പ്രപഞ്ചവും ജീവനും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പ്രപഞ്ചം ജീവൻ ശാസ്ത്രക്ലാസുകൾക്കായി തയ്യാറാക്കിയ സ്ലൈഡുകൾ

ആമുഖം

💫🔭 *പ്രപഞ്ചവും ജീവനും*🐸🔬


അതിവിശാലവും സദാ വികസിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു പ്രപഞ്ചത്തെ പറ്റിയുള്ള ബോധം നമ്മളിൽ  എത്ര പേർക്കുണ്ട്? അമീബയും മൺമറഞ്ഞ ഡൈനൊസോറും മനുഷ്യനും ഒരു പൂർവികനിൽ നിന്നു വന്നതാണെന്ന് എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്? ന്യൂട്ടനും, ഡാർവിനും മെൻഡലും ഐൻസ്റ്റീനുമൊക്കെ തുറന്നു തന്ന അന്വേഷണത്തിന്റെ ചക്രവാളങ്ങളിലേക്ക് നാം എത്ര പേർ ഉറ്റു നോക്കിയിട്ടുണ്ട്? ഏറ്റവും അകലെയുള്ള നക്ഷത്രക്കൂട്ടങ്ങൾക്ക് അപ്പുറവും ഏറ്റവും ചെറിയ കോശത്തിന്റെ ഉള്ളും എന്തുണ്ടെന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ട്?

ശാസ്ത്രസാങ്കേതികത്തിനു മേൽക്കോയ്മയുള്ള ഈ സമൂഹത്തിൽ അവയുടെ പിന്നിലെ വിജ്ഞാനത്തെ തൊട്ടറിയാതെ ജീവിക്കുന്നവർ നിരക്ഷരരെ പോലെയാണ്. ഒരു കൂട്ടർ ഈ സാഹചര്യം മുതലെടുത്ത് ശാസ്ത്രത്തിന്റെ പേരിൽ മനുഷ്യരെ ചൂഷണം ചെയ്യുന്നു. മറുവശത്ത് സയൻസിനെ വില്ലനാക്കി, പേടിപ്പെടുത്തുന്ന കഥകൾ മെനഞ്ഞ്  മനുഷ്യ പുരോഗതിക്കു തന്നെ തടസ്സം സൃഷ്ടിക്കുന്നു. സമൂഹത്തിൽ അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും തഴച്ചു വളരുന്നു. പരസ്യ കമ്പനികളും മനുഷ്യ ദൈവങ്ങളും വെറുപ്പിന്റെ പ്രചാരകരും ജനമനസ്സുകൾക്കു മേൽ പിടി മുറുക്കുന്നു. ശാസ്ത്രാവബോധം വളർത്തുക വഴി ഈ സ്ഥിതിക്ക് പരിഹാരം കാണാൻ കഴിയുന്നത് ശാസ്ത്രജ്ഞർക്കും, ശാസ്ത്ര അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ്. ശാസ്ത്ര തത്വങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും അവ ലളിതമായി പറഞ്ഞു കൊടുക്കുകയും വഴി മാത്രമേ ഇതു സാധ്യമാവുകയുള്ളൂ.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ നേതൃത്വത്തിൽ *പ്രപഞ്ചവും ജീവനും* എന്നീ രണ്ടു വിഷയങ്ങളിലായി വ്യാപകമായ ശാസ്ത്രക്ലാസുകളും ശാസ്ത്രസംവാദങ്ങളും ഒരുക്കുന്നു.. വിശാലമായ പ്രപഞ്ചവീക്ഷണം നമുക്ക് ഒന്നിച്ചിരുന്ന് പങ്കിടാം...ശാസ്ത്രബോധം ജീവിതബോധമാക്കിമാറ്റുന്നചതിനായി ഒന്നിക്കാം..

വരൂ, നമുക്ക് ഏറ്റവും വിസ്മയജനകമായ കഥ പറയാൻ തയ്യാറെടുക്കാം. കുട്ടികളോടും, മുതിർന്നവരോടും, കലാലയങ്ങളിലും, തൊഴിൽശാലകളിലും, എവിടെയൊക്കെ ആരൊക്കെ കേൾക്കാൻ തയ്യാറാണോ അവരോടെല്ലാം പങ്കിടാം വിജ്ഞാനത്തിൻറെ തീരാത്ത കലവറ.

നമുക്ക് പുതുലോകത്തിലെ ശാസ്ത്രാന്വേഷണത്തിൻറെ സന്ദേശവാഹകരാവാം.

ശാസ്ത്രബോധമൊത്തിരി വെളിച്ചമായിജീവനിൽ കൊളുത്തിടുന്ന കൂട്ടരി- ലൊരുത്തരായി മാറുവാൻ  വരൂ വരൂ സമൂഹനന്മ- യായിടട്ടെജീവിതം തരൂ തരൂ കരങ്ങൾ കോർത്തി ണക്കി മുന്നിലേറുവാൻ"


പ്രമാണം:മനുഷ്യപരിണാമം.pptx

പ്രമാണം:പരിണാമസിദ്ധാന്തം ഇന്ന്.pptx


 

പ്രപഞ്ചം

 


പ്രപഞ്ചം-പൊതുക്ലാസിനായി തയ്യാറാക്കിയ സ്ലൈഡും നോട്ടും

പ്രപഞ്ചം_-_പൊതുക്ലാസ്

[1]  

[2]  


പ്രപഞ്ച വിജ്ഞാനത്തിലെ പടവുകൾ

[3]  

വികസിക്കുന്ന പ്രപഞ്ചം

[4]

 

ഉള്ളിൻറെയുള്ളിൽ-സൂക്ഷ്മ പ്രപഞ്ചം

[5]  

നക്ഷത്രങ്ങളുടെ ജനനവും മരണവും

[6]  


നീലഗോളവും അയൽക്കാരും എങ്ങനെ ഉണ്ടായി

[7]

 


ബഹിരാകാശ ജാലകം

[8]  

ജീവൻ

 

ജീവൻ-പൊതുക്ലാസിനായി തയ്യാറാക്കിയ സ്ലൈഡും നോട്ടും

[9]  


ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ

[10]  

കോശം: ജീവന്റെ അടിസ്ഥാനഘടകം

പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്

മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ

[11]  

ഉത്പത്തി: സയൻസിൻറെ കണ്ണിൽ

[12][13]  

പരിണാമത്തിൻറെ തെളിവുകൾ

[14]  


തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം

[15]  

"https://wiki.kssp.in/index.php?title=പ്രപഞ്ചവും_ജീവനും&oldid=6492" എന്ന താളിൽനിന്ന് ശേഖരിച്ചത്