അജ്ഞാതം

"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 312: വരി 312:
സാമൂഹിക ജ്ഞാനനിർമിതി വാദം എന്ന ആശയമാണ് നില നിന്നിരുന്നത്. അതിൽ വെളളം ചേർത്തു. ജ്ഞാനനിർമിതി വാദമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു. പക്ഷേ അവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയില്ല. ആദ്യത്തേതിന്റെ പരിമിതി ബോധ്യപ്പെടുത്തിയില്ല. അവർ മുന്നോട്ടുവച്ചത് സത്യത്തിൽ ലോകം ഉപേക്ഷിച്ച വ്യവഹാരവാദമായിരുന്നു. ക്ലാസ് മുറികളെ വിരസമാക്കുന്നതിലേക്ക് അത് നയിച്ചു. കുട്ടികളുടെ പഠനതാൽപര്യത്തെ ഉദ്ദീപിപ്പിക്കുന്നതിനു പകരം ഇംപോസിഷനും അമിതമായ ഹോം വർക്കും യാന്ത്രികമായ അഭ്യാസങ്ങളും നൽകി. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ എസ് എസ് എ വർക്ഷീറ്റുകൾ അച്ചടിച്ച് പാഠപുസ്തകത്തിന്റെ ന്യൂനതകളെ പരിഹരിക്കാൻ ശ്രമിച്ചു കോടിക്കണക്കിനു രൂപയാണ് വർക്ഷീറ്റുകളുടെ പേരിൽ ചെല വഴിക്കപ്പെട്ടത്. എന്നിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല.

പഴയരീതിയിൽ പഠിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന സമീപ നമായിരുന്നു സങ്കലിത സമീപനമെന്ന പേരിൽ അവതരിപ്പിച്ചത്. അധ്യാപകർക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകി. തോന്നിയ രീതിയിൽ പഠിപ്പിക്കാം. നേട്ടം കിട്ടണമെന്നു മാത്രം. പ്രായോഗി കമായി ചിന്തിക്കാനാണ് പറഞ്ഞത്. തന്നിഷ്ട രീതി ക്ലാസുകളെ സജീവമാക്കിയില്ല. ഏതു രീതിയിൽ പഠിപ്പിച്ചാലും മതി എന്നത് ക്ലാസുകളെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി.

പിരീഡുകളുടെ ദൈർഘ്യം കുറയ്ക്കുകയും എണ്ണം കൂട്ടുകയും ചെയ്തതാണ് മറ്റൊരു പരിഷ്‌കാരം. കണക്കിന്റെ ഒരു പ്രായോഗിക പ്രശ്‌നം കുട്ടികൾ ചെയ്ത് അവതരിപ്പിക്കുമ്പോഴേക്കും മണി യടിക്കും. പിരീഡ് തീർന്നു. അധ്യാപകർക്ക് അത് ശരിയാക്കാനും തിരുത്താനും കുട്ടികളുടെ നോട്ട് ബുക്ക് നോക്കാനും സമയമില്ല. പരീക്ഷണം ചെയ്തു പൂർത്തീകരിക്കും മുമ്പ് പിരീഡ് തീരും. അധ്യാപകർ വല്ലാത്ത സമ്മർദത്തിലായി. പാഠങ്ങൾ വായിച്ചു പഠി പ്പിക്കുന്നതിനു ഇത് നിർബന്ധിച്ചു. കുട്ടികൾ ബോർഡിൽ നിന്നു മുള്ള പകർത്തിയെഴുത്തുകാരായി. അവർക്ക് ചിന്തിക്കാനും സംശയങ്ങൾ ഉന്നയിക്കാനും വിശകലനം ചെയ്യാനും പ്രശ്‌ന നിർദ്ധാരണം നടത്താനും അന്വേഷിക്കാനും കണ്ടെത്താനും അവസരം ലഭിക്കാതെ വന്നു.
കലാകായിക പ്രവൃത്തി പരിചയത്തിന് അധ്യാപകരെ നിയമി ക്കാതെ പിരീഡ് അനുവദിച്ച് പരീക്ഷ നടത്തിയതിനുള്ള അവാർഡ് അസീസ് കമ്മിറ്റിയുടെ നിർദേശപ്രകാരം പാഠ്യപദ്ധതി പരിഷ്‌ക രിച്ചവർക്ക് നൽകണം. കലാകായിക പ്രവൃത്തി പരിചയത്തിന് അധ്യാപകരെ നിയമിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച നൂറ്റി യമ്പത് കോടി രൂപ ലാപ്‌സാക്കിയാണ് ഈ പരിപാടി നടത്തിയത്. ആത്മാർഥതയില്ലാത്ത നടപടികൾ പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താനായിരുന്നു. ക്ലാസ് റൂം അധ്യാപനത്തിനു മാർഗ നിർദേശം നൽകുന്നതും ആസൂത്രണത്തിനു ദിശോബോധം നൽകുന്നതുമായ അധ്യാപകസഹായിയെ ടീച്ചർ ടെക്സ്റ്റാക്കി മാറ്റി. സ്വയം സമ്പൂർണമാണ് ടീച്ചർ ടെക്‌സ്റ്റെന്ന് പറഞ്ഞു. അധ്യാപകർക്ക് വ്യക്തത ലഭിക്കുംവിധം സമഗ്രമായിരുന്നില്ല അത്. അതിനാൽ ത്തന്നെ തുടർന്നുളള ക്ലസ്റ്ററുകളിൽ ടീച്ചിംഗ് മാന്വൽ തയ്യാറാക്കൽ പ്രധാന ഇനമായി. ടീച്ചർ ടെക്സ്റ്റ് മുമ്പുണ്ടായിരുന്ന അധ്യാപക സഹായിയേക്കാൾ നിലവാരം കുറഞ്ഞതായിരുന്നു. ക്ലാസ് റൂം പഠനപ്രക്രിയയുടെ സൂക്ഷ്മാംശങ്ങൾ അന്വേഷിച്ച അധ്യാപ                കരെ നിരാശപ്പെടുത്തി.
നിരന്തര മൂല്യനിർണയത്തെ നിർവീര്യമാക്കിയതാണ് അസീസ് കമ്മിറ്റിയുടെ മറ്റൊരു സംഭാവന. കുട്ടി നേരിടുന്ന പഠനപ്രശ്‌നങ്ങളെ കണ്ടറിഞ്ഞ് അനുയോജ്യമായ കൈത്താങ്ങ് നൽകി മുന്നേറാൻ സഹായിക്കുന്ന നിരന്തര മൂല്യനിർണയം വികലമാക്കി. പരീക്ഷ കളുടെ എണ്ണം കൂട്ടിയെങ്കിലും നിലവാരം ഉയർന്നില്ല. ചോദ്യങ്ങൾ കാണാപ്പാഠം പഠനത്തെ ലക്ഷ്യമിട്ടും താഴ്ന്ന നിലവാരക്കാരെ                    ക്കൂടി പരിഗണിച്ചും തയ്യാറാക്കി. എന്നിട്ടും കുട്ടികൾ ഉയർന്ന ഗ്രേഡുകളിൽ എത്തപ്പെട്ടില്ല. എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ പി എസ് സി മോഡലിൽ ഒരു വർഷം നടപ്പിലാക്കി. തുഗ്ലക് പരിഷ്‌കാരമായതിനാൽ അടുത്ത വർഷം പിൻവലിച്ചു.                            ഒ എം ആർ രീതിയിൽ എല്ലാ പരീക്ഷകളും നടത്താനായി                        രുന്നു ആലോചന. ഒറ്റവാക്കിൽ പ്രതികരിക്കേണ്ട പഠനരീതി                    യാണ് ഉത്തമവും നിലവാരം കൂടിയതെന്നും സ്ഥാപിക്കാനാണ് അവർ ശ്രമിച്ചത്.
ഉയർന്ന ചിന്താശേഷികളും സാമൂഹിക നൈപുണികളും ജീവിത നൈപുണികളും വിലയിരുത്തുമെന്നു പറഞ്ഞെങ്കിലും എങ്ങനെ എന്നു വ്യക്തമാക്കിയില്ല. അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയുമില്ല. വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹരണ ശേഷി, ആശയവിനിമയ ശേഷി, വിശകലനചിന്ത, ഉദ്ഗ്രഥിത ചിന്ത, ക്രിയേറ്റിവിറ്റി തുടങ്ങിയ വയെല്ലാം സഹവൈജ്ഞാനികമായി. പക്ഷേ പരിഗണന പ്രായോഗികമായി നൽകിയുമില്ല.
സിലബസ് ഏകീകരിക്കലായിരുന്നു മറ്റൊരു നിർദേശം. അതിന്റെ പേരിൽ എൻ സി ഇ ആർ ടി സിലബസിലേതിനേക്കാൾ ഉളളടക്കം കൂട്ടി. കുട്ടികൾക്ക് മനസിലാക്കാവുന്നതിലധികം കാര്യങ്ങൾ കൊണ്ട് പാഠപുസ്തകം നിറച്ചു. പഠനഭാരം കൂടി. സാമൂഹികശാസ്ത്രം കട്ടിയായ വിഷയമായി മാറി. ഇതുകൊണ്ട് എന്തു പ്രയോജ നമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എസ് സി ഇ ആർ ടിക്ക് കഴിഞ്ഞില്ല. ദേശീയ തലത്തിൽ വിഷയങ്ങൾക്ക് അനുവദിക്കപ്പെട്ട പിരീഡുകളുടെ എണ്ണത്തേക്കാൾ കുറവായിട്ടാണ് കേരളത്തിൽ പിരീഡുകൾ നിശ്ചയിച്ചത്. ഒരേ ഉള്ളടക്കം പഠി ക്കുന്നതിന് അനുവദിക്കുന്ന സമയത്തിലെ ഏകീകരണം വരുത്താൻ ശ്രദ്ധിക്കാതെ പരീക്ഷണം നടത്തിയത് വിപരീത ഫലം ഉണ്ടാക്കി. ദേശീയതലത്തിൽ 220 സാധ്യായ ദിനങ്ങൾ ലഭിക്കുമ്പോൾ കേരള ത്തിൽ അത് 180ൽ പരിമിതപ്പെട്ടു. എല്ലാ മതസമുദായങ്ങളെയും പ്രീതിപ്പെടുത്താൻ അവധി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. യാന്ത്രികമായി സിലബസ് ഏകീകരിച്ച അസീസ് കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9063" എന്ന താളിൽനിന്ന് ശേഖരിച്ചത്