പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - മുക്കം മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:27, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) ('== ഗ്രാമശാസ്ത്രജാഥ == മുക്കം: 'പുത്തൻ ഇന്ത്യ പണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗ്രാമശാസ്ത്രജാഥ

മുക്കം: 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യമുയർത്തി കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമശാസ്ത്ര ജാഥ - പദയാത്രയും നാടകവും സംഘടിപ്പിച്ചു. കൊടിയത്തൂരിൽ ആരംഭിച്ച് ചേന്ദമംഗലൂർ, പൊറ്റശ്ശേരി, മണാശ്ശേരി, തിരുവമ്പാടി, കുടരഞ്ഞി എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി പന്നിക്കോട് സമാപിച്ചു.കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ സാഹിത്യകാരനും സാംസ്കാരിക പ്രഭാഷകനുമായ എ.വി.സുധാകരൻ ജാഥ ഉദ്ഘാടനം ചെയ്തു. പന്നിക്കോട് സമാപന സമ്മേളനം പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലായി വി.കുഞ്ഞൻ മാസ്റ്റർ, അഡ്വ.പി.കൃഷ്ണകുമാർ, വിജീഷ് പരവരി, യു.പി.അബ്ദുൽ നാസർ, പി.എൻ.അജയൻ, ഷിനോജ് കെ., പ്രേമൻ മണാംതൊടി, കെ.സി.സെയ്ത് മുഹമ്മദ്, പി.സ്മിന, അലിഹസ്സൻ കെ.കെ., ടി.കെ.അനീഷ് തുടങ്ങിയവർ സംസാരിച്ചുയുവനാടകസമിതിയുടെ "ചോദ്യം " നാടകം അരങ്ങേറി. രചന സംവിധാനം ജീനോ ജോസഫ്.