മക്കൾക്കൊപ്പം - രക്ഷാകർതൃ ശാക്തീകരണ പരിപാടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
03:36, 5 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) ('ലോകം മുഴുവൻ ബാധിച്ച കോവിഡെന്ന മഹാമാരിക്ക് മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകം മുഴുവൻ ബാധിച്ച കോവിഡെന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കാതെ ശാസ്ത്രത്തിൻറെ വഴികളിലൂടെ മുന്നേറുകയാണ് മനുഷ്യൻ. എന്നിരിക്കിലും നമ്മുടെ ജീവിത താളം തെറ്റിക്കാൻ ഈ കുഞ്ഞൻ വൈറസിന് കഴിഞ്ഞു എന്നത് നിസ്തർക്കമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഇത് പല തരത്തിൽ ബാധിച്ചു എങ്കിലും കുഞ്ഞുങ്ങൾക്ക് ഉണ്ടായിരിക്കുന്ന പ്രയാസങ്ങൾ ഏറെ വലുതാണ്, ഒപ്പം അവ പ്രഥമപരിഗണന അർഹിക്കുന്നവയുമാണ്...

അവരുടെ സാമൂഹികവൽക്കരണത്തിന് സഹായകമായ സ്കൂൾ ജീവിതം നിലച്ചു പോയിട്ട് ഒന്നരവർഷക്കാലം ആയിരിക്കുന്നു.
അത് ഇനി എന്നാണ് തിരികെ കിട്ടുക എന്നത് ഇപ്പോൾ പ്രവചിക്കാനും വയ്യ.
ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് കൈത്താങ്ങാവാൻ, രക്ഷിതാക്കളെ  പ്രാപ്തരാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

'മക്കൾക്കൊപ്പം' എന്ന് പേരിട്ട ഈ രക്ഷാകർത്തൃ ശാക്തീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 4 ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ കല്ലറ ഗവൺമെൻറ് എച്ച് എസ് എസിലെ രക്ഷിതാക്കളോട് സംസാരിച്ചുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവഹിക്കുന്നു...

ഈ പരിപാടി യോടൊപ്പം സഹകരിച്ചുകൊണ്ട്, നമ്മുടെ മക്കളെ നമുക്ക് ചേർത്ത് പിടിക്കാം...