അജ്ഞാതം


"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12,118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:33, 27 ഡിസംബർ 2018
വരി 120: വരി 120:
ഇംഗ്ലീഷ് പഠിക്കാൻ ഇപ്പോൾ പതിവുള്ളതിലും കുറച്ചു സമയം മാത്രമേ എടുക്കാവൂ എന്ന് നമ്മുടെ സ്ത്രീപുരുഷന്മാരോട് ഞാൻ പറയുമ്പോൾ, അവർക്കതുവഴിയുണ്ടാകാവുന്ന സന്തോഷം നഷ്ടപ്പെടു ത്തുകയെന്നതല്ല എന്റെ ഉദ്ദേശ്യം. ഇത്ര വമ്പിച്ച വിലകൊടുക്കാതെയും വിഷമം സഹിക്കാതെയും കൂടുതൽ സ്വാഭാവികമായ ഒരു മാർഗം അവലംബിച്ചാൽ അതേ തോതിലുള്ള സന്തോഷംതന്നെ കൈവരുമെന്നാണെന്റെ പക്ഷം. ലോകം അമൂല്യസൗന്ദര്യമോലുന്ന അനേകം രത്‌നങ്ങൾകൊണ്ടു  നിറഞ്ഞതാണ്. എന്നാൽ ഈ രത്‌നങ്ങളെല്ലാം ഇംഗ്ലീഷ് സംവിധാനത്തിലുള്ളവയല്ല. തുല്യവൈഭവമുള്ള കലാസൃഷ്ടികൾ തങ്ങൾക്കുമുണ്ടെന്ന് അന്യഭാഷകൾക്കും അഭിമാനിക്കാൻ വകയുണ്ട്. ഇതെല്ലാം നമ്മുടെ സാധാരണക്കാർക്കു കിട്ടാറാവണം. നമ്മുടെ പഠിച്ച ആളുകൾ ഇവയെല്ലാം നമുക്കുവേണ്ടി നമ്മുടെ  സ്വന്തം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഏറ്റാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.  
ഇംഗ്ലീഷ് പഠിക്കാൻ ഇപ്പോൾ പതിവുള്ളതിലും കുറച്ചു സമയം മാത്രമേ എടുക്കാവൂ എന്ന് നമ്മുടെ സ്ത്രീപുരുഷന്മാരോട് ഞാൻ പറയുമ്പോൾ, അവർക്കതുവഴിയുണ്ടാകാവുന്ന സന്തോഷം നഷ്ടപ്പെടു ത്തുകയെന്നതല്ല എന്റെ ഉദ്ദേശ്യം. ഇത്ര വമ്പിച്ച വിലകൊടുക്കാതെയും വിഷമം സഹിക്കാതെയും കൂടുതൽ സ്വാഭാവികമായ ഒരു മാർഗം അവലംബിച്ചാൽ അതേ തോതിലുള്ള സന്തോഷംതന്നെ കൈവരുമെന്നാണെന്റെ പക്ഷം. ലോകം അമൂല്യസൗന്ദര്യമോലുന്ന അനേകം രത്‌നങ്ങൾകൊണ്ടു  നിറഞ്ഞതാണ്. എന്നാൽ ഈ രത്‌നങ്ങളെല്ലാം ഇംഗ്ലീഷ് സംവിധാനത്തിലുള്ളവയല്ല. തുല്യവൈഭവമുള്ള കലാസൃഷ്ടികൾ തങ്ങൾക്കുമുണ്ടെന്ന് അന്യഭാഷകൾക്കും അഭിമാനിക്കാൻ വകയുണ്ട്. ഇതെല്ലാം നമ്മുടെ സാധാരണക്കാർക്കു കിട്ടാറാവണം. നമ്മുടെ പഠിച്ച ആളുകൾ ഇവയെല്ലാം നമുക്കുവേണ്ടി നമ്മുടെ  സ്വന്തം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഏറ്റാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.  
('ഗാന്ധി സാഹിത്യ'ത്തിൽനിന്ന്)
('ഗാന്ധി സാഹിത്യ'ത്തിൽനിന്ന്)
===അറിവും വിദ്യാഭ്യാസവും-സ്വാമി വിവേകാനന്ദൻ===
മസ്തിഷ്‌കത്തിൽ കുറേ അറിവുകൾ കുത്തിച്ചെലുത്തലല്ല വിദ്യാഭ്യാസം. അതു നിങ്ങളുടെ ജീവിതകാലം മുഴുവനും അവിടെക്കിടന്നു പാകപ്പെടാതെ അനർത്ഥങ്ങൾ ഉണ്ടാക്കിത്തീർക്കുകയേയുള്ളൂ. ജീവനെ പ്രദാനം ചെയ്യുന്നതും സ്വഭാവത്തെ രൂപീകരിക്കുന്നതും മനുഷ്യത്വത്തെ സൃഷ്ടിക്കുന്നതുമായ ആശയങ്ങളുടെ സാത്മീകരണമാണ് നമുക്കുവേണ്ടത്. നാലോ അഞ്ചോ ആശയങ്ങൾ മാത്രം സ്വാംശീകരിച്ച് അവയെ നിങ്ങളുടെ പ്രാണനും നിഷ്ഠയും ആക്കിത്തീർക്കാൻ നിങ്ങൾക്കു കഴിഞ്ഞുവെങ്കിൽ ഒരു ഗ്രന്ഥാലയം മുഴുവൻ ഹൃദിസ്ഥമാക്കിയവനേക്കാൾ കൂടുതൽ വിദ്യാഭ്യാസം നിങ്ങൾക്കു സിദ്ധിച്ചിട്ടുണ്ട്. അറിവും വിദ്യാഭ്യാസവും ഒന്നാണെന്നുവരികിൽ ഗ്രന്ഥാലയങ്ങൾ യതിവര്യന്മാരാണ്. സർവവിജ്ഞാന കോശങ്ങൾ ഋഷീശ്വരന്മാരുമാണ്.
ഒരു വിദേശഭാഷയിൽക്കൂടി മറ്റുള്ളവരുടെ ചില ആശയങ്ങൾ ഹൃദിസ്ഥമാക്കി, കുറേ സർവകലാ ശാലാബിരുദങ്ങളും നേടിക്കഴിഞ്ഞാൽ നിങ്ങൾ വിചാരിക്കും, നിങ്ങൾ അഭ്യസ്തവിദ്യരാണെന്ന്. ഇതാണോ വിദ്യാഭ്യാസം? നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്താണ്? ഒരു ഗുമസ്തനോ ഒരഭിഭാഷകനോ കൂടിവന്നാൽ ഒരു ഡെപ്യൂട്ടിമജിസ്‌ട്രേട്ടോ-അതും ഒരുതരം ഗുമസ്തവൃത്തിതന്നെയാണ് -ഇത്രയല്ലേ ഉള്ളൂ? ഇതു നിങ്ങൾക്കോ നിങ്ങളുടെ നാടിനോ എന്തു ഗുണമാണ് ചെയ്യുവാൻ പോകുന്നത്? കണ്ണുതുറന്നു നോക്കൂ! സമൃദ്ധിയുടെ നാടെന്ന് പ്രസിദ്ധിയാർജിച്ച ഭാരതത്തിൽനിന്നും പട്ടിണിക്കാരുടെ ദീനരോദനങ്ങളല്ലേ നിങ്ങൾ ഇന്നു കേൾക്കുന്നത്? നിങ്ങളുടെ വിദ്യാഭ്യാസം ഈ കുറവിനെ നികത്തുമോ? സാധാരണജനങ്ങൾക്കു ജീവസന്ധാരണത്തിനുതകാത്ത വിദ്യാഭ്യാസം, സ്വഭാവദാർഢ്യത്തെ ഉണ്ടാക്കിത്തീർക്കാത്ത വിദ്യാഭ്യാസം, ജീവകാരുണ്യവും സിംഹതുല്യമായ വീര്യവും നമ്മിൽ വളർത്തിക്കൊണ്ടുവരാൻ കഴിയാത്ത വിദ്യാഭ്യാസം-ആ പേരിന് അർഹമാണോ?
സ്വഭാവത്തെ രൂപീകരിച്ച്, മനോബലം വളർത്തി, ബുദ്ധിശക്തിയെ വികസിപ്പിച്ച് മനുഷ്യനെ സ്വാശ്രയശീലനാക്കിത്തീർക്കുന്ന വിദ്യാഭ്യാസമാണ് നമുക്കാവശ്യം. വിദേശനിയന്ത്രണം കൂടാതെ തന്നെ ഭാരതീയ വിജ്ഞാനസമ്പത്തിന്റെ ശാഖോപശാഖകളിൽ നാം പ്രവീണരാകണം. അതോടുകൂടി ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യശാസ്ത്രങ്ങളും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മുടെ വ്യവസായങ്ങളെ പോഷിപ്പിക്കുന്നതിനുവേണ്ട സാങ്കേതിക വിദ്യാഭ്യാസവും നമുക്കുണ്ടാവണം. എന്നാൽ മാതമേ, ഉദ്യോ ഗാർത്ഥം അലഞ്ഞുതിരിയാതെ അന്നന്നു സുഭിക്ഷമായിക്കഴിഞ്ഞ് നാളത്തെ ആവശ്യത്തിലേക്ക് കരുതിവക്കുവാൻ വേണ്ടിടത്തോളം സമ്പാദിക്കുന്നതിന് ആളുകൾക്കു സാധിക്കൂ. 
വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക പരിശീലനങ്ങളുടെയും എല്ലാം ലക്ഷ്യം മനുഷ്യനെ നിർമിക്കലാവണം. എല്ലാ പഠിപ്പുകളുടെയും ഉന്നം മനുഷ്യനെ ഉയർത്തുക എന്നുള്ളതാണ്. ഇച്ഛാശക്തി യുടെ പ്രചോദനത്തെയും പ്രകടനത്തെയും നിയന്ത്രണം ചെയ്ത് അതിനെ ഫലവത്താക്കിത്തീർക്കാൻ കഴിയുന്ന പരിശീലനമാണ് വിദ്യാഭ്യാസം. നമ്മുടെ രാജ്യത്തിന് ഇന്നാവശ്യം ഇരുമ്പുകൊണ്ടുള്ള മാംസപേശികളും ഉരുക്കുകൊണ്ടുള്ള ഞരമ്പുകളുമാണ്. ലോകത്തിൽ യാതൊന്നിനും തടയാൻ കഴിയാത്ത അതിമാനുഷമായ ഇച്ഛാശക്തി, വിശ്വമഹാരഹസ്യങ്ങളിലേക്ക് ആണ്ടിറങ്ങാൻ കഴിയുന്ന മഹത്തായ ഇച്ഛാശക്തി, ആഴിയുടെ അടിത്തട്ടോളം പോകേണ്ടിവന്നാലും മരണത്തെത്തന്നെ നേരിടേണ്ടിവന്നാലും ലക്ഷ്യം നിറവേറ്റാതെ പിന്തിരിയില്ലെന്ന ഇച്ഛാശക്തി - അതാണ് നമ്മുടെ ഇന്നത്തെ ആവശ്യം.
===വിദ്യാഭ്യാസമാധ്യമം-രവീന്ദ്രനാഥടാഗോർ===
അധ്യയനഭാഷ വിദ്യാർത്ഥിയുടെ ഭാഷയിൽനിന്നു വിഭിന്നമായിരിക്കുന്ന സ്ഥിതി ലോകത്ത് ഇന്ത്യയൊഴിച്ച് വേറൊരു രാജ്യത്തും കാണാനാവില്ല. ജപ്പാൻ പാശ്ചാത്യസംസ്‌കാരത്തിലേക്കു ഉപനയിക്കപ്പെട്ടിട്ട് നൂറുകൊല്ലമായിട്ടില്ല. ആദ്യം അവർക്കു വിദേശഭാഷകളിൽ എഴുതിയ പുസ്തകങ്ങൾ ഉപയോഗിക്കേണ്ടിവന്നു. എന്നാൽ, ആദ്യം മുതൽക്കേ അവരുടെ ലക്ഷ്യം രാജ്യത്തിന്റെ ഭാഷയിൽ പഠനവിഷയങ്ങൾ ലഭ്യമാകുന്ന സ്ഥിതി കൈവരുത്തുകയായിരുന്നു. പൗരന്മാരിൽ ഒരു വരേണ്യവിഭാ ഗത്തിനുള്ള ആഭരണമായിട്ടല്ല, അവർക്കെല്ലാവർക്കും ശക്തിയും സംസ്‌കാരവും പ്രദാനംചെയ്യുന്നതി നാണ് വിദ്യാഭ്യാസമെന്നു ജപ്പാൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അതിനെ ജനങ്ങൾക്കു സാർവ ത്രികമായി ലഭ്യമാക്കുന്നതു പരമപ്രധാനമായി അവർ കണക്കാക്കി. പാശ്ചാത്യകലകളിലും ശാസ്ത്ര ങ്ങളിലും പ്രാവീണ്യം നേടുന്നതിനുള്ള യത്‌നത്തിൽ എന്തു പ്രയാസമാണ്, എത്ര ചെലവാണ് വേണ്ടിവരിക, എന്നു ജപ്പാൻ നോക്കിയതേയില്ല. കാരണം അവയിലുള്ള പ്രാവീണ്യമാണ് ജപ്പാന് വിദേശശക്തികളുടെ കടന്നാക്രമണശക്തിക്കെതിരെ സ്വയം പ്രതിരോധശേഷി ഉണ്ടാക്കിക്കൊടുത്തതും രാഷ്ട്രസമുച്ചയത്തിൽ മാന്യമായ പദവി നേടിക്കൊടുത്തതും. വിദ്യാഭ്യാസത്തെ ഒരു വിദേശഭാഷയുടെ ചട്ടക്കൂടിനുള്ളിൽ ജനങ്ങൾക്ക് എളുപ്പം ലഭ്യമല്ലാതാക്കി നിർത്തുക എന്ന വിഡ്ഢിത്തം അവർ കാണിച്ചില്ല.
ഒരു വിദേശമാധ്യമത്തിലൂടെയുള്ള പഠനം വിദ്യാർത്ഥിയെ പഠനവിഷയത്തിൽ അവഗാഹം നേടുന്നതിനുപകരം അത് കാണാപ്പാഠം പഠിക്കാൻ പേരിപ്പിക്കുന്നു. മാത്രമല്ല, യുക്തിസഹമായ വിദ്യാഭ്യാസനയം അനുസരിച്ച് സ്‌കൂളിലെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും മാധ്യമം ഒന്നായിരിക്കുന്ന താണ് നല്ലത്. 1937 നു മുമ്പ് പരസ്പരം പൊരുത്തമുള്ളതായിരുന്നു സ്ഥിതി. സ്‌കൂളിന്റെ ഉയർന്ന തലത്തിലും കോളേജിലും അധ്യയനമാധ്യമം ഇംഗ്ലീഷായിരുന്നു. സ്‌കൂൾ ഘട്ടത്തിൽ പ്രാദേശികഭാഷകളെ ശരിയായിത്തന്നെ വിദ്യാഭ്യാസമാധ്യമമാക്കിയ സ്ഥിതിയിൽ, നാം അവയെ ഉന്നതഘട്ടത്തിലും പടിപടി യായി നടപ്പാക്കേണ്ടതാണ്.
(1966-ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ നിന്ന്)
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7708" എന്ന താളിൽനിന്ന് ശേഖരിച്ചത്