"പെരിഞ്ഞനം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ഡാറ്റ എൻട്രി)
(ഡാറ്റ എൻട്രി)
വരി 16: വരി 16:

====== അംഗങ്ങൾ ======
====== അംഗങ്ങൾ ======
സ്മിത സന്തോഷ്, സന്തോഷ് എൻ.എസ്, കൃഷ്ണൻ വി.എ, വൃന്ദ പ്രേംദാസ്, സജീവരത്നം, ഗോപിനാഥ് കെ.എസ്, വേണുഗോപാൽ പി.യു, രാധാകൃഷ്ണൻ പി, അജയൻ കെ എൻ, രഘുനാഥ് പുലാനി, ദീലിപ് കരുവത്തിൽ
അജിത് പി, സ്മിത സന്തോഷ്, സന്തോഷ് എൻ.എസ്, കൃഷ്ണൻ വി.എ, വൃന്ദ പ്രേംദാസ്, സജീവരത്നം, ഗോപിനാഥ് കെ.എസ്, വേണുഗോപാൽ പി.യു, രാധാകൃഷ്ണൻ പി, അജയൻ കെ എൻ, രഘുനാഥ് പുലാനി, ദീലിപ് കരുവത്തിൽ, ശാരിത അജയഘോഷ്, അജയഘോഷ് സി.എസ്.
 
==== പെരിഞ്ഞനം യൂണിറ്റ് ചരിത്രം ====
 
==== ആമുഖം ====
പെരിഞ്ഞനം എന്ന സ്ഥലനാമത്തിന് പെരിയജ്ഞാനികളുടെ നാട് അഥവാ പെരിയജൈനർ വസിക്കുന്ന സ്ഥലം എന്ന് വ്യാഖ്യാനമുണ്ട്. സംഘകാല കൃതിയായ ചിലപ്പതികാരം ഇളങ്കോവടികൾ  രചിച്ചത്  തൃക്കണാമതിലകത്തു വെച്ചാണ് എന്നു കരുതപ്പെടുന്നു. ജൈന ധർമ്മപ്രകാശനത്തിനായി എഴുതപ്പെട്ടതാണ് ഈ കാവ്യം എന്നാണ് പണ്ഡിതാഭിപ്രായം. തൃക്കണാ മതിലകവും സമീപ പ്രദേശങ്ങളും  ജൈന-ബൗധ സ്വാധീനം ശക്തമായ ഇടങ്ങളായിരുന്നു എന്നു വ്യക്തമാണ്. തൃക്കണാ മതിലകത്തിന്റെ സമീപ ഗ്രാമമായ പെരിഞ്ഞനത്തേക്കും ഈ ജൈനമത ബന്ധം വ്യാപിച്ചിരുന്നു. പെരിയജൈനരുടെ നാട് എന്ന വ്യാഖ്യാനം ഈ അർത്ഥത്തിൽ പ്രസക്തമാണ്.
 
10-ാം നൂറ്റാണ്ടിനു മുമ്പുള്ള കാലത്ത് ഈ പ്രദേശത്തെ ബൗധിക ഉണർവ്വിനെക്കുറിച്ചുള്ള ഊഹങ്ങളിൽ ഭ്രമിക്കുന്നതിൽ കാര്യമില്ല. ദീർഘകാലം യാത്രാസൗകര്യങ്ങൾ കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശമായിരുന്നു ഇവിടം. ജന്മി-നാടുവാഴി-സാമൂഹ്യ ബന്ധങ്ങൾ നിലനിന്നിരുന്ന ഒരു പിന്നാക്ക പ്രദേശം. എന്നാൽ 20 -ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ സാമൂഹ്യ രാഷ്ട്രീയ ഉണർവ്വിന്റെ അലകൾ എത്തിത്തുടങ്ങി എന്നത് സംശയരഹിതമായ കാര്യമാണ്.  അതുവഴി മലയാളക്കരയിൽ ആകമാനം ഉണ്ടായ സാമൂഹ്യ-രാഷ്ട്രീയ ബൗധിക ഉണർവ്വിനോട് കണ്ണിചേരാൻ ഈ പ്രദേശത്തിനും കഴിഞ്ഞു.  1903 ൽ ഒരു ആധുനിക വിദ്യാലയം പെരിഞ്ഞനത്ത് ഉണ്ടാകുന്നത് അതിന്റെ  ഭാഗമാണ്. അറിവിനെ ചേർത്ത് പിടിച്ച നവോത്ഥാനത്തിന്റെ  അലകൾ മാത്രമല്ല രാഷ്ട്രീയാവബോധത്തെ ഉയർത്തിവിട്ട ദേശീയ പ്രസ്ഥാനത്തിന്റെ  പ്രവർത്തനങ്ങളും ഗ്രാമജീവിതത്തെ സ്വാധീനിച്ചിരുന്നു.  1947 ന് മുമ്പ് തന്നെ 9 സ്കൂളുകൾ ഇവിടെ നിലവിൽ വന്നതും 1943ൽ തന്നെ ഹൈസ്കൂൾ ആരംഭിച്ചതും ശ്രദ്ധേയമാണ്. അധ്യാപക സമൂഹത്തിന്റെ ബൗദ്ധിക സ്വാധീനവും ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മൂർക്കോത്ത് കുമാരൻ, പി.കേശവദേവ്, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, എ. കെ ഗോപാലൻ ചെറുകാട്, രാമു കാര്യാട്ട്‌  പി.ടി.ഭാസ്കരപ്പണിക്കർ, പി.കെ ഗോപാലകഷ്ണൻ,  തുടങ്ങി ഒട്ടേറെ പേർ പെരിഞ്ഞനത്തെ  രാഷ്ട്രീയ ബൗദ്ധിക രംഗങ്ങളിലെ പ്രവർത്തനങ്ങളിൽ വിവിധ സമയങ്ങളിലായി സംബന്ധിച്ചിട്ടുണ്ട് എന്നത് ഇരുപതാം നൂറ്റാണ്ടിലെ ഉണർവ്വുമായി പെരിഞ്ഞനം കൈകോർത്തിട്ടുണ്ട് എന്നതിന്റെ സൂചനയാണ്.
 
1940 കളിൽ പി.ടി.ബി പെരിഞ്ഞനം ഹൈസ്കൂളിൽ ഏതാനും വർഷം പ്രവർത്തിച്ചിരുന്നു. സ്കൂളിനകത്ത് വിദ്യാർത്ഥികളുടെ അധ്യാപകനായും സ്കൂളിന് പുറത്ത് കർഷകരും തൊഴിലാളികളും ഉൾപ്പെട്ട ബഹുജനങ്ങളുടെ അഥവാ സമൂഹത്തിന്റെ അധ്യാപകനായും അദ്ദേഹം പ്രവ‍ർത്തിച്ചു. പെരിഞ്ഞനം പ്രദേശത്തിന്റെ സാമൂഹ്യ ഉണർവ്വിൽ പിടി ബിയുടെ  സാന്നിധ്യം തീക്ഷ്ണമായ ഒന്നായിരുന്നു. (യുറീക്ക,ലക്കം 5, വാല്യം 26 ഒക്ടോബർ 1996 ൽ പ്രസിദ്ധീകരിച്ച പി.ടി.ബി യുടെ ഓർമ്മക്കുറിപ്പ് ലിങ്ക് കാണുക)
 
അക്കാലത്ത് പരിഷത്ത് രൂപീകരിക്കപ്പെട്ടിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ സാമൂഹ്യ  ഉണർവിന്റെ  തുടർച്ചയായാണ് 1962 ൽ പിടി ബി യുടേയും മറ്റും നേതൃത്വത്തിൽ അറിവിന്റെ സാർവ്വത്രികത ലക്ഷ്യം വെച്ചുകൊണ്ട്  കേരളത്തിൽ പരിഷത്ത് സംഘടന  രൂപം കൊണ്ട് പ്രവർത്തനം ആരംഭിക്കുന്നത്.
 
21 വർഷങ്ങൾക്ക് ശേഷം 1983ൽ ആണ് പരിഷത്ത് കലാജാഥയുടെ രൂപത്തിൽ പി.ടി.ബി യുടെ പ്രവർത്തന രംഗമായിരുന്ന പെരിഞ്ഞനം ഹൈസ്കൂളിൽ എത്തുന്നത്. പെരിഞ്ഞനം ആർ.എം. ഹൈസ്കൂളിലും പെരിഞ്ഞനത്തെ പൊതുസമൂഹത്തിലും ഒരു പോലെ അധ്യാപകനായി പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്ന പി കെ ശിവാനന്ദൻ മാസ്റ്ററാണ് 1983 ൽ പെരിഞ്ഞനത്ത് പരിഷത് യുനിറ്റ് രൂപീകരണത്തിനും അതുവഴി അറിവിന്റെ സാർവ്വത്രികത മുൻനിർത്തിയുള്ള പുതിയ കാലത്തിനിണങ്ങുന്ന പുതുതലമുറ പ്രവർത്തനങ്ങൾക്കും മുൻകൈ എടുത്തത്.
 
1983 - സെപ്റ്റംബർ 2 ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പെരിഞ്ഞനം യൂണിറ്റ്  രൂപീകരിച്ചു. നേരത്തേ സൂചിപ്പിച്ച  സംസ്ഥാന കലാജാഥയ്ക്ക്  ആർ.എം വി. എച്ച് സ്കൂളിൽ നൽകിയ സ്വീകരണത്തിന്റെ തുടർച്ചയായാണ്  പെരിഞ്ഞനത്ത്  യൂണിറ്റ്  രൂപീകരണം നടക്കുന്നത്.
 
എന്തിന്നധീരത
 
ഇപ്പോൾ തുടങ്ങണം
 
എല്ലാം നിങ്ങൾ പഠിയ്ക്കേണം
 
തയ്യാറാകണമിപ്പോൾ തന്നെ
 
ആജ്ഞാ ശക്തിയായ് മാറീടാൻ
 
എന്ന ബ്രഹ്തിന്റെ രചനയെ ആസ്പദമാക്കി തയ്യാറാക്കിയ വിഖ്യാതമായ  സംഗീതശില്പത്തോടെയാണ്   പ്രസ്തുത ജാഥയിൽ പരിപാടികൾ  ആരംഭിച്ചത് . അതിനു ശേഷം സ്ത്രീകളെ  വിൽപ്പനച്ചരക്കാക്കുന്ന വിവാഹ കമ്പോളത്തിനെതിരെ പരശുരാം ചന്ത  എന്ന തെരുവ് നാടകം, ഈ നീലവാനങ്ങളിൽ എന്ന പാട്ട് എന്നിവ ഉൾപ്പെടെ ആസ്വാദ്യകരമായ വിവിധ കലാപരിപാടികൾ ഈ കലാജാഥയിൽ ഉണ്ടായി എന്ന് അന്ന് ആ ജാഥയുടെ ഒരു കാഴ്ചക്കാരനും  പരിഷത്തുസ്ഥാപകാംഗവും പിന്നീട്  യൂണിറ്റ് സെക്രട്ടറിയും   ഇപ്പോഴും സജീവ പ്രവർത്തകനുമായ   പി.യു വേണുഗോപാൽ ഓർത്തെടുക്കുന്നു.
 
ഒരു പക്ഷേ ആദ്യമായാവാം   ഒരു തെരുവുനാടകം പെരിഞ്ഞനത്ത് അരങ്ങേറുന്നത്. വലിയ ജനപങ്കാളിത്തത്തോടെയാണ് ജാഥയ്ക്ക് അന്ന് സ്വീകരണമൊരുക്കിയത്.  കാഴ്ചക്കാരായി വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ഇത്തരമൊരു കലാനുഭവം പെരിഞ്ഞനത്തിന് പുതുമ നിറഞ്ഞതായിരുന്നു.
 
പെരിഞ്ഞനത്തെ  സാമൂഹ്യ-രാഷ്ട്രീയ-ബൗധിക രംഗത്തെ പ്രധാന സാന്നിധ്യമായിരുന്ന പി.കെ. ശിവാനന്ദൻ മാഷിന്റെ നേതൃത്വത്തിലാണ് കലാജാഥയ്ക്ക് അന്ന്  സ്വീകരണം നൽകിയത് എന്നു നേരത്തേ സൂചിപ്പിച്ചല്ലോ. ഡോ. പി.ആർ.മേനോൻ, പി.ജെ അഗസ്റ്റിൻ, ദാസ്ചാലക്കര, എം.കെ അഷറഫ് തുടങ്ങിയവരും ഈപ്രവർത്തനത്തിൽ ശിവാനന്ദൻ മാഷോടൊപ്പം പങ്കാളികളായി.
 
തുടർന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റ് എന്ന പേരിൽ പി.കെ.ശിവാനന്ദൻ മാസ്റ്റർ സെക്രട്ടറിയായും ‍ഡോ. പി.ആ‍ർ.മേനോൻ പ്രസി‍ഡണ്ടായും പെരിഞ്ഞനത്ത് പരിഷത്ത്  യൂണിറ്റ് പ്രവർത്തനം തുടങ്ങി. രണ്ടു പേരും ഇന്നു നമ്മോ‍ടൊപ്പമില്ല.  (ഇവരെക്കുറിച്ചു കൂടുതൽ അറിയാൻ ലിങ്ക് കാണുക) ഇരിങ്ങാലക്കുട മേഖലയുടെ ഭാഗമായിരുന്നു അക്കാലത്ത് പെരിഞ്ഞനം യൂണിറ്റ്.
 
ടി.എ ദാസൻ‍‍, പി.രാധാകൃഷ്ണൻ, പി.ജെ അഗസ്റ്റിൻ, പി.രാമദാസ്, പി.കെ.ശിവാനന്ദൻ, പി.പ്രദീപ്കുമാർ, പി.യു.വേണുഗോപാൽ, പി.എ.അസീസ്, കെ.കെ.പീതാംബരൻ, കെ.പിരവിപ്രകാശ്, എ.കെ.മധു,  സി.എസ്. സന്തോഷ്,  സുനിൽകുമാർ, പി.വി. ഭാസി, സി.എൻ സന്തോഷ്, എൻ.എം മുരളീധരൻ,  എൻ.കെ. അബ്ദുൾനാസർ, കെ.കെ.പ്രദീപ്, പി.കെ.സുകുമാരൻ., പി.ജി.ബാബു, സി.സീത  പി.എ.ലത്തീഫ്.  സി.ആർ.പവനൻ, കെ.പി.അംബിക., കെ.കെ.മധു, കെ.ലത, ഇ.കെ.നന്മഗോപാൽ, കെ.വി.പ്രകാശൻ,  എന്നിവരായിരുന്നു ആദ്യ യൂണിറ്റ് അംഗങ്ങൾ. കയ്പമംഗലം പെരിഞ്ഞനം പഞ്ചായത്തു പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാല പ്രവർത്തനം.
 
പരിഷത്ത് ആദ്യ യൂണിറ്റ് സമ്മേളനം 1983 ൽ പെരിഞ്ഞനം സെൻട്രൽ എൽ.പി സ്കൂളിൽ   വെച്ച് നടന്നു.  ശാസ്ത്ര ക്ലാസുകൾ,  കലാപരിപാടികൾ,  ബാലവേദി സംഗമം, ശാസ്ത്ര ജാഥ എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിന്ന വിവിധ അനുബന്ധ പരിപാടികളോടെയാണ്   പ്രഥമ യൂണിറ്റ് സമ്മേളനം  നടന്നത്.  ആദ്യയൂണിറ്റ് പ്രസിഡണ്ടിന്റായിരുന്ന ‍ഡോക്ട‍ർ പി.ആർ മേനോന്റെ ചക്കരപ്പാടത്തുള്ള വീട്ടു പരിസരത്തു നിന്നാരംഭിച്ച്  കുറ്റിലക്കടവു റോഡുവഴി വന്ന് എൻ.എം കെ റോ‍‍ഡിലൂടെ മൂന്നുപീടിക വഴി പുളിഞ്ചോട് സെൻട്രൽ എൽ.പി സ്കൂളിൽ   എത്തിയ ശാസ്ത്രജാഥയിൽ അന്ന് നിരവധി പേ‍ർ അണിനിരന്നിരുന്നു. ഇതും ഒരു നവ്യാനുഭവമായിരുന്നു. ഒരാഴ്ചക്കാലം  നീണ്ടുനിന്ന ശാസ്ത്രക്ലാസ്സുകളും ശ്രദ്ധേയമായി. ഇ.കെ.എൻ അവതരിപ്പിച്ച വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, കൃഷ്ണകുമാറിന്റെ ബഹുരാഷ്ട്രകുത്തകകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും, പ്രൊഫ.എം.കെ ചന്ദ്രൻമാസ്റ്റർ അവതരിപ്പിച്ച ക്ലാസ്സ് തുടങ്ങി ഓരോ ക്ലാസ്സും ശ്രദ്ധേയമായി.
 
ഈ സമ്മേളനം പി.ജെ അഗസ്റ്റിനെ സെക്രട്ടറിയും പി.കെ ശിവാനന്ദൻ മാഷെ പ്രസി‍ണ്ടായും തെരഞ്ഞെടുത്തു.
 
ഇക്കാലത്തു തന്നെ ഇതിനു സമാന്തരമായി പെരിഞ്ഞനം വെസ്റ്റിൽ എസ്.എൻ.സ്മാരകം യു.പി.സ്കൂൾ കേന്ദ്രീകരിച്ച് ടി.ബി.സുരേഷ് ബാബു മാസ്റ്റ‍ർ. വി.രഘുനാഥൻ മാസ്റ്റർ, പി.ഐ.ധർമ്മൻ മാസ്റ്റർ. തുടങ്ങിയവരുടെ സഹകരണത്തോടെ  സ്കൂൾ കേന്ദ്രീകരിച്ച്   വിക്രം സാരാഭായി യുറീക്ക ബാലവേദി എന്ന പേരിൽ ബാലവേദി പ്രവ‍ർത്തിച്ചിരുന്നു. പിത്ക്കാലത്ത് പെരിഞ്ഞനത്തു നിന്നു താമസം മാറി പോയ   കെ.ആ‍ർ. സദാനന്ദനായിരുന്നു കുട്ടികളുടെ ഭാഗത്തു നിന്നും ബാലവേദി പ്രവ‍ർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.
 
പി.ജെ അഗസ്റ്റിൻ യൂണിറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് നിരോധിക്കേണ്ട മരുന്നുകളും നിരോധിച്ച മരുന്നുകളും സംബന്ധിച്ച് യൂണിറ്റിൽ നോട്ടീസ് അടിച്ച് പ്രചരിപ്പിച്ചിരുന്നു. ഈ നോട്ടീസ് ശ്രദ്ധയിൽപെട്ട ചില  ‍ഡോക്ടർമാ‍ർ ഇതിനെതിരെ തിരിഞ്ഞു.   മരുന്നുകളുടെ  പാർശ്വഫലങ്ങളെക്കുറിച്ച് രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അവരുടെ രോഗംമാറിയാൽ മതിയെന്നുമായിരുന്നു അവർ വാദിച്ചത്.     പ്രസ്തുത നോട്ടീസ് പിൻവലിക്കണമെന്ന അവരുടെ  ആവശ്യം വലിയ സംവാദത്തിനിടവരുത്തി.  അക്കാലത്ത് ജനശ്രദ്ധ നേടിയ ഒരു വലിയ സംഭവമായാണ് ഈ പരിഷത്ത് പ്രവർത്തനം വിലയിരുത്തിയിട്ടുള്ളത്.
 
1987 വരെ പെരിഞ്ഞനം യൂണിറ്റ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ഭാഗമായിരുന്നു. 87ൽ കയ്പമംഗലം ക്ഷോമോദയം സ്കൂളിൽ വെച്ചു നടന്ന സമ്മേളനത്തിൽ വെച്ചു കൊടുങ്ങല്ലൂർ മേഖല രൂപീകൃതമായതിനെത്തുടർന്ന് പെരിഞ്ഞനം യൂണിറ്റ് കൊടുങ്ങല്ലൂർ മേഖലയുടെ ഭാഗമായി.  1988 ൽ കൊടുങ്ങല്ലൂ‍ർ മേഖലാ സമ്മേളനത്തിനു ആതിഥ്യമരുളിയത് പെരിഞ്ഞനം യൂണിറ്റ് ആയിരുന്നു.  പെരിഞ്ഞനം യൂണിറ്റ്  1988 മുതൽ 1997 വരെ കൊടുങ്ങല്ലൂർ മേഖലയുടെ ഭാഗമായിരുന്നു. മതിലകം മേഖലയുടെ രൂപീകരണത്തോടെ  97 മുതൽ മതിലകം മേഖലയുടെ ഭാഗമായും തുടരുന്നു.
 
സാക്ഷരതയെത്തുട‍ർന്ന് സംഘടനയുടെ അംഗബലവും അടിത്തറയും വർധിച്ചതിനാൽ 1990 മുതൽ   പെരിഞ്ഞനം പഞ്ചായത്തു പരിധിയിൽ തന്നെ നാലു യൂണിറ്റുകളായി പ്രവർത്തിച്ചു. ഈസ്റ്റ്, സൗത്ത് , സെന്റർ, വെസ്റ്റ് എന്നിങ്ങനെയായിരുന്നു നാലു യൂണിറ്റുകൾ. പഞ്ചായത്തുതലത്തിൽ ഒരു കോ-ഓഡിനേഷൻ കമ്മറ്റിയും നിലവിൽ വന്നു. പ്രഥമ കോ-ഓ‍ഡിനേഷൻ കമ്മറ്റി  കൺവീനർ പി.രാധാകൃഷ്ണനും ചെയർമാൻ കെ.കെ.ചാത്തുണ്ണി മാസ്റ്ററും ആയിരുന്നു. ചാത്തുണ്ണി മാഷിന്റെ കൊറ്റംകുളത്തെ വീട്   അക്കാലത്ത് പരിഷത്ത് പ്രവർത്തനങ്ങളുടെ ഒരു പ്രധാനകേന്ദ്രമായിരുന്നു. മാഷ് കരുമാലൂരിലേയ്ക്കു  താമസം മാറും വരെ ഇതു തുടർന്നു. (മാഷിനെക്കുറിച്ചുള്ള ലിങ്ക് കാണുക)
 
ഇവർക്കു പുരമേ വി.കെ സദാനന്ദൻ, എൻ.എസ് സന്തോഷ് തുടങ്ങിയവരും കോ-ഓഡിനേഷൻ ഭാരവാഹികളായി പ്രവർത്തിച്ചവരാണ്.
 
1997 വരെ വരെ ഏറിയും കുറഞ്ഞും പ്രവർത്തനങ്ങളുമായി നാലു യൂണിറ്റുകളും മുന്നോട്ടു പോയി. പിന്നീട് കേവലമായി വ്യാപകമായ അംഗത്വ വർധനവ് ഗുണകരമല്ല എന്ന വിമ‍‍ർശനം (വൃഥാസ്ഥൂലത എന്നാണ് അക്കാലത്ത് ഇതിനെക്കുറിച്ച് വിശേഷിപ്പിച്ചിരുന്നത്)   സംഘടനയിൽ മേൽക്കമ്മറ്റികളിൽ നിന്നു  ഉയർന്നു വന്നതിനെത്തുടർന്ന് പല മെമ്പർഷിപ്പുകളും പുതുക്കപ്പെടാതായി.  യൂണിറ്റുകളുടെ എണ്ണം മൂന്നായും രണ്ടായും എല്ലാം ചുരുങ്ങുകയും  പിന്നീട് 1997 ൽ യൂണിറ്റ് വീണ്ടും ഒറ്റ യൂണിറ്റായി മാറുകയും ചെയ്തു.
 
നാലു യൂണിറ്റുകളായിരുന്ന കാലത്ത്  ഇ.ഡി. രാജേഷ്, എൻ.എസ്. സന്തോഷ്, സി.എസ് അജയഘോഷ്, ആർ.എസ് രഘുനാഥ്, പി.ബി. സജീവ്, ആർ.കെ. ബേബി, പി.എൻ മോഹൻ,  വി.കെ. സദാനന്ദൻ, എൻ.കെ.സലില, എ.എസ് മോഹൻദാസ്, രഘു പുല്ലാനി, വൃന്ദാപ്രേംദാസ് തുടങ്ങിയവർ വിവിധ യൂണിറ്റുകളുടെ പ്രസിഡന്റുമാരായും സെക്രട്ടറിമാരായും പ്രവർത്തിച്ചിട്ടുണ്ട്.
 
ഇതു വരെയുള്ള യുണിറ്റ് ഭാരവാഹികളെ സംബന്ധിച്ച വിവരങ്ങൾ
 
വർഷം
 
          പ്രസിഡന്റ്
 
സെക്രട്ടറി
 
1983  
 
Dr.P.R. മേനോൻ
 
Pk ശിവാനന്ദൻ മാസ്റ്റർ
 
1983 - 84  
 
പി.കെ.ശിവനാന്ദൻ  
 
പി.ജെ അഗസ്റ്റിൻ
 
1984-85  
 
ടി.എ. ദാസൻ  
 
പി.ജെ അഗസ്റ്റിൻ
 
1985 -86   
 
പി.ജെ അഗസ്റ്റിൻ   
 
K.P രവി പ്രകാശ്
 
1986-87     
 
പി.ജെ അഗസ്റ്റിൻ
 
  പി. രാംദാസ്
 
1987-88  
 
പീതാംബരൻ മാസ്റ്റർ
 
പി.യു. വേണുഗോപാൽ
 
1988-89
 
പീതാംബരൻ മാസ്റ്റർ
 
പി.യു. വേണുഗോപാൽ
 
1989 - 90  
 
ടി.കെ.ഗംഗാധരർ മാസ്റ്റർ
 
പി.രാധാകൃഷ്ണൻ
 
1990 മുതൽ 1998 വരെ 4യൂണിറ്റുകളും പഞ്ചായത്തു തലത്തിൽ കോ-ഓഡിനേഷൻ സംവിധാനവും
 
1998 - 1999
 
എ.പത്മനാഭമേനോൻ
 
കെ.എൻ അജയൻ
 
1999 -2000  
 
എ.പത്മനാഭമേനോൻ
 
കെ.എൻ അജയൻ
 
2000 - 2001
 
എ.പത്മനാഭമേനോൻ
 
കെ.എൻ അജയൻ
 
2001 - 2002
 
2002 -  2003
 
2003 -2004 .  
 
എ പവിഴം ടീച്ചർ
 
ബി.എസ് ഹരികുമാരൻ
 
2004 -2005
 
എ പവിഴം ടീച്ചർ
 
ബി.എസ് ഹരികുമാരൻ
 
2005-2006  
 
ഒ.എസ്.സത്യൻ   
 
ശാരിത അജയഘോഷ്
 
2006-2007
 
ഒ.എസ്.സത്യൻ   
 
ശാരിത അജയഘോഷ്
 
2007 - 2008       
 
പി. അജിത്ത്
 
എ.‍ഡി.ദിനകരൻ
 
2008 - 2009
 
പി. അജിത്ത്
 
M.D ദിനകരൻ
 
2009 - 2010     
 
എം.‍‍ഡി. ദിനകരൻ
 
പി. അജിത്ത്
 
2010 -2011         
 
എം.‍‍ഡി. ദിനകരൻ
 
പി. അജിത്ത്
 
2011 – 2012
 
എം.‍‍ഡി. ദിനകരൻ
 
പി. അജിത്ത്
 
2012 - 2013
 
എൻ.എ അബ്ബാസ്
 
സ്മിത സന്തോഷ്
 
2013 - 2014
 
എൻ.എ അബ്ബാസ്
 
സ്മിത സന്തോഷ്
 
2014 - 2015     
 
എൻ.എ അബ്ബാസ്
 
ടി. മനോജ്
 
2015-2016
 
എം.കെ സജീവൻ
 
ടി. മനോജ്
 
2016 - 2017
 
എം.കെ സജീവൻ
 
ടി. മനോജ്
 
2017-2018       
 
ടി. മനോജ്
 
കെ.കെ.കസീമ
 
2018 - 19  
 
ടി. മനോജ്
 
കെ.കെ.കസീമ
 
2019 - 2020       
 
എം.‍ഡി. ദിനകരൻ
 
ജിസി രഘുനാഥ്
 
2020 – 2021
 
എം.‍ഡി. ദിനകരൻ
 
ജിസി രഘുനാഥ്
 
2021-2022   
 
സുമിത്രാ ജോഷി
 
ജിസി
 
1990 കളിൽ രാജീവ് ഗാന്ധി ഗവൺമെന്റ്  കല്ലുപ്പ് നിരോധിച്ച് അയ‍ഡൈസ്‍‍ഡ് ഉപ്പ് വ്യാപകമാക്കാൻ  കൊണ്ടുവന്ന നിയമത്തിനെതിരെ കൊടുങ്ങല്ലൂ‍ർ മേഖല സംഘടിപ്പിച്ച    ചാമക്കാലകടപ്പുറത്തുനിന്ന് ആരംഭിച്ച് കൊടുങ്ങല്ലൂരിൽ സമാപിച്ച ഉപ്പ്ജാഥയിൽ പെരിഞ്ഞനത്തിന്റെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. കേരളമാകെ വയറിളക്കരോഗം പടർന്നുപിടിച്ചപ്പോൾ പ്രത്യേകിച്ച്  തീരദേശമേഖലയിൽ , അഴീക്കോട് നിന്ന് ആരംഭിച്ച ആരോഗ്യ ജാഥയിൽ സ്വീകരണ കേന്ദ്രങ്ങളിൽ തെരുവുനാടകവും  അവതരിപ്പിച്ചു. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും തീരദേശ മേഖലയിൽ സംഘടനയെ പരിചയപ്പെടുത്താനും സംഘടനയെ ചലിപ്പിക്കാനും ഈപ്രവർത്തനം സഹായിച്ചു.
 
സമ്പൂർണ്ണ സാക്ഷരതാ യജ്ഞം
 
1989-90 കാലഘട്ടത്തിൽ എറണാകുളം സാക്ഷരതയെത്തുടർന്ന് കേരളം ഏറ്റെടുത്ത സമ്പൂർണ്ണ സാക്ഷരതാ യജ്ഞം ജാതി-മത-ലിംഗ-സാമ്പത്തിക-രാഷ്ടീയ ഭേദമില്ലാതെ പെരിഞ്ഞനത്തെ ബഹുജനങ്ങളെ ഒറ്റ ചരടിൽ കോ‍ർത്ത പ്രവർത്തനമായിരുന്നു.   സാക്ഷരതാകാലം  പെരിഞ്ഞനത്തെ പരിഷത്ത്  സംഘടനയെ ഏറ്റവും ചലനാത്മകമാക്കുകയും  ജനകീയമാക്കുകയും ചെയ്ത കാലമായിരുന്നു.  പെരിഞ്ഞനത്ത് സാക്ഷരതാ പ്രവർത്തനത്തിന്റെ  ചാലക ശക്തിയായി  പ്രവർത്തിക്കാൻ പരിഷത്ത് യൂണിറ്റിനായി.നൂറിലധികം ഇൻസ്ട്രക്ടർമാരും നൂറോളം സാക്ഷരതാ ക്ലാസ്സുകളും   ആയിരത്തോളം പഠിതാക്കളും കുടുംബങ്ങളും പൊതുപ്രവർത്തകരും  കൈകോർത്ത  പെരിഞ്ഞനത്തെ  സാക്ഷരതയുടെ ചരിത്രം പരിഷത്തിന്റെ തിളങ്ങുന്ന അധ്യായമാണ്. അന്ന് പരിഷത്ത് യൂണിറ്റ് പ്രസി‍‍ഡണ്ടായിരുന്ന  അന്തരിച്ച  ടി.കെ ഗംഗാധരൻ മാസ്റ്റർ കൺവീനറായ (മാഷിനെക്കുറിച്ചുള്ള ലിങ്ക് കാണുക) സമിതിയാണ്  പ്രവർത്തനങ്ങൾക്ക നേ‍തൃത്വം നൽകിയത്. സെപ്തംബർ 9നു ഒറ്റ ദിവസം കൊണ്ട് നിരക്ഷരതാ സർവ്വേ നടത്തി. അക്കാലത്ത് 9 വാർ‍ഡുകളാണ് പെരിഞ്ഞനത്തുണ്ടായിരുന്നത്. വാർ‍‍ഡ്തല സാക്ഷരതാ സമിതികൾ തമ്മിൽ ആരോഗ്യകരമായ മത്സരത്തിലായിരുന്നു. ചേറ്റുവ മുതൽ അഴീക്കോട് വരെയുള്ള പ്രദേശം ഉൾപ്പെട്ട തളിക്കുളം പ്രോജക്റ്റിലായിരുന്നു പെരിഞ്ഞനം. മുഴുവൻ പഠിതാക്കളും ക്ലാസ്സിലെത്തിയ  തീരദേശത്തെ പ്രഥമ വാർ‍‍ഡ് പ്രഖ്യാപനം നടത്തിയത്  പെരിഞ്ഞനത്തെ ഒമ്പതാം വാർ‍‍ഡായിരുന്നു. തളിക്കുളത്തു നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിൽ വി.ജി.ജ്യോതിഷ് രചിച്ച് സംവിധാനം ചെയ്ത നവസാക്ഷരരുടെ നാടകം ഏറെ ശ്രദ്ധപിടിച്ചു പറ്റി.
 
സാക്ഷരതാ പ്രവ‍ർത്തകരായ യുവതിയുവാക്കൾ അടക്കം ഒട്ടേറെ പേർ ഇതു വഴി സംഘടനയിലേക്കും  പൊതുരംഗത്തേക്കും  കടന്നു വന്നു.  യൂണിറ്റിന്റെ ജനകീയാടിത്തറ വിപുലപ്പെടുത്തിയ സാക്ഷരതാ പ്രവർത്തനത്തിന്റെ തുടർച്ചയായി  പെരിഞ്ഞനത്ത് 4 യൂണിറ്റുകളും പഞ്ചായത്ത് തലത്തിൽ ഒരു കോ-ഓഡിനേഷൻ കമ്മിറ്റിയും എന്ന രീതിയിൽ സംഘടനാ സംവിധാനം മാറി.
 
ശാസ്ത്രകലാജാഥകൾ
 
പരിഷത്ത ആശയങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന് ആവിഷ്കരിച്ച കലാജാഥാ സ്വീകരണത്തോടെയാണ്  1983 ൽ പെരിഞ്ഞനം യൂണിറ്റ് രൂപീകൃതമായതെന്നു നേരത്തേ സൂചിപ്പിച്ചുവല്ലോ. തു‍‍ട‍ർന്നിങ്ങോട്ട് അപൂർവ്വം സന്ദർഭങ്ങളിൽ ഒഴികെ ഇതുവരെ  എല്ലാ കലാജാഥകൾക്കും വിവിധ അനുബന്ധ പരിപാടികളോടെ  പെരിഞ്ഞനം യൂണിറ്റിൽ സ്വീകരണം നൽകിയിട്ടുണ്ട്. 1989 ൽ അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി സഞ്ചരിച്ച  സംസ്ഥാന വികസന ജാഥയ്ക്ക് യൂണിറ്റിൽ നൽകിയ സ്വീകരണത്തിനനുബന്ധമായി  പെരിഞ്ഞനം ഗവ.യു.പി.സ്കൂളിൽ വെച്ചു  സംഘടിപ്പിച്ച ഗ്രാമ പാർലിമെന്റിനെക്കുറിച്ചു നേരത്തേ സൂചിപ്പിച്ചുവല്ലോ.
 
ശ്രദ്ധേയമായ മറ്റൊന്ന് സാക്ഷരതക്ക് ശേഷം വന്ന  വനിതാ കലാജാഥയുയെ സ്വീകരണമായിരുന്നു.   ഓഡിറ്റോറിയത്തിനകത്ത് സ്വീകരണം നൽകുന്ന രീതി വിട്ട്  പെരിഞ്ഞനം ഗവ.യു.പി.സ്കൂളിൽ   വൻ സ്ത്രീപങ്കാളിത്തത്തോടെ ഈ ജാഥയ്ക്ക്  സ്വീകരണം നൽകി. പെരിഞ്ഞനത്ത് പ്രസിദ്ധ ക്ഷേത്രമായ മുല്ലങ്ങത്ത് അമ്പലത്തിൽ ദേശവിളക്കു നടക്കുന്ന ദിവസത്തിൽ വലിയ ജനപങ്കാളിത്തത്തോടെ പെരിഞ്ഞനം ഗവ.യു.പി.സ്കൂളിൽ വെച്ചു ജാഥാസ്വീകരണം നടത്തിയത് പെരിഞ്ഞനത്തെ പരിഷത്ത് സംഘടനാ ബലത്തിന്റെ മറ്റൊരു തെളിവാണ്. പെരിഞ്ഞനം സെന്റർ, കൊറ്റംകുളം,ഏറാട്ട് അമ്പല പരിസരം, തോണിക്കുളം റോ‍‍ഡ് പരിസരം, എസ്.എൻ സ്മാരകം യു.പി സ്കൂൾ, വെസ്റ്റ് എൽ.പി.സ്കൂൾ, പുളിഞ്ചോട്, വിശ്വപ്രകാശ് ക്ലബ്ബ് പരിസരം, ഫിനിക്സ് ക്ലബ്ബ്ല് , നന്മ ക്ലബ് , ഗ്രന്ഥപ്പുര തു‍‍ടങ്ങി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാജാഥ എത്തിയ്ക്കാനും ജനപങ്കാളിത്തത്തോടെ സ്വീകരണം നൽകാനും കഴിഞ്ഞിട്ടുണ്ട്.
 
ജനകീയാസൂത്രണത്തിന്റെ രണ്ടാം വർഷത്തിൽ ആസൂത്രണത്തിലും നിർവ്വഹണത്തിലുമുള്ള ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി മേഖലാതലത്തിൽ സംഘടിപ്പിച്ച കലാജാഥയുടെ വിശദാംശങ്ങൾ ജനകീയാസൂത്രണത്തിലെ ഇടപെടലുകളെക്കുറിച്ചു പരാമ‍ർശിക്കുന്നിടത്തു സൂചിപ്പിച്ചിട്ടുണ്ട്. ഒരു വർഷം ജാഥക്ക് പെരിഞ്ഞനത്ത് സ്വീകരണം നൽകിയില്ലെങ്കിൽ എന്തേ ജാഥയിവിടെ വന്നില്ല എന്നന്വേഷിക്കാനും മാത്രം പരിചിതമാണ് പെരിഞ്ഞനത്തെ ജനസമൂഹത്തിനു പരിഷത്തിന്റെ ശാസ്ത്ര കലാജാഥകൾ.
 
ബാലവേദികൾ
 
ബാലവേദി പ്രവർത്തനത്തിന്റ യഥാർത്ഥ സ്പിരിറ്റ് ഉൾക്കൊണ്ടു കൊണ്ട്തന്നെ ബാലവേദികൾ  സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് . പെരി‍ഞ്ഞനം ഗവ.യുപിസ്കൂൾ കേന്ദ്രീകരിച്ച് ബ്രൂണോയുറീക്കാ  ബാലവേദി,  എസ്.എൻ.സ്മാരകം യു.പി സ്കൂളിൽ വിക്രം സാരാഭായ് യുറീക്കാ ബാലവേദി എന്നിങ്ങനെ  രണ്ട് ബാലവേദികൾ ആദ്യകാലം മുതലേ പ്രവർത്തിച്ചിരുന്നു. ബ്രൂണോ ബാലവേദിയുടെ  പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
1985 ൽ ഭോപ്പാൽ വാതകകൂട്ടക്കൊലയുടെ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഭോപ്പാലിലേക്ക് തിരിച്ച സയൻസ് ട്രെയിനിൽ ബാലവേദി കൂട്ടുകാരുടെ സംഘത്തിൽ പ്രതിനിധിയായി നമ്മുടെ യൂണിറ്റിലെ പി.രാംദാസ് ഉണ്ടായിരുന്നു.
 
1987-ൽ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവത്തിൽ  നമ്മുടെ പങ്കാളിത്തം വളരെ വലുതായിരുന്നു. ബാലോത്സവത്തിലേക്ക് ആവശ്യമായ വിഭവങ്ങൾ ഇവിടെ നിന്നു  സമാഹരിച്ച് നൽകുകയും പ്രചാരണ പ്രവർത്തനങ്ങൾ, സന്നദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ പങ്കാളികളാകുകയും ചെയ്തു. യൂണിറ്റിൽ നിന്നും 2 കുട്ടികൾ ബേലോത്സവത്തിൽ പങ്കെടുത്തു.
 
ബാലോത്സവത്തിന്റെ ആവേശത്തുടർച്ചയായി തൊണ്ണൂറുകളിൽ  യൂണിറ്റിന്റെ വിവിധ ഭാഗങ്ങളിൽ ബാലവേദികൾ രൂപീകരിയ്ക്കപ്പെട്ടു. വേനലവധിക്കാലത്ത്  ബാലോത്സവങ്ങളും ഓണക്കാലത്ത് ഓണോത്സവങ്ങളും സംഘടിപ്പിയ്ക്കപ്പെട്ടിരുന്നു.  ഗവ.യു.പി സ്കൂൾ, എസ്.എൻ.സ്മാരകം യു.പി.സ്കൂൾ, വെസ്റ്റ് എൽ.പി.സ്കൂൾ, എ.എംഎൽപി, എ.എംഎൽപി ഈസ്റ്റ് തുടങ്ങിയ വിദ്യാലയങ്ങൾ ബാലവേദി കേന്ദ്രങ്ങളായിരുന്നു.  പെരിഞ്ഞനം ഈസ്റ്റ് യൂണിറ്റിൽ അയ്യപ്പൻ മെമ്മോറിയൽ എൽ.പി.സ്കൂൾ കേന്ദ്രീകരിച്ചു നടന്നിരുന്ന ബാലവേദിയിൽ നിന്നും പെരിഞ്ഞനം വെസ്റ്റ് യൂണിറ്റിലെ എസ്.എൻ.സ്മാരകം യു.പി.സ്കൂളിലേക്കും തിരിച്ചും രണ്ടു പ്രദേശത്തു നിന്നും കുട്ടികൾ അതിഥികളും  ആതിഥേയരും ആയി  അതാതു കേന്ദ്രങ്ങളിലെ കൂട്ടുകാരുടെ വീടുകളിൽ മാറി താമസിക്കുകയും സഹവാസ ക്യാമ്പുകളായും സംഘടിപ്പിച്ചിരുന്ന ബാലവേദി ക്യാമ്പുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശജനകമായിരുന്നു.
 
ഇതേ കാലത്ത് പെരിഞ്ഞനം ഈസ്റ്റിൽ നിന്നും ബാലവേദി കുട്ടികൾ കടപ്പുറത്തു വരികയും ആറാട്ടുകടവിൽ കടൽ ബാലോത്സവം സംഘടിപ്പിക്കുകയും ചെയ്തത് ഒരു അവിസ്മരണീയ സംഭവമാണ്. കടലിൽ വെച്ചു മരണത്തെ മുഖാമുഖം കണ്ട ആറാട്ടുകടവിലെ ഒരു കാരണവരായിരുന്ന അന്തരിച്ച  പള്ളായിൽ കുമാരൻ, അന്തരിച്ച ഏറൻ ശങ്കരനാരായണൻ തു‍ടങ്ങിയ മത്സ്യത്തൊഴിലാളികൾ കുട്ടികൾക്ക് കടലറിവു പകർന്നു നൽകിയത് ടോട്ടോച്ചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി എന്ന പുസ്തകത്തിൽ കടുകു വയലിലെ കർഷകൻ അധ്യാപകനായെത്തിയ അനുഭവത്തെ അനുസ്മരിപ്പിച്ച ഒരു പ്രവർത്തനമായിരുന്നു. പാട്ടും കളിയും ശാസ്ത്രപരീക്ഷണങ്ങൾക്കും പുറമേ ജീവിതത്തിലെ പ്രായോഗിക അറിവുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ബാലോത്സവങ്ങളിൽ വിവിധ മൂലകൾ ഒരുക്കിയത്   വിദ്യാഭ്യാസ രംഗത്തെ ദീർഘ വീക്ഷണത്തോടെയയുള്ളതായിരുന്നു   ബാലവേദി പ്രവർത്തനമെന്ന്  പിൽക്കാല അനുഭവങ്ങൾ തെളിയിക്കുന്നു.
 
പല ബാലവേദി കൂട്ടുകാരും പിന്നീട് സജീവ പരിഷത്ത് പ്രവർത്തകരായിട്ടുണ്ട്. എല്ലാ പരിഷത്ത് പ്രവർത്തകരും ആദ്യകാലത്ത്  ഏറിയും കുറഞ്ഞും ബാലവേദി പ്രവർത്തകരുമായിരുന്നു.
 
കാടറിയാൻ കടലറയാൻ എന്നു പേരിട്ടുകൊണ്ട് 2017ൽ കൊടകരമേഖലയിലെ ബാലവേദി കൂട്ടുകാരുടെ സംഘം ആറാട്ടുകടവ് കടപ്പുറത്തും പെരിഞ്ഞനം  യൂണിറ്റിലെ ബാലവേദി കൂട്ടുകാ‍ർ ചിമ്മിനിയിൽ സംഗമിച്ചതും ദീർഘകാലത്തിനുശേഷം ബാലവേദിരെഗത്തു നടന്ന ഒരു സവിശേഷ പ്രവർത്തനമായിരുന്നു.
 
പെരിഞ്ഞനം പഞ്ചായത്തിലെ തനത് മാതൃകകളെ കുറിച്ചു പറയുമ്പോൾ ഇതിൽ പല പ്രവർത്തനങ്ങളുടേയും പിറകിൽ പങ്കുവഹിച്ചത് പരിഷത്ത് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ  മുന്നോടിയായി നടന്ന  റിസോഴ്സ് മാപ്പിംഗ്, പവർ ലൈൻമാപ്പിങ്,  വിദ്യാഭ്യാസരംഗത്തെ ഇടപെടൽ മുതലായവ യൂണിറ്റ് ഏറ്റെടുത്തു നടത്തിയ തനത് പ്രവർത്തനങ്ങൾ ആണ് .
 
പെരിഞ്ഞനം വിദ്യാഭ്യാസ കോംപ്ലക്സ്
 
പരിഷത്ത് പെരിഞ്ഞനം യൂണിറ്റ് സംഘടിപ്പിച്ച ഒരു പക്ഷേ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഒന്നാണ് 1993 – 94 കാലത്തെ പെരിഞ്ഞനം വിദ്യാഭ്യാസ കോംപ്ലക്സ്. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ ഈ പ്രവർത്തനത്തിനം പരിഷത്തിന്റെ വിദ്യാഭ്യാസ ഉടപെടലിൽ  ഇടം പിടിച്ച പ്രവർത്തനമാണ്. 11.10 .94 നു ചേർന്ന പെരി‍‍ഞ്ഞനം പഞ്ചായത്തു ഭരണ സമിതിയുടെ യോഗത്തിന്റെ അംഗീകാരത്തോടു കൂടിയായിരുന്നു ഈ പ്രവർത്തനം. ഗ്രാമ പഞ്ചായത്തിന് സവിശേഷ അധികാരമൊന്നുമില്ലാതിരുന്ന ഒരു കാലത്ത് ദീർഘവീക്ഷമത്തോടെയും ഇച്ഛാശക്തിയോടെയും സംഘടിപ്പിച്ച വിദ്യാഭ്യാസ സമിതി പ്രവർത്തനം പെരിഞ്ഞനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലേയും പരിഷഷത്ത് യൂണിറ്റിന്റെ വിദ്യാഭ്യാസ ഇടപെടലിലേയും തിളക്കമാർന്നഅധ്യായമാണ്. അക്കാലത്തു നടത്തിയ പല പ്രവർത്തനങ്ങളും അത്ഭുതാദരവുകളോടെ മാത്രമേ ഇക്കാലത്ത്  നമുക്കു നോക്കിക്കാണാനാവൂ. വിദ്യാഭ്യാസ മേഖലയുടെ  ഒരു  നേർചിത്രം അക്കാലത്തെ റിപ്പോർട്ടിൽ നിന്നും നമുക്കു മനസ്സിലാക്കാനാവും. (പ്രസ്തുത പ്രവ‍ർത്തനത്തിന്റെ അക്കാലത്തെ റിപ്പോർട്ട്  അതേപടി ചേർക്കുന്നു  ലിങ്ക് കാണുക)
 
ക്ലാസ്സ് മുറിക്കുള്ളിലെ നിരക്ഷരതയെ മറികടക്കുന്നതിനായുള്ള അക്ഷരകൈരളി പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ സമാന്തര ടെക്സ്റ്റ് പുസ്തകമായ പൂവാംകുരുന്നില തയ്യാറാക്കുന്നതിനുള്ള ഒന്നിലധികം ശിൽപ്പശാലകൾക്ക് പെരിഞ്ഞനം യൂണിറ്റാണ് ആതിത്ഥ്യമരുളിയത്.
 
അടുപ്പു ക്യാമ്പയിനും പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണവും
 
പുകയേൽക്കാത്ത അടുപ്പു പ്രചരണം ഒരു പ്രധാന യൂണിറ്റ് പ്രവർത്തനമായിരുന്നു. അക്കാലത്ത നമ്മുടെ പ്രധാന പ്രവർത്തകരെല്ലാം അടുപ്പു നിർമ്മാണത്തിൽ പരിശീലനം നേടുകയും കൂട്ടായി ചെന്ന് വീടുകളിൽ അടുപ്പു സ്ഥാപിയ്ക്കാറുമാണ് പതിവ്. എസ്.പി (പി.കെ.കുമാരൻ), സി.കെ.രാഘവൻ. ആനന്ദൻ  തു‍ടങ്ങിയവർ അടുപ്പു നിർമ്മാണത്തിൽ വിദഗ്ധരായ പരിഷത്ത് പ്രവർത്തകരായിരുന്നു.  1993ൽ യൂണിറ്റ് നേത‍ൃത്വത്തിൽ വ്യാപകമായി ഊർജ്ജ ക്ലാസ്സും പുകയേൽക്കാത്ത അടുപ്പ് ക്യാമ്പയിനും ഏറ്റെടുത്തു. ഫിനിക്സ് പരിസരം ഉൾപ്പെട്ട ഏഴാം വാർഡിലാണ് ഈ പ്രവർത്തനം കൂടുതലായും കേന്ദ്രീകരിച്ചത്. 1992 ൽ റിയോ‍ഡി ജനറോയിൽ അക്കാലത്തു നടന്ന ഭൗമ ഉച്ചകോടി ഓസോൺ പാളിയിൽ വരുന്ന വിള്ളലിനെക്കുറിച്ച്  വലിയ ആശങ്ക ഉയർത്തിയിരുന്നു. ഈ വിഷയം ബഹുജന മധ്യത്തിലെത്തിക്കുന്നതിനു അടുപ്പു ക്ലാസ്സുകൾ നമ്മൾ പ്രയോജനപ്പെടുത്തി. കളിമണ്ണിന്റെ ലഭ്യതക്കുറവ് അടുപ്പു നിർമ്മാണത്തിന് ഒരു പ്രശ്നമായിരുന്നു. കരുവന്നൂ‍‍‍‍ർ ഓട്ടു കമ്പനിയിൽ നിന്നാണ് ഇതിനായി അന്ന് കളിമണ്ണു് ഇറക്കിയത്.
 
സ്വാശ്രയ സമിതി
 
ബഹുരാഷ്ട്ര കുത്തകകൾക്കെതിരേയും അതിനെ പിന്തുണയ്ക്കുന്ന ഗവൺമെന്റ് നയങ്ങൾക്കെതിരേയും  ഉയ‍ർത്തിക്കൊണ്ടു വന്ന ബഹുജന ക്യാമ്പയിനായ കേരള സ്വാശ്രയ സമിതി പ്രവർത്തനങ്ങൾ പെരിഞ്ഞനം യൂണിറ്റ് വലിയ ആവേശത്തിൽ ഏറ്റെടുത്ത പ്രവ‍ർത്തനമായിരുന്നു. പി.കുമാരൻ മാസ്റ്റർ ചെയർമാൻ, സി.എ സുകുമാരൻ വൈസ് ചെയർമാൻ,  ടി.കെ.രാജു കൺവീനർ, സി.കെ ബിജു ജോ.കൺവീനർ എന്നിങ്ങനെ ഭാരവാഹികളായി രൂപീകരിച്ച പെരിഞ്ഞനം സ്വാശ്രയ സമിതിയുടെ പ്രവ‍ർത്തനം  1993 ഒക്ടോബർ മാസം മുതൽ 1994 മാർച്ച് മാസം വരെ തുടർന്നു. കേരള സ്വാശ്രയ സമിതിയുടെ സംസ്ഥാന പദയാത്രക്ക്  പെരിഞ്ഞനം സ്വാശ്രയ സമിതിയുടെ നേത‍ൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു.
 
അമേരിയ്ക്കയുടെ ഇറാഖ് ആക്രമണ കാലത്ത്  ബഹുരാഷ്ട്ര ഉത്പ്പന്നങ്ങളുടെ ബഹിഷ്കരണ ക്യാമ്പയിനായി സാമ്രാജ്യത്വ വിരുദ്ധ സമിതിക്കു രൂപം നൽകി. ബഹിഷ്കരിക്കേണ്ട ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പ്പന്നങ്ങളുടെ ലിസ്റ്റുമായി വീടുവീടാന്തരം കയറിയിറങ്ങി ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും സോപ്പുൾപ്പെടെയുള്ള പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ വാങ്ങാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന് പെരിഞ്ഞനത്തെ പ്രധാന പൊതു പ്രവർത്തകരിൽ ഒരാളായിരുന്ന കെ.വി രാജപ്പന്റെസഹകരണം പ്രത്യേകം പ്രസ്താവ്യമാണ്.
 
ഇതിന്റെ തുടർച്ചയായും ഇതിനു പൂരകമായും വ്യാപകമായ സോപ്പു ക്ലാസ്സുകളും യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ടിരുന്നു. നിലവിൽ മാർക്കറ്റിലുള്ള ,പ്രത്യേകിച്ച് ഹിന്ദുസ്ഥാൻ ലിവർ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ പല സോപ്പുകളും നിശ്ചിത അളവ് ടി.എഫ്.എം ൽ താഴെ മാത്രമുള്ളവയാണെന്നും  അവ സോപ്പുകളല്ല ബാത്തിങ്ങ് ബാറുകളാണെന്നും സൂചിപ്പിയ്ക്കുന്ന നോട്ടീസുകൾ പ്രചരിപ്പിയ്ക്കുകയും ജനങ്ങളെ സോപ്പുണ്ടാക്കാൻ പഠിപ്പിയ്ക്കലുമായിരുന്നു ഇതിന്റെ ഭാഗമായി നടന്നത്. സോപ്പിന്റെ ശാസ്ത്രവും    രാഷ്ട്രീയവും വിശകലനം ചെയ്യുകയും സോപ്പു നിർമ്മാണം പഠിപ്പിക്കുകയും ടെയ്യുന്ന ഇത്തരം എഴുപതിലേറെ  ക്ലാസ്സുകൾ യൂണിറ്റിനകത്തും പുറത്തുമായി വി.കെ. സദാനന്ദൻ മാത്രം എടുത്തിട്ടുണ്ട്. സോപ്പു മോ‍ൾഡുകളും കിറ്റുകളും നമ്മൾ എത്തിച്ചു കൊടുത്തു. കുറേയധികം പേരെ ബദൽ ഉത്പ്പന്നങ്ങളിലേക്കു മാറാൻ ഈ ക്യാമ്പയിൻ പ്രേരിപ്പിച്ചു
 
സോപ്പിന്റെ ടി.എഫ്.എം രേഖപ്പെടുത്തിയ നമ്മുടെ നോട്ടീസും ക്യാമ്പയിനും വി.കെ.എസിന്റെ (വി.കെ.സദാനന്ദന്റെ) കടയിൽ വെച്ചു ശ്രദ്ധയിൽപ്പെട്ട ലൈഫ്ബോയ് സോപ്പിന്റെ വിതരണക്കാർ ഇക്കാര്യം കമ്പനിയുടെ ചെവിയിലെത്തിക്കുകയും അവരുടെ എക്സിക്യൂട്ടീവുകൾ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ എത്തി നമ്മുടെ ജില്ലാ ഭാരവാഹികളെ നേരിട്ടുകാണുകയും ഉണ്ടായി. ചെറുതെങ്കിലും മർമ്മത്തു കൊണ്ട നമ്മുടെ ഒരു പ്രവർത്തനമായിരുന്നു ഇത്.
 
ജനകീയാസൂത്രണവും യൂണിറ്റും
 
1989 ൽ അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി സഞ്ചരിച്ച  സംസ്ഥാന വികസന ജാഥയ്ക്ക് യൂണിറ്റിൽ നൽകിയ സ്വീകരണത്തിനനുബന്ധമായി  പെരിഞ്ഞനം ഗവ.യു.പി.സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ഗ്രാമ പാർലിമെന്റ് വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു. അന്നത്തെ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് പി.ആർ രാമകൃഷ്ണൻ മാസ്റ്ററായിരുന്നു ഗ്രാമപാർലിമെന്റിൽ  അധ്യക്ഷത വഹിച്ചത്.   പാർലിമെന്റിൽ സന്നിഹിതരായ ബഹുജനങ്ങൾ പഞ്ചായത്തുമെമ്പർമാരും വിവിധ ഓഫീസ് മേധാവികളോടും ഉൾപ്പെട്ട ഡയസ്സിനോട് ചോദ്യങ്ങൾ ചോദിക്കുകയും ബന്ധപ്പെട്ട വിഷയത്തിൽ ഉത്തരവാദപ്പെട്ടവർ മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.  പ്രത്യക്ഷ ജനാധിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടത്ര അനുഭവമില്ലാതിരുന്ന അക്കാലത്ത് ഇതു  പുതുമയേറിയ ഒരു സർഗ്ഗാത്മക ജനാധിപത്യ അനുഭവമായിരുന്നു.  വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ മാതൃകകൾ പരിചയപ്പെടുത്തുന്ന പരിഷത്ത് യൂണിറ്റിന്റെ ആദ്യ ഇടപെടലായി ഈ പ്രവർത്തനത്തെ കാണാം.
 
റിസോഴ്സ് മാപ്പിങ്ങ് , സാമൂഹ്യ സാമ്പത്തിക സർവ്വേ (SEU) ജനകീയാസൂത്രണ പരിപാടി, അയൽക്കൂട്ടങ്ങൾ, വാർ‍ഡ് വികസന സമിതി, നീർത്തട മാപ്പിങ്ങ്, പവർലൈൻ മാപ്പിങ്ങ് തുടങ്ങി പെരിഞ്ഞനത്തിന്റെ പ്രാദേശിക വികസന ആസൂത്രണത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് യൂണിറ്റിന്റെ സംഭാവന നിർണ്ണായകമാണ്.
 
1993ൽ സി.ഒ പൗലോസ് മാസ്റ്റ‍ർ തൃശ്ശൂ‍ർ ജില്ലാ കൗൺസിൽ പ്രസി‍ഡണ്ടും സി.എം വേലായുധൻ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസി‍ഡണ്ടുമായിരുന്ന  കാലത്താണ് പഞ്ചായത്തു ഭരണ സമിതി തീരുമാനത്തിന്റെ ഭാഗമായി പെരിഞ്ഞനത്തു പഞ്ചായത്തു വിഭവ ഭൂപട നി‍ർമ്മാണവും സാമൂഹ്യഹ്യ സാമ്പത്തിക സർവ്വേയും നടക്കുന്നത്.  പരിഷത്ത് പ്രവർത്തകരുടെ മുൻകയ്യിൽ ഒമ്പതു വാർ‍ഡുകളിലും ഒരേ സമയം വളണ്ടിയ‍ർമാരെ ഇറക്കി. 80 ഓളം പ്രവർത്തക‍ർ 15 ദിവസം തുടർച്ചയായി സനനദ്ധപ്രവർത്തനം നടത്തി. കഡസ്റ്ററൽ മാപ്പും കയറും കല്ലുമായി സർവ്വേക്കല്ലുകൾ തപ്പി നടന്നും ജലസ്രോതസ്സുകളുടെ ആഴമളന്നും ഭൂവിനിയോഗം രേഖപ്പെടുത്തിയും വിഭങ്ങൾ തിട്ടപ്പെടുത്തുകയും അവ ഭൂപടത്തിൽ അടയാളപ്പെടുത്തുകയും  ചെയ്തു. ഇതിനുപുറമേ ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക നിലവാരം സംബന്ധിച്ച്  സൂക്ഷ്മതലത്തിൽ തന്നെ വിവരശേഖരണം നടത്തി. വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ്ക്കായി വിവരാടിത്തറ ഒരുക്കയും  സാങ്കേതിക വൈദഗ്ദ്ധ്യം ആർജ്ജിക്കാൻ കളമൊരുക്കുകയും ചെയ്ത  ഈ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത് പരിഷത്ത് യൂണിറ്റായിരുന്നു.
 
73,74 ഭരണഘടനാ  ഭേദഗതിയെത്തുടർന്ന് ജനകീയാസൂത്രണ പ്രവ‍ർത്തനത്തിന് തുടക്കം കുറിക്കുന്നത്  1995 -96 കാലത്ത്  എം.കെ.സരസ്വതീഭായ് ടീച്ചറായിരുന്നു പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. സംസ്ഥാന സ‍ർക്കാരിന്റേയും പ്ലാനിങ്ങ് ബോഡിന്റേയും നി‍ർദ്ദേശ പ്രകാരം ജനകീയ ആസൂത്രണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഔപചാരികമായി തുടങ്ങും മുമ്പു തന്നെ പെരിഞ്ഞനം ഇതു മായി ബന്ധപ്പെട്ട  ചില പൈലറ്റ് പ്രവ‍ർത്തനങ്ങൾല തുടങ്ങി  പഞ്ചായത്തു ഭരണ സമിതി മുന്നോട്ടു വന്നത് പരിഷത്ത് യൂമിറ്റിന്റെ സ്വാധീന ഫലമായിരുന്നു.    CWRDM ൽ നടന്ന  ക്യാമ്പിൽ ഗ്രാമ  പി.രാധാക‍ൃഷ്ണൻ, വി.കെ സദാനനന്ദൻ, രഘു പുല്ലാനി, എൻ.എസ് സന്തോഷ് എന്നീ പരിഷത്ത് പ്രവർത്തക‍‍ർക്കൊപ്പം പഞ്ചായത്തു പ്രസിഡണ്ടായിരുന്ന എംകെ സരസ്വതീ ഭായ് ടീച്ചറും സ്റ്റാന്റിങ് കമ്മറ്റി ചെയർമാനായിരുന്ന സി.എം വേലായുധനും  പങ്കെടുത്തു. ഇതിന്റെ തുടർച്ചയായി  അയൽക്കൂട്ട രൂപീകരണമ‍ടക്കമുള്ള പ്രവർത്തനങ്ങൾ   പെരിഞ്ഞനത്തു സംഘടിപ്പിക്കുന്നതിൽ  പരിഷത്ത് മുൻ കൈ എടുത്തു. 78 അയൽക്കൂട്ടങ്ങൾ ഇത്തരത്തിൽ നിലവിൽ വന്നു.1996 ജൂൺ 25 നു ചേർന്ന പഞ്ചായത്തു ഭരണ സമിതിയുടെ തീരുമാന പ്രകാരം അയൽക്കൂട്ട പ്രതിനിധികളേയും വിവിധ സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികളേയും വിദഗ്ധരേയും ഉൾപ്പെടുത്തി രൂപീകരിച്ച വികസന സമിതി ജൂലൈ മൂന്നിനു രജിസ്റ്റർ ചെയ്തു. കേരളത്തിൽ ഔപചാരികമായി  അയൽക്കൂട്ട പ്രവ‍ർത്തനങ്ങൾ  2000 ൽ തുടങ്ങുന്നതിനും 5 വർഷം മുമ്പേ പെരിഞ്ഞനത്തു തുടങ്ങിവെക്കാനായത് നമ്മുടെ സംഘടനാ ശക്തികൊണ്ടു കൂടിയായിരുന്നു.
 
എണ്ണയിട്ട യന്ത്രം പോലെയാണ്  പരിഷത്ത് യൂണിറ്റ് ജനകീയാസൂത്രണത്തിൽ ഇടപെട്ടു പ്രവർത്തിച്ചത്. നമ്മുടെ യുണിറ്റ് പ്രവർത്തകൾ RP മാരായും KRP മാരുമായെല്ലാം ആദ്യഘട്ടത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു. പഞ്ചായത്ത് വികസന രേഖ തയ്യാറാക്കുന്നതിൽ പരിഷത്ത് പ്രവർത്തകർ സജീവമായി ഇടപെട്ടു. പിന്നീട് വികസന പ്രോജക്ടുകൾ തയ്യാറാക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചു.
 
ജനകീയാസൂത്രണത്തിന്റെ രണ്ടാം വർഷത്തിൽ ആസൂത്രണത്തിന്റെ ജനകീയതലം കുറഞ്ഞുപോകുന്നതായി മനസ്സിലാക്കിയതിനെ തുടർന്ന് ജനങ്ങളെ ആസൂത്രണ പ്രക്രിയയിൽ ഇടപെടുന്നതിന് കൂടുതൽ സജ്ജരാക്കുന്നതിനായി മതിലകകം മേഖലാതലത്തിൽ കലാജാഥ സംഘടിപ്പിച്ചു. ജാഥാ സംഘാടനത്തിനും ജാഥയുടെ വിജയത്തിനും നിർണ്ണായക പങ്കാണ് യൂണിറ്റ് വഹിച്ചത്. മേഖലാ രൂപീകരണം നടന്ന വർഷം തന്നെയായിരുന്നു ഇത്.  പെരിഞ്ഞനം യൂണിറ്റിൽ അന്നത്തെ ചാരുത പ്രസ്സിനു മുകളിൽ ജി.‍ഡി കോംപ്ലക്സിൽ , പെരിഞ്ഞനം സെന്ററിൽ കളപ്പുരയ്ക്കൽ ഗോപിനാഥന്റെ  പണി നടന്നുകൊണ്ടിരുന്ന ബിൽ‍ഡിങ്ങിൽ വെച്ചായിരുന്നു റിഹേഴ്സൽ നടന്നിരുന്നത്.   യൂണിറ്റു പ്രവർത്തകർ   ബന്ധപ്പെട്ട് മതിലകം മേഖലയിൽ നടത്തിയ കലാജാഥയിൽ നമ്മുടെ യൂണിറ്റംഗങ്ങൾക്ക് പ്രധാനമായ പങ്കുണ്ടായിരുന്നു. അന്നത്തെ മേഖലാ പ്രസി‍ഡണ്ടായിരുന്ന വി.കെ രവീന്ദ്രൻ മാഷ് രചിച്ച നാടകത്തിന്റെ സംവിധാനം യു.കെസുരേഷ്കുമാർ തുടങ്ങിവെയ്ക്കുകയും വി.ജി.ജ്യോതിഷ് പൂർത്തിയാക്കുകയുമാണുണ്ടായത്. അന്തരിച്ച പി.കെ.കുമാരൻ, പ്രകാശൻ കൂളിയേടത്ത്, എം.കെ ഷാജു, സി.എസ്, അജയഘോഷ്, എൻ.എസ് സന്തോഷ്, പി.ബിസജീവ്, വി.ജി ജ്യോതിഷ്, അ‍‍ഡ്വ.കെപി.രവിപ്രകാശ് തുടങ്ങി ഓരോ കേന്ദ്രത്തിൽ ചെല്ലുമ്പോഴും അഭിനേതാക്കളുടെ നിരനീളുകയായിരുന്നു.
 
ജില്ലാ വാർഷികത്തിനു ആതിത്ഥ്യം
 
42-ാം സംസ്ഥാന വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള  ത‍ശ്ശൂർ ജില്ലാ വാർഷിക സമ്മേളനത്തിനു ആതിത്ഥ്യമരുളിയത് മതിലകം മേഖലയായിരുന്നു. 2005 ജനുവരി 15,16 തീയതികളിലായി പെരിഞ്ഞനം ഗവ.യുപി.സ്കൂളിൽ വെച്ചാണ് പ്രസ്തുത സമ്മേളനം നടന്നത്.  പെരിഞ്ഞനം  ഗ്രാമപഞ്ചായത്ത് പ്രസി‍ഡണ്ട് പി.കെ അറുമുഖൻ ചെയ‍‍ർമാനും മേഖലാ വൈസ്പ്രസിഡണ്ടായിരുന്ന വൃന്ദാപ്രേംദാസ് ജനറൽ കൺവീനറുമായി   സംഘാടക സമിതി രൂപീകരിച്ചാണ് സമ്മേളന സംഘാടനം നടന്നത്.  പെരിഞ്ഞനം യൂണിറ്റ് അംഗങ്ങളായ  മേഖലാ പ്പി.രാധാക‍ൃഷ്ണനും പി.ബി സജീവും ആയിരുന്നു സമ്മേളന കാലത്ത മതിലകം മേഖലാ സെക്രട്ടറിയും പ്രസി‍ഡണ്ടും. യൂണിറ്റംഗമായ അഡ്വ. കെ.പി രവിപ്രകാശായിരുന്നു ജില്ലാ സെക്രട്ടറി.
 
പരിഷത്തിനെതിരെ  പാഠം മാസിക എയ്തുവിട്ട അടിസ്ഥാനരഹിത ആരോപണ ശരങ്ങൾക്കു മുന്നിൽ സംഘടന  പ്രതിരോധത്തിലായ കാലത്തായിരുന്നു പെരിഞ്ഞനം യൂണിറ്റിൽ വെച്ചു സമ്മേളനം  നടന്നത്.  ഇക്കാരണങ്ങളാലടക്കം സംഘാടക സമിതിയുടെ നേതൃസ്ഥാനത്തേക്ക് ആലോചിച്ചവർ ഉൾപ്പെടെ ചിലർ സമ്മേളന സംഘാടനത്തോട് സഹകരിക്കാൻ തുടക്കത്തിൽ ചെറിയ വൈമനസ്യം കാണിച്ചു.  സംഘടനയുടെ ഇച്ഛാശക്തിയും സമയോചിതമായ ഇടപെടലും വഴി അന്തരീക്ഷം മാറ്റിയെടുക്കുകയാണുണ്ടായത്. അന്തരിച്ച പരിഷത്തിന്റെ മുൻ മേഖലാ സെക്രട്ടറിയും ഏവർക്കും പ്രിയങ്കരനുമായിരുന്ന ഒ.എസ്. സത്യൻ ഇക്കാര്യത്തിൽ നടത്തിയ ഇടപെടലുകൾ നി‍ർണ്ണായകമായിരുന്നു.
 
പ്രശസ്ത സാംസ്കാരിക പ്രവർത്തകനായ പ്രൊഫ.ഹമീദ് ചേന്ദമംഗലൂ‍ർ, കാലടി സംസ്കൃത                       സ‍ർവ്വകലാശാല രജിസ്ട്രാ‍ർ ഡോ.കെ.ജി.പൗലോസ്, പ്രഭാഷകനും അധ്യാപകനുമായിരുന്ന  സുനിൽ പി ഇളയിടം എന്നിവർ പ്രബന്ധാവതരണം നടത്തിയ  മതം-രാഷ്ട്രീയം-സമൂഹം-  സെമിനാർ പ്രൊഫ.കാവുമ്പായി ബാസകൃഷ്ണൻ കേരളത്തിന്റെ വിദ്യാഭ്യാസ വികാസ ചരിത്രം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടും പ്രൊഫ. സി രവീന്ദ്രനാഥ് വിദ്യാഭ്യാസത്തിന്റെ വർത്തമാനം എന്ന വിഷയവും അവതരിപ്പിച്ചു കൊണ്ടു നടന്ന പി.ടി.ബി അനുസ്മരണ സെമിനാ‍ർ എന്നിവ പെരിഞ്ഞനത്തു നടന്ന പ്രധാന സമ്മേളന അനുബന്ധ സെമിനാറുകളാണ്. ഇതിനു പുറമേ മേഖലയിൽ വ്യാപകമായി സംഘടിപ്പിച്ച വിവിധങ്ങളായ അനുബന്ധപരിപാടികളോടെയും   പുസ്തകപ്രചാരണത്തിലുടെയും അംഗങ്ങ  ളുടെ വീടുകളിൽ നിന്നും  പണസഞ്ചികൾ ശേഖരിച്ചും മറ്റം  സാമ്പത്തിക സമാഹരണം നടത്തിയും എല്ലാം നടന്ന  സമ്മേളന സംഘാടനം അവിസ്മരണീയ സംഭവമായി. (നോട്ടീസുകളുടെ ലിങ്ക് കാണുക)
 
സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ശിൽപ്പി ജോഷി രൂപകല്പന ചെയ്ത്  പെരിഞ്ഞനത്തു സ്ഥാപിച്ച  വലിയ ശിൽപ്പംപ്രത്യേകം ആകർഷകമായി. (ലിങ്ക് കാണുക) . 2004 ‍ഡിസംബ‍‍ 25 നു ലോകത്തെ തന്നെ നടുക്കിയ സുനാമി  ദുരന്തം ഈ സമ്മേളന സംഘാടനത്തിനിടയിലായിരുന്നു. സുനാമിയെത്തുട‍ർന്ന് കടലിലൊഴുകിയ ശവശരീരങ്ങൾ മത്സ്യം വാങ്ങുന്നതിൽ ആളുകൾ വിമുഖരായി.മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇതു സാരമായി ബാധിച്ചിരുന്നു. ഈ സമയത്ത് സമ്മേളനത്തിൽ  കപ്പയും മീൻകറിയും പൊതുവായി വിളമ്പിയതും ശ്രദ്ധേയമായ സംഗതിയായിരുന്നു.
 
2006 ലെ ജില്ലാ സമ്മേളന റിപ്പോർട്ട് പെരിഞ്ഞനത്തു നടന്ന സമ്മേളന സംഘാടനത്തെ താഴെ പറയും പോലെ വിലയിരുത്തി
 
“മതിലകം മേഖലയിലെ സംഘാടക സമിതി പ്രവർത്തനം മെച്ചപ്പെട്ടതായിരുന്നു. സ്വാഗതസംഘം രൂപീകരണം മുതൽ പിരിച്ചുവിടൽ വരെ ചിട്ടയായും മാത‍ൃകാപരമായും പ്രവർത്തിച്ചു. സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു. വൈവിധ്യമാർന്ന അനുബന്ധ പരിപാടികലിലൂടെയും പ്രാദേശിക വിഭവ സമാഹരമത്തിലൂടെയും പ്രചാരണ പ്രവർത്തനങ്ങളിലൂടെയും പ്രാദേശിക വിഭവ സമാഹരണത്തിലൂടെയും പ്രചാരണ പ്രവർത്തനങ്ങളിലൂടെയും സമ്മേളനം മെച്ചപ്പെട്ടതാക്കിത്തീർത്തു".
 
റിപ്പോർട്ട് തുടരുന്നു.. “വളരെ ആവേശകരമായ അനുബന്ധ പരിപാടികളും വിഭവ സമാഹരണവും തനിമയാർന്ന പ്രചാരണ പ്രവർത്തനങ്ങളും നടത്തിക്കൊണ്ട് ബഹുജന പങ്കാളിത്തത്തോടെ നമ്മുടെ ജില്ലാ സമ്മേളനം മണപ്പുറത്തിന്റെ ആവേശമാക്കി മാറ്റിയ മതിലകം മേഖലയിലെ പ്രവർത്തകരെ അഭിവാദ്യം ചെയ്യാൻ ഈ അവസരം വിനിയോഗിക്കട്ടെ".
 
സമ്മേളന വിജയം മേഖലയിലെ മൊത്തം പ്രവർത്തകരുടെ കൂട്ടായ്മയുടെ വിജയമായിരിക്കുമ്പോൾ തന്നെ പെരിഞ്ഞനം യൂണിറ്റിന്റെ സംഘടനാ ബലം അതിൽ നിർണ്ണായകമായിരുന്നു.
 
ജീവിതശെലിയും ആരോഗ്യവുമായി ബന്ധപ്പെട്ട് ആരോഗ്യ ക്ലാസുകൾ യൂണിറ്റിന്റെ മുക്കിലും മൂലയിലും വരെ എത്തിയിട്ടുണ്ട്. പ്രത്യേകിച്ച് പരിഷത്ത് 46ാം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ നടന്നതിന്റെ അനുബന്ധമായി യൂണിറ്റിൽ സംഘടിപ്പിച്ച ക്ലാസ്സുകൾ. ഈ ക്ലാസ്സുകൾ വ്യാപകമാക്കുന്നതിൽ ഒ.എസ് സത്യൻ വഹിച്ചപങ്ക് നിസ്തുലമാണ്. (നോട്ടീസ് ലിങ്ക് കാണുക)
 
ഭൂമി പൊതുസ്വത്ത് ക്യാമ്പയിൻ, വേണം മറ്റൊരു കേരളം ക്യാമ്പയിൻ, BOT വിരുദ്ധ ജാഥ, തൃശ്ശൂരിൽ വെച്ച് നടന്ന AlPSN അഖിലേന്ത്യാ സമ്മേളനം, തൃശ്ശൂൂർ ജില്ല ആതിത്ഥ്യമരുളിയ 46ാം സംസ്ഥാന സമ്മേളനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് യൂണിറ്റിൽ നടന്ന പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.
 
ശാസ്ത്ര-സാംസ്കാരികോത്സവങ്ങൾ
 
മതവും കമ്പോളവും പകുത്തെടുക്കുന്ന പൊതുമണ്ഡലങ്ങൾ തിരിച്ചു പിടിക്കുക എന്ന മുദ്രാവാക്യത്തോടെ 2008 ൽ  ഒരാഴ്ചക്കാലം നീണ്ടു നിന്ന ശാസ്ത്ര-സാംസ്കാരിക പരിപാടികൾ വളരെ ശ്രദ്ധേയമായിരുന്നു. ശാസ്ത്രപ്രഭാഷണങ്ങൾ, പി.ഭാസ്ക്കരസ്മൃതി, യൂണിറ്റ് പ്രവർത്തകർ അവതരിപ്പിച്ച നാടകം, സിനിമാ പ്രദർശനങ്ങൾ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ പരിപാടികൾ ഉണ്ടായിരുന്നു. (നോട്ടീസ് ലിങ്ക് കാണുക)
 
2019ൽ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു തുടങ്ങി സാർവദേശീയ വനിതാ ദിനമായ  മാർച്ച് 8 ന് അവസാനിച്ച ജനകീയ ശാസ്ത്ര സാംസ്കാരികോത്സവും ആവേശകരമായ ബഹുജന  വിദ്യാഭ്യാസ പരിപാടിയായിരുന്നു.
 
ടാഗോർ ലൈബ്രറി, ആസാദ് ലൈബ്രറി, എം .വി .വേണുഗോപാൽ സ്മാരക ലൈബ്രറി, ബീച്ച് റോഡ് വായനശാല, ആസാദ് വായനശാല,  പ്രതീക്ഷാ സാംസ്കാരിക കേന്ദ്രം, ഫിനിക്സ് കലാകായിക വേദി ,  ഗ്രാമ്യ സാംസ്കാരിക കേന്ദ്രം, ഗ്രന്ഥപ്പുര, പപ്പേട്ടൻ പഠനവേദി, വിശ്വ പ്രകാശ് ആർട്സ് ക്ലബ്ബ് കുടുബശ്രീയുടെ വിവിധ എ.ഡി.എസുകൾ എന്നിങ്ങനെ പെരിഞ്ഞനത്തെ വിവിധ സാംസ്കാരിക സംഘങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജനകീയ ശാസ്ത്രസാംസ്കാരികോത്സവം ജനകീയ വിദ്യാഭ്യാസത്തിൻ്റെ മഹോത്സവമായി. ഗ്രാമ പഞ്ചായത്തു പ്രസി‍ഡണ്ട് വിനിതാ മോഹൻഹദാസ് ചെയർമാനും യൂണിറ്റ് സെക്രട്ടറി ജിസി രഘുനാഥ് കൺവീനറുമായാണ് സംഘാടക സമിതി പ്രവർത്തിച്ചത്.എം.‍ഡി ദിനകരൻ യൂണിറ്റ് പ്രസി‍ഡണ്ടായിരുന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ വിവിധ കേന്ദ്രങ്ങളിലെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ( വിശദമായ റിപ്പോർട്ടിന്റെ ലിങ്ക് കാണുക)
 
ജന്റർ
 
വനിതാ പ്രവർത്തകരുടെ നേതൃത്വവും സജീവ സാന്നിധ്യവും ഏതു കാലത്തും പെരിഞ്ഞനത്തുണ്ട്. യൂണിറ്റ് അംഗമായ എം.ജി ജയശ്രീ ജില്ലാ ജന്റ‍ർ വിഷയ സമിതി കൺവീനർ ചുമതല വഹിക്കുന്ന  കാലത്താണ് 2015ആഗസ്റ്റ്  മാസത്തിൽ ധാത്രി എന്നപേരിൽ സംഘടിപ്പിച്ച ദ്വിദിന ജില്ലാ ജന്റർ ക്യാമ്പ് പെരിഞ്ഞനം യൂണിറ്റിൽ ഗവ.യു.പി.സ്കൂളിൽ വെച്ചു നടന്നത്. സിനിമാ താരം സജിത മഠത്തിൽ, കാലടി സർവ്വകലാശാലയിലെ കെ.എം ഷീബ ടീച്ചർ . എം.സ്വർണ്ണലത, സി.വിമല ടീച്ചർ , പി.എസ്. ജൂന, ടി.കെ മീരാഭായ് തുടങ്ങി പ്രമുഖരായ നിരവധി വനിതകൾ ഈ ക്യാമ്പിൽ പങ്കെടുത്തു. വനിതാ ശിശു സൗഹൃദ പഞ്ചായത്ത് പ്രവ‍ർത്തനങ്ങൾ ഈ അടുത്ത കാലത്ത് യൂണിറ്റ് ഏറ്റെടുത്ത വളരെ പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു.
 
2015 ൽ പരിഷത്ത് സംസ്ഥാന ജന്റർ വിഷയ സമിത് മുന്നോട്ടു വ‍െച്ച വനിതാ ശിശു സൗഹ‍‍ൃദ പഞ്ചായത്ത് പ്രവർത്തനങ്ങൾ ഏറ്റെടുത്ത സംസ്ഥാനത്തെ അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നും തൃശ്ശൂ‍ർ ജില്ലയിലെ ഏക പഞ്ചായത്തുമായിരുന്നു പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത്.   ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.കെ സച്ചിത്തിന്റെ പ്രത്യേക താത്പര്യം  എടുത്തു പറയേണ്ടതാണ്.  ഈ പ്രവർത്തനങ്ങളുടെ ഒരു ഘട്ടത്തിൽ "പൊതുവിടങ്ങൾ ‍‍ഞങ്ങളുടേതു കൂടിയാണ്" എന്നു പ്രഖ്യാപിച്ചു കൊണ്ട് വനിതാ പ്രവർത്തക‍ർ പെരിഞ്ഞനം വെസ്റ്റിലുള്ള ആറാട്ടുകടവ് കള്ളുഷാപ്പ് എന്നറിയപ്പെടുന്ന ഷാപ്പിനു മുന്നിലെ കലുങ്കിൽ കുത്തിയിരുന്നു. മാധ്യമങ്ങൽ കലുങ്ക് വിപ്ലവം എന്നു വിശേഷിപ്പിച്ച ഈ സമരം സംസ്ഥനതലത്തിൽ തന്നെ മാധ്യമ ശ്രദ്ധ നേടി.  കാലത്ത് താഴേ തട്ടു വരെ എത്തിയതും ഏറെക്കാലത്തിനു ശേഷം പ്രാദേശിക സ‍ർക്കാരുമായി സംഘടനാ പരമായി നേരിട്ടു സഹകരിച്ചു നടപ്പിലാക്കിയതുമായ ഒരുപ്രവർത്തനമായിരുന്നു ഇത്. തനിരവധി വനിതാ പ്രവർത്തകരെ സജീവമായി സംഘടനയിലേക്കും പൊതുരംഗത്തേക്കും എത്തിക്കുന്നതിന് ഈ വനിതാ ശിശു സൗഹൃദ പഞ്ചായത്ത് പ്രവ‍ർത്തനത്തിലൂടെ സാധിച്ചു.എന്നാൽ ഈ പ്രവർത്തനത്തിനു വിഭാവനം ചെയയ്ത രീതിയിൽ തുടർച്ചയുണ്ടായില്ല.
 
(വനിതാ ശിശു സൗഹൃദ പഞ്ചായത്ത് -  വിശദ റിപ്പോർട്ട് ലിങ്ക് കാണുക)
 
മാസികാ - ശാസ്ത്രപുസ്തക പ്രചാരണം
 
യൂണിറ്റു രൂപീകരണത്തിന്റെ തുടക്കം മുതൽ തന്നെ മാസികാ പ്രചാരണം ഒരു പ്രധാന പ്രവർത്തനമായി ഏറ്റെടുത്തിട്ടുളള യൂണിറ്റാണ് പെരിഞ്ഞനം യൂണിറ്റ്. 1984ൽ പി.യു വേണുഗോപാൽ മാസികാ ഏ‍ജന്റായിരുന്ന കാലത്ത് നൂരിലേറെ മാസികകൾ നേരിട്ടു വിദ്യാലയങ്ങളിൽ എത്തിച്ചു നൽകിയിരുന്നു. മേഖലാ-ജില്ലാ വാർഷിക റിപ്പോർട്ടുകളിൽ ഇതു പ്രത്യേകം പരാമർശിക്കപ്പെട്ടിരുന്ന. തുട‍ർന്ന് വി.കെ സദാനന്ദൻ  ഏജൻസി  എടുക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് മാസിക ഏജൻസി പ്രവർത്തനം അവസാനിപ്പിക്കുകയും നേരിട്ടു വരിക്കാരെ ചേ‍ർക്കുകയും ചെയ്യുന്ന രീതിയിലേക്കു മാറി.
 
ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിലും  യൂണിറ്റ് മേഖലയിലെ മറ്റ് യൂണിറ്റുകൾക്കെന്നും മാതൃകയാണ്.
 
മേഖലാ-ജില്ലാ-സംസ്ഥാന  തലത്തിൽ പ്രവർത്തിച്ചവർ
 
മേഖലാ ജില്ലാ സംസ്ഥാന ഘടകങ്ങളിൽ നേത‍ൃപരമായ പങ്ക് വഹിച്ച നിരവധി യൂണിറ്റംഗങ്ങളുണ്ട്.   യൂണിറ്റ് സ്ഥാപകാംഗം കൂടിയായ അഡ്വ.കെ.പി രവിപ്രകാശ് ദീർഘകാലമായി സംസ്ഥാന നിർവ്വാഹക സമിതിയിൽ   അംഗമായി തുടരുന്ന ആളാണ്. കയ്പമംഗലം മേഖലയുടെ പ്രഥമ സെക്രട്ടറിയും അദ്ദേഹമായിരുന്നു.  ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന ട്രഷറ‍ർ തുടങ്ങിയ ഉത്തരവാദിത്വങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.  മറ്റൊരു സ്ഥാപകാംഗമായ പി. രാധാകൃഷ്ണൻ കൊടുങ്ങല്ലൂർ കയ്പമംഗലം മേഖലകളുടെ സെക്രട്ടരി, പ്രസിഡണ്ട് , ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള ആളാണ്.  യൂണിറ്റംഗങ്ങളായ പി.ബി.സജീവ്, സി.എസ്.അജയഘോഷ്, അന്തരിച്ച ഒ.എസ് സത്യൻ എന്നിവ‍ർ മേഖലാ സെക്രട്ടറിമാരായും  ജില്ലാ കമ്മറ്റി അംഗങ്ങളായും  പ്രവർത്തിച്ചിട്ടുള്ള യൂണിറ്റ് അംഗങ്ങളാണ്. സി.എസ് അ‍ജയഘോഷിന്റെ നേത‍ൃത്വത്തിലാണ് ജില്ലയിൽ മേരിക്യൂറി നാടകയാത്ര സഞ്ചരിച്ചത്. നമ്മുടെ യൂണിറ്റ് അംഗമായിരുന്ന കെ.ആർ.സജിതയാണ് ഇതിലെ പ്രധാന കഥാപാത്രമായിരുന്ന മേരിക്യൂറിയെ അവതരിപ്പിച്ചത്. സജിത ജില്ലാ കമ്മറ്റി അംഗമായും പ്രവ‍ർത്തിച്ചിട്ടുണ്ട്.   എം.ജി ജയശ്രീ, കെ.കെ കസീമ എന്നിവർ ജില്ലാ കമ്മറ്റിയംഗങ്ങളായി തുടരുന്നവരാണ്. കെ.കെ. കസീമ മേഖലാ സെക്രട്ടറിയായും പ്രവ‍ർത്തിച്ചിട്ടുണ്ട്. ശാരിത അജയ്ഘോഷ് മേഖലാ പ്രസിഡണ്ട് ചുമതല വഹിച്ചിട്ടുള്ള ആളാണ്. നിലവിൽ മേഖലാ പ്രസിഡണ്ടായ ടി.മനോജും ട്രഷററായ പി.അ‍ജിത്തും പെരിഞ്ഞനം യൂണിറ്റംഗങ്ങളാണ്.
 
മൺ മറഞ്ഞവർക്കു പ്രണാമം
 
യൂണിറ്റു പ്രവർത്തനങ്ങളിൽ ജീവിതാവസാനം വരെ സജീവമായി നിന്നവരും വ്യത്യസ്ത കാലങ്ങളിൽ ഏറിയും കുറഞ്ഞും സജീവമായി സംഘടനക്കൊപ്പം നിന്നവരും ആയ മൺമറഞ്ഞു പോയ ഏതാനും പ്രവർത്തകരുണ്ട്.
 
സി.ഷൈൻ
 
ടി.കെ.ശങ്കരനാരായണൻ മാസ്റ്റർ
 
കൊച്ചമ്മിണി ടീച്ചർ
 
അശോകൻ മാസ്റ്റർ
 
ഒ.എസ്.സത്യൻ
 
എം.കെ ധ‍ർമ്മൻ
 
എ.പത്മനാഭമോനോൻ
 
പി.കെ ശിവാനന്ദൻ മാസ്റ്റർ
 
പി.ആർ മേനോൻ
 
എൻ.എ അബ്ബാസ്
 
റ്റി.കെ ഗംഗാധരൻ മാസ്റ്റർ
 
കെ.കെ ചാത്തുണ്ണിമാസ്റ്റ‍ർ
 
പി.എ വേലായുധൻ മാസ്റ്റർ
 
ഇ.കെ രാജൻ മാസ്റ്റർ
 
പി.കെ കുമാരൻ (എസ്.പി)
 
ടി.വി അംബുജാക്ഷൻ
 
(ആരെങ്കിലും വിട്ടുപോയോ എന്നു നോക്കണം ഇവരെക്കുറിച്ചു ചെറു കുറിപ്പുകളും ഫോട്ടോയും ചേർക്കണം)

19:43, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

യുണിറ്റ് സംഘടന

പ്രസിഡണ്ട്

സുമിത്ര ജോഷി, അത്തിക്കൽ, പെരിഞ്ഞനം പി.ഒ, തൃശ്ശുർ-680686

ഫോൺ: 9633079098

വൈസ് പ്രസിഡണ്ട്
സെക്രട്ടറി

ജിസ്സി രഘുനാഥ്

രാമത്ത് വിട്, പനപറമ്പ്, പെരഞ്ഞനം വെസ്റ്റ് പി.ഒ, തൃശ്ശുർ

ഫോൺ: 97456 99474

അംഗങ്ങൾ

അജിത് പി, സ്മിത സന്തോഷ്, സന്തോഷ് എൻ.എസ്, കൃഷ്ണൻ വി.എ, വൃന്ദ പ്രേംദാസ്, സജീവരത്നം, ഗോപിനാഥ് കെ.എസ്, വേണുഗോപാൽ പി.യു, രാധാകൃഷ്ണൻ പി, അജയൻ കെ എൻ, രഘുനാഥ് പുലാനി, ദീലിപ് കരുവത്തിൽ, ശാരിത അജയഘോഷ്, അജയഘോഷ് സി.എസ്.

പെരിഞ്ഞനം യൂണിറ്റ് ചരിത്രം

ആമുഖം

"https://wiki.kssp.in/index.php?title=പെരിഞ്ഞനം_യൂണിറ്റ്&oldid=10766" എന്ന താളിൽനിന്ന് ശേഖരിച്ചത്