അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,243 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:16, 22 ഡിസംബർ 2021
വരി 256: വരി 256:


===ഗ്രാമപത്രം===
===ഗ്രാമപത്രം===
വിശദമായി പിന്നീടു ചേർക്കാം.
===ചൂടാറാപ്പെട്ടി പ്രചരണം===
വിശദമായി പിന്നീടു ചേർക്കാം.
===മറ്റ് പ്രവർത്തനങ്ങൾ ===
1986 സപ്തംബർ 1 ന് മടിക്കൈയിൽ നിന്നും വനഊർജ്ജ വികസന ജാഥ ആരംഭിച്ചിരുന്നു. പ്രസ്തുത ജാഥയ്ക്ക് കാലിക്കടവിൽ സ്വീകരണം നൽകുകയുണ്ടായി. സർക്കാർ 25 കോടി രൂപ സമാഹരിക്കാൻ വനമേഖലയിൽ സെലക്ഷൻ ഫെല്ലിങ്ങ് തീരുമാനിച്ചപ്പോൾ അതിനെതിരെ സംഘടിതമായ ശബ്ദം ഉയരുകയുണ്ടായി. 1991 നവംബർ 14 ന് നീലേശ്വരത്തു നിന്നും പ്രാഫ. എം.എൻ വിജയൻ മാസ്റ്റർ ഉത്ഘാടനം ചെയ്ത വനസംരക്ഷണ ജാഥ നവംമ്പർ 27 ന് തിരുവനന്തപുരത്ത് സമാപിച്ചു. പ്രൊഫ.എം.കെ. പ്രസാദായിരുന്നു ജാഥാ ക്യാപ്റ്റൻ കാസർഗോഡ് ജില്ലയിൽ പത്തിയൂർ ഗോപിനാഥായിരുന്നു നയിച്ചത്. അന്നത്തെ പരിഷത്ത് ജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫ. കാവുമ്പായി ബാലകൃഷ്ണൻ പിലിക്കോട് യൂണിറ്റ് കാലിക്കടവിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തിരുന്നു. കാലിക്കടവിൽ നല്ല നിലയിൽ ബക്കറ്റ് പിരിവ് ലഭിച്ചിരുന്നു. പത്തിയൂരിന്റെ പ്രസംഗം പരിസര സംരക്ഷണതത്പരർക്ക് ആവേശം നൽകുന്നതായിരുന്നു. ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്ന ഘട്ടമാകുമ്പോഴേക്കും സർക്കാർ സെലക്ഷൻ ഫെല്ലിങ്ങ് ഉത്തരവ് പിൻവലിച്ചു. പരിസരസംരക്ഷണ രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു വനസംരക്ഷണ ജാഥ.
===മേഖലാ, ജില്ലാ സമ്മേളനങ്ങൾ ===
പിലിക്കോട് ഗവ:യു.പി.സ്കൂൾ, പിലിക്കോട് ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പരിഷത്തിന്റെ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 1997 ലാണ് പിലിക്കോട് ഗവ:യു.പി.സ്കൂളിൽ പരിഷത്തിന്റെ ജില്ലാസമ്മേളനം നടന്നത്. നിരവധി അനുബ ന്ധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ശാസ്ത്രകലാപരിപാടികൾ, പുസ്തക പ്രചരണം, അടുപ്പ് വ്യാപനം, ബാലവേദി ക്യാമ്പുകൾ, ശാസ്ത്ര പാർല മെന്റുകൾ എന്നിവ സമ്മേളനത്തെ ജനകീയമാക്കി. സമ്മേളനത്തിന്റെ ഭാഗമായി തോട്ടംഗേറ്റ്, കരപ്പാത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയുമുണ്ടായി.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10203" എന്ന താളിൽനിന്ന് ശേഖരിച്ചത്