അജ്ഞാതം

"പെരിഞ്ഞനം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12,590 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:29, 11 ജനുവരി 2022
ഡാറ്റ എൻട്രി
(ഡാറ്റ എൻട്രി)
(ഡാറ്റ എൻട്രി)
വരി 79: വരി 79:

വർഷം
വർഷം
ഉപ്പ് യാത്ര

1990 കളിൽ രാജീവ് ഗാന്ധി ഗവൺമെന്റ്  കല്ലുപ്പ് നിരോധിച്ച് അയ‍ഡൈസ്‍‍ഡ് ഉപ്പ് വ്യാപകമാക്കാൻ  കൊണ്ടുവന്ന നിയമത്തിനെതിരെ കൊടുങ്ങല്ലൂ‍ർ മേഖല സംഘടിപ്പിച്ച    ചാമക്കാല കടപ്പുറത്തുനിന്ന് ആരംഭിച്ച് കൊടുങ്ങല്ലൂരിൽ സമാപിച്ച ഉപ്പ്ജാഥയിൽ പെരിഞ്ഞനത്തിന്റെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. കേരളമാകെ വയറിളക്കരോഗം പടർന്നുപിടിച്ചപ്പോൾ പ്രത്യേകിച്ച്  തീരദേശമേഖലയിൽ , അഴീക്കോട് നിന്ന് ആരംഭിച്ച ആരോഗ്യ ജാഥയിൽ സ്വീകരണ കേന്ദ്രങ്ങളിൽ തെരുവുനാടകവും  അവതരിപ്പിച്ചു. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും തീരദേശ മേഖലയിൽ സംഘടനയെ പരിചയപ്പെടുത്താനും സംഘടനയെ ചലിപ്പിക്കാനും ഈപ്രവർത്തനം സഹായിച്ചു.

'''സമ്പൂർണ്ണ സാക്ഷരതാ യജ്ഞം'''
'''സമ്പൂർണ്ണ സാക്ഷരതാ യജ്ഞം'''
      
1989-90 കാലഘട്ടത്തിൽ എറണാകുളം സാക്ഷരതയെത്തുടർന്ന് കേരളം ഏറ്റെടുത്ത സമ്പൂർണ്ണ സാക്ഷരതാ യജ്ഞം ജാതി-മത-ലിംഗ-സാമ്പത്തിക-രാഷ്ടീയ ഭേദമില്ലാതെ പെരിഞ്ഞനത്തെ ബഹുജനങ്ങളെ ഒറ്റ ചരടിൽ കോ‍ർത്ത പ്രവർത്തനമായിരുന്നു.   സാക്ഷരതാകാലം  പെരിഞ്ഞനത്തെ പരിഷത്ത്  സംഘടനയെ ഏറ്റവും ചലനാത്മകമാക്കുകയും  ജനകീയമാക്കുകയും ചെയ്ത കാലമായിരുന്നു.  പെരിഞ്ഞനത്ത് സാക്ഷരതാ പ്രവർത്തനത്തിന്റെ  ചാലക ശക്തിയായി  പ്രവർത്തിക്കാൻ പരിഷത്ത് യൂണിറ്റിനായി.നൂറിലധികം ഇൻസ്ട്രക്ടർമാരും നൂറോളം സാക്ഷരതാ ക്ലാസ്സുകളും   ആയിരത്തോളം പഠിതാക്കളും കുടുംബങ്ങളും പൊതുപ്രവർത്തകരും  കൈകോർത്ത  പെരിഞ്ഞനത്തെ  സാക്ഷരതയുടെ ചരിത്രം പരിഷത്തിന്റെ തിളങ്ങുന്ന അധ്യായമാണ്. അന്ന് പരിഷത്ത് യൂണിറ്റ് പ്രസി‍‍ഡണ്ടായിരുന്ന  അന്തരിച്ച  ടി.കെ ഗംഗാധരൻ മാസ്റ്റർ കൺവീനറായ (മാഷിനെക്കുറിച്ചുള്ള ലിങ്ക് കാണുക) സമിതിയാണ്  പ്രവർത്തനങ്ങൾക്ക നേ‍തൃത്വം നൽകിയത്. സെപ്തംബർ 9നു ഒറ്റ ദിവസം കൊണ്ട് നിരക്ഷരതാ സർവ്വേ നടത്തി. അക്കാലത്ത് 9 വാർ‍ഡുകളാണ് പെരിഞ്ഞനത്തുണ്ടായിരുന്നത്. വാർ‍‍ഡ്തല സാക്ഷരതാ സമിതികൾ തമ്മിൽ ആരോഗ്യകരമായ മത്സരത്തിലായിരുന്നു. ചേറ്റുവ മുതൽ അഴീക്കോട് വരെയുള്ള പ്രദേശം ഉൾപ്പെട്ട തളിക്കുളം പ്രോജക്റ്റിലായിരുന്നു പെരിഞ്ഞനം. മുഴുവൻ പഠിതാക്കളും ക്ലാസ്സിലെത്തിയ  തീരദേശത്തെ പ്രഥമ വാർ‍‍ഡ് പ്രഖ്യാപനം നടത്തിയത്  പെരിഞ്ഞനത്തെ ഒമ്പതാം വാർ‍‍ഡായിരുന്നു. തളിക്കുളത്തു നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിൽ വി.ജി.ജ്യോതിഷ് രചിച്ച് സംവിധാനം ചെയ്ത നവസാക്ഷരരുടെ നാടകം ഏറെ ശ്രദ്ധപിടിച്ചു പറ്റി.

വരി 396: വരി 396:

കെ.വി രാജപ്പൻ
കെ.വി രാജപ്പൻ
പെരിഞ്ഞനം ശാസ്ത്ര സാംസ്കാരികോത്സവം:
പ്രതിരോധത്തിൻ്റെ പാഠങ്ങൾ പകർന്ന
ജനകീയ വിദ്യാഭ്യാസ  പരിപാടി.
ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു തുടങ്ങി സാർവദേശീയ വനിതാ ദിനമായ  മാർച്ച് 8 ന് അവസാനിച്ച ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം  ആവേശകരമായ ബഹുജന  വിദ്യാഭ്യാസ പരിപാടിയായി.
ഫെബ്രുവരി 28 ന് <nowiki>''</nowiki> കാലാവസ്ഥാ വ്യതിയാനവും കേരളവും " എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കേരള കർഷിക സർവകലാശാല  കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ സയൻ്റിഫിക് ഓഫീസർ  ഡോ. ഗോപകുമാർ ചോലയിൽ ജന കീ യ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടും സംഘാടക സമിതി ചെയർപേഴ്സണുമായ ശ്രീ മതി. വിനിതാ മോഹൻദാസ് അധ്യക്ഷത വ ഹി ച്ചു.
മാസ്റ്റർ എം.ഡി നിരഞ്ജൻ അവതരിപ്പിച്ച "ഗലീലിയോ ഗലീലി കഥാപ്രസംഗം പരിഷത്ത് പാട്ടുകൂട്ടത്തിൻ്റെ ഗാനാവതരണങ്ങൾ തുടങ്ങിയവ ഉദ്ഘാടന ദിവസത്തിന് ഉത്സവഛായ പകർന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.കെ.ബേബി, ഗ്രാമ പഞ്ചായത്തു മെമ്പർ സുജശിവരാമൻ തുടങ്ങിയവർ സന്നിഹിതനായി.
മാർച്ച് 2ന് ടാഗോർ ലൈബ്രറി & സ്റ്റഡി സെൻറർ, 'ഗ്രന്ഥപ്പുര' എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽ ഗ്രന്ഥ പ്പരയിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ വിരമിച്ച കൃഷി ഓഫീസർ എൻ.കെ തങ്കരാജ് കൃഷിപാഠം അവതരിപ്പിച്ചു. വീട്ടുമുറ്റകൃഷിക്കുള്ള പ്രായോഗിക നിർദേശങ്ങൾ മുതൽ ഭക്ഷ്യ സുരക്ഷയും കർഷക സമരവും വരെയുള്ള കാര്യങ്ങൾ 'കൃഷിപാഠ'ത്തിൽ ചർച്ചയായി. ഗ്രാമപഞ്ചായത്തു മെമ്പർ ഇ.ആർ.ഷീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാട്ടുകൂട്ടത്തിൻ്റെ കലാ പരിപാടികളും ഉണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എ. കരീം സന്നിഹിതനായി.
മാർച്ച് 5 ന് ഫിനിക്സ് കലാ കായിക വേദി വുമായി സഹകരിച്ചും ശ്രീ. തങ്കരാജിൻ്റെ കൃഷിപാഠം ക്ലാസ്സ് നടത്തി. സാംസ്കാരികോത്സവത്തിൽ തങ്ങളുടെ പ്രദേശത്തെ ക്ഷീര - മത്സ്യ മേഖലയിലുൾപ്പെടെ മികച്ച കർഷകരേയും കർഷകത്തൊഴിലാളികളെയും ഫിനിക്സ് ക്ലബ്ബ് ആദരിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പർ ശ്രീമതി. സന്ധ്യ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ ശ്രീ.ശെൽവരാജും സന്നിഹിതനായി.
മാർച്ച് 3ന് ഗ്രാമ്യ സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലാസ്സിൽ " ഭരണഘടനാ മൂല്യങ്ങൾ എന്ന വിഷയം പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗം അഡ്വ.കെ.പി.രവി പ്രകാശ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പർ ശ്രീ.എൻ.കെ. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.
മാർച്ച് 5 ന്  13-ാം വാർഡ് ആവണി കുടുംബശ്രീയിൽ പപ്പേട്ടൻ പഠനവേദി യുടെ മുൻ കൺവീനർ സ്മിതാ സന്തോഷ്  "വനിതാ ദിന ചിന്തകൾ " സംവാദത്തിനായി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പർ സന്ധ്യ സുനിൽ  അധ്യക്ഷത വഹിച്ചു.
മാർച്ച് 5 നു തന്നെ വിശ്വ പ്രകാശ് ആർട്സ് ക്ലബ്  എം.വി.വേണുഗോപാൽ സ്മാരക ലൈബ്രറി എന്നിവയുമായി ചേർന്ന്  വനിതാ കലോത്സവവും വനിതാ ചിന്തകൾ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പർ ജയന്തി മനോജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജിസ്സി രഘുനാഥ് ഇന്ത്യൻ ഭരണഘടനയുടെ പെൺ ശിൽപ്പികൾ എന്ന പുസ്തകവും അവതരിപ്പിച്ചു.
മാർച്ച് 6 ന് പെരിഞ്ഞനം ഗവ. യു പി.സ്കൂളിൽ വെച്ചു നടന്ന 'ചരിത്രവും ശാസ്ത്രവും എന്ന ക്ലാസ്സ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അസി.പ്രൊഫസർ ഡോ.വി. ശ്രീവിദ്യ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് വിനിതാ മോഹൻദാസ്, വൈസ് പ്രസിഡണ്ട് സായിദ മുത്തുക്കോയ തങ്ങൾ, മെമ്പർ സുജ ശിവരാമൻ തുടങ്ങിയവർ സന്നിഹിതരായി.
മാർച്ച് 7 ന്  ജില്ലാ വീട്ടുമുറ്റ നാടക സദസ്സിന് പെരിഞ്ഞനം വെസ്റ്റ് പ്രതീക്ഷാ സാംസ്കാരിക കേന്ദ്രത്തിൻ്റേയും ഗ്രാമ പഞ്ചായത്തു മെമ്പർ എം.പി.സ്നേഹ ദത്ത് ചെയർമാനും എ.ആർ.രവീന്ദ്രൻ കൺവീനറുമായി രൂപീകരിച്ച സംഘാക സമിതിയുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി.
കേന്ദ്ര നിർവാഹക സമിതി അംഗം ടി.കെ.മീരാ ഭായ് ടീച്ചർ ജൻ്റർ വിഷയത്തിൽ ക്ലാസ്സ് അവതരിപ്പിച്ചു.
അന്നേ ദിവസം എട്ടാം വാർഡിൽ വാർഡ് മെമ്പർ സുജിതയുടെ അധ്യക്ഷതയിൽ കേന്ദ്ര നിർവ്വാഹക സമിതി അംഗം അഡ്വ. കെ.പി.രവി പ്രകാശ്  കൃഷിയും ഭക്ഷ്യ  സുരക്ഷയും  എന്ന ക്ലാസ്സ് അവതരിപ്പിച്ചു .   
ഏഴാം തീയതി തന്നെ ബീച്ച് റോഡ് വായനശാലയുടെ ആതിഥ്യത്തിൽ  വായനാശാല പ്രസിഡണ്ട് ജിസ് നി അധ്യക്ഷത വഹിച്ച സംവാദസദസ്സിൽ 'വനിതാ ദിന ചിന്തകൾ ' മേഖലാ സെക്രട്ടറി കെ.കെ.കസീമ അവതരിപ്പിച്ചു.
മാർച്ച് 8 ന് പെരിഞ്ഞനം ഗവ.യു.പി. സ്കൂളിൽ മേഖലാ സെക്രട്ടറി കെ.കെ.ക സീമയുടെ അധ്യക്ഷതയിൽ ചേർന്ന സദസ്സിൽ ജില്ലാ ജൻ്റർ വിഷയ സമിതി ചെയർപേഴ്സൺ സി.വിമലടീച്ചർ ലിംഗനീതിയും ശാസ്ത്ര ബോധവും എന്ന വിഷയം അവതരിപ്പിച്ചു. സ്മിതാ സന്തോഷ്  'മേരി ക്യൂറിയുടെ കഥ' എന്ന പുസ്തകം അവതരിപ്പിച്ചു.
ബാലതാരം ശ്രീലക്ഷ്മി നിരഞ്ജൻ്റെ മോണോ ആക്ടും   പരിഷത്ത് പാട്ടുകൂട്ടത്തിൻ്റെ വിവിധ കലാപരിപാടികളോടെയും ജനകീയ സാംസ്കാരികോത്സവത്തിന് തിരശ്ശീല വീണു.
ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി വനിതാമോഹൻദാസ് ചെയർമാനും പരിഷത്ത് മേഖലാ കമ്മറ്റിയംഗം എൻ.എസ്.സന്തോഷ് കൺവീനറുമായുള്ള സംഘാടക സമിതിയാണ് 8 ദിവസത്തെ പരിപാടികളുടെ സംഘാടനത്തിനു നേതൃത്വം നൽകിയത്.
ടാഗോർ ലൈബ്രറി, ആസാദ് ലൈബ്രറി, എം .വി .വേണുഗോപാൽ സ്മാരക ലൈബ്രറി, ബീച്ച് റോഡ് വായനശാല, ആസാദ് വായനശാല,  പ്രതീക്ഷാ സാംസ്കാരിക കേന്ദ്രം, ഫിനിക്സ് കലാകായിക വേദി ,  ഗ്രാമ്യ സാംസ്കാരിക കേന്ദ്രം, ഗ്രന്ഥപ്പുര, പപ്പേട്ടൻ പഠനവേദി, വിശ്വ പ്രകാശ് ആർട്സ് ക്ലബ്ബ് കുടുബശ്രീയുടെ വിവിധ എ.ഡി.എസുകൾ എന്നിങ്ങനെ പെരിഞ്ഞനത്തെ വിവിധ സാംസ്കാരിക സംഘങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ജനകീയ വിദ്യാഭ്യാസത്തിൻ്റെ മഹോത്സവമായി.
ജിസി രഘുനാഥ് സെക്രട്ടറിയും എം.ഡി.ദിനകരൻ മാസ്റ്റർ പ്രസിഡണ്ടുമായ കമ്മറ്റിയാണ് പെരിഞ്ഞനം യൂണിറ്റു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10772" എന്ന താളിൽനിന്ന് ശേഖരിച്ചത്