പാതിരാമണൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ഫലകം:Infobox Indian Jurisdiction വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ [1] . മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്. ഇന്ന് ഇവിടെ വാണിജ്യ വിനോദസഞ്ചാര കമ്പനികളും ചുവടുറപ്പിച്ചിരിക്കുന്നു.

എത്തിച്ചേരാനുള്ള വഴി

കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയ്ക്കുള്ള ഈ സ്ഥലത്തേയ്ക്ക് കുമരകത്തു നിന്നും ബോട്ട് ലഭിക്കും. മോട്ടോർ ബോട്ടിൽ ഒന്നര മണിക്കൂറും സ്പീഡ് ബോട്ടിൽ അര മണുക്കൂറുമാണ് ദൈർഘ്യം.

ഐതിഹ്യം

ഒരു ചെറുപ്പക്കാരനായ ബ്രാഹ്മണൻ സന്ധ്യാനമസ്കാരത്തിനായി കായലിൽ ചാടിയപ്പോൾ കായൽ വഴിമാറിക്കൊടുത്ത് ഈ ദ്വീപ് ഉണ്ടായതാണെന്നാണ് ഐതിഹ്യം.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Waters of Kerala ഫലകം:Alappuzha-geo-stub

"https://wiki.kssp.in/index.php?title=പാതിരാമണൽ&oldid=5921" എന്ന താളിൽനിന്ന് ശേഖരിച്ചത്