അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,823 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:31, 22 ഡിസംബർ 2021
വരി 288: വരി 288:


===അക്ഷര കേരളം മുതൽ ഊർജ്ജയാനം വരെ===
===അക്ഷര കേരളം മുതൽ ഊർജ്ജയാനം വരെ===
ആദ്യ കാല കൂടിച്ചേരലുകളുടെ ഭാഗമായി രൂപപ്പെട്ട പല ധാരണകളും - പിന്നീട് പിലിക്കോടിന്റെ വികസന ആശയങ്ങളായും
ആദ്യ കാല കൂടിച്ചേരലുകളുടെ ഭാഗമായി രൂപപ്പെട്ട പല ധാരണകളും - പിന്നീട് പിലിക്കോടിന്റെ വികസന ആശയങ്ങളായും പ്രവർത്തനങ്ങളായും മാറിയിട്ടുണ്ട്. ചില പ്രവർത്തനങ്ങൾ പിലിക്കോടിനപ്പുറത്തേക്കും പോയിട്ടുണ്ട്.
===അക്ഷര കേരളം സമ്പൂർണ്ണ സാക്ഷരതാ യജ്ഞം===
അക്ഷര കേരളം സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്കു മുമ്പു തന്നെ അറിവിനായു ള്ള അന്വേഷണം പിലിക്കോടിന്റെ ഭാഗമായിരുന്നു. ബീഡിക്കമ്പനികൾ വിവരവും അറിവും കൈമാറുന്ന ജനകീയ സാമൂഹിക വിദ്യാകേന്ദ്രങ്ങളായിരുന്നു. ബീഡി കമ്പനികളിലെ പത്രവായന പുസ്തകവായന ഇതെല്ലാം നാടിന്റെ പൊതു ബോധ് ത്തിലുണ്ടാക്കിയ തെളിച്ചം എല്ലാ കൂട്ടായ്മകളിലും പ്രകടമായിരുന്നു. പ്രവൃത്യുന്മുഖ സാക്ഷരതാ പദ്ധതി സർക്കാറിന്റെ നേതൃത്വത്തിൽ നീലേശ്വരം ബ്ളോക്കിന്റെ നേതൃത്വത്തിൽ പിലിക്കോട് സി.ആർ. സി.യിൽ നടത്തിയപ്പോൾ അതിലെ ഇൻസ്ട്രക്ടർ ആയും സംഘാടന നേതൃത്വം വഹിച്ചു പരിഷത്തിന് ആദ്യ കാല പ്രവർത്തകർ ഉണ്ടായിരുന്നു. അത്തരം ഔദ്യോഗിക പദ്ധതികളുടെ യാന്തീ കതയും സാക്ഷരത എന്നാൽ വ്യക്തിഗതമായ പ്രവർത്തനമാണെന്ന നിലപാടും പ്രവൃത്യുന്മുഖ സാക്ഷരതാ പദ്ധതിയുടെ മുന്നോട്ടുള്ള പോക്ക് ദുഷ്ക്കരമാക്കി. എന്നാൽ സാക്ഷരത എന്നത് ഒരു സാമൂഹിക പ്രവർത്തനമാണ് എന്നതും കേവലം വ്യക്തിഗതമായി നിറവേറ്റണ്ട ഒന്നല്ല എന്ന തിരിച്ചറിവും എറണാകുളം സാക്ഷര തയിൽ നിന്നും പരിഷത്തിന് ലഭിച്ച അനുഭവസമ്പത്തും അക്ഷര കേരളം പദ്ധതി യെ നാടിന്റെ പദ്ധതിയാക്കി വളർത്തി.
 
'''"സാക്ഷരതാ യജ്ഞം നാടിൻ മോചനത്തിന്റെ മാർഗ്ഗം"''' എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റി. പഞ്ചായത്തിൽ 272 സാക്ഷ രതാ ക്ളാസുകളിലായി 871 പഠിതാക്കൾ ഉണ്ടായിരുന്നു. 201 ഇൻസ്ട്രക്ടർമാർ, 57 മാസ്റ്റർ ട്രെയിനർമാർ സഹകരിക്കാനും വിജയിപ്പിക്കാനും പൊതു സമൂഹം ആകെയും.
 
'''"നേരമൊട്ടും വൈകിയില്ല, കൂട്ടുകാരെ പോരൂ , പേരെഴുതാം വായിക്കാം ലോക വിവരം നേടാം"''' എന്ന പാട്ടിനൊപ്പം '''"അക്ഷരജ്ഞാനം അറിവല്ല, അറിവിൻറെ രക്ഷാകവാടമാണെന്നുള്ളതോർക്കുക"''' എന്ന ഗാനവും നൽകിയ തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു. എല്ലാ പഠിതാ ക്കളും ഹൃദിസ്തമാക്കിയ സാക്ഷരതാ ഗാനങ്ങളായിരുന്നു. ഇവയൊക്കെ സാക്ഷരതാ യജ്ഞം പരിഷത്തിനെ നാടിന്റെ ഭാഗമാക്കി മാറ്റി. 80 ശതമാനത്തിലധികം പ്രവർത്തകരും പരിഷത്തുമായി ബന്ധപ്പെട്ടവരോ പ്രവർത്തകരോ ആയി മാറി. 'തിരുവനന്തപുരം
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10209" എന്ന താളിൽനിന്ന് ശേഖരിച്ചത്