അജ്ഞാതം


"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,269 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:35, 8 നവംബർ 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 319: വരി 319:


===2014===
===2014===
==വിജ്ഞാനപ്പൂമഴ എറണാകുളത്ത് പ്രകാശനം ചെയ്തു==
യൂ.പി.സ്കൂൾ കുട്ടികൾക്കു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ 13 പുസ്തകങ്ങൾ അടങ്ങിയ വിജ്ഞാനപ്പൂമഴ, സെപ്റ്റംബർ 13 ശനി വൈകിട്ട് 3 മണിക്ക് പറവൂരിൽ കെടാമംഗലം ഗവ. യൂ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും ബാലസാഹിത്യകാരനുമായ ശ്രീ ഇ.ജിനൻ പ്രകാശനം ചെയ്തു.  ആദ്യകാല പരിഷത്ത് പ്രവർത്തകൻ ശ്രി. ഒ.വി.ഷൺമുഖൻ പുസ്തകം ഏറ്റുവാങ്ങി.  എറണാകുളം ജില്ലാ സെക്രട്ടറി ശ്രി ഇ.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂറീക്ക മുൻ പത്രാധിപരും പരിഷത്ത് പ്രസിദ്ധീകരണ സമിതി അംഗവുമായ ശ്രി ജനു മുഖ്യപ്രഭാഷണം നടത്തി.  സംഘാടകസമിതി ചെയർമാൻ ശ്രി സി.എ.രാജീവ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രി സി.എം. രാജഗോപാൽ, ഇ.എം.എസ്. സാംസ്കാരിക പഠന കേന്ദ്രം സെക്രട്ടറി ശ്രി ടി.വി. നിഥിൻ, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രി കെ.വി. സത്യൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.  സംഘാടക സമിതി അംഗം ശ്രി വി.ബി. പ്രദീപ്  കൃതജ്ഞത രേഖപ്പെടുത്തി.  മുഖ്യ പ്രഭാഷകനും പ്രകാശകനും സെബി താണിപ്പിള്ളി വരച്ച ചിത്രങ്ങൾ സമ്മാനിച്ചു.  ചടങ്ങിൽ പുസ്തകപ്പൂമഴ എഴുത്തുകാരുടെ ഭാഗത്തുനിന്നും ശ്രി ഏ.കെ.ജോഷി സംസാരിച്ചു.  സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് പരിപാടിയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രി സി.എം. രാജഗോപാൽ നടത്തി.  ശ്രി പി.കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ബാലവേദി കൂട്ടുകാരുടെ യൂറീക്ക ഗീതങ്ങൾ ചടങ്ങിന് മിഴിവേകി.
==ഐ.ടി. ശില്പശാല പറവൂരിൽ==
പറവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കു വേണ്ടി 14.09.2014 ഞായർ രാവിലെ 10മുതൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃത ഹയർസെക്കന്ററി സ്കൂളിൽവെച്ച് ഐ.ടി. ശില്പശാല സംഘടിപ്പിച്ചു.  ഇന്റർനെറ്റിന്റെ സാധ്യതകൾ, മലയാളം കമ്പ്യൂട്ടിംഗിൽ പ്രാഥമിക പരിശീലനം, ഇ.മെയിൽ വിലാസം ഇല്ലാത്തവർക്കു വേണ്ടി ഇ.മെയിൽ നിർമ്മാണം എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു.  മേഖല സെക്രട്ടറി ടി.കെ. രഞ്ജൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ വി.എ.ജോസഫ്, പി.കെ.സൈനൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.  ഐ.ടി. പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവർക്കു പരസ്പരം വിവരങ്ങൾ പങ്കുവെക്കുന്നതിനു വേണ്ടി മേഖലക്കു പൊതുവായ ഒരു ഇ.മെയിൽ വിലാസം ഉണ്ടാക്കി.  17 പേർ പങ്കെടുത്ത പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ നടത്തണമെന്നും തീരുമാനിച്ചു.


==അന്ധവിശ്വാസങ്ങൾക്കെതിരെ പോരാട്ടം അനിവാര്യം -  വത്സല പ്രസന്നകുമാർ==
==അന്ധവിശ്വാസങ്ങൾക്കെതിരെ പോരാട്ടം അനിവാര്യം -  വത്സല പ്രസന്നകുമാർ==
110

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5845" എന്ന താളിൽനിന്ന് ശേഖരിച്ചത്