അജ്ഞാതം


"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
453 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:59, 20 ഒക്ടോബർ 2013
വരി 93: വരി 93:
ഇനി നമുക്ക്‌ ഇംഗ്ലീഷ്‌ ഭാഷാനുകൂലികൾ ഉന്നയിക്കുന്ന വാദങ്ങളിലേക്കു കടക്കാം. ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ നൽകപ്പെടുന്ന സാർവലൗകിക സ്വഭാവത്തെ ആശ്രയിച്ചാണ്‌ ഈ വാദം നിലനിൽക്കുന്നത്‌. ഈ സാർവലൗകികത വസ്‌തുതാപരമായി ശരിയാണോ? ശരിയാണെങ്കിൽ ഇപ്പോൾ കാണുന്ന ഇംഗ്ലീഷ്‌ ഭാഷയുടെ അധീശത്വത്തിന്റെ കാരണങ്ങളെന്താണ്‌?
ഇനി നമുക്ക്‌ ഇംഗ്ലീഷ്‌ ഭാഷാനുകൂലികൾ ഉന്നയിക്കുന്ന വാദങ്ങളിലേക്കു കടക്കാം. ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ നൽകപ്പെടുന്ന സാർവലൗകിക സ്വഭാവത്തെ ആശ്രയിച്ചാണ്‌ ഈ വാദം നിലനിൽക്കുന്നത്‌. ഈ സാർവലൗകികത വസ്‌തുതാപരമായി ശരിയാണോ? ശരിയാണെങ്കിൽ ഇപ്പോൾ കാണുന്ന ഇംഗ്ലീഷ്‌ ഭാഷയുടെ അധീശത്വത്തിന്റെ കാരണങ്ങളെന്താണ്‌?


ഒന്നാമത്‌, ഇംഗ്ലീഷ്‌ ഭാഷ സാർവലൗകികമാണെന്ന വാദം വസ്‌തുതാപരമായി ശരിയല്ല. ബ്രിട്ടനിലും ബ്രിട്ടന്റെ മുൻകോളനികളിലും ആസ്‌ത്രേലിയ, ന്യൂസിലാന്റ്‌ മുതലായ കുടിയേറ്റ പ്രദേശങ്ങളിലും മാത്രമാണ്‌ ഇംഗ്ലീഷ്‌ പ്രചരിച്ചിട്ടുള്ളത്‌. ബ്രിട്ടന്റെ മുൻകോളനികളിൽ അമേരിക്കൻ ഐക്യനാടുകളെയും കാനഡയെയും ഉൾപ്പെടുത്താം. മറ്റു പ്രദേശങ്ങളിലുള്ള ജനങ്ങൾ ഇംഗ്ലീഷ്‌ പഠിക്കുന്നില്ല. യൂറോപ്യൻ രാഷ്‌ട്രങ്ങളിൽ പോലും ഇംഗ്ലീഷ്‌ അറിയുന്നവർ അധികമില്ല. ഈ രാഷ്‌ട്രങ്ങളിൽ വൈജ്ഞാനിക രചനകൾ പോലും സ്വന്തം ഭാഷയിലാണ്‌. ഇന്ത്യക്കാർക്ക്‌ ഇംഗ്ലീഷിനോടുള്ള വിധേയത്വം അവയുടെ കൊളോണിയൽ അടിമത്തത്തിന്റെ ചിഹ്നമാണ്‌. സ്വാതന്ത്ര്യാനന്തരഘട്ടത്തിലും ഈ അടിമത്തം തുടർന്നുപോരുന്നു.
ഒന്നാമത്‌, ഇംഗ്ലീഷ്‌ഭാഷ സാർവലൗകികമാണെന്ന വാദം വസ്‌തുതാപരമായി ശരിയല്ല. ബ്രിട്ടനിലും ബ്രിട്ടന്റെ മുൻകോളനികളിലും ആസ്‌ത്രേലിയ, ന്യൂസിലാന്റ്‌ മുതലായ കുടിയേറ്റ പ്രദേശങ്ങളിലും മാത്രമാണ്‌ ഇംഗ്ലീഷ്‌ പ്രചരിച്ചിട്ടുള്ളത്‌. ബ്രിട്ടന്റെ മുൻകോളനികളിൽ അമേരിക്കൻ ഐക്യനാടുകളെയും കാനഡയെയും ഉൾപ്പെടുത്താം. മറ്റു പ്രദേശങ്ങളിലുള്ള ജനങ്ങൾ ഇംഗ്ലീഷ്‌ പഠിക്കുന്നില്ല. യൂറോപ്യൻ രാഷ്‌ട്രങ്ങളിൽ പോലും ഇംഗ്ലീഷ്‌ അറിയുന്നവർ അധികമില്ല. ഈ രാഷ്‌ട്രങ്ങളിൽ വൈജ്ഞാനിക രചനകൾ പോലും സ്വന്തം ഭാഷയിലാണ്‌. ഇന്ത്യക്കാർക്ക്‌ ഇംഗ്ലീഷിനോടുള്ള വിധേയത്വം അവയുടെ കൊളോണിയൽ അടിമത്തത്തിന്റെ ചിഹ്നമാണ്‌. സ്വാതന്ത്ര്യാനന്തരഘട്ടത്തിലും ഈ അടിമത്തം തുടർന്നുപോരുന്നു.


ഈ അടിമത്വത്തെ ശക്തിപ്പെടുത്തുന്ന `സാർവലൗകിക' ഘടകങ്ങളുണ്ട്‌. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വികാസവും ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പെടെയുള്ള ഏജൻസികളിൽ അമേരിക്കയ്‌ക്കുള്ള സ്വാധീനവുമാണ്‌ ഒന്നാമത്തെത്‌. ഐക്യരാഷ്‌ട്രസഭയിൽ എല്ലാ ഭാഷകളും അനുവദിച്ചിട്ടുണ്ട്‌. അവ പരസ്‌പരം വിവർത്തനം ചെയ്യാനുള്ള ഏർപ്പാടുകളുമുണ്ട്‌. എന്നാൽ, ലോകബാങ്ക്‌ , ഐ..എഫ്‌ മുതലായ സാമ്പത്തിക സംഘടനകൾ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷാണ്‌. പ്രധാപ്പെട്ട ബാങ്കുകളും ബഹുരാഷ്‌ട്രകുത്തകകളും അമേരിക്കയിൽ പ്രവർത്തിക്കുന്നതുകൊണ്ട്‌ അവരുടെ ഭാഷയും ഇംഗ്ലീഷാണ്‌. വൻകിട പുസ്‌തക പ്രസിദ്ധീകരണശാലകളിൽ വലിയ ശതമാനം അമേരിക്കയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഹോളിവുഡിൽ നിർമിക്കുന്ന സിനിമകളാണ്‌ അന്താരാഷ്‌ട്രമാർക്കറ്റ്‌ പിടിച്ചുപറ്റുന്നത്‌. അന്താരാഷ്‌ട്ര ടി.വി. ശൃംഖലകളായ സി.എൻ.എൻ., ബി.ബി.സി, റൂപർട്ട്‌ മർഡോക്കിന്റെ ശൃംഖലകൾ മുതലായവയുടെ ഭാഷയും ഇംഗ്ലീഷാണ്‌. അതായത്‌ ഇന്ന്‌ നാം ചർച്ചചെയ്യുന്ന `ആഗോളവൽക്കരണത്തിന്റെ' ഭാഷ ഇംഗ്ലീഷാണ്‌. ഇംഗ്ലീഷിന്റെ അധീശത്വം `ആഗോളവൽക്കരണം' എന്ന ഓമനപ്പേരോടുകൂടിയ നവകൊളോണിയലിസത്തിന്റെ അധീശത്വമാണ്‌.
ഈ അടിമത്വത്തെ ശക്തിപ്പെടുത്തുന്ന `സാർവലൗകിക' ഘടകങ്ങളുണ്ട്‌. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വികാസവും ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പെടെയുള്ള ഏജൻസികളിൽ അമേരിക്കയ്‌ക്കുള്ള സ്വാധീനവുമാണ്‌ ഒന്നാമത്തെത്‌. ഐക്യരാഷ്‌ട്രസഭയിൽ എല്ലാ ഭാഷകളും അനുവദിച്ചിട്ടുണ്ട്‌. അവ പരസ്‌പരം വിവർത്തനം ചെയ്യാനുള്ള ഏർപ്പാടുകളുമുണ്ട്‌. എന്നാൽ, ലോകബാങ്ക്‌ , ഐ.എം.എഫ്‌ മുതലായ സാമ്പത്തിക സംഘടനകൾ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷാണ്‌. പ്രധാനപ്പെട്ട ബാങ്കുകളും ബഹുരാഷ്‌ട്രകുത്തകകളും അമേരിക്കയിൽ പ്രവർത്തിക്കുന്നതുകൊണ്ട്‌ അവരുടെ ഭാഷയും ഇംഗ്ലീഷാണ്‌. വൻകിട പുസ്‌തക പ്രസിദ്ധീകരണശാലകളിൽ വലിയ ശതമാനം അമേരിക്കയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഹോളിവുഡിൽ നിർമിക്കുന്ന സിനിമകളാണ്‌ അന്താരാഷ്‌ട്രമാർക്കറ്റ്‌ പിടിച്ചുപറ്റുന്നത്‌. അന്താരാഷ്‌ട്ര ടി.വി. ശൃംഖലകളായ സി.എൻ.എൻ., ബി.ബി.സി, റൂപർട്ട്‌ മർഡോക്കിന്റെ ശൃംഖലകൾ മുതലായവയുടെ ഭാഷയും ഇംഗ്ലീഷാണ്‌. അതായത്‌ ഇന്ന്‌ നാം ചർച്ചചെയ്യുന്ന `ആഗോളവൽക്കരണത്തിന്റെ' ഭാഷ ഇംഗ്ലീഷാണ്‌. ഇംഗ്ലീഷിന്റെ അധീശത്വം `ആഗോളവൽക്കരണം' എന്ന ഓമനപ്പേരോടുകൂടിയ നവകൊളോണിയലിസത്തിന്റെ അധീശത്വമാണ്‌.


ഇന്ത്യയിൽ, ഇംഗ്ലീഷ്‌ ഭാഷയുടെ ആധിപത്യത്തെ സഹായിക്കുന്ന ആന്തരികഘടകങ്ങളുണ്ട്‌. സ്വാതന്ത്ര്യനാന്തര ഇന്ത്യയിൽ കൊളോണിയൽ അധീശത്വത്തിന്റെ ചിഹ്നമായ ഇംഗ്ലീഷിൽ നിന്ന്‌ മോചനം നേടണമെന്ന ധാരണ ഉണ്ടായിരുന്നു. അതിനുവേണ്ടി ചിലർ നിർദേശിച്ചത്‌. ഹിന്ദിയെ രാഷ്‌ട്രഭാഷയാക്കണമെന്നായിരുന്നു. എന്നാൽ ഹിന്ദി സാസാരിക്കാത്ത തമിഴ്‌നാടുപോലുള്ള പ്രദേശങ്ങളിൽ ഈ നീക്കത്തോട്‌ യോജിപ്പുണ്ടായില്ല. തുടർന്ന്‌ ജവഹ്‌ലാൽ നെഹറു നിർദേശിച്ച തൃഭാഷാ പദ്ധതി ഒരു അനുരജ്‌നമെന്ന നിലയിൽ നടപ്പിലാക്കപ്പെട്ടു. ഈ അനുരജ്‌നത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗർബല്യം ഒരു ബന്ധഭാഷയെന്ന നിലയിൽ ഇംഗ്ലീഷ്‌ തുടരാനനുവദിക്കപ്പെട്ടതാണ്‌. കൊളോണിയൽ ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ഇംഗ്ലീഷ്‌ ഭരണഭാഷയായും പ്രധാന വൈജ്ഞാനികഭാഷയായും തുടരുന്നതിനുള്ള അംഗീകാരമായിരുന്നു തൃഭാഷാപദ്ധതി. പ്രൈമറിതലത്തിൽ ഹിന്ദിയും മലയാളവും പഠിപ്പിക്കപ്പെട്ടു. പക്ഷേ, ഉന്നതവിദ്യാഭ്യാസരംഗത്തു മുഴുവൻ ഇംഗ്ലീഷുതന്നെ തുടർന്നു.
ഇന്ത്യയിൽ, ഇംഗ്ലീഷ്‌ ഭാഷയുടെ ആധിപത്യത്തെ സഹായിക്കുന്ന ആന്തരിക ഘടകങ്ങളുണ്ട്‌. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കൊളോണിയൽ അധീശത്വത്തിന്റെ ചിഹ്നമായ ഇംഗ്ലീഷിൽ നിന്ന്‌ മോചനം നേടണമെന്ന ധാരണ ഉണ്ടായിരുന്നു. അതിനുവേണ്ടി ചിലർ നിർദേശിച്ചത്‌ ഹിന്ദിയെ രാഷ്‌ട്രഭാഷയാക്കണമെന്നായിരുന്നു. എന്നാൽ ഹിന്ദി സംസാരിക്കാത്ത തമിഴ്‌നാടുപോലുള്ള പ്രദേശങ്ങളിൽ ഈ നീക്കത്തോട്‌ യോജിപ്പുണ്ടായില്ല. തുടർന്ന്‌ ജവഹർലാൽ നെഹ്റു നിർദേശിച്ച തൃഭാഷാ പദ്ധതി ഒരു അനുരഞ്ജനമെന്ന നിലയിൽ നടപ്പിലാക്കപ്പെട്ടു. ഈ അനുരഞ്ജനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗർബല്യം ഒരു ബന്ധഭാഷയെന്ന നിലയിൽ ഇംഗ്ലീഷ്‌ തുടരാനനുവദിക്കപ്പെട്ടതാണ്‌. കൊളോണിയൽ ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ഇംഗ്ലീഷ്‌ ഭരണഭാഷയായും പ്രധാന വൈജ്ഞാനികഭാഷയായും തുടരുന്നതിനുള്ള അംഗീകാരമായിരുന്നു തൃഭാഷാപദ്ധതി. പ്രൈമറിതലത്തിൽ ഹിന്ദിയും മലയാളവും പഠിപ്പിക്കപ്പെട്ടു. പക്ഷേ, ഉന്നതവിദ്യാഭ്യാസരംഗത്തു മുഴുവൻ ഇംഗ്ലീഷുതന്നെ തുടർന്നു.


ഭാഷാ സംസ്ഥാനങ്ങളുടെ വളർച്ച ഈ സ്ഥിതിയിൽ മാറ്റം വരുത്തിയില്ല. പ്രാദേശികഭാഷകൾ ഒരോ നിലയിൽ വളരുകയും അവ ആശയങ്ങളും ശബ്‌ദങ്ങളും വിനിമയം ചെയ്‌തു ശക്തിപ്രാപിക്കുകയും ചെയ്യേണ്ടതായിരുന്നു. അതിനുള്ള സാഹചര്യമൊരുക്കേണ്ട ചുമതല കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾക്കായിരുന്നു. എന്നാൽ, ഗവൺമെന്റ്‌ തലത്തിൽ ഭരണ ഭാഷ പ്രാദേശിക ഭാഷയാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഇംഗ്ലീഷ്‌ തന്നെയായിരുന്നു പ്രധാന പ്രതിബന്ധം. കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി നടക്കുന്ന കേന്ദ്രീകരണത്തിനുള്ള ശ്രമങ്ങൾ ആശയവിനിമയത്തിൽ ഇംഗ്ലീഷിനുള്ള ആധിപത്യത്തെ ശക്തിപ്പടുത്തി. പ്രാദേശികഭാഷകളിലെ ആശയവിനിമയം ശക്തിപ്പെടുത്താനും പരസ്‌പരം വിവർത്തനം ചെയ്യാനും നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ പോലുള്ള സ്ഥാനപനങ്ങൾ ആരംഭിച്ചുവെങ്കിലും അവയ്‌ക്കു പൂർണ വിജയമുണ്ടായില്ല.
ഭാഷാ സംസ്ഥാനങ്ങളുടെ വളർച്ച ഈ സ്ഥിതിയിൽ മാറ്റം വരുത്തിയില്ല. പ്രാദേശികഭാഷകൾ ഒരേ നിലയിൽ വളരുകയും അവ ആശയങ്ങളും ശബ്‌ദങ്ങളും വിനിമയം ചെയ്‌തു ശക്തിപ്രാപിക്കുകയും ചെയ്യേണ്ടതായിരുന്നു. അതിനുള്ള സാഹചര്യമൊരുക്കേണ്ട ചുമതല കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾക്കായിരുന്നു. എന്നാൽ, ഗവൺമെന്റ്‌ തലത്തിൽ ഭരണഭാഷ പ്രാദേശിക ഭാഷയാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഇംഗ്ലീഷ്‌ തന്നെയായിരുന്നു പ്രധാന പ്രതിബന്ധം. കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി നടക്കുന്ന കേന്ദ്രീകരണത്തിനുള്ള ശ്രമങ്ങൾ ആശയവിനിമയത്തിൽ ഇംഗ്ലീഷിനുള്ള ആധിപത്യത്തെ ശക്തിപ്പടുത്തി. പ്രാദേശികഭാഷകളിലെ ആശയവിനിമയം ശക്തിപ്പെടുത്താനും പരസ്‌പരം വിവർത്തനം ചെയ്യാനും നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ പോലുള്ള സ്ഥാനപനങ്ങൾ ആരംഭിച്ചുവെങ്കിലും അവയ്‌ക്കു പൂർണ വിജയമുണ്ടായില്ല.


വൈജ്ഞാനിക സാഹിത്യത്തിന്റെ വികാസത്തിനും മറ്റു ഇന്ത്യൻ ഭാഷകളിലായി സമ്പർക്കം പുലർത്തുന്നതിനും ഏറ്റവുമധികം ശ്രമിച്ച ഭാഷ മലയാളമാണ്‌. പ്രധാന ഇന്ത്യൻ ഭാഷകളിലെ സാഹിത്യകൃതികളെല്ലാം മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇതിൽ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌. വിശ്വസാഹിത്യകൃതികളും നിരവധി വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യയുടേയും ലോകത്തിന്റേയും സംസ്‌ക്കാരത്തെയും ജനജീവിതരീതിയേയും മലയാളികൾക്കു പരിചയപ്പെടുത്താൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്‌. വായനയിൽ തൽപരനായ മലയാളിക്ക്‌ ഇന്ത്യയിലെയും ലോകത്തിലേയും പ്രധാന സാഹിത്യകാരൻമാരും പണ്‌ഡിതൻമാരും അപരിചിതരല്ല. ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്രസിദ്ധാന്തങ്ങളുമായുള്ള പരിചയവുമുണ്ട്‌. എങ്കിലും, ഭരണതലത്തിലും ഉന്നത വിദ്യാഭ്യാസ-സാങ്കേതികരംഗങ്ങളിലും ഇംഗ്ലീഷിന്റെ അധീശത്വം തുടർന്നു പോന്നതുകൊണ്ട്‌ മലയാള ഭാഷയ്‌ക്കുണ്ടായ വികാസം ബോധനരൂപങ്ങളിൽ പ്രതിഫലിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ സംഘടനവും ബോധനവും ഇംഗ്ലീഷിൽത്തന്നെ തുടർന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിൽപോലും ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതം മുതലായ വിഷയങ്ങളിൽ `ഇംഗ്ലീഷ്‌' മാധ്യമം തന്നെയാണ്‌ നല്ലതെന്ന വാദവും ശക്തിപ്പെട്ടു. ഇതിന്റെ ഫലമായി മലയാളഭാഷയുടെ വികാസം അക്കാദമിക്‌ മേഖലയ്‌ക്കു പുറത്താണ്‌ പ്രധാനമായും ഉണ്ടായത്‌.
വൈജ്ഞാനിക സാഹിത്യത്തിന്റെ വികാസത്തിനും മറ്റു ഇന്ത്യൻ ഭാഷകളുമായി സമ്പർക്കം പുലർത്തുന്നതിനും ഏറ്റവുമധികം ശ്രമിച്ച ഭാഷ മലയാളമാണ്‌. പ്രധാന ഇന്ത്യൻ ഭാഷകളിലെ സാഹിത്യകൃതികളെല്ലാം മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇതിൽ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌. വിശ്വസാഹിത്യകൃതികളും നിരവധി വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യയുടേയും ലോകത്തിന്റേയും സംസ്‌ക്കാരത്തെയും ജനജീവിതരീതിയേയും മലയാളികൾക്കു പരിചയപ്പെടുത്താൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്‌. വായനയിൽ തൽപരനായ മലയാളിക്ക്‌ ഇന്ത്യയിലെയും ലോകത്തിലേയും പ്രധാന സാഹിത്യകാരൻമാരും പണ്‌ഡിതൻമാരും അപരിചിതരല്ല. ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്രസിദ്ധാന്തങ്ങളുമായുള്ള പരിചയവുമുണ്ട്‌. എങ്കിലും, ഭരണതലത്തിലും ഉന്നത വിദ്യാഭ്യാസ-സാങ്കേതികരംഗങ്ങളിലും ഇംഗ്ലീഷിന്റെ അധീശത്വം തുടർന്നു പോന്നതുകൊണ്ട്‌ മലയാള ഭാഷയ്‌ക്കുണ്ടായ വികാസം ബോധനരൂപങ്ങളിൽ പ്രതിഫലിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ സംഘാടനവും ബോധനവും ഇംഗ്ലീഷിൽത്തന്നെ തുടർന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിൽപോലും ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതം മുതലായ വിഷയങ്ങളിൽ `ഇംഗ്ലീഷ്‌' മാധ്യമം തന്നെയാണ്‌ നല്ലതെന്ന വാദവും ശക്തിപ്പെട്ടു. ഇതിന്റെ ഫലമായി മലയാളഭാഷയുടെ വികാസം അക്കാദമിക്‌ മേഖലയ്‌ക്കു പുറത്താണ്‌ പ്രധാനമായും ഉണ്ടായത്‌.


എഴുപതുകളിൽ വിദ്യാഭ്യാസത്തിലെ കേന്ദ്രീകരണപ്രവണതകൾ മറനീക്കി പുറത്തുവന്നു. സ്‌കൂളുകളിൽ വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്‌ഡം എൻ.സി.ഇ.ആർ.ടി. നിർദേശങ്ങളായി. ഉന്നതവിദ്യാഭ്യാസത്തിൽ യു.ജി.സി. കേന്ദ്രീകൃത മാനദണ്‌ഡക്കാർ നിർദേശിച്ചു. വൈദ്യത്തിൽ മെഡികൗൺസിലും നിലവിൽ വന്നു. കേന്ദ്ര സർവകലാശാലകളും ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്റെ ചാലകശക്തികളായി. ഇവയ്‌ക്ക്‌ അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള പ്രമുഖ സർവകലാശാലകളുമായി ബന്ധമുണ്ടായി. കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യവഹാരഭാഷ ഇംഗ്ലീഷായിരുന്നു. വിദ്യാഭ്യാസ നിലവാരത്തിന്റെ മാതൃകകളെന്നു കണക്കാക്കപ്പെട്ട സ്ഥാപനങ്ങളെല്ലാം ഉപയോഗിച്ച ഭാഷ ഇംഗ്ലീഷിലായതുകൊണ്ട്‌ ആ ഭാഷയുടെ അധീശത്വം വർധിച്ചു.
എഴുപതുകളിൽ വിദ്യാഭ്യാസത്തിലെ കേന്ദ്രീകരണപ്രവണതകൾ മറനീക്കി പുറത്തുവന്നു. സ്‌കൂളുകളിൽ വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്‌ഡം എൻ.സി.ഇ.ആർ.ടി. നിർദേശങ്ങളായി. ഉന്നതവിദ്യാഭ്യാസത്തിൽ യു.ജി.സി. കേന്ദ്രീകൃത മാനദണ്‌ഡങ്ങൾ നിർദേശിച്ചു. വൈദ്യത്തിൽ മെഡിക്കൽകൗൺസിലും എഞ്ചിനീയറിംഗിന് ടെക്കനിക്കൽ എഡ്യൂക്കേഷൻ കൗൺസിലും നിലവിൽ വന്നു. കേന്ദ്ര സർവകലാശാലകളും ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്റെ ചാലകശക്തികളായി. ഇവയ്‌ക്ക്‌ അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള പ്രമുഖ സർവകലാശാലകളുമായി ബന്ധമുണ്ടായി. കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യവഹാരഭാഷ ഇംഗ്ലീഷായിരുന്നു. ഇവരുടെ പാഠ്യപദ്ധതികളും ബോധനവുമെല്ലാം ഇംഗ്ലീഷിലായിരുന്നു. വിദ്യാഭ്യാസ നിലവാരത്തിന്റെ മാതൃകകളെന്നു കണക്കാക്കപ്പെട്ട സ്ഥാപനങ്ങളെല്ലാം ഉപയോഗിച്ച ഭാഷ ഇംഗ്ലീഷിലായതുകൊണ്ട്‌ ആ ഭാഷയുടെ അധീശത്വം വർധിച്ചു.


ചുരുക്കത്തിൽ ശാസ്‌ത്ര-സാമൂഹ്യ ശാസ്‌ത്രബോധനത്തിന്‌ മലയാളഭാഷ ഉപയോഗപ്രദമല്ലെന്ന വാദം ശരിയല്ല. ഇംഗ്ലീഷിന്റെ സ്വാധീനം വളർന്നുവരുന്നത്‌ അക്കാദമിക തലത്തിൽ നിന്ന്‌ അകന്നുനിൽക്കുന്ന കാരണങ്ങൾ കൊണ്ടാണ്‌. ഇന്ത്യൻ ഭരണകൂടത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും ഭാഷാപരമായ അധീശത്വംകൊണ്ടാണ്‌ ഭാഷാമാധ്യമമെന്ന നിലയിലും ഇംഗ്ലീഷ്‌ തന്നെയാണ്‌്‌ നല്ലത്‌ എന്ന വാദമുയരുന്നത്‌. മലയാളഭാഷയെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയാൽ ഉന്നതവിദ്യാഭ്യാസരംഗത്തിലും സാങ്കേതികതലത്തിലും ബോധനഭാഷയായി മലയാളത്തിനു വളരാനാകും. ജവഹർലാൽ നെഹ്‌റുവിന്റെ നിർദേശമനുസരിച്ചുതന്നെ ഇംഗ്ലീഷ്‌ ഭാഷ ബന്ധനഭാഷയായി മാത്രം നിൽക്കേണ്ടതാണ്‌. ബോധനമാധ്യമമായി ഇംഗ്ലീഷ്‌ ഉപയോഗിക്കണമെന്ന്‌ അതിൽ വ്യവസ്ഥയില്ല. അതുകൊണ്ട്‌, ബോധനമാധ്യമമായി സ്‌കൂൾതലം മുതൽ മലയാളം ഉപയോഗിക്കേണ്ടതാണ്‌.
ചുരുക്കത്തിൽ ശാസ്‌ത്ര-സാമൂഹ്യ ശാസ്‌ത്രബോധനത്തിന്‌ മലയാളഭാഷ ഉപയോഗപ്രദമല്ലെന്ന വാദം ശരിയല്ല. ഇംഗ്ലീഷിന്റെ സ്വാധീനം വളർന്നുവരുന്നത്‌ അക്കാദമിക തലത്തിൽ നിന്ന്‌ അകന്നുനിൽക്കുന്ന കാരണങ്ങൾ കൊണ്ടാണ്‌. ഇന്ത്യൻ ഭരണകൂടത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും സാങ്കേതിക മേഖലയുടേയും മേൽ നിലനില്കുന്ന ഇംഗ്ലീഷിന്റെ ഭാഷാപരമായ അധീശത്വംകൊണ്ടാണ്‌ ഭാഷാമാധ്യമമെന്ന നിലയിലും ഇംഗ്ലീഷ്‌ തന്നെയാണ്‌ നല്ലത്‌ എന്ന വാദമുയരുന്നത്‌. മലയാളഭാഷയെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയാൽ ഉന്നതവിദ്യാഭ്യാസരംഗത്തിലും സാങ്കേതികതലത്തിലും ബോധനഭാഷയായി മലയാളത്തിനു വളരാനാകും. ജവഹർലാൽ നെഹ്‌റുവിന്റെ നിർദേശമനുസരിച്ചുതന്നെ ഇംഗ്ലീഷ്‌ ഭാഷ ബന്ധഭാഷയായി മാത്രം നിൽക്കേണ്ടതാണ്‌. ബോധനമാധ്യമമായി ഇംഗ്ലീഷ്‌ ഉപയോഗിക്കണമെന്ന്‌ അതിൽ വ്യവസ്ഥയില്ല. അതുകൊണ്ട്‌, ബോധനമാധ്യമമായി സ്‌കൂൾതലം മുതൽ മലയാളം ഉപയോഗിക്കേണ്ടതാണ്‌.


===ഭാഷാമാധ്യമവും തൊഴിൽ സാധ്യതകളും===
===ഭാഷാമാധ്യമവും തൊഴിൽ സാധ്യതകളും===
16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3086" എന്ന താളിൽനിന്ന് ശേഖരിച്ചത്