അജ്ഞാതം


"മക്കൾക്കൊപ്പം - രക്ഷാകർതൃ ശാക്തീകരണ പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('ലോകം മുഴുവൻ ബാധിച്ച കോവിഡെന്ന മഹാമാരിക്ക് മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 5: വരി 5:
'മക്കൾക്കൊപ്പം' എന്ന് പേരിട്ട ഈ രക്ഷാകർത്തൃ ശാക്തീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 4 ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ കല്ലറ ഗവൺമെൻറ് എച്ച് എസ് എസിലെ രക്ഷിതാക്കളോട് സംസാരിച്ചുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവഹിക്കുന്നു...
'മക്കൾക്കൊപ്പം' എന്ന് പേരിട്ട ഈ രക്ഷാകർത്തൃ ശാക്തീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 4 ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ കല്ലറ ഗവൺമെൻറ് എച്ച് എസ് എസിലെ രക്ഷിതാക്കളോട് സംസാരിച്ചുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവഹിക്കുന്നു...
  ഈ പരിപാടി യോടൊപ്പം സഹകരിച്ചുകൊണ്ട്, നമ്മുടെ മക്കളെ നമുക്ക് ചേർത്ത് പിടിക്കാം...
  ഈ പരിപാടി യോടൊപ്പം സഹകരിച്ചുകൊണ്ട്, നമ്മുടെ മക്കളെ നമുക്ക് ചേർത്ത് പിടിക്കാം...
=== മക്കൾക്കൊപ്പം പരിപാടി എന്ത്? എന്തിന്? ===
* വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ പരിഷത്ത് നേരത്തെ നടത്തിയ പഠനത്തിലൂടെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾതിരിച്ചറിഞ്ഞാണ് ഇത്തരമൊരു ക്യാംപെയ്ൻ നടത്തുന്നത്.
* കുട്ടികൾ സ്കൂൾ സാമീപ്യമനുഭവിക്കാതെ ഒന്നര വർഷത്തോടടുക്കുകയാണ്.  പലരും പുതിയ സ്കൂൾ കണ്ടിട്ടേയില്ല. ഇതിനിടയിൽ ലഭ്യമായ ഓൺലൈൻ പഠന സംവിധാനങ്ങൾക്കൊപ്പം കുട്ടികളെ പൂർണമായും ചേർത്തു നിർത്താൻ കഴിഞ്ഞിട്ടില്ലെന്നു പഠനങ്ങൾ വെളിവാക്കുന്നു.
* കൂട്ടുകാരും കളിക്കളങ്ങളും ഇല്ലാതായതും കുട്ടികളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
* കുട്ടികളുടെ മൊബൈൽ ദുരുപയോഗം രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ കുട്ടികൾക്ക് കരുതലും സ്നേഹവും ഉറപ്പാക്കുന്നതിനും പഠന പിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തമാക്കുന്നതിനുള്ള ക്ലാസുകളാണ് ‘ മക്കൾക്കൊപ്പം ’ പരിപാടി
=== ലക്ഷ്യം ===
പുതിയ സാഹചര്യം കുട്ടികളിലുണ്ടാക്കിയ മാനസികാവസ്ഥ തിരിച്ചറിയാൻ രക്ഷിതാക്കൾക്കു കഴിയുകയും അത്‌ ലഘൂകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് മക്കൾക്കൊപ്പം പദ്ധതിയുടെ പ്രധാന ലക്ഷ്യം.
* പാർശ്വവൽക്കരിക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ തുടങ്ങിവർ പഠനത്തിനൊപ്പമുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. 
* സ്മാർട് ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയ പഠനോപകരണങ്ങളുടെ ഉപയോഗം ജാഗ്രതയോടെയാണെന്ന് ഉറപ്പാക്കണം.
* കുട്ടികൾക്ക് ആരോഗ്യകരമായ ഗൃഹാന്തരീക്ഷം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. 
* താൽപര്യം കുറയാതെ കുട്ടികളെ പഠനത്തോടൊപ്പം നിർത്തണമെങ്കിൽ സ്നേഹവും അംഗീകാരവും സുരക്ഷിതത്വവുമുള്ള ഗൃഹാന്തരീക്ഷം വേണം.
* അവിടെയേ മാനസിക സംഘർഷമില്ലാതെ ആത്മവിശ്വാസത്തോടെ കുട്ടികൾക്കു വളരാനാകൂ.
* കോവിഡ് സൃഷ്ടിച്ച തൊഴിൽ നഷ്ടം, വരുമാനക്കുറവ്, പുറത്തിറങ്ങാനാവാത്തതിലുള്ള പ്രയാസം തുടങ്ങിയവ 
* രക്ഷിതാക്കളെയും ബാധിച്ചിട്ടുണ്ട്. ഇതേ സമയം അമ്മമാരുടെ ജോലി ഭാരം വർധിക്കുകയും ചെയ്തു. 
* ഇതിന്റെയെല്ലാം പ്രതിഫലനം കുട്ടികളുടെ നേർക്കാണ് പതിഞ്ഞത്. 
* ഇതിനിടയിൽ അസൈൻമെന്റുകൾ, പ്രവർത്തനങ്ങൾ എന്നിവയിൽ സഹായത്തിനായി എത്തുന്ന കുട്ടികളെ തൃപ്തിപ്പെടുത്താൻ രക്ഷിതാക്കൾക്ക് കഴിയാതെ വരുന്നു. 
* പoനത്തിൽ സഹായിക്കാനാകാത്ത രക്ഷിതാക്കളുടെ നിസ്സഹായാവസ്ഥ അവരിലും ആശങ്കയുളവാക്കി. 
* ഭിന്നശേഷിക്കാർ, പഠന പിന്നാക്കക്കാർ തുടങ്ങിയവർ പിന്തള്ളളപ്പെടുന്നു,
* കുട്ടികൾ 'അനുസരണയില്ലാത്തവർ, കുസൃതികൾ, മടിയന്മാർ' എന്നൊക്കെ ചിത്രീകരിക്കപ്പെട്ടു. പലർക്കും ശകാരവാക്കുകളും ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരുന്നു. 
* വൈകി ഉറങ്ങൽ, വൈകി ഉണരൽ, ഉറക്കക്കുറവ്, ഉറക്കക്കൂടുതൽ, 
* പകലുറക്കം,അലസത, ദേഷ്യം, ഭയം, അനുസരണക്കേട് തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങൾ ചിലരിൽ പ്രകടമായി. 
* കോവിഡിനെക്കുറിച്ചു വരുന്ന വാർത്തകൾ ചിലരിൽ ഭയമുളവാക്കി. 
* പoനതാൽപര്യത്തിൽ കുറവുണ്ടായി. 
* വായന കുറഞ്ഞു. ചിലർ മൊബൈൽ ഗെയിമിന്റെ പിറകെ പോയി. 
* മൊബൈൽ ദുരുപയോഗ സാധ്യത ഏറി.
* ഏകാഗ്രതയും ശ്രദ്ധയും കുറയുന്നു. ശീലങ്ങൾ മാറുന്നു.
* തുടർച്ചയായ മൊബൈൽ ഉപയോഗം കണ്ണിനെ ദോഷമായി ബാധിച്ചിരിക്കും. ...
* വ്യായാമക്കുറവ്, വീട്ടിൽ തന്നെ കഴിയുമ്പോൾ ഭക്ഷണത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ ശരീരത്തിലും പ്രകടമായി.
=== നാമെന്തു ചെയ്യണം ? ===
* കുട്ടികളിൽ പ്രകടമായിത്തുടങ്ങിയ മാറ്റങ്ങൾ നിരീക്ഷിക്കുക.
* സാഹചര്യങ്ങളുടെ സൃഷ്ടിയെന്നു തിരിച്ചറിയുക.
* ഈ കെട്ട കാലത്ത് മറ്റെന്തിനെക്കാളും പ്രധാനം കുട്ടിയാണ്. എല്ലാം കഴിഞ്ഞിട്ട് ബാക്കി വരുന്ന സമയമല്ല കുട്ടികൾക്ക് നൽകേണ്ടത്.
* കൂട്ടുകാർക്ക് പകരമാകണം രക്ഷിതാക്കൾ...നേരിൽ കാണാത്ത ടീച്ചർക്കു പകരവും അവർ തന്നെ.
* നല്ല കേൾവിക്കാരാവണം രക്ഷിതാവ്. കഴിവതും അവരുടെ മുഖത്തു നോക്കി സംസാരിക്കുകയും അവരെ കേൾക്കുകയും വൈകാരിക ഭാവങ്ങൾ മുഖത്ത് പ്രകടിപ്പിക്കുകയും വേണം.
* പഠനത്തിൽ ഒപ്പമിരിക്കകണം.
* ഫോൺ ഉപയോഗവും ഒരുമിച്ചാവുന്നത് നന്ന്.
* സൈബർ ചതിക്കുഴി അനുഭവങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കണം. ഒന്നും ...
* ഉപദേശ രൂപത്തിലാകാതെ ശ്രദ്ധിക്കണം.
* കഴിയാവുന്നത്ര സമയം ഒപ്പമിരിക്കണം.
* കഥകൾ, പഴയ കാല അനുഭവങ്ങൾ, ...കാലിക പ്രശ്നങ്ങൾ തുടങ്ങിയവ പങ്കുവയ്ക്കണം.
* ശുഭാപ്തി വിശ്വാസം പകരുന്ന തരത്തിലുള്ള സംഭാഷണങ്ങളാവണം നടത്തേണ്ടത്
* നിലവിലുള്ള പ്രതിസന്ധിയുടെ ശരിയായ അവസ്ഥ കുട്ടികളെ ബോധ്യപ്പെടുത്തണം. അശാസ്ത്രീയവും തെറ്റായതുമായ ...
* കുട്ടികൾ അംഗീകാരം ആഗ്രഹിക്കുന്നവരാണ്.
* വീട്ടിലെ തീരുമാനങ്ങളിലും ചർച്ചകളിലും സാധ്യമാകുന്ന തരത്തിൽ അവരേയും പങ്കാളികളാക്കുക....
* എന്തും നേരിടാനുള്ള കരുത്തുണ്ടാക്കുകയാണ് വേണ്ടത്.
* നല്ലവ്യക്തിത്വമാണ് കുട്ടികളിൽ വളർത്തേണ്ടത്.
* മതേതരത്വം, സഹിഷ്ണുത, സഹജീവി സ്നേഹം, പരിസ്ഥിതി സ്നേഹം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള ഇടപെടൽ നടത്തണം.
* ഓരോ ജീവിതാനുഭവവും ഇതിനായി ഉപയോഗപ്പെടുത്താം പരസ്പരം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കുടുംബാന്തരീക്ഷത്തിൽ കുട്ടികൾ വളരട്ടെ.
* നല്ലതു മാത്രം കണ്ടു പഠിക്കട്ടെ.
* സ്നേഹമാണ് ആയുധം. ഇത്തരം കാര്യങ്ങൾ ഉദാഹരണ സഹിതം ലളിതമായ ഭാഷയിൽ സൗഹാർദത്തോടെ അവതരിപ്പിച്ച് രക്ഷിതാക്കളിൽ ശുഭാപ്തി വിശ്വാസവും ദിശാബോധവും സൃഷ്ടിക്കാൻ മക്കൾക്കൊപ്പം പരിപാടി സഹായകമാണ്.
=== സംഘാടനം ===
* ക്യാംപെയ്നിന്റെ ഭാഗമായ സ്കൂൾ പിടിഎ കളുടെ സഹകരണത്തോടെയാണ് ഓരോ സ്കൂളിലും ഇതു സംഘടിപ്പിക്കുന്നത്. .250 പേർക്ക് വരെ ഒരുമിച്ച് പങ്കെടുക്കാവുന്ന ഗൂഗിൾ പ്ലാറ്റ്ഫോം പരിഷത്ത് സ്കൂളുകൾക്ക് ലഭ്യമാക്കും.
* വിദഗ്ധ പരിശീലനം നേടിയ  വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. ഇവർക്കുള്ള പരിശീലനങ്ങൾ വിവിധ ഘട്ടങ്ങളിലായ...
* പൂർത്തിയാക്കി. ഇംഹാൻസ് ഡയറക്ടർ ഡോ.പി കൃഷ്ണകുമാർ, കോഴിക്കോട് മെഡി.കോളജ് സൈക്യാട്രി വിഭാഗം അസോ. പ്രഫസർ ഡോ.മിഥുൻ സിദ്ധാർഥൻ, ഡോ.അഞ്ജലി വിശ്വനാഥ് തുടങ്ങിയവർ ഈ പരിശീലനത്തിനു നേതൃത്വം നൽകുന്നു.
* കോഴിക്കോട് ജില്ലയിൽ പരീക്ഷണാർഥം നടപ്പിലാക്കിയ ഈ പരിപാടി വൻവിജയമായതിൻ്റെ അടിസ്ഥാനത്തിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി ഇത് നടപ്പിലാക്കാൻ തീരുമാനിച്ചത്.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9133" എന്ന താളിൽനിന്ന് ശേഖരിച്ചത്