാദമിക്‌ അന്തരീക്ഷം കാര്യക്ഷമമാക്കുക.
5 മൂന്നാംകടവ്‌ പദ്ധതി പുനഃപരിശോധിക്കുക
5 മൂന്നാംകടവ്‌ പദ്ധതി പുനഃപരിശോധിക്കുക
6 കായൽ സംരക്ഷണ നിയമം നിർമിക്കുക
6 കായൽ സംരക്ഷണ നിയമം നിർമിക്കുക
7 റോഡ്‌ വികസനരംഗത്തെ ബി.ഒ.ടി വൽക്കരണത്തിനുള്ള കേന്ദ്ര നയത്തെ ചെറുത്തു തോൽപ്പിക്കുക
7 റോഡ്‌ വികസനരംഗത്തെ ബി.ഒ.ടി വൽക്കരണത്തിനുള്ള കേന്ദ്ര നയത്തെ ചെറുത്തു തോൽപ്പിക്കുക
8 വിവരാവകാശ നിയമം അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്‌
8 വിവരാവകാശ നിയമം അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്‌
9 കരിമണൽ ഖനനം: സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന്‌ പിൻമാറുക
9 കരിമണൽ ഖനനം: സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന്‌ പിൻമാറുക
10 പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാസംവരണം ഉറപ്പാക്കുന്ന നിയമം പാസാക്കുക
10 പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാസംവരണം ഉറപ്പാക്കുന്ന നിയമം പാസാക്കുക
എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ചിക്കുൻ ഗുനിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങൾ ഡോ.വിജയകുമാർ അവതരിപ്പിച്ചു. സംഘാടക സമിതി വൈസ്‌ ചെയർമാൻ സി ജെ ശിവശങ്കരൻ സ്വാഗതസംഘത്തെ പരിചയപ്പെടുത്തി. കെ ടി രാധാകൃഷ്‌ണൻ സ്വാഗതസംഘത്തിന്‌ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന്‌ അടുത്ത വർഷത്തേക്കുള്ള കേന്ദ്ര നിർവ്വാഹക സമിതി,പ്രസിദ്ധീകരണ സമിതി,ആനുകാലികങ്ങളുടെ പത്രാധിപസമിതികൾ,ഇന്റേണൽ ഓഡിറ്റർമാർ എന്നിവരെ കൗൺസിൽ തെരഞ്ഞെടുത്തു.
ചിക്കുൻ ഗുനിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങൾ ഡോ.വിജയകുമാർ അവതരിപ്പിച്ചു. സംഘാടക സമിതി വൈസ്‌ ചെയർമാൻ സി ജെ ശിവശങ്കരൻ സ്വാഗതസംഘത്തെ പരിചയപ്പെടുത്തി. കെ ടി രാധാകൃഷ്‌ണൻ സ്വാഗതസംഘത്തിന്‌ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന്‌ അടുത്ത വർഷത്തേക്കുള്ള കേന്ദ്ര നിർവ്വാഹക സമിതി,പ്രസിദ്ധീകരണ സമിതി,ആനുകാലികങ്ങളുടെ പത്രാധിപസമിതികൾ,ഇന്റേണൽ ഓഡിറ്റർമാർ എന്നിവരെ കൗൺസിൽ തെരഞ്ഞെടുത്തു.
ആസന്നഭാവി പ്രവർത്തനങ്ങൾ ഡോ. ആർ ബി രാജലക്ഷ്‌മി അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി പ്രതിനിധികളെ അഭിസംബോധന ചെയ്‌തതോടെ 45-ാം വാർഷികത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിച്ചു.
ആസന്നഭാവി പ്രവർത്തനങ്ങൾ ഡോ. ആർ ബി രാജലക്ഷ്‌മി അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി പ്രതിനിധികളെ അഭിസംബോധന ചെയ്‌തതോടെ 45-ാം വാർഷികത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിച്ചു.
മൂന്നാം ദിവസം `നാളത്തെ കേരളം' എന്ന വിഷയുവുമായി ബന്ധപ്പെട്ട്‌ നടന്ന പഠന സമ്മേളനത്തിൽ വാർഷിക സമ്മേളന പ്രതിനിധികൾക്ക്‌ പുറമെ വിവിധ ജില്ലകളിൽ നിന്നായി 496 പേർ പങ്കെടുത്തു.
മൂന്നാം ദിവസം `നാളത്തെ കേരളം' എന്ന വിഷയുവുമായി ബന്ധപ്പെട്ട്‌ നടന്ന പഠന സമ്മേളനത്തിൽ വാർഷിക സമ്മേളന പ്രതിനിധികൾക്ക്‌ പുറമെ വിവിധ ജില്ലകളിൽ നിന്നായി 496 പേർ പങ്കെടുത്തു.
കൃത്യം 10.30 ന്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ചു. ടി പി കുഞ്ഞിക്കണ്ണൻ ആമുഖാവതരണം നടത്തി. ഡോ. ആർ ബി രാജലക്ഷ്‌മി അധ്യക്ഷയായിരുന്നു. സി ജെ ശിവശങ്കരൻ സ്വാഗതം പറഞ്ഞു. എ പി മുരളീധരൻ സമ്മേളന നടപടികൾ വിശദീകരിച്ചു. തുടർന്ന്‌ വിഷയമേഖലകളായി തിരിഞ്ഞ്‌ ചർച്ച നടന്നു. പ്രൊഫ. വി ആർ രഘുനന്ദനൻ(കൃഷി),ഡോ എൻ കെ ശശിധരൻ പിള്ള (ഭൂവിനിയോഗം),എ പി മുരളീധരൻ (വ്യവസായം),ഡോ.കെ എൻ ഗണേഷ്‌(വിദ്യാഭ്യാസം),ഡോ. കെ പി അരവിന്ദൻ (ആരോഗ്യം),പ്രൊഫ.കെ ശ്രീധരൻ(പരിസരം),അഡ്വ.കെ പി രവിപ്രകാശ്‌(വിഭവസമാഹരണം),ഡോ.ടി കെ ആനന്ദി(വികസനത്തിലെ സ്‌ത്രീ പങ്കാളിത്തം),ഡോ.ആർ.വി.ജി മേനോൻ(ഊർജം),ഡോ.എം പി പരമേശ്വരൻ(ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ),ടി ഗംഗാധരൻ(അധികാര വികേന്ദ്രീകരണം),എൻ ജഗജീവൻ(ദാരിദ്ര്യനിർമാർജനം),വൈ അച്യുതപ്രസാദ്‌(ഗതാഗതം),വി വി ശ്രീനിവാസൻ(സംസ്‌കാരം),ടി കെ ദേവരാജൻ(ജനകീയ കൂട്ടായ്‌മകൾ) തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു.
കൃത്യം 10.30 ന്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ചു. ടി പി കുഞ്ഞിക്കണ്ണൻ ആമുഖാവതരണം നടത്തി. ഡോ. ആർ ബി രാജലക്ഷ്‌മി അധ്യക്ഷയായിരുന്നു. സി ജെ ശിവശങ്കരൻ സ്വാഗതം പറഞ്ഞു. എ പി മുരളീധരൻ സമ്മേളന നടപടികൾ വിശദീകരിച്ചു. തുടർന്ന്‌ വിഷയമേഖലകളായി തിരിഞ്ഞ്‌ ചർച്ച നടന്നു. പ്രൊഫ. വി ആർ രഘുനന്ദനൻ(കൃഷി),ഡോ എൻ കെ ശശിധരൻ പിള്ള (ഭൂവിനിയോഗം),എ പി മുരളീധരൻ (വ്യവസായം),ഡോ.കെ എൻ ഗണേഷ്‌(വിദ്യാഭ്യാസം),ഡോ. കെ പി അരവിന്ദൻ (ആരോഗ്യം),പ്രൊഫ.കെ ശ്രീധരൻ(പരിസരം),അഡ്വ.കെ പി രവിപ്രകാശ്‌(വിഭവസമാഹരണം),ഡോ.ടി കെ ആനന്ദി(വികസനത്തിലെ സ്‌ത്രീ പങ്കാളിത്തം),ഡോ.ആർ.വി.ജി മേനോൻ(ഊർജം),ഡോ.എം പി പരമേശ്വരൻ(ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ),ടി ഗംഗാധരൻ(അധികാര വികേന്ദ്രീകരണം),എൻ ജഗജീവൻ(ദാരിദ്ര്യനിർമാർജനം),വൈ അച്യുതപ്രസാദ്‌(ഗതാഗതം),വി വി ശ്രീനിവാസൻ(സംസ്‌കാരം),ടി കെ ദേവരാജൻ(ജനകീയ കൂട്ടായ്‌മകൾ) തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു.
ഡോ.പി എസ്‌ ജോൺ,ഡോ.കെ എം ശ്രീകുമാർ,ഡോ.സി ജോർജ്‌ തോമസ്‌,ഡോ.എ പ്രേമ,(കൃഷി)ഡോ.അജയ്‌കുമാർ വർമ (ഭൂവിനിയോഗം)പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ,കെ പത്മകുമാർ(വ്യവസായം),എൻ അജിത്ത്‌കുമാർ,കെ ടി രാധാകൃഷ്‌ണൻ, സി മധുസൂദനൻ(വിദ്യാഭ്യാസം), ഡോ.കെ ആർ തങ്കപ്പൻ, ഡോ.വിജയകുമാർ,ഡോ.കെ ജി രാധാകൃഷ്‌ണൻ, സി.പി. സുരേഷ്‌ബാബു (ആരോഗ്യം), പ്രൊഫ.എം കെ പ്രസാദ്‌, ഡോ.വി വിജയൻ,പ്രൊഫ.ജോർജ്‌ ഡിക്രൂസ്‌(പരിസരം),ഡി ഷൈജൻ,കോശി പി മാത്യു, (വിഭവസമാഹരണം),ഡോ.മൃദുൽ ഈപ്പൻ,സൂസൻ കോട്ടി,വി തങ്കം(വികസനത്തിലെ സ്‌ത്രീ പങ്കാളിത്തം),ഇ ഡി പത്മരാജൻ,എം ജി സുരേഷ്‌കുമാർ(ഊർജം),ഡോ.ഇ ജെ ജെയിംസ്‌,പ്രൊഫ.കെ പാപ്പൂട്ടി(ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ). ആനാവൂർ നാഗപ്പൻ,സി ദിവാകരൻ,എൻ രമാകാന്തൻ(അധികാര വികേന്ദ്രീകരണം),ശാരദാ മുരളീധരൻ ഐ.എ.എസ്‌,വി എൻ ജിതേന്ദ്രൻ,കെ ശിവകുമാർ (ദാരിദ്ര്യ നിർ മ്മാർജനം), ഡോ.എ അച്യുതൻ, വി പി സുധാകരൻ, ചക്രപാണി(ഗതാഗതം),ഡോ.കെ ജി പൗലോസ്‌,പി എസ്‌ രാജശേഖരൻ,സി പി ഹരീന്ദ്രൻ(സംസ്‌കാരം),പ്രൊഫ. സി രവീന്ദ്രനാഥ്‌,രാമനുണ്ണി,ടി പി ശ്രീധരൻ(ജനകീയ കൂട്ടായ്‌മകൾ) എന്നിവർ അവതരണങ്ങളോട്‌ പ്രതികരിച്ചു. എല്ലാ ഗ്രൂപ്പുകളിലും സജീവമായ ചർച്ച നടന്നു.
ഡോ.പി എസ്‌ ജോൺ,ഡോ.കെ എം ശ്രീകുമാർ,ഡോ.സി ജോർജ്‌ തോമസ്‌,ഡോ.എ പ്രേമ,(കൃഷി)ഡോ.അജയ്‌കുമാർ വർമ (ഭൂവിനിയോഗം)പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ,കെ പത്മകുമാർ(വ്യവസായം),എൻ അജിത്ത്‌കുമാർ,കെ ടി രാധാകൃഷ്‌ണൻ, സി മധുസൂദനൻ(വിദ്യാഭ്യാസം), ഡോ.കെ ആർ തങ്കപ്പൻ, ഡോ.വിജയകുമാർ,ഡോ.കെ ജി രാധാകൃഷ്‌ണൻ, സി.പി. സുരേഷ്‌ബാബു (ആരോഗ്യം), പ്രൊഫ.എം കെ പ്രസാദ്‌, ഡോ.വി വിജയൻ,പ്രൊഫ.ജോർജ്‌ ഡിക്രൂസ്‌(പരിസരം),ഡി ഷൈജൻ,കോശി പി മാത്യു, (വിഭവസമാഹരണം),ഡോ.മൃദുൽ ഈപ്പൻ,സൂസൻ കോട്ടി,വി തങ്കം(വികസനത്തിലെ സ്‌ത്രീ പങ്കാളിത്തം),ഇ ഡി പത്മരാജൻ,എം ജി സുരേഷ്‌കുമാർ(ഊർജം),ഡോ.ഇ ജെ ജെയിംസ്‌,പ്രൊഫ.കെ പാപ്പൂട്ടി(ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ). ആനാവൂർ നാഗപ്പൻ,സി ദിവാകരൻ,എൻ രമാകാന്തൻ(അധികാര വികേന്ദ്രീകരണം),ശാരദാ മുരളീധരൻ ഐ.എ.എസ്‌,വി എൻ ജിതേന്ദ്രൻ,കെ ശിവകുമാർ (ദാരിദ്ര്യ നിർ മ്മാർജനം), ഡോ.എ അച്യുതൻ, വി പി സുധാകരൻ, ചക്രപാണി(ഗതാഗതം),ഡോ.കെ ജി പൗലോസ്‌,പി എസ്‌ രാജശേഖരൻ,സി പി ഹരീന്ദ്രൻ(സംസ്‌കാരം),പ്രൊഫ. സി രവീന്ദ്രനാഥ്‌,രാമനുണ്ണി,ടി പി ശ്രീധരൻ(ജനകീയ കൂട്ടായ്‌മകൾ) എന്നിവർ അവതരണങ്ങളോട്‌ പ്രതികരിച്ചു. എല്ലാ ഗ്രൂപ്പുകളിലും സജീവമായ ചർച്ച നടന്നു.
ഉച്ചക്ക്‌ 2.30 ന്‌ ചേർന്ന സമാപന സമ്മേളനത്തിൽ ഗ്രൂപ്പു ചർച്ചകൾ ക്രോഡീകരിച്ചു കൊണ്ട്‌ ഡോ.കെ എൻ ഗണേഷ്‌ സമ്മേളന പ്രഖ്യാപനം അവതരിപ്പിച്ചു. ഡോ.കെ എൻ പണിക്കർ, ഡോ.ഇ ജെ ജെയിംസ്‌ എന്നിവർ പ്രഖ്യാപനത്തോട്‌ പ്രതികരിച്ച്‌ സംസാരിച്ചു. ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. വി വിനോദ്‌ സ്വാഗതവും സി എം മുരളീധരൻ നന്ദിയും പറഞ്ഞു.
ഉച്ചക്ക്‌ 2.30 ന്‌ ചേർന്ന സമാപന സമ്മേളനത്തിൽ ഗ്രൂപ്പു ചർച്ചകൾ ക്രോഡീകരിച്ചു കൊണ്ട്‌ ഡോ.കെ എൻ ഗണേഷ്‌ സമ്മേളന പ്രഖ്യാപനം അവതരിപ്പിച്ചു. ഡോ.കെ എൻ പണിക്കർ, ഡോ.ഇ ജെ ജെയിംസ്‌ എന്നിവർ പ്രഖ്യാപനത്തോട്‌ പ്രതികരിച്ച്‌ സംസാരിച്ചു. ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. വി വിനോദ്‌ സ്വാഗതവും സി എം മുരളീധരൻ നന്ദിയും പറഞ്ഞു.
എം എസ്‌ മോഹനന്റെ നേതൃത്വത്തിൽ പ്രതിനിധികളുടെ ഗാനാലാപനത്തോടെ കേരളവർമ്മകോളേജിൽ നടന്ന 45-ാം സംസ്ഥാന വാർഷികത്തിന്‌ തിരശ്ശീല വീണു.
എം എസ്‌ മോഹനന്റെ നേതൃത്വത്തിൽ പ്രതിനിധികളുടെ ഗാനാലാപനത്തോടെ കേരളവർമ്മകോളേജിൽ നടന്ന 45-ാം സംസ്ഥാന വാർഷികത്തിന്‌ തിരശ്ശീല വീണു.



16:45, 16 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

വാർഷികം നടന്ന ജില്ല  : : തൃശ്ശൂർ
തീയ്യതി: : 2008 ഫെബ്രുവരി 8 - 10
സ്ഥലം: : ശ്രീ കേരളവർമ്മ കോളേജ്

സമ്മേളനം ഒറ്റ നോട്ടത്തിൽ

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ശ്രീ കേരളവർമ്മ കോളേജിൽ 2008 ഫെബ്രുവരി 8, 9, 10 തിയ്യതികളിലാണ്‌ പരിഷത്തിന്റെ 45-ാം വാർഷികം നടന്നത്‌.8ന്‌ രാവിലെ 9.40 ന്‌ എസ്‌.ആർ.വി മ്യൂസിക്ക്‌ കോളേജ്‌ വിദ്യാർത്ഥികളുടെ അഭിവാദ്യ ഗാനത്തോടെ സമ്മേളന നടപടികൾ ആരംഭിച്ചു. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവ്വകലാശാലാ വൈസ്‌ചാൻസലറും പ്രശസ്‌ത എയ്‌റോ സ്‌പേസ്‌ ശാസ്‌ത്രജ്ഞനുമായ ഡോ.ഗംഗൻ പ്രതാപ്‌ ഉദ്‌ഘാടനം ചെയ്‌തു.

12 മണിക്ക്‌ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ വിട്ടു പിരിഞ്ഞ പരിഷത്ത്‌ പ്രവർത്തകരെ അനുസ്‌മരിച്ചുകൊണ്ട്‌ പി എസ്‌ രാജശേഖരൻ സംസാരിച്ചു. അധ്യക്ഷന്റെ ആമുഖ ഭാഷണത്തെ തുടർന്ന്‌ ജനറൽ സെക്രട്ടറി സി എം മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി മുരളീധരൻ വരവു ചെലവുകണക്കും ഇന്റേണൽ ഓഡിറ്റർ ഇ ടി രാജൻ ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലകൾ മുൻകൂട്ടി നടത്തിയ റിപ്പോർട്ട്‌ ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ വി വി ശാന്ത(കാസർഗോഡ്‌),വിനോദ്‌കുമാർ (കണ്ണൂർ) ടി പി സന്തോഷ്‌, (വയനാട്‌) പി പ്രസാദ്‌, (കോഴിക്കോട്‌) പി എൽ ശോഭനകുമാരി,വി വിജിത്ത്‌ (മലപ്പുറം), എം എം പരമേശ്വരൻ(പാലക്കാട്‌), പി രാധാകൃഷ്‌ണൻ (തൃശൂർ),എം ആർ മാർട്ടിൻ (എറണാകുളം) അഡ്വ.എൻ ചന്ദ്രൻ (ഇടുക്കി), ജ്യോതിരാജ്‌ (ആലപ്പുഴ),കെ തങ്കപ്പൻ(കോട്ടയം),പി എസ്‌ സാനു(കൊല്ലം), എച്ച്‌ അൻസാരി (പത്തനംതിട്ട), ജി സുരേഷ്‌ (തിരുവനന്തപുരം) എന്നിവർ കൗൺസിലിൽ അവതരിപ്പിച്ചു.

പ്രശസ്‌ത പരിസ്ഥിതി ശാസ്‌ത്രജ്ഞ റേച്ചൽ കഴ്‌സണെ അനുസ്‌മരിച്ചു കൊണ്ട്‌ പ്രൊഫ.എം കെ പ്രസാദ്‌ സംസാരിച്ചു. `മാറുന്ന കേരളം' എന്ന വിഷയം ഡോ.കെ എൻ ഗണേഷ്‌ അവതരിപ്പിച്ചു. തുടർന്ന്‌ പ്രതിനിധികൾ 22 ഗ്രൂപ്പുകളായി പിരിഞ്ഞ്‌ ചർച്ചകൾ നടത്തി.

`ജനിതക ശാസ്‌ത്രത്തിലെ നൂതന സരണികൾ' എന്ന വിഷയത്തിൽ ഡോ.കെ പി അരവിന്ദന്റെ ക്ലാസോടെയാണ്‌ രണ്ടാം ദിവസത്തെ സമ്മേളന പരിപാടികൾ ആരംഭിച്ചത്‌. മനുഷ്യർ തമ്മിൽ ജീവശാസ്‌ത്രപരമായി വ്യത്യാസം ഉണ്ടെന്ന വാദത്തിന്‌ ശാസ്‌ത്രീയമായ യാതൊരടിസ്ഥാനവും ഇല്ലെന്ന്‌ ആധുനിക ജനിതക ശാസ്‌ത്രപഠനങ്ങൾ തെളിയിക്കുന്നു. സാംസ്‌കാരികമായ വ്യത്യാസം മാത്രമാണ്‌ ഉള്ളത്‌. തൊലിപ്പുറമെ മാത്രമുള്ള ഈ വ്യത്യാസം സാമൂഹ്യ സാംസ്‌കാരിക തലത്തിൽ അടിച്ചേൽപ്പിക്കുന്നതാണെന്നും പഠന ഗവേഷണങ്ങൾ വ്യക്തമാക്കുന്നതായി കെ പി അരവിന്ദൻ ചൂണ്ടിക്കാട്ടി. വിജ്ഞാനപ്രദമായ ഈ ക്ലാസ്‌ പ്രതിനിധികൾ ആവേശപൂർവ്വമാണ്‌ സ്വീകരിച്ചത്‌. കുട്ടികളുണ്ടാക്കിയ യുറീക്കയുടെ പ്രകാശനമാണ്‌ തുടർന്ന്‌ നടന്നത്‌. സമ്മേളന നഗരിയിലെത്തിയ കുട്ടികൾക്ക്‌ ആദ്യ പ്രതി നൽകിക്കൊണ്ട്‌ ഡോ.എം പി പരമേശ്വരൻ പ്രകാശനം ചെയ്‌തു. കുട്ടികളുടെ പതിപ്പിനെ പരിചയപ്പെടുത്തിക്കൊണ്ട്‌ എഡിറ്റർ ഇ എൻ ഷീജ സംസാരിച്ചു.

`നാളത്തെ പരിഷത്ത്‌' എന്ന രേഖ വി വിനോദ്‌ അവതരിപ്പിച്ചു. തുടർന്ന്‌ 22 ഗ്രൂപ്പുകളായി ചർച്ച നടന്നു. ഗ്രൂപ്പിൽ നടന്ന ചർച്ചകൾ വി ബിന്ദു,എസ്‌ മധുകുമാർ, ടി പി ദാമോദരൻ, സാലു, ശോഭനകുമാരി,കെ എം മല്ലിക, പി സുരേഷ്‌ വയനാട്‌,വി ടി കാർത്യായനി, ബി രമേഷ്‌, ആർ പി സുഷമ,കെ ഹരിദാസൻ,വി വി മണികണ്‌ഠൻ,ജിജി ജേക്കബ്‌,പി സൗമിനി,ഡോ.ഹബീബ്‌,വി വിജിത്ത്‌, എസ്‌ എസ്‌ മധു,വി പത്മനാഭൻ,ആർ.ആർ.സി വർമ,സതീഷ്‌ തുടങ്ങിയവർ റിപ്പോർട്ട്‌ ചെയ്‌തു.

1 ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുക.

2 ഭൂമി പൊതുസ്വത്താണെന്ന്‌ പ്രഖ്യാപിക്കുക

3 നാഷണൽ റൂറൽ ഹെൽത്ത്‌ മിഷൻ പ്രവർത്തനങ്ങൾ കേരളത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പുനരാവിഷ്‌ക്കരിക്കുക.

4 സർക്കാർ സ്‌കൂളുകളിലെ അക്കാദമിക്‌ അന്തരീക്ഷം കാര്യക്ഷമമാക്കുക.

5 മൂന്നാംകടവ്‌ പദ്ധതി പുനഃപരിശോധിക്കുക

6 കായൽ സംരക്ഷണ നിയമം നിർമിക്കുക

7 റോഡ്‌ വികസനരംഗത്തെ ബി.ഒ.ടി വൽക്കരണത്തിനുള്ള കേന്ദ്ര നയത്തെ ചെറുത്തു തോൽപ്പിക്കുക

8 വിവരാവകാശ നിയമം അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്‌

9 കരിമണൽ ഖനനം: സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന്‌ പിൻമാറുക

10 പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാസംവരണം ഉറപ്പാക്കുന്ന നിയമം പാസാക്കുക

എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

ചിക്കുൻ ഗുനിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങൾ ഡോ.വിജയകുമാർ അവതരിപ്പിച്ചു. സംഘാടക സമിതി വൈസ്‌ ചെയർമാൻ സി ജെ ശിവശങ്കരൻ സ്വാഗതസംഘത്തെ പരിചയപ്പെടുത്തി. കെ ടി രാധാകൃഷ്‌ണൻ സ്വാഗതസംഘത്തിന്‌ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന്‌ അടുത്ത വർഷത്തേക്കുള്ള കേന്ദ്ര നിർവ്വാഹക സമിതി,പ്രസിദ്ധീകരണ സമിതി,ആനുകാലികങ്ങളുടെ പത്രാധിപസമിതികൾ,ഇന്റേണൽ ഓഡിറ്റർമാർ എന്നിവരെ കൗൺസിൽ തെരഞ്ഞെടുത്തു.

ആസന്നഭാവി പ്രവർത്തനങ്ങൾ ഡോ. ആർ ബി രാജലക്ഷ്‌മി അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി പ്രതിനിധികളെ അഭിസംബോധന ചെയ്‌തതോടെ 45-ാം വാർഷികത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിച്ചു.

മൂന്നാം ദിവസം `നാളത്തെ കേരളം' എന്ന വിഷയുവുമായി ബന്ധപ്പെട്ട്‌ നടന്ന പഠന സമ്മേളനത്തിൽ വാർഷിക സമ്മേളന പ്രതിനിധികൾക്ക്‌ പുറമെ വിവിധ ജില്ലകളിൽ നിന്നായി 496 പേർ പങ്കെടുത്തു.

കൃത്യം 10.30 ന്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ചു. ടി പി കുഞ്ഞിക്കണ്ണൻ ആമുഖാവതരണം നടത്തി. ഡോ. ആർ ബി രാജലക്ഷ്‌മി അധ്യക്ഷയായിരുന്നു. സി ജെ ശിവശങ്കരൻ സ്വാഗതം പറഞ്ഞു. എ പി മുരളീധരൻ സമ്മേളന നടപടികൾ വിശദീകരിച്ചു. തുടർന്ന്‌ വിഷയമേഖലകളായി തിരിഞ്ഞ്‌ ചർച്ച നടന്നു. പ്രൊഫ. വി ആർ രഘുനന്ദനൻ(കൃഷി),ഡോ എൻ കെ ശശിധരൻ പിള്ള (ഭൂവിനിയോഗം),എ പി മുരളീധരൻ (വ്യവസായം),ഡോ.കെ എൻ ഗണേഷ്‌(വിദ്യാഭ്യാസം),ഡോ. കെ പി അരവിന്ദൻ (ആരോഗ്യം),പ്രൊഫ.കെ ശ്രീധരൻ(പരിസരം),അഡ്വ.കെ പി രവിപ്രകാശ്‌(വിഭവസമാഹരണം),ഡോ.ടി കെ ആനന്ദി(വികസനത്തിലെ സ്‌ത്രീ പങ്കാളിത്തം),ഡോ.ആർ.വി.ജി മേനോൻ(ഊർജം),ഡോ.എം പി പരമേശ്വരൻ(ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ),ടി ഗംഗാധരൻ(അധികാര വികേന്ദ്രീകരണം),എൻ ജഗജീവൻ(ദാരിദ്ര്യനിർമാർജനം),വൈ അച്യുതപ്രസാദ്‌(ഗതാഗതം),വി വി ശ്രീനിവാസൻ(സംസ്‌കാരം),ടി കെ ദേവരാജൻ(ജനകീയ കൂട്ടായ്‌മകൾ) തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു.

ഡോ.പി എസ്‌ ജോൺ,ഡോ.കെ എം ശ്രീകുമാർ,ഡോ.സി ജോർജ്‌ തോമസ്‌,ഡോ.എ പ്രേമ,(കൃഷി)ഡോ.അജയ്‌കുമാർ വർമ (ഭൂവിനിയോഗം)പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ,കെ പത്മകുമാർ(വ്യവസായം),എൻ അജിത്ത്‌കുമാർ,കെ ടി രാധാകൃഷ്‌ണൻ, സി മധുസൂദനൻ(വിദ്യാഭ്യാസം), ഡോ.കെ ആർ തങ്കപ്പൻ, ഡോ.വിജയകുമാർ,ഡോ.കെ ജി രാധാകൃഷ്‌ണൻ, സി.പി. സുരേഷ്‌ബാബു (ആരോഗ്യം), പ്രൊഫ.എം കെ പ്രസാദ്‌, ഡോ.വി വിജയൻ,പ്രൊഫ.ജോർജ്‌ ഡിക്രൂസ്‌(പരിസരം),ഡി ഷൈജൻ,കോശി പി മാത്യു, (വിഭവസമാഹരണം),ഡോ.മൃദുൽ ഈപ്പൻ,സൂസൻ കോട്ടി,വി തങ്കം(വികസനത്തിലെ സ്‌ത്രീ പങ്കാളിത്തം),ഇ ഡി പത്മരാജൻ,എം ജി സുരേഷ്‌കുമാർ(ഊർജം),ഡോ.ഇ ജെ ജെയിംസ്‌,പ്രൊഫ.കെ പാപ്പൂട്ടി(ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ). ആനാവൂർ നാഗപ്പൻ,സി ദിവാകരൻ,എൻ രമാകാന്തൻ(അധികാര വികേന്ദ്രീകരണം),ശാരദാ മുരളീധരൻ ഐ.എ.എസ്‌,വി എൻ ജിതേന്ദ്രൻ,കെ ശിവകുമാർ (ദാരിദ്ര്യ നിർ മ്മാർജനം), ഡോ.എ അച്യുതൻ, വി പി സുധാകരൻ, ചക്രപാണി(ഗതാഗതം),ഡോ.കെ ജി പൗലോസ്‌,പി എസ്‌ രാജശേഖരൻ,സി പി ഹരീന്ദ്രൻ(സംസ്‌കാരം),പ്രൊഫ. സി രവീന്ദ്രനാഥ്‌,രാമനുണ്ണി,ടി പി ശ്രീധരൻ(ജനകീയ കൂട്ടായ്‌മകൾ) എന്നിവർ അവതരണങ്ങളോട്‌ പ്രതികരിച്ചു. എല്ലാ ഗ്രൂപ്പുകളിലും സജീവമായ ചർച്ച നടന്നു.

ഉച്ചക്ക്‌ 2.30 ന്‌ ചേർന്ന സമാപന സമ്മേളനത്തിൽ ഗ്രൂപ്പു ചർച്ചകൾ ക്രോഡീകരിച്ചു കൊണ്ട്‌ ഡോ.കെ എൻ ഗണേഷ്‌ സമ്മേളന പ്രഖ്യാപനം അവതരിപ്പിച്ചു. ഡോ.കെ എൻ പണിക്കർ, ഡോ.ഇ ജെ ജെയിംസ്‌ എന്നിവർ പ്രഖ്യാപനത്തോട്‌ പ്രതികരിച്ച്‌ സംസാരിച്ചു. ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. വി വിനോദ്‌ സ്വാഗതവും സി എം മുരളീധരൻ നന്ദിയും പറഞ്ഞു.

എം എസ്‌ മോഹനന്റെ നേതൃത്വത്തിൽ പ്രതിനിധികളുടെ ഗാനാലാപനത്തോടെ കേരളവർമ്മകോളേജിൽ നടന്ന 45-ാം സംസ്ഥാന വാർഷികത്തിന്‌ തിരശ്ശീല വീണു.

ഉദ്ഘാടന സമ്മേളനം

അടിസ്ഥാന ശാസ്‌ത്ര ഗവേഷണത്തിൽ ഇന്ത്യയുടെ നില പരമ ദരിദ്രമാണെന്നും മറ്റു രാജ്യങ്ങളുടെ ബാക്ക്‌ ഓഫീസ്‌ ആകുന്നതിനു പകരം അടിസ്ഥാന ശാസ്‌ത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്ത്‌ നേതൃനിരയിലേക്ക്‌ വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവ വിജ്ഞാനത്തിന്റെ ഭണ്‌ഡാരം വികസിപ്പിക്കുക,മനുഷ്യ ദുരിതത്തിന്റെ കാഠിന്യം കുറക്കുക എന്നിവയാണ്‌ ഒരു വ്യക്തിക്ക്‌ ഏറ്റെടുക്കാവുന്ന മഹത്തായ കാര്യങ്ങളെന്ന്‌ ബർട്രാന്റ്‌ റസ്സൽ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. നിലവിൽ ഈ രണ്ടു കാര്യങ്ങളിലും ലോകത്തെ മുൻനിരക്കാരിൽ നിന്ന്‌ വളരെ പുറകിലാണ്‌ ഇന്ത്യയുടെ പുരോഗതി എന്ന്‌ കാണാവുന്നതാണ്‌. ബൗദ്ധികസ്വത്ത്‌ ഉത്‌പ്പാദിപ്പിക്കുന്നതിൽ ചൈനയുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്‌. എഞ്ചിനീയറിങ്ങിന്റെയും സാങ്കേതിക വിദ്യയുടെയും സുപ്രധാന മേഖലകളിലെ സ്ഥിതി പരിതാപകരമാണ്‌. ബഹിരാകാശ സാങ്കേതികവിദ്യയിൽ പുരോഗതി നേടിയ രാജ്യങ്ങളിൽ മുൻനിരക്കാരുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ബഹിരാകാശ ശാസ്‌ത്ര വിജ്ഞാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യ പരാജയപ്പെടുന്നു. ശാസ്‌ത്രസാങ്കേതിക മേഖലയിലുള്ള നിക്ഷേപം പരിശോധിച്ചാൽ,മുഴുവൻ സമയ ഗവേഷകരുടെ എണ്ണം അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും ദശലക്ഷത്തിന്‌ യഥാക്രമം 4379,2439 എന്നീ തോതുകളിലാണ്‌. ഗവേഷണ മേഖലയിലെ മൊത്തം ചെലവ്‌ പ്രതിശീർഷം 1006 ഉം 431 ഉം അമേരിക്കൻ ഡോളറാണ്‌.ഇന്ത്യയിലാവട്ടെ ഇത്‌ ഉദ്ദേശം 20 മുതൽ 50 മടങ്ങ്‌ കുറവാണ്‌. ഗവേഷണ പ്രബന്ധങ്ങളുടെയും പേറ്റന്റുകളുടെയും എണ്ണം മുൻ പറഞ്ഞ രാജ്യങ്ങളുടേതിനെക്കാൾ 40 മുതൽ 70 മടങ്ങുവരെ കുറവാണ്‌. ഇന്ത്യയുടെ നാലിലൊന്ന്‌ ജനസംഖ്യയുള്ള അമേരിക്കയിൽ ഇവിടെയുള്ളതിന്റെ 10 മടങ്ങ്‌ ആർ & ഡി വിദഗ്‌ധരുണ്ട്‌. പി.എച്ച്‌.ഡി ബിരുദങ്ങൾ സൃഷ്‌ടിക്കുന്നത്‌ ചൈന പൂർണ്ണമായി നിർത്തിയാൽ തന്നെ ഇന്നത്തെ രീതിയിൽ പോയാൽ ഇന്ത്യക്ക്‌ ചൈനയുടെ കൂടെ എത്താൻ 160 വർഷമെങ്കിലും വേണം. കേരളത്തിന്റെ അത്ര തന്നെ വലുപ്പവും ജനസംഖ്യയുമുള്ള സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ 24 സർവ്വകലാശാലകൾ ഷാങ്‌ഹായ്‌ ജിയോടോങ്ങ്‌ സർവ്വകലാശാല പുറത്തിറക്കിയിട്ടുള്ള ലോകത്തെ ഉന്നതമായ 500 സർവ്വകലാശാലകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ രണ്ട്‌ സർവ്വകലാശാലകൾക്കാണ്‌ ഈ പട്ടികയിൽ സ്ഥാനം കണ്ടെത്താനായത്‌. കേരളത്തിൽ നിന്ന്‌ ഒരു സർവ്വകലാശാലയും ഇല്ല. ശാസ്‌ത്ര വെബ്‌ ആയ തോംസൺ സയന്റിഫിക്‌ ഡാറ്റാബേസ്‌ പ്രസിദ്ധീകരിച്ച പട്ടികയിൽ കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗവേഷണ സ്ഥാപനമാണ്‌ കുസാറ്റ്‌. ഇന്ത്യയിലെ ഏറ്റവും മികച്ച 20 സർവ്വകലാശാലകളിൽ ഒന്നാണത്‌. കേരളത്തിൽ സ്വർണ്ണത്തിനും വെള്ളിക്കും നൽകുന്ന മുൻഗണന വിജ്ഞാനത്തിന്‌ നൽകുന്നില്ല. സ്വർണ്ണത്തേയും വെള്ളിയേയും അറിവും വിജ്ഞാനവുമാക്കിയെടുക്കുക എന്ന കടമ ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ട്‌. ഗവേഷണം,വിദ്യാഭ്യാസം,ശാസ്‌ത്ര സാങ്കേതികവിദ്യ എന്നിവ ആധുനിക സമ്പദ്‌ഘടനയുടെ സ്‌തംഭങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിഷത്ത്‌ പ്രസിഡന്റ്‌ ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. സ്വാഗതസംഘം തയ്യാറാക്കിയ `യുക്തിഭാഷ' വാർത്താ പത്രികയുടെ പ്രകാശനം ബിഷപ്പ്‌ ഡോ.യുഹന്നാൻ മാർമിലിത്തോസിസ്‌ കഥാകൃത്ത്‌ വൈശാഖന്‌ നൽകികൊണ്ട്‌ നിർവ്വഹിച്ചു. തേറമ്പിൽ രാമകൃഷ്‌ണൻ എം.എൽ.എ,ശ്രീ കേരളവർമ്മ കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ.ആർ ഗോപാലകൃഷ്‌ണൻ,പരിഷത്ത്‌ ആദ്യകാല പ്രവർത്തകൻ എം സി നമ്പൂതിരിപ്പാട്‌,aipsn പ്രസിഡന്റ്‌ സി പി നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു. സ്വാഗതസംഘം ചെയർമാനും ലോകസഭാംഗവുമായ പി ആർ രാജൻ സ്വാഗതവും ജനറൽ കൺവീനർ കാവുമ്പായി ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു. കലാജാഥയുമായി ബന്ധപ്പെട്ട്‌ പരിഷത്ത്‌ സംഘടിപ്പിച്ച തെരുവു നാടക മത്സര വിജയികൾക്കും സ്വാഗതസംഘം അധ്യാപകർക്കായി സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരവിജയികൾക്കും സമ്മാനം വിതരണം ചെയ്‌തു. തെരുവു നാടക മത്സര വിജയികളായ ഗിരീഷ്‌ കളത്തിൽ,പ്രദീപ്‌ മണ്ടൂർ എന്നിവരും വി വി രാമകൃഷ്‌ണനു വേണ്ടി കെ വിജയനും പ്രബന്ധ രചനാ മത്സരത്തിൽ വിജയികളായ സി എം ബാലചന്ദ്രൻ, കെ സരിത,ദീപാരാജ്‌,ജി പ്രിൻസ്‌ എന്നിവരും കേരള കാർഷിക സർവ്വകലാശാലാ വൈസ്‌ ചാൻസലർ കെ ആർ വിശ്വംഭരൻ ഐ.എ.എസ്‌ ൽ നിന്ന്‌ സമ്മാനങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്‌ പ്രശസ്‌ത സോപാന സംഗീതജ്ഞൻ ഞരളത്ത്‌ ഹരിഗോവിന്ദൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകളും സോപാന സംഗീതവും അവതരിപ്പിച്ചു.

അധ്യക്ഷന്റെ ആമുഖം

ജനറൽ സെക്രട്ടറിയുടെ ആമുഖം

45-ാം വാർഷികത്തിന്‌ എത്തിയ എല്ലാവരെയും കേന്ദ്ര നിർവ്വാഹക സമിതിക്ക്‌ വേണ്ടി സ്വാഗതം ചെയ്യുന്നു. കോട്ടയം വാർഷികത്തിന്‌ ശേഷം നാം ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളെ സമഗ്രമായി പരിശോധിച്ച്‌ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി,അതിന്റെ അടിസ്ഥാനത്തിൽ വരും വർഷത്തെ പ്രവർത്തന പാത നിർണ്ണയിക്കാനാണ്‌ നാമിവിടെ ഒത്തു കൂടുന്നത്‌.

ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം നാം സ്വീകരിച്ചിട്ട്‌ മുപ്പത്തിനാലു വർഷങ്ങളായി. ഈ മുദ്രാവാക്യം നാം സ്വീകരിച്ച കാലഘട്ടത്തേതിൽ നിന്നും വലിയ തോതിലുള്ള കുതിപ്പുകൾക്ക്‌ ശാസ്‌ത്രരംഗം പിന്നീട്‌ വിധേയമായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പുതിയ നൂറ്റാണ്ടിലും ഈ കുതിപ്പുകളുടെ വേഗത പതിൻമടങ്ങ്‌ വർധിച്ചു.

ശാസ്‌ത്രരംഗത്തെ ഇന്നയിന്ന നേട്ടങ്ങൾ കടന്നു പോയ 2007ന്റെ സംഭാവനയാണെന്ന്‌ പറയുന്നത്‌ ശരിയാവില്ല. കാരണം ആകസ്‌മികതയുടെ മേൽ കെട്ടിപ്പൊക്കുന്നവയല്ല ശാസ്‌ത്രത്തിന്റെ നേട്ടങ്ങൾ. വർഷങ്ങളിലൂടെ പടിപടിയായി നടന്ന അന്വേഷണങ്ങൾ,അവയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ശാസ്‌ത്ര സത്യങ്ങൾ അവയുടെയെല്ലാം മേലാണ്‌ ഓരോ പുതിയ നേട്ടവും രൂപപ്പെടുന്നത്‌. മാത്രവുമല്ല ശാസ്‌ത്രത്തിന്റെ നിരവധിയായ മേഖലകളിൽ ചെറുതും വലുതുമായ ഒട്ടനവധി അന്വേഷണങ്ങളാണ്‌ തുടർച്ചയായി നടക്കുന്നത്‌. അവയിൽ ഏതെങ്കിലും ഒന്ന്‌ പെറുക്കിയെടുത്ത്‌ ഇതാണ്‌ 2007 ന്റെ സംഭാവന എന്ന്‌ പറയുന്നത്‌ അശാസ്‌ത്രീയമാവും. ഒരു പക്ഷെ ഇന്ന്‌ തികച്ചും അപ്രസക്തമെന്ന്‌ തോന്നിയ ഒരു ചെറു കണ്ടെത്തലിന്റെ മുകളിലായിരിക്കും നാളെയുടെ കുതിപ്പ്‌ കുടികൊള്ളുന്നത്‌.

പ്രപഞ്ചത്തിന്റെ അതിരുകൾ തേടിയുള്ള യാത്രയിൽ എന്നും ഓർക്കേണ്ട ഒന്നാണല്ലോ സ്‌പുട്‌നികിന്റെ വിക്ഷേപണം. ബഹിരാകാശ യുഗത്തിന്‌ ആരംഭം കുറിച്ചതിന്‌ അമ്പത്‌ തികയുന്ന വേളയായിരുന്നു 2007. മുമ്പ്‌ പ്രപഞ്ചത്തെ അറിയാനായിരുന്നു നമ്മുടെ അന്വേഷണമെങ്കിൽ ഇന്നത്‌ ബഹുപ്രപഞ്ചമെന്നോ സമാന്തര പ്രപഞ്ചങ്ങൾ എന്നോ ഉള്ള സങ്കൽപ്പത്തിലേക്ക്‌ നീളുന്നു. നമ്മുടെ പ്രപഞ്ചത്തിൽ തന്നെ ദൃശ്യ പദാർത്ഥങ്ങളെക്കാൾ അദൃശ്യ(ഇരുണ്ട) പദാർത്ഥങ്ങൾക്കും ഇരുണ്ട ഊർജ്ജത്തിനും(dark matter and dark energy)ആണ്‌ മുൻതൂക്കം എന്ന്‌ ജ്യോതിശാസ്‌ത്രജ്ഞൻമാർ കണ്ടെത്തിയിരിക്കുന്നു.

നേട്ടങ്ങളെ പറ്റി നമുക്ക്‌ അഭിമാനിക്കാം പക്ഷെ അവയൊക്കെ സാധാരണക്കാരിൽ സാധാരണക്കാരായവരുടെ ജീവിതത്തിൽ എന്ത്‌ മാറ്റങ്ങളാണ്‌ വരുത്തുന്നതെന്ന്‌ ചിന്തിച്ചേ പറ്റൂ. ശാസ്‌ത്രരംഗത്ത്‌ കുതിപ്പുകളുണ്ടായതോടൊപ്പം തന്നെ ശാസ്‌ത്രവിജ്ഞാനം ഒരു സ്വകാര്യ ചരക്കായി മാറുകയും ചൂഷണത്തിനുള്ള ഒരു മുഖ്യ ഉപാധിയായി മാറുകയും ചെയ്യുന്നതാണ്‌ നാം കണ്ടത്‌. അറിവിന്റെ മേലുള്ള പിടി അനുദിനം മുറുക്കാനാണ്‌ ലോക മേധാവിത്വത്തിന്റെ ശക്തികൾ ശ്രമിക്കുന്നത്‌. ജൈവ രൂപങ്ങൾ വരെ പേറ്റന്റ്‌ പരിധിയിൽ വന്നു കഴിഞ്ഞു. ശാസ്‌ത്രം മാനവരാശിയുടെ പൊതു സ്വത്ത്‌ എന്ന ആശയത്തിന്‌ കനത്ത തിരിച്ചടിയാണ്‌ ഏറ്റത്‌. ശാസ്‌ത്രസിദ്ധാന്തങ്ങൾ മററുള്ളവരറിയാതെ സൂക്ഷിക്കുകയും പേറ്റന്റ്‌ വഴി വൻ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്‌ ശാസ്‌ത്രമെങ്ങിനെയാണ്‌ സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങൾ പരിഹിക്കാനുതകുക.

സോഷ്യലിസ്റ്റു രാജ്യങ്ങളുടെ തകർച്ചയോടെ ലോകം സാമ്രാജ്യത്വ രാജ്യങ്ങളുടെ അധീനതയിൽ അകപ്പെട്ടിരിക്കുകയാണ്‌. സാമ്രാജ്യത്വത്തിന്റെ നേതൃരാജ്യം എന്ന നിലയിൽ അമേരിക്കയുടെ ആധിപത്യത്തിലുള്ള ഏകധ്രുവ ലോകം കരുത്താർജിച്ചു കഴിഞ്ഞിരിക്കുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ പുതിയ നൂറ്റാണ്ടിലെ ലോക ഉൽപ്പാദനരംഗത്തെ കീഴടക്കാനുള്ള വ്യഗ്രതയിലാണ്‌ സാമ്രാജ്യത്വം. ഇതിനായി കമ്പോളം,മൂലധനം,ശാസ്‌ത്രസാങ്കേതിക രംഗം എന്നീ മേഖലകളിലെല്ലാം ആധിപത്യം ഉറപ്പാക്കിക്കൊണ്ട്‌ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളാണ്‌ ലോകമാകെ നടന്നുകൊണ്ടിരിക്കുന്നത്‌. അതിന്‌ സഹായകങ്ങളായ ഒരു രാഷ്‌ട്രീയ ഘടനയും സാംസ്‌കാരിക അന്തരീക്ഷവും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടന്നുവരുന്നു.

ഏകലോകത്തിന്റെ അധിപനായി അമേരിക്ക തുടരുന്നുവെങ്കിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുണ്ടാവുന്ന ചലനങ്ങൾ പ്രതീക്ഷകൾക്ക്‌ വക നൽകുന്നു. ബ്രസീൽ,അർജന്റീന,ചിലി,ഇക്വഡോർ,നിക്വരാഗ്വ,ഗ്വാട്ടിമാല,ക്യൂബ എന്നിവിടങ്ങളിൽ നിന്ന്‌ നാളത്തെ ലോകത്തിന്റെ പുതുമുള പൊട്ടുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. തങ്ങളുടെ വികസന പാതയിൽ കാതലായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും റഷ്യ അമേരിക്കൻ വിരുദ്ധ നിലപാടെടുത്തു തുടങ്ങിയിരിക്കുന്നു എന്നതും കാണാതിരുന്നു കൂട. റഷ്യയുടെയും ചൈനയുടെയും ഒപ്പം ഇന്ത്യ കൂടി ചേർന്ന്‌ ഒരു സാമ്രാജ്യത്വ വിരുദ്ധ മുന്നണിക്ക്‌ രൂപം നൽകുകയാണെങ്കിൽ അത്‌ ലോകത്തിന്റെ ഗതിയെ തന്നെ സാരമായി സ്വാധീനിക്കും.

ഒന്നരപതിറ്റാണ്ടു കടന്ന ആഗോളവത്‌ക്കരണ നയങ്ങൾ ഇന്ത്യൻ ജീവിതത്തിൽ കടുത്ത മാറ്റങ്ങൾക്കിടയാക്കി കഴിഞ്ഞു.ഒരു വശത്ത്‌ ദാരിദ്ര്യവും വിലക്കയറ്റവും കർഷകരുടെ ആത്മഹത്യയും വർധിക്കുമ്പോൾ മറുവശത്ത്‌ ലോകത്തെ അതിസമ്പന്നരുടെ മുൻനിരയിലേക്ക്‌ ഇന്ത്യൻ മുതലാളിമാർ കടന്നു വന്നുകഴിഞ്ഞു. അംബാനിമാരുടെ നേട്ടം രാജ്യത്തിന്റെ മഹത്തായ നേട്ടമെന്ന രീതിയിലാണ്‌ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്‌. സെൻസെക്‌സിന്റെ കുതിപ്പിനിടയിൽ തകർന്നു വീണ പാവങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ ആരു കാണാൻ ? വളർച്ചാ നിരക്കിന്റെ മറിമായങ്ങളെ കുറിച്ച്‌ കുരവയിടുന്നവർക്ക്‌ ഉൽപ്പാദന മേഖല തകർന്നാലെന്ത്‌ ? പ്രത്യേക സാമ്പത്തിക മേഖലകൾ എന്ന ഓമനപ്പേരിൽ പിറന്നു വീഴുന്ന `സ്വതന്ത്ര പരമാധികാര രാജ്യങ്ങൾ'ക്കു വേണ്ടി ഹോമിക്കപ്പെടുന്ന കർഷകന്റെ കണ്ണീരിന്റെ വില ഏത്‌ ബാലൻസ്‌ ഷീററിലാണ്‌ രേഖപ്പെടുത്തുക.

എൻ.ഡി.എ സർക്കാർ തുടർന്നു വന്ന നയങ്ങളിൽ നിന്ന്‌ ഒരു മാറ്റത്തിനായിരുന്നു ഇന്ത്യൻ ജനത രണ്ടു വർഷം മുമ്പ്‌ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്‌. സർക്കാർ എൻ.ഡി.എ ആയാലും യു.പി.എ ആയാലും നയങ്ങൾ ഒന്നു തന്നെയാണെന്നാണ്‌ അവരുടെ അനുഭവങ്ങൾ അടയാളപ്പെടുത്തുന്നത്‌. ചേരിചേരാ നയത്തിന്റെ അപ്പോസ്‌തലരെന്ന്‌ അഭിമാനിച്ചിരുന്ന ഒരു രാഷ്‌ട്രം ആണവ കരാറെന്ന തിട്ടൂരത്തിൽ ലജ്ജയില്ലാതെ കയ്യൊപ്പു ചാർത്താൻ തയ്യാറാവുന്ന കാഴ്‌ചയാണ്‌ ഇന്നിന്റേത്‌. തങ്ങളുടെ അധികാരം പോയാൽ പോലും ആണവ കരാറുമായി മുന്നോട്ടു പോകുമെന്ന വീറിന്റെയും വാശിയുടെയും പിന്നാമ്പുറങ്ങളിലെ യാഥാർത്ഥ്യം എന്തെന്ന്‌ ഇന്ത്യൻ ജനാധിപത്യം തിരിച്ചറിയുമോ ? ഒരു യു.എസ്‌,ഇസ്രായേൽ,ഇന്ത്യ,ജപ്പാൻ അച്ചുതണ്ട്‌ പതുക്കെ രൂപപ്പെട്ടു വരുന്ന കാഴ്‌ച ലോകം ആശങ്കയോടെയാണ്‌ കാണുന്നത്‌. ഏതായാലും ആണവ കരാർ പ്രശ്‌നത്തിൽ പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷ കക്ഷികൾ സ്വീകരിച്ച ശക്തമായ നിലപാട്‌ പ്രതീക്ഷാ നിർഭരമാണ്‌.

ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള ആഴം കുറഞ്ഞ പ്രദേശത്ത്‌ നിർമ്മിക്കുന്ന കപ്പൽച്ചാൽ കഴിഞ്ഞ വർഷം ഒരു വലിയ രാഷ്‌ട്രീയ പ്രശ്‌നമായി മാറി. രാമസേതു പദ്ധതി നിരവധി പരിസ്ഥിതി പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കുമെന്ന്‌ പരിസ്ഥിതി പ്രേമികൾ ഭയക്കുന്നു. പരിസ്ഥിതി പ്രശ്‌നങ്ങൾ മാത്രമല്ല സാമ്പത്തികമായും സാങ്കേതികമായും പദ്ധതിക്ക്‌ ന്യായീകരണങ്ങളില്ല എന്നും വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. വസ്‌തുനിഷ്‌ഠമായി ഇത്തരം വാദമുഖങ്ങൾ പരിശോധിച്ചു കൊണ്ടായിരിക്കണം പദ്ധതി വേണമോ വേണ്ടയോ എന്ന്‌ തീരുമാനക്കുന്നത്‌. വസ്‌തുതകൾക്ക്‌ പകരം മിത്തുകളും ശാസ്‌ത്രബോധത്തിന്‌ പകരം വോട്ടുബാങ്കു രാഷ്‌ട്രീയവും ഒരു പ്രശ്‌നത്തെ എങ്ങനെ ഹൈജാക്ക്‌ ചെയ്യാമെന്നതിന്റെ ഏറ്റവും നല്ല നിദർശനമായി രാമസേതു പ്രശ്‌നം മാറി. ഭൂരിപക്ഷ വർഗീയ ശക്തികൾ പദ്ധതിക്ക്‌ എതിരായി നിന്ന ഒറ്റക്കാര്യം കൊണ്ടു തന്നെ പാരിസ്ഥിതികമോ സാങ്കേതികമോ ആയ പ്രശ്‌നങ്ങൾ പരിശോധിക്കാതെ പദ്ധതിയെ അന്ധമായി അനുകൂലിക്കുന്നതും നമുക്ക്‌ അംഗീകരിക്കാൻ കഴിയാത്തതാണ്‌.

എന്നും വേറിട്ടു നിന്ന പ്രദേശമാണ്‌ കേരളം. മറ്റ്‌ സംസ്ഥാനങ്ങളെല്ലാം ഉച്ചനീചത്വങ്ങളിലും അജ്ഞതയിലും അനാരോഗ്യത്തിലും ആണ്ടുകിടന്നപ്പോഴും സ്വയം നിർമ്മിച്ച പാതയിലൂടെ പൊരുതിക്കയറിയ പ്രദേശം. സമ്പൂർണ്ണ സാക്ഷരതയും ഉയർന്ന പ്രതിശീർഷ ആയുസും വർധിച്ച തോതിലുള്ള സാമൂഹ്യ നീതിയുമെല്ലാം തങ്ങളുടെതാക്കി തീർത്ത ഒരു ജനത. നേടിയ നേട്ടങ്ങളൊക്കെയും കാൽക്കീഴിൽ നിന്ന്‌ ഒലിച്ചു പോവുന്ന തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിൽ പുതുവഴി വെട്ടാനുള്ള സമരങ്ങളായിരിക്കും ഒരു പക്ഷെ വരും നാളുകളിൽ കേരളത്തെ ശ്രദ്ധേയമാക്കുന്നത്‌.

ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും പുതിയ സമരമുഖങ്ങൾ ഉയർന്നു വരാൻ പര്യാപ്‌തമായ അന്തരീക്ഷ സൃഷ്‌ടിക്കു പകരം നിഴലുകൾക്ക്‌ പുറകെ ജനത്തെ ഓടിക്കുകയാണ്‌ മാധ്യമങ്ങൾ. അതിസമ്പന്നതയുടെയും ധാരാളിത്തത്തിന്റേതുമായ പൊയ്‌ക്കാഴ്‌ചകൾക്ക്‌ പിന്നാമ്പുറങ്ങളിലെ പച്ചയായ ജീവിതങ്ങളിലേക്ക്‌ ടി.വി ക്യാമറകൾ തിരിയാറില്ല. അയ്യപ്പനെ സ്‌ത്രീകളാരെങ്കിലും തൊട്ടുവോ ? ദേവന്‌ ചുരിദാർ ഇഷ്‌ടപ്പെടുമോ ? തുടങ്ങിയ ചോദ്യങ്ങളോടൊപ്പം അരവണ കിട്ടാതെ ഉഴറുന്ന ജനലക്ഷങ്ങളുടെ കോപാഗ്നിയിൽ നാടുവേവുന്നതിനെ കുറിച്ചും അവർ ഉപന്യാസങ്ങൾ രചിക്കുന്നു. കേരളത്തിന്റെ അജണ്ട എന്നത്‌ ഒൻപതു മണിയുടെ ന്യൂസ്‌ അവറിൽ വാർന്നു വീഴുന്ന ചോദ്യങ്ങളാണെന്ന്‌ കരുതുന്ന മധ്യവർഗ്ഗം ഇവർക്ക്‌ ഹലേലൂയ പാടുന്നു. കയറിനെ പാമ്പെന്ന്‌ വിളിച്ച്‌ തല്ലിക്കുന്ന ഉത്തരാധുനിക വിപ്ലവകാരികൾ കൂടിയാവുമ്പോൾ രംഗം കൊഴുക്കുന്നു.

കയറിനെയും പാമ്പിനെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റൊരു തരത്തിലും കേരളീയർ ആലസ്യത്തിലാണ്ടു കിടക്കുകയാണ്‌. സുഹൃത്തിനു കുഞ്ഞു പിറന്നതിന്റെ ആഘോഷം മുതൽ ഓണം കെങ്കേമമാക്കാനും ക്രിസ്‌തുമസ്‌ രാവ്‌ വെളുപ്പിക്കാനും പുതുവർഷം വിരിയിക്കാനുമൊക്കെയായി മദ്യചഷകം നിറഞ്ഞു തുളുമ്പണമെന്ന്‌ നിർബന്ധമുള്ള ശരാശരി മലയാളിക്ക്‌ ആലസ്യമല്ലാതെ മറ്റെന്തുണ്ടാവും. 2636 കോടി രൂപയുടെ (ഔദ്യോഗിക കണക്കനുസരിച്ച്‌;കണക്കിൽ പെടാത്തത്‌ അതിലുമെത്രയോ) മദ്യം ഒരു വർഷം അകത്താക്കുന്ന കേരളീയനോട്‌ മദ്യത്തിന്റെ വിപത്തിനെ കുറിച്ചും അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളെ കുറിച്ചും എന്തെങ്കിലും പറയാൻ ഇനിയും വൈകിക്കൂട. കോഴിക്കോട്‌ ഐ.ഐ.എം നടത്തിയ ഒരു പഠന പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 20% മദ്യപാനികളാണ്‌. പതിമൂന്നാമത്തെ വയസിൽ തന്നെ മദ്യം ഉപയോഗിച്ചു തുടങ്ങുന്ന കേരളീയന്റെ പ്രതിശീർഷ മദ്യ ഉപഭോഗം അവസാന കണക്കനുസരിച്ച്‌ 8.3 ലിറ്ററാണ്‌.അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടി !

സംവാദങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളർന്നു വന്ന കേരളത്തിലിന്ന്‌ എന്തിനെയും വിവാദമാക്കി മാറ്റുകയെന്നത്‌ ഒരു ഫാഷനായി മാറുന്നു. ജനിക്കാത്ത കുഞ്ഞിന്റെ ജാതകമെഴുതലായിരുന്നല്ലോ കെ.ഇ.ആർ കമ്മറ്റിയെ പറ്റിയുള്ള വിവാദങ്ങൾ. സ്‌കൂൾ സമയ മാറ്റത്തിനും അധ്യാപക നിയമനം പി.എസ്‌.സി ക്ക്‌ വിടുന്നതിനുമുള്ള നിർദ്ദേശങ്ങൾ ന്യൂനപക്ഷാവകാശം നിഷേധിക്കുന്നതിനാണെന്നും പഞ്ചായത്തുകൾക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അധികാരം നൽകുകയെന്നാൽ സ്‌കൂളുകൾ ലോകബാങ്കിന്‌ കൈമാറുകയാണെന്നും വരെ പറയാൻ ഇക്കൂട്ടർക്ക്‌ മടിയില്ല. തങ്ങൾക്ക്‌ രുചിക്കാത്തതും തങ്ങളുടെ താൽപര്യങ്ങൾക്ക്‌ വിരുദ്ധമായവയുമായ ആശയങ്ങൾ നടപ്പാക്കപ്പെടാതിരിക്കാനായി ഒരു മുഴം മുമ്പെ നീട്ടിയെറിയുകയും അതിനെതിരെ ജനങ്ങളെ ഇളക്കി വിടുകയും ചെയ്യുകയെന്നത്‌ പുതിയൊരു തന്ത്രമാണ്‌.

കേരളത്തിൽ ജാതിമത പ്രാദേശിക വിഭജനങ്ങളെക്കാൾ സാമ്പത്തിക വിഭജനങ്ങൾക്ക്‌ പ്രാധാന്യം വർധിച്ചു വരികയാണെന്ന്‌ കേരള പഠനത്തിലൂടെ നാം തന്നെയാണ്‌ പറഞ്ഞത്‌. ഈ സാമ്പത്തിക വിഭജനത്തിന്റെ പ്രധാന നിർണ്ണായക ഘടകം വിദ്യാഭ്യാസമാണുതാനും. ഒരു നിരക്ഷരന്റെ ശരാശരി വരുമാനത്തിന്റെ ഇരുപത്‌ ഇരട്ടിയാണ്‌ ഒരു പ്രൊഫഷണലിന്റെ മാസ വരുമാനം. ഈ അന്തരം ഇല്ലാതാക്കാൻ കഴിയും വിധം ഉടച്ചു വാർക്കേണ്ട വിദ്യാഭ്യാസരംഗം കച്ചവടക്കാരുടെയും മതാധിപത്യശക്തികളുടെയും വിഹാര രംഗമായി മാറുകയാണ്‌. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ കൊണ്ടു വന്ന പരിപാടികളെല്ലാം എത്ര വിദഗ്‌ധമായാണ്‌ അട്ടിമറിക്കപ്പെട്ടത്‌. കാര്യക്ഷമതാ വർഷാചരണവും ഇരുന്നൂറ്‌ സാധ്യായ ദിവസങ്ങൾ ഉറപ്പാക്കലും പഞ്ചായത്ത്‌ സ്‌കൂൾ കോംപ്ലക്‌സുകളുടെ രൂപീകരണവും ക്ലസ്റ്റർ തല യോഗങ്ങളും സ്വാശ്രയ നിയമവും പാഠ്യപദ്ധതി ചർച്ചയും കെ.ഇ.ആർ പരിഷ്‌ക്കരിക്കാനുള്ള ശ്രമവും ... എല്ലാം അട്ടിമറിക്കപ്പെടുന്നു. ക്രിസ്‌ത്യാനികളുടെ മക്കളെല്ലാം ക്രിസ്‌ത്യൻ സ്ഥാപനങ്ങളിൽ തന്നെ പഠിക്കണമെന്ന്‌ ഉറക്കെ വിളിച്ചു പറയാനും അത്‌ വീണ്ടും വീണ്ടും ആവർത്തിക്കാനുമുള്ള ചങ്കൂറ്റം എങ്ങനെയാണ്‌ കേരളത്തിൽ രൂപപ്പെട്ടത്‌ ? ഉള്ളവനും ഇല്ലാത്തവനും എന്നുള്ള വ്യത്യാസമോ ഹിന്ദുവെന്നോ മുസൽമാനെന്നോ ഉള്ള ചിന്തയോ ഇല്ലാതെ ഒരേ ബെഞ്ചിലിരുന്ന്‌ ചരിത്രം രചിച്ച കേരളമെങ്ങിനെ ഇങ്ങനെയായി ?

വിദ്യാഭ്യാസരംഗത്ത്‌ ശ്രദ്ധേയമായ നടപടികൾക്ക്‌ തുടക്കമിട്ട അതേ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ തന്നെ അതിനു കടക വിരുദ്ധമായ സമീപനങ്ങളും ഉണ്ടായി. മലബാർ മേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന പേരിൽ പ്രതിവർഷം ഇരുപത്തിയഞ്ച്‌ അൺഎയിഡഡ്‌ സ്‌കൂളുകൾ അനുവദിക്കാനും അൺഎയിഡഡ്‌ സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക്‌ ഫീസാനുകൂല്യം നൽകാനുമെടുത്ത തീരുമാനം പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുകയും അതിനുവേണ്ടി തൃണമൂലതലത്തിൽ പ്രയത്‌നിക്കുകയും ചെയ്യുന്നവർക്ക്‌ നേരെയുള്ള ഇരുട്ടടിയായി മാറി.

അനധികൃതമായ ഭൂമി കൈയ്യേറ്റങ്ങൾക്കെതിരെ സർക്കാർ നടത്തിയ നീക്കങ്ങളും നീർത്തട നെൽവയൽ സംരക്ഷണ ബില്ലുമെല്ലാം മുന്നോട്ടു കൊണ്ടുപോവേണ്ട നീക്കങ്ങളാണ്‌. പക്ഷെ ഇവയൊക്കെ കേവലമായ തുടക്കങ്ങൾ മാത്രമായി മാറുമോ എന്നുളള ആശങ്ക നിലനിൽക്കുന്നു. വിദ്യാഭ്യാസരംഗത്തും പരിസ്ഥിതിരംഗത്തുമൊക്കെയുള്ള ഇത്തരം നീക്കങ്ങളൊക്കെ സ്ഥാപിത താൽപര്യക്കാരുടെ ഇംഗിതത്തിനനുസരിച്ച സമവായങ്ങളിലേക്ക്‌ എത്തിച്ചേരുന്നു എന്നത്‌ ദൗർഭാഗ്യകരമാണ്‌.

മധ്യവർഗ മൂല്യങ്ങൾക്ക്‌ കൈവരുന്ന പൊതു അംഗീകാരം വിലയിരുത്തപ്പെടേണ്ടതുണ്ട്‌. ഉന്നതമമായ വിദ്യാഭ്യാസ നിലവാരവും സാംസ്‌കാരികാവബോധവും അവകാശപ്പെടുമ്പോൾ തന്നെ സ്‌ത്രീകളോട്‌ ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവം വെച്ചു പുലർത്തുന്ന,ശാസ്‌ത്രസാങ്കേതിക വിദ്യകളെ വാരിപ്പുണരുമ്പോഴും യുക്തിരഹിതമായി ചിന്തിക്കുന്ന,മലയാളത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുമ്പോഴും സ്വന്തം മക്കളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലേക്ക്‌ അയക്കുന്ന,ആഗോളവത്‌ക്കരണത്തിനെതിരെ മുദ്രാവാക്യം വിളിക്കുമ്പോഴും അതിന്റെ സൗകര്യങ്ങളിൽ സുഖം കണ്ടെത്തുന്ന മധ്യവർഗത്തിന്റെ സ്വഭാവ വിശേഷത്തെ കാപട്യമെന്ന്‌ മാത്രം വിശേഷിപ്പിച്ചാൽ മതിയാവില്ല. ഈ മനോഭാവത്തെ തുറന്നു കാട്ടിക്കൊണ്ട്‌ ഒഴുക്കിനെതിരെ നീന്തിയേ സാമൂഹ്യമാറ്റത്തെ കുറിച്ച്‌ ചിന്തിക്കാൻ പോലും കഴിയൂ.

ചുരുക്കത്തിൽ ഒരു ജനതയെന്ന നിലയിൽ നേട്ടങ്ങൾ ഏറെ ഉയർത്തിപ്പിടിക്കാനുണ്ടെങ്കിലും ആഗോളവത്‌കരണത്തിന്റെ ഭാഗമായുള്ള വികസന അജണ്ട ജീവിതത്തിന്റെ സമസ്‌ത മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം ഏറെക്കുറെ വ്യക്തമായി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ്‌ നാമിന്ന്‌. വൻകിടക്കാരുടേയും ഇടത്തട്ടുകാരുടേതുമായ താല്‌പര്യങ്ങൾ സാമൂഹ്യ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനങ്ങൾ ചെലുത്തി തുടങ്ങിയെന്ന്‌ ഒരു ഞെട്ടലോടെയാണ്‌ നാം തിരിച്ചറിയുന്നത്‌. ജാതി മത ശക്തികളുടെ അതിശക്തമായ പിന്തുണയാണ്‌ ഇവയ്‌ക്ക്‌ ലഭിക്കുന്നത്‌. രണ്ടാം വിമോചന സമരത്തിനുള്ള ആഹ്വാനമുയരുന്ന തരത്തിൽ ജാതിമത ശക്തികളുടെ ധ്രുവീകരണം ആരംഭിച്ചു കഴിഞ്ഞുവെന്നത്‌ ലാഘവബുദ്ധിയോടെ കാണാനാവില്ല.

പഠനം ചാരപ്രവർത്തനമാണെന്നും അതു കൊണ്ടു തന്നെ ശാസ്‌ത്രീയമായി കണ്ടെത്തുന്ന അറിവുകളെ അടിസ്ഥാനമാക്കിയുളള നിർദ്ദേശങ്ങൾ അധിനിവേശമാണെന്നും ബുദ്ധിജീവികളെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ചിലർ നാടുനീളെ പ്രചരിപ്പിക്കുന്നു. വിപ്ലവം ഒരു മരീചികയാണെന്നും അതിനു വേണ്ടി പ്രവർത്തിച്ച്‌ ജീവിതം തുലയ്‌ക്കാതെ പകരം പെട്ടെന്ന്‌ പണം സമ്പാദിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ പ്രായോഗികമെന്നും ചിലർ പ്രചരിപ്പിക്കുന്നു. അപകടകരമായ പല കാര്യങ്ങളും നാട്ടിൽ നടക്കുന്നുണ്ടെന്നും അവയെല്ലാം എതിർക്കപ്പെടേണ്ടതുണ്ടെന്ന്‌ വിശ്വസിക്കുകയും, എന്നാൽ ഇവയൊന്നും തന്റെ പ്രദേശത്ത്‌ സംഭവിക്കുന്നവയല്ല എന്ന ധാരണയിൽ ജീവിക്കുകയും ചെയ്യുന്നവരാണ്‌ മറ്റൊരു വിഭാഗം. രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെല്ലാം ജീർണ്ണിച്ചു കഴിഞ്ഞുവെന്നും മാധ്യമങ്ങളാണ്‌ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നുമുള്ള വാദം ഇക്കൂട്ടർ ഉയർത്തുന്നു. തന്റെ കാര്യങ്ങൾ സാധിച്ചു കിട്ടുന്നതിനു വേണ്ടി പ്രസ്ഥാനങ്ങളുടെ ആളുകളായി നടിക്കുന്നവരും കുറവല്ല.

യുക്തിരാഹിത്യത്തിന്റേതായ അന്തരീക്ഷം പിടിമുറുക്കുമ്പോൾ യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങളെന്താണെന്ന്‌ ജനങ്ങളെ അറിയിക്കുന്നതിനോ അവരെ സംവാദങ്ങളിലേക്ക്‌ നയിക്കുന്നതിനോ ഉള്ള സംവിധാനങ്ങൾ ദുർബലമാവുകയോ തകരുകയോ ചെയ്യുന്നു. നിലനിൽക്കുന്ന നന്മകളെ ജനശ്രദ്ധയിലേക്കു കൊണ്ടു വരുന്നതിനോ ഒരു മാതൃകയാക്കി വളർത്തിയെടുക്കുന്നതിനോ ശ്രമങ്ങളുണ്ടാവുന്നില്ല. പുതിയ കാലഘട്ടത്തിലെ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ വേണമെന്ന ചർച്ച സജീവമായി ഉയർത്തിക്കൊണ്ടു വരികയും ജനങ്ങളിൽ ശുഭാപ്‌തി വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ശ്രമകരമായ ഒരു വെല്ലു വിളിയാണ്‌ നമ്മുടെ മുന്നിലുള്ളത്‌. മധ്യവർഗ്ഗ സാംസ്‌കാരിക ചപലതകളിൽ നയിക്കപ്പെടുന്ന കേരള സമൂഹത്തിൽ ഇടപെടുന്നതിനാവശ്യമായ പുതിയ രീതി ആവിഷ്‌ക്കരിക്കാൻ നമുക്കു കഴിയേണ്ടതുണ്ട്‌. ഉല്‌പാദനാധിഷ്‌ഠിത വികസനത്തെക്കുറിച്ച്‌ നാം വളർത്തിയ കാഴ്‌ചപ്പാടിന്‌ കൂടുതൽ തെളിമയും മൂർച്ചയും നൽകിക്കൊണ്ടേ നമുക്കതിന്‌ കഴിയൂ. ഇതിനാകട്ടെ നിരന്തരമായ അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും മാത്രമെ നമുക്ക്‌ കരണീയമായുള്ളു. കോട്ടയം വാർഷികം മുന്നോട്ടു വെച്ച പഠനവും പഠനത്തിലൂന്നിയ പ്രവർത്തനങ്ങളും എന്ന ആശയത്തിന്റെ പ്രസക്തി അവിടെയാണ്‌.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുക കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിനു വേണ്ടി വളരെ ശ്രദ്ധേയമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ ഒരു കരിക്കുലം ചട്ടക്കൂട്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരള വിദ്യാഭ്യാസ നിയമം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള ശുപാർശകൾ കേരള ഗവൺമെന്റിന്‌ സമർപ്പിച്ചിരിക്കുന്നു. കേരള സ്റ്റേറ്റ്‌ ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്‌ ഒരു നയ സമീപന രേഖയും ബിരുദ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയും അവതരിപ്പിച്ചിരിക്കുകയാണ്‌. ഇവയെ ആധാരമാക്കി വിശദമായ ചർച്ചകൾ കേരളത്തിൽ അരങ്ങേറുമെന്നത്‌ തീർച്ചയാണ്‌. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിനായി സർഗാത്മകമായ സമവായത്തിലേക്ക്‌ ഈ ചർച്ചകളിലൂടെ കേരള ജനത എത്തിച്ചേരുമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രത്യാശിക്കുന്നു. രണ്ടു തരത്തിലുള്ള സമ്മർദ്ദങ്ങളുടെ നടുവിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസം ഇന്നെത്തിപ്പെട്ടിരിക്കുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തിന്റെ മേലും ആധിപത്യം ചെലുത്തുന്ന മത സാമുദായിക സംഘടനകൾ അവരുടെ അവകാശ സംരക്ഷണത്തിനായി സമരപഥത്തിലാണ്‌. കേരള ജനതയുടെ മൊത്തം വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻ നിർത്തിയുള്ള സർഗാത്മക പരീക്ഷണങ്ങളെയും വിദ്യാലയങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വത്തിനുള്ള ജനങ്ങളുടെ നിരന്തരാവശ്യങ്ങളെയും അവർ എതിർക്കുന്നു. സമൂഹത്തിന്റെ ജ്ഞാന സമ്പാദനത്തിന്റെയും ജ്ഞാനോൽപാദനത്തിന്റെയും പ്രധാന ഉപാധിയായ വിദ്യാഭ്യാസത്തെ സ്വന്തം മത സാമുദായിക ബോധനത്തിന്റെ ഭാഗമായി മാറ്റുക എന്ന സങ്കുചിതമായ സമീപനമാണ്‌ അവർ സ്വീകരിക്കുന്നത്‌. അതിനായി ഭരണഘടന നൽകുന്ന ന്യൂനപക്ഷാവകാശങ്ങളെയും സ്വന്തം സമുദായത്തിന്റെ രാഷ്‌ട്രീയ സമ്മർദ്ദ ശക്തിയെയും അവർ ഉപയോഗപ്പെടുത്തുന്നു. ഇത്തരം സമ്മർദ്ദതന്ത്രങ്ങളുടെ പിൻബലത്തോടെ ജനാധിപത്യപരമായ വിദ്യാഭ്യാസ ചർച്ചയെപ്പോലും തകർക്കുകയാണ്‌ മത സമുദായ ശക്തികളുടെ ഉന്നം. വാണിജ്യ വിദ്യാഭ്യാസ ശക്തികളാണ്‌ ശക്തമായ വെല്ലുവിളി ഉയർത്തുന്ന മറ്റൊരു വിഭാഗം. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനോടുള്ള ചെറുത്തു നിൽപിന്റെ പശ്ചാത്തലത്തിലാണ്‌ ഇവർ സമ്മർദ്ദ ശക്തിയായി മാറുന്നത്‌. അൺ എയ്‌ഡഡ്‌ സ്‌കൂൾ ശൃംഖലകൾ സൃഷ്‌ടിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും വിദ്യാഭ്യാസ വാണിഭ കേന്ദ്രങ്ങളാക്കിയും പൊതുവിദ്യാഭ്യാസത്തിനുമേൽ അവർ ശക്തമായ ഭീഷണി ഉയർത്തുകയാണ്‌. അവരുടെ ഹീനമായ തന്ത്രങ്ങൾക്കുമുമ്പിൽ പൊതു വിദ്യാഭ്യാസം തകർച്ചയെ നേരിടുന്നു എന്ന്‌ മാത്രമല്ല ഗുണ നിലവാരമുള്ള വിദ്യാഭ്യാസം പോലും സാധാരണക്കാർക്ക്‌ അപ്രാപ്യമാകും എന്ന സ്ഥിതിയിലെത്തുകയും ചെയ്യുന്നു. നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങളെയും സാമൂഹ്യഉത്തരവാദിത്വത്തിന്റെ അടിസ്ഥാന മാനദണ്‌ഡങ്ങളെയും മറികടക്കാൻ ഇവർ മത ശക്തികളുമായി ഒത്തു ചേർന്ന്‌ ഗവൺമെന്റിനോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌. അധ്യാപക നിയമനം,വിദ്യാർത്ഥികളുടെ പ്രവേശനം,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ,സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം,ഫീസ്‌ നിരക്കുകൾ ക്യാപിറ്റേഷൻ ഫീയടക്കമുള്ള നിയമ ലംഘനങ്ങളുടെ രൂപങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ഇവർ ഒത്തു ചേർന്ന്‌ സമരമാരംഭിച്ചു കഴിഞ്ഞു. പുതിയ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇക്കൂട്ടർ സംഘടിതമായി നടത്തുമെന്നത്‌ തീർച്ചയാണ്‌. വിദ്യാഭ്യാസത്തിന്റെ മതവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും അനുകൂലമായ സമവായം കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാവിക്കുതന്നെ ആപൽക്കരമായിരിക്കുമെന്ന്‌ പരിഷത്ത്‌ മുന്നറിയിപ്പ്‌ നൽകുന്നു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ന്യൂനപക്ഷാവകാശങ്ങൾക്കോ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സംരംഭങ്ങൾക്കോ എതിരല്ല എന്നാൽ ശാസ്‌ത്രീയവും ഗുണമേൻമയുള്ളതുമായ വിദ്യാഭ്യാസം നേടാൻ എല്ലാ ജാതിമതസ്ഥർക്കും തുല്യമായ അവകാശമുണ്ടെന്നു പരിഷത്ത്‌ കരുതുന്നു. ജ്ഞാന സമൂഹമെന്ന നിലയിൽ വളരുന്ന നമ്മുടെ സമൂഹത്തിൽ ഏതെങ്കിലും വിദ്യാലയത്തിൽ ജാതിയുടെയോ മതത്തിന്റെയോ ലിംഗപദവിയുടെയോ പണത്തിന്റെയോ പേരിൽ അർഹരായ കുട്ടികൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്നത്‌ സാമൂഹ്യനീതി നിഷേധമായി പരിഷത്ത്‌ കണക്കാക്കുന്നു. കുട്ടികളുടെ ശേഷികളും അഭിരുചികളും അനുസരിച്ചുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ഏതു വിദ്യാലയത്തിലും നേടുക എന്നത്‌ വളരുന്ന തലമുറയുടെ അടിസ്ഥാനാവകാശമാണ്‌. അതിനെ തകർക്കാനുള്ള മത വാണിജ്യ ശക്തികളുടെ നീക്കങ്ങൾ വരുന്ന തലമുറയോട്‌ ചെയ്യുന്ന കൊടും ക്രൂരതകളായി പരിഷത്ത്‌ തിരിച്ചറിയുന്നു. അവരുടെ ദുഷ്‌ടലാക്കുകൾക്ക്‌ അംഗീകാരം നൽകുന്നത്‌ ആപൽക്കരമായ കീഴടങ്ങലായിരിക്കും. അതുകൊണ്ട്‌ പാഠ്യപദ്ധതി,ബോധന മൂല്യനിർണയ സമ്പ്രദായങ്ങൾ,അധ്യാപക പരിശീലനവും നിയമനവും,കുട്ടികളുടെ പ്രവേശനം,വിദ്യാലയങ്ങളുടെ ഘടന,നിയന്ത്രണത്തിന്റെയും മോണിട്ടറിംഗിന്റെയും രൂപങ്ങൾ എന്നിവയിൽ ശാസ്‌ത്രീയവും മതനിരപേക്ഷവുമായ രൂപങ്ങൾ ശക്തിപ്പെടുത്താനുള്ള പോരാട്ടത്തിൽ അണിചേരാൻ നാളത്തെ തലമുറയെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠപ്പെടുന്ന എല്ലാവരോടും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആഹ്വാനം ചെയ്യുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം സാമൂഹ്യ പ്രതിബദ്ധതയും കർമ്മോത്സുകതയുള്ള ജനസമൂഹത്തെ സൃഷ്‌ടിക്കുന്നതിന്‌ അനുപേക്ഷണീയമാണ്‌. അതിനുള്ള പ്രാഥമിക ഉത്തരവാദിത്വം മൊത്തം ജനങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ ഗവൺമെന്റിനാണെന്ന്‌ പരിഷത്ത്‌ കരുതുന്നു. അതുകൊണ്ട്‌ മേൽ സൂചിപ്പിച്ച മേഖലകളിൽ നിയമസഭയോട്‌ ഉത്തരവാദിത്തമുള്ള ജനാധിപത്യ സംവിധാനങ്ങളും പ്രാദേശികതലത്തിലുള്ള സാമൂഹ്യ നിയന്ത്രണ സംവിധാനങ്ങളും സൃഷ്‌ടിക്കേണ്ടതുണ്ട്‌. പി.എസ്‌.സിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടക്കമുള്ള നിലവിലുള്ള സംവിധാനങ്ങളെ പ്രാപ്‌തമാക്കണം. ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന്‌ ഗവൺമെന്റ്‌ തയ്യാറാകണമെന്ന്‌ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസക്രമത്തിന്‌ വേണ്ടിയുള്ള ജനാധിപത്യപരമായ മുന്നേറ്റത്തിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാകണമെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു. ഭൂമി പൊതുസ്വത്താണെന്ന്‌ പ്രഖ്യാപിക്കുക ഭൂമി പൊതുസ്വത്താണ്‌. ഭൂവിനിയോഗം സാമൂഹിക നിയന്ത്രണവിധേയമാക്കണം. സകല ജീവജാലങ്ങളുടേയും നിലനിൽപ്പിനാധാരമായ ഈ ഭൂമിയുടെ പാരിസ്ഥിതിക സന്തുലനം സംരക്ഷിച്ച്‌ ജീവന്റെ തുടർച്ചയ്‌ക്കനുയോജ്യമായി പരിപാലിക്കാനുള്ള ചുമതല, സർവ്വതിന്റേയും `യജമാനൻ' ചമയുന്ന മനുഷ്യന്റേതാണ്‌. മറ്റുജീവികളിൽ നിന്നും വ്യത്യസ്‌തമായി ഭൂമിയിലെ വിഭവങ്ങൾ ഊറ്റിയെടുത്തും രൂപാന്തരപ്പെടുത്തിയും മാറ്റിമറിച്ചുമാണ്‌ മനുഷ്യൻ പുരോഗമിച്ചത്‌. ഇത്തരത്തിലുള്ള വികസനം ഇപ്പോൾ ഭൂമിയിലെ ആവാസ വ്യവസ്ഥകൾക്കു തന്നെ ഭീഷണിയായിരിക്കുന്നു. ഈ തിരിച്ചറിവോടു കൂടി വേണം ഭൂമിയിലെ ഇടപെടലുകളെ നാം സ്വയം നിയന്ത്രിക്കേണ്ടത്‌. ഗാന്ധിജി പറഞ്ഞതുപോലെ ``എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്‌. പക്ഷെ ആരുടെയും അത്യാഗ്രഹത്തിന്‌ അത്‌ തികയില്ല. അതുകൊണ്ട്‌ തന്നെ ആവശ്യങ്ങളും അത്യാഗ്രഹങ്ങളും വ്യവഛേദിക്കുന്നത്‌ സാമൂഹികമായ ഒരു പ്രക്രിയയിലൂടെ ആയിരിക്കണം. വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന വിപണിയിലൂടെയായിരിക്കരുത്‌. ലാഭം കൊയ്യാനുള്ള ഒരു നിക്ഷേപ പാത്രമായി ഭൂമിയോ ഭൂവിഭവങ്ങളോ മാറാൻ പാടില്ല. ഭൂമി മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ആവാസത്തിനുള്ളതാണ്‌. ഭക്ഷണം വിളയിക്കാനുള്ളതാണ്‌. മനുഷ്യരാശിയുടെ ജീവിത ഗുണത ഉയർത്താനാവശ്യമായ വസ്‌തുക്കളും സേവനങ്ങളും ഉല്‌പാദിപ്പിക്കാനും ഭൂമി വേണം. അങ്ങിനെയുള്ള ഭൂമി ലാഭമുണ്ടാക്കാനുള്ള ഒരു ക്രയവിക്രയ വസ്‌തുവാകുമ്പോൾ അതിന്റെ വില നിർണ്ണയിക്കുന്നത്‌ വിപണിയിലെ ഊഹക്കച്ചവടങ്ങളാകും. അതിനു പരിധിയൊട്ടുമില്ല. അതിനു വിവേചനമെന്നൊന്നില്ല. ആവശ്യങ്ങളും അത്യാഗ്രഹങ്ങളും തമ്മിൽ അത്‌ വ്യവഛേദിക്കുന്നില്ല. ഇക്കാരണങ്ങളാൽ ഭൂമിയുടെ വിനിയോഗവും ക്രയവിക്രയവും സാമൂഹിക നിയന്ത്രണത്തിന്‌ വിധേയമായിരുന്നേ മതിയാവൂ. ഭൂമിയുടെ സ്വകാര്യ ഉടമസ്ഥത എന്നത്‌ മേൽ പറഞ്ഞ സാമൂഹിക നിയന്ത്രണത്തിന്‌ വിധേയമായി, അത്‌ ഉപയോഗിക്കാനുള്ള ഒരു ലൈസൻസ്‌ മാത്രമായിട്ടേ കണക്കാക്കാനാവൂ. വീട്‌ വെയ്‌ക്കാനോ കൃഷി ചെയ്യാനോ വ്യവസായമോ കച്ചവടമോ നടത്താനോ മറ്റ്‌ സേവനങ്ങൽ നൽകാനോ ആയി നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ സ്വഭാവം മാറ്റാനോ ഇതര പ്രവർത്തനങ്ങൾ നടക്കാനോ കൈവശക്കാരന്‌ അവകാശം ഉണ്ടാകാൻ പാടില്ല. അത്തരമുള്ള എന്തെങ്കിലും മാറ്റങ്ങൾ, പൊതുതാൽപര്യത്തിന്‌ വേണ്ടി അനിവാര്യമായാൽ അതും സാമൂഹിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലെ ആകാവൂ. അല്ലാതെ, സ്വകാര്യ ലാഭത്തിന്‌ വേണ്ടിയുള്ള വ്യക്തിപര വ്യാപാരങ്ങൾ ആവരുത്‌. ഈ സാമൂഹിക നിയന്ത്രണത്തിന്റെ സ്വാഭാവം എന്തായിരിക്കണമെന്നത്‌ ഇനിയും ഉരുത്തിരിഞ്ഞ്‌ വരേണ്ടിയിരിക്കുന്നു. തീർച്ചയായും ജനാധിപത്യപരമായി രൂപം കൊടുക്കുന്ന നിയമങ്ങൾ ആയിരിക്കണം അതിന്റെ അടിസ്ഥാനം. അവ നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ സംവിധാനവും കൂടിയെ തീരൂ. പക്ഷെ സാമൂഹിക നിയന്ത്രണം സാർത്ഥകമാകണമെങ്കിൽ പ്രാദേശിക ഭരണകൂടങ്ങൾക്കും ഗ്രാമസഭകൾക്കും അതിൽ മതിയായ പങ്കാളിത്തം ഉണ്ടായിരിക്കണം. കേരളത്തിൽ ഇന്ന്‌ ഭൂമി വളരെ പരിമിതവും അത്യധികം ഡിമാണ്ട്‌ ഉള്ളതുമായ ഒരു അമൂല്യ വിഭവം ആയിക്കഴിഞ്ഞിരിക്കുന്നു. മേൽ സൂചിപ്പിച്ച സാമൂഹിക നിയന്ത്രണം ഇല്ലെങ്കിൽ നമ്മുടെ കൃഷി ഭൂമി മാത്രമല്ല പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടെയും ആവാസ കേന്ദ്രങ്ങൾ കൂടി കമ്പോളവൽക്കരിക്കപ്പെടുകയും ഒരു പിടി സമ്പന്നരുടെ ആഡംബര ഉപഭോഗത്തിനും ലാഭക്കൊതിക്കും ഇരയാകുകയും ചെയ്യും. ഇത്‌ ആത്യന്തികമായി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെയും സാധാരണജനങ്ങളുടെ ജീവിതത്തെ തന്നെയും നശിപ്പിക്കും. ഇത്‌ അനുവദിച്ചുകൂട. അതുകൊണ്ട്‌, കേരളത്തിലെ ഭൂമി മുഴുവനും കേരളത്തിന്റെ പൊതു സ്വത്ത്‌ ആണ്‌. അതിന്റെ കൈകാര്യ കർത്തൃത്വം ഭരണകൂടത്തിൽ നിക്ഷിപ്‌തമായിരിക്കും. സ്വകാര്യ ഭൂ ഉടമസ്ഥത എന്നത്‌ നിർദ്ദിഷ്‌ട ഭൂമി നിശ്ചിത രീതിയിൽ ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ്‌. ഭൂവിനിയോഗം, സാമൂഹ്യ നിയന്ത്രണത്തിന്‌ വിധേയമായിരിക്കണം എന്നും കേരള സർക്കാർ പ്രഖ്യാപിക്കണം. സ്വകാര്യ ഭൂമിയിൽ ആയാൽ പോലും ഭൂമിയുടെ സ്വഭാവം മാറ്റും വിധത്തിൽ കുന്നിടിച്ച്‌ നിരത്താനോ വയൽ നികത്താനോ ചതുപ്പ്‌ വറ്റിക്കാനോ ഉള്ള അവകാശം ആർക്കും ഉണ്ടാകാൻ പാടുള്ളതല്ല. നെൽപ്പാടങ്ങൾക്ക്‌ കാർഷിക പ്രാധാന്യം മാത്രമല്ല ഉള്ളത്‌. അത്‌ ജലസംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. അതിനാൽ ഈ പാരിസ്ഥിതിക ധർമ്മം കൂടി കണക്കിലെടുത്ത്‌ അവയെ വയലുകളായിതന്നെ നിലനിർത്താനും നെൽകൃഷി ആദായകരമാകത്തക്കവിധം കർഷകർക്ക്‌ പിൻതുണ നൽകുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നും ഭൂവിനിയോഗം സാമൂഹിക നിയന്ത്രണവിധേയമാക്കണമെന്നും കേരള സർക്കാരിനോട്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു. നാഷണൽ റൂറൽ ഹെൽത്ത്‌ മിഷൻ പ്രവർത്തനങ്ങൾ കേരളത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പുനരാവിഷ്‌കരിക്കുക ചുരുങ്ങിയ ചെലവിൽ വളരെ ഉയർന്ന ആരോഗ്യനിലവാരം കൈവരിച്ച ഒരു പ്രദേശമാണ്‌ കേരളം, ഭൂപരിഷ്‌കരണം, ഉയർന്ന സാക്ഷരത, സ്റ്റാറ്റിയൂട്ടറിങ്ങ്‌റേഷനിങ്ങ്‌ തുടങ്ങി ഗവൺമെന്റുകളുടെ ജനക്ഷേമപ്രവർത്തനങ്ങൾ, വ്യാപകമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ എന്നിവയാണ്‌ ഇതിന്നാധാരം. ജനങ്ങളുടെ ഇടപടലാണ്‌ കേരള ആരോഗ്യ മാതൃകയ്‌ക്ക്‌ രൂപ നൽകിയത്‌. ശ്രദ്ധേയമായ കേരള ആരോഗ്യമാതൃക കഴിഞ്ഞ 5-10 വർഷമായി പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. ചികിത്സാ ചെലവിലെ ഭാരിച്ച വർദ്ധനവ്‌, പൊതുസംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്‌മ, പകർച്ചവ്യാധികളുടെ തിരിച്ചുവരവ്‌, ജീവിതശൈലി രോഗങ്ങളുടെ വ്യാപനം, സ്വകാര്യവൽക്കരണം, മാനവവിഭവശോഷണം എന്നിവയാണ്‌ ഇന്നത്തെ പ്രധാന പ്രശ്‌നങ്ങൾ. ഏതാനും നിയമ നിർമ്മാണവും നിയമനങ്ങളും മാറ്റി നിർത്തിയാൽ ഇത്തരം കാലിക പ്രശ്‌നവുമായി ബന്ധപ്പെട്ട ഇടപെടലുകൾ ഒന്നും കേരളത്തിൽ ഇപ്പോൾ നടപ്പാക്കി വരുന്ന `ദേശീയ ഗ്രാമീണാരോഗ്യ മിഷൻ' - (NRHM) `ആരോഗ്യകേരളം' പദ്ധതിയിൽ നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. സാമൂഹിക സാമ്പത്തിക വികസനത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്‌ ദേശീയ ഗ്രാമീണാരോഗ്യമിഷൻ (NRHM) കേന്ദ്രസർക്കാർ രൂപം നൽകിയത്‌. യു.പി.എ. സർക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പ്രധാന പരിപാടികളിലൊന്നാണ്‌ NRHM. ആഹാരം, ശുചിത്വം, കുടിവെള്ളം, പരമ്പരാഗത ചികിത്സ എന്നിവയെ പരസ്‌പരം കോർത്തിണക്കി ഇപ്പോൾ നടപ്പാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്‌കൃത ആരോഗ്യ പരിപാടികൾ സംയോജിപ്പിച്ച്‌ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ്‌ NRHM പദ്ധതി. 2005-2012 വരെ നീണ്ടുനിൽക്കുന്ന ഒന്നാണിത്‌. ആരോഗ്യ രംഗത്ത്‌ 2000 - മാണ്ടോടെ നേടേണ്ടിയിരുന്ന ലക്ഷ്യങ്ങൾ കൈവരിക്കാതെ പോയ 18 പിന്നോക്ക സംസ്ഥാനങ്ങൾക്ക്‌ ഊന്നൽ നൽകി തയ്യാറാക്കിയതാണിത്‌. കേരളത്തെ പിന്നീടാണ്‌ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്‌. സംസ്ഥാനങ്ങളിലെ ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച്‌ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനും ഇടപെടാനും സംസ്ഥാനങ്ങൾക്ക്‌ കഴിയുമെന്നാണ്‌ NRHM രേഖകൾ വ്യക്തമാക്കുന്നത്‌. NRH provides broad conseptional frame work. State would provide operational modalities in their state action plan to be decided in consultation with mission steering group (Bullet 2, No 8, Role by state government under NRHM - NRHM mission documment) The state would be urged to take up innovative schemes to deal with local issues. രേഖകൾ ഇങ്ങനെ പറയുമ്പോഴും പ്രയോഗത്തിൽ കാര്യങ്ങൾ നടക്കുന്നത്‌ വിപരീത ദിശയിലാണ്‌. ആരോഗ്യവകുപ്പ്‌ ഡയറക്‌ടർ, അഡീഷണൽ ഡയറക്‌ടർ DMO, DyDMO, മെഡിക്കൽ ഓഫീസർ, ഹെൽത്ത്‌ സൂപ്പർവൈസർ, LHS, HI, LHI, JHI, JphN വരെ അതിശക്തമായ ആരോഗ്യപ്രവർത്തകരും, ക്ലറിക്കൽ വിഭാഗം ഉൾപ്പെടെ ഓഫീസ്‌ സംവിധാനവും PHC തലംവരെ ഉണ്ടായിട്ടും NRHM സംസ്ഥാനത്ത്‌ നടപ്പാക്കുന്നത്‌ തികച്ചും സമാന്തരമായ മറ്റൊരു സംവിധാനം വഴിയാണ്‌. സംസ്ഥാനത്ത്‌ മിഷൻ ഡയറക്‌ടറേറ്റ്‌, ജില്ലയിൽ ജില്ല പ്രോഗ്രാം മാനേജർ ഓഫീസ്‌, ബ്ലോക്ക്‌തലത്തിൽ ബ്ലോക്ക്‌ കോഡിനേറ്റർ, ആയിരം ജനങ്ങൾക്ക്‌ ഒന്ന്‌ എന്ന തലത്തിൽ ASHA (Acredited Social Health Activist) യേയും നിയമിക്കുന്നു. നിലവിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ ചെയ്യുന്ന അതേ ജോലികൾ തന്നെ ചെയ്യാനാണ്‌ പുതിയ കരാർ നിയമനങ്ങൾ. ഇത്‌ പൊതുജനാരോഗ്യ സംവിധാനം ദുർബലപ്പെടുന്നതിന്‌ ഇടയാക്കുമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. NRHM പ്രവർത്തനങ്ങളുടെ ഭാരിച്ച സാമ്പത്തിക ചെലവും പരിശോധിക്കേണ്ടതുണ്ട്‌. NRHM ന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഹിന്ദുസ്ഥാൻ ലാറ്റെക്‌സ്‌ എന്ന കമ്പനിയെ ഏൽപ്പിച്ചതും ഒരു ബ്ലേഡ്‌ കമ്പനിപോലെ പ്രവർത്തിക്കുന്ന ICICI എന്ന ധനകാര്യസ്ഥാപനം വഴി സാമ്പത്തിക ക്രയവിക്രയം പൂർണ്ണമായും നടത്തുന്നതും പിൻവാതിലിലൂടെയുള്ള സ്വകാര്യവൽക്കരണമാണെന്ന സംശയം ജനിപ്പിക്കുന്നു. പഞ്ചായത്ത്‌തലത്തിൽ പദ്ധതി രൂപപ്പെടുത്തുന്നതിൽ NRHM ഉം തദ്ദേശഭരണസമിതികളും തമ്മിൽ ഏകോപനമില്ല. കഴിഞ്ഞ വർഷത്തെ NRHM പദ്ധതി തയ്യാറാക്കിയത്‌ ഭൂരിപക്ഷ സ്ഥലങ്ങളിലും പഞ്ചായത്ത്‌ രാജ്‌ സംവിധാനങ്ങൾ അറിയാതെയാണ്‌. കേരളത്തിന്റെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത്‌ വേണ്ട മാറ്റങ്ങൾ NRHM ൽ വരുത്താനുള്ള ജനകീയ ചർച്ചയ്‌ക്ക്‌ ഒരിക്കൽപോലും NRHM മുതിർന്നിട്ടില്ല. അതല്ല, കേന്ദ്ര നിബന്ധനകൾ അനുവദിക്കില്ലെങ്കിൽ അക്കാര്യം ജനങ്ങളോട്‌ തുറന്ന്‌ പറയാനും കേരളത്തിന്‌ അനുസൃതമായ രൂപത്തിൽ പദ്ധതിയെ മാറ്റി തീർക്കാനുമുള്ള ശ്രമങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള അത്മാർത്ഥത സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിട്ടുമില്ല. ഗുജറാത്ത്‌ തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങൾപോലും NRHM തങ്ങൾക്കനുകൂലമായി മാറ്റിയിട്ടുണ്ട്‌. ചുരുക്കത്തിൽ NRHM ന്‌ ഒരു പദ്ധതിയും പഞ്ചായത്തിന്‌ മറ്റൊരു പദ്ധതിയും എന്ന തരത്തിൽ താഴെതലത്തിൽ ആരോഗ്യപദ്ധതികൾ സമാന്തരമായി നടക്കുകയാണ്‌. ഈ സ്ഥിതി ബ്ലോക്കിലും ജില്ലയിലും സംസ്ഥാനാത്തുമൊക്കെ നിലനിൽക്കുന്നു. നവലിബറൽ സാമ്പത്തിക സംവിധാനത്തിന്റെ എല്ലാ ചേരുവകളും ഇതിലടങ്ങിയിരിക്കുന്നതായി കാണാം. ഈ പശ്ചാത്തലത്തിൽ ചില പ്രധാന ചോദ്യങ്ങൾ ഉയരുന്നു. 1 പഴയ പരിപാടികൾ ഏകോപിപ്പിച്ചതാണ്‌ NRHM എന്നുണ്ടെങ്കിൽ പുതിയൊരു സമാന്തരസംവിധാനം എന്തിനാണ്‌? 2 നിലവിൽ ആരോഗ്യവകുപ്പ്‌ ജീവനക്കാർ ചെയ്‌തുവന്ന കാര്യങ്ങൾ തന്നെയാണ്‌ കരാർ നിയമനക്കാരും ചെയ്യുന്നതെങ്കിൽ കരാർ നിയമനം എന്തിനായിരുന്നു? 3. കേരളത്തിൽ ഇതിനുവേണ്ടിയുള്ള ചെലവ്‌ മൊത്തം ആരോഗ്യസംവിധാനത്തെ മെച്ചപ്പെടുത്താനായി ഉപയോഗിച്ചുകൂടെ? 4. സംസ്ഥാനങ്ങൾക്ക്‌ വേണ്ടത്ര മാറ്റങ്ങൾ വരുത്താമെന്നിരിക്കെ കേരളത്തിൽ ഇതിന്‌ ശ്രമിക്കാത്തതെന്താണ്‌? 5 AWW, MSS എന്നിവർ വേണ്ടത്ര വരുമാനം ഇല്ലാതെതന്നെ വാർഡ്‌തലം വരെ പ്രവർത്തിച്ചുവരുമ്പോൾ ASHA എന്നൊരു പ്രത്യേക വിഭാഗം കൂടി കൃത്യമായ പ്രതിഫലം പോലും നിർണ്ണയിക്കാതെ തട്ടികൂട്ടി നിയമിക്കുന്നത്‌ എന്തിനാണ്‌? നിലവിലുള്ള ആരോഗ്യവകുപ്പിനെ NRHM ക്രമത്തിൽ വീഴുങ്ങുമോ എന്ന സംശയവും അസ്ഥാനത്തല്ല. അതുകൊണ്ട്‌ NRHM പദ്ധതി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ആരോഗ്യപദ്ധതിയുമായി സാമ്പത്തികമായും സാങ്കേതികമായും ഭരണപരമായും സമന്വയിപ്പിക്കുകയും ഗ്രാമസഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായി വില്ലേജ്‌, ഹെൽത്ത്‌ - സാനിറ്റേഷൻ സമിതികളെ രൂപപ്പെടുത്തുകയും ചെയ്യേണ്ടതാണ്‌. ഇതിനായി പ്രത്യേക സൊസൈ റ്റികൾ രൂപീകരിക്കണ്ടതില്ല. മാനവശേഷിയും ധനവിനിയോഗവും സുതാര്യവും കാര്യക്ഷമവവുമാക്കണം. ASHA നിയമനം പുനപരിശോധിക്കണം. ആവശ്യമെങ്കിൽ ഗിരിവർഗ്ഗ തീരദേശങ്ങളിൽ മാത്രമായി നിജപ്പെടുത്തണം. ഇന്ന്‌ NRHM പദ്ധതിയിൽ നടക്കുന്ന ധൂർത്തും സമാന്തര സംവിധാനങ്ങളും അവസാനിപ്പിച്ച്‌ പൂർണ്ണമായും ജനകീയവൽക്കരിച്ച്‌ കരാർ നിയമനങ്ങൾക്ക്‌ പകരം ആരോഗ്യ പ്രവർത്തകരേയും വകുപ്പിനെയും ശക്തിപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്തും NRHM പദ്ധതി പുനരാവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം സർക്കാരിനോടഭ്യർത്ഥിക്കുന്നു. സർക്കാർ സ്‌കൂളുകളിലെ അക്കാദമിക്‌ അന്തരീക്ഷം കാര്യക്ഷമമാക്കുക കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുള്ള കുട്ടികളുടെ പ്രവേശന നിരക്ക്‌ പൊതുവെ കുറഞ്ഞു വരുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇതിന്റെ ഫലമായി നിരവധി വിദ്യാലയങ്ങളിൽ അധ്യാപക തസ്‌തിക നഷ്‌ടപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്‌. എന്നാൽ ചില സർക്കാർ സ്‌കൂളുകളിൽ അധ്യാപകരും പി.ടി.എയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി ഇടപെട്ടതിന്റെ ഫലമായി സ്‌കൂൾ അന്തരീക്ഷം മെച്ചപ്പെടാനും ഇതോടൊപ്പം കുട്ടികളുടെ പ്രവേശനത്തിൽ വലിയ വർധനവ്‌ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്‌. ഈ വർധനവിനനുസരിച്ച്‌ പുതിയ ഡിവിഷനുകൾ അനുവദിക്കപ്പെടുന്നില്ല. പുതിയ പോസ്റ്റുകൾ അനുവദിക്കുന്നതിലുള്ള നിരോധനം നിലനിൽക്കുന്നതിന്റെ ഫലമായി പുതിയ തസ്‌തികകൾ അനുവദിക്കുന്നില്ല. കുട്ടികളുടെ എണ്ണം ക്ലാസ്‌ മുറികളിൽ കൂടിയതിന്റെ ഫലമായി പഠന ബോധന പ്രവർത്തനങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും നടക്കുന്നില്ല. ഇത്‌ പരിഹരിക്കുന്നതിന്‌ അതാത്‌ ജില്ലയിൽ തസ്‌തികകൾ നഷ്‌ടപ്പെട്ട്‌ പുറത്തുപോയ അധ്യാപകരെ(പ്രൊട്ടക്‌ടഡ്‌ അധ്യാപകരെ) diploy ചെയ്‌ത്‌ അധിക ഡിവിഷനുകളും തസ്‌തികകളും അനുവദിക്കുന്നതു കൊണ്ട്‌ സർക്കാരിന്‌ യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നില്ല.അതിനാൽ ഫലപ്രദമായ അക്കാദമിക അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന്‌ കൈക്കൊള്ളുന്നതിന്‌ വേണ്ടി കേരള സർക്കാരിനോട്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു. മൂന്നാം കടവ്‌ പദ്ധതി പുനഃപരിശോധിക്കുക കാസർഗോഡ്‌ ജില്ലയിൽ ചന്ദ്രഗിരി പുഴയിൽ മൂന്നാം കടവ്‌ പദ്ധതി എന്ന പേരിൽ ഒരു വിവിധോദ്ദേശ ജലസേചന പദ്ധതി ആരംഭിക്കാൻ സംസ്ഥാന ജലവിഭവ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നു. പദ്ധതി നടപ്പായാൽ നാലു പഞ്ചായത്തുകളിലായി ആയിരക്കണക്കിന്‌ ഏക്കർ കൃഷിസ്ഥലം മുങ്ങിപ്പോകുമെന്നും ആയിരക്കണക്കിനാളുകളെ കുടയൊഴിപ്പിക്കേണ്ടി വരുമെന്നും ആശങ്ക ഉയർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തെ അറിയുക, കേരളത്തെ മാറ്റുക എന്ന പഠനപരിപാടിയുടെ ഭാഗമായി പരിഷത്തിന്റെ കാസർഗോഡ്‌ ജില്ലാ കമ്മിറ്റി നിർദ്ദിഷ്‌ട മൂന്നാംകടവ്‌ പദ്ധതിയുടെ നേട്ട കോട്ടങ്ങളെപ്പറ്റി വിദഗ്‌ധരുടെ സഹായത്തോടെ പഠിക്കുകയും താഴെ പറയുന്ന നിഗമനങ്ങളിൽ എത്തുകയും ചെയ്‌തു. 1. മൂന്നാം കടവ്‌ പദ്ധതിക്കായി സംസ്ഥാന ജലവിഭവ വകുപ്പ്‌ തയ്യാറാക്കിയ ഫീസിബിലിറ്റി റിപ്പോർട്ട്‌ വസ്‌തുതാപരമല്ല. 2. കനാൽ ജലസേചനമാണ്‌ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇതിലൂടെ കൃഷി മേഖലയിൽ പ്രതിവർഷം 6461 ലക്ഷം രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്ന ഫീസിബിലിറ്റി റിപ്പോർട്ടിലെ അവകാശ വാദം തെറ്റാണ്‌. 217 കോടി മുടക്കി പദ്ധതി നടപ്പാക്കിയാൽ 430 ഹെക്‌ടർ സ്ഥലത്ത്‌ മാത്രമെ അധികമായി നെൽകൃഷി നടത്താനാകൂ. ഇതിലൂടെ 51.87 ലക്ഷം രൂപയുടെ അധികവരുമാനമേ ലഭിക്കൂ. തെങ്ങ്‌ കൃഷിക്ക്‌ കനാൽ ജലസേചനത്തേക്കാളും ആധായകരം ലിഫ്‌റ്റ്‌ ഇറിഗേഷനാണ്‌. ആയതിനാൽ കനാൽ ജലസേചനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു വൻകിട ജലസേചന പദ്ധതി ഇവിടെ ലാഭകരമോ, പ്രായോഗികമോ അല്ല. 3. പദ്ധതി വന്നാൽ മുങ്ങി പോകുന്ന പ്രദേശത്തെ കഷ്‌ടനഷ്‌ടങ്ങളേപ്പറ്റിയും പുനരധിവാസത്തെപ്പറ്റിയും ഫീസിബിലിറ്റി റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ല. പരിഷത്ത്‌ നടത്തിയ പഠനത്തിൽ 1121 ഹെക്‌ടർ നല്ല വിളവു തരുന്ന കൃഷി ഭൂമി മുങ്ങിപോകുമെന്നും 1064 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നും കണ്ടെത്തിയിരിക്കുന്നു. മുങ്ങിപോകുന്ന പ്രദേശത്തെ പ്രതിവർഷ കാർഷിക വരുമാനം 1062 ലക്ഷം രൂപയുടേതാണ്‌. നഷ്‌ടമാകുന്ന കൃഷിഭൂമി, വീടുകൾ, റോഡ്‌, പാലം മുതലായ നിർമ്മിതികൾ എല്ലാം ചേർന്ന്‌ 192 കോടി രൂപയുടെ നഷ്‌ടം വേറെയും ഉണ്ടാകും. ഇവയെല്ലാം ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകും. കുടിയൊഴിപ്പിക്കേണ്ടി വരുന്നവരിൽ 682 ദരിദ്ര കർഷകരും 117 ടഇ/ടഠ കുടുംബങ്ങളും പെടും. മാറ്റിപാർപ്പിക്കേണ്ടവരുടെ ജനസംഖ്യ 5031 വരും. 4. പശ്ചിമഘട്ടത്തിന്റെ ഭാഗമായ പദ്ധതിപ്രദേശത്ത്‌ 14 ജൈവസമ്പന്നമായ കാവുകൾ ഉണ്ട്‌. രണ്ട കാവുകളിൽ നടത്തിയ സാമ്പിൾ പഠനത്തിൽ തന്നെ വംശനാശ ഭീഷണി നേരിടുന്ന ഏഴ്‌ സസ്യജാതികളും ദേശീയ പക്ഷിയായ മയിൽ ഉൾപ്പെടെ അഞ്ച്‌ ജന്തുജാതികളും കണ്ടെത്തി. ഈ കാവുകൾ മുങ്ങി നശിക്കുന്നത്‌ കാര്യമായ ജൈവവൈവിദ്ധ്യ നഷ്‌ടത്തിന്‌ ഇടയാക്കും എന്ന്‌ കരുതേണ്ടിയിരിക്കുന്നു. 5. മൂന്നാം കടവ്‌ പദ്ധതിയുടെ മറ്റ്‌ ലക്ഷ്യങ്ങൾ കുടവെള്ള വിതരണം, വൈദ്യൂതി, ടൂറിസം, മത്സ്യം വളർത്തൽ എന്നിവയാണ്‌. ഇതിൽ കുടിവെള്ളം ഒഴികെ മറ്റ്‌ മേഖലകളിൽ ഉപയോഗിക്കാതെ കിടക്കുന്ന മറ്റ്‌ നിരവധി സാധ്യതകൾ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. ഈ സാഹചര്യത്തിൽ നിർദ്ദിഷ്‌ട മൂന്നാം കടവ്‌ പദ്ധതിയുടെ രൂപകൽപനയും ലക്ഷ്യങ്ങളും പുനഃപരിശോധിച്ച്‌ ഡാമിന്റെ ഉയരം ഗണ്യമായി കുറച്ച്‌ കനാൽ ജലസേചന ലക്ഷ്യം പരിമിതപ്പെടുത്തി കുടിവെള്ള വിതരണത്തിന്‌ മുൻഗണന നൽകുന്ന പദ്ധതിയാക്കി പുനരാവിഷ്‌ക്കരിച്ച്‌ നടപ്പാക്കണമെന്ന്‌ ഈ സമ്മേളനം അധികൃതരോട്‌ ആവശ്യപ്പെടുന്നു. കായൽ സംരക്ഷണ നിയമം നിർമ്മിക്കുക കോട്ടയം,ആലപ്പുഴ,എറണാകുളം ജില്ലകളിലെ ഭൂരിഭാഗം ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതും കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥയെ നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക്‌ വഹിക്കുന്നതുമായ വേമ്പനാട്‌ കായൽ ഗുരുതരമായ ഭീഷണി നേരിടുകയാണ്‌. ജൈവ വൈവിധ്യത്തിന്റെയും ജീവോൽപ്പാദനത്തിന്റെയും മത്സ്യ സമ്പത്തിന്റെയും കലവറയാണ്‌ ഈ കായൽ. കേരളത്തിന്റെ 1/10 ഭൂപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷിണിയിൽ നിന്ന്‌ രക്ഷിക്കുന്നതും വലിയ ജലസംഭരണിയുമായ ഈ കായൽ വിവിധ ദേശാടന പക്ഷികളുടെ സങ്കേതം കൂടിയാണ്‌. ഈ പ്രാധാന്യം കണക്കിലെടുത്ത്‌ 2002 ൽ വേമ്പനാട്ട്‌ കായലിനെ അന്താരാഷ്‌ട്രതലത്തിൽ സംരക്ഷിക്കപ്പെടേണ്ട കായലുകളിൽ ഒന്നായി പരിഗണിച്ച്‌ റാംസർ സങ്കേതമായി പ്രഖ്യാപിച്ചു. വേമ്പനാടിനെ കൂടാതെ അഷ്‌ടമുടിക്കായലിനെയും ശാസ്‌താം കോട്ട കായലിനെയും ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ അതിന്റെ തുടർച്ചയായി; ഈ കായലുകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ കേന്ദ്ര ഗവൺമെന്റോ കേരള സർക്കാര സ്വീകരിച്ചിട്ടില്ല. ആയതിനാൽ വേമ്പനാട്ട്‌ കായൽ ഉൾപ്പെടെയുള്ള കേരളത്തിലെ കായലുകളെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തണമെന്ന്‌ കേരളസർക്കാരിനോടും റാംസർ സങ്കേതമെന്ന നിലയിൽ സംരക്ഷിക്കുന്നതിന്‌ ആവശ്യമായ പഠനം നടത്തുന്നതിന്‌ അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന്‌ കേന്ദ്ര ഗവൺമെന്റിനോടും ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു. റോഡുവികസന രംഗത്തെ BOT വൽക്കരണത്തിനുള്ള കേന്ദ്രനയത്തെ ചെറുത്തു തോൽപ്പിക്കുക കേരളത്തിലെ പ്രധാന ദേശീയ പാതകളായ NH 47 ഉം NH 17 ഉം ബി.ഒ.ടി. മാതൃകയിൽ വികസിപ്പിക്കുന്നതിന്‌ കേരള സർക്കാർ സമ്മതം മൂളിയിരിക്കുന്നത്‌ അത്യന്തം ഉൽക്കണ്‌ഠയോടെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വീക്ഷിക്കുന്നു. ഇക്കാര്യത്തിൽ വാസ്‌തവത്തിൽ കേന്ദ്രസർക്കാർ കേരളത്തെ ഒരു കെണിയിൽ പെടുത്തിയിരിക്കുകയാണ്‌. ദേശീയ പാതകളുടെ വികസനത്തിന്‌ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ ബൃഹത്‌ പദ്ധതിയാണ്‌ ദേശീയ തലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതെല്ലാം തന്നെ ബി.ഒ.ടി.മാതൃകയിൽ മതി എന്നാണ്‌ തീരുമാനം. കേരളത്തിന്റെ മുന്നിൽ രണ്ടു വഴിയെ ഉള്ളൂ. ഒന്നുകിൽ ബി.ഒ.ടി.മാതൃകയ്‌ക്ക്‌ സമ്മതം മൂളുക, അല്ലെങ്കിൽ ഈ ബൃഹത്‌ വികസന പദ്ധതിയിൽ നിന്നും വിട്ട്‌ നിൽക്കുക. സമ്മതം കൊടുക്കാൻ കാലതാമസം വരുത്തിയപ്പോൾ തന്നെ അതിന്റെ ഭവിഷ്യത്തുകളുടെ ഒരു സൂചന കിട്ടി. ദേശീയ പാതകളിലെ സകല വികസന പ്രവർത്തനവും സ്‌തംഭിച്ചു. കേരളത്തിന്റെ ജീവനാഡികളായ ദേശീയ പാതകൾ അവികസിതമായി കിടക്കുന്നത്‌ ജനങ്ങൾ പൊറുക്കില്ല. ഒരു സർക്കാരിനും അത്‌ അനുവദിക്കാനാവില്ല. അങ്ങനെ സംസ്ഥാനങ്ങളെ ഏതാണ്ട്‌ മുൾമുനയിൽ നിർത്തി ബി.ഒ.ടി. പാതയിലേയ്‌ക്ക്‌ കൊണ്ടുവരിക എന്ന കേന്ദ്രനയം ഒരിക്കൽ കൂടി വിജയിക്കുകയാണ്‌. Build, Operate and Transfer എന്നാൽ ഒരു പദ്ധതി ഏറ്റെടുത്ത്‌ പണം മുടക്കി അത്‌ നടപ്പാക്കി പ്രവർത്തിപ്പിച്ച്‌ അതിൽ നിന്നുള്ള വരുമാനം കൊണ്ട്‌ മുടക്ക്‌ മുതലും ലാഭവവും ഈടാക്കുന്ന രീതിയാണിത്‌. റോഡും പാലവും ബി.ഒ.ടി. രീതിയിൽ പണിതാൽ അത്‌ ഉപയോഗിക്കുന്നവരിൽ നിന്ന്‌ ടോൾ പിരിച്ചാണ്‌ പിന്നെ അത്‌ മുതലാക്കുക. പുതുതായി പണികഴിപ്പിച്ച പാലങ്ങൾക്ക്‌ ടോൾ പിരിക്കുന്നത്‌ കേരളത്തിൽ പുതുമയല്ല. സർക്കാർ തന്നെ പലപ്പോഴും വിഭവസമാഹരണത്തിനായി ഈ മാർഗം ഉപയോഗിച്ചിട്ടുണ്ട്‌. മട്ടാഞ്ചേരിയിലെ പുതിയ പാലത്തിന്റെ കാര്യത്തിലാണ്‌ കേരളത്തിൽ ആദ്യമായി ബി.ഒ.ടി ഈ രംഗത്ത്‌ പ്രയോഗിക്കപ്പെട്ടത്‌. ബി.ഒ.ടി.യുടെ ചില അപകടങ്ങൾ വെളിവാക്കിയ ഒരു ഇടപാടായിരുന്നു അത്‌. പാലം പണിക്ക്‌ വേണ്ടി സർക്കാരിന്‌ എന്ത്‌ ചെലവായി എന്നോ സ്വകാര്യ കമ്പനി എന്ത്‌ മുടക്കി എന്നോ ടോൾ പിരിവ്‌ കൊണ്ട്‌ എത്ര രൂപ എത്ര കാലത്തേയ്‌ക്ക്‌ പിരിഞ്ഞ്‌ കിട്ടുമെന്നോ ഉള്ള ഒരു കണക്കും പൊതുജനങ്ങളുടെ മുൻപാകെ അവതരിപ്പിച്ച്‌ ജനങ്ങളുടെ അംഗീകാരം നേടിയിട്ടില്ല. നിയമസഭയിൽ പോലും ഇതൊന്നും അവതരിപ്പിച്ചിട്ടില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ അനവധി ചെറുറോഡുകൾ ദേശീയ പാതകളെ മുറിച്ചു കടക്കുന്നതിനാൽ ഇത്തരം കവലകളെ ജനങ്ങൾക്ക്‌ അസൗകര്യമല്ലാത്തവിധം എങ്ങനെ കൈകാര്യം ചെയ്യുമെന്നും വ്യക്തമല്ല. ഇക്കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയില്ല. സർക്കാരിന്റെ പക്കലോ പൊതുമേഖലയിലോ ലഭ്യമല്ലാത്ത സാങ്കേതിക വിദ്യയ്‌ക്ക്‌ വേണ്ടി സ്വകാര്യ ഏജൻസികളേ ആശ്രയിക്കുന്നതു മനസ്സിലാക്കാം. പുതിയ വികസനപദ്ധതിക്ക്‌ വേണ്ട പണം ഇല്ലെങ്കിൽ അതിനുവേണ്ടി രാജ്യതാല്‌പര്യത്തിനു വിരുദ്ധമല്ലാത്ത രീതിയിൽ വായ്‌പ എടുക്കുന്നതും മനസ്സിലാക്കാം. പദ്ധതിനിർവ്വഹണം കാര്യക്ഷമമാക്കാനായി മത്സരാടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ച്‌ പണിയുടെ ഉത്തരവാദിത്വം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതും പതിവാണ്‌. വാസ്‌തവത്തിൽ നമ്മുടെ പാലങ്ങളും റോഡുകളും ഇപ്പോൾ തന്നെ ഈ രീതിയിലാണ്‌ നടക്കുന്നത്‌. പക്ഷെ ബി.ഒ.ടി.യിൽ പദ്ധതിയുടെ രൂപകൽപനയോ, നടത്തിപ്പോ മാത്രമല്ല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്നത്‌. റോഡു തന്നെ അവർക്ക്‌ കൈമാറുകയാണ്‌. പാലം പണിയിലോ റോഡു നിർമ്മാണത്തിലോ പണം മുടക്കി, അത്‌ നന്നായി ചെയ്‌ത്‌ ലാഭം ഉണ്ടാക്കുന്നതിന്‌ പകരം, പദ്ധതിയെ തന്നെ ഒരു നിക്ഷേപമാക്കി മാറ്റാനുള്ള അവസരമാണ്‌ അവർക്കു കിട്ടുന്നത്‌. മറ്റേതൊരു ബിസിനസ്സും പോലെ റോഡും പാലവും ഒരു ബിസിനസ്സാക്കി മാറ്റുന്നു. പശ്ചാത്തല മേഖലയുടെ സ്വകാര്യവൽക്കരണമെന്ന അജണ്ടയാണിവിടെ നടപ്പാക്കുന്നത്‌. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളെ മുതൽ മുടക്കി ലാഭം ഉണ്ടാക്കാനുള്ള മേഖലയാക്കി മാറ്റാനുള്ള ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണ്‌. പുതിയ സാങ്കേതിക വിദ്യയോ, വിഭവമോ വികസനരംഗത്ത്‌ കൊണ്ടുവരുന്നതിന്‌ നിലവിലുള്ള രീതികൾ തന്നെ മതിയാവും എന്ന്‌ ഇതുവരെയുള്ള അനുഭവം സാക്ഷ്യമാണ്‌. അതുകൊണ്ടു തന്നെ സ്വകാര്യവൽക്കരണത്തിനു വേണ്ടിയുള്ള സ്വകാര്യവൽക്കരണം എന്നതിനുപരിയായി മറ്റുയാതൊരു മെച്ചവും ഇത്‌ മൂലം ഉണ്ടാകുന്നില്ല. മറുഭാഗത്ത്‌, സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്വത്തിൽ ടെണ്ടർ വിളിച്ച്‌ ഇതേ സ്വകാര്യകമ്പനികളെ കൊണ്ട്‌ ഈ പണി നിർവഹിക്കുമ്പോഴുണ്ടാകുന്നതിനേക്കാൾ, നിക്ഷേപകന്റെ ലാഭം (അതിനുപരിധിയില്ലല്ലൊ!)കൂടി, ഈടാക്കേണ്ടതുള്ളതുകൊണ്ട്‌ ജനങ്ങളുടെ ഭാരം വർദ്ധിക്കുമെന്നത്‌ ഉറപ്പാണ്‌. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ജനങ്ങളുടെ ചെലവിൽ വൻ കമ്പനികൾക്ക്‌ ലാഭം കൊയ്യാൻ വേണ്ടി മാത്രം അരങ്ങേറുന്ന ഒരു സമ്പ്രദായമാണ്‌ ബി.ഒ.ടി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധമായ ഈ നീക്കം ജനങ്ങളുടെ മുമ്പിൽ തുറന്നു കാട്ടി പശ്ചാത്തല മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ ജനവികാരം ഉണർത്തി, അതിനെ രാഷ്‌ട്രീയമായ ഒരു ചെറുത്ത്‌ നിൽപ്പിലേയ്‌ക്ക്‌ നയിക്കാനുള്ള ഒരു അവസരമായി ഇതിനെ മാറ്റണമെന്ന്‌ കേരളത്തിലെ പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോടും സർക്കാരിനോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു. വിവരാവകാശ നിയമം അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്‌. ഇന്ത്യയിൽ 2005 ഒക്‌ടോബർ 12-ാം തീയതിമുതൽ വിവരാവകാനിയമം സമ്പൂർണ്ണമായി നിലവിൽ വന്നു.ജനാധിപത്യപ്രക്രിയയെ കൂടുതൽ സാർത്ഥകമാക്കാനും ഭരണരംഗത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാനും ലക്ഷ്യംവച്ചുകൊണ്ട്‌ രൂപീകരിച്ച ഈ നിയമം നിലവിൽ വന്നിട്ട്‌ 30 മാസം കഴിഞ്ഞെങ്കിലും അതിനെ ഫലപ്രദമായി നടപ്പിൽവരുത്തി ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ സഹായകരമാക്കാനുള്ള പ്രവർത്തനം നമ്മുടെ സംസ്ഥാനത്തു നടന്നതായി കാണുന്നില്ല. ഈ നിയമത്തിലെ പല സുപ്രധാന വ്യവസ്ഥകളും സമ്പൂർണ്ണമായിത്തന്നെ നടപ്പിലാക്കപ്പെട്ടിട്ടില്ല. നിയമത്തിലെ അതിപ്രധാനമായ ഒരു വ്യവസ്ഥയാണ്‌ സെക്‌ഷൻ 4 ൽ സൂചിപ്പിച്ചിരിക്കുന്നത്‌. ഒരു പൊതു അധികാരകേന്ദ്രം അതിനെ സംബന്ധിക്കുന്ന വളരെ നിർണ്ണായക പ്രാധാന്യമുള്ള ചില വിവരങ്ങൾ സ്വമേധയാ തന്നെ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിക്കുക എന്നത്‌ ആ അധികാരകേന്ദ്രത്തിന്റെ കടമയാണെന്ന്‌ ആ സെക്‌ഷൻ നിഷ്‌കർഷിക്കുന്നു. ആ സ്ഥാപനത്തിലെ ജീവനക്കാരുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടെ അവിടെ നടക്കുന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ വരെ അടങ്ങിയിട്ടുള്ള വിപുലമായ ഒരു പൗരാവകാശ രേഖയാണ്‌ എല്ലാ പൊതുഅധികാരസ്ഥാനങ്ങളും അങ്ങിനെ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്‌. അത്തരത്തിൽ ഇന്നുവരെയും കേരളത്തിൽ മിക്ക പൊതു അധികാരസ്ഥാനങ്ങളും വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. അതുപോലെ ജനങ്ങളെ ബാധിക്കുന്ന പ്രധാന നയങ്ങൾക്കു രൂപം കൊടുക്കുമ്പോഴും പ്രസക്തമായ വസ്‌തുതകൾ പ്രസിദ്ധീകരിക്കണമെന്നും ആ സെക്‌ഷനിൽ പറയുന്നുണ്ട്‌. വിവരം ആവശ്യപ്പെടുന്നവർക്ക്‌ അത്‌ ലഭ്യമാക്കുന്നതിന്‌ ആവശ്യമായ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെയും അവരെ സഹായിക്കാൻ അസിസ്റ്റന്റ്‌ ഇൻഫർമേഷൻ ഓഫീസർമാർമാരെയും ചുമതലപ്പെടുത്തണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്‌. ഇനിയും അത്തരത്തിൽ ഓഫീസർമാരെ ചുമതലപ്പെടുത്താത്ത അധികാരസ്ഥാനങ്ങൾ അനവധി കേരളത്തിലുണ്ട്‌. ചുമതലപ്പെടുത്തിയ ഓഫീസർമാരുടെ പേരും മറ്റു വിവരങ്ങളും പൊതുജനങ്ങളെ വേണ്ടപോലെ അറിയിക്കാത്ത സ്ഥാപനങ്ങളും അനവധിയാണ്‌. ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാൻ ജനങ്ങളെ തയ്യാറാക്കുന്ന ബോധവൽക്കരണ പ്രവർത്തനമോ ജനങ്ങളെ സഹായിക്കാൻ ഉദ്യോഗസ്ഥന്മാരെ തയ്യാറാക്കുന്ന പരിശീലനമോ ഫലപ്രദമായി സംസ്ഥാനത്തു നടന്നിട്ടില്ല. ഈ നിയമത്തിൽ സൂചിപ്പിച്ചിരിക്കുന്ന അവകാശം വിനിയോഗിക്കുന്നതിന്‌ പൊതുജനങ്ങൾക്കു സഹായകമായി 18 മാസത്തിനകം മാതൃഭാഷയിൽ ഒരു �സഹായി കൈപ്പുസ്‌തകം� (ഗൈഡ്‌) പ്രസിദ്ധീകരിക്കണമെന്നതും ഇവിടെ നടപ്പിലാക്കപ്പെട്ടിട്ടില്ല. ഇതൊക്കെ സൂചിപ്പിക്കുന്നത്‌ വളരെ ജനോപകാരപ്രദമാകാവുന്ന ഈ നിയമവും ചുരുങ്ങിയ കാലത്തിനകത്ത്‌ �ദയാവധ�ത്തിനു വിധേയമാവുമെന്ന്‌ തന്നെയാണ്‌. പൊതു അധികാരസ്ഥാനത്തിന്റെ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിച്ചുകൊണ്ടു മാത്രമേ ഭരണരംഗത്തു വ്യാപകമായി നിലനിൽക്കുന്ന കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ഒക്കെ ഫലപ്രദമായി തടയാനാകൂ. അതിനു ലക്ഷ്യംവച്ചുകൊണ്ടാണ്‌ ഈ നിയമം രൂപപ്പെടുത്തിയത്‌. എന്നാൽ ഈ നിയമം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിനെ സമർത്ഥമായി അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു ലോബിയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌. അതിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും, അതിന്റെ പങ്കുപറ്റുകാരായ ഏജന്റുമാരും ചില പൊതുപ്രവർത്തകരും സ്വാർത്ഥമോഹികളും ഒക്കെ ഉൾപ്പെടുന്നുണ്ട്‌. ഇന്നും ഇവിടെ നിലനിൽക്കുന്ന അഴിമതിപൂർണ്ണമായ വ്യവസ്ഥയെ താങ്ങിനിർത്തുന്നത്‌ ഭരണരംഗത്തുള്ള രഹസ്യസ്വഭാവങ്ങളാണ്‌. അതിന്റെ ശരിയായ ഗുണഭോക്താക്കളാണ്‌ ഈ ലോബിക്കു ശക്തിപകരുന്നവർ. ഇന്നത്തെ മാധ്യമപ്രവർത്തനം ഒട്ടുമുക്കാലും ജനങ്ങൾക്ക്‌ സത്യസന്ധമായ വിവരങ്ങൾ പ്രാപ്യമാകുന്നത്‌ നിഷേധിച്ചിരിക്കുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക്‌ യഥാർത്ഥ വിവരങ്ങൾ ലഭിക്കുന്നതിന്‌ ഉപയുക്തമാക്കാവുന്ന ഏറ്റവും ഫലപ്രദമായ ഉപകരണമാണ്‌ വിവരാവകാശ നിയമം. അതിനാൽ ഈ നിയമം ഫലപ്രദമായും കാര്യക്ഷമമായും നടപ്പിൽ വരുത്തുന്നതിനും നികുതിദായകരായ പൊതുജനങ്ങൾക്ക്‌ സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നതിന്‌ സഹായകമായി നിൽക്കുന്ന ഭരണരംഗത്തെ രഹസ്യസ്വഭാവം അവസാനിപ്പിക്കുന്നതിനും സത്വരനടപടികൾ കൈക്കൊള്ളണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 45-ാം വാർഷികയോഗം സംസ്ഥാനസർക്കാരിനോടാവശ്യപ്പെടുന്നു. കരിമണൽ ഖനനം സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന്‌ പിന്മാറുക കേരളമടക്കമുള്ള ഇന്ത്യയുടെ തീരപ്രദേശത്തെ ധാതുമണൽ നിക്ഷേപങ്ങൾ സ്വകാര്യകുത്തകകൾക്കു നൽകാനുള്ള കേന്ദ്രഗവൺമെന്റ്‌ തീരുമാനം പിൻവലിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം അപകടകാരികളായ ഭവിഷ്യത്തുകളാണ്‌ ഈ തീരുമാനം കൊണ്ടുണ്ടാകുന്നത്‌. കേരളത്തിലെ നിരവധി പൊതുമേഖലാ കമ്പനികളുടെ അസംസ്‌കൃതവസ്‌തുക്കൾ ഈ നിക്ഷേപങ്ങളാണ്‌. ധാതുമണൽ ഖനനത്തിലേക്ക്‌ ആഗോളകുത്തകകൾ വരുന്നതോടെ ഈ കമ്പനികൾ കുത്തകകളുടെ ആശ്രിതരായി തീരും. ധാതുമണൽ നിക്ഷേപങ്ങളുള്ള കേരളത്തിലെ കടപ്പുറം പാരിസ്ഥിതികമായി ഏറ്റവും ദുർബലമാണ്‌. അവിടെ നടക്കുന്ന കരിമണൽ ഖനനത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുള്ളതുമാണ്‌. ഇപ്പോൾ തന്നെ തീരദേശ സംരക്ഷണ നിയമത്തെ അവഗണിച്ച്‌ നിരവധി സ്വകാര്യ സംരംഭകർ റിസോർട്ടുകൾക്കു മറ്റുമായി തീരദേശം കൈവശപ്പെടുത്തിയിട്ടുണ്ട്‌. ധാതുമണൽ ഖനനം കൂടി സ്വകാര്യവൽക്കരിക്കുന്നത്‌ തീരദേശത്തിന്റെ സുരക്ഷിതത്വത്തെ തകർക്കുന്നതിലേക്കാണ്‌ നയിക്കുക. ഏറ്റവും പ്രധാനമായി തോറിയം അടങ്ങിയ മോണോസൈറ്റ്‌ കേരളത്തിലെ ധാതുമണലുകളിൽ പ്രധാനമാണ്‌. ഇവകൂടി സ്വകാര്യവൽക്കരിക്കപ്പെടുന്നത്‌. ഇന്ത്യയുടെ ആണവോർജ്ജത്തിന്റെ മേലുള്ള അവകാശത്തെ ബാധിക്കും. ഈ സാഹചര്യങ്ങളിൽ കേരളത്തിലെ തീരപ്രദേശത്തെ നശിപ്പിക്കുന്നതും പൊതുമേഖലാ വ്യവസായങ്ങളേയും സുരക്ഷിതത്വത്തെയും തകർക്കുന്നതുമായ നീക്കത്തിൽ നിന്ന്‌ സർക്കാർ പിൻതിരിയണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു. പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാസംവരണം ഉറപ്പാക്കുന്ന നിയമം പാസാക്കുക പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീ പ്രാതിനിധ്യം മൂന്നിലൊന്ന്‌ സംവരണം ചെയ്‌ത്‌ ഉറപ്പാക്കാനുള്ള നിയമനിർമാണം നടത്താൻ ഇന്ത്യയിൽ ശ്രമമാരംഭിച്ചിട്ട്‌ 11 വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ ഒന്നിന്‌ മേൽ ഒന്നായി പലതരം വിചിത്ര വാദഗതികൾ ഉയർത്തി ഇതിനു തടസ്സം സൃഷ്‌ടിക്കാനുള്ള പരിശ്രമവും ഇക്കാലമത്രയും നടന്നുകൊണ്ടിരിക്കുകയാണ്‌. യു.പി.എ. സർക്കാർ അധികാരത്തിൽ വരുന്നതിന്‌ മുൻപ്‌ പ്രഖ്യാപിക്കപ്പെട്ട പൊതുമിനിമം പരിപാടിയിലെ ഒരു മുഖ്യ ഇനവുമായിരുന്നു ഇത്തരത്തിലുള്ള സ്‌ത്രീ സംവരണം നിയമനിർമ്മാണം വഴി ഉറപ്പാക്കൽ. എന്നാൽ ഇപ്പോൾ യു.പി.എ. സർക്കാർ തന്നെ സ്വീകരിച്ചിരിക്കുന്ന നിലപാട്‌ വളരെ വിചിത്രമായി തോന്നുന്നു. എല്ലാ രാഷ്‌ട്രീയ പാർട്ടികളുടേയും സമവായമുണ്ടായാൽ മാത്രമേ ബിൽ ചർച്ചയ്‌ക്ക്‌ എടുക്കാൻ കഴിയൂ എന്ന നിലപാടാണത്‌. മറ്റൊരു നിയമനിർമ്മാണത്തിന്റെ കാര്യത്തിലും പ്രസക്തമല്ലാത്ത ഈ ഒരു നിബന്ധന ഇക്കാര്യത്തിൽ മാത്രം എങ്ങനെ ഉണ്ടായി എന്നത്‌ വളരെ ദുരൂഹമാണ്‌. ഇപ്പോൾ സംവരണ നിർദ്ദേശത്തിനു ബദലായി പലപല പുതിയ നിർദ്ദേശങ്ങളും ഉയർന്നുവരുന്നുണ്ട്‌. അതിൽ ഒന്നാണ്‌ തെരഞ്ഞെടുപ്പുകമ്മീഷൻ മുന്നോട്ട്‌ വെച്ച ഒരു നിർദ്ദേശം. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോൾ ഓരോ രാഷ്‌ട്രീയ പാർട്ടിയും മൂന്നിലൊന്ന്‌ സ്ഥാനാർത്ഥികളായി വനിതകളെ സ്വമേധയാ നിശ്ചയിച്ചാൽ ഈ പ്രശ്‌നത്തിനു പരിഹാരമായി എന്ന മട്ടിലാണ്‌ നിർദ്ദേശം മുന്നോട്ടു വെച്ചത്‌. അതിന്റെ പശ്ചാത്തലത്തിൽ നേരത്തെ സ്‌ത്രീ സംവരണത്തിനു വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്ന ചില വനിതാ രാഷ്‌ട്രീയനേതാക്കൾ വരെ ഈ നിർദ്ദേശമാണ്‌ ഏറ്റവും സ്വീകാര്യമെന്ന്‌ അഭിപ്രായപ്പെട്ട്‌ തുടങ്ങുകയും ചെയ്‌തിരിക്കുന്നു. വിചിത്രമെന്ന്‌ പറയട്ടെ സ്‌ത്രീ സംവരണമെന്ന ആശയത്തെ ശക്തമായി എതിർത്തിരുന്ന ചില പത്രങ്ങൾ ഈ നിർദ്ദേശമാണ്‌ ഏറ്റവും പ്രായോഗികമെന്ന വിലയിരുത്തുകയും ചെയ്‌തിരിക്കുന്നു. ഈ നിർദ്ദേശത്തിൽ ഒളിഞ്ഞ്‌ കിടക്കുന്ന കെണി മനസ്സിലാക്കാതെ ആവില്ല ഈ നിർദ്ദേശത്തെ ഇപ്പോൾ പലരും സ്വീകാര്യമായി ചിത്രീകരിക്കുന്നത്‌. ഈ വാദം അംഗീകരിച്ചാൽ കീഴ്‌ വഴക്കമനുസരിച്ച്‌ ഓരോ രാഷ്‌ട്രീയപാർട്ടിയും വനിതകൾക്ക്‌ വേണ്ടി മാറ്റിവെയ്‌ക്കുന്ന മണ്‌ഡലങ്ങൾ അവരവർക്ക്‌ ഏറ്റവും കുറഞ്ഞ സ്വാധീനമുള്ളതായിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. അപ്പോൾ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ വരുന്ന സ്‌ത്രീകളുടെ എണ്ണം ഇന്നുള്ളതിൽ നിന്നും കാര്യമായി വർധിക്കില്ല എന്നുള്ളത്‌ ഉറപ്പുള്ള കാര്യമാണ്‌. നിയമനിർമ്മാണ പ്രക്രിയയിൽ സ്‌ത്രീപക്ഷ കാഴ്‌ചപ്പാട്‌ നിർണ്ണായകമായി സ്വാധീനിക്കണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്‌ സ്‌ത്രീസംവരണം എന്ന ആശയം മുന്നോട്ട്‌ വെച്ചത്‌. ഇന്ന്‌ അധികാരരംഗത്ത്‌ നിലനിൽക്കുന്ന കടുത്ത സ്‌ത്രീവിവേചനത്തെ കുറയ്‌ക്കുന്നതിന്‌ സഹായകമായ രീതിയിലാണ്‌ സ്‌ത്രീസംവരണം നിർദ്ദേശിക്കപ്പെട്ടത്‌. ഇതിന്‌ ഭരണഘടനയുടെ വകുപ്പ്‌ 15 തന്നെ പിൻതുണയും നൽകുന്നുണ്ട്‌. എന്നിട്ടും സ്‌ത്രീസംവരണം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം നടത്താതിന്റെ ഫലമായി ഇന്ത്യൻ പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീ പ്രാതിനിധ്യം 10% ൽ താഴെ മാത്രമായ ശോചനീയമായ അവസ്ഥ ഇന്ത്യയിൽ തുടർന്നു കൊണ്ടിരിക്കുന്നു. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും മറ്റ്‌ പല വികസിത രാജ്യങ്ങളിലും നിയമനിർമ്മാണ സഭകളിൽ സ്‌ത്രീ പ്രാതിനിധ്യം 50% ആക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ ഇന്ത്യയിൽ ഈ സ്ഥിതി വിശേഷം തുടരുന്നത്‌. പുരുഷൻമാരുടേയും സ്‌ത്രീകളുടേയും സാമൂഹ്യ പദവിയുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കി 2007ൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ്‌ റിപ്പോർട്ടിലെ 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക്‌ 114 ആണ്‌. അതായത്‌ ഇന്ത്യയിലുള്ളതിനേക്കാൾ വ്യത്യാസം കൂടുതൽ ഉള്ളത്‌ 13 രാജ്യങ്ങളുടെ മാത്രമേയുള്ളൂ എന്നർത്ഥം. സ്‌ത്രീകൾക്ക്‌ കൂടുതൽ രാഷ്‌ട്രീയാധികാരം നൽകിക്കൊണ്ട്‌ മാത്രമേ ഇന്നത്തെ ഇന്ത്യൻ സ്‌ത്രീയുടെ സാമൂഹ്യ പദവിയിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കൂ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്ത്‌ ഏതാണ്ട്‌ 50% രാജ്യങ്ങളിലും യു.എൻ. നിർദ്ദേശാനുസരണം തന്നെ നിയമനിർമ്മാണ സഭകളിൽ മൂന്നിലൊന്ന്‌ സ്‌ത്രീ സംവരണം ഉറപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ വനിതാ സംവരണ ബിൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ പാസാക്കണമെന്ന്‌ കേന്ദ്രസർക്കാരിനോടും അതിനുവേണ്ടിയുള്ള സമ്മർദ്ദം ചെലുത്താൻ എല്ലാ പുരോഗമന കാഴ്‌ചപ്പാടുള്ള പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 45-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

സംഘടനാരേഖ

സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി

പസിഡന്റ്‌ ടി പി കുഞ്ഞിക്കണ്ണൻ വൈസ്‌പ്രസിഡന്റുമാർ ആർ ബി രാജലക്ഷ്‌മി എൻ കെ ശശിധരൻപിള്ള ജനറൽ സെക്രട്ടറി വി വിനോദ്‌ സെക്രട്ടറിമാർ സി പി സുരേഷ്‌ബാബു ടി പി ശ്രീശങ്കർ പി വി വിനോദ്‌ ട്രഷറർ പി മുരളീധരൻ സബ്‌കമ്മറ്റി കൺവീനർമാർ വികസനം കെ പി രവിപ്രകാശ്‌ വിദ്യാഭ്യാസം സി മധുസൂദനൻ പ്രസിദ്ധീകരണം സി എം മുരളീധരൻ പരിസരം ടി ഗംഗാധരൻ കല-സംസ്‌കാരം വി വി ശ്രീനിവാസൻ ജെന്റർ ഇ വിലാസിനി ആരോഗ്യം ഡോ.വിജയകുമാർ അംഗങ്ങൾ എ എം ബാലകൃഷ്‌ണൻ കെ വി ജാനകി പി വി സന്തോഷ്‌ വി ബിന്ദു ഇ അബ്‌ദുൾഹമീദ്‌ കെ എൻ ഗണേഷ്‌ കെ വി സാബു വി ജി ഗോപിനാഥൻ പി എസ്‌ ജൂന കെ ജി രാധാകൃഷ്‌ണൻ എ പി സരസ്വതി വി ആർ രഘുനന്ദനൻ ടി പി സുരേഷ്‌ബാബു പി എ തങ്കച്ചൻ എ പി മുരളീധരൻ വി വി ഷാജി എ ആർ മുഹമ്മദ്‌ അസ്‌ലം കെ വി വിജയൻ കെ ആർ മനോജ്‌ ജി രാജശേഖരൻ ലില്ലി കർത്താ പി കെ സോമൻപിള്ള ഡോ.ആർ.വി.ജി മേനോൻ പി എസ്‌ രാജശേഖരൻ എൻ ജഗജീവൻ ജില്ലാ സെക്രട്ടറിമാർ കാസർഗോഡ്‌ പി കുഞ്ഞിക്കണ്ണൻ കണ്ണൂർ പി വി ദിവാകരൻ വയനാട്‌ വി കെ മനോജ്‌ കോഴിക്കോട്‌ കെ രാധൻ മലപ്പുറം പി രമേഷ്‌കുമാർ പാലക്കാട്‌ കെ അരവിന്ദാക്ഷൻ തൃശൂർ എം എ മണി എറണാകുളം എൻ യു മാത്യു ഇടുക്കി എൻ ഡി തങ്കച്ചൻ കോട്ടയം വി എസ്‌ മധു ആലപ്പുഴ പി ജയരാജ്‌ പത്തനംതിട്ട എച്ച്‌ അൻസാരി കൊല്ലം മടന്തങ്കോട്‌ രാധാകൃഷ്‌ണൻ തിരുവനന്തപുരം പി ഗോപകുമാർ ഇന്റേണൽ ഓഡിറ്റർമാർ പി സി സോമസുന്ദരൻ ടി പി ശ്രീധരൻ സബ്‌കമ്മറ്റി ചെയർമാൻമാർ വികസനം സി പി നാരായണൻ വിദ്യാഭ്യാസം എം പി പരമേശ്വരൻ പ്രസിദ്ധീകരണം സി ജെ ശിവശങ്കരൻ പരിസരം കെ ശ്രീധരൻ കല-സംസ്‌കാരം കാവുമ്പായി ബാലകൃഷ്‌ണൻ ജെന്റർ ടി രാധാമണി ആരോഗ്യം ഡോ.കെ പി അരവിന്ദൻ

സ്വാഗതസംഘം പ്രവർത്തനങ്ങൾ

നാലാം തവണയാണ്‌ തൃശൂരിൽ സംസ്ഥാന വാർഷികം നടന്നത്‌. ഇതിനുമുമ്പ്‌ 4-ാം വാർഷികവും 17-ാം വാർഷികവും 30-ാം വാർഷികവും തൃശൂരിലായിരുന്നു. 2007 സപ്‌തംബർ 19ന്‌ ആണ്‌ സംഘാടക സമിതി രൂപീകരിച്ചത്‌. ലോകസഭാംഗം പി ആർ രാജൻ ചെയർമാനും ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ കൺവീനറുമായ സ്വാഗതസംഘമാണ്‌ സംഘാടന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. വിപുലമായ അനുബന്ധ പരിപാടികൾ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നടന്നു. ഇരിങ്ങാലക്കുടയിൽ ഇ.കെ.എൻ പഠന കേന്ദ്രവുമായി സഹകരിച്ചു നടന്ന കേരള നെൽവയൽ നീർത്തട സംരക്ഷണ സെമിനാർ ശ്രദ്ധേയമായിരുന്നു. പ്രൊഫ.വി ആർ രഘുനന്ദനൻ,ഫ്രാൻസിസ്‌ ദേവസഹായം,ഡോ.എസ്‌ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിന്റെ വികസനവും വിഭവസമാഹരണവും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ പ്രസ്‌തുത വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഒരു നല്ല തുടക്കമായിരുന്നു. അരണാട്ടുകര ജോൺ മത്തായി സെന്ററിൽ നടന്ന സെമിനാറിൽ ബിരുദബിരുദാനന്തര വിദ്യാർത്ഥികളും സാമ്പത്തിക ശാസ്‌ത്ര അധ്യാപകരും സാമൂഹ്യ പ്രവർത്തകരുമായ നിരവധി പേർ പങ്കെടുത്തു. കേരള ധനകാര്യ വകുപ്പ്‌ മന്ത്രി ഡോ.തോമസ്‌ ഐസക്‌ സെമിനാർ ഉദ്‌ഘാടനം ചെയ്‌തു. ഡോ.പി പി പിള്ള,ഡോ.കെ എൻ ഹരിലാൽ,പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ,ഡോ. പിനാകി ചക്രവർത്തി,ഡോ.കെ പി മാണി,ആർ മോഹൻ,പ്രൊഫ.സി രവീന്ദ്രനാഥ്‌,ഡോ.മാർട്ടിൻ പാട്രിക്‌,ഡി ഷൈജൻ,പ്രൊഫ.സി സി ബാബു എന്നിവർ സംസാരിച്ചു. ജനുവരി 19ന്‌ നടന്ന കേരളത്തിനൊരു സമഗ്ര ഊർജ ആസൂത്രണം എന്ന സെമിനാറിൽ ജി മധുസൂദനൻ ഐ.എ.എസ്‌,പ്രൊഫ.വി കെ ദാമോദരൻ,സി ആർ നീലകണ്‌ഠൻ,ഡോ.ആർ.വി.ജി മേനോൻ എന്നിവർ സംസാരിച്ചു. ഡോ.എം പി പരമേശ്വരൻ മോഡറേറ്ററായിരുന്നു. റേച്ചൽ കഴ്‌സൺ ജന്മ ശതാബ്‌ദി സെമിനാർ തൃശൂർ സെന്റ്‌തോമസ്‌ കോളേജിൽ നടന്നു. പ്രൊഫ.എം കെ പ്രസാദ,്‌ ഡോ.രതിമേനോൻ,പ്രൊഫ.കെ ശ്രീധരൻ എന്നിവർ പങ്കെടുത്തു. ഇതിനനുബന്ധമായി വിദ്യാർത്ഥികൾക്കായി ക്വിസ്‌ മത്സരവും നടന്നു. ഫെബ്രുവരി 3ന്‌ മതിലകത്ത്‌ വെച്ചു നടന്ന വിദ്യാഭ്യാസവും വികേന്ദ്രീകരണവും സെമിനാറിൽ സി മധുസൂദനൻ,ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ,ടി കെ മീരാഭായി,സി എ നസീർ തുടങ്ങിയവർ സംസാരിച്ചു. 2007 നവംബർ 16,17 തിയ്യതികളിലായി പ്രൊഫ.ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട്‌ സംഘടിപ്പിച്ച മാധ്യമ ശിൽപശാല കേരളവർമ്മ കോളേജിൽ നടന്നു. 50 പേർ പങ്കെടുത്തു. ടി വി അച്യുതവാര്യർ ശിൽപശാല ഉദ്‌ഘാടനം ചെയ്‌തു. മാതൃഭൂമി ന്യൂസ്‌ എഡിറ്റർ എം പി സുരേന്ദ്രൻ,പ്രസ്‌ക്ലബ്‌ സെക്രട്ടറി എ സേതുമാധവൻ,പ്രിൻസിപ്പാൾ പ്രൊഫ.ആർ ഗോപാലകൃഷ്‌ണൻ,കാവുമ്പായി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. തുടർന്ന്‌ നടന്ന `ടെലിവിഷനും ജനങ്ങളും' ചർച്ചയിൽ ജെയ്‌സൺ ചാമവളപ്പിൽ(സൂര്യ ടി.വി),ശ്രീകല(ഇന്ത്യാവിഷൻ),സതീഷ്‌(കൈരളി)തുടങ്ങിയവർ പങ്കെടുത്തു. വാർത്താഘടനയും വാർത്താമൂല്യങ്ങളും എന്ന വിഷയം എം പി സുരേന്ദ്രൻ അവതരിപ്പിച്ചു. പത്രപ്രവർത്തനത്തിന്റെ പ്രായോഗിക പരിശീലനത്തിന്‌ കെ രമ(ദേശാഭിമാനി)നേതൃത്വം നൽകി. `ജീവിതശൈലിയും ആരോഗ്യവും' ക്ലാസുകളുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ നടന്നു. ലോനപ്പൻ നമ്പാടൻ എം പി ഉദ്‌ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ ഓഫിസർ ആശാവിജയൻ ക്ലാസെടുത്തു. ജനുവരി 30ന്‌ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച്‌ നടത്തിയ കായിക വിദ്യാഭ്യാസം പ്രസക്തിയും പ്രശ്‌നങ്ങളും സെമിനാർ ഫാദർ ഡോ.ജോസ്‌ തെക്കൻ(പ്രിൻസിപ്പൽ ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട)ഉദ്‌ഘാടനം ചെയ്‌തു. ടി വിവേകാനന്ദൻ(ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌)മോഡറേറ്ററായിരുന്നു. റിഫോംസ്‌&ഹെൽത്ത്‌ പ്രാക്‌ടീസ്‌ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ (ഡോ.അനിൽ,ടി.കെ.എം കോളേജ്‌ മടമ്പം കണ്ണൂർ),ഫിസിക്കൽ എഡ്യുക്കേഷൻ റിപ്രൊസ്‌പെട്‌കീവ്‌സ്‌ & പ്രൊസ്‌പെക്‌ട്‌സ്‌(ഡോ.എം ആർ ഡിനു,ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി സെന്റർ,പയ്യന്നൂർ),ആഗോളവത്‌കരണത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും(ബിജു ലോന,ഗവ.കോളേജ്‌ മാനന്തവാടി) കായിക വിദ്യാഭ്യാസം ആർക്ക്‌ ? എന്തിന്‌ ? എങ്ങനെ ? (ഡോ.ബി പി അരവിന്ദ, ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട) എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ 8 ദിവസങ്ങളിലായി തൃശൂർ കോർപ്പറേഷൻ ഓഫീസിന്‌ മുന്നിൽ നടന്ന സാംസ്‌കാരിക സദസ്സ്‌ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഗാനസദസ്സ്‌,പ്രഭാഷണങ്ങൾ,കവിതാലാപനം എന്നീ പരിപാടികളാണ്‌ നടന്നത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പാടി വേണു,ഡോ.സുകുമാർ അഴീക്കോട്‌, വൈശാഖൻ,മുല്ലനേഴി,തങ്കംടീച്ചർ,പ്രൊഫ.കെ വി ബേബി,ഇ എം സുരജ,മുരുകൻ കാട്ടാക്കട,പ്രൊഫ.എം കെ പ്രസാദ്‌,ഡോ.സി ജോർജ്‌ തോമസ്‌,ഡോ.എൻ രമാകാന്തൻ,ഡോ.കെ ജി രാധാകൃഷ്‌ണൻ,ടി കെ മീരാഭായി,ഡോ.ഇ ജെ ജെയിംസ്‌,രാവുണ്ണി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സാസ്‌കാരിക സദസിൽ പങ്കെടുത്തു. വാർഷികത്തിന്റെ ഭാഗമായി പതിനൊന്നു ലക്ഷം രൂപയുടെ ശാസ്‌ത്ര പുസ്‌തകങ്ങൾ തൃശൂർ ജില്ലയിൽ പ്രചരിപ്പിക്കാൻ സ്വാഗതസംഘത്തിന്‌ കഴിഞ്ഞു. പുസ്‌തക പ്രചാരണം തൃശൂർ മേയർ ആർ ബിന്ദു ജനറൽ കൺവീനറിൽ നിന്ന്‌ പുസ്‌തകം വാങ്ങിക്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. വാർഷികത്തിന്റെ ലോഗോ പ്രകാശനം ജനുവരി 12 ന്‌ കേരള നിയമസഭാ സ്‌പീക്കർ കെ രാധാകൃഷ്‌ണൻ നിർവ്വഹിച്ചു. സമ്മേളനത്തിൽ സംഘടിപ്പിച്ച പ്രദർശനങ്ങൾ ശ്രദ്ധേയമായി. സ്വാഗതസംഘം പ്രദർശന സബ്‌കമ്മറ്റി തയ്യാറാക്കിയ ശാസ്‌ത്രം ചരിത്രത്തിൽ പാനൽ,കേരളവർമ്മ കോളേജ്‌ ചരിത്ര വിഭാഗം തയ്യാറാക്കിയ ഹിസ്റ്റോറിക്ക,യുവസംഗമം ചങ്ങാതിമാർ തയ്യാറാക്കിയ പാനലുകൾ,കുടുംബശ്രീ ഉൽപ്പന്നങ്ങൾ,ഐ.ആർ.ടി.സിയുടെ നീർത്തടാധിഷ്‌ഠിത വികസനം മോഡൽ,ഡെക്കോപാഷ്‌ തുടങ്ങിയവയാണ്‌ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്‌.

"https://wiki.kssp.in/index.php?title=നാല്പത്തഞ്ചാം_വാർഷികം&oldid=4525" എന്ന താളിൽനിന്ന് ശേഖരിച്ചത്