അജ്ഞാതം


"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22,821 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:20, 27 ഡിസംബർ 2018
വരി 84: വരി 84:


===തിരിച്ചുപോക്ക് വിദ്യാഭ്യാസത്തിലൂടെ===
===തിരിച്ചുപോക്ക് വിദ്യാഭ്യാസത്തിലൂടെ===
{{അപൂർണ്ണം}}
നമ്മുടെ നാട്ടിലുല്പാദിപ്പിച്ചിരുന്നതെല്ലാം ഇന്ന് മറ്റാരോ കീഴടക്കിക്കൊണ്ടിരിക്കയാണ്. മിക്ക സ്ഥാപന ങ്ങളും വിൽക്കപ്പെട്ടുകഴിഞ്ഞു. സർക്കാരിനെ മാത്രമെ ഇപ്പോൾ വിൽക്കാത്തതായിട്ടുള്ളൂ. സർക്കാരിനെയും വളരെ വേഗം ഒരു സ്വകാര്യ ഏജൻസിയെ ഏല്പിച്ചുകൊടുക്കുകയും ഇപ്പോഴത്തെ സർക്കാരിനെക്കാൾ വളരെ ഭംഗിയായി അത് നടത്താൻ കഴിയും എന്ന് ആരെങ്കിലും തെളിയിക്കുകയും ചെയ്തു എന്ന് വരാം. 
എല്ലാ അധികാരങ്ങളും അന്യോന്യം മാറ്റാവുന്നതാണ്. മതപരമായ അധികാരമോ സാമ്പത്തികമായ അധികാരമോ രാഷ്ട്രീയമായ അധികാരമോ ഒക്കെയാകാം. രാജാവ് ഭരിക്കുമ്പോഴും ഇവിടെയുള്ള രാജാവിനെ ഉപദേശിച്ചിരുന്നത് പുരോഹിതന്മാരായിരുന്നു. സ്വാമിമാരുടെ ഉപദേശങ്ങൾ കേട്ടിട്ടും അവരുടെ കവടി നോക്കിയിട്ടും അവരുടെ സിന്ദൂരങ്ങൾ തൊട്ടിട്ടുമാണ് നമ്മുടെ നാട്ടിൽ എത്രയോ കാലം ഭരണം നടന്നിട്ടുള്ളത്. നമ്മുടെ നാട്ടിലുള്ള ഇന്നത്തെ അവസ്ഥ രാഷ്ട്രീയമായ അധികാരം മതപരമായ അധികാരത്തിന് വഴങ്ങുന്ന ഒരു ദേശീയരംഗവും രാഷ്ട്രീയമായ അധികാരം സാമ്പത്തികമായ അധികാരശക്തികൾക്കു മുന്നിൽ അലിഞ്ഞുപോകുന്ന ഒരു സാർവദേശീയരംഗവുമാണ്. ഇതിൽ ആദ്യത്തെതിനെ ദേശീയ ഫാസിസമെന്നും രണ്ടാമത്തെതിനെ സാർവദേശീയ മുതലാളിത്തമെന്നും പറയാവുന്നതാണ്. ഇങ്ങനെ രണ്ട് ഭാഗത്തേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥയുടെ കൃത്യമായ ഒരു ചിത്രം 'എന്റോൺ' ഇടപാടിൽ കാണാം. സാമാന്യമായി പറഞ്ഞാൽ ഇതിൽ സാമ്പത്തികശക്തിയേ വിജയിക്കുകയുള്ളൂ. ആഗോളമുതലാളിത്തത്തിന് വിലയ്ക്കു വാങ്ങാൻ കഴിയുന്ന പല സാധനങ്ങളിലൊ ന്നാണ് നമ്മുടെ 'നിഷ്‌കപട ദേശീയത' എന്ന് നമുക്ക് ഒന്നോ രണ്ടോ ആഴ്ചകൾക്കകം ബോധ്യപ്പെടുന്ന താണ്. കപടദേശീയതയെ ആർക്കും വാങ്ങാം; ശുദ്ധദേശീയതയ്ക്ക് ഒരാഴ്ച കൂടി സമയം വേണമെന്നേയുള്ളൂ. 
ജർമനിയിലും ഇറ്റലിയിലുമുണ്ടായിട്ടുള്ള ഫാസിസ്റ്റ് മുതലാളിത്ത സംഘർഷം പോലുള്ള ഒരവസ്ഥ ആംശികമായിട്ടെങ്കിലും ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. 
ഇത്തരമൊരവസ്ഥയിൽ നമ്മുടെ വിദ്യാഭ്യാസത്തെ പഴമയിലേക്ക് പഴമ എന്ന വ്യാജമായ ഉറപ്പിലേക്ക് കൊണ്ടുപോകാനുള്ള ഒരു യത്‌നവും വിദ്യാഭ്യാസത്തെ കച്ചവടത്തിലേക്ക് മാറ്റാനുള്ള ഒരു യത്‌നവും ഒരേസമയം നടക്കുന്നതായി നാം തിരിച്ചറിയുന്നുണ്ട്. 
എല്ലാ ഗണിതശാസ്ത്രവും വേദത്തിലുണ്ടായിരുന്നു എന്ന് പറയുന്നത് ഇന്ന് ഞായറാഴ്ചകളിലെ ഒരാവശ്യമാണ്. മറ്റ് ദിവസങ്ങളിൽ നമുക്ക് പഠിക്കാൻ വേറെ കണക്കുണ്ട്. വേദത്തിന്റെ കാലത്തുള്ള ആളുകൾ അവരുടെ കണക്ക് ഉണ്ടാക്കുകയും അത് ഉപയോഗിക്കുകയും ചെയ്ത യഥാർത്ഥ മനുഷ്യരായിരുന്നു. പിരമിഡുണ്ടാക്കാൻ വേണ്ട ജ്യോമട്രി പിരമിഡിന്റെ കാലത്തെ ആളുകൾ ഉണ്ടാക്കി ഉപയോഗപ്പെടുത്തിയിരുന്നു. നേരെമറിച്ച് നാമിതിനെ ഓർമയായിക്കൊണ്ട് നടക്കുകയും അതിന്റെ സ്മൃതിമൂല്യങ്ങൾ പുതുക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ. 
നമ്മുടെ വിദ്യാഭ്യാസത്തെ പിറകോട്ട് വലിക്കുന്ന പ്രതീകാത്മക ഫാസിസ്റ്റ്‌രീതിയുടെ ഭാഗമായാണ് സ്‌കൂളുകൾക്ക് ആശ്രമത്തിന്റെ പേരിടുക; സ്‌കൂളിൽ ഹാജർ വിളിക്കുമ്പോൾ നമഃശിവായ എന്നൊക്കെ  പറയാൻ ശീലിപ്പിക്കുക തുടങ്ങിയവയെ കാണേണ്ടത്. ലോകത്തെ മുഴുവൻ നശിപ്പിക്കാൻ പോരുമായിരുന്ന വിഷം വാങ്ങിക്കുടിച്ച് നീലകണ്ഠനായി കഴിയുന്ന ഒരു ശിവനെക്കൊണ്ടാകാം മനുഷ്യവർഗം ഇന്ന് ജീവിക്കുന്നത്. പക്ഷേ, ശിവൻ എന്നുള്ളത് ഹാജർ വിളിക്കുമ്പോൾ പറയാനുള്ള പേരാണെന്ന് ശിവൻ പോലും കരുതിയിരുന്നില്ല. നമഃശിവായ എന്ന പദമൊഴികെ മറ്റൊരു ഭാരതീയ പദവും ഇത്തരം സ്‌കൂളുകളിൽ ഉച്ചരിക്കാറില്ല എന്നുകൂടി നാമറിയണം. ഉത്തമം സംസ്‌കൃതമാണെങ്കിലും മാധ്യമം ആംഗലംതന്നെ. 
ഇങ്ങനെ നമ്മുടെ വിദ്യാഭ്യാസരീതിയുടെ പരിവർത്തനം പ്രതീകാത്മകമായി പിന്നോട്ടും എന്നാൽ ഫലത്തിൽ വാണിജ്യമേഖലയിലേക്ക് മുന്നോട്ടും ആണെന്നുള്ളതാണ് വസ്തുത. ഇവിടെ അറിവ് മറ്റെല്ലാ സാധനങ്ങളേയുംപോലെ വിൽക്കാനും വാങ്ങാനുമുള്ള ഒരു സാധനമായിത്തീരുന്നു.
''വാണീലാ വരവർണ്ണിനി മണികൾതൻ വാർകുന്തളത്തിൻ സുഖം
വീണീലാ വിധിപോലെ ചെന്ന് ഭഗവൽ പാദാരവിന്ദങ്ങളിൽ''
എന്നാണല്ലോ നമ്മുടെ ഒരു പഴയ കവി പാടിയത്. ഇത് ഒരു പൂവല്ല പറഞ്ഞത്. പരാഗണത്തിനുള്ള ഒരു ഉപകരണമാണ് താനെന്ന് ഒരുപക്ഷേ, പൂവിനറിയാം. എന്നാൽ അക്കാലത്ത് പൂവിന്റെ രണ്ടുപയോഗമായി കണക്കാക്കിയത് കാമുകിയുടെ മുടിയിൽ പൂവായിരിക്കുക എന്നതോ ദേവന്റെ കാൽക്കൽ പോയി വീഴുക എന്നതോ ആയിരുന്നു. ഇന്നത് ഒരു മാസം വാടാതിരിക്കുക എന്നതും പോളിത്തീൻ കടലാസുകൊണ്ട് പൊതിഞ്ഞ് അതിവിശിഷ്ടവ്യക്തികൾക്ക് സമ്മാനിക്കാം എന്നതും ആകുന്നു. അങ്ങനെ പൂവിന്റെ പ്രയോജനം വിൽക്കാമെന്നത് ആയിത്തീരുന്നു.
പൂവിനെ വിൽക്കാം എന്നതുപോലെ വിദ്യയും വിൽക്കാമെന്നും വിദ്യയിൽ ഓഹരി എടുക്കാമെന്നും അതിൽ മൂലധനനിക്ഷേപം ആവാമെന്നും അത് നഷ്ടങ്ങളില്ലാത്ത ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ് എന്നും വരുന്നു. ചെമ്മീൻ കച്ചവടത്തിലും കശുവണ്ടിക്കച്ചവടത്തിലും സാഹസം ആവശ്യമാണ്. എന്നാൽ വിദ്യാഭ്യാസ വ്യവസായത്തിൽ അതു വേണ്ട. ഒരിക്കലും നഷ്ടമുണ്ടാകുന്നില്ല. അതുകൊണ്ട് വിദ്യാഭ്യാസ സംസ്‌കരണവും വിപണനവുമാണ് ഇന്ന് കശുവണ്ടിയെക്കാളും ചെമ്മീനിനെക്കാളും ഉത്തമമായ വ്യവസായം. 
ഇത്രയേറെ അഭ്യസ്തവിദ്യർ ഉണ്ടായാൽ ഇവർക്കെല്ലാം എന്തുതൊഴിലാണ് കൊടുക്കുക എന്ന് ചോദിക്കാറുണ്ട്. കെയിൻഷ്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പഴയ തത്വം ആവശ്യത്തിനനുസരിച്ച് ഉല്പാദിപ്പിക്കുകയാണ്. ഉല്പാദിപ്പിച്ചു കഴിഞ്ഞാൽ ആവശ്യക്കാർ തനിയെ ഉണ്ടായിക്കൊള്ളും എന്നതാണ് പുതിയ തത്വം. ആറ് എഞ്ചിനീയറിങ് കോളേജുകൾ ഒറ്റദിവസംകൊണ്ട് സ്ഥാപിക്കാം എന്ന് തീരുമാനിക്കുന്നത് എഞ്ചിനീയർമാർ പുറത്തുവന്നാൽ ആവശ്യമുണ്ടാകും എന്നതുകൊണ്ടാണ്. ഇവർ എന്തെങ്കിലുമൊക്കെ ചെയ്തുകൊള്ളും. ആത്മഹത്യ ചെയ്യേണ്ടവർ ആത്മഹത്യ ചെയ്തുകൊള്ളും എന്നത്രേ ഈ കെയിൻഷ്യൻ സാമ്പത്തികശാസ്ത്ര തത്വം.   
നിങ്ങൾ ഡോക്ടർമാരെ ഉണ്ടാക്കുക; രോഗികൾ തനിയെ വന്നുകൊള്ളും. തീയുള്ളേടത്ത് ഈയലിന് ക്ഷണക്കത്ത് കൊടുക്കേണ്ട എന്നും മരിക്കാനാഗ്രഹമുള്ളവരെല്ലാം നഴ്‌സിങ് ഹോമിൽ പോയി അവിടെ കിടന്നുകൊണ്ട് സുഖമായി, മാന്യമായി മരിക്കുമെന്നും ഇന്നാർക്കുമറിയാം.
നിങ്ങൾ പണംകൊണ്ട് കുറെ വിദ്യാസമ്പന്നരെ ഉല്പാദിപ്പിച്ചാൽ അവർ അവരുടെ സമ്പത്ത് വീണ്ടും വിൽക്കുന്ന പണ്ഡിതൻമാരാകും. ആയിരം ഷർട്ടുണ്ടാക്കിയാൽ അത് ധരിക്കാൻ ആയിരം ആൾക്കാരു ണ്ടാവുമോ എന്നാണ് നമ്മുടെ വങ്കത്തം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദീപാവലി കഴിയുമ്പോൾ ബാക്കിയാകുന്ന ഷർട്ടുകൾ ലേലംവിളിച്ച് വിൽക്കുകയും ആരെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുപോവുകയും നമുക്ക് പാകമാകാത്ത ഷർട്ടുകൾ മറ്റുള്ളവർക്ക് ദാനം നൽകുകയും അങ്ങനെ ഈ ഷർട്ടുകൾക്കൊക്കെ ഉപയോഗമുണ്ടാവുകയും ചെയ്യുന്നു. ഒരു ഉല്പന്നം ഒരുപഭോക്താവിനെ ഉണ്ടാക്കുന്നു എന്നുള്ള സാമ്പത്തികശാസ്ത്രമാണ് വിദ്യാഭ്യാസത്തെയും ഉല്പന്നമാക്കിത്തീർത്തുകൊണ്ടിരിക്കുന്നത്. ഉപഭോഗം വ്യാജമായ അനുഭവമാണെന്നോർക്കാൻ നമുക്കു കഴിയുന്നേയില്ലേ.
നമ്മുടെ മക്കൾ വേഗം വളരാനായി നാമവർക്ക് നല്ലത് എന്ന് പരസ്യപ്പെടുത്തിയിട്ടുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുകയും അവരുടെ ഹോംവർക്ക് ചെയ്തുകൊടുക്കാൻ കഴിയാത്തതുകൊണ്ട് അവർക്ക് 'ബ്രഹ്മി' വാങ്ങിച്ചു കൊടുക്കുകയും അങ്ങനെ അവർക്കായി വാത്സല്യം ഭദ്രമാക്കിത്തീർക്കുകയും ചെയ്യുന്നു. കുഞ്ഞിനോടുള്ള നിങ്ങളുടെ സ്‌നേഹത്തിനെന്ത് വിലയുണ്ട് എന്നത് ഒരു കുപ്പി ബ്രഹ്മിയുടെ വിലയാണ് എന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഇത്തരത്തിലൊരു പരിവർത്തനം നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗം തന്നെയാണ് വിദ്യാഭ്യാസത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവും. വിലകൂടിയ വിദ്യാഭ്യാസമാണ് വിലമതിക്കാൻ കഴിയാത്ത സ്‌നേഹം. എന്നാൽ ഇതിലുള്ള ഏറ്റവും വലിയ വിഷമം ഈ പരീക്ഷണം നാം നടത്തുന്നത് മനുഷ്യരിലാണ് എന്നതാണ്. പശുവിൽ നാം ചെയ്യുന്ന പരീക്ഷണങ്ങൾ പശുവിനെക്കൊണ്ടല്ല വിലയിരുത്താറുള്ളത്. പശുവിനെക്കൊണ്ട് മനുഷ്യർക്കെന്ത് പ്രയോജനമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് സിന്ധിപ്പശുവോ വെച്ചുർ പശുവോ നല്ലത് എന്ന് നാം തീരുമാനിക്കുന്നത്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ മനുഷ്യനിൽ എത്രത്തോളം ആവാം എന്നതിനെപ്പറ്റി ഗൗരവമായ ആലോചനകൾ ഉണ്ടാവേണ്ടതാണ്. മനുഷ്യേതര വസ്തുക്കളുടെ നിയമങ്ങൾ മനുഷ്യജീവിതത്തിന് ബാധകമായിക്കൂടാത്തതാണ്. കാരണം നിയമങ്ങളും വസ്തുക്കളുമെല്ലാം നിർമിക്കുന്നത് മനുഷ്യനു വേണ്ടിയാണ്. 
മാറുന്ന ലോകത്ത് മൂല്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഒരു ബൂർഷ്വാ സമുദായത്തിൽ അനുസരണശീലം ഏറ്റവും നല്ല ഗുണമായിരിക്കണമെന്നില്ല. മൃഗീയത അല്ലെങ്കിൽ ആക്രമണോത്സുകത (അഴഴൃലശൈ്‌ലില)ൈ ആണ് ബൂർഷ്വാ കാലഘട്ടത്തിലെ ഏറ്റവും വലിയ മൂല്യം എന്ന് വരാം. അഴഴൃലശൈ്‌ല അല്ലെങ്കിൽ നിങ്ങൾക്ക് സിനിമാ ടിക്കറ്റ് കിട്ടിയെന്നു വരില്ല. ട.ക. സെലക്ഷൻ കിട്ടിയെന്ന് വരില്ല. നല്ല സെയിൽസ്മാൻ ആകാൻ കഴിഞ്ഞെന്നും വരില്ല. നല്ല മാനേജരാകാൻ കഴിയില്ല. ഇങ്ങനെ ഏത് മൂല്യമാണ് ഈ കാലത്ത് വേണ്ടത് എന്ന് ഒരു സമ്പദ്‌വ്യവസ്ഥയാണ് തീരുമാനിക്കുന്നത്. ്യു
മനുഷ്യന്റെ വളർച്ചയായി മാർക്‌സ് കണ്ടിരുന്നത് ഓരോരുത്തരും അവന്റെ കഴിവിനും ആവശ്യത്തിനും ഒത്ത് വളരുന്നതിനെയാണ്. ഓരോരുത്തനും സമുദായത്തിന് നൽകുന്ന സംഭാവനകൾ വ്യത്യസ്തമാണ് എന്നത് ഒരു സാമാന്യ മനുഷ്യതത്വമാണ്. എന്നാൽ ഈ മാനുഷിക തത്വം കണക്കിലെടുക്കാതെ മനുഷ്യേ തര വസ്തുക്കളെ പോലെതന്നെ മനുഷ്യനെ  കണക്കാക്കുന്നതാണ് വാസ്തവത്തിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിലൂടെ നാം വരുത്തിവയ്ക്കുന്ന പ്രാഥമികമായ ഒരുപക്ഷേ, അന്തിമമായ തെറ്റ്. മനുഷ്യൻ വിൽക്കപ്പെടാനും വാങ്ങപ്പെടാനുമുള്ള ഒരു സാധനമല്ല എന്നുള്ള ബോധം യഥാർത്ഥമായ മനുഷ്യത്വബോധം ഉണ്ടാക്കുവാനുള്ള ഒരു പ്രതിരോധ പ്രവർത്തനംകൊണ്ട് മാത്രമെ ലോകത്തിലെ വസ്തുവകകളെപ്പോലെ മനുഷ്യനെയും വിലയിരുത്തുന്ന ഈ വ്യവസായം അവസാനിക്കുകയുള്ളൂ.
ലോകത്തെ മുഴുവൻ ഒരു വലിയ ചന്തയാക്കി മാറ്റിത്തീർക്കാനും ഈ ചന്തയിലെ കച്ചവടക്കാരനായി മാറാനും കഴിയും എന്നുള്ള നില ലോകമുതലാളിത്തത്തിന് വന്നുചേർന്നിട്ടുണ്ട്. ഇത് സാർവലൗകിക മനുഷ്യബോധത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമാണ്. വിദ്യാഭ്യാസം വാണിജ്യമാക്കരുത് എന്ന് നാം പറയുന്നതിന്റെ അർത്ഥം മനുഷ്യൻ അവനവനിൽത്തന്നെ ഒരു മൂല്യമാണ് എന്നും ആത്യന്തികമായ മനുഷ്യന്റെ മൂല്യം അവന്റെ  സ്വച്ഛന്ദമായ വളർച്ചയാണ് എന്നുമാണ്. ഇതിനു നേരെവരുന്ന ഓരോ ആക്രമണത്തെയും എതിർത്തുതോല്പിക്കുക എന്നുള്ളത് വിദ്യാഭ്യാസ പ്രവർത്തനത്തിലെ ഒരു മൗലിക പ്രതിരോധപ്രവർത്തനമായിത്തീരുന്നു.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7706" എന്ന താളിൽനിന്ന് ശേഖരിച്ചത്