പരിഷത്ത് വിക്കി:പകർപ്പവകാശം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12:58, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ('പരിഷത്ത് വിക്കി അനുവർത്തിക്കുന്ന പകർപ്പവകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിഷത്ത് വിക്കി അനുവർത്തിക്കുന്ന പകർപ്പവകാശാനുമതി, ക്രീയേറ്റീവ് കോമൺസ് നൽകുന്ന സ്വാതന്ത്ര്യം അതേയർത്ഥത്തിൽ, അതിന്റെ ഉള്ളടക്കത്തിലേക്കു പ്രവേശനസ്വാതന്ത്യം നൽകുന്നവയാണ്. ക്രീയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് അഥവാ സ്വതന്ത്രമായി പങ്കുവയ്ക്കൽ പോലെ എന്നാണ് ഈ തത്ത്വം അറിയപ്പെടുന്നത്. അതായത്, പരിഷത്ത് വിക്കിയിലെ ഉള്ളടക്കങ്ങൾ പകർത്താനും, പരിഷ്കരിക്കാനും, പുനർവിതരണം ചെയ്യാനും - അപ്രകാരം പരിഷ്കരിച്ച പതിപ്പിൽ സമാനസ്വാതന്ത്ര്യം മറ്റാളുകൾക്ക് നൽകുകയും, അതിനുപയോഗിച്ച പരിഷത്ത് വിക്കിയിലെ ലേഖനത്തിന്റെ രചയിതാക്കൾക്ക് അംഗീകാരം നൽകുകയും ചെയ്യുമെങ്കിൽ (ഈ ആവശ്യം നിറവേറ്റാൻ, ലേഖനത്തിലേക്ക് ഒരു നേർകണ്ണി നൽകിയാൽ മതിയാകും) - അനുവാദം നൽകുന്നു. അപ്രകാരം, പരിഷത്ത് വിക്കിയിലെ ലേഖനങ്ങൾ എന്നെന്നും സ്വതന്ത്രങ്ങളായിരിക്കുകയും, ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന വിധം ചില നിയന്ത്രണങ്ങളോടെ, ആർക്കും ഉപയോഗിക്കാവുന്നതുമായിരിക്കും.

ക്രീയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് എന്ന പകർപ്പവകാശഅനുമതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ ക്രീയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് 4.0 വെബ്‌സൈറ്റിൽ ലഭ്യമാണ്