അജ്ഞാതം


"പരിസ്ഥിതിനിയമങ്ങൾ ഒരുപരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,63,478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:49, 25 ഏപ്രിൽ 2018
തിരുത്തലിനു സംഗ്രഹമില്ല
(' '''പരിസ്ഥിതിനിയമങ്ങൾ ഒരുപരിചയം പുസ്തകത്തിൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 367: വരി 367:


പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധചട്ടവും ഒന്നിച്ച് ഉപയോഗിച്ചായിരിക്കും ബന്ധപ്പെട്ട രംഗങ്ങളിൽ സാധുവായ ഫലം ഉറപ്പാക്കാനാകുക.
പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധചട്ടവും ഒന്നിച്ച് ഉപയോഗിച്ചായിരിക്കും ബന്ധപ്പെട്ട രംഗങ്ങളിൽ സാധുവായ ഫലം ഉറപ്പാക്കാനാകുക.
=== പരിസ്ഥിതി നഷ്‌ടോത്തരവാദിത്തനിയമം ===
അപകടകരമോ അപായകാരികളോ ആയ വസ്തുക്കളോ പദാർഥങ്ങളോ കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്ന അപകടകാരണത്താൽ നഷ്ടം സംഭവിക്കുന്നവർക്ക് സത്വരപരിഹാരം ലഭ്യമാക്കുന്നതിലേക്ക് രൂപീകരിച്ചതാണ് ഈ നിയമം. പൊതു നഷ്ടപരിഹാരപാലന നിയമം 1991 ഇതിലേക്കായി രൂപപ്പെടുത്തി വിജ്ഞാപനം ചെയ്തിട്ടുള്ള നിയമമാണ്.
അപകടകാരിയെന്നോ അപായകാരിയെന്നോ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കണക്കാക്കാവുന്ന വസ്തുക്കൾക്ക് ഈ നിയമം ബാധകമാകുന്നു. ഉൽപാദനം, പ്രയോഗം, സംസ്‌കരണം, പാക്കേജിങ്, ശേഖരണം, കടത്തിറക്ക്, ഉപയോഗം, സംഭരണം, നിർമാർജനം, കച്ചവടം, കൈമാറ്റം എന്നിവയെല്ലാം കൈകാര്യകർതൃത്വത്തിലുൾപ്പെടുന്നു. അപകടം എന്നതുകൊണ്ട് അപ്രതീക്ഷിതമായോ യാദൃച്ഛികമോ ബോധപൂർവമല്ലാതെയോ തുടർച്ചയായിട്ടോ ആവർത്തിച്ചിട്ടോ എപ്പോഴെങ്കിലുമോ ആകസ്മികമായോ അവിചാരിതമായോ ഉണ്ടാകാവുന്ന സംഭവം എന്നും തന്മൂലം മരണമോ ശാരീരികമായ പരിക്കുകളോ നഷ്ടങ്ങളോ വസ്തുവകകൾക്കുണ്ടാകുന്ന നഷ്ടമോ നാശമോ ഉൾപ്പെടെയുള്ള സംഗതികൾ എന്നും അർഥമാക്കുന്നു. ഇൻഷൂറൻസ് എന്നതിനാൽ നഷ്ടപരിഹാരത്തിനുള്ള ഉറപ്പ് എന്നാണ് അർഥമാക്കുക.
അപകടകാരണത്താൽ മുറിവേറ്റവരോ വസ്തുവകകൾ നശിച്ചവരോ ധനനഷ്ടം ഉണ്ടായവരോ അഥവാ മരണപ്പെട്ടവരുടെ നിയമപരമായ പിൻതുടർച്ചാവകാശികളോ ഇവരിൽ ആരുടെയും നിയമപരമായി നിയോഗിക്കപ്പെട്ട പ്രതിനിധിക്കോ ഈ നിയമപ്രകാരമുള്ള അവകാശം ഉന്നയിക്കാവുന്നതാണ്. ജില്ലാ കളക്ടർമാർക്കാണ് ഇതു സംബന്ധിച്ച രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.
ചട്ടപ്രകാരമുള്ള അന്വേഷണപരിശോധനകൾ തെളിവുകൾ ശേഖരിക്കൽ, വിവരങ്ങളുടെ അവലോകനം, കക്ഷികളെ നേരിട്ട് കേൾക്കാനുള്ള അവസരം എന്നിവയെല്ലാം പൂർത്തിയാക്കി ഇതു സംബന്ധിച്ച അവാർഡ് കളക്ടർ പുറപ്പെടുവിക്കണം. അപേക്ഷ ലഭിച്ച് പരമാവധി വേഗത്തിൽ കഴിയുന്നത്ര 3 മാസങ്ങൾക്കകം തീർപ്പാക്കിയിരിക്കണം. അവാർഡ് തുക ഇൻഷ്വറർ പക്കൽ നിന്നോ അപകടത്തിനിടയാക്കിയവരിൽ നിന്നോ സ്ഥാപന ഉടമയിൽ നിന്നോ ഈടാക്കാവുന്നതാണ്. ഇക്കാര്യത്തിൽ കളക്ടർക്ക് സിവിൽ കോടതിയുടെ അധികാര അവകാശങ്ങളാണ് ഉണ്ടായിരിക്കുക.
ഇതിനു പുറമേ കേന്ദ്രസർക്കാർ വിജ്ഞാപനം വഴി ഒരു ദുരിതാശ്വാസനിധി രൂപീകരിച്ച് വ്യവസ്ഥപ്പെടാവുന്നതാണ്. പരിസ്ഥിതി ദുരിതനിവാരണ നിധി എന്നത് അറിയപ്പെടും. കേന്ദ്രസർക്കാർ ഇതിലേക്കായി രൂപീകരിച്ച് പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിപ്രകാരം ആയിരിക്കും ഈ നിധിയിൽ നിന്നും സഹായധനം ലഭ്യമാക്കുക. ഇതു സംബന്ധിച്ച അവകാശം മറ്റേതൊരു നിയമപ്രകാരമുള്ള അവകാശവാദത്തിനും ഒപ്പം നിലനിൽക്കുന്നതായിരിക്കും. അപകടനഷ്ടപരിഹാരത്തുക കഴിച്ചുള്ള ധനസഹായമാകും ഈ നിധിയിൽ നിന്ന് ലഭ്യമാകുക.
ഈ നിയമപരിപാലനാർഥം കേന്ദ്രസർക്കാർ അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനും ഏതൊരു സ്ഥലത്തും പ്രവേശിക്കാനോ പരിശോധന നടത്താനോ തെരച്ചിൽ നടത്താനോ അധികാരമുണ്ടായിരിക്കുന്നതാണ്.
ഇതിനുപുറമേ അപകടസാധ്യത കണക്കിലെടുത്ത് സ്ഥാപനം അടച്ചുപൂട്ടാനോ പ്രവർത്തനം നിർത്തിവക്കാനോ ജല-വൈദ്യുതി-അസംസ്‌കൃതവസ്തു ലഭ്യത തടയാനോ അധികാരം ഉണ്ടായിരിക്കുന്നതാണ്. ഇതിനൊപ്പം കോടതിയിൽ നിന്നും തടസ്സ ഉത്തരവ് നേടിക്കൊണ്ട് സ്ഥാപന നടത്തിപ്പ് തടയാനും കഴിയുന്നതാണ്.
ഈ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനത്തിന് ചുരുങ്ങിയത് 1 മ്മ വർഷം മുതൽ പരമാവധി 6 വർഷംവരെ തടവോ ഒരു ലക്ഷം രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ കൃത്യം ആവർത്തിക്കുന്നതായി തെളിഞ്ഞാൽ 2 മുതൽ 7 വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ വിധിക്കാവുന്നതാണ്. ഈ നിയമചട്ടങ്ങൾക്ക് കീഴിലുള്ള മാർഗനിർദേശപ്രകാരം പ്രവൃത്തിക്കാതിരിക്കാതിരിക്കുകയോ വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്താൽ 3 മാസം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും ചേർത്തോ ശിക്ഷ നൽകാവുന്നതാണ്. സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേറ്റുകൾ അവയിലെ ഉദ്യോഗസ്ഥ ജീവനക്കാർ തുടങ്ങിയവരുടെ കൃത്യങ്ങൾക്ക് അവയുടെ ഉത്തരവാദിത്തകർത്താക്കൾക്ക് നഷ്ടപരിഹാര ബാധ്യത കൽപിക്കപ്പെടുന്നതായിരിക്കും. കേന്ദ്രസർക്കാർ നിയോഗിക്കുന്ന അധികാരസ്ഥരുടെ പരാതിയിന്മേൽ മാത്രമേ ഈ വിഷയത്തിൽ കോടതികൾ ഉടപെടുന്നതിന് പാടുള്ളൂ. 60 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി വേണം നിയമനടപടി സ്വീകരിക്കേണ്ടത്.
ഈ നിയമനടത്തിപ്പ് സംബന്ധിച്ച് ഉപദേശ നിർദേശങ്ങൾ നൽകുന്നതിലേക്കായി ഒരു ഉപദേശകസമിതിക്ക് രൂപം നൽകാവുന്നതാണ്. കേന്ദ്രസർക്കാരിന്റെ പ്രതിനിധികളായ 3 ഉദ്യോഗസ്ഥർ ഇൻഷൂറൻസ് കമ്പനി പ്രതിനിധികളായ 2 പേർ സ്ഥാപനഉടമകളുടെ 2 പ്രതിനിധികൾ, ഇൻഷൂറൻസ് രംഗത്തെ വിദഗ്ധരായ 2 പേർ എന്നിങ്ങനെയായിരിക്കും ഉപദേശകസമിതിയംഗത്വം. കേന്ദ്രസർക്കാരിന്റെ പ്രതിനിധികളിൽ ഒരാളായിരിക്കും ഉപദേശകസമിതി അധ്യക്ഷൻ.
ഈ നിയമനടത്തിപ്പിനായുള്ള ചട്ടങ്ങൾ രൂപപ്പെടുത്താനുള്ള അധികാരം കേന്ദ്രസർക്കാരിനായിരിക്കും. ഏതെല്ലാം നഷ്ടപരിഹാരസാധ്യതകളുണ്ടെന്നത് നിയമം പട്ടികപ്പെടുത്തുന്നു.ൗ
=== പരിസ്ഥിതി ട്രിബ്യൂണൽ നിയമം ===
1992-ലെ റിയോ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി ദൂഷണത്തിനും ചൂഷണത്തിനും കാരണമാകുന്നവർക്കുള്ള ബാധ്യതയും ഉത്തരവാദിത്തവും നിശ്ചയിക്കുക, പരിസ്ഥിതി മലിനീകരണം ഉൾപ്പെടെയുള്ളവക്ക് വിധേയരാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരമാർഗവും ഉപാധിയും തീർപ്പാക്കുക തുടങ്ങിയവ മുൻനിർത്തിയുള്ള നിയമനിർമാണമാണ് ദേശീയ പരിസ്ഥിതി ട്രിബ്യൂണൽ നിയമം-1992. തർക്കങ്ങളും വ്യവഹാരങ്ങളും കാലതാമസം ഒഴിവാക്കി തീർപ്പാക്കാനും സത്വരപരിഹാര സാധ്യത ഉറപ്പാക്കാനുമാണ് അർധനീതിന്യായ സ്വഭാവത്തോടെയുള്ള ദേശീയ പരിസ്ഥിതി ട്രിബ്യൂണൽ രൂപീകരണ വ്യവസ്ഥ ഉൾക്കൊള്ളുന്ന ഈ നിയമത്തിന് അവസരം ഒരുങ്ങിയത്.
ഈ നിയമം അപകടം എന്ന പദം നിർവചിച്ച് ചേർത്തിരിക്കുന്നു. അവിചാരിതവും അപ്രതീക്ഷിതവും മനഃപൂർവം അല്ലാത്തതുമായ തുടർച്ചയായോ ആവർത്തിച്ചോ തകരാറുണ്ടാക്കുന്ന സംഭവം എന്നാണ് അപകടം എന്നത് നിർവചിച്ചിട്ടുള്ളത്. അതായത് വേണ്ടത്ര മുൻകരുതൽ എടുക്കാത്തതിനാലോ ഉപേക്ഷയാലോ അബദ്ധവശാലോ ബോധപൂർവമായ നിഷേധത്താലോ ഉണ്ടാകാവുന്ന അപകടങ്ങൾ നിർവചനപരിധിക്ക് പുറത്താണ്.
ഉടമ എന്നതിന് അർഥമാക്കുന്നത് വിനാശകാരിയായ വസ്തുവിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ കൈവശമോ ഉള്ളതോ അപകടസമയം സ്ഥാപനപങ്കാളിയോ മാനേജരോ ഡയറക്ടറോ നിർവഹണ അധികാരിയോ ആയിട്ടുള്ളതോ ആയ വ്യക്തി എന്നാണ്. യഥാർഥ നിയമലംഘകനെ പരാമർശിച്ചിട്ടില്ലാത്തതിനാൽ അപകട ഉത്തരവാദിത്തത്തിൽ നിന്ന് ഉടമസ്ഥർക്കും അധികാരികൾക്കും ഒഴിവുകഴിവ് നേടാനാകും.
നഷ്ടപരിഹാരം എന്നത് 1991-ലെ പൊതുബാധ്യതാ ഇൻഷൂറൻസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിർണയിക്കുന്ന പരിധികൾക്ക് വിധേയമായിരിക്കും എന്ന് നിജപ്പെടുത്തുക വഴി പ്രായോഗിക സാധ്യത പരിമിതപ്പെട്ടിരിക്കുകയും ചെയ്യുന്നു.
നഷ്ടപരിഹാരം. വിനാശകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുക വഴി വ്യക്തിയുടെ ജീവനോ സ്വത്തിനോ പരിസ്ഥിതിക്കോ അപകടമോ ദോഷമോ നഷ്ടമോ സംഭവിച്ചാൽ അതിന് നഷ്ടപരിഹാരം നൽകാൻ അപകടത്തിന് ഉത്തരവാദിയായ ആൾ ബാധ്യസ്ഥനായിരിക്കും. തനിക്ക് അപകടഫലമായി ഇത്രയിത്ര നഷ്ടം ഇങ്ങനെയിങ്ങനെ സംഭവിച്ചു എന്ന് വാദിക്ക് തെളിയിക്കാനാകും. എന്നാൽ കുറ്റാരോപിതന്റെ അനാസ്ഥയോ ഉപേക്ഷയോ തെളിയിക്കാൻ വാദിക്ക് ബാധ്യതയില്ല. അപകടഫലമായുണ്ടാകുന്ന രോഗങ്ങളെയും ഈ വകുപ്പ് പരിഗണനയിൽ എടുക്കുന്നു. ഒന്നിലേറെ സംഭവങ്ങൾ ഉൾപ്പെടുന്നതാണ് നഷ്ടകാരണമെങ്കിൽ അവ ഓരോന്നിനും ഉത്തരവാദികളായവർക്കിടയിൽ നഷ്ടപരിഹാര ബാധ്യത വിഭജിച്ച് സാധകമാക്കാവുന്നതാണ്. അതിനുള്ള തീർപ്പ് ട്രിബ്യൂണൽ പുറപ്പെടുവിക്കേണ്ടതാണ്.
വ്യക്തിയുടെ മരണം, സ്ഥിരമായോ താൽകാലികമായോ പൂർണമായോ ഭാഗികമായോ സംഭവിക്കുന്ന വൈകല്യം, അസ്വാസ്ഥ്യം, ധനനഷ്ടം, പരിസ്ഥിതി മലിനീകരണം, പ്രകൃതിവിഭവശോഷണം, സ്വകാര്യസ്വത്ത് നഷ്ടം, എന്നിവക്ക് പുറമേ പരിസ്ഥിതി ദുരന്തങ്ങളോ അപകടങ്ങളോ തടയാനോ ഒഴിവാക്കാനോ വേണ്ടിയോ സംരക്ഷണത്തിനോ പുനരധിവാസത്തിനോ വേണ്ടിയോ സർക്കാർ, തദ്ദേശഭരണസ്ഥാപനം എന്നിവക്ക് വരുന്ന ചെലവുകൾ വന-പരിസ്ഥിതി നാശമോ തൊഴിൽ വ്യാപാരനഷ്ടമോ തടസ്സമോ എല്ലാം ഈ നഷ്ടപരിഹാരബാധ്യതയിൽ ഉൾപ്പെടുന്നു.
എന്നാൽ അപകടങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കുന്നതിനുള്ളതോ നിയന്ത്രിക്കാനുള്ളതോ ആയ കടമ ഈ നിയമം മുന്നോട്ടു വയ്ക്കുന്നില്ല. തൊഴിലിടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ ഒഴികെ മറ്റാർക്കെങ്കിലും സംഭവിക്കുന്ന അപകടമോ നഷ്ടമോ പരിഹരിക്കുന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. തൊഴിലാളിക്കുള്ള നഷ്ടപരിഹാരം തൊഴിൽ നിയമവ്യവസ്ഥപ്രകാരമോ കരാർനിയമപ്രകാരമോ നിർണയിക്കപ്പെടുകയാണ്. മൗലികാവകാശത്തിനും ഭരണഘടനാപരിരക്ഷക്കുമുള്ള സാധ്യത ഇവിടെ പരിമിതപ്പെടുന്നു.
ഈ നിയമപരിധിയിൽ നിന്ന് ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ സർക്കാരിനെത്തന്നെയോ പ്രാദേശിക ഭരണസ്ഥാപനത്തെയോ സ്വയംഭരണസ്ഥാപനങ്ങളെയോ ഒഴിവാക്കാനുള്ള അധികാരവും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്.
അപകടത്തിനിരയാകുന്ന വ്യക്തിക്കോ നിയമാനുസൃത പിൻതുടർച്ചക്കാർക്കോ ഉത്തരവാദിത്തപ്പെട്ട പ്രതിനിധിക്കോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കോ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിനോ ഗവണ്മെന്റ് അംഗീകൃത സന്നദ്ധ സ്ഥാപനത്തിനോ നഷ്ടപരിഹാര ഹർജി സമർപ്പിക്കാവുന്നതാണ്. സംഭവ തീയതി മുതൽ പരമാവധി 5 വർഷക്കാലയളവിനുള്ളിൽ 1000 രൂപയിൽ കവിയാത്ത കോടതിച്ചെലവും സഹിതം ട്രിബ്യൂണലിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. കാലപരിധി കഴിഞ്ഞ അപേക്ഷകൾ സ്വീകരിക്കപ്പെടില്ല. ഫീസ് ഇളവ് നൽകാനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണ്. ട്രിബ്യൂണൽ വിധിക്കുന്ന നഷ്ടപരിഹാരം കൈപ്പറ്റാതിരിക്കുകയോ ഹർജി ട്രിബ്യൂണൽ മുമ്പാകെ ഇല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ 1991-ലെ പൊതുബാധ്യതാ ഇൻഷൂറൻസ് നിയമപ്രകാരമുള്ള നഷ്ടപരിഹാര നടപടി സ്വീകരിക്കാവുന്നതാണ്.
നഷ്ടപരിഹാര ഹർജി പരിഗണിക്കുന്നതിൽ സിവിൽ കോടതിയുടെ എല്ലാ അവകാശ അധികാരങ്ങളും ട്രിബ്യൂണലിന് ഉണ്ടായിരിക്കുന്നതാണ്.
- കക്ഷികളെയും സാക്ഷികളെയും വിളിച്ചുവരുത്തുക
- സത്യപ്രസ്ഥാവത്തിന്മേൽ മൊഴി രേഖപ്പെടുത്തുക
- രേഖകളും മറ്റും വിളിച്ചു വരുത്തി തെളിവെടുക്കുക
- സത്യവാങ്മൂലം സ്വീകരിക്കുക, തെളിവായി കരുതുക
- കമ്മീഷനെ നിയോഗിച്ച് തെളിവെടുക്കുക
- മുൻവിധിന്യായമോ എക്‌സ്പാർട്ടി തീരുമാനമോ പുനപരിശോ ധിക്കുക
- അന്തിമവിധിന്യായം പുറപ്പെടുവിക്കുക
തുടങ്ങിയ അധികാരങ്ങൾ ട്രിബ്യൂണലിന് ഉണ്ടായിരിക്കുന്നതാണ്. നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം നഷ്ടപരിഹാരം തേടിയിട്ടുണ്ടെങ്കിൽ ആയത് ഇവിടെ കുറവുചെയ്യാനും നിയമം അനുശാസിക്കുന്നു.
ട്രിബ്യൂണലിന് മുമ്പാകെ വരുന്ന ഹർജികൾ പരിഗണിക്കുക, ചുരുങ്ങിയത് ഒരു നിയമവിദഗ്ധനും ഒരു സാങ്കേതികവിദഗ്ധനും അടങ്ങിയ ബഞ്ചുകൾ ആയിരിക്കും. യുക്തമായ അവസരത്തിൽ അധ്യക്ഷന്റെ നിയോഗമനുസരിച്ച് ഏകോപന ബഞ്ചുകളിലൂടെയും വ്യവഹാരങ്ങൾ പരിഗണിക്കാവുന്നതാണ്. ദില്ലിയിലായിരിക്കും ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബഞ്ച് പ്രവർത്തിക്കുക. കേന്ദ്രസർക്കാർ തീരുമാനത്തിന് വിധേയമായി പ്രാദേശിക ബഞ്ചുകൾ രൂപീകരിക്കാവുന്നതാണ്.
ചെയർപേഴ്‌സൺ - സുപ്രീംകോടതി/ഹൈക്കോടതി ജഡ്ജി പദവിയോ രണ്ടു വർഷമെങ്കിലും ഉപാധ്യക്ഷപദവിയോ വഹിച്ചിട്ടുള്ള വ്യക്തി.
വൈസ്‌ചെയർപേഴ്‌സൺ - ഹൈക്കോടതി ജഡ്ജി, രണ്ടുവർഷത്തിൽ കുറയാതെ കേന്ദ്രസർക്കാർ സെക്രട്ടറി, ചുരുങ്ങിയത് മൂന്നുവർഷമെങ്കിലും ട്രിബ്യൂണൽ അംഗം ആയിരുന്ന വ്യക്തി.
അംഗം - ഹൈക്കോടതി ജഡ്ജി, നിയമസേവനമേഖലയിൽ 1-ാം ഗ്രേഡ് ഓഫീസറായി മൂന്നു വർഷ സേവനപരിചയമുള്ള വ്യക്തി, ജുഡീഷ്യൽ അംഗം.
- ശാസ്ത്രസാങ്കേതിക പരിസ്ഥിതി വിഷയങ്ങളിൽ പരിജ്ഞാനവും പരിചയവും ഉള്ള വ്യക്തി സാങ്കേതികാംഗം.
എന്നിങ്ങനെയാണ് പരിസ്ഥിതി ട്രിബ്യൂണൽ ഘടന.
ഇന്ത്യൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഇവരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിക്കായിരിക്കും. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഒരു തെരഞ്ഞെടുപ്പ് സമിതിയായിരിക്കും ശാസ്ത്രസാങ്കേതിക അംഗങ്ങളെ നിർദേശിക്കുന്നു. പരമാവധി സേവനകാലാവധി 5 വർഷം ആയിരിക്കും. ഒരു കാലാവധിയിലേക്ക് കൂടി നിയമന സാധ്യത ഉണ്ടായിരിക്കും. ചെയർപേഴ്‌സന്റെ വിരമിക്കൽ പ്രായം 70 വയസ്സും വൈസ് ചെയർപേഴ്‌സൺ 65 വയസ്സും അംഗങ്ങളുടേത് 62 വയസ്സും ആയിരിക്കുന്നതാണ്. നിയമിക്കപ്പെട്ടവർക്ക് തത്സ്ഥാനം രാജിവച്ച് ഒഴിയാവുന്നതാണ്. തെളിയിക്കപ്പെടുന്ന പെരുമാറ്റ ദൂഷ്യമോ കാര്യനിർവഹണക്ഷമതക്കുറവോ മൂലം നിയമനടപടിക്രമം പാലിച്ചുകൊണ്ട് തത്സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ചെയർപേഴ്‌സൺ പിന്നീട് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യാതൊരു പദവിയിലും നിയമന യോഗ്യത ഉണ്ടായിരിക്കുന്നതല്ല. ചെയർപേഴ്‌സൺ സ്ഥാനത്തൊഴികെ മറ്റൊരു പദവിയിലും നിയോഗിക്കപ്പെടാൻ വൈസ്‌ചെയർപേഴ്‌സണും അവകാശമുണ്ടായിരിക്കുന്നതല്ല. പരിസ്ഥിതി ട്രിബ്യൂണൽ ബഞ്ചുകൾക്കിടയിലെ അധികാരപരിധി നിർണയം കാലാകാലം കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന വിജ്ഞാപനം അനുസരിച്ചായിരിക്കുന്നതാണ്. തർക്കവിഷയങ്ങളിൽ ചെയർപേഴ്‌സന്റെ തീർപ്പ് അന്തിമം ആയിരിക്കുന്നതാണ്. ട്രിബ്യൂണൽ പരിഗണനയിലുള്ള വിഷയങ്ങളിന്മേൽ ഇതര കോടതികൾക്ക് അധികാരപരിധി ഉണ്ടായിരിക്കുന്നതല്ല. പരിഗണനാവിഷയം ഒരു ബഞ്ചിൽനിന്ന് മറ്റൊരു ബഞ്ചിലേക്ക് മാറ്റി നൽകുന്നതിനുള്ള അധികാരം ചെയർപേഴ്‌സണ് ഉണ്ടായിരിക്കുന്നതാണ്. പരിഗണനാ വിഷയങ്ങളിൽ അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായാൽ ഭൂരിപക്ഷ അംഗീകാരപ്രകാരം തീരുമാനം എടുക്കാവുന്നതാണ്. തുല്യത നിലവിൽ വന്നാൽ ചെയർപേഴ്‌സന് തന്നെയോ, മറ്റൊരു അംഗത്തെക്കൂടി ഉൾപ്പെടുത്തിയോ വിഷയം പരിഗണിച്ച് ഭൂരിപക്ഷാംഗീകാരത്തോടെ തീർപ്പാക്കാവുന്നതാണ്. ട്രിബ്യൂണൽ ഉത്തരവിന് ഒരു സിവിൽ കോടതി ഡിക്രിയുടെ മൂല്യവും നിർവഹണ ക്ഷമതയും ഉണ്ടായിരിക്കുന്നതാണ്. നഷ്ടപരിഹാരം വിധിക്കപ്പെട്ടാൽ പ്രസ്തുത തുക പൊതുനഷ്ടപരിഹാര ഇൻഷൂറൻസ് നിയമപ്രകാരമുള്ള രീതിയിൽ ഒടുക്കേണ്ടതും പരിസ്ഥിതി ദുരന്തനിവാരണ നിധിയിലേക്ക് മുതൽകൂട്ടേണ്ടതുമാണ്. നഷ്ടപരിഹാര വിതരണാധികാരം കളക്ടർമാർക്കായിരിക്കും. നഷ്ടപരിഹാര തുക ട്രിബ്യൂണൽ ഉത്തരവ് നിഷ്‌കർഷിക്കുന്ന സമയപരിധിക്കുള്ളിൽ അടയ്ക്കുന്നപക്ഷം ആയതും പലിശയും സഹിതം ഉത്തരവാദപ്പെട്ടവരിൽ നിന്നും റവന്യൂ റിക്കവറി നടപടിക്രമം വഴി ഈടാക്കാവുന്നതാണ്. ട്രിബ്യൂണലിന് ഇടക്കാലതീർപ്പോ അന്തിമ തീർപ്പോ തിരുത്തൽ വിധിയോ നൽകാവുന്നതാണ്.
ഇടക്കാല തീർപ്പുകൾക്കുമേൽ അപ്പീൽ നിലനിൽക്കുന്നതല്ല. അന്തിമതീർപ്പുകൾക്കുമേൽ നിയമം അനുശാസിക്കുന്ന കാരണങ്ങളാൽ സുപ്രീംകോടതിയിൽ അപ്പീൽ ഫയലാക്കാവുന്നതാണ്. തർക്കകക്ഷികളുടെ സമ്മതത്തോടെ മാത്രമേ അപ്പീൽ നിലനിൽക്കുകയുള്ളൂ. പ്രഥമ തീർപ്പിന് ശേഷം 90 ദിവസങ്ങൾക്കുള്ളിൽ അപ്പീൽ ഫയലാക്കിയിരിക്കണം. നഷ്ടപരിഹാരവിധിയുണ്ടെങ്കിൽ പ്രസ്തുത തുക ഒടുക്കുന്ന മുറയ്ക്കായിരിക്കും അപ്പീൽ പരിഗണിക്കപ്പെടുക. യുക്തവും സ്വീകാര്യവുമായ കാരണത്താൽ അപ്പീൽ കാലാവധിയിൽ ഇളവ് അനുവദിക്കാൻ കോടതിക്ക് കഴിയുന്നതാണ്.
ട്രിബ്യൂണൽ ഉത്തരവ് ലംഘിക്കുകയോ വീഴ്ചവരുത്തുകയോ നിഷേധിക്കുകയോ ചെയ്യുന്ന പക്ഷം 3 വർഷം വരെ തടവോ 10 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കപ്പെടാവുന്നതാണ്. കമ്പനികളോ കോർപ്പറേഷനുകളോ സർക്കാർ വകുപ്പുകളോ ചെയ്യുന്ന കൃത്യങ്ങൾക്ക് തത്സമയം അവയുടെ ഉത്തരവാദപ്പെട്ട അധികാരസ്ഥരായിരുന്നവർ ബാധ്യസ്ഥരായിരിക്കുന്നതാണ്. ഈ നിയമത്തിന് പ്രാബല്യം നൽകുന്നതിനുതകുന്ന ചട്ടങ്ങൾക്ക് രൂപം നൽകി നിർവഹണത്തിൽ വരുത്താനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ടായിരിക്കുന്നതാണ്.ൗ
=== ദേശീയ പരിസ്ഥിതി അപ്പലേറ്റ് അതോറിറ്റി ===
വ്യവസായങ്ങൾ, വ്യവസായപ്രക്രിയകൾ, വ്യവസായ സമുച്ചയങ്ങൾ, പ്രക്രിയാ സമുച്ചയങ്ങൾ എന്നിവയിൽ സ്വീകരിച്ചിരിക്കേണ്ട പരിസ്ഥിതി സംരക്ഷണ നടപടികൾ സംബന്ധിച്ച തീരുമാനങ്ങൾക്കുമേൽ അപ്പീൽ കേൾക്കുന്നതിനും തീർപ്പാക്കുന്നതിനുമായി ദേശീയ അപ്പലേറ്റ് അതോറിറ്റി രൂപീകരിക്കുന്നതിനായുള്ള നിയമം 1997-ൽ അംഗീകൃതമായി. 1997 ജനുവരി 30-ന് ആ നിയമം പ്രാബല്യത്തിൽ വന്നു. ദില്ലി ആയിരിക്കും അപ്പലേറ്റ് അതോറിറ്റി ആസ്ഥാനം എന്ന് നിയമം അനുശാസിക്കുന്നു.
ഒരു ചെയർപേഴ്‌സൺ (അധ്യക്ഷൻ), ഒരു വൈസ് ചെയർപേഴ്‌സൺ (ഉപാധ്യക്ഷൻ), മൂന്നിൽ കവിയാത്തത്ര എണ്ണം അംഗങ്ങൾ (കേന്ദ്രസർക്കാർ നിശ്ചയിക്കുന്നതനുസരിച്ച്) എന്നിങ്ങനെയാണ് ദേശീയ പരിസ്ഥിതി അപ്പലേറ്റ് അതോറിറ്റി ഘടന.
സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആകുന്നതിന് യോഗ്യതയുള്ളവരായിരിക്കും ചെയർപേഴ്‌സണായി നിയമിക്കാൻ യോഗ്യതയുള്ളത്. കേന്ദ്രസംസ്ഥാന സർക്കാരുകളിൽ സെക്രട്ടറി പദവിയിലുള്ള രണ്ടു വർഷ പരിചയമെങ്കിലും ഉള്ള ഉദ്യോഗസ്ഥർക്കാണ് വൈസ് ചെയർപേഴ്‌സൺ പദവിക്ക് യോഗ്യതയുള്ളത്. ചെയർപേഴ്‌സൺ-വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്നതിന് ഭരണകാര്യ-നിയമ-സാങ്കേതിക-മാനേജ്‌മെന്റ് രംഗങ്ങളിൽ വൈദഗ്ധ്യവും പരിസ്ഥിതി പ്രശ്‌നപരിഹാര പരിചയവും ഉണ്ടായിരിക്കേണ്ടതാണ്. പരിസ്ഥിതി പരിപാലനം, സംരക്ഷണം, നിയമം, ആസൂത്രണ വികസനം എന്നീ രംഗങ്ങളിൽ യോഗ്യതയും വൈദഗ്ധ്യവും മുൻപരിചയവും ഉള്ളവരായിരിക്കും അംഗങ്ങളാകാൻ പരിഗണിക്കപ്പെടുക. ഇന്ത്യൻ പ്രസിഡന്റാണ് അതോറിറ്റിയുടെ നിയമന അധികാരി.
മരണം മൂലമോ രാജിവച്ചിട്ടോ ഒഴിവാക്കപ്പെട്ടിട്ടോ ചെയർപേഴ്‌സൺ സ്ഥാനത്ത് ഒഴിവുണ്ടായാൽ പുതിയ ചെയർപേഴ്‌സൺ  നിയമിക്കപ്പെടുന്നതുവരേക്കും വൈസ് ചെയർപേഴ്‌സണ് ചെയർപേഴ്‌സന്റെ സ്ഥാനം വഹിക്കാവുന്നതാണ്. ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും പദവിയിലില്ലെങ്കിൽ കേന്ദ്രസർക്കാർ നിയോഗിക്കുന്ന അംഗത്തിന് ചെയർപേഴ്‌സന്റെ അധികാരങ്ങൾ നിർവഹിക്കാവുന്നതാണ്.
അതോറിറ്റിയുടെ നിയമനകാലാവധി 3 വർഷം ആയിരിക്കും. അടുത്ത 3 വർഷത്തേക്കു കൂടി പുനർ നിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്. ചെയർപേഴ്‌സൺ 70 വയസ്സ് വരെയും വൈസ് ചെയർപേഴ്‌സൺ 65 വയസ്സുവരെയും അംഗങ്ങൾ 62 വയസ്സുവരെയും സേവനത്തിൽ തുടരാവുന്നതാണ്. പ്രസിഡന്റിന് രേഖാമൂലമുള്ള രാജിക്കത്ത് സമർപ്പിച്ച് അതോറിറ്റി പദവി ഒഴിയാവുന്നതാണ്. പുതിയ ആൾ നിയമിക്കപ്പെട്ടതുവരെയോ പരമാവധി 3 മാസക്കാലത്തേക്കോ രാജി പ്രാബല്യത്തീയതി ദീർഘിപ്പിക്കാവുന്നതാണ്. തെളിയിക്കപ്പെടുന്ന പെരുമാറ്റ ദൂഷ്യത്താലോ കാര്യനിർവഹണ ശേഷിയില്ലാതാകുകയോ ഉൾപ്പെടെ കാരണങ്ങളാൽ സ്ഥാനത്തുനിന്നും ഒഴിവാക്കുന്നതിനും പ്രസിഡന്റിന് അധികാരമുണ്ട്. ഏതെങ്കിലും സ്ഥാനത്തെ നികത്തപ്പെടാത്ത ഒഴിവ് അതോറിറ്റിയുടെ പ്രവർത്തന നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കേണ്ടതില്ലെന്ന് നിയമം അനുശാസിക്കുന്നു.
അതോറിറ്റി നടപടിക്രമം. ദേശീയ പരിസ്ഥിതി അപ്പലേറ്റ് അതോറിറ്റിയുടെ മുമ്പാകെയുള്ള നടപടിക്രമം നിയമം അനുശാസിക്കുന്ന ബന്ധപ്പെട്ട സംഗതിയിലെ പ്രാഥമിക തീർപ്പു തീയതി മുതൽ 30 ദിവസത്തിനകം അപ്പീൽ ഹാജരാക്കിയിരിക്കണം. അപ്പീൽ കാലാവധിയിൽ യുക്തവും സ്വീകാര്യവും ആയ കാരണത്താൽ ഇളവനുവദിക്കാവുന്നതാണ്.
- പരിസ്ഥിതി അനുമതി ഉത്തരവ് വിധേയർ
- പരിസ്ഥിതി അനുമതി തേടുന്ന പദ്ധതി ഉടമയോ നിയന്ത്രണ കർത്താവോ
- പരിസ്ഥിതി അനുമതി ഉത്തരവിനാൽ ബാധിക്കപ്പെടുന്ന സംഘമോ കൂട്ടമോ
- പരിസ്ഥിതി അനുമതി തേടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരു കളോ സർക്കാർ സംരംഭങ്ങളോ
- പരിസ്ഥിതി അനുമതി ആവശ്യമായ പദ്ധതി പ്രാവർത്തികതയുള്ള തദ്ദേശഭരണസ്ഥാപനമോ അധികൃതരോ ഉൾപ്പെടെയുള്ളവർക്ക് ഈ നിയമത്തിനു കീഴിൽ അപ്പീൽ സമർപ്പണ അവകാശം ഉണ്ടായിരിക്കുന്നതാണ്. സമർപ്പിക്കപ്പെടുന്ന അപ്പീൽ പരിഗണിച്ച് രേഖകൾ, തെളിവുകൾ ഇവ പരിശോധിച്ച് ബന്ധപ്പെട്ട കക്ഷികളെ കേട്ട് തീർപ്പാക്കുന്നതിന് അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. സാധാരണഗതിയിൽ സമർപ്പിക്കപ്പെടുന്ന തീയതി മുതൽ 90 ദിവസങ്ങൾക്കകമോ കാരണം വ്യക്തമാക്കിയ രേഖാമൂലമുള്ള ഉത്തരവു നൽകിക്കൊണ്ട് അടുത്ത 30 ദിവസത്തിനകമോ അപ്പീൽ തീർപ്പാക്കിയിരിക്കണം.
1908-ലെ സിവിൽ നടപടിക്രമ നിയമം അനുസരിച്ച് സിവിൽ സ്യൂട്ട് വിചാരണ ചെയ്യപ്പെടുന്നതിനുള്ള അടിസ്ഥാനാധികാരം അതോറിറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യൻ തെളിവുനിയമം അനുസരിച്ചുള്ള തെളിവുകളോ രേഖകളോ ആവശ്യപ്പെട്ട് പരിശോധിക്കുന്നതിനും കമ്മീഷനെ നിയോഗിച്ച് തെളിവു ലഭ്യമാക്കുന്നതിനോ അതോറിറ്റിക്ക് അധികാരമുണ്ട്. തീരുമാനങ്ങൾ പുനപരിശോധിക്കാനോ അപേക്ഷ റദ്ദാക്കാനോ നിരാകരിക്കാനോ നിയുക്തമായ മറ്റ് അധികാരങ്ങൾ നിർവഹിക്കാനോ അതോറിറ്റിക്ക് ചുമതലയുണ്ട്. അതോറിറ്റിയെ ഭരമേൽപിച്ചിട്ടുള്ള രംഗങ്ങളിൽ ഇതര സിവിൽകോടതി അധികാരവിനിയോഗം നിയമം വിലക്കിയിരിക്കുന്നു. അതോറിറ്റിമുമ്പാകെയുള്ള ഏതൊരു നടപടിയും ഇന്ത്യൻ ശിക്ഷാനിയമസംഹിത പ്രകാരം നിയമനീതി നടപടിക്രമമായി കരുതപ്പെടുന്നു. ആയതിനാൽ അതോറിറ്റിയുടെ തീരുമാനം നീതിന്യായസ്വഭാവമുള്ള തീരുമാനമായി കരുതപ്പെടുന്നതിനാൽ സുപ്രീംകോടതി മുമ്പാകെ അപ്പീൽ ഹർജി സ്വാഭാവികമായും നിലനിൽക്കുന്നതാണ്.
ഈ നിയമചട്ടങ്ങളുടെ ലംഘനമോ നിഷേധമോ ഉത്തരവുകളുടെ ലംഘനമോ വീഴ്ചയോ വരുത്തുന്ന പക്ഷം കുറ്റസ്ഥാപിതർക്കുമേൽ 7 വർഷം വരെ തടവോ ഒരു ലക്ഷം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്. കമ്പനികൾ, കോർപ്പറേറ്റുകൾ, സർക്കാർ വകുപ്പുകൾ, അവയുടെ ഉദ്യോഗസ്ഥ പ്രതിനിധികൾ മുതലായവർക്കുമേൽ കുറ്റസ്ഥാപനം സംഭവിക്കുന്ന പക്ഷം അവയുടെ അധികാരസ്ഥർ ബാധ്യസ്ഥരായിരിക്കുന്നതാണ്.
ഈ നിയമത്തിൻ കീഴിലുള്ള ചട്ട വ്യവസ്ഥകളും അതോറിറ്റി നടപടി ചട്ടങ്ങളും രൂപീകരിക്കാനും വിജ്ഞാപനം ചെയ്യുന്നതിനും കേന്ദ്രസർക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.ൗ
=== ദേശീയ ഹരിത ട്രിബ്യൂണൽ ===
സിവിൽ സ്വഭാവമുള്ള പരിസ്ഥിതി തർക്കങ്ങൾ തീർപ്പാക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള നിയമം 2010-ൽ നിർദേശിക്കപ്പെട്ടു. വനസമ്പത്തിന്റെയും ഇതര പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും മറ്റ് പരിസ്ഥിതി അവകാശങ്ങളുടെ പരിപാലനവുമാണ് ഈ ട്രിബ്യൂണലുകളുടെ സ്ഥാപനലക്ഷ്യം.
പരിസ്ഥിതി അവകാശപാലനം, അവകാശലംഘനത്തിന് നഷ്ടപരിഹാര ലഭ്യത, അതിന്മേലുള്ള അപ്പീൽ അപേക്ഷകയുടെ സമയബന്ധിത (ആറു മാസക്കാലയളവ്) പരിഗണനയും തീർപ്പാക്കലുകളുടെ പരിസ്ഥിതി സന്തുലന പുനഃസ്ഥാപനാർഥമുള്ള നടപടികളുടെ നടത്തിപ്പ് നിർദേശം എന്നിങ്ങനെയുള്ള അധികാരങ്ങളാണ് ദേശീയ ഹരിത ട്രിബ്യൂണലിന് ഉള്ളത്. ന്യൂഡൽഹിയിൽ കേന്ദ്രബഞ്ചും ഭോപ്പാൽ, പൂനെ, കൽക്കത്ത, ചെന്നൈ തുടങ്ങിയ ആറ് സ്ഥലബഞ്ചുകളും ഉള്ള നിലയ്ക്കാണ് ദേശീയ ഹരിതട്രിബ്യൂണൽ തുടങ്ങിയത്. ഇപ്പോൾ കൊച്ചിയിൽ സർക്യൂട്ട് സിറ്റിങ് സമ്പ്രദായങ്ങൾ ഹരിതട്രിബ്യൂണൽ പ്രവർത്തിക്കുന്നു.
നിയമത്തിന്റെ 1-ാം പട്ടികയിൽ പരാമർശിക്കുന്നതും പരിസ്ഥിതി പ്രധാനവുമായ നിർണായക തർക്കങ്ങൾ തീർപ്പാക്കുകയാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അടിസ്ഥാന അധികാരം. തർക്ക വിഷയത്തിന് ആധാരമായ സംഭവം ഉടലെടുത്ത് 6 മാസക്കാലത്തിനുള്ളിൽ ഹർജി ഹാജരാക്കിയിരിക്കണം. യുക്തമായ കാരണത്താൽ കാലയളവ് ഇളവനുവദിക്കാവുന്നതാണ്. നഷ്ടപരിഹാരവും പൂർവസ്ഥിതി പുനഃസ്ഥാപനവും ചെലവീടാക്കലും ഉൾപ്പെടെ തീർപ്പുകൾ എടുക്കാനും നടപ്പാക്കാനും ട്രിബ്യൂണലിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ ഇടക്കാല ഉത്തരവിറക്കാനും അന്തിമവിധിയിൽ തീർപ്പുകൽപിക്കാനും നിരക്കുകൾ ഏർപ്പെടുത്താനും ട്രിബ്യൂണലിന് അധികാരമുണ്ട്. ട്രിബ്യൂണലിന്റെ തീരുമാനത്തിന്മേലുള്ള അപ്പീൽ സുപ്രീംകോടതിയിൽ ഹാജരാക്കാവുന്നതാണ്.
ദേശീയ ഹരിതട്രിബ്യൂണലിന്റെ തീർപ്പോ നിർദേശമോ ഉത്തരവോ ലംഘിക്കുകയോ നിഷേധിക്കുകയോ പാലിക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യുന്ന കുറ്റം സ്ഥാപിതമാകയാൽ 3 വർഷം വരെ തടവോ 10 കോടി രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്. ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യത്തിന് ആദ്യശിക്ഷാ വിധിക്കു ശേഷമുള്ള ആവർത്തന കാലയളവിൽ പ്രതിദിനം 25000 രൂപ വീതം പിഴ ഏർപ്പെടുത്താവുന്നതാണ്. കമ്പനികളുടെയോ കോർപ്പറേറ്റുകളുടെയോ ചുമതലക്കാർക്കുമേൽ കൂട്ടുത്തരവാദിത്തം ഏല്പിക്കാനും നിയമം അനുശാസിക്കുന്നു. നിർവഹണാധികാരസ്ഥരുടെ അറിവോടെയോ സമ്മതത്തോടെയോ നിർദേശാനുസരണമോ നടക്കുന്ന കൃത്യത്തിന്മേൽ അവരെ നേരിട്ട് ബാധ്യസ്ഥരാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമത്തിൽ വ്യവഹരിക്കുന്ന ഏതൊരു കൃത്യവും നോൺകൊഗ്നൈസിബ്ൾ ആയി കരുതപ്പെടുന്നതിനാൽ പരാതിയോ ഉത്തരവോ കൂടാതെ അറസ്റ്റോ കോടതി നടപടിയോ കഴിയില്ല. പ്രഥമവിധിന്യായ തീയതി മുതൽ 90 ദിവസമാണ് സുപ്രിംകോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള കാലയളവ്. ഭരണഘടന അനുഛേദം 227 പ്രകാരം ഹൈക്കോടതികൾക്ക് ട്രിബ്യൂണൽ ഉത്തരവുകൾക്കുമേൽ പുനഃപരിശോധനാ അധികാരവും ഉപയോഗിക്കാവുന്നതാണ്.
പത്ത് വിദഗ്ധാംഗങ്ങളും പത്ത് ജുഡീഷ്യൽ അംഗങ്ങളും അടങ്ങുന്നതാണ് ഹരിതട്രിബ്യൂണലിന്റെ നിലവിലുള്ള ഘടന. ട്രിബ്യൂണലിന്റെ അധ്യക്ഷനും ഭരണത്തലവനും ഒരു ജുഡീഷ്യൽ അധികാരസ്ഥൻ ആയിരിക്കും. ഒരു വിദഗ്ധാംഗവും ഒരു ജുഡീഷ്യൽ അംഗവും വീതം അടങ്ങുന്നതായിരിക്കും ട്രിബ്യൂണൽ ബഞ്ചുകൾ. നിലവിലുള്ളതോ വിരമിച്ചതോ ആയ ഒരു സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ചെയർമാൻ ആയി നിയോഗിക്കപ്പെടേണ്ടത്. അംഗങ്ങളെ തെരഞ്ഞെടുക്കുക സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയും നിയമനാധികാരി രാഷ്ട്രപതിയും ആയിരിക്കുന്നതാണ്.ൗ
ജൈവവൈവിധ്യ സംരക്ഷണം
ജൈവവൈവിധ്യ സമ്പത്ത് സംരക്ഷിക്കുക, ജൈവവൈവിധ്യഘടകങ്ങളുടെ സുസ്ഥിരവിനിയോഗം ഉറപ്പാക്കുക, അവയുടെ ഉപാധികളോ ഘടകങ്ങളോ വിജ്ഞാനമോ ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുന്ന നേട്ടത്തിന്റെ നീതിപൂർവകമായ വിതരണം സാധ്യമാക്കുക, അനുബന്ധവിഷയങ്ങൾ നിർവഹിക്കുക എന്നിവയാണ് 2003-ലെ ജൈവവൈവിധ്യ സംരക്ഷണ നിയമലക്ഷ്യങ്ങൾ.
==== നിർവചനങ്ങൾ ====
ജൈവവൈവിധ്യം എന്നതിനാൽ എല്ലാ ജീവജാലങ്ങളെയും അവയുടെ സ്രോതസ്സുകളെയും അവയുടെ പാരിസ്ഥിതിക സങ്കീർണതകളെയും അവയുൾക്കൊള്ളുന്ന സ്പീഷീസുകളെയും അവയ്ക്കിടയിലും അവയുടെ ആവാസവ്യവസ്ഥയിലും ഉള്ള വൈവിധ്യം എന്ന് അർഥമാക്കുന്നു.
ജന്തുക്കൾ, സസ്യങ്ങൾ, സൂക്ഷ്മജീവികൾ, അവയുടെ ഭാഗങ്ങൾ, ജനിതകഘടകങ്ങൾ, ഉപോൽപന്നങ്ങൾ (മൂല്യവർധിത ഉൽപന്നങ്ങൾ ഒഴികെ) ഉൾപ്പെടെ പ്രായോഗിക ഉപയോഗമോ മൂല്യമോ ഉള്ളതോ മനുഷ്യനോ മനുഷ്യജനിതക ഘടകങ്ങളോ ഉൾപ്പെടാത്തതുമായ വിഭവങ്ങളാണ് ജൈവവൈവിധ്യസമ്പത്ത്.
ജൈവസമ്പത്തോ അവയുടെ ഘടകമോ സ്രോതസ്സോ സംബന്ധിച്ച സ്വാഭാവിക സവിശേഷത രേഖപ്പെടുത്തുക, പട്ടികപ്പെടുത്തുക, ജൈവ സ്ഥിതിവിവരശേഖരം രൂപപ്പെടുത്തുക തുടങ്ങിയ ആവശ്യം മുൻനിർത്തിയുള്ള സർവേയാണ് ജൈവവൈവിധ്യ സർവേ.
വാണിജ്യപരവും ലാഭാധിഷ്ഠിതവും ആയതും ഔഷധരംഗം, വ്യവസായം, സ്രവങ്ങൾ, ഭക്ഷ്യരസങ്ങൾ, സുഗന്ധവസ്തുക്കൾ, സൗന്ദര്യവർധകവസ്തുക്കൾ, വർണങ്ങൾ, റസിനുകൾ (നാരുകൾ), നിറങ്ങൾ, സത്തകൾ, ജീനുകൾ, ജനിതകവർഗങ്ങൾ തുടങ്ങിയവയിലുള്ള കണ്ടെത്തലുകൾ, പരമ്പരാഗത വിത്തുകൾ, കുഞ്ഞുങ്ങൾ എന്നിവയുടെ പ്രജനനം ഒഴികെയുള്ള കാർഷിക മൃഗപരിപാലന, പക്ഷിപരിപാലന, ക്ഷീരോൽപാദന, കന്നുകാലിവളർത്തൽ, തേനീച്ച വളർത്തൽ തുടങ്ങിയവ ഉൾപ്പെടുന്നതുമായ പ്രയോഗം എന്നതാണ് വാണിജ്യകാര്യ വിനിയോഗം.
ജൈവവൈവിധ്യ സമ്പത്തിന് ദീർഘകാലാടിസ്ഥാനത്തിൽ നാശമോ ശോഷണമോ സംഭവിക്കാത്തവിധം ആയതിന്റെ വിനിയോഗവും മൂല്യങ്ങളുടെ ഭാവിതലമുറയെ ലക്ഷ്യംവച്ചുള്ള ഉപയോഗവും ഉൾപ്പെടെയുള്ള സ്ഥായിത്വമുള്ള വിനിയോഗത്തെയാണ് സുസ്ഥിര വിനിയോഗം എന്ന് അർഥമാക്കുക.
എന്നാൽ ഏതെങ്കിലും സസ്യ-ജന്തു വിഭാഗങ്ങളുടെ ജനിതക ഘടകത്തിന്റെ സത്ത വേർതിരിച്ചെടുക്കാനാകാത്തവിധം ഉൾച്ചേർന്നിരിക്കുന്നതായ ജനിതക ഉൽപന്നത്തെയാണ് മൂല്യവർധിത ഉൽപന്നം എന്ന് വിളിക്കുക. ഇവയുടെ നേട്ടം ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ തീർപ്പനുസരിച്ച് വിതരണം ചെയ്യുന്ന രീതിയെ നീതിപൂർവക പങ്കുവയ്പ് എന്ന് പറയുന്നു.
ജൈവസമ്പത്ത് നിയന്ത്രണം. ജൈവസമ്പത്തിന്മേലും വിജ്ഞാപനത്തിന്മേലും വിനിമയത്തിന്മേലും ഉള്ള നിയന്ത്രണമാണ് പ്രധാനമായും നിയമം മുന്നോട്ടുവക്കുന്നത്. പട്ടികപ്പെടുത്തപ്പെട്ടിട്ടുള്ളവർക്ക് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെയല്ലാതെ ഇന്ത്യയിലുള്ളതോ രൂപപ്പെട്ടതോ ആയ ഏതെങ്കിലും ജൈവസമ്പത്തോ വിജ്ഞാനമോ അവയുടെ ഘടകമോ ഗവേഷണത്തിനായോ വാണിജ്യത്തിനായോ ജൈവസർവേക്കായോ ഉപഭോഗത്തിനായോ വിനിയോഗിക്കുവാൻ പാടില്ലാത്തതാണ്. ഇന്ത്യൻ പൗരർ അല്ലാത്തവർ, ഇന്ത്യയിൽ സ്ഥിരതാമസക്കാരല്ലാത്തവർ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടാത്തതോ പട്ടികപ്പെടാത്തതോ ആയ സ്ഥാപനങ്ങൾ, സംഘങ്ങൾ, സംഘടനകൾ, സംവിധാനങ്ങൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ജൈവവൈവിധ്യ ഉപാധികളുടെ കൈകാര്യകർതൃത്വം ജൈവവൈവിധ്യ ഗവേഷണ ഫലങ്ങളുടെ കൈമാറ്റം എന്നിവ ദേശീയജൈവവൈവിധ്യ അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ചെയ്യാൻ പാടില്ല. എന്നാൽ മുൻകൂർ അനുമതിയോടെയുള്ള സംയുക്ത ഗവേഷണപഠന പ്രക്രിയയിൽ ഉള്ള ജൈവവൈവിധ്യ കൈകാര്യത്തെയോ വിവരകൈമാറ്റത്തെയോ നിയമം ബാധിക്കുന്നില്ല. അത്തരം സംയുക്ത ഗവേഷണങ്ങൾ കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടും മുൻകൂർ അനുമതി തേടിക്കൊണ്ടുമായിരിക്കണം.
ഇന്ത്യയിൽ നിന്നുള്ള ജൈവവൈവിധ്യ ഘടകങ്ങളോ വിവരങ്ങളോ സ്രോതസ്സുകളോ അടിസ്ഥാനമാക്കി ഏതെങ്കിലും വിധമുള്ള ബൗദ്ധികസ്വത്തവകാശം ഇന്ത്യക്ക് പുറത്ത് രജിസ്റ്റർ ചെയ്യുന്നതിന് ഇന്ത്യയിൽ നിന്ന് മുൻകൂർ അനുമതി നേടിക്കൊണ്ടല്ലാതെ ഏതൊരാളും ശ്രദ്ധിക്കരുത്. പേറ്റന്റ് അനുവാദം തേടുന്ന ഒരാൾ പേറ്റന്റ് സീൽ ചെയ്യുംമുമ്പ് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ അനുമതി നേടിയിരിക്കണം. ആയതിനുള്ള അപേക്ഷാകാലാവധി 90 ദിവസം ആയിരിക്കും. അനുമതി നൽകുന്ന ഘട്ടത്തിൽ ഗുണഫലവിതരണ അനുപാതനിരക്ക്, റോയൽ അഥവാ രണ്ടും ചേർത്ത് ബാധകമാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. എന്നാൽ ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച സസ്യവൈവിധ്യ നിയമത്തിൻകീഴിലുള്ള അപേക്ഷകൾക്ക് ഈ വ്യവസ്ഥ ബാധകമാകുന്നതല്ല. ആയതിന്റെ പകർപ്പ് ദേശീയ ജൈവവൈവിധ്യ അതോറിറ്റിക്ക് കൈമാറേണ്ടതാണ്.
ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരുസ്ഥാപനവും അതത് സംഗതിപോലെ ഏതെങ്കിലും ജൈവവൈവിധ്യഉപാധി വിനിയോഗിക്കുന്നപക്ഷം ഈ നിയമം അനുശാസിക്കുന്ന മുൻകൂർ അനുമതി തേടിയിരിക്കണം. നാട്ടുവൈദ്യന്മാർ, ഹകറിവുകൾ തുടങ്ങിയവർക്ക് ഈ നിയന്ത്രണം ബാധകമായില്ല.
ദേശീയ ജൈവവൈവിധ്യ അതോറിറ്റി സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പ്രാദേശിക ജൈവവൈവിധ്യ സമിതി എന്നിവയാണ് ഈ നിയമത്തിൻകീഴിലുള്ള സമിതികൾ.
ചെയർപേഴ്‌സൻ, കേന്ദ്രസർക്കാർ നിയോഗിക്കുന്നതായ ഗോത്രവർഗവികസന-പരിസ്ഥിതികാരരംഗത്തുള്ള മൂന്ന് ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാർ വകുപ്പുകളെ പ്രതിനിധീകരിക്കുന്ന ഏഴ് അംഗങ്ങൾ, അഞ്ച് ഉദ്യോഗസ്ഥരേതര അംഗങ്ങൾ എന്നിവരാണ് ദേശീയ അതോറിറ്റിയിൽ നിയോഗിക്കപ്പെടുക. രാജ്യത്തെ ജൈവവൈവിധ്യ വിഭവങ്ങളുടെ വിനിയോഗ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക, നിയന്ത്രിക്കുക, ഉപദേശം നൽകുക, ഭരമേൽപിക്കപ്പെടുന്ന ഇതര കൃത്യങ്ങൾ നിറവേറ്റുക എന്നതായിരിക്കും അതോറിറ്റിയുടെ പ്രവർത്തനങ്ങൾ. ഇന്ത്യയിൽ നിന്നുള്ള ജൈവവൈവിധ്യ ഉപാധികൾ ഉപയോഗിച്ച് ഇന്ത്യക്ക് പുറത്ത് ബൗദ്ധിക സ്വത്തവകാശം സ്ഥാപിക്കുന്ന നടപടികളെ ചെറുക്കുകയും അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്.
സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ ഗസറ്റ് വിജ്ഞാപനം വഴി ജൈവവൈവിധ്യ ബോർഡുകൾ രൂപീകരിക്കാവുന്നതാണ്. ചെയർപേഴ്‌സൺ, ബന്ധപ്പെട്ട വകുപ്പുകളെ പ്രതിനിധീകരിക്കുന്ന അഞ്ചിൽ കവിയാത്തത്ര എണ്ണം, അനൗദ്യോഗികാംഗങ്ങൾ, അഞ്ചിൽ കവിയാത്തത്ര എണ്ണം വിദഗ്ധാംഗങ്ങൾ എന്നിവർ അടങ്ങുന്നതായിരിക്കും ബോർഡിന്റെ ഘടന. മാർഗരേഖകൾ നടപ്പാക്കുക, നിയന്ത്രണം ബാധകമാക്കുക, എന്നിവക്കു പുറമേ ജൈവവൈവിധ്യ സംരക്ഷണത്തിനെതിരായിട്ടുള്ള നടപടികൾ സംബന്ധിച്ച് അന്വേഷണം നടത്താനും, അവ തടയാനും, നിരോധിക്കാനും, നിയന്ത്രിക്കാനും ബോർഡിന് അധികാരമുണ്ട്. ജൈവവൈവിധ്യ വിവരശേഖരണം രഹസ്യാത്മകത പരിപാലനം, സേവനസംബന്ധിയും ധനച്ചെലവു സംബന്ധിയുമായ അധികാരങ്ങളും ബോർഡിനുണ്ട്.
തദ്ദേശഭരണസ്ഥാപനതലത്തിൽ ജൈവവൈവിധ്യ സമ്പത്തിന്റെ ഇൻവെൻട്രി തയ്യാറാക്കുക, പരിപാലനം ഉറപ്പാക്കുക തുടങ്ങിയ കർത്തവ്യ നിർവഹണത്തിനായി രൂപീകൃതമാകുന്നതാണ് ജൈവവൈവിധ്യ സംരക്ഷണസമിതി.
ഈ നിയമവ്യവസ്ഥകളുടെ നിർവഹണത്തിനും ജൈവവൈവിധ്യ പരിപാലനത്തിനുമായി ഒരു നിധി സമാഹരിച്ച് വ്യവസ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും നിയമം അനുശാസിക്കുന്നു. അവകാശിവിഹിതം പ്രാദേശിക സമൂഹത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുക മുതലായവക്കായി ഈ നിധി വിനിയോഗിക്കാവുന്നതാണ്. അതോറിറ്റി പ്രവർത്തന വാർഷിക ഓഡിറ്റ് റിപ്പോർട്ട് കേന്ദ്രസർക്കാരിനും കാലാകാലമുള്ള കണക്കുകൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനും സമർപ്പിക്കേണ്ടതും പരിശോധിക്കപ്പെടേണ്ടതുമാണ്. സംസ്ഥാന ബോർഡുകൾക്കും സമാനവ്യവസ്ഥകൾ ബാധകം.
ജൈവവൈവിധ്യ പരിരക്ഷാ പദ്ധതികൾ രൂപീകരിച്ച് നടപ്പാക്കുക, ജൈവവൈവിധ്യക്കലവറകളുടെ പരിപാലനം ഉറപ്പാക്കുക, ജൈവവൈവിധ്യ സംരക്ഷണ ഏകോപനവും സംയോജനവും സാധ്യമാക്കുക, പരിസ്ഥിതി പ്രത്യാഘാതപഠനം, അവലോകനം എന്നിവ നടത്തുക, ജൈവസാങ്കേതികവൃത്തികൾ നിയന്ത്രിക്കുക, പാരമ്പര്യ ജൈവവൈവിധ്യ വിജ്ഞാനവും അവകാശവും പരിരക്ഷിക്കുക, ചട്ടവ്യവസ്ഥകൾ രൂപീകരിച്ച് പ്രാബല്യം നൽകുക, ഭീഷണി നേരിടുന്ന ജൈവവൈവിധ്യ വിഭാഗങ്ങൾ വിജ്ഞാവൃതമായി സംരക്ഷിക്കുക, വിവരശേഖരണവും വിനിമയവും രഹസ്യാത്മകതയും പാലിക്കുക, ഒഴിവുകഴിവുകൾ അനുവദിക്കുക എന്നിവ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.
ഈ നിയമത്തിന്റെ ലംഘനമോ നിഷേധമോ തെളിയുന്ന പക്ഷം പ്രഥമ കുറ്റസ്ഥാപനത്തിൽ ഒരു ലക്ഷം രൂപവരെ പിഴയും കുറ്റം ആവർത്തിക്കപ്പെടുന്ന പക്ഷം രണ്ടുലക്ഷം രൂപവരെ വർധിതപിഴയും ശിക്ഷ നൽകാവുന്നതാണ്. ഭരണവകുപ്പുകൾ, കമ്പനികൾ, കോർപ്പറേറ്റുകൾ എന്നിവയുടെ കൃത്യങ്ങൾക്ക് തത്സമയം അവരുടെ അധികാരസ്ഥർ ആയിരുന്നവർ ബാധ്യസ്ഥരായിരിക്കുന്നതാണ്. നിയമനിർമാണാർഥമുള്ള ചട്ടങ്ങൾ രൂപീകരിച്ച് നടപ്പാക്കാനുള്ള അധികാരവും കേന്ദ്രസർക്കാരിനുണ്ട്.ൗ
== പട്ടികവർഗ-വനവാസി അവകാശ സംരക്ഷണം ==
നാളിതുവരെയുള്ള നമ്മുടെ പരിസ്ഥിതി സംരക്ഷണ പ്രക്രിയയിൽ അന്യവത്കൃതരും അദൃശ്യരും ആയിരുന്നു ഗോത്രവർഗ ആദിമനിവാസികളും വനവാസികളുമായ സമൂഹം. പലപ്പോഴും നയ-നിയമനടപടികളിൽ ബഹിഷ്‌കൃതരാകുന്നത് ഈ ഗോത്രവർഗ ആദിമവനവാസി വിഭാഗങ്ങളായിരുന്നു. പിൽകാലത്താണ് ഇവരുടെ പങ്കാളിത്തവും സാന്നിധ്യവും ഇല്ലാതെ പരിസ്ഥിതി പരിരക്ഷ അർഥവത്തായില്ലെന്ന തിരിച്ചറിവുണ്ടായത്.
പരമ്പരാഗത, സാമൂഹിക പ്രകൃതിവിഭവങ്ങളുടെയും കാലാകാലമുള്ള പ്രകൃതി ഉൽപന്നങ്ങളുടെയും സംഭരണവും ശേഖരണവും വിനിയോഗവും നിർണായകമായ വന്യജീവിസങ്കേതങ്ങളും പാർക്കുകളും ഉൾപ്പെടെയുള്ള വന്യജീവി പരിപാലനം, വനവാസികളുടെയും ഗോത്രവർഗ ആദിവാസികളുടെയും പാർപ്പിട പരിരക്ഷ, അതിർത്തി നിർണയിക്കപ്പെടാത്തതും വർഗീകരിക്കപ്പെടാത്തതുമായവ ഉൾപ്പെടെ വനഭൂമിയുടെ പരിപാലനം, സംരക്ഷിതവനങ്ങൾ, നിക്ഷിപ്തവനങ്ങൾ, പ്രഖ്യാപിത വനങ്ങൾ, സസ്യ-ജന്തു സംരക്ഷണ കേന്ദ്രങ്ങളും സങ്കേതങ്ങളും തുടങ്ങിയവയുടെ സംരക്ഷിത പരിപാലനം മുതലായ ഘടകങ്ങൾ പരിഗണനയിലെടുത്തുകൊണ്ട് 2006-ൽ കേന്ദ്രപാർലമെന്റിൽ നിർദേശിക്കപ്പെട്ടതാണ് പട്ടികവർഗ-വനവാസി അവകാശ അംഗീകരണത്തിനും അനുവാദത്തിനുമുള്ള നിയമം.
ഇത് ഒരു ചട്ടക്കൂട് നിയമം മാത്രമാണ്. ബന്ധപ്പെട്ട ഭൂമിയുടെയും സമ്പത്തിന്റെയും നിർണയം അംഗീകരണം, ഭരമേൽപിക്കൽ എന്നിവ തുടർന്ന് വിശദമായി സംസ്ഥാനാടിസ്ഥാനത്തിലും പ്രാദേശിക പരിഗണനയോടെയും നിശ്ചയിക്കപ്പെടണം. പ്രകൃതിവിഭവങ്ങളുടെ സ്ഥായിത്വവിനിയോഗം, ജൈവവൈവിധ്യത്തിന്റെ സന്തുലിത വിനിയോഗവും പരിപാലനവും, അതിജീവനവും തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തുക, ഗോത്രവർഗ-ആദിവാസി-വനവാസി വിഭാഗങ്ങളുടെ പരമ്പരാഗത ഉടമസ്ഥതയും സുസ്ഥിരനിലനിൽപും തനതും ആദിമവും ആയ വന്യസമ്പത്തിന്റെ നിലനിൽപും ഉത്തമബോധ്യത്തോടെ പ്രാവർത്തികമാകണമെന്നും നിയമത്തിന്റെ പീഠിക അനുശാസിക്കുന്നു.
വന്യഗ്രാമപരിധി എന്നതിൽ ഗോത്രവർഗക്കാർ, ആദിമനിവാസികൾ, വനവാസികൾ എന്നിവർ ഉൾപ്പെടെ സമൂഹത്തിനെ ആശ്രയിച്ച് നിർവചിക്കപ്പെടുന്ന പ്രകൃതി പരിസ്ഥിതി പ്രദേശമാണ്. ഇത്തരം വനവാസമേഖലയിലെ ഓരോ ഗ്രാമത്തിലെയും എല്ലാ പ്രായപൂർത്തിയായ പൗരരും ഉൾക്കൊള്ളുന്നതും സ്ത്രീകൾക്ക് ഏതൊരുവിധ പരിമിതിയും കൂടാതെ പങ്കാളിത്താനുവാദമുള്ളതുമായ സഭയാണ് ഗ്രാമസഭ. ഓരോ നിർണയിക്കപ്പെട്ട വനസങ്കേതവും ഇത്തരത്തിൽ ഗ്രാമപരിധിയായി പരിഗണിക്കപ്പെടാവുന്നതാണ്.
ചെറുകിട വനോൽപന്നങ്ങൾ എന്നതിനാൽ സസ്യങ്ങൾ, ജന്തുക്കൾ എന്നിവയുടെ അവശിഷ്ട ഉൽപന്നങ്ങൾ, അരക്ക്, കുന്തിരിക്കം, കൂണുകൾ, കൊക്കൂണുകൾ, ഈറ്റ, മുള മുതലായ പുല്ലുവർഗ ഉൽപന്നങ്ങൾ, തേൻ, തൈലം, ഇലവർഗങ്ങൾ, ഔഷധസസ്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, വേരുകൾ തുടങ്ങിയവയെല്ലാമാണ്.
ഗോത്രവർഗ-ആദിമനിവാസി പട്ടികവർഗങ്ങൾ അല്ലാത്തതും ഇതര വനവാസി വിഭാഗത്തിൽപ്പെടുന്നവരും എന്നതിനാൽ 2005 ഡിസംബർ 13-ന് മുമ്പ് ചുരുങ്ങിയത് 25 വർഷം എന്ന നിലയിൽ പരിഗണിച്ചുകൊണ്ട് വനത്തിൽ അധിവസിക്കുന്നവരും അവരുടെ ഉത്തമമായ ജീവനാവശ്യങ്ങൾക്കായി പ്രസ്തുത വനമേഖലയെ ആശ്രയിക്കുന്നവരും വിനിയോഗിക്കുന്നവരുമായ ജനവിഭാഗം എന്നാണ് അർഥമാക്കുന്നത്.
ഈ നിയമത്തിന്റെ രണ്ടാമത്തെ അധ്യായത്തിൽ വ്യത്യസ്തങ്ങളായ വനാവകാശങ്ങൾ നിർണയിക്കപ്പെടുന്നു. വനഭൂമി കൈവശം വക്കുന്നതിനും അതിൽ പാർപ്പുറപ്പിക്കുന്നതിനും ജീവിക്കുന്നതിനുമുള്ള അവകാശം, വനോൽപന്നങ്ങൾക്കു മേലുള്ള സാമൂഹികാവകാശം ചെറുകിട വനോൽപന്നങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള അവകാശം, പുരാതന-ആദിമ ഗോത്രസമൂഹങ്ങളുടെ ആവാസഅവകാശങ്ങൾ, തർക്കഭൂമിക്കുമേലുള്ള അവകാശം, പട്ടയമോ പാട്ടമോ ലഭിക്കുന്നതിനുള്ള അവസരം, സെറ്റിൽമെന്റിനും പിന്തുടർച്ചക്കുമുള്ള അവകാശം, സാമൂഹികവനഭൂമി പുനർനിർമിക്കാനുള്ള അവകാശം, ഇതര തനതവകാശങ്ങൾ, ജൈവവൈവിധ്യ സമ്പത്തിന്മേലുള്ള അവകാശം, അനുഭവഭോഗങ്ങൾക്കുള്ള അവകാശം, വനാതിർത്തിക്കുള്ളിൽ തന്നെ പുനരധിവാസത്തിനുള്ള അവസരം മുതലായവ ഇങ്ങനെ സംരക്ഷിക്കപ്പെടേണ്ടതായ അവകാശങ്ങളാണെന്ന് വ്യവസ്ഥപ്പെടുത്തുന്നു.
അങ്കണവാടികൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, ന്യായവിലഷോപ്പുകൾ, വൈദ്യുതി-വാർത്താവിനിമയ ലൈനുകൾ, ജലവിതരണകുഴലുകൾ, ജലസേചന കനാലുകൾ, മഴവെള്ളസംഭരണികൾ, ഗ്രാമീണ പാതകൾ, സാമൂഹികസങ്കേതങ്ങൾ, പാരമ്പര്യേതര ഊർജസ്രോതസ്സുകൾ തുടങ്ങിയ കൂട്ടായ പൊതുആവശ്യങ്ങൾക്കുവേണ്ടി ഗ്രാമസഭയുടെ അനുമതിയോടെ ഒരു ഹെക്ടറിൽ താഴെ വിസ്തൃതിയുള്ള വനഭൂമി വിനിയോഗിക്കുന്നതിന് അനുവാദം നൽകാനും നിയമം വ്യവസ്ഥചെയ്യുന്നു.
ഈ നിയമത്തിന്റെ മൂന്നാം അധ്യായമാവട്ടെ വനഭൂമിയുടെയും ഇതരവനാവകാശങ്ങളുടെയും ബന്ധപ്പെട്ട വിഷയങ്ങളുടെയും അംഗീകരണം, പുനഃസ്ഥാപനം, ഭരമേൽപിക്കൽ എന്നിവ സംബന്ധിച്ച് വ്യവസ്ഥ ചെയ്യുന്നു. അതത് പ്രദേശത്തെ ഗ്രാമസഭകളുടെ തീരുമാനമാണ് ഇങ്ങനെയുള്ള വ്യവസ്ഥാപനത്തിന്റെ മുന്നുപാധി. പുനരധിവാസകേന്ദ്രങ്ങൾ, ആവാസകേന്ദ്രങ്ങൾ മുതലായവക്കുള്ള സ്ഥാനനിർദേശത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ ഈ വ്യവസ്ഥയും നടപടിക്രമവും ബാധകമാണ്.
ഇപ്രകാരം വനഭൂമി കയ്യേല്പിക്കപ്പെടുന്ന വനവാസികൾക്ക് ആ പ്രദേശത്തെ വനസമ്പത്തിന്റെ പരിപാലനം, വന്യജീവിപരിപാലനം, ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിപാലനം, വംശനാശം നേരിടുന്ന സസ്യ-ജീവിവർഗങ്ങളുടെ പരിപാലനം, സാംസ്‌കാരികവും പ്രകൃതിദത്തവുമായ പാരമ്പര്യപരിപാലനം, വനവിഭവങ്ങളുടെ മേലുള്ള അവകാശസംബന്ധമായ ഗ്രാമസഭ തീരുമാനങ്ങൾ, പരിസ്ഥിതിക്കുമേലുള്ള, അതിക്രമങ്ങളുടെ നിരോധം എന്നിവയുടെ നിർവഹണപരിപാലനം എന്നീ ചുമതലകൾ ഭരമേൽപിക്കപ്പെട്ടിരിക്കുന്നതായി കാണാം.
അധ്യായം 4-ൽ ഈ നിയമനിർവഹണാർഥം രൂപപ്പെടുത്തപ്പെടേണ്ടുന്ന അധികൃതസ്ഥാനങ്ങളുടെ രൂപീകരണം സംബന്ധിച്ചും അവയുടെ നടപടിക്രമം സംബന്ധിച്ചും വ്യവസ്ഥപ്പെടുത്തുന്നു. പ്രാഥമികതലത്തിൽ രൂപീകൃതമാകേണ്ടത് വില്ലേജ് അടിസ്ഥാനത്തിലുള്ള ഗ്രാമസഭകളാണ്. വനാവകാശ സംബന്ധിയായ അപേക്ഷകൾ സ്വീകരിക്കുക, സമാഹരിക്കുക, കൈവശഭൂമിയുടെ അതിരുകൾ തിട്ടപ്പെടുത്തുക, പ്രമേയങ്ങൾ അംഗീകരിക്കുക, അവ ശുപാർശകളായി സബ് ഡിവിഷണൽ കമ്മിറ്റികൾക്ക് സമർപ്പിക്കുക എന്നിവയാണ് ഗ്രാമസഭയുടെ ചുമതല. ഇങ്ങനെ ലഭിക്കുന്ന ശുപാർശകൾ യോഗ്യതാമാനദണ്ഡപ്രകാരം പരിശോധിച്ച് കാര്യകാരണസഹിതം ജില്ലാതല സമിതിക്ക് ഏല്പിക്കുകയാണ് സബ്ഡിവിഷണൽ കമ്മിറ്റിയുടെ ജോലി. 60 ദിവസക്കാലയളവിനുള്ളിൽ ഈ തരത്തിൽ അപേക്ഷകൾ ലഭ്യമാക്കിയിരിക്കണം. വനാവകാശസംബന്ധിയായ അപേക്ഷകളിന്മേൽ അന്തിമതീരുമാനം എടുക്കാൻ നിയുക്തമായത് ജില്ലാതല കമ്മിറ്റികളാണ്. അപേക്ഷകൾ ലഭ്യമായി 60 ദിവസങ്ങൾക്കുള്ളിൽ അന്തിമവും ബാധകവുമായ തീർപ്പ് ഉണ്ടായിരിക്കണം. ഈ നടപടികൾക്കുമേൽ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ നിരന്തര അവലോകനം ഉണ്ടായിരിക്കുന്നതാണ്.
ഈ നിയമത്തിന്റെ ലംഘനമോ നിഷേധമോ ഉണ്ടായാൽ കുറ്റാരോപണ വിധേയർക്കുമേൽ 1000 രൂപവരെ പിഴ ഏർപ്പെടുത്താനും 60 ദിവസത്തെ നോട്ടീസ് കാലയളവിൽ കുറ്റവിചാരണ ഏർപ്പെടുത്താനും നിയമം അനുശാസിക്കുന്നു.
നിയമചട്ടങ്ങൾ രൂപപ്പെടുത്താനും മാർഗരേഖകൾ പുറപ്പെടുവിക്കാനും കേന്ദ്രസർക്കാരിനെ ഈ നിയമം ഭരമേൽപിക്കുന്നു.ൗ
ആണവ ബാധ്യതാ നഷ്ടപരിഹാരനിയമം
ഇന്ത്യ അന്തർദേശീയ ആണവ ഏജൻസിയുമായി ധാരണാഉടമ്പടിയിൽ ഏർപ്പെട്ടതിനുശേഷം 2010-ൽ രൂപപ്പെട്ടതായ ഒരു നിയമനിർദേശമാണ് വ്യക്തിഗത ആണവബാധ്യത നഷ്ടപരിഹാരനിയമം എന്നത്. ആണവനിലയങ്ങളിലോ അനുബന്ധസംവിധാനങ്ങളിലോ സംഭവിക്കുന്ന അപകടനഷ്ടപരിഹാര ബാധ്യതയും അവയുടെ നവീകരണ ഉത്തരവാദിത്തവും സംബന്ധിച്ച നിയമമാണിത്. ഏറെ ശ്രദ്ധേയമായ നഷ്ടപരിഹാര നിയമതത്വമായ വീഴ്ചയെന്യേയുള്ള നിയമ നഷ്‌ടോത്തരവാദിത്തം (നോഫാൾട്ട് ലയബിലിറ്റി) എന്നതാണ് ഈ നിയമത്തിൽ അവലംബിച്ചിട്ടുള്ളത്. അതായത് അപകടകരമായ സംഗതിക്ക് നിക്ഷേപകരെയോ നിർമാതാക്കളെയോ ഉൽപന്നവിതരണക്കാരെയോ ഇന്ധന ലഭ്യതക്കുള്ള ഏജൻസിയെയോ ബാധ്യതപ്പെടുത്തുന്നതിന് പകരം നിർവഹണ കർത്താക്കളോ പ്രയോജക ഗോത്രമായ കേന്ദ്രസർക്കാരിനോ സർക്കാർ സ്ഥാപനങ്ങൾക്കോ ബാധ്യതകൾ ഏല്പിച്ചുകൊടുക്കുന്നതാണ് ഈ നിയമം.
ആണവനഷ്ടപരിഹാര ബാധ്യത ഓപ്പറേറ്ററിൽ നിക്ഷിപ്തമാക്കാനും നഷ്ടപരിഹാര അവകാശ കമ്മീഷനെ നിയമിക്കാനും ആണവാപകട നഷ്ടപരിഹാര കമ്മീഷന് രൂപംനൽകാനും അനുബന്ധകൃത്യങ്ങളുടെ നിർവഹണത്തിനുമാണ് ഈ നിയമം നിർദേശിക്കപ്പെട്ടത്. കേന്ദ്രസർക്കാരിനാൽ വ്യവസ്ഥാപിതമോ അതിന്റെ ഉടമസ്ഥതയിലുള്ളതോ കേന്ദ്രസർക്കാർ കമ്പനികളോ സ്ഥാപനങ്ങളോ നടത്തുന്നതോ വിജ്ഞാപൃതമായിട്ടുള്ളതോ ആയ സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാക്കുക.
ഇന്ത്യക്കാകെ വിജ്ഞാപൃത തീയതിമുതൽ ബാധകമാകുന്നതാണ് ഇതിലെ വ്യവസ്ഥകൾ. ഇന്ത്യയുടെ ജലാതിർത്തിക്കപ്പുറമുള്ള സമുദ്രോൽപന്ന മേഖലയിലോ ഇന്ത്യയുടെ അതിർത്തിപ്രദേശ ജലസ്രോതസ്സുകളുടെ പരിധിയിലോ ജലാതിർത്തിക്കുള്ളിലോ ഈ നിയമവ്യവസ്ഥകൾ ബാധകമാകുന്നു. സമ്പൂർണസാമ്പത്തിക മേഖല അതായത് ജലാതിർത്തി, സമുദ്രതീരപ്രദേശം, നാവികമേഖല എന്നിവയുൾപ്പെടുന്ന സമ്പൂർണ സാമ്പത്തിക മേഖലയിലാകെ ഈ നിയമം ബാധകമാകുന്നു (1976-ലെ മാരിറ്റൈം സോൺ നിയമം കാണുക). ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ജലയാനങ്ങൾ, വിമാനങ്ങൾ എന്നിവയിലും കൃത്രിമ ഉപഗ്രഹങ്ങളിലും കൃത്രിമ ദ്വീപുകളിലും ഈ നിയമ വ്യവസ്ഥകൾ ബാധകമാക്കപ്പെടുന്നു. ജലാതിർത്തിയും വായു അതിർത്തിയും ഭൗമാതിർത്തിയും ഉൾപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശത്തിനാകെ ബാധകമാണ് ഈ നിയമം.
ഈ നിയമത്തിന്റെ നിർവചനത്തിൽ മുഖ്യമായത് ആണവഅപകടങ്ങൾ അഥവാ അതുവഴിയുണ്ടാകുന്ന നഷ്ടങ്ങൾ എന്നതാണ്.
- ജീവനും സ്വത്തിനുമുള്ള അപായമോ നഷ്ടമോ
- വസ്തുവകകൾക്കുള്ള നാശനഷ്ടങ്ങൾ
- സാമ്പത്തിക നഷ്ടങ്ങൾ
- പുനർനിർമാണ ചെലവുകൾ
- വരുമാനനഷ്ടം-സമ്പദ്ഘടനയുടെ ചേതം
- പരിസ്ഥിതി പരിരക്ഷാ ചെലവുകൾ
- പ്രതിരോധന നടപടിച്ചെലവുകൾ
- അനുബന്ധമായ നഷ്ടങ്ങളും ചെലവുകളും
- ഏതെങ്കിലും ആണവ വ്യവസ്ഥാപനത്തിലുണ്ടാകുന്ന വികിരണം, ആണവ ഊർജസ്രോതസ്സിലോ ഇന്ധനത്തിലോ സംഭവിക്കുന്ന വികിരണം, ആണവ മാലിന്യങ്ങളിൽ നിന്നുള്ള വികിരണം, അനുബന്ധ ആണവ ഉപാധികളിലോ ഉൽപന്നങ്ങളിലോ സംഭവിക്കുന്ന അണുപ്രസരണം എന്നിവ മൂലമുണ്ടാകുന്ന നഷ്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആണവഇന്ധനം എന്നതിനാൽ സ്വയംസ്ഥിരതാ ക്ഷമതയോടെയുള്ള ഏതെങ്കിലും ആണവോർജ ഇന്ധനത്തിന്റെ അണുവിഘടനപ്രക്രിയാ ശൃംഖലക്ക് സാധ്യമായ പദാർഥം എന്ന് അർഥമാക്കുന്നു. ആണവദുരന്തം എന്നതിനാൽ ആണവ അപായങ്ങളുടെ ഏറ്റം ചുരുങ്ങിയ ഭീഷണിയെന്നോ സംഭവം എന്നോ വിവക്ഷിക്കുന്നു.
ഏതെങ്കിലും വിധത്തിലുള്ള അണുശക്തി റിയാക്ടറുകൾ, സംവിധാനങ്ങൾ, സംഭരണികൾ എന്നിങ്ങനെയുള്ള വ്യവസ്ഥാപനങ്ങളിലുണ്ടാകുന്ന നാശനഷ്ടമാണ് ആണവനാശനഷ്ടം എന്നർഥമാക്കുക. ഇതിൽ ആണവപദാർഥങ്ങൾ ഇന്ധനങ്ങൾ, ഉൽപന്നങ്ങൾ എന്നിവ പരാമർശിക്കപ്പെടുന്നു. അധിക ന്യൂട്രോൺ ലഭ്യത കൂടാതെ സ്വയം പ്രവർത്തനനിരതമായതും അണുശക്തിയിന്ധനം സംഭരിക്കപ്പെടുന്നതുമായ ഒരു നിർമിതിയാണ് ആണവറിയാക്ടർ.
ഒരു അണുശക്തികേന്ദ്രത്തിന്റെ നിർവഹണകർത്താവ് എന്നതിനാൽ കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ ഏജൻസി സ്ഥാപനം, അധികാരസ്ഥർ എന്നിങ്ങനെ അർഥമാക്കുന്നു. ദേശീയ ആണവോർജ കോർപ്പറേഷനാണിതിൽ മുഖ്യസ്ഥാപനം. ഇത്തരം കേന്ദ്രങ്ങളിലുണ്ടാകാവുന്ന അപകടദുരന്തങ്ങൾ കണ്ടറിഞ്ഞ് പ്രതിരോധിക്കാനുള്ള ഉപാധികളാണ് മുൻകരുതൽ നടപടികൾ പരാമർശിക്കുന്നത്. ഇന്ധന മാലിന്യം, അവയുടെ സംസ്‌കരണം, നിർമാർജനം എന്നിവയിലൂടെ സംഭവിക്കുന്നതാണ് ആണവമാലിന്യവികിരണം. എന്നാൽ ഇതിൽ ശാസ്ത്രസാങ്കേതിക പ്രവർത്തനങ്ങളിലും ഔഷധാവശ്യങ്ങളിലും വാണിജ്യ-വ്യവസായ സംരംഭങ്ങളിലും ആണവപ്രക്രിയയുടെ അന്തിമഫലമായി വിനിയോഗിക്കപ്പെടുന്ന റേഡിയോ ഐസോടോപ്പുകൾ ഇതിൽ ഉൾപ്പെടുന്നതല്ല. നിർവചനങ്ങളിൽ അവസാനം പരാമർശിക്കപ്പെടുന്നത് അന്തർദേശീയ നാണയനിധി അംഗീകരിച്ച പ്രത്യേക ധനലഭ്യതാവകാശം എന്നതാണ്. ആണവദുരന്തനിവാരണത്തിനും പുനർനിർമിതിക്കും വേണ്ടിയുള്ള സവിശേഷക്ഷേമസഹായ വിഹിതമാണിതിൽ ഉദ്ദേശിക്കുന്നത്.
നിയമത്തിന്റെ രണ്ടാം അധ്യായമാണ് ആണവ നഷ്ടബാധ്യത പരാമർശിക്കുന്നത്. ആണവോർജനിയമം 1962 അനുശാസിക്കുന്ന വിധമുള്ള അണുശക്തി നിയന്ത്രണബോർഡിനാണ് ബാധ്യതാനിർണയാധികാരം. ആണവനാശനഷ്ടം സംഭവിച്ച് 15 ദിവസങ്ങൾക്കകം ബോർഡിന്റെ വിജ്ഞാപനം ഇതിന്മേലുണ്ടാകണം. നാമമാത്രനഷ്ടങ്ങൾക്ക് ഒഴിവുകഴിവ് നൽകാനും നിർണായകമായവ വിജ്ഞാപൃതമാക്കാനുമാണ് വ്യവസ്ഥ. തത്സംബന്ധമായ വിപുലമായ പ്രചാരണവും നൽകേണ്ടതാണ്. കാരണം പരമാവധി സമൂഹത്തിൽനിന്നും പ്രതികരണവും അവകാശ അപേക്ഷയും സമാഹരിക്കുക എന്നതാണ് ലക്ഷ്യം. നിർവഹണാർഥം ഏല്പിക്കപ്പെടുന്ന ഏജൻസി കയറ്റിറക്ക് സ്ഥാപനങ്ങൾ തുടങ്ങി ആണവപദാർഥ പരിപാലനത്തിലേർപ്പെടുന്നവർക്കെല്ലാം ബാധ്യത ബാധകമാക്കപ്പെടുന്നു. സംയുക്ത-നിർബന്ധിത ബാധ്യതയും ബാധകമാക്കാവുന്നതാണ്. നിർദോഷബാധ്യത (നോഫാൾട്ട് ലയബിലിറ്റി) ആയിരിക്കും ബാധകമാക്കുക. എന്നാൽ ഏതൊരു കാരണത്താലും ആണവബാധ്യത അനുവദനീയമായ പരിധികടക്കുന്നതല്ല എന്നും നിയമം അനുശാസിക്കുന്നു.
എന്നാൽ പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, സായുധകലാപങ്ങൾ, അനുമതിയോടെയുള്ള പ്രവൃത്തികൾ, കടത്തിറക്ക് പ്രക്രിയ തുടങ്ങിയ മൂലമുണ്ടാകുന്ന അണുവികിരണമോ പ്രസരണമോ ഈ നിയമവ്യവസ്ഥയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഈ നിയമപ്രകാരം ലഭ്യമാകാവുന്ന നഷ്ടപരിഹാരം നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൻകീഴിൽ ലഭിക്കാവുന്ന നഷ്ടപരിഹാര സാധ്യത ഹനിക്കുന്നതല്ല. തനത് ഉപേക്ഷയോ വീഴ്ചയോമൂലം സംഭവിക്കുന്ന ആണവപ്രശ്‌നങ്ങളിലും നഷ്ടങ്ങളിലും ഈ നഷ്‌ടോത്തരവാദിത്തം ബാധകമായിരിക്കില്ല.
ആണവബാധ്യതാപരിധി ഈ നിയമം പ്രഖ്യാപിക്കുന്നുണ്ട്. പ്രത്യേക ധനലഭ്യതാവകാശമായി അംഗീകരിക്കപ്പെട്ട പരിധിക്കുള്ളിൽ നിന്നുകൊണ്ട് 300 മില്യൺ രൂപവരെയാണ് ഇപ്പോൾ നിർണയിക്കപ്പെട്ടിട്ടുള്ള പരിധി. ഇത്തരമൊരു ഉയർന്ന പരിധി കേന്ദ്രസർക്കാരാണ് നിർദേശിക്കുക. നിർണയിക്കപ്പെടാവുന്നതായ കാലാകാലമുള്ള പരിധിക്കപ്പുറമുള്ള ബാധ്യതയോ നഷ്‌ടോത്തരവാദിത്തമോ ദേശീയ സർക്കാരിനും നഷ്‌ടോത്തരവാദിത്വമോ ദേശീയസർക്കാരിനാകും ബാധ്യതയായി ബാധിപ്പിക്കുകയുണ്ടാകുക. അനുവദനീയപരിധിവരെയുള്ള ബാധ്യത നിർവഹണകർത്താവിനും അതിനുപരിയുള്ള ബാധ്യതക്ക് കേന്ദ്രസർക്കാരോ ആണവോർജവകുപ്പോ സ്ഥാപനമോ ഇതരസ്ഥാപനങ്ങളോ ഭരമേൽപിക്കപ്പെടുന്നത് നിയമഗൗരവം തകർക്കുന്നതിനിടയാക്കും.
അധ്യായം 3 പ്രകാരം അവകാശ അപേക്ഷകൾ, കമ്പനികളുടെയും മറ്റും അവകാശപത്രികകൾ മുതലായവ സമർപ്പിക്കുയോ അനുവദിക്കുകയോ ചെയ്യുന്നത് നിയമതർക്കവിഷയമായി ഉന്നയിക്കുകപ്പെടുകയാണെങ്കിൽ ഈ തരം നഷ്ടങ്ങൾ നികത്താനുതകുന്നവിധം ഇൻഷൂറൻസ് ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം ഓപ്പറേറ്റർക്കായിരിക്കുന്നതാണ്.
ആണവ ബാധ്യതാ കമ്മീഷൻ. ചെയർമാനും 6 അംഗങ്ങളിൽ കവിയാത്ത നിലയിൽ കേന്ദ്രസർക്കാർ നിയോഗിക്കുന്നവരും ഉൾക്കൊള്ളുന്നതായിരിക്കും ആണവബാധ്യതാ കമ്മീഷൻ. ഇവരുടെ നിയമനം മൂന്ന് അംഗീകൃത ആണവ വിദഗ്ധർ ചേർന്ന സമിതിയുടെ ശുപാർശപ്രകാരമായിരിക്കും നടത്തുക. മൂന്ന് വർഷക്കാലയളവോ 67 വയസ്സുവരെയോ ആണ് പ്രവർത്തനകാലപരിധി. പുനർനിയമ യോഗ്യത ഉണ്ടായിരിക്കുന്നതാണ്. രേഖാമൂലമുള്ള കത്ത് നൽകി രാജിവച്ചൊഴിയാനോ നിർദിഷ്ട കാരണങ്ങളാൽ പിരിച്ചു വിടുന്നതിനോ സാധ്യതയുണ്ടായിരിക്കുന്നതാണ്. 55 വയസ് പൂർത്തിയാക്കപ്പെട്ടതും ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ളതുമായ വ്യക്തിയായിരിക്കണം ചെയർമാൻ. സിറ്റിംഗ് ജഡ്ജിയെ നിയമിക്കുമ്പോൾ ഇന്ത്യൻ ചീഫ് ജസ്റ്റിസുമായി ആലോചിച്ചായിരിക്കണം നിയമനം. ആണവബാധ്യതാ കമ്മീഷണർ തസ്തികയിൽ ചുരുങ്ങിയത് 5 വർഷം പ്രവൃത്തിപരിചയമുള്ളയാളോ സർക്കാരിലെ അഡീഷണൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനോ ആയിരിക്കണം അംഗം ആയി പരിഗണിക്കപ്പെടേണ്ടത്. അംഗങ്ങളെ ബഞ്ചുകളായി നിയോഗിക്കാനുള്ള അധികാരം ചെയർമാനുണ്ടായിരിക്കുന്നതാണ്.
ആണവബാധ്യതാ കമ്മീഷണർ എന്നത് ഏറെ പ്രധാനപ്പെട്ട അധികൃതസ്ഥാനമാണ്. ജില്ലാ ജഡ്ജിയുടെയോ സർക്കാരിലെ അഡീഷണൽ സെക്രട്ടറിയുടെയോ പദവിയിലുള്ള ആളായിരിക്കണം കമ്മീഷണർ. ആണവനഷ്ടപരിഹാര ബാധ്യത സംബന്ധിയായ അന്വേഷണാർഥം സിവിൽ കോടതിയുടെ പ്രവർത്തനാധികാരങ്ങൾ കമ്മീഷണർക്ക് ഉണ്ടായിരിക്കുന്നതാണ്.
ആണവബാധ്യത അവകാശസംബന്ധിയായ അപേക്ഷകർക്കു മേലായിരിക്കണം കമ്മീഷണറുടെയോ കമ്മീഷന്റെയോ തീരുമാനങ്ങൾ ബാധിക്കപ്പെടുന്നത്. വ്യക്തിക്കോ നിയമപ്രകാരമുള്ള പ്രതിനിധിക്കോ ഏല്പിക്കപ്പെടുന്ന ഏജന്റിനോ നിർണയിക്കപ്പെടുന്ന മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ആണവദുരന്ത വിജ്ഞാപനശേഷം പരമാവധി 3 വർഷത്തിനകം അവകാശപത്രിക സമർപ്പിച്ചിരിക്കണം. ആയത് പരമാവധി 3 മാസത്തിനകം തീർപ്പാക്കിയിരിക്കണം. അവാർഡിന്റെ നിർവഹണവിവരം 15 ദിവസത്തിനുള്ളിൽ അറിയിച്ചിരിക്കുകയും വേണം.
ആണവ ബാധ്യതാവകാശ കമ്മീഷണറുടെ തീരുമാനം ഇക്കാര്യത്തിൽ അന്തിമവും ബാധകവും ആയിരിക്കുന്നതാണ്. നിർമാണ ബാധ്യത ഓപ്പറേറ്റർക്കായിരിക്കും. നിശ്ചിത പരിധിക്ക് ഉപരിയുള്ള ബാധ്യത ദേശീയ സർക്കാരിനായിരിക്കുന്നതാണ്.
വ്യക്തികളുടെ ജീവനോ ശരീരത്തിനോ സംഭവിക്കുന്ന നഷ്ടത്തിന്റെ കാര്യത്തിൽ 10 വർഷത്തിനുശേഷവും വസ്തുവകകളുടെ നഷ്ടത്തിന്റെ സംഗതിയിൽ 20 വർഷത്തിനുശേഷവും ആണവ ബാധ്യത ബാധകമാക്കുന്നതിൽ കാലഹരണദോഷം സംഭവിക്കുന്നതാണ് എന്നും ഈ നിയമം അനുശാസിക്കുന്നു.ൗ
== നദീതടസംരക്ഷണം മണൽ ഖനനനിയന്ത്രണം ==
വിവേചനരഹിതവും അനിയന്ത്രിതവും ആയ പുഴമണൽ ഖനനം തടയുക, മണ്ണിടിച്ചിൽ തടയുക, വൻതോതിലുള്ള മണൽ വാരൽ നിയന്ത്രിക്കുക, ജൈവ-ഭൗതിക സമ്പത്തുകളുടെ നാശം തടയുക, ആസൂത്രിത ഉപഭോഗം വഴി പ്രകൃതി പരിസ്ഥിതി പരിപാലനം ഉറപ്പാക്കുക, നിർമാണ തൊഴിലാളികളെ ദുരിതത്തിൽനിന്നും രക്ഷിക്കുക, നദീതട സംരക്ഷണവും തീരനിയന്ത്രണവും നടപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ 2001-ൽ കേരളത്തിൽ രൂപം നൽകിയതാണ് നദീതടസംരക്ഷണ-മണൽ ഖനന നിയന്ത്രണ നിയമം.
രണ്ട് തട്ടിലുള്ള നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങൾ ഈ നിയമം നിർദേശിക്കുന്നു. ജില്ലാതല വിദഗ്ധ സമിതിയാണ് ഇതിൽ ഒന്ന്. ഗവണ്മെന്റ് ഗസറ്റ് വിജ്ഞാപനം വഴിയാണ് ഈ സമിതിയെ നിയോഗിക്കുക. ഇതിലെ അംഗങ്ങളുടെ നാമനിർദേശം നടത്തുന്നത് സംസ്ഥാന സർക്കാർ ആയിരിക്കും. ജില്ലാകളക്ടർ അധ്യക്ഷനും ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറുമായിട്ടായിരിക്കും സമിതി രൂപീകരിക്കുക. ജില്ലാ പഞ്ചായത്ത് ജനപ്രതിനിധി, ജില്ലാ ലേബർ ഓഫീസർ, ജില്ലാ പോലീസ് സൂപ്രണ്ട്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഹൈഡ്രോളജിസ്റ്റ്, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ജിയോളജിസ്റ്റ്, ഖനിജവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, അതത് ജില്ലയിലെ നഗരസഭാ ജനപ്രതിനിധികളിൽ ഒരാൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരിൽ രണ്ടുപേർ എന്നിവർ അടങ്ങുന്നതായിരിക്കും ജില്ലാസമിതി.
കടവുകമ്മിറ്റിയാണ് രണ്ടാമത്തെ അധികൃതസ്ഥാനം. ജില്ലാ കളക്ടർക്കാണ് കടവുകമ്മിറ്റികൾ തദ്ദേശഭരണതലത്തിൽ രൂപീകരിക്കാനുള്ള ചുമതല. തദ്ദേശഭരണ സ്ഥാപനത്തിന്റെ അധ്യക്ഷൻ (ചെയർപേഴ്‌സൺ), സെക്രട്ടറി (കൺവീനർ), തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി, ഇറിഗേഷൻ, മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ, വില്ലേജ് ഓഫീസർ, നാമനിർദേശം ചെയ്യപ്പെടുന്ന രണ്ട് പരിസ്ഥിതിപ്രവർത്തകർ എന്നിവർ അംഗങ്ങൾ എന്നതായിരിക്കും കമ്മിറ്റി ഘടന.
അധ്യക്ഷനോ അദ്ദേഹത്തിന്റെ അഭാവത്തിൽ അംഗങ്ങളാൽ നിയോഗിക്കപ്പെടുന്ന മറ്റൊരു അംഗമോ തടവുകമ്മിറ്റി യോഗത്തിന്റെ അധ്യക്ഷത വഹിക്കേണ്ടതാണ്. ജില്ലാ വിദഗ്ധ സമിതികൾ മൂന്ന് മാസത്തിൽ ഒരു പ്രാവശ്യവും കടവുകമ്മിറ്റികൾ മാസത്തിൽ ഒരു പ്രാവശ്യവും യോഗം ചേർന്നിരിക്കണം. അനിവാര്യഘട്ടത്തിൽ അടിയന്തിര-പ്രത്യേക യോഗങ്ങളും ചേരാവുന്നതാണ്. 1/3 ആയിരിക്കും യോഗത്തിന്റെ ക്വോറം. ഹാജരാകുന്ന അംഗങ്ങളുടെ കേവലഭൂരിപക്ഷ അംഗീകാരത്തോടെ തീരുമാനം എടുക്കാവുന്നതാണ്. മൂന്നുവർഷമാണ് നിയമനകാലാവധി. സർക്കാരിനോട് ജില്ലാകളക്ടർ രേഖാമൂലം എഴുതി നൽകി തത്സ്ഥാനം ഒഴിയാൻ അംഗങ്ങൾക്ക് അവകാശമുണ്ട്. പുനർ നിയമന-നാമനിർദേശ സാധ്യതയുണ്ട്. ആകസ്മിക ഒഴിവു നികത്താനും അവസരമുണ്ട്.
ഓരോ നദീതടത്തിലും പുഴ മണൽ ഖനനത്തിന് അനുയോജ്യമായ കടവുകൾ കണ്ടെത്തി നിർണയിക്കുക, മണൽ കടത്ത് നിയന്ത്രിക്കുക, നിലവിലുള്ള കടവുകൾ അടയ്ക്കുക, നദീസുരക്ഷ ഉറപ്പാക്കുക, കടവുകമ്മിറ്റി നിഗമനങ്ങൾ പരിഗണിച്ച് തീരുമാനങ്ങൾ നൽകുക, നദീതട പ്രകൃതി സമ്പത്ത് സംരക്ഷിക്കുക, സർക്കാരിന് നിർദേശങ്ങൾ സമർപ്പിക്കുക, സർക്കാർ മാർഗനിർദേശങ്ങൾ പ്രാവർത്തികമാക്കുക, വിദഗ്‌ധോപദേശം ലഭ്യമാക്കുക എന്നിവയാണ് ജില്ലാവിദഗ്ധ സമിതി ചുമതലകൾ.
ആറ്റുമണൽ ഖനനത്തിനുള്ള കടവുകൾ നിരീക്ഷിക്കുക, മണൽ വാരലിന്റെ കടവുകളുടെ ആവശ്യകത നിർണയിക്കുക, മണൽ വാരലിന്റെ അളവ് നിർണയിക്കുക, മണൽ കടത്ത് നിയന്ത്രിക്കുക, അധികൃതമാകുന്ന മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, മണൽ വാരലും കടത്തും നിരോധിക്കുക, മണൽ വാരുന്നതിനായുള്ള വള്ളം, യാനങ്ങൾ എന്നിവക്ക് മാനദണ്ഡങ്ങൾ പാലിക്കുക, ഇതര അനുബന്ധ ചുമതലകൾ നിർവഹിക്കുക, തദ്ദേശഭരണ സ്ഥാപനത്തിന് ഉപദേശ നിർദേശങ്ങൾ നൽകുക എന്നിവയാണ് കടവുകമ്മിറ്റിയുടെ ചുമതലകൾ.
ഏതെങ്കിലും നദീതടത്തിലെ കടവിൽ നിന്ന് മണൽ വാരുകയോ കടത്തുകയോ ചെയ്യുന്നതിന് ഖനിജ-ഭൗമ ശാസ്ത്ര വകുപ്പിന്റെ മുൻകൂർ അനുമതി ഒരുമാസംമുമ്പ് ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനം നേടിയിരിക്കണം. നിർണയിക്കപ്പെടുന്ന റോയൽറ്റി അതിനായി ഒടുക്കിയിരിക്കണം. വൈകിട്ട് മൂന്ന് മണിക്കും പുലർച്ചെ ആറുമണിക്കും ഇടയിലുള്ള സമയം മണൽ വാരൽ അനുവദനീയമല്ല. പകൽ സമയം രാവിലെ 6-നും വൈകിട്ട് 3-നും ഇടയിൽ മാത്രമാണ് മണൽഖനനവും കടത്തും അനുവദിക്കപ്പെട്ടിട്ടുള്ളത്. റോഡ്-റയിൽ പാലങ്ങളുടെ 500 മീറ്റർ അകലത്തിൽ വരെയുള്ള മണൽവാരൽ അനുവദനീയമല്ല. നദീതടത്തിൽ നിന്ന് ചുരുങ്ങിയത് 25 മീറ്റർ അകലെ മാത്രമെ മണൽകടത്ത് ലോഡിംഗ് നടത്താൻ പാടുള്ളൂ. ഒരു കാരണത്താലും വാഹനങ്ങൾ നദീതടത്തിൽ ഇറക്കി മണൽ ലോഡിംഗ് അനുവദിച്ചുകൂടാത്തതാണ്. അനുവദനീയമായ അളവിൽ കൂടുതലോ ഓരുവെള്ളം കയറുന്ന അളവിലോ മണൽവാരൽ അനുവദനീയമല്ല.
കടവുകളുടെ സുരക്ഷ, നിരീക്ഷണം, തീരപരിപാലനം, ജൈവവേലി മുതലായവ ഏർപ്പെടുത്താനുള്ള നടപടി തദ്ദേശഭരണസ്ഥാപനം നിർവഹിക്കണം. അനിവാര്യഘട്ടത്തിൽ മണൽകടത്ത് നിരോധിച്ച് ഉത്തരവിടാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ടായിരിക്കും. പ്രസ്തുത നിരോധനം 2 ആഴ്ചക്കാലയളവിൽ അധികം ദീർഘിപ്പിക്കുവാൻ നിയമം അനുവദിക്കുന്നില്ല. ആറ്റുമണൽ ഖനന അളവുകൾ, നിബന്ധനകൾ, മാനദണ്ഡങ്ങൾ, വിലനിലവാരം, സെസ്സ് ഏർപ്പെടുത്തൽ എന്നിവ സംബന്ധിച്ച് വിജ്ഞാപനം നടത്താനുള്ള അധികാരം സർക്കാരിന് ഉണ്ട്.
നദീതടങ്ങൾ, നദീമുഖങ്ങൾ എന്നിവയുടെ സംരക്ഷണത്തിനും വികസനത്തിനുമുള്ള പദ്ധതി ആസൂത്രണം-നടത്തിപ്പ് ചുമതലയും സർക്കാരിനുണ്ട്. മണൽഖനനം വഴി ലഭിക്കുന്ന ഫീസും നിരക്കും സെസ്സും ഉൾപ്പെടെ തുക സഞ്ചയിച്ച് നദിപരിപാലന നിധി രൂപീകരിക്കാനും വിനിയോഗിക്കാനും സർക്കാരിന് അധികാരമുണ്ട്.
ഈ നിയമവ്യവസ്ഥകൾ ലംഘിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതായി തെളിയുന്ന പക്ഷം പ്രഥമകുറ്റസ്ഥാപനത്തിന് പരമാവധി രണ്ടുവർഷംവരെ തടവോ 25000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്. ആവർത്തിക്കപ്പെടുന്ന കുറ്റസ്ഥാപനത്തിൽ ദിനംപ്രതി 1000 രൂപ വീതം അധികപിഴ ചുമത്താവുന്നതാണ്. അനുവദനീയമല്ലാത്ത ഇതര പ്രവൃത്തികൾ പൂർണമായും നിരോധിക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. അത്തരത്തിലുള്ള കൃത്യത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വള്ളം, വാഹനം മുതലായവ പിടിച്ചെടുക്കാനും വിറ്റൊഴിക്കാനും നിയമം അനുവദിക്കുന്നു. ഈ നിയമം അധികൃതമാക്കുന്ന ഉദ്യോഗസ്ഥരുടെ പരാതിയിന്മേലോ റിപ്പോർട്ടിന്മേലോ വേണം കുറ്റവിചാരണ നടപടി നടത്തേണ്ടത് എന്നാണ് ചട്ടവ്യവസ്ഥ.ൗ
== പരിസ്ഥിതിലോല വനഭൂമി സംരക്ഷണം ==
അതീവ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടുന്നതായ വനഭൂമി ഉൾപ്പെടെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഭരമേൽപിക്കലിനും സംരക്ഷണത്തിനും പരിപാലനത്തിനും വ്യവസ്ഥ ചെയ്യുന്ന നിയമം 2003-ൽ കേരള നിയമസഭ അംഗീകാരത്തോടെ രൂപപ്പെട്ടു. 2009-ൽ ഈ നിയമം പരിഷ്‌കരിച്ച് ഭേദഗതി നിർദേശിക്കപ്പെട്ടു. വളരെ വിപുലമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് നിയമത്തിന്റെ പീഠികയിൽ വിശദീകരിച്ചിട്ടുള്ളത്.
ഭൂമിയുടെ ജൈവ സമ്പത്തിന്റെയും അവയുടെ ബഹുമുഖ മൂല്യങ്ങളുടെയും ആസ്തിയുടെയും പൊതുഉടമസ്ഥതാ പരിപാലനം ഉറപ്പാക്കുക, സുസ്ഥിര സാമ്പത്തിക വികാസവും വളർച്ചയും ബാധിതമാക്കുക, പരിസ്ഥിതിസംരക്ഷണവും സാമ്പത്തിക വികാസവും തമ്മിലുള്ള സന്തുലനം സാധ്യമാക്കുക, പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുകയും അപായമേഖലകളിലെ പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുക, ഐയുസിഎൻഎൻആർ പ്രകാരമുള്ള ജൈവവൈവിധ്യ സമൃദ്ധപ്രദേശങ്ങളുടെ നിലനിൽപും സുരക്ഷയും സാധ്യമാക്കുക, അനിയന്ത്രിതവും അധാർമികവും നിയമവിരുദ്ധമായ ഖനനം ഉൾപ്പെടെ പ്രകൃതി വിഭവചൂഷണവും ശോഷണവും തടയുക, വനനശീകരണവും വകഭേദവും നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് 2000 ജൂലായ് 2 മുതൽ മുൻകാലപ്രാബല്യത്തോടെ ഇത്തരം ഒരു നിയമത്തിന് രൂപം നൽകിയത്.
സർക്കാരിൽ നിക്ഷിപ്തമാകുന്ന പരിസ്ഥിതി ലോലപ്രദേശങ്ങളുടെ സൂക്ഷിപ്പും പരിപാലനവും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവാദിത്തമായി നിയമം അനുശാസിക്കുന്നു.
സർക്കാരിന്റെ അധികാരങ്ങൾ ഉത്തരവാദിത്തങ്ങൾ: ഈ നിയമം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾക്ക് ഉതകുന്നവിധം പരിസ്ഥിതി ലോലപ്രദേശങ്ങൾ ഏതെന്ന് കണ്ടെത്തുക, അവ റിസർവ് വനമേഖലയിലോ നിക്ഷിപ്തമേഖലയിലോ സംരക്ഷിത വനമേഖലയിലോ സ്വകാര്യവനമേഖലയിലോ ഉൾപ്പെടുന്ന ഭൂമിയാണെന്നിരിക്കിൽ അതിന്റെ അതിർത്തിയും വിസ്തൃതിയും നിർണയിച്ച് നടപടിക്രമങ്ങൾ പാലിച്ച് ഏറ്റെടുക്കുന്നതിനും സർക്കാരിലേക്ക് ഭരമേൽപിക്കുന്നതിനുമുള്ള അധികാരം, വനഭൂമിയും അതിലുള്ള പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ വിഭവങ്ങളും ആസ്തിയും സർക്കാരിൽ നിക്ഷിപ്തമാക്കി പരിപാലിക്കാനുള്ള അധികാരം, പ്രഖ്യാപിതമേഖലയിലെ സസ്യ-ജന്തു വൈവിധ്യം സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള അധികാരം, ഏറ്റെടുക്കപ്പെടുന്ന ഭൂമിക്ക് നഷ്ടപരിഹാരം നിർണയിച്ച് നൽകാനുള്ള അധികാരം, അനുവദനീയമല്ലാത്ത കൈവശമോ അധികൃത കയ്യേറ്റമോ ഒഴിപ്പിക്കാനുള്ള അധികാരം, നിലവിലുള്ള സ്ഥിതിക്ക് മാറ്റം വരുത്താതെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം, സ്ഥിരതയുള്ള ഏതെങ്കിലും  ഗുണപ്പെടുത്തലിന് നഷ്ടപരിഹാരത്തുക അനുവദിക്കാനുള്ള ചുമതല എന്നിവ സർക്കാരിനുണ്ടായിരിക്കുന്നതാണ്.
ട്രിബ്യൂണലുകളുടെ രൂപീകരണം. ഈ നിയമത്തിന്റെ നിർവഹണ സംബന്ധിയായുണ്ടാകുന്ന തർക്കങ്ങളിൽ തീർപ്പാക്കുന്നതിനായി ജില്ലാ ജഡ്ജിയിൽ കുറയാത്ത പദവിയിലുള്ള ട്രിബ്യൂണലുകൾ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തവും സർക്കാരിനുണ്ടായിരിക്കുന്നതാണ്. നിയമപ്രകാരം നിശ്ചയിക്കപ്പെടുന്ന നഷ്ടപരിഹാരത്തുക സംബന്ധിച്ചതൊഴികെയുള്ള തർക്കവിഷയങ്ങൾ ട്രിബ്യൂണലിന് പരിഗണിക്കാവുന്നതാണ്. സിവിൽ കോടതിയുടെ അധികാരാവകാശങ്ങൾ ട്രിബ്യൂണലിന് ഉണ്ടായിരിക്കുന്നതാണ്. ട്രിബ്യൂണൽ തീർപ്പുകൾക്ക് മേലുള്ള അപ്പീലുകൾ ഹൈക്കോടതിയിലാണ് സമർപ്പിക്കേണ്ടത്.
ഉപദേശകസമിതി. ഈ നിയമത്തിന്റെ നിർവഹണസംബന്ധിയായി വിദഗ്ധ ഉപദേശനിർദേശങ്ങൾ നൽകുന്നതിനായി ഒരു സമിതിക്ക് രൂപം നൽകാവുന്നതാണ്. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചെയർമാനും വനംവകുപ്പ് സെക്രട്ടറി കൺവീനറും ആയിരിക്കും. രണ്ട് നിയമസഭാ സാമാജികർ, ഫോറസ്റ്റ് റിസർവ് ഇൻസ്റ്റിറ്റ്യൂട്ട്, ബൊട്ടാണിക്കൽ ഗാർഡൻ, ഭൗമശാസ്ത്രപഠനകേന്ദ്രം, ജലവിഭവഗവേഷണ വികസനകേന്ദ്രം മുതലായവയുടെ പ്രതിനിധികൾ, നിയമവകുപ്പ്, റവന്യൂവകുപ്പ് സെക്രട്ടറിമാർ, പട്ടികജാതി-പട്ടികവർഗവികസന വകുപ്പ് ഡയറക്ടർമാർ എന്നിവരായിരിക്കും ഉപദേശകസമിതിയംഗങ്ങൾ. മുഖ്യ സന്നദ്ധ-സർക്കാരിതര സംഘടനാപ്രതിനിധിയായി ഒരു അംഗത്തെ സമിതിയിൽ നാമനിർദേശം ചെയ്യാവുന്നതാണ്.
അധികാരങ്ങൾ. പരിസ്ഥിതിലോല പ്രദേശങ്ങളുടെയും വനഭൂമിയുടെയും സംരക്ഷണം, അതിനെതിരായി പ്രവർത്തിക്കുന്നവരെ അറസ്റ്റിന് വിധേയമാക്കുക, പ്രസ്തുത പ്രദേശങ്ങളിൽ അന്വേഷണവും പരിശോധനയും നടത്തുക, പ്രകൃതിസമ്പത്തും പരിസ്ഥിതി സന്തുലനവും പരിപാലിക്കുക, നഷ്ടപരിഹാര നടപടികൾ സ്വീകരിക്കുക എന്നീ അധികാരങ്ങൾ ഈ നിയമം അനുശാസിക്കുന്നു. രണ്ട് ഹെക്ടറിൽ കവിയാത്ത ഭൂപ്രദേശം സംബന്ധിച്ച തർക്കപരിഹാര ചുമതല മുഖ്യവനപാലകനിൽ നിക്ഷിപ്തമാക്കുന്നതിനും ഓരോ വനം ഡിവിഷനിലും ഈ നിയമത്തിൻ കീഴിലുള്ള തർക്കപരിഹാര അതോറിറ്റി രൂപീകരിക്കപ്പെടുന്നതിനുമുള്ള ഭേദഗതികളാണ് 2009-ലെ നിയമപരിഷ്‌കരണത്തിൽ നിർദേശിക്കപ്പെട്ടത്.
ഇത്തരം തർക്കപരിഹാര അധികൃതസ്ഥാനങ്ങളുടെ അധ്യക്ഷൻ പ്രാദേശിക ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ/വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കും. വർക്കിംഗ് പ്ലാൻ ഓഫീസറായിരിക്കും കൺവീനർ. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ വരുന്ന ഗവേഷണ പഠന സ്ഥാപനങ്ങളുടെ രണ്ടു ശാസ്ത്രപ്രതിനിധികൾ, തദ്ദേശീയ നിയമസഭാ സാമാജികർ, പ്രാദേശിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പ്രാദേശിക കൃഷിഓഫീസർ, പ്രാദേശിക റവന്യൂ ഓഫീസർ എന്നിവർ ഉൾപ്പെടുന്നതായിരിക്കും പ്രസ്തുത സമിതിയുടെ ഘടന. സമിതിയുടെ പ്രവർത്തനചട്ടങ്ങൾ സർക്കാർ നിർണയിക്കപ്പെടുംവിധമായിരിക്കും.ൗ
== പമ്പാനദീതട അതോറിറ്റിനിയമം ==
പമ്പാനദിയെയും അതിന്റെ തടങ്ങളെയും ജലവിഭവങ്ങളെയും അവിഭാജ്യ ഘടകങ്ങളായി കരുതി സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട പ്രവർത്തന നടത്തിപ്പിനുമായി ഒരു അധികൃതസ്ഥാനം രൂപീകരിക്കുന്നതിനും ആനുപേക്ഷിതമായി ഇതര കാര്യങ്ങൾക്കുമായി 2007-ൽ കേരള നിയമസഭ രൂപം നൽകിയതാണ് പമ്പാനദീതട അതോറിറ്റി നിയമം. ഏറെയൊന്നും ചർച്ചചെയ്യപ്പെടാത്തതും പ്രായോഗികമാക്കപ്പെടാത്തതുമായ ഒന്നാണ് ഈ നിയമം. ഈ നിയമത്തിന്റെ നിർവഹണാർഥം ഒരു പമ്പാ കർമപദ്ധതിക്കും അന്നത്തെ കേരളസർക്കാർ രൂപം നൽകിയിരുന്നതായി കാണാം. പമ്പാനദീതടപ്രദേശത്തെ ജലസ്രോതസ്സുകൾ, അവയുടെ സംരക്ഷണം, അതിനായുള്ള ആസൂത്രണം, നടത്തിപ്പ്, നിരീക്ഷണം, വിപുലീകരണം, മലിനീകരണനിയന്ത്രണം മുതലായവയാണ് പമ്പാകർമ പദ്ധതിയുടെ ഉള്ളടക്കം.
മുഖ്യമന്ത്രി ചെയർമാനും ജലവിഭവവകുപ്പ് മന്ത്രി വൈസ് ചെയർമാനും ജലവിഭവവകുപ്പ് സെക്രട്ടറി അംഗസെക്രട്ടറിയും പത്ത് ഉദ്യോഗസ്ഥാംഗങ്ങളും രണ്ട് വിദഗ്ധാംഗങ്ങളും ലോക്‌സഭ-നിയമസഭാംഗങ്ങൾ (പമ്പാനദീതട പ്രദേശത്തെ പ്രതിനിധീകരിക്കുന്നവർ) ജില്ലാബ്ലോക്ക് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരെ പ്രതിനിധീകരിക്കുന്നവർ എന്നിവർ ഉൾപ്പെടുന്നതാണ് അതോറിറ്റിയുടെ ഘടന. സാധാരണഗതിയിൽ രണ്ടുവർഷമായിരിക്കും നിയമനകാലാവധി. പുനർനാമനിർദേശാവസരം ഉണ്ടായിരിക്കുന്നതാണ്. ആകസ്മിക ഒഴിവു നികത്താൻ സർക്കാരിനധികാരമുണ്ടായിരിക്കുന്നതാണ്. നിയമം അയോഗ്യത കൽപിക്കുകയാലോ ഒഴിവാക്കപ്പെടുന്നതിന് കാരണമാകുകയാലോ അംഗത്തെ നീക്കം ചെയ്യാനും ഇതിൽ വ്യവസ്ഥ ചെയ്യപ്പെടുന്നു.
ഉത്തരവാദിത്തങ്ങൾ ചുമതലകൾ. പമ്പാനദീതട ജലസ്രോതസ്സുകളെയും ജലാശയങ്ങളെയും അതിലെ നാനാജീവി സമൂഹങ്ങളെയും അതിന്റെ ജനിതകഘടകങ്ങളെയും അവയുടെ ജനിതക വിഭിന്നതയോടുകൂടി സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി പരിപാലിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക, വിവിധ പദ്ധതികളും വകുപ്പുകളും ഏകോപിപ്പിക്കുക, കർമപദ്ധതി നിർവഹണം ഉറപ്പാക്കുക, പ്രകൃതി വിഭവചൂഷണമോ കയ്യേറ്റമോ തടയുകയും നിയന്ത്രിക്കുകയും ചെയ്യുക, പമ്പാനദിയുടെ ജലാശയങ്ങൾക്കും സ്രോതസ്സുകൾക്കും ആഘാതമേല്പിക്കുന്നത് തടയുക, ഉപദേശനിർദേശങ്ങൾ നൽകുക, ഖര, ദ്രവ, വാതക മാലിന്യങ്ങൾ പമ്പാനദീതട ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നത് തടയുകയും നിയന്ത്രിക്കുകയും ചെയ്യുക, നിയമലംഘനങ്ങൾ അധികൃത ശ്രദ്ധയിൽകൊണ്ടുവന്ന് തുടർനടപടി ഉറപ്പാക്കുക, നിയമാനുസൃത മലിനീകരണ നിരോധന നടപടികൾ സ്വീകരിക്കുക, ആനുഷംഗികമായ ഇതര നടപടികൾ പ്രാവർത്തികമാക്കുക എന്നിവയാണ് അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങൾ. വൈസ് ചെയർമാന്റെ നിർദേശാനുസരണം അംഗസെക്രട്ടറി അതോറിറ്റിയുടെ യോഗങ്ങൾ വിളിച്ചുചേർക്കേണ്ടതാണ്. ചെയർമാൻ യോഗങ്ങളിൽ അധ്യക്ഷത വഹിക്കേണ്ടതാണ്. 1/3 ആയിരിക്കും യോഗങ്ങളുടെ ക്വോറം. യോഗങ്ങളിൽ ഹാജരായി വോട്ടു ചെയ്യുന്നവരുടെ കേവല ഭൂരിപക്ഷ അംഗീകാരത്തോടെ തീരുമാനങ്ങൾ എടുക്കാവുന്നതാണ്. കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കൽ അതോറിറ്റി യോഗംചേരേണ്ടതാണ്.
അതോറിറ്റി നിർവഹണസമിതി. അംഗസെക്രട്ടറി (ചെയർമാൻ), ജലവിഭവവകുപ്പ് സെക്രട്ടറി, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ, സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് അംഗസെക്രട്ടറി, കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പ് ഡയറക്ടർ, വൈദ്യുതിബോർഡ് ചെയർമാൻ, ജലവിഭവ വികസന ഗവേഷണകേന്ദ്രം ഡയറക്ടർ, ജലപരിസ്ഥിതി മേഖലയിലെ ഒരു വിദഗ്ധൻ എന്നിവർ അടങ്ങുന്നതായിരിക്കും പ്രസ്തുത അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി. നിർവാഹക സമിതി കർത്തവ്യ നിർവഹണാർഥം ഒരു സമയം 5 പേരിൽ കവിയാത്ത എണ്ണം സന്നദ്ധ-സാങ്കേതികവിദഗ്ധരെയും നിയോഗിക്കാവുന്നതാണ്. വിവിധ ഏജൻസികളുടെ നിർവഹണപ്രവൃത്തികൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകോപിപ്പിക്കേണ്ടതാണ്.
അതോറിറ്റിക്ക് സ്വന്തമായൊരു ധനവിഭവനിധി രൂപീകരിക്കേണ്ടതും എല്ലാ വരുമാനവും അതിൽ മുതൽകൂട്ടേണ്ടതും എല്ലാ ചെലവുകളും പ്രസ്തുത നിധിയിൽനിന്ന് നിർവഹിക്കേണ്ടതുമാണ്. വികേന്ദ്രീകൃത ഭരണവും വികസനാസൂത്രണവും സാധിതമാകുന്ന കേരളത്തിൽ ഇത്തരം കേന്ദ്രീകൃത അതോറിറ്റികൾ എത്രകണ്ട് അഭിലഷണീയമാണെന്ന തർക്കം ഉണ്ടാകാം. അതേസമയം സവിശേഷ പാരിസ്ഥിതിക പ്രാധാന്യം ഉൾക്കൊണ്ട് ഇത്തരം ഒരു നിയമം കേരളത്തിൽ ഉണ്ടായി എന്ന സവിശേഷതയും ചൂണ്ടിക്കാട്ടാനാകും.ൗ
== തണ്ണീർത്തട-നെൽവയൽ സംരക്ഷണം ==
സംസ്ഥാനത്തെ കാർഷികോൽപാദനം പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പരിസ്ഥിതി സുരക്ഷ പാലിക്കുക, നെൽവയൽ-തണ്ണീർത്തട സംരക്ഷണം നടപ്പാക്കുക, അവയുടെ രൂപാന്തരണവും പരിവർത്തനവും നിയന്ത്രിക്കുക തുടങ്ങിയ പൊതുതാൽപര്യങ്ങൾക്ക് വേണ്ടിയുള്ള നിയമനിർദേശമായിട്ടാണ് 2007-ൽ കേരള നിയമസഭ തണ്ണീർത്തട-നെൽവയൽ സംരക്ഷണ നിയമത്തിന് രൂപം നൽകിയത്.
കേരളത്തിലെ ഭൂവിഭാഗത്തിൽ വർഷത്തിൽ ഒരിക്കലെങ്കിലും നെല്ല് കൃഷി ചെയ്യുന്നതോ, നെൽകൃഷിക്ക് അനുയോജ്യമായതോ, തരിശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും അതിന്റെ അനുബന്ധ ചിറകളും ചാലുകളും തോടുകളും കുളങ്ങളും കൈത്തോടുകളും ജലസ്രോതസ്സുകളും ഉൾപ്പെടുന്നതാണ് നെൽവയലുകൾ. മണ്ണ് ജലപൂരിതവും കരപ്രദേശത്തിനും ജലാശയത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നതും സാധാരണഗതിയിൽ ഉപരിതലം ജലവിതാനത്തിനാൽ മൂടപ്പെട്ടതും കെട്ടിക്കിടക്കുന്നതോ ആഴം കുറഞ്ഞതും മന്ദമായി ഒഴുകുന്നതോ ആയ ജലമുള്ളതും ആയ സവിശേഷ ഭൂവിഭാഗമാണ് തണ്ണീർത്തടം. കായലുകൾ, അഴിമുഖങ്ങൾ, ചേറ്റുപ്രദേശങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുകൾ, തീരദേശ കായൽതടങ്ങൾ എന്നിവയുൾപ്പെടുന്നതും നെൽവയലുകളോ നദികളോ അല്ലാത്തതുമായ പ്രദേശമാണ് തണ്ണീർത്തടങ്ങൾ.
നെൽവയലുകളോ തണ്ണീർത്തടങ്ങളോ അനുബന്ധപ്രദേശമോ മറ്റേതെങ്കിലും ആവശ്യത്തിനായി വിനിയോഗിക്കുന്നതിനെയാണ് പരിവർത്തനപ്പെടുത്തുക എന്ന് അർഥമാക്കുന്നത്. ഏതെങ്കിലും പ്രവൃത്തിയോ തുടർപ്രവൃത്തിയോ വഴി സാധാരണഗതിയിൽ പൂർവസ്ഥിതിയിൽ ആക്കാനാകാത്തവിധം രൂപമാറ്റം വരുത്തുന്നതിനെയാണ് രൂപാന്തരീകരണം എന്ന് വിവക്ഷിക്കുന്നത്. നിയമാനുസൃതമല്ലാത്തതോ, അനുവദനീയമല്ലാത്തതോ നിയമാതീതമായതോ നിയമവിരുദ്ധമായതോ ആയി ഏതൊരു നെൽവയലും തണ്ണീർത്തടവും രൂപാന്തരപ്പെടുത്തുകയോ പരിവർത്തനപ്പെടുത്തുകയോ ചെയ്യുന്നത് നിയമം വിലക്കുന്നു. എന്നാൽ ഇടവിളയ്ക്കായോ പാടശേഖരപ്രവർത്തനത്തിനായോ പൊതുതാൽപര്യാർഥമോ ചെയ്യുന്ന പ്രവൃത്തിക്ക് ഇതിൽ ഒഴിവുകഴിവ് നൽകപ്പെട്ടിരിക്കുന്നു. കൃഷിക്കുവേണ്ടി പുറംബണ്ട് ഉറപ്പിക്കാനോ ബലപ്പെടുത്താനോ ചിറപിടിപ്പിക്കാനോ വരമ്പുകുത്താനോ ഉൾപ്പെടെ കൃത്യങ്ങൾക്ക് വിലക്ക് ബാധകമാകില്ല.
നിയമനടത്തിപ്പിന്റെ നിരീക്ഷണത്തിന് അതത് തദ്ദേശഭരണസ്ഥാപനതലത്തിൽ പ്രാദേശിക നിരീക്ഷണ സമിതികൾക്ക്  രൂപം നൽകാൻ നിയമം അനുശാസിക്കുന്നു. തദ്ദേശഭരണസ്ഥാപന തലവൻ അധ്യക്ഷനും ബന്ധപ്പെട്ട കൃഷി ഓഫീസർ കൺവീനറും വില്ലേജ് ഓഫീസർ, മൂന്ന് കർഷക പ്രതിനിധികൾ എന്നിവർ അംഗങ്ങളും ആയതാണ് പ്രാദേശിക നിരീക്ഷണസമിതി.
നിയമവിധേയ രൂപാന്തരപ്പെടുത്തലോ പരിവർത്തനമോ സംബന്ധിച്ച് ശുപാർശ നൽകുക, നിയമ-ചട്ട പരിപാലനം നിരീക്ഷിക്കുക, നിയമലംഘനമോ നിഷേധമോ റിപ്പോർട്ട് തയ്യാറാക്കുക, പരാതികൾ പരിശോധിച്ച് പരിഹാരത്തിന് ഇടപെടുക, നെൽകൃഷി, ഇടവിളകൃഷി എന്നിവക്ക് പ്രോത്സാഹനം നൽകുക എന്നിവയും ആവശ്യമായ സ്ഥിതിവിവരശേഖരണം ഉറപ്പാക്കുക, വിഭവഭൂപടം തയ്യാറാക്കുക,  ഡാറ്റാബാങ്ക് സജ്ജമാക്കുക, വിജ്ഞാപൃതമായി പ്രസിദ്ധീകരിക്കുക എന്നിവയും സമിതിയുടെ ചുമതലകൾ ആയിരിക്കുന്നതാണ്.
തരിശുഭൂമി കൃഷിയോഗ്യമാക്കാനോ ബദൽ മാർഗങ്ങൾ തയ്യാറാക്കുക, തണ്ണീർത്തട-നെൽവയൽ സംരക്ഷണ ശുപാർശകൾ നൽകുക, മാർഗനിർദേശങ്ങൾ നൽകുക, നിയമവിരുദ്ധ രൂപാന്തരണവും പരിവർത്തനവും അന്വേഷിച്ച് റവന്യൂ അധികാരികൾ റിപ്പോർട്ട് നൽകുക, ഏല്പിക്കപ്പെടുന്ന ഇതര കൃത്യങ്ങൾ നിർവഹിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകൾ.
തദ്ദേശഭരണസ്ഥാപന ഓഫീസ് ആയിരിക്കും സമിതി ആസ്ഥാനം. സമിതി ക്വോറം മൂന്ന് അംഗങ്ങൾ എന്നതായിരിക്കും. അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി മൂന്ന് വർഷവും ഉദ്യോഗസ്ഥരുടെ കാലാവധി അധികാരകാലത്തിന് അനുവർത്തകവും ആയിരിക്കും. ചെയർപേഴ്‌സണ് രേഖാമൂലം എഴുതിനൽകിക്കൊണ്ട് അനൗദ്യോഗിക അംഗങ്ങൾക്ക് സ്ഥാനം ഒഴിയാവുന്നതാണ്.
ഈ നിയമത്തിന്റെ ലംഘനം സംബന്ധിച്ച റിപ്പോർട്ടിംഗ് ഓഫീസർ ബന്ധപ്പെട്ട കൃഷി ഓഫീസർ ആയിരിക്കുന്നതാണ്. ഈ തരം റിപ്പോർട്ട് നൽകുന്നതിൽ മനഃപൂർവമായ വീഴ്ചവരുത്തുന്നത് ശിക്ഷാർ ഹമായ കുറ്റകൃത്യമായിരിക്കുന്നതാണ്.
നിർവചിത ഭൂമിയുടെ രൂപാന്തരണം പരിവർത്തനം എന്നിവക്ക് അനുമതി തേടിക്കൊണ്ടുള്ള ആവശ്യത്തിന്മേൽ തീരുമാനം എടുക്കുന്നതിനുള്ള ജില്ലാതല അധികൃതസമിതിക്ക് ജില്ലാ കളക്ടർ രൂപം നൽകേണ്ടതാണ്. റവന്യൂ ഡിവിഷണൽ ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, നാമനിർദേശം ചെയ്യപ്പെടുന്ന മൂന്ന് കർഷകർ എന്നിവരടങ്ങുന്നതാണ് ജില്ലാതല സമിതി. പ്രാദേശിക നിരീക്ഷണ സമിതി ശുപാർശ ലഭിച്ച് ഒരു മാസത്തിനകം ജില്ലാസമിതി തീരുമാനം എടുക്കണം. അതിന്മേലുള്ള അപ്പീൽ തീരുമാനം കളക്ടർക്ക് കൈക്കൊള്ളാവുന്നതാണ്. അപ്പീലുകൾ ഒരു മാസത്തിനകം തീർപ്പാക്കേണ്ടതാണ്. ആയത് അന്തിമവും ആയിരിക്കുന്നതാണ്.
എന്നാൽ നിർദിഷ്ട പ്രവൃത്തി ബന്ധപ്പെട്ട നെൽവയലിനെയോ തണ്ണീർത്തടത്തെയോ അതിലെ കൃഷിയെയോ ആവാസവ്യവസ്ഥയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ആവശ്യക്കാർക്ക് പ്രസ്തുത പ്രവൃത്തിയല്ലാതെ ഭൂമി ഉപയോഗിക്കാൻ ഇതര കൈവശഭൂമിയില്ലെന്നതും സ്വന്ത ആവശ്യത്തിന് മാത്രമായാണ് അത്തരം പ്രവൃത്തിയെന്നും അനുബന്ധ പ്രദേശത്ത് നെൽകൃഷിയോ തണ്ണീർത്തടമോ ഇല്ലെന്നും പ്രാദേശിക നിരീക്ഷണസമിതി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രൂപാന്തരണ-പരിവർത്തന സാധൂകരണത്തിനുള്ള അപേക്ഷ കളക്ടർ പരിഗണിക്കേണ്ടതുള്ളൂ. അതിന്മേൽ പുനപരിശോധന അപേക്ഷ പരിഗണിച്ച് ഒഴിവുകഴിവ് നൽകാനുള്ള അധികാരം സർക്കാരിനായിരിക്കുന്നതാണ്.
സർക്കാർ-പൊതു ആവശ്യത്തിനായി നെൽവയൽ-തണ്ണീർത്തട ഭൂമി രൂപാന്തരണമോ പരിവർത്തനമോ വരുത്തുന്നത് സംബന്ധിച്ച് പഠിച്ച് ശുപാർശ നൽകുന്നതിനായി ഒരു സംസ്ഥാനതല സമിതിക്ക് രൂപം നൽകണം. കാർഷികോൽപാദന കമ്മീഷണർ (കൺവീനർ) ലാന്റ് റവന്യൂ കമ്മീഷണർ, സർക്കാർ നാമനിർദേശം ചെയ്യുന്ന പരിസ്ഥിതികാര്യ വിദഗ്ധൻ, നെൽകൃഷി ശാസ്ത്രജ്ഞൻ എന്നിവർ അടങ്ങുന്നതായിരിക്കും സംസ്ഥാനതലസമിതി. ജില്ലാ-സംസ്ഥാനതല സമിതികളിലെ അനൗദ്യോഗിക അംഗങ്ങൾക്ക് രേഖാമൂലം എഴുതിനൽകിക്കൊണ്ട് രാജിവച്ച് ഒഴിയാവുന്നതാണ്.
സ്ഥലപരിശോധന, വിവരശേഖരണം, മാർഗനിർദേശം, പ്രവൃത്തിതടസ്സം, യന്ത്രവാഹന ഉപാധികൾ പിടിച്ചെടുക്കൽ, കണ്ടുകെട്ടൽ, റിപ്പോർട്ടുകൾ-പത്രികകൾ എന്നിവ തയ്യാറാക്കുക എന്നിവക്കുള്ള അധികാരം അധികൃതമാക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുണ്ടായിരിക്കുന്നതാണ്. റിപ്പോർട്ടിന്മേൽ തുടർനടപടി എടുക്കുന്നതിൽ ബോധപൂർവമായ വീഴ്ചയുണ്ടായാൽ കുറ്റകരമായി കണ്ട് ശിക്ഷിക്കപ്പെടാവുന്നതാണ്. നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരമോ രേഖയോ സാധനമോ വസ്തുവോ നൽകാതിരിക്കുന്നതും തെറ്റായവ നൽകുന്നതും കുറ്റകരമായ പ്രവൃത്തിയാണ്. രൂപാന്തരണമോ-പരിവർത്തനമോ നടത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കാനുള്ള നടപടി ജില്ലാ കളക്ടർക്ക് സ്വീകരിക്കാവുന്നതാണ്. ആയതിനുള്ള ചെലവ് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നോ അനുഭവക്കാരിൽ നിന്നോ നിയമപ്രകാരം ഈടാക്കാനുള്ള അധികാരവും കളക്ടർക്ക് ഉണ്ടായിരിക്കുന്നതാണ്. നിയമവിരുദ്ധമായിട്ടുള്ള ഏതൊരു പ്രവൃത്തിക്കും തദ്ദേശഭരണസ്ഥാപനം അനുമതി നൽകാൻ പാടുള്ളതല്ല.
തരിശുഭൂമി കൃഷിയോഗ്യമാക്കാനും ഉപയോഗപ്പെടുത്താനും നിരീക്ഷണ സമിതി ശുപാർശപ്രകാരം അനുഭവസ്ഥർക്കോ കൈവശക്കാർക്കോ ഉടമസ്ഥർക്കോ നിർദേശം നൽകാനും അത് പാലിക്കപ്പെടാത്തപക്ഷം പാടശേഖര സമിതിക്കോ സ്വയംതൊഴിൽ കർഷക സംഘത്തിനോ ഏല്പിച്ചുകൊടുക്കാനും ഉള്ള അധികാരവും കളക്ടർക്കുണ്ട്. ഇതിനായി സമയക്രമവും നിബന്ധനയുംവച്ചുള്ള കരാർ ഉണ്ടാക്കുകയും കരാർ കാലാവധികഴിഞ്ഞ് പൂർവസ്ഥിതിക്ക് മാറ്റംവരുത്താതെ ഭൂമി തിരിച്ചേൽപിക്കുകയും ചെയ്തിരിക്കണം. കരാർ പ്രകാരമുള്ള തുക ഭൂമിയുടെ അനുഭവക്കാർക്ക് മുൻകൂർ നൽകണം. ഇതു സംബന്ധിച്ച ഉചിതമായ അധികാരങ്ങൾ ജില്ലാകളക്ടർക്കും അധികൃതമാക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച അപ്പീലുകൾ ബന്ധപ്പെട്ട ജില്ലാ കോടതിയിൽ ഹാജരാക്കാവുന്നതും തീർപ്പാക്കാവുന്നതുമാണ്.
ഈ നിയമവ്യവസ്ഥകളുടെ ലംഘനത്തിനോ നിഷേധത്തിനോ ഇടയാക്കുന്നവർക്ക് 6 മാസം മുതൽ 2 വർഷംവരെ തടവോ 90000 രൂപയിൽ കുറയാത്തതോ ഒരു ലക്ഷം രൂപയിൽ കവിയാത്തതോ ആയ തുക പിഴ ശിക്ഷയോ നൽകാവുന്നതാണ്. കമ്പനികൾ, കോർപ്പറേഷനുകൾ മുതലായവയുടെ ചുമതലക്കാർക്ക് കൂട്ടുത്തരവാദിത്തം ഏല്പിക്കപ്പെടാവുന്നതാണ്. വിചാരണാധികാരം, അധികൃതമാക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പരാതിയിന്മേലോ റിപ്പോർട്ടിന്മേലോ ആയിരിക്കണം പ്രാവർത്തികമാക്കേണ്ടത്. ചട്ടവ്യവസ്ഥകൾ നിർമിക്കാനും പ്രാബല്യം നൽകാനും സംസ്ഥാനസർക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതാണ്
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6604" എന്ന താളിൽനിന്ന് ശേഖരിച്ചത്