അജ്ഞാതം


"പെരിഞ്ഞനം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
27,403 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:24, 11 ജനുവരി 2022
ഡാറ്റ എൻട്രി
(ഡാറ്റ എൻട്രി)
വരി 235: വരി 235:


(ആരെങ്കിലും വിട്ടുപോയോ എന്നു നോക്കണം ഇവരെക്കുറിച്ചു ചെറു കുറിപ്പുകളും ഫോട്ടോയും ചേർക്കണം)
(ആരെങ്കിലും വിട്ടുപോയോ എന്നു നോക്കണം ഇവരെക്കുറിച്ചു ചെറു കുറിപ്പുകളും ഫോട്ടോയും ചേർക്കണം)
ഡോ.പി.ആർ മേനോൻ
1983 ൽ  പി.കെ ശിവാനന്ദൻ മാഷുടെ നേതൃത്വത്തിൽ പെരിഞ്ഞനത്ത് പരിഷത്ത്  യൂണിറ്റ് പ്രവ‍ർത്തനം ആരംഭിച്ചപ്പോൾ പ്രഥമ പ്രസിഡന്റ് പി.ആർ മേനോൻ അയിരുന്നു.  പെരിഞ്ഞനത്തുകാരൻ ആയിരുന്നെങ്കിലും ഒരു വിരുന്നുകാരനെ പോലെയാണ്   അദ്ദേഹം അക്കാലത്ത് പെരിഞ്ഞനത്ത് എത്തിയത്. മാഗ്നറ്റോ തെറാപ്പി, ഹോമിയോ എന്നിവ പ്രക്റ്റീസ് ചെയ്യുന്ന ഡോക്റ്റർ, ഒരു യോഗിയുടെ വേഷഭൂഷാദികൾ,  ജീവിതത്തോടാകെ  സരസമായ ഒരു സമീപനം  ഇതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകൾ ആയിരുന്നു. അത്ഭുത സിദ്ധിയുള്ള ഒരു യോഗീ പരിവേഷം കൂടി അക്കാലത്ത് അദ്ദേഹത്തിന് നാട്ടിൽ ഉണ്ടായിരുന്നു.
        1983 കാലത്ത് പെരിഞ്ഞനത്ത് രണ്ട് സ്ഥലങ്ങളിൽ അദ്ദേഹം പ്രാക്റ്റീസ് നടത്തിയിരുന്നു.  1983 - ലെ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായ  ശാസ്ത്ര ജാഥ ആരംഭിച്ചത് കോവിലകം ജംഗ്ഷന് തെക്ക് ഭാഗത്ത് അദ്ദേഹം പ്രാക്റ്റീസ് ചെയ്തിരുന്ന വീട്ടിൽ നിന്നാണ്.  അവസാനിച്ചത് പുളിഞ്ചോട്ടിലുള്ള സെൻട്രൽ L.P സ്കൂൾ പരിസരത്തും . അദ്ദേഹത്തിന്റെ രണ്ടാമത്തെ ക്ലിനിക്ക് അവിടെയായിരുന്നു. സെൻട്രൽ L.P സ്കൂളിൽ നടന്ന ഒരാഴ്ചക്കാലം നീണ്ടു നിന്ന പ്രഥമ സമ്മേളനത്തിന്റെ പ്രധാന സംഘാടകരിൽ ഒരാൾ പി.ആർ മേനോൻ ആയിരുന്നു.
       അധ്യാപകനും പൊതുപ്രവർത്തകനുമായ  ശിവാനന്ദൻ മാഷുമായുള്ള സൗഹൃദം ആയിരിക്കാം അദ്ദേഹത്തെ പരിഷത്തിനോടടുപ്പിച്ചത്. യോഗി പരിവേഷമുള്ള ഡോ.പി.ആർ മേനോനെ പരിഷത്തിനോട് അടുപ്പിച്ചത് ശിവാനന്ദൻ മാഷുമായുള്ള സൗഹൃദത്തിന് അപ്പുറം മറ്റെന്തെങ്കിലുമായിരുന്നോ എന്നത് ആലോചിക്കാവുന്ന  കാര്യമാണ്. പരിവേഷങ്ങൾക്കും പ്രാക്റ്റീസിനുമപ്പുറം യുക്തിചിന്തയുടെ തിളക്കമുള്ള , പരീക്ഷണ സന്നദ്ധമായ മുൻവിധികൾ കുറഞ്ഞ ഒരു മനസാണ് അദ്ദേഹത്തിനുണ്ടായിരുന്നത് എന്ന് ഒരു വസ്തുതയാണ്. താമസിച്ച ഇടങ്ങളിലെല്ലാം ഹോമിയോ വൈദ്യവും യോഗയും മറ്റും താത്പര്യമുള്ളവരെ പഠിപ്പിക്കാൻ അദ്ദഹം ശ്രമിച്ചിരുന്നു. വിഗ്രഹാരാധനയെ ചോദ്യം ചെയ്തിരുന്ന ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങളും അദ്ദേഹത്തിന്റെ  ആശയങ്ങളടങ്ങിയ പുസ്തകങ്ങളും ഡോക്റ്റർ പരിചയപ്പെടുത്തിയിരുന്നു. ശിവശക്തി ക്ലിനിക്ക് എന്നായിരുന്നു ഡോക്റ്ററുടെ ക്ലിനിക്കിന്റെ പേര്  എന്നത് ഇതുമായി ചേർത്ത് ഓർക്കാവുന്നതാണ്. (അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പടപൊരുതിയ വാഗ്ഭടാനന്ദന്റെ ഗുരുസ്ഥാനീയനായ ശിവയോഗിയെ പറ്റിയും അദ്ദേഹത്തിന്റെ ആനന്ദമഠത്തെ പറ്റിയും ഡോക്റ്ററിൽ നിന്നാണ് ആദ്യമായി അറിഞ്ഞതെന്ന് അക്കാലത്തു അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച പി. രാധാകൃഷ്ണൻ ഓർത്തെടുക്കുന്നു.)
ഒരു പക്ഷേ നവോത്ഥാനത്തിന്റെ ശിവയോഗി ധാരയുമായുള്ള ബന്ധമായിരിക്കാം ശാസ്ത്ര പ്രസ്ഥാനവുമായി അദ്ദേഹത്തെ താത്ക്കാലികമായെങ്കിലും ഇണക്കിയത്.   ശിവാനന്ദൻ മാഷുമായുള്ള സ‍‍ൗഹൃദം അതിനുള്ള ഒരു നിമിത്തവുമായിട്ടുണ്ടാവാം.
        വിജ്ഞാന വ്യാപനത്തിലുള്ള താത്പര്യം,  തുറന്ന സൗഹൃദം പുലർത്താനുള്ള ശേഷി , വലുപ്പ ചെറുപ്പമില്ലാതെ ഇടപഴകാനുള്ള ശേഷി ഇതെല്ലാം അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.  ഡോക്റ്ററുടെ ശിവശക്തി ക്ലിനിക്ക അലമാരയിലെ പുസ്തകങ്ങൾ ശേഖരിച്ച് പ്രദേശത്തെ ഏതാനും ചെറുപ്പക്കാരുടെ ശ്രമഫലമായി 1987-ൽ പെരിഞ്ഞനം ടാഗോർ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നതിന് വഴിവെച്ചതും ഇതു കൊണ്ടൊക്കെ തന്നെ ആയിരിക്കാം.
    എവിടെയും ഒന്നിലും ഉറച്ച് നിൽക്കാത്ത സഞ്ചാരിയുടെ മനസിനുടമയായ അദ്ദേഹം 1987-ൽ തന്നെ പുളിഞ്ചോട്ടിലെ ശിവശക്തി ക്ലിനിക്കിന്റെ  പ്രവർത്തനം അവസാനിപ്പിക്കുകയും പുതിയ ഇടങ്ങളിലേക്ക് അദ്ദേഹം പലായനം ചെയ്യുകയുമാണുണ്ടായത്.  വളരെ കാലങ്ങൾക്ക് ശേഷം പെരിഞ്ഞനത്തെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പരിഷത്തുമായുള്ള ബന്ധം തുടർന്നില്ല.
     ..........      ൽ അദ്ദേഹം മരിച്ചു.
റ്റി.കെ. ഗംഗാധരൻ മാസ്റ്റർ
പെരിഞ്ഞനം ഗവ.യു.പി.സ്കൂളിൽ ദീർഘകാലം അധ്യാപകൻ പ്രധാന അധ്യാപകൻ, പെരിഞ്ഞനം വിക്ടറി കോളേജ് പ്രിൻസിപ്പാൾ എന്നീ നിലകളിൽ വിദ്യാഭ്യാസ രംഗത്ത് പെരിഞ്ഞനത്ത് മാഷ് സജീവസാന്നിദ്ധ്യമായിരുന്നു.   ഇതാടെപ്പം പ്രദേശത്തെ പൊതുരംഗത്തും മാഷ്  സജീവമായിരുന്നു.   മാഷുടെ പൊതു പ്രവർത്തനത്തെപറ്റി നേരിട്ട് അറിയാവുന്ന ഏതാനും കാര്യങ്ങൾ കുറിക്കട്ടെ.                 
മലപ്പുറം, തൃശൂർ ജില്ല കളിലായി അദ്ധ്യാപക സംഘടനാ രംഗത്തും സമരരംഗത്തും മാഷ് നിറഞ്ഞു നിന്നിരുന്നു. പെരിഞ്ഞനം ഗവ.യു.പി സ്കൂൾ വലിയ പ്രതിസന്ധിയെ നേരിട്ട നാളുകളിൽ ജനകീയ കൂട്ടായമയുടെ നേതൃത്വത്തിൽ നിന്നു കൊണ്ട് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ  ഉജ്വലമാണ്‌, സ്കൂൾചരിത്രത്തിന്റെ ഭാഗമാണ്.  
തുടർന്ന് ഗവ.യു.പി ഹെഡ് മാസ്റ്റർ എന്ന നിലയിൽ സ്കൂളിന്റെ വളർച്ചയിൽ മാഷ് നിർണായക പങ്ക് വഹിച്ചു.
ഇതേ കാലത്താണ് ശാസ്ത്രസാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റ് പ്രസിഡണ്ടിന്റെ  ചുമതല മാഷ് ഏറ്റെടുക്കുന്നത്. പരിഷത്തിന്റെ പെരിഞ്ഞനത്തെ പ്രവർത്തനങ്ങൾ ജനകീയമാക്കി സംഘടനയുടെ അടിത്തറ വർദ്ധിപ്പിക്കുന്നതിൽ മാഷുടെ പങ്ക് വളരെ വലുതാണ്. മാഷ് യൂണിറ്റ് പ്രസിഡണ്ട്  ആയിരിക്കെയാണ്  എറണാകുളം സാക്ഷരതായജ്ഞം നടക്കുന്നത്. അടുത്ത വർഷം ആരംഭിച്ച സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പെരിഞ്ഞനം സാക്ഷരതാ സമിതിയുടെ പഞ്ചായത്ത്തല സമിതി കൺവീനറായി പ്രവർത്തിച്ചത് മാഷാണ്.  പെരിഞ്ഞനത്ത് സാക്ഷരതാ പ്രവർത്തനം വലിയ ജനമുന്നേറ്റമായി വികസിപ്പിക്കുന്നതിലും മാതൃകാപരമായി വിജയിപ്പിക്കുന്നതിലും മാഷുടെ നേതൃത്വം പ്രധാനമായിരുന്നു.         
പിന്നീട് പെരിഞ്ഞനത്ത് നടന്ന പല ജനകീയ മുൻകൈ പ്രവർത്തനങ്ങളുടെയും അടിത്തറ സാക്ഷരതാ പ്രവർത്തനങ്ങളുടെ ജനകീയവിജയം ആയിരുന്നു. ഈ അടിത്തറ ഒരുക്കുന്നതിൽ മാഷുടെ പങ്ക് നിർണായകം തന്നെ.     
തുടർന്ന് പൗലോസ് മാഷ് ജില്ലാ കൗൺസിൽ പ്രസി സണ്ടായിരുന്ന കാലത്ത് പെരിഞ്ഞനം  ഉൾപ്പെടെ ഏതാനും തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ  നടന്ന  വിഭവഭൂപട നിർമാണ പ്രവർത്തനങ്ങളിലും മാഷ് നേതൃത്വപരമായ പങ്ക് വഹിച്ചു.
തുടർന്ന് സഹകരണ ബാങ്ക് ഡയറക്ടർ ബോഡ്  അംഗമായി  മാഷ്   തെരഞ്ഞെടുക്കപ്പെട്ടു.
പില്ക്കാലത്ത് പൊതുരംഗത്ത് നിന്നും പൊതുവെ ഒഴിഞ്ഞു നിന്ന മാഷ് വിക്ടറി കോളേജ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.   
സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട പെരിഞ്ഞനം വിദ്യാഭ്യാസ കോംപ്ലക്സ്, വിദ്യാഭ്യാസ സമിതി തുടങ്ങിയ  പ്രവർത്തനങ്ങൾക്ക് കളമൊരുക്കുന്നതിൽ ഗംഗാധരൻ മാഷുടെ സംഭാവന പ്രധാനമാണ്.  1989 ൽ കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം പെരിഞ്ഞനം ഗവ.യു.പി സ്കൂളിൽ വെച്ചു നടന്നപ്പോൾ സംഘാടക സമിതി കൺവീനറായി പ്രവർത്തിച്ചതും ഗംഗാധരൻ മാഷായിരുന്നു.
കെ.കെ. ചാത്തുണ്ണി മാഷ്
പെരിഞ്ഞനത്തെ പരിഷത്ത്, സാക്ഷരത, സ്കൂൾ കോംപ്ലക്സ്, റിസോഴ്സ് മാപ്പിംഗ്, , ജനകീയാസൂത്രണം, ഊർജരംഗത്തെ ഇടപെടലുകൾ തുടങ്ങിയ വിവിധ രംഗങ്ങളിലെ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്തിനെ പെരിഞ്ഞനത്തിന്റെ മണ്ണിൽ വേരുള്ള ജനകീയ സംവിധാനമാക്കി വളർത്തുന്നതിന് വഴിയൊരുക്കിയ ഒരു മുൻനിര സാമൂഹ്യ പ്രവർത്തകനായിരുന്നു  ചാത്തുണ്ണി മാഷ്.   
രാഷ്ട്രീയ രംഗത്തെ മാഷുടെ സാന്നിദ്ധ്യം  ഇടതു പക്ഷത്തിന്  പ്രാദേശികമായി കരുത്ത് പകരുന്ന ഒന്നായിരുന്നു.
.......ൽ  മാഷ് മക്കളോടൊപ്പം എറണാകുളം ജില്ലയിലെ കരുമാലൂരിലേക്ക് താമസം മാറ്റി.എങ്കിലും  പെരിഞ്ഞനത്തെ സാമൂഹ്യ പ്രവർത്തനത്തിന്റെ ദീപ്തമായ ഓർമ്മകളെ അവസാന നിമിഷം വരെ മാഷ് ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്നു.
ആദ്യകാലത്ത് പെരിഞ്ഞനത്തെ പരിഷത് പ്രവർത്തനങ്ങളുടെ കേന്ദ്രം മാഷിന്റെ വീടായിരുന്നു. പരിഷത്  പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ പ്രഥമ ചെയർമാൻ ചാത്തുണ്ണിമാഷായിരുന്നു. മാഷിന്റെ ടെറസ്സിനു മുകളിൽ കട്ടൻ ചായയും കൊള്ളിക്കിഴങ്ങുമായി അർധരാത്രി വരെ നീണ്ടു നിന്നിരുന്ന പരിഷത്  പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ യോഗങ്ങൾ (അക്കാലത്ത് പെരിഞ്ഞനത്ത് പരിഷത്തിനു 4 യൂണിറ്റുകൾ ഉണ്ടായിരുന്നു) ആയിരുന്നു പ്രവർത്തനങ്ങൾ മുന്നാട്ടു കൊണ്ടു പോകുന്നതിനുള്ള ഊർജ്ജം പകർന്നിരുന്നത്.
പരിഷത്തിൽ സജീവമായി പ്രവർത്തിക്കുന്ന സമയത്തു തന്നെ ടാഗോർ ലൈബ്രറിയുടെ ഭരണസമിതിയിലും മാഷിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ലൈബ്രറിക്ക് കൊറ്റംകുളം സെന്ററിൽ സ്ഥലം ലഭ്യമാക്കുന്നതിൽ മാഷിന്റെ ഇടപെടലുകൾ എടുത്തു പറയേണ്ടതുണ്ട്. ദീർഘകാലത്തെ അധ്യാപന ജീവിതത്തിനു ശേഷം ശ്രീനാരായണപുരം SNKUP സ്കൂളിൽ നിന്നാണ് മാഷ് വിരമിച്ചത്. സർവീസ് പെൻഷൻകാരെ സംഘടിപ്പിക്കുന്നതിലും മാഷ് നേതൃപരമായ പങ്കുവഹിച്ചു.
ഒരു മാതൃകാ  പരിഷത്ത് കുടുംബമായിരുന്നു മാഷിന്റെ കുടുംബം.
അക്ഷരാർത്ഥത്തിൽ വെള്ളത്തിലെ  മീനിനെ പോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച മാഷുടെ ഓർമകൾ പെരിഞ്ഞനത്തിന്റെ സാമൂഹ്യ ഉണർവ്വിന് ശക്തി പകരുന്ന ഒന്നാണ്
അതെ
തീർച്ചയായും
ചരിത്രം സൃഷ്ടിക്കുന്നത്
അക്കാദമിക വിദഗ്‌ധരല്ല
ജനങ്ങളാണ്.
അതിനർത്ഥം
അക്കാദമിക ജ്ഞാനം
അപ്രധാനമാണ് എന്നല്ല.
അക്കാദമിക ജ്ഞാനം
ജനങ്ങളിലേക്ക്  അരിച്ചിറങ്ങുമ്പോഴല്ല
മറിച്ച് ജനങ്ങൾ അതിനെ കൂടി
സ്വീകരിച്ച് ജനകീയ അറിവിനെ
സൃഷ്ടിക്കുമ്പോഴാണ്
ചരിത്രം മാറി മറിയുന്നത്.
(ജൈവ ബുദ്ധിജീവികളുടെ
ആവാസസ്ഥാനം ഈ ഭൂമികയിലാണ്
എന്ന് പറയാം )
ഭൂരിപക്ഷം മനുഷ്യരും
അക്കാദമിക ജ്‌ഞാനത്തിൽ നിന്നും
അകന്ന് നിൽക്കേ ജനങ്ങൾക്ക്
എങ്ങനെയാണ് ചരിത്രം സൃഷ്ടിക്കാനാകുക ,
നിർണായക രാഷ്ട്രീയതീരുമാനങ്ങൾ
എടുക്കാനാക്കുക എന്ന
ചോദ്യം ഉയർന്ന് വരാവുന്നതാണ്.
സാധാരണ മനുഷ്യർ അത്ര സാധാരണക്കാരല്ല എന്നതാണ്
അതിനുള്ള ഉത്തരം.
അസാധാരണ ശേഷിയുള്ള
പ്രതിഭകൾ കൂടി ,
ജനകീയബുദ്ധിജീവികൾ കൂടി
അടങ്ങിയതാണ്  
സാധാരണക്കാരുടെ സമൂഹം.
ഏറിയും കുറഞ്ഞും
എല്ലാ മനുഷ്യരും പ്രതിഭകളാണ്,
ബുദ്ധിജീവികളാണ്.
അല്ലെങ്കിൽ അവരുടെ പശ്ചാത്തലത്തിലും ഭാഷയിലും
പറഞ്ഞാൽ ഏത് സിദ്ധാന്തവും
ജനങ്ങൾക്ക് മനസിലാകും.
അക്ഷരങ്ങളുടെ ലോകത്തേക്ക് കൂടി
പ്രവേശിച്ചിട്ടില്ലാത്തവരായ അസാധാരണ
പ്രതിഭകൾ ചരിത്രത്തിൽ
സുലഭമാണ്.
സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പഠിതാവും സംഘാടകനുമായി കടന്നുവന്ന്
മികച്ച പൊതുപ്രവർത്തകനും
കഴിവുറ്റ സംഘാടകനും  വഴികാട്ടിയും
ആയി ഉയർന്നു വന്ന ഒരു പ്രതിഭയാണ്
ടി വി അംബുജാക്ഷൻ
സാക്ഷരതാ പ്രസ്ഥാനത്തിലൂടെ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തനത്തിലേക്കും പൊതു രംഗത്തേക്കും കടന്നു വന്ന നവസാക്ഷരനായിരുന്നു  അംബുജാക്ഷൻ.  സാക്ഷരതാ പ്രസ്ഥാനം ജനകീയാസൂത്രണ പ്രസ്ഥാനം ശാസ്ത്ര സാഹിത്യപരിഷത്ത് കർഷക തൊഴിലാളിയൂണിയൻ സി.പി.ഐ .എം തുടങ്ങിയ രംഗങ്ങളിലായി ഏറെക്കാലം അംബുജാക്ഷൻ പൊതുരംഗത്ത് സജീവമായിരുന്നു.
അംബുജാക്ഷന്റെ നേതൃത്വപരമായ ഇടപെടലുകൾ പെരിഞ്ഞനത്തെ പൊതു സമൂഹത്തിന് മുതൽ കൂട്ടായിരുന്നു.തന്റെ പിതാവ് തെറ്റയിൽ വേലായുധൻ തുടങ്ങി വച്ച കാർഷിക രംഗത്തെ ശ്രദ്ധേയമായ മുൻകൈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാമൂഹ്യ പ്രവർത്തനത്തിനിടയിലും അംബുജാക്ഷൻ ശ്രദ്ധിച്ചിരുന്നു.  
അസാമാന്യമായ രാഷ്ട്രീയാവബോധം പുലർത്തിയിരുന്ന ഒരാളായിരുന്നു അംബുജാക്ഷൻ താൻ ഇടപെട്ട രംഗങ്ങളിലെല്ലാം ജനകീയ നിലപാടുകൾ പുലർത്തുകയും അത് ജനങ്ങളെയും ജനങ്ങളുടെ നേതാക്കളെയും പഠിപ്പിക്കുന്നതിൽ മുന്നിട്ട് നിൽക്കുകയും ചെയ്ത ഒരാളായിരുന്നു  അംബുജാക്ഷൻ. ദേശീയ രാഷ്ട്രീയവും പ്രാദേശിക രാഷ്ട്രീയവും അദ്ദേഹം ഒരുപോലെ  സൂക്ഷ്മവുമമായി നിരീക്ഷിച്ചിരുന്നു.   ഇത്തരം പ്രതിഭകൾ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നത് കൊണ്ട് കൂടിയാണ് ജനങ്ങൾ ചരിത്രം സൃഷ്ടിക്കുന്നവരായി തുടരുന്നത് എന്ന് അടിവരയിടുന്ന വ്യക്തിത്വമായിരുന്നു അംബുജാക്ഷന്റേത്.
എം.കെ ധർമ്മൻ  
ശാസ്ത്രസാഹിത്യ പരിഷത്ത് പെരിഞ്ഞനം വെസ്റ്റ്  യൂണിറ്റ് മെമ്പറായാണ് എം.കെ ധർമ്മൻ പരിഷത്തിലേക്കു  കടന്നു വരുന്നത്. ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം    പരിഷത്തിലൂടെയാണ്  പൊതുരംഗത്ത് സജീവമാകുന്നത്. പെരിഞ്ഞനം ഒമ്പതാം വാർ‍‍ഡിൽ  സാക്ഷരതാ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനും ഇൻസ്ട്രക്ടർമാരെ കണ്ടെത്തുന്നതിനും അദ്ദേഹം മുന്നിൽ നിന്നു പ്രവർത്തിച്ചു. ആറാട്ടുകടവ് അംഗന വാടിയിൽ നടന്നിരുന്ന സാക്ഷരതാ ക്ലാസ്സിലെ ഇൻസ്ട്രക്ട‍‍ർ ആയിരുന്ന  പി.ബി.സജീവനൊപ്പം ധർമ്മനും സാക്ഷരതാ ഇൻസ്ട്രക്ടറായി  പ്രവർത്തിച്ചു.  ബാലവേദി സംഘാടനം മുതൽ ഏറ്റവും ഉയർന്ന തലത്തിലുള്ള പരിഷത്ത് പരിപാടിയുടെ  വരെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം . പിൽക്കാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തകനും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുമെല്ലാമായിരുന്നപ്പോഴും  പരിഷത്ത് പരിപാടികളുടെ ഒന്നാം നിരക്കാരനായി മരണം വരെ അദ്ദേഹം പരിഷത്തിനൊപ്പമുണ്ടായിരുന്നു. സഹപ്രവർത്തകരുമായി വലിയ ആത്മബന്ധം അദ്ദേഹം സൂക്ഷിച്ചു.
കെ.വി രാജപ്പൻ
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10771" എന്ന താളിൽനിന്ന് ശേഖരിച്ചത്