അജ്ഞാതം


"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 131: വരി 131:
===ഭാഷ-സാമൂഹ്യപദവിയുടെ ചിഹ്നം===
===ഭാഷ-സാമൂഹ്യപദവിയുടെ ചിഹ്നം===


പരസ്യമായി പ്രഖ്യാപിക്കാത്ത വാദഗതിയാണ്‌ എതിർക്കാൻ ഏറ്റവും വിഷമമുള്ളത്‌. ഇംഗ്ലീഷ്‌ ഭാഷ സാമൂഹ്യപദവിയുടെയും ആധുനിക സംസ്‌കാരത്തിന്റെയും ചിഹ്നമാണെന്നുള്ള അംഗീകാരം ഇത്തരം ഒരു വാദഗതിയാണ്‌. കുട്ടിയെ മൂന്നുവയസ്സുമുതൽ ഇംഗ്ലീഷ്‌ അക്ഷരമാല `തല്ലിപഠിപ്പിക്കുകയും' ഇംഗ്ലീഷ്‌ നഴ്‌സറിപാട്ടുകൾ കാണാതെ ചൊല്ലിക്കുകയും ചെയ്യുന്ന വീട്ടമ്മ മൂകമായ ഇത്തരം വാദഗതിയുടെ ചിഹ്നമാണ്‌. കോസ്‌മാറ്റിക്‌സിന്റെയും ബ്യൂട്ടിപാർലറിന്റെയും വീഡിയോ പോപ്പുകളുടെയും സംസ്‌കാരത്തിന്റെ ഭാഗമാണ്‌ ഇവിടെ ഇംഗ്ലീഷ്‌ ഭാഷ. സ്വന്തം കുട്ടിയെ ഇംഗ്ലീഷ്‌ ഭാഷ മലയാളത്തിനു മുമ്പു പഠിപ്പിക്കുന്നതിന്‌ വീട്ടമ്മമാർ മേൽസൂചിപ്പിച്ച ഏതു ന്യായം വേണമെങ്കിലും കണ്ടെത്തും. അല്ലെങ്കിൽ ഒന്നും മിണ്ടാതെ സമൂഹത്തിന്റെ `ഒഴുക്കിന്റെ ഭാഗമാകും' (വീട്ടച്ചന്മാരുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ന്യായീകരണങ്ങൾക്കും ഒഴിഞ്ഞുമാറലുകൾക്കും കൂടുതൽ വൈദഗ്‌ധ്യവും അവർ പ്രദർശിപ്പിക്കും). ഇവിടെ നമ്മുടെ മധ്യമവർഗത്തിനിടയിൽ വളർന്നുവരുന്ന ഉപഭോക്തൃ സ്വഭാവമുള്ള ജീവിതശൈലിയാണ്‌ പ്രധാനപ്പെട്ട കാരണം. ഇംഗ്ലീഷ്‌ മേൽക്കോയ്‌മയുള്ള `ആധുനിക സംസ്‌കാരത്തിന്റെ' അധീശത്വത്തെക്കുറിച്ചുള്ള മാസ്‌മര ശക്തിയുള്ള പ്രചരണത്തിന്റെ ഇരകളാണ്‌ അവർ. വീഡിയോ കാസറ്റുകളും ഇലക്‌ട്രോണിക്‌ ഗയിംസും ബ്യൂട്ടി പാർലറും പോലുള്ള ഒരു സാംസ്‌കാരിക രൂപമാണ്‌ ഇംഗ്ലീഷ്‌. സ്വന്തം മക്കളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലേക്ക്‌ (അതും സമരമില്ലാത്ത അൺഎയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌) അയയ്‌ക്കുന്നത്‌ പദവിയുടെ ചിഹ്നമാണ്‌. നഴ്‌സറി ക്ലാസ്‌ മുതൽ ഇംഗ്ലീഷ്‌ സംസാരിക്കുന്നതും പദ്യങ്ങൾ ചൊല്ലുന്നതും പദവിയെ സൂചിപ്പിക്കുന്നു.
പരസ്യമായി പ്രഖ്യാപിക്കാത്ത വാദഗതിയാണ്‌ എതിർക്കാൻ ഏറ്റവും വിഷമമുള്ളത്‌. ഇംഗ്ലീഷ്‌ ഭാഷ സാമൂഹ്യപദവിയുടെയും ആധുനിക സംസ്‌കാരത്തിന്റെയും ചിഹ്നമാണെന്നുള്ള അംഗീകാരം ഇത്തരം ഒരു വാദഗതിയാണ്‌. കുട്ടിയെ മൂന്നുവയസ്സുമുതൽ ഇംഗ്ലീഷ്‌ അക്ഷരമാല `തല്ലിപഠിപ്പിക്കുകയും' ഇംഗ്ലീഷ്‌ നഴ്‌സറിപാട്ടുകൾ കാണാതെ ചൊല്ലിക്കുകയും ചെയ്യുന്ന വീട്ടമ്മ മൂകമായ ഇത്തരം വാദഗതിയുടെ ചിഹ്നമാണ്‌. കോസ്‌മാറ്റിക്‌സിന്റെയും ബ്യൂട്ടിപാർലറിന്റെയും വീഡിയോ പോപ്പുകളുടെയും സംസ്‌കാരത്തിന്റെ ഭാഗമാണ്‌ ഇവിടെ ഇംഗ്ലീഷ്‌ ഭാഷ. സ്വന്തം കുട്ടിയെ ഇംഗ്ലീഷ്‌ ഭാഷ മലയാളത്തിനു മുമ്പു പഠിപ്പിക്കുന്നതിന്‌ വീട്ടമ്മമാർ മേൽസൂചിപ്പിച്ച ഏതു ന്യായം വേണമെങ്കിലും കണ്ടെത്തും. അല്ലെങ്കിൽ ഒന്നും മിണ്ടാതെ സമൂഹത്തിന്റെ `ഒഴുക്കിന്റെ ഭാഗമാകും' (വീട്ടച്ഛന്മാരുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ന്യായീകരണങ്ങൾക്കും ഒഴിഞ്ഞുമാറലുകൾക്കും കൂടുതൽ വൈദഗ്‌ധ്യവും അവർ പ്രദർശിപ്പിക്കും). ഇവിടെ നമ്മുടെ മധ്യമവർഗത്തിനിടയിൽ വളർന്നുവരുന്ന ഉപഭോക്തൃ സ്വഭാവമുള്ള ജീവിതശൈലിയാണ്‌ പ്രധാനപ്പെട്ട കാരണം. ഇംഗ്ലീഷ്‌ മേൽക്കോയ്‌മയുള്ള `ആധുനിക സംസ്‌കാരത്തിന്റെ' അധീശത്വത്തെക്കുറിച്ചുള്ള മാസ്‌മര ശക്തിയുള്ള പ്രചരണത്തിന്റെ ഇരകളാണ്‌ ഇവർ. വീഡിയോ കാസറ്റുകളും ഇലക്‌ട്രോണിക്‌ ഗയിംസും ബ്യൂട്ടി പാർലറും പോലുള്ള ഒരു സാംസ്‌കാരിക രൂപമാണ്‌ ഇംഗ്ലീഷ്‌. സ്വന്തം മക്കളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലേക്ക്‌ (അതും സമരമില്ലാത്ത അൺഎയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌) അയയ്‌ക്കുന്നത്‌ പദവിയുടെ ചിഹ്നമാണ്‌. നഴ്‌സറി ക്ലാസ്‌ മുതൽ ഇംഗ്ലീഷ്‌ സംസാരിക്കുന്നതും പദ്യങ്ങൾ ചൊല്ലുന്നതും പദവിയെ സൂചിപ്പിക്കുന്നു.


പദവിസൂചകമായ ഭാഷ സമൂഹത്തിലെ ഉച്ചനിചത്വത്തെ കുറിക്കുന്നു. മലയാളം സംസാരിക്കുന്നത്‌ `മോശമാണ്‌.' മലയാളം സ്‌കൂളുകളിൽ പോകുന്നത്‌ അധമവിഭാഗങ്ങൾ മാത്രമാണ്‌. അവരോടൊപ്പം സ്‌കൂളുകളിൽ പോകുന്നതും സംസാരിക്കുന്നതും പദവിസൂചകമല്ല. മുതലാളിത്ത സമൂഹത്തിനനുയോജ്യമായ പുതിയ ഒരു സവർണ വിഭാഗത്തിന്റെ സൃഷ്‌ടി ഇംഗ്ലീഷ്‌ ഭാഷാമാധ്യമത്തിന്റെ ഉപയോഗത്തിലൂടെ ഉറപ്പിക്കപ്പെടുന്നു. `ആഗോള' സ്വഭാവം അവകാശപ്പെടുന്ന നവകൊളോണിയൽ സംസ്‌കാരത്തിന്റെ അധീശത്വത്തിന്റെ സൂചകമാണ്‌ ഇംഗ്ലീഷ്‌ ഭാഷയുടെ ആധിപത്യം.
പദവിസൂചകമായ ഭാഷ സമൂഹത്തിലെ ഉച്ചനിചത്വത്തെ കുറിക്കുന്നു. മലയാളം സംസാരിക്കുന്നത്‌ `മോശമാണ്‌.' മലയാളം സ്‌കൂളുകളിൽ പോകുന്നത്‌ അധമവിഭാഗങ്ങൾ മാത്രമാണ്‌. അവരോടൊപ്പം സ്‌കൂളുകളിൽ പോകുന്നതും സംസാരിക്കുന്നതും പദവിസൂചകമല്ല. മുതലാളിത്ത സമൂഹത്തിനനുയോജ്യമായ പുതിയ ഒരു സവർണ വിഭാഗത്തിന്റെ സൃഷ്‌ടി ഇംഗ്ലീഷ്‌ ഭാഷാമാധ്യമത്തിന്റെ ഉപയോഗത്തിലൂടെ ഉറപ്പിക്കപ്പെടുന്നു. `ആഗോള' സ്വഭാവം അവകാശപ്പെടുന്ന നവകൊളോണിയൽ സംസ്‌കാരത്തിന്റെ അധീശത്വത്തിന്റെ സൂചകമാണ്‌ ഇംഗ്ലീഷ്‌ ഭാഷയുടെ ആധിപത്യം.


കേരളത്തിലെ സാമൂഹ്യ പ്രതിസന്ധിയുടെ പാശ്ചാത്തലം ഇതിനെ സഹായിക്കുന്നുണ്ട്‌. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച, പൊതുവിദ്യാഭ്യാസത്തിന്‌ തൊഴിൽ ദായക സ്വഭാവമില്ലെന്ന ധാരണ, പുതിയ ശാസ്‌ത്രസാങ്കേതിക വിദ്യകളും തൊഴിൽ രൂപങ്ങളും ഉൾക്കൊള്ളാൻ മറ്റു മാർഗങ്ങൾ ആവശ്യമാണെന്ന വിശ്വാസം മുതലായവയെല്ലാം മേൽസൂചിപ്പിച്ച വരേണ്യവർഗത്തിന്റെ സൃഷ്‌ടിയെ സഹായിക്കുന്നു. മറ്റെന്തിനെക്കാളും അധികമായി മലയാള ഭാഷയുടെ തകർച്ചയ്‌ക്കു കാരണമാകുന്നതും ഇതേ ഘടകമാണ്‌. ഭാഷയുടെ വളർച്ച സാധിക്കുന്നത്‌ പുതിയ സാമൂഹ്യ രൂപങ്ങളുടേയും സംവേദനരീതികളുടേയും അന്തസ്സത്ത ഉൾക്കൊള്ളുമ്പോഴാണ്‌. ആഗോള സാംസ്‌കാരിക രൂപങ്ങൾ പദവിയുടെ ചിഹ്നമാകുമ്പോൾ പ്രാദേശിക രൂപങ്ങൾ അവഗണിക്കപ്പെടുകയും അവയുടെ മുഖ്യധാരയായ ഭാഷയുടെ വളർച്ച മുരടിക്കുകയും ചെയ്യന്നു. ഭാഷയും ഭാഷയ്‌ക്കാധാരമായ ഘടകങ്ങളും കാഴ്‌ചബംഗ്ലാവിലെ വസ്‌തുക്കളായി മാറുന്നു.
കേരളത്തിലെ സാമൂഹ്യ പ്രതിസന്ധിയുടെ പശ്ചാത്തലം ഇതിനെ സഹായിക്കുന്നുണ്ട്‌. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച, പൊതുവിദ്യാഭ്യാസത്തിന്‌ തൊഴിൽ ദായക സ്വഭാവമില്ലെന്ന ധാരണ, പുതിയ ശാസ്‌ത്രസാങ്കേതിക വിദ്യകളും തൊഴിൽ രൂപങ്ങളും ഉൾക്കൊള്ളാൻ മറ്റു മാർഗങ്ങൾ ആവശ്യമാണെന്ന വിശ്വാസം മുതലായവയെല്ലാം മേൽസൂചിപ്പിച്ച വരേണ്യവർഗത്തിന്റെ സൃഷ്‌ടിയെ സഹായിക്കുന്നു. മറ്റെന്തിനെക്കാളും അധികമായി മലയാള ഭാഷയുടെ തകർച്ചയ്‌ക്കു കാരണമാകുന്നതും ഇതേ ഘടകമാണ്‌. ഭാഷയുടെ വളർച്ച സാധിക്കുന്നത്‌ പുതിയ സാമൂഹ്യ രൂപങ്ങളുടേയും സംവേദനരീതികളുടേയും അന്തസ്സത്ത ഉൾക്കൊള്ളുമ്പോഴാണ്‌. ആഗോള സാംസ്‌കാരിക രൂപങ്ങൾ പദവിയുടെ ചിഹ്നമാകുമ്പോൾ പ്രാദേശിക രൂപങ്ങൾ അവഗണിക്കപ്പെടുകയും അവയുടെ മുഖ്യധാരയായ ഭാഷയുടെ വളർച്ച മുരടിക്കുകയും ചെയ്യന്നു. ഭാഷയും ഭാഷയ്‌ക്കാധാരമായ ഘടകങ്ങളും കാഴ്‌ചബംഗ്ലാവിലെ വസ്‌തുക്കളായി മാറുന്നു.


ലോകത്തിലെ പലഭാഗങ്ങളിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ആഫ്രിക്കൻ ഭാഷകൾ ഇന്ത്യൻ ഭാഷകളെപ്പോലെ വളർച്ചയ്‌ക്കു സാധ്യതയുള്ളവയാണ്‌. ലോകപ്രശസ്‌തരായ നിരവധി സാഹിത്യകാരന്മാർ ആഫ്രിക്കൻ ഭാഷകളിൽ എഴുതുന്നവരാണ്‌. കോളനി വാഴ്‌ചകളിൽനിന്ന്‌ വിമുക്തമായതിനുശേഷവും നിരവധി ആഫ്രിക്കൻ രാഷ്‌ട്രങ്ങളിൽ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, പോർട്ടുഗീസ്‌ മുതലായ കൊളോണിയൽ ഭാഷകൾതന്നെ ഭരണഭാഷകളായി തുടർന്നു. മിഷനറിമാരും പാശ്ചാത്യ `വിദഗ്‌ദരും' സംഘടിപ്പിച്ച സ്‌കൂളുകളിൽ ഈ ഭാഷകൾ തന്നെ മുഖ്യമായി പഠിപ്പിച്ചു. ഇതിന്റെ ഫലമായി ഈ രാഷ്‌ട്രങ്ങളിലെ വരേണ്യവർഗത്തിന്റെ ഭാഷകൾ മുൻകൊളോണിയൽ ഭാഷകളാണ്‌. ആഫ്രിക്കൻ രാഷ്‌ട്രങ്ങളിലെ ട്രൈബൽ വിഭാഗങ്ങളുടെ കലഹങ്ങളെയും അവ പരിഹരിച്ച്‌ സമാധാനം സ്ഥാപിക്കാനുള്ള പാശ്ചാത്യശക്തികളുടെ ശ്രമങ്ങളെയും കുറിച്ച്‌ വായിക്കുമ്പോൾ, ഈ സമൂഹങ്ങളുടെ മേൽ അടിച്ചേൽപിച്ചിരിക്കുന്ന ഭാഷാസാംസ്‌ക്കാരികമായ നവകൊളോണിയൽ ആധിപത്യ രൂപങ്ങളെക്കുറിച്ചു നാം മറന്നുപോകുന്നു. കേരളീയരുടെ ഇംഗ്ലീഷ്‌ഭ്രമവും ഏതാണ്ടിതേപോലുള്ള സ്ഥിതിവിശേഷം വരുത്തിവെച്ചു കൂടായ്‌കയില്ല.
ലോകത്തിലെ പലഭാഗങ്ങളിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ആഫ്രിക്കൻ ഭാഷകൾ ഇന്ത്യൻ ഭാഷകളെപ്പോലെ വളർച്ചയ്‌ക്കു സാധ്യതയുള്ളവയാണ്‌. ലോകപ്രശസ്‌തരായ നിരവധി സാഹിത്യകാരന്മാർ ആഫ്രിക്കൻ ഭാഷകളിൽ എഴുതുന്നവരാണ്‌. കോളനി വാഴ്‌ചകളിൽനിന്ന്‌ വിമുക്തമായതിനുശേഷവും നിരവധി ആഫ്രിക്കൻ രാഷ്‌ട്രങ്ങളിൽ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, പോർട്ടുഗീസ്‌ മുതലായ കൊളോണിയൽ ഭാഷകൾതന്നെ ഭരണഭാഷകളായി തുടർന്നു. മിഷനറിമാരും പാശ്ചാത്യ `വിദഗ്‌ധരും' സംഘടിപ്പിച്ച സ്‌കൂളുകളിൽ ഈ ഭാഷകൾ തന്നെ മുഖ്യമായി പഠിപ്പിച്ചു. ഇതിന്റെ ഫലമായി ഈ രാഷ്‌ട്രങ്ങളിലെ വരേണ്യവർഗത്തിന്റെ ഭാഷകൾ മുൻകൊളോണിയൽ ഭാഷകളാണ്‌. ആഫ്രിക്കൻ രാഷ്‌ട്രങ്ങളിലെ ട്രൈബൽ വിഭാഗങ്ങളുടെ കലഹങ്ങളെയും അവ പരിഹരിച്ച്‌ സമാധാനം സ്ഥാപിക്കാനുള്ള പാശ്ചാത്യശക്തികളുടെ ശ്രമങ്ങളെയും കുറിച്ച്‌ വായിക്കുമ്പോൾ, ഈ സമൂഹങ്ങളുടെ മേൽ അടിച്ചേൽപിച്ചിരിക്കുന്ന ഭാഷാസാംസ്‌ക്കാരികമായ നവകൊളോണിയൽ ആധിപത്യ രൂപങ്ങളെക്കുറിച്ചു നാം മറന്നുപോകുന്നു. കേരളീയരുടെ ഇംഗ്ലീഷ്‌ഭ്രമവും ഏതാണ്ടിതേപോലുള്ള സ്ഥിതിവിശേഷം വരുത്തിവെച്ചു കൂടായ്‌കയില്ല.


===മലയാളഭാഷയ്‌ക്കുള്ള പുതിയ വെല്ലുവിളികൾ===
===മലയാളഭാഷയ്‌ക്കുള്ള പുതിയ വെല്ലുവിളികൾ===
16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3090" എന്ന താളിൽനിന്ന് ശേഖരിച്ചത്