അജ്ഞാതം

"പഠനവും ഭരണവും മലയാളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
ബ്രിട്ടീഷ് സാമ്രാജ്യത്വം നമ്മുടെ സാമൂഹ്യ ജീവിതത്തിൽ നൽകിയ ഏറ്റവും വിനാശകരവും ഭൂരവ്യാപക വുമായ കെടുതികളിലൊന്ന്, ഈ പുതിയ വർഗത്തിന്റെ സൃഷ്ടിയാണ്. ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചില്ലായിരുന്നെങ്കിൽ, ആധുനിക ശാസ്ത്രവും നവീനാശയങ്ങളും ഇന്ത്യയിൽ കപ്പലിറങ്ങില്ലായിരുന്നു എന്നു പറയുന്നതു ശരിയല്ല. എന്നാൽ, ബ്രിട്ടീഷുകാർ ഇവിടെ ഭരണം നടത്തിയില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു പുതിയ വർഗം ജനിക്കില്ലായിരുന്നു എന്നതു തീർച്ച. കോളേജിൽ പോയി ആംഗല രീതി യിൽ വിദ്യാഭ്യാസം നേടി ബ്രിട്ടീഷ് സർവീസിൽ കയറിക്കൂടിയവർ മിക്കവാറും സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരായിരുന്നു. ജീവിതത്തിലും ചിന്തയിലും ഇംഗ്ലീഷുകാരനെ അനുകരിച്ചുകൊണ്ട്, ജനജീവിത വുമായി ബന്ധമില്ലാത്ത സുഖഭോഗത്തുരുത്തുകളിൽ, ഭരണകൂടത്തിന്റെ സംരക്ഷകരും സേവകരുമായി ഇവരങ്ങനെ വിരാജിച്ചു. പിന്നീട് പിന്നീട് എണ്ണത്തിൽ പെരുകിവന്ന ഈ വിഭാഗത്തിലെ അംഗങ്ങ ളായിരുന്നു സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് ഭരണയന്ത്രത്തിന്റെ പ്രധാന മേട്ടാണികൾ. സമാധാനപരമായ അധികാരക്കൈമാറ്റം ഇത്തരം ഐ.സി.എസ്സ്. മേധാവികളെയും അവരുടെ താഴെക്കിടയിലുള്ളവരെയും ഇന്ത്യയിലെ ജനാധിപത്യ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കി. ഇന്ത്യയുടെ ദേശീയ താല്പര്യങ്ങളോടോ സ്വതന്ത്ര്യ സമരങ്ങളോടോ ഒരിക്കലും കൂറുപുലർത്തിയിട്ടില്ലാത്ത ഈ ഐ.സി. എസ്സ്. വർഗത്തിന്റെ പിൻമുറക്കാരാണ്, ഇന്നും നമ്മുടെ ഭരണകൂടത്തിന്റെ ഊടും പാവുമായി വർത്തിക്കുന്നത്. അതേസമയം, വിശദാംശങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ഇവിടെ നിലനില്ക്കുന്നത്; പണ്ട് മെക്കാളെ പ്രഭു ആവിഷ്‌കരിച്ച വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടാണ്. എഞ്ചിനീയർ ക്കും ഡോക്ടർക്കും ഡ്രൈവർക്കും സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നതുപോലെ ഭരണ കർത്താവിനും സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്ന് ഈ മേധാവി വർഗം കരുതുന്നു. ഏറ്റവും പരമമായ വൈദഗ്ധ്യമാവട്ടെ തങ്ങൾ പണ്ടു പഠിച്ച ബ്രിട്ടീഷ് ചട്ടക്കൂട്ടിൽ നിന്നുരുത്തിരിഞ്ഞതാണെന്നും ഇവർ വിശ്വസിക്കുന്നു. ചിരസമ്മതമായ ആചാരങ്ങൾക്ക് കടുകിട മാറ്റം വരുത്താൻ സമ്മതിക്കാത്ത ഈ വരേണ്യവിഭാഗമാണ്, ഏതു കക്ഷിയുടെ ഗവണ്മെന്റ് അധികാരത്തിൽ വന്നാലും, യഥാർത്ഥ ഭരണാധി കാരികാരികൾ.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, സംസ്ഥാനങ്ങളിലെ ഭരണം ബന്ധപ്പെട്ട പ്രാദേശിക ഭാഷകളിലായി ക്കൂടെ എന്ന ആവശ്യം ഉയർന്നപ്പോൾ, നൂറായിരം പ്രശ്‌നങ്ങളുന്നയിച്ച് അതിനെ ഉള്ളിൽനിന്നും നിരുത്സാഹപ്പെടുത്തിയത് ഭരണയന്ത്രം തിരിക്കുന്ന ഈ ബ്യൂറോക്രാറ്റുകളായിരുന്നു. ഭരണം പ്രാദേശിക ഭാഷയിലാവുന്നത് ശുഭലക്ഷണമല്ലെന്നു കണ്ട സമ്പന്നവിഭാഗവും ഇവരോടൊപ്പം കൂടി. എന്താണു ജനങ്ങളുടെ ഭാഷയിൽ ഭരണം നടത്തുന്നതിൽ ഇവർക്കിത്ര വിരോധം? ഭരണം മാതൃഭാഷയിലായാൽ ജനങ്ങൾക്ക് കാര്യങ്ങൾ കുറേശ്ശേ മനസ്സിലായിത്തുടങ്ങും. അതോടെ ഭരണകാര്യങ്ങളിൽ ബഹുജന പങ്കാളിത്തം വർധിക്കും. ഭരണ നടത്തിപ്പിൽ ജനകീയ പങ്കാളിത്തം വർധിക്കുന്നത് സ്വന്തം താല്പര്യങ്ങൾ ക്ക് ഹാനികരമാണ് എന്നും മുൻകൂട്ടിക്കാണുന്നവരാണ്, എക്കാലത്തും ഇതിനെ എതിർത്തിട്ടുള്ളത്. ബ്യൂറോക്രസിയെ സംബന്ധിച്ചിടത്തോളം ഇതിൽ പ്രത്യേക താല്പര്യം കൂടിയുണ്ട്. എക്കാലത്തും ഒരു ന്യൂനപക്ഷത്തിന്റെ മാത്രം സൗഭാഗ്യമായിരുന്നു ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനവും ഇംഗ്ലീഷുകാരന്റെ സാങ്കേതിക രീതികളിലുള്ള പരിശീലനവും സൃഷ്ടിച്ച മായാവലയാണ് തങ്ങളെ അർധദിവ്യന്മാരായ ഒരു പ്രത്യേക വിഭാഗമാക്കി ഉയർത്തിയത്. തങ്ങളുടെ ആ പദവിയിലുള്ള നിലനില്പിന്നടിസ്ഥാനവും ഇതുതന്നെ. ഭരണം പ്രാദേശിക ഭാഷയിലാക്കണമെന്നാവശ്യപ്പെടുന്ന ധിക്കാരികൾ, ഈ മായാവല മാന്തിക്കീറുകയാണ് ചെയ്യുന്നത്. സ്വന്തം അന്തസ്സിൽ താല്പര്യമുള്ള ആർക്കെങ്കിലും മനസ്സറിഞ്ഞ് ഇതംഗീകരിക്കാൻ കഴിയുമോ? ജനങ്ങളുടെ യഥാർത്ഥമായ ഏതാവശ്യത്തെയും സാങ്കേതികത്വത്തിന്റെ ചുവപ്പ് നാടയിൽ കുരുക്കി ഞെക്കിക്കൊല്ലാൻ മടിയില്ലാത്ത അതേ ബ്യൂറോക്രസി തന്നെയാണ് ഔദ്യോഗിക ഭാഷാമാറ്റത്തെ പിടിച്ചുകെട്ടാൻ കയറുമായി പിന്നിൽ വന്നു നില്ക്കുന്നത്. ജനകീയമായ ഒരാവശ്യത്തെ നേരിട്ടെതിർ ക്കാൻ അവർക്കു ധൈര്യമില്ല. അതുകൊണ്ട് പിന്നിൽ നിന്നു കുത്തുന്നു. ഭരണത്തിന്റെ ദിവ്യതേജസ്സു താ ങ്ങാൻ നാട്ടുഭാഷയ്ക്കു കരുത്തില്ല, സാങ്കേതിക പദങ്ങളില്ല, ടെപ്‌റൈറ്ററില്ല, ചുരുക്കെഴുത്തില്ല, ഉദ്യോഗസ്ഥന്മാർക്കു പരിശീലനമില്ല എന്നിങ്ങനെ അനേകം തടസ്സങ്ങൾ മാറ്റത്തിന്റെ വഴിയിൽ അവർ ഒന്നിനു പിറകെ മറ്റൊന്നായി ഉയർത്തിക്കൊണ്ടിരിക്കും. ചുരുക്കത്തിൽ, ഭരണം മാതൃഭാഷയിലാക്ക ണമെന്ന് എത്ര ശക്തിപൂർവം ജനങ്ങൾ ആവശ്യപ്പെടുന്നുവോ, അത്രയും കരുത്തോടെ സമൂഹത്തിലെ നിക്ഷിപ്ത താല്പര്യക്കാരും ബ്യൂറോക്രസിയും അതിനെ എതിർത്തുകൊണ്ടിരിക്കും. ഇവിടെ സന്മനസ്സിന്റെ പ്രശ്‌നമില്ല, താല്പര്യത്തിന്റേതുമാത്രം.  

ഭരണവും വിദ്യാഭ്യാസമാധ്യമവും മാതൃഭാഷയിലാക്കണമെന്നത് കേവലം ഭാഷാസ്‌നേഹത്തിന്റെ പ്രശ്‌നമല്ലെന്നു പറഞ്ഞുവല്ലൊ. ജനാധിപത്യപരമായ ഒരവകാശത്തിന്റെ പ്രശ്‌നമാണത്. ഭാഷാപരമായ കെട്ടുപാടുകൾ ഭരണത്തിൽ ജനങ്ങൾക്കുള്ള പങ്കാളിത്തം തടയാൻ പാടില്ല. അതിനപ്പുറം, പണ്ട് ബ്രിട്ടീഷുകാരൻ സൃഷ്ടിച്ച, സാമൂഹികമായ ചേരിതിരിവിനും, ഒരു പ്രത്യേക വിഭാഗത്തിന്റെ മേധാവിത്ത ത്തിനും എതിരായ നീക്കവുമാണ്. ഇംഗ്ലീഷ് മീഡിയത്തിലുള്ള മോഡൽ സ്‌കൂളുകളും പബ്‌ളിക്ക് സ്‌കൂളു കളും വഴി ആ ചേരിതിരിവിന്റെ വിത്തുകൾ ഇന്നും നാട്ടിൽ പറന്നു നടക്കുന്നു. ഭരണവുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് മറ്റു രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെക്കാൾ മാന്യതയും അധികാരവും നൽകിയത്--സിവിൽ സർവീസിന് സാമൂഹിക ജീവിതത്തിൽ മേധാവിത്തം നൽകിയത്--ബ്രിട്ടീഷ് ഭരണാധികാരികൾ സമൂഹത്തെ ചേരികളായി വേർതിരിച്ചു നിർത്താൻ കരുതിക്കൂട്ടി ഒരുക്കിയ വിദ്യയാണ്. നേരത്തെപ്പറഞ്ഞ വരേണ്യവർഗത്തിന്റെ സൃഷ്ടിയിൽ കൂടിയാണ് അവർ ഇതു സാധിച്ചത്. സിവിൽ സർവീസിനെ മറ്റു മണ്ഡലങ്ങളിൽനിന്ന് ഉയർത്തി നിർത്തുന്ന ഈ ക്രൂരത ബ്രിട്ടീഷുകാരന്റെ സ്വന്തം രാജ്യത്തുപോലും നിലവിലില്ല. കോളനികളെ അടക്കി ഭരിക്കാൻവേണ്ടി അവർ ചെയ്ത കൊടുംചതിയാണിത്. ജാതിയുടേതെന്ന പോലെ, ഇംഗ്ലീഷിൽ ഭരണം നടത്തുന്ന മേധാവി വർഗത്തിന്റെ ചേരിതിരിവും ഇന്ത്യൻ സാമൂഹ്യവ്യവസ്ഥിതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ പുത്തൻ സവർണ മേധാവിത്തം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഒന്നാം ഘട്ടമാണ്; ഭരണത്തെ മലയാളം പഠിപ്പിക്കൽ.

'''
'''
ബോധനഭാഷ
ബോധനഭാഷ
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7666" എന്ന താളിൽനിന്ന് ശേഖരിച്ചത്