പരിഷത്ത് പിന്നിട്ട അമ്പത് വർഷങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:54, 17 മാർച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yuvasamithichangathi (സംവാദം | സംഭാവനകൾ) (→‎എന്തല്ല പരിഷത്ത്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

എന്തല്ല പരിഷത്ത്

പരിഷത്ത്‌ ഒരു രാഷ്‌ട്രീയ പാർടിയല്ല. എന്നാൽ പരിഷദ്‌ പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്‌ട്രീയപാർടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും.പക്ഷേ, രാഷ്‌ട്രീയപ്പാർട്ടികൾക്ക്‌ ഉപകരിക്കുമാറാകുക എന്നതല്ലപരിഷത്തിന്റെ ലക്ഷ്യം.


പരിഷത്ത്‌ ഒരു ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം , മെഡിക്കൽ ക്യാമ്പുകൾ, ടെലവ്‌ കുറഞ്ഞ വീട്‌ നിർമ്മാണം , അടുപ്പ്‌ സ്ഥാപിക്കൽ , ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പര്‌ഷത്തിന്റെ ലക്ഷ്യം അത്‌ മാത്രമല്ല.


പരിഷത്ത്‌ ഒരു കേവല സാംസ്‌കാരിക സംഘടലയല്ല. കലാപരിപാടികൾ . പൊതുയോഗങ്ങൾ , മത്സരങ്ങൾ , ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.


പരിഷത്ത്‌ ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും , അധ്യാപകർക്കും , നാട്ടുകാർക്കും ക്ലാസുകൾ ലടത്തുക . സയൻയ്‌ ക്ലബ്‌ , സയൻസ്‌ കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ അത്‌ മാത്രമല്ല.


പരിഷത്ത്‌ #ൊരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ , നാടിന്‌ ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ്‌ , കേരളത്തിന്റെ സമ്പത്ത്‌ , പരിസര മലിനീകരണം , പരിസ്ഥിതി സംരക്ഷണം , തുടങ്ങിയ പല തുറകളിലും ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.


പരിഷത്ത്‌ ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്‌ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക്‌ ഉപകരിക്കുന്ന വിവരങ്ങളും ജനങ്‌ഘൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം ഏത്‌ മാത്രമല്ല.


പരിഷത്ത്‌ ഒരു പ്രസിദ്ധീകരണ ശാലയല്ല. ഒട്ടേറെ ശാസ്‌ത്രപുസ്‌തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രചാരണത്തിൽ അതിയായ താത്‌പര്യമുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത്‌ മാത്രമല്ല.


പരിഷത്ത്‌ ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്‌ത്രീയമായ ജീവിത വീക്ഷണം വളർത്തുവാനായി പരിഷത്ത്‌ പരിശ്രമിക്കുന്നു. എന്നീൽ കാരണത്തെ വിട്ട്‌ കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത്‌ പരഷത്തിന്റെ രീതിയല്ല.


(1982 ലെ പ്രവർത്തക പരിശാലന രേഖയിൽ നിന്ന്‌)

ആർക്കൊക്കെ പരിഷത്ത് പ്രവർത്തകരാകാം ?

പരിഷത്ത്‌ പിന്നിട്ട വഴികൾ

ചരിത്ര പശ്ചാത്തലം

രൂപീകരണം

മലയാളത്തിലെ ശാസ്‌ത്ര സാങ്കേതിക പദങ്ങൾ

ശാസ്‌ത്രഗതിയുടെ പ്രകാശനം

ശാസ്‌ത്രകേരളം , യുറീക്ക

എബ്ലം

ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌

സാധാരണ ജനങ്ങൾക്ക്‌ ശാസ്‌ത്രബോധവും ശാസ്‌ത്രീയ വിജ്ഞാനവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1962 ൽ പ്രവർത്തനമാരംഭിച്ച ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ 1974 ൽ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം അംഗീകരിച്ചപ്പോൾ അർത്ഥഗർഭമായ മറ്റൊരു ഉത്തരവാദിത്തം കൂടി സ്വയം ഏറ്റെടുക്കുകയുണ്ടായി. സാമ്പത്തിക ഉൽപാദന പ്രവർത്തന മേഖലകളിലേക്ക്‌ പ്രവർത്തനമ വ്യാപിപ്പിക്കുക എന്നത്‌. അങ്ങനെ മാത്രമേ പ്രസ്‌തുത മുദ്രാവാക്യം അംഗീകരിച്ചപ്പോൾ അർത്ഥം ലഭിക്കുകയുള്ളൂ. നിലവിലഉള്ള സമ്പദ്‌വ്‌.വസ്ഥയുടെ ഗതികത്തിൽ ബഹുഭൂരിപക്ഷവും തുടർച്ചയായി ദരിദ്രവത്‌കരിക്കപ്പെടുകയും അവരുടെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം ധനികവത്‌കരിക്കപ്പെടുകയും ചെയ്യുക എന്ന ഗതികത്തിൽ നിർണയകമായ മാറ്റം വരുത്താൻ അതിനെ പൂർണ്ണമായും കീഴ്‌മേൽ മറിക്കൽ അല്ലാതെ മറ്റൊന്നുമല്ല സാമൂഹിക വിപ്ലവം.. ദരിദ്രവത്‌കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിൽപ്പെട്ട വിവിധ ജനവിഭാഗങ്ങൾ തങ്ങളുടേതായ മാർഗങ്ങളിലൂടെ ഈ സാമൂഹ്യ വിപ്ലവത്തിനായി പ്രയത്‌നിക്കുന്നുണ്ട്‌. അവരുടെ കയ്യിൽ ശാസ്‌ത്രം, അതിന്റെ വ്യാപകമായ അർത്ഥത്തിൽ തന്നെ, ശക്തമായ ആയുധമായിത്തീരണം. ഇതാണ്‌ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യത്തിന്റെ അർത്ഥം.സ്വഭാവികമായും ശാസ്‌ത്ര സാഹിത്യ പരിഷത്തിന്‌ അതിന്റെ പ്രവർത്തന മേഖല ഗണ്യമായി വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ സമ്പത്ത്‌

ഒന്നര പതിറ്റാണ്ടുകാലത്തെ ഇടവേളക്ക്‌ ശേഷം കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത്‌ മുൻസിപ്പൽ തെരഞ്ഞെടുപ്പ്‌ 1979 -ൽ പ്രഖ്യാപിച്ചു. പരിഷത്തിന്റെ വികസന കാഴ്‌ച്ചപ്പാട്‌ പൊതുപ്രവർത്തകരിലും ജനപ്രതിനിധികളിലും എത്തിക്കാനുള്ള സന്ദർഭമായി അത്‌ ഉപയോഗിക്കാൻ തീരുമാനിക്കപ്പെട്ടു. 1976 ൽ കേരളത്തിന്റെ സമ്പത്ത്‌ എന്ന ശ്രദ്ധേയമായ ഗ്രന്ഥത്തോടെയാണ്‌ പരിഷത്ത്‌ വികസനരംഗത്ത്‌ ഇടപെടലുകൾക്ക്‌ തുടക്കമിടുന്നത്‌. 1976 ൽ തന്നെ കേരളത്തിന്റെ സമ്പത്ത്‌ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യാപകമായ ബഹുജന ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. കേരളത്തിന്റെ സമ്പത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരള വികസന പരിപ്രേഷ്യം എന്ന കുറിപ്പ്‌ അടിസ്ഥാന രേഖയായി. തെരഞ്ഞടുപ്പിന്‌ മുൻപ്‌ സ്ഥാനാാർത്ഥികൾക്കും ശേഷം വിജയികൾക്കും വികസന രേഖ അവതരിപ്പിച്ച്‌ പ്രതികരണം ആവശ്യപ്പെട്ടുകൊണ്ടുള്ള രീതിയായിരുന്നു.

പീച്ചി പ്രവർത്തക ക്യാമ്പ്‌

== പ്രകൃതി സമുഹം ശാസ്‌ത്രം ക്ലാസുകൾ ==

== ശാസ്‌ത്ര പുസ്‌തകങ്ങൾ - സമ്മാനപ്പെട്ടി പ്രകാശനം ==

ഗ്രാമശാസ്‌ത്ര സമിതി ബുള്ളറ്റിൻ പ്രകാശനം

1977 79 കാലഘട്ടങ്ങളിലാണ്‌ സംസ്ഥാനത്തുടനീളം 700 ഓളം ഗ്രാമശാസ്‌ത്ര സമിതികൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. ഗാരാമശാസ്‌ത്ര സമിതി പ്രവർത്തകർക്ക്‌ കൈപുസ്‌തകം ഉണ്ടായതും ഗ്രാമങ്ങൾ തോറും ഗ്രാമ വികസന ചർച്ചകൾ സംഘടിപ്പിച്ചതും സമിതി പ്രവർത്തനങ്ങൾക്ക്‌ ഉത്തേജനമേകി. മലപ്പുറമ ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ നടന്ന ഗ്രാമവികസന സർവെ ഈ രംഗത്തെ ഏറ്റവും ശ്രദ്ദേയമയ പ്രവർത്തനമായിരുന്നു. പിന്നീട്‌ ഒരു പതിറ്റാണ്ടിനു ശേഷം ആരംഭിച്ച പഞ്ചായത്ത്‌ തല വിഭവ ഭൂപട നിർമാനത്തിന്റേയും സമഗ്ര ആസൂത്രണത്തിന്റേയും ബീജം വാഴയൂരിലെ പ്രവർത്തനമായിരുന്നു. ശാസ്‌ത്ര സാംസ്‌കാരിക ജാഥ - കാവേരി മുതൽ പൂവ്വച്ചൽ വരെ

സൈലന്റ്‌ വാലി പ്രമേയം

ചാലിയാർ

വാഴയൂർ ഗ്രാമവികസന സർവെ

മുണ്ടേരി മാർച്ച്‌

ഭൊപ്പാൽ കൂട്ടക്കൊല

സാക്ഷരതാ ക്ലാസുകൾ

ഐ.ആർ.ടി.സി

മാലിന്യം - പരിസ്ഥിതി

നിരോധിക്കേണ്ട മരുന്നുകൽ

ബാലോൽസവങ്ങൽ

മനുഷ്യനും ചുറ്റുപാടും 1977

== സൈലന്റ്വാലി - ചാലിയാർ വികസനവും വൈദ്യുതിയും ==

ഭാവികേരളം - സുവനീറുകൾ 22,23,24,25-ാംവാർഷികം

വലപ്പാട് വനിതാശിബിരം

സാക്ഷരത

വിഭവഭൂപടം

1991 ൽ തുടക്കം കുറിച്ച പഞ്ചായത്തുതല വിഭവഭൂപട നിർമ്മാണം അധികാര വികേന്ദ്രീകരണം ഫലപ്രദമാക്കാനും തങ്ങൾക്കുകിട്ടിയ അധികാരം ഉപയോഗിക്കാനും ഉള്ള കഴിവ്‌ ജനങ്ങൾക്കുണ്ടാവണം .1991 ൽ തുടക്കം കുറിച്ച പഞ്ചായത്തുതല വിഭവഭൂപട നിർമ്മാണമാണ്‌ അത്‌.

വിഭവഭൂപട നിർമാണത്തിൽ നാലുഘട്ടങ്ങളുണ്ട്‌. പഞ്ചായത്തു തലത്തിൽ പരിശീലിപ്പിക്കപ്പെടുന്ന സന്നദ്ധ പ്രവർത്തകർ വഴി നിശ്ചിത വിവരങ്ങൾ ശേഖരിച്ച്‌ ഭൂപടത്തിൽ രൂപപ്പെടുത്തുന്ന വാളന്ററി മാപ്പിംഗ്‌ ആണ്‌ ഒന്നാമത്തേത്‌. കുറേക്കൂടി സങ്കീർണമായ വിവരങ്ങൾ ശാസ്‌ത്രജ്ഞർ നേരിട്ട്‌ ശേഖരിച്ച്‌ അടയാളത്തെടുത്തുന്ന സയിന്റിഫിക്‌ മാപ്പിംഗ്‌ ആണ്‌ രണ്ടാമത്തേത്‌. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആറുതരത്തിലുള്ള ഭൂപടങ്ങൾ തയ്യാറാക്കാനുള്ള പ്രവർത്തനമാണ്‌ മൂന്നാമത്തേത്‌. ഒടുവിലത്തെ ഘട്ടത്തിൽ ഭൂപടങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലും നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു. 1991 ൽ ച.കി. മീറ്ററിലേറെ മൊത്തം വിസിതീർണമുള്ള 23 പഞ്ചായത്തുകളിൽ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കി. കല്യാശ്ശേരി അടുത്ത വർഷം കല്യാശ്ശേരി പഞ്ചായത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും അതിന്റെ അട്‌സ്ഥാനത്തിൽ പഞ്ചായത്ത്‌ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി രൂപീകരിച്ചു കൊണ്ട്‌ പ്രവർത്ത്‌നം ആരംഭിക്കുകയും ചെയ്‌തു.

ജനകീയാസൂത്രണ പരിപാടി

ജനകീയാസൂത്രണ പരിപാടിയിൽ പദ്ധതി നടത്താനുള്ള സാമ്പത്തിക സഹായം ലഭിച്ച അഞ്ചു പഞ്ചായത്തുകളിൽ - മയ്യിൽ , ഒഞ്ചിയം , മാടക്കത്തറ , കുമരകം , മെഴുവേലി ,- മുഴുവൻ സമയ പ്രവർത്തകരെ നിയോഗിച്ചു. ജനകീയാസൂത്രണ പരിപാടി പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന വിവിധങ്ങളായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

1. റിസോഴ്‌യ്‌ അപ്രൈസൽ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിനുള്ള പരിശീലനം 2. മണ്ണ്‌ - ജല സംരക്ഷണം , വിദ്യാഭ്യാസം, ആരോഗ്യം ശിൽപശാലകൾ 3. നീരൊഴുക്കു ഭൂപട നിർമ്മാണ സർവേ 4. കാർഷിക വികസന ശിൽപശാല 5. ദ്വിതീയ വിവര ശേഖരണം - സംസ്ഥാന പരിശീലനം 6. ഡോക്‌ടർമാരുടെ സംഗമം 7. സ്‌ത്രീ പദവി പഠനം - ശിൽപശാല 8. വാട്ടർഷെഡ്‌ പ്രോജക്‌ട്‌ 9. പ്രോജക്‌ടുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം 10. സാമൂഹ്യ സാമ്പത്തിക സർവേ


ജലസാക്ഷരത

കേരള പഠനം

കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ വിശദമായ പഠനമാണ്‌ കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്‌മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്‌. ആറായിരത്തിനടുത്ത്‌ വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ്‌ നടന്നത്‌. 2006 ൽ പഠനറിപ്പോർട്ട്‌ പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട്‌ അയ്യായിരത്തോളം പരിഷത്ത്‌ പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.

പഠനത്തിന്റെ സവിശേഷതകൾ

ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഇന്നേ വരെ ചെയ്‌തതിൽ വെച്ച്‌ ഏറ്റവും വലിയ പഠന പരിപാടിയാണ്‌ കേരളപഠനം.

പഠനത്തിന്റെ വ്യാപ്‌തി, വൈപുല്യം,രീതിശാസ്‌ത്രത്തിന്റ പുതുമ, ശാസ്‌ത്രീയത നിലനി?ത്തിക്കൊണ്ടു തന്നെ ജനകീയമായ നി?വഹണം ഇവയെല്ലാം എടുത്തു പറയാവുന്ന പ്രത്യേകതകളാണ്‌.

കേരള വികസനവുമായി ബന്ധപ്പെട്ട പരിഷത്‌ ഇടപെടലിന്റെ സ്വാഭാവികമായ വളർച്ചയാണ്‌ കേരള പഠനം. വികസനവുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതോടൊപ്പം അവയെ മുന്നോട്ട്‌ നയിക്കുന്നതിന്‌ സഹായകമായ പഠന പ്രവർത്തനങ്ങളിലും പരിഷത്ത്‌ പങ്കാളിയായി. 1987 ൽ നടത്തിയ ആരോഗ്യ സർവ്വെ ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ്‌.

കേരളം എങ്ങനെ ജീവിക്കുന്നു: എങ്ങനെ ചിന്തിക്കുന്നു എന്നാണ്‌ ഈ പഠനത്തിലൂടെ പരിഷത്ത്‌ അന്വേഷണവിധേയമാക്കിയത്‌.

2002 ഏപ്രിലിൽ കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ശാസ്‌ത്ര മേഖലകളിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ചു കൊണ്ട്‌ ഇഉട ൽ വെച്ചു നടത്തിയ ആശയ സംവാദത്തോടെയാണ്‌ ഈ പഠന ആലോചന വരുന്നത്‌.. കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിയെക്കുറിച്ചുള്ള സംവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിച്ചേരൽ.

കേരള സമൂഹത്തിൽ കാണുന്ന നിരവധി വൈരുധ്യങ്ങളെക്കുറിച്ച്‌ (പുത്തൻ വ്യാപാരങ്ങളും നഗരവത്‌കരണവും കൊഴുക്കുമ്പോൾ തന്നെ നമ്മുടെ കർഷകർ ആത്മഹത്യ ചെയ്യുന്നു, തൊഴിലില്ലായ്‌മ പെരുകുമ്പോൾ തന്നെ പണിയെടുക്കാൻ ആളുകളെ കിട്ടാതെ വരുന്നു, താഴ്‌ന്ന ഉത്‌പാദന നിരക്കുള്ളപ്പോൾ തന്നെ ഉപഭോഗത്തിന്റെ കൂടിയ നിരക്ക്‌ ലരേ..) വിശദമായി പഠിക്കേണ്ടതുണ്ട്‌ എന്ന നിഗമനത്തിൽ പരിഷത്ത്‌ എത്തിച്ചേർന്നു. സാമൂഹ്യ സാമ്പത്തിക ഘടകങ്ങളോടൊപ്പം വിവിധ ജനവിഭാഗങ്ങളുടെ കാഴ്‌ചപ്പാടിലുള്ള മാറ്റങ്ങൾ കൂടി കണക്കിലെടുക്കണമെന്ന അഭിപ്രായമാണ്‌ ചർച്ചകളിലൂടെ പ്രകടിപ്പിക്കപ്പെട്ടത്‌.

കേരളത്തിലെ ജനങ്ങൾക്കിടയിലെ, ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിത സൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ, തൊഴിലില്ലായ്‌മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ,വിദ്യാഭ്യാസ ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ഒരന്വേഷണമാണ്‌ കേരളപഠനം.

സമൃദ്ധിയുടേയും ഉപഭോഗാസക്തിയുടേതുമായ ഒരു ലോകവും പാർശ്വവത്‌കരിക്കപ്പെടുന്നവരുടെ മറ്റൊരു ലോകവും, അതാണ്‌ ഇന്നത്തെ കേരളം. ഈ വൈരുധ്യത്തിന്റെ ഉള്ളറകളിലേക്ക്‌ പ്രവേശിക്കാനുള്ള ഒരു ശ്രമമാണ്‌ കേരളപഠനം.

കേരളപഠനത്തിന്റെ ലക്ഷ്യങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാം.

1 കേരളത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു (വരുമാനം, തൊഴിൽ, ചെലവ്‌, ഉപഭോഗം, ഭൗതികപരിസ്ഥിതി) എന്നതിനെക്കുറിച്ച്‌ വിശകലനം നടത്താനാവശ്യമായ പൊതുവിവരങ്ങൾ ശേഖരിക്കുക.

2 സാമൂഹ്യസാമ്പത്തികസ്ഥിതി, തൊഴിൽ, ജാതി, മതം. രാഷ്‌ട്രീയം, മാധ്യമം ഇവയൊക്കെ ജീവിത സാഹചര്യങ്ങളേയും, നിലപാടുകളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന്‌ മനസ്സിലാക്കുക.

3 ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്‌തുകൊണ്ട്‌, പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ചർച്ചകളിലേക്ക്‌ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കുക.

4 വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്‌നങ്ങൾ കണ്ടെത്തുക.

...................

.....................

.......................

അമ്പതാം വാർഷികം

വേണം മറ്റൊരു കേരളം

ജനസംവാദയാത്രകൾ

വികസന സംഗമം-കോൺഗ്രസ്‌ 2013

നിഗമനങ്ങൾ സമത്വം വികസനം സ്ഥായിത്വം