ബാലുശ്ശേരി മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മേഖല പദയാത്ര

ശാസ്ത്രബോധമടക്കമുള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ധ്വാനശേഷിയും പ്രകൃതി വിഭങ്ങളും ആസൂത്രിതമായി വിനിയോഗിച്ചും പുത്തൻ ഇന്ത്യ പടുത്തുയർത്തുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് “പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം” എന്ന മുദ്രാവാക്യമുയർത്തി കേരളമാകെ നടത്തുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലാതലങ്ങളിൽ നടക്കുന്ന ഗ്രാമശാസ്ത്ര ജാഥ ബാലുശ്ശേരി മേഖലയിൽ 2023 ഡിസംബർ 14 മുതൽ 17 വരെ നടന്നു.

ബാലുശ്ശേരി മേഖലാതല ഗ്രാമശാസ്ത്ര ജാഥയുടെ ഉദ്ഘാടനം ഡിസംബർ 14 വൈകിട്ട് 5 മണിക്ക് നടുവണ്ണൂർ പഞ്ചായത്തിലെ കാവുന്തറ ആൽതറമുക്കിൽ  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ സി എം ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി ബാലൻ അദ്ധ്യക്ഷനായി. ജാഥാ ലീഡർ പി.സുധാകരൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിതയിൽ നിന്നും പരിഷത്ത് പതാക ഏറ്റുവാങ്ങി. തുടർന്ന് പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ ക്യാമ്പയിൻ മുദ്രാവാക്യം അവതരിപ്പിച്ച് പ്രഭാഷണം നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോധരൻ ആശംസകൾ നേർന്നു.തുടർന്ന് പരിഷത്ത് ബാലുശ്ശേരി മേഖല കലാസംഘം അവതരിപ്പിച്ച ചോദ്യം എന്ന ലഘു നാടകത്തിൻറെ അവതരണവും നടന്നു.

പദയാത്ര രണ്ടാം ദിവസം

ഡിസംബർ 15 ന് രാവിലെ 9.30 ന് നടുവണ്ണൂരിൽ നിന്നും  കേഴിക്കോട് ജില്ലാ  പഞ്ചായത്ത് മുൻ അംഗം പി. സുധാകരൻ ക്യാപ്റ്റനായ ഗ്രാമശാസ്ത്ര ജാഥ  രണ്ടാം ദിവസ മേഖലാ പര്യടന പരിപാടികൾ ആരംഭിച്ചു. തുടർന്ന് മൂലാട് ജ്ഞാനോദയ വായനശാല, തണ്ടപ്പുറം, കൂട്ടാലിട , കണ്ണാടിപൊയിൽ എന്നീ കേന്ദ്രങ്ങളിൽ ജാഥ സ്വീകരണങ്ങൾ നടന്നു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി സുധാകരൻ, ഹരീഷ് ഹർഷ , മുരളി മേലേടത്ത് എന്നിവർ ക്യാമ്പയിൻ വിശദീകരണം നടത്തി.

പദയാത്ര മൂന്നാം ദിവസം

മേഖലാ പര്യടനത്തിൻറെ മൂന്നാം ദിനമായ ഡിസംബർ 16 ന് രാവിലെ 9.30 ന് കൂമുള്ളിയിൽ നിന്നും പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ടി രുഗ്മിണിയുടെ നേതൃത്വത്തിൽ തുടങ്ങിയ ജാഥ ഉള്ളിയേരി, കോക്കല്ലൂർ, ബാലുശ്ശേരി, അറപ്പീടിക എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നടന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ ടി രുഗ്മിണി, പി.ബിജു, മുരളി മേലേടത്ത്, ഹരീഷ് ഹർഷ എന്നിവർ ക്യാമ്പയിൻ മുദ്രാവാക്യം വിശദീകരിച്ച് സംസാരിച്ചു.

പദയാത്ര നാലാം ദിവസം

അറിവിനെ ഭയക്കുന്നവർ ജില്ലാ സെമിനാർ

ഡോ. പി വി പുരുഷോത്തമൻ സംസാരിക്കുന്നു

പാഠ്യപദ്ധതിയും പാഠപുസ്കവും സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന “അറിവിനെ ഭയക്കുന്നവർ”  ജില്ലാ സെമിനാർ ശനിയാഴ്ച 3.30 ന്  അറപ്പീടിക മറീന പാർടി ഹാളിൽ നടക്കും. ഡോ. പി വി പുരുഷോത്തമൻ, ടി പി സുകുമാരൻ എന്നിവർ വിഷയമവതരിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വർഷം നടത്തുന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലാ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ കോഴിക്കോട് ജില്ലയിലെ ആദ്യ സെമിനാർ കൂടിയാണിത്. ബാലുശ്ശേരി മേഖലാ കമ്മറ്റിയും വിഭ്യാഭ്യാസ വിഷയസമിതിയുമാണ് സെമിനാർ സംഘാടകർ. “ശാസ്ത്രം വൈവിധ്യ സംരക്ഷണത്തിന് ശാസ്ത്രം വിവേചനത്തിനെതിരെ” എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ബാലുശ്ശേരി മേഖല ഈ സെമിനാറിലൂടെ തുടക്കമിടുക കൂടിയാണ്.  കെ.കെ.ശിവദാസൻ , ദാസാനന്ദൻ.കെ,അരവിന്ദാക്ഷൻ, ഇ.എൻ.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൻ വിപുലമായ സംഘാടക സമിതിയും സെമിനാറിൻറെ വിജയത്തിനായി പ്രവർത്തിക്കുന്നു.

"https://wiki.kssp.in/index.php?title=ബാലുശ്ശേരി_മേഖല&oldid=13192" എന്ന താളിൽനിന്ന് ശേഖരിച്ചത്