അജ്ഞാതം


"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
50,740 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:44, 15 ജനുവരി 2022
(ചെ.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
=== ആമുഖം ===
ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെ  ഈറ്റില്ലമായിരുന്ന മടിക്കൈയിൽ അതിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്ന ഏച്ചിക്കാനം തറവാടിന് ഒരു കിലോമീറ്റർ തെക്കുമാറി, പേരുകേട്ട മടിക്കൈമാടം ക്ഷേത്രത്തിന് അടുത്തായി കിടക്കുന്ന പ്രദേശമാണ് അമ്പലത്തുകര. മലയും ചാലും തോടും വയലേലകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും ചെറുവനങ്ങളും വിശാലമായ പാറപ്പരപ്പും അരുവികളും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട മടിക്കൈപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് അമ്പലത്തുകര സ്ഥിതിചെയ്യുന്നത്. മടിക്കൈ പഞ്ചായത്തിലെ രണ്ടാം ഗ്രാമം കൂടിയാണ് അമ്പലത്തുകര.  
ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെ  ഈറ്റില്ലമായിരുന്ന മടിക്കൈയിൽ അതിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്ന ഏച്ചിക്കാനം തറവാടിന് ഒരു കിലോമീറ്റർ തെക്കുമാറി, പേരുകേട്ട മടിക്കൈമാടം ക്ഷേത്രത്തിന് അടുത്തായി കിടക്കുന്ന പ്രദേശമാണ് അമ്പലത്തുകര. മലയും ചാലും തോടും വയലേലകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും ചെറുവനങ്ങളും വിശാലമായ പാറപ്പരപ്പും അരുവികളും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട മടിക്കൈപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് അമ്പലത്തുകര സ്ഥിതിചെയ്യുന്നത്. മടിക്കൈ പഞ്ചായത്തിലെ രണ്ടാം ഗ്രാമം കൂടിയാണ് അമ്പലത്തുകര.  


വരി 73: വരി 71:


1996ഒക്ടോബർ 21, 22 തീയ്യതികളിൽ പൂത്തക്കാൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ വനിതോത്സവം വൻവിജയമായിരുന്നു. ജില്ലാ വനിതാ കൺവീനറായിരുന്ന ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവധ യൂണിറ്റുകളിൽ നിന്ന് വനിതകൾ പങ്കെടുത്തു. IRTC യുടെ ടോയ്ലറ്ററി ഉത്പന്നങ്ങളുടെ നിർമാണ പരിശീലനവും നടന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ പത്മാവതി, വലിയപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമള, കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കെ ജി ശാന്തമ്മ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടി വലിയ ശ്രദ്ധ പിടിച്ചു പറ്റി. പരിപാടിയുടെ വിജയത്തിനു വേണ്ടി രൂപീകരിച്ച സംഘാടകസമിതി വളരെ നന്നായി പ്രവർത്തിച്ചു. 1996 ൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഒക്ടോബർ 14 മുതൽ 18 വരെ കോഴിക്കോട്ടു വെച്ച് നടന്ന rp മാർക്കുള്ള പരിശീലനത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. തുടർന്ന് 25, 26 തീയ്യതികളിൽ ബ്ലോക്കടിസ്ഥാനത്തിൽ പരിശീലനം നൽകി. ശാന്ത ടീച്ചർ, കണ്ണൻ മാഷ്, കുമാരൻ മാഷ് എന്നിവരും ജനകീയാസൂത്രണ പരിപാടികളിൽ സജീവമായിരുന്നു. സംഘടനയിൽ വനിതാരംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രൂപപ്പെടുത്തിയതാണ് സമത കലാജാഥകൾ. 1997 ൽ ജാഥ നമ്മുടെ ജില്ലയിൽ പര്യടനം നടത്തിയപ്പോൾ ഒക്ടോബർ 30ന് രാവിലെ 10മണിക്ക് അമ്പലത്തുകരയിൽ സ്വീകരണം നൽകി.
1996ഒക്ടോബർ 21, 22 തീയ്യതികളിൽ പൂത്തക്കാൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ വനിതോത്സവം വൻവിജയമായിരുന്നു. ജില്ലാ വനിതാ കൺവീനറായിരുന്ന ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവധ യൂണിറ്റുകളിൽ നിന്ന് വനിതകൾ പങ്കെടുത്തു. IRTC യുടെ ടോയ്ലറ്ററി ഉത്പന്നങ്ങളുടെ നിർമാണ പരിശീലനവും നടന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ പത്മാവതി, വലിയപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമള, കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കെ ജി ശാന്തമ്മ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടി വലിയ ശ്രദ്ധ പിടിച്ചു പറ്റി. പരിപാടിയുടെ വിജയത്തിനു വേണ്ടി രൂപീകരിച്ച സംഘാടകസമിതി വളരെ നന്നായി പ്രവർത്തിച്ചു. 1996 ൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഒക്ടോബർ 14 മുതൽ 18 വരെ കോഴിക്കോട്ടു വെച്ച് നടന്ന rp മാർക്കുള്ള പരിശീലനത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. തുടർന്ന് 25, 26 തീയ്യതികളിൽ ബ്ലോക്കടിസ്ഥാനത്തിൽ പരിശീലനം നൽകി. ശാന്ത ടീച്ചർ, കണ്ണൻ മാഷ്, കുമാരൻ മാഷ് എന്നിവരും ജനകീയാസൂത്രണ പരിപാടികളിൽ സജീവമായിരുന്നു. സംഘടനയിൽ വനിതാരംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രൂപപ്പെടുത്തിയതാണ് സമത കലാജാഥകൾ. 1997 ൽ ജാഥ നമ്മുടെ ജില്ലയിൽ പര്യടനം നടത്തിയപ്പോൾ ഒക്ടോബർ 30ന് രാവിലെ 10മണിക്ക് അമ്പലത്തുകരയിൽ സ്വീകരണം നൽകി.
==== '''പൂത്തക്കാൽ യൂണിറ്റ് രൂപീകരണം''' ====
1999 മാർച്ച് 26 ന് പൂത്തക്കാലിൽ ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. ഒ കുഞ്ഞിക്കൃഷ്ണൻ സെക്രട്ടറിയും  എം പവിത്രൻ പ്രസിഡണ്ടായും ഉള്ള കമ്മിറ്റിയിൽ വി കൊട്ടൻ, വി കുഞ്ഞിരാമൻ തുടങ്ങി പത്തിലധികം അംഗങ്ങൾ ഉണ്ടായിരുന്നു. പ്രവർത്തനങ്ങൾ മന്ദീഭവിച്ച് ആ യൂണിറ്റ് കൊഴിഞ്ഞുപോയി.
പരിഷത്തിന്റെ വിദ്യാഭ്യാസ  രംഗത്തെ പ്രവർനങ്ങളിൽ ഒന്നാണ് സ്വാശ്രയ കോളേജുകൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള സമരം. ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയും കേവല പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതോടൊപ്പം പ്രക്ഷോഭ പരിപാടികളും പരിഷത്ത് സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി 1999 മെയ് 14 ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ 11മണി മുതൽ മെയ് 15 രാവിലെ 11 മണിവരെ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു.
===== '''പുളിക്കാൽ യൂണിറ്റ് രൂപീകരണം''' =====
2000 ജനുവരി 12ന് പുളിക്കാലിൽ  കുഞ്ഞിരാമൻ മാഷുടെ നേതൃത്വത്തിൽ ഒരു പുതിയ യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയ കെ സുജാത പ്രസിഡണ്ടും പി ശ്രീധരൻ സെക്രട്ടറിയും ആയി പ്രവർത്തിച്ച യൂണിറ്റിൽ നളിനി പി, രാഘവൻ ഏ തുടങ്ങി 12ഓളം അംഗങ്ങൾ ഉണ്ടായിരുന്നു. യൂണിറ്റിലെ വനിതാ അംഗങ്ങൾ കാഞ്ഞങ്ങാട് പരിഷദ്ഭവനിൽ വെച്ച് സോപ്പ് നിർമാണ പരിശീലനം നേടുകയും കുറച്ചു കാലം ഒരു തൊഴിൽ എന്ന നിലയിൽ സോപ്പുണ്ടാക്കി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കേരളപഠനം ഒന്നാം ഘട്ടത്തിൽ മടിക്കൈ പഞ്ചായത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വീടുകളിൽ ഒന്ന് പുളിക്കാൽ യൂണിറ്റ് അംഗമായ നളിനിയുടെ വീട് ആയിരുന്നു. മറ്റൊന്ന് കക്കാട്ട് ഒരു സമദായാചാര്യൻ കാർന്നോന്റെ വീടായിരുന്നു. ജില്ലാക്കമ്മിറ്റി അംഗങ്ങളുടെ കൂടെ ശാന്ത ടീച്ചർ, കണ്ണൻമാഷ് എന്നിവരും ചേർന്ന് സർവ്വേ പൂർത്തിയാക്കി. പരിഷദ് പ്രവർത്തകർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന സ്നേഹം നേരിട്ട് അനുഭവപ്പെട്ട സന്ദർമായിരുന്നു അത്.
====== '''മറ്റു പ്രവർത്തനങ്ങൾ''' ======
കാസർഗോഡ് ജില്ലയിലെ എന്റോസൾഫാൻ വിഷയത്തിൽ ആദ്യമായി ഇടപെട്ടത് ശാസ്ത്രസാഹിത്യ പരിഷത്ത് ആണ്. ഡോ.ബി ഇക്ബാലിന്റെ നേതൃത്വത്തിൽ ഒരു സംഘം എൺമകജെ പഞ്ചായത്ത് സന്ദർശിക്കുകയും രോഗങ്ങൾ മൂലം ദരിതമനുഭവിക്കുന്ന കുറേ മനുഷ്യരെനേരിൽ കണ്ട് വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എൺമകജെ പഞ്ചായത്തിലെ പെർളയിലെ കുറെ വീടുകളിൽ പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ 2001 മെയ് 1 ന് സർവേ നടത്തിയിരുന്നു. സർവ്വേയിൽ അമ്പലത്തുകര യൂണിറ്റിൽ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു.
ശാസ്ത്രവുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കൽ പരിഷത്തിന്റെ രീതിയല്ല. എന്നാൽപോലും കണ്ണൂരിൽ അടിക്കടി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ അവിടുത്തെ ജനതയുടെ സ്വൈര ജീവിതം നഷ്ടപ്പെട്ടപ്പോൾ അവിടെ സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട്  പരിഷത്ത് നിരാഹാര സമരം നടത്തിയിരുന്നു. 1999 ഡിസംബർ 8ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ രാവിലെ 10 മണിമുതൽ ഡിസംബർ 9ന് വൈകുന്നേരം 4 മണിവരെ നടത്തിയ 36 മണിക്കൂർ ഉപവാസ സമരത്തിൽ അമ്പലത്തുകര യൂണിറ്റിൽ നിന്നും കുഞ്ഞിരാമൻ മാഷ് പങ്കെടുത്തിരുന്നു.
ഡച്ച് ഗവണ്മെന്റിന്റെ സഹായത്തോടെ കേരളത്തിൽ PLDPനടപ്പിലാക്കിയത് പരിഷത്തായിരുന്നല്ലോ. പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനുശേഷം മിച്ചം വന്ന തുക ‌സർക്കാറിലേക്ക് തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതിയിലൂടെ പരിഷത്ത് വിദേശപണം കൈപ്പറ്റി എന്ന് വ്യാപകമായി ആരോപണങ്ങൾ ഉയരുകയുണ്ടായി. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സംഘടന ലഘുലേഖ ഇറക്കുകയും സംസ്ഥാന നേതാക്കൾ ജില്ലകൾ തോറും പര്യടനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഹൈസ്കൂളിൽ വിശദീകരണം നടത്തിയത് എൻ കെ ശശിധരൻ പിള്ളയാണ്. ഈ യോഗത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു. ആരോപണം കൊടുമ്പിരിക്കൊണ്ടപ്പോൾ സംഘടന പ്രക്ഷോഭസമരത്തിലേക്ക് നീങ്ങി. ആരോപണത്തെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് 2003 ജൂലായ് 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ഈ മാർച്ചിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. ആന്റണി സർക്കാർ അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പില്ലെന്നും പരിഷത്തിന്റെ നിലപാടാണ് ശരിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പരിഷത്തിന്റെ കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽത്തന്നെ ചരിത്രമായി മാറിയ പരിപാടിയായിരുന്നു കാഞ്ഞങ്ങാട് ദുർഗ്ഗാഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്. ഉത്പാദനാധിഷ്ഠിത വികസനം എന്ന മുദ്രാവാക്യമുയർത്തി 2004 സെപ്തംബർ 19, 20, 21 തീയ്യതികളിൽ നടന്ന ക്യാമ്പിൽ 300 ൽ അധികം പ്രതിനിധികളാണ് പങ്കെടുത്തത്. ക്യാമ്പ് വിജയിപ്പിക്കുന്നതിൽ മടിക്കൈ യൂണിറ്റിന്റെ പങ്ക് വളരെ വലുതായിരുന്നു. മുഴുവൻ പ്രതിനിധികൾക്കും കുളിക്കാനുള്ള ചെറിയ സോപ്പ് യൂണിറ്റിൽ നിർമിച്ച് സംഘാടക സമിതിയെ ഏൽപ്പിച്ചു. ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന്റെ ഉപ്പേരിക്കുള്ള വാഴക്കൂമ്പും യൂണിറ്റിൽ നിന്ന് നൽകി. ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾക്കായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചവരിൽ യൂണിറ്റിലെ പ്രവർത്തകരമുണ്ടായിരുന്നു. ക്യാമ്പ് നടന്ന 3 ദിവസവും ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും പാത്രങ്ങൾ കഴുകാനും സ്ത്രീകളടക്കമുള്ള യൂണിറ്റംഗങ്ങൾ സജീവമായി ഉണ്ടായിരുന്നു.
എന്റോസൾഫാൻ പ്രശ്നത്തിൽ പരിഷത്ത് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2004 സെപ്തംബർ 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരകത്തിൽ സംഘടിപ്പിച്ച ഡോ.ബി ഇക്ബാലിന്റെ പ്രഭാഷണപരിപാടിയിൽ യൂണിറ്റിൽ നിന്ന് 4 പേർ പങ്കെടുത്തു. രാവിലെത്തന്നെ ജില്ലയിലെത്തിയ ഡോക്ടറെ, ദുരിത ബാധിത പ്രദേശങ്ങളായ പെരിയ, ചാലിങ്കാൽ എന്നിവിടങ്ങളിൽ അനുഗമിക്കാനും യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2004 ഡിസംബർ 13 ശനിയാഴ്ച നടന്ന തൃക്കരിപ്പൂർ - വേലാശ്വരം കാൽനട ജാഥയിലും 2004 ഡിസംബർ 10ന് മടിക്കൈ പോത്തങ്കൈ, ചാളക്കടവ്, മേക്കാട്ട് കാൽനടജാഥയിലും യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കെടുത്തു.
2004 ഡിസംബർ 5 ന് പൂത്തക്കാൽ വെച്ച് നടന്ന കലാജാഥാ സ്വീകരണത്തിന് യൂണിറ്റംഗങ്ങളുടെ കൂട്ടായ സഹകരണത്തിലൂടെ 20308 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ സാധിച്ചു.
മാസികാ പ്രവർത്തനവുമായി ബന്ധപ്പെട്ട് യൂണിറ്റിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടന്ന വർഷമാണ് 2006. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ മാസിക ചേർത്ത യൂണിറ്റ് എന്നറിയപ്പെടാൻ അമ്പലത്തുകര യൂണിറ്റിന് സാധിച്ചു.
2007 മെയ് 4, 5 തീയ്യതികളിൽ തൃക്കരിപ്പൂർ മുതൽ കാസർഗോഡ് വരെ നടന്ന വിദ്യാഭ്യാസ സംരക്ഷണ പദയാത്രയിൽ യൂണിറ്റിൽ നിന്ന് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്.
2008 ഏപ്രിൽ 26 ന് വേലാശ്വരം മുതൽ ചെമ്മട്ടംവയൽ വരെ 6 പേർ ചേർന്ന് നടത്തിയ വിദ്യാഭ്യാസ പദയാത്രയിലും കുഞ്ഞിരാമൻ മാഷ് ഉണ്ടായിരുന്നു.
2007 ഡിസംബർ 25 ന് കരിന്തളം കടലാടിപ്പാറ ഖനനത്തിനെതിരെ പരിഷത്ത് സംഘടിപ്പിച്ച പദയാത്രയിലും കുഞ്ഞിരാമൻ മാഷ് പങ്കെടുത്തിരുന്നു. കരിന്തളത്തുനിന്നും ആരംഭിച്ച് ഏകദേശം  20 കിലോമീറ്റർ അകലെ ബിരിക്കുളം കൂടോൽ പാറപ്രദേശത്ത് എത്തുകയും അവിടെ പ്രതിഷേധ യോഗവും പ്രഭാഷണവും സംഘടിപ്പിക്കുകയും ചെയ്തു.
മൂന്നാംകടവ് പദ്ധതി നടപ്പാക്കുന്നതിനെതിരെ പരിഷത്ത് നടത്തിയ പഠനപ്രവർത്തനത്തിൽ യൂണിറ്റിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. യൂണിറ്റിനു വേണ്ടി കുഞ്ഞിരാമൻ മാഷാണ് പഠന പ്രവർത്തനത്തിൽ പങ്കാളിയായത്.
കാഞ്ഞങ്ങാട് മേഖലയിൽപ്പെടുന്ന പാണത്തൂരിൽ നിന്ന് 8 കിലോമീറ്റർ അകലെ മഞ്ഞടുക്ക എന്ന സ്ഥലത്ത് മിനിഹൈഡ്രൽ സ്കീം എന്ന പേരിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഡാമിനെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി കുഞ്ഞിരാമൻ മാഷ് ഉൾപ്പെടുന്ന സംഘം ഡാം സന്ദർശിക്കുകയുണ്ടായി. 2008 മാർച്ച് 20 നായിരുന്നു സന്ദർശനം.
2008 ൽ നടന്ന സ്ത്രീപദവി പഠനം - കേരളസ്ത്രീ എങ്ങനെ ചിന്തിക്കുന്നു എങ്ങനെ ജീവിക്കുന്നു - എന്ന ഗൃഹസർവ്വേയിൽ യൂണിറ്റിൽ നിന്ന് 4 പ്രവർത്തകർ തെരെഞ്ഞെടുത്ത വീടുകൾ സന്ദർശിക്കുകയും പഠനം നടത്തുകയും ചെയ്തു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയ  പരിപാടിയായിരുന്നു '''''വേണം മറ്റൊരു കേരളം പദയാത്ര.''''' 2012 ജനുവരി 14 മുതൽ 30 വരെയാണ് പദയാത്ര പ്രയാണം നടത്തിയത്. കാഞ്ഞങ്ങാടു മുതൽ ആലുവ വരെ നടന്ന വടക്കൻ ജാഥയിലുടെ കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്, മുദ്രാഗീതങ്ങളിലുടെയും സ്വീകരണ കേന്ദങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെയും പരിഷത്ത് ജനങ്ങളെ ബോധവന്മാരാക്കി. കാസർഗോഡ് ജില്ലയിൽ നിന്ന് ഈ ജാഥയിൽ മുഴുവൻ ദിവസവും നടന്ന ചുരുക്കം വ്യക്തികളിൽ ഒരാളാണ് അമ്പലത്തുകര യൂണിറ്റിലെ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ്. എം രമേശൻ, വി മധുസൂദനൻ, വി വി ശാന്ത ടീച്ചർ, കെ ഗോപാലൻ എന്നിവർ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ നടക്കുകയുണ്ടായി. കെ ഗോപാലൻ കണ്ണൂർ ജില്ലയിലും രണ്ട് ദിവസം നടന്നു. ശാന്തടീച്ചറും ഭർത്താവ് ഗോപാലനും 30ന് വീണ്ടും ജാഥയോട് ചേരുകയും വടക്കൻ പറവൂരിൽ നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി.‌ഡി. സതീശന്റെയും സുനിൽ പി ഇളയിടത്തിന്റെയും പ്രസംഗങ്ങൾ വളരെ ആവേശജനകമായിരുന്നുവെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.
2013 ൽ മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (മേക്കാട്ട് ) വെച്ച് നടന്ന ജില്ലാ വാർഷികം വിജയിപ്പിക്കാൻ യൂണിറ്റ് വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ശാന്ത ടീച്ചർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ചെയർപേഴ്സണും ശശീന്ദ്രൻ മടിക്കൈ വൈസ് ചെയർമാനും ആയ സംഘാടക സമിതിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്.
2013 ൽ മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (മേക്കാട്ട് ) വെച്ച് നടന്ന ജില്ലാ വാർഷികം വിജയിപ്പിക്കാൻ യൂണിറ്റ് വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ശാന്ത ടീച്ചർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ചെയർപേഴ്സണും ശശീന്ദ്രൻ മടിക്കൈ വൈസ് ചെയർമാനും ആയ സംഘാടക സമിതിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. യൂണിറ്റിലെ സജീവ പ്രവർത്തകരുടെ എണ്ണം വളരെ പരിമിതമായതിനാൽ സമ്മേളന നടത്തിപ്പ് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മേഖലാ സെക്രട്ടറിയായിരുന്ന കണ്ണൻ മാഷുടെ സഹകരണം സമ്മേളന നടത്തിപ്പിന് വളരെ സഹായകമായി. പണ്ടാരത്തിൽ അമ്പു, കെ കെ രാഘവൻ മാഷ്, എം രമേശൻ, വി മധുസൂദനൻ, ശാന്ത ടീച്ചർ, കണ്ണൻ മാഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകൾ കയറിയിറങ്ങി പി പി സി ഉല്പന്ന പ്രചരണം നടത്തി. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും മേക്കാട്ട് ക്ലബ്ബ് അംഗങ്ങൾ ചെയ്ത സേവനം നിസ്തുലമാണ്. കോങ്കോട്ട് ഗംഗന്റെ നേതൃത്വത്തിൽ ഒന്നാം ദിവസം രാത്രി അവതരിപ്പിച്ച '''''നിട്ടപ്രാണൻ''''' എന്ന നാടകം ഏറെ ആസ്വാദ്യകരമായി. സമ്മേളനത്തോടനുബന്ധിച്ച് സ്കൂളിലെ 5, 6, 7 ക്ലാസ്സുകളിലെ ക്ലാസ്സ് ലൈബ്രറിക്കുവേണ്ടി പതിനായിരം രൂപയുടെ പുസ്തകങ്ങൾ ഹെഡ്മാസ്റ്ററെ ഏല്പിക്കുകയുണ്ടായി. യൂണിറ്റ് സ്വന്തമായി പണം കണ്ടെത്തിയാണ് പുസ്തകങ്ങൾ വാങ്ങിയത്.
2014 മുതൽ യൂണിറ്റിന്റെ പ്രവർത്തനം വളരെ പരിമിതമായി എന്ന് പറയാം. സജീവപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വളരെ കുറവ്. '''''നാട്ടുപച്ച''''' കലാജാഥയ്ക് സ്വീകരണം നൽകിയെങ്കിലും അതിന്റെ ബാധ്യത രണ്ടോ മുന്നോ പ്രവർത്തകർ വഹിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ബാലവേദി പ്രവർത്തനങ്ങളും യൂണിറ്റിൽ നടന്നിട്ടുണ്ട്. മേഖലാ സെക്രട്ടറി കണ്ണൻ മാഷുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ '''''കുന്നറിയാൻ''''' എന്ന ക്യാമ്പ് വിജയകരമായിരുന്നു. ക്യാമ്പിൽ ആനന്ദ് പേക്കടം കുട്ടികൾക്ക് ക്ലാസ്സെടുത്തു.
മാസികാ പ്രവർത്തനത്തിൽ യൂണിറ്റ് എന്നും മുന്നിൽ നിൽക്കുന്നു. 100ൽ കൂടുതൽ മാസിക ചേർത്തതിനുള്ള സമ്മാനം പല വർഷങ്ങളിലും യൂണിറ്റ് നേടിയിട്ടുണ്ട്. ആയിരത്തിലധികം മാസികകൾ ചേർത്ത് കാഞ്ഞങ്ങാട് മേഖല സംസ്ഥാലത്ത് ഒന്നാം സ്ഥാനം നേടിയ വർഷം ഈ യൂണിറ്റിൽ നിന്നും 303 വാർഷിക വരിക്കാരെ കണ്ടെത്തുകയുണ്ടായി. മേൽക്കമ്മിറ്റി തീരുമാനമില്ലാതെ  തന്നെ പുസ്തക പ്രചരണം നടത്തി യൂണിറ്റിന് പ്രവർത്തന മൂലധനം കണ്ടെത്താറുണ്ട്. മടിക്കൈ പഞ്ചായത്തിലെ ഏകദേശം എല്ലാ വീടുകളിലും  ഒരു പരിഷദ് പുസ്തകമോ മാസികയോ പരിഷദ് ഉല്പന്നമോ എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നതിൽ യൂണിറ്റിന് അഭിമാനിക്കാം. കേരളത്തിൽ വർധിച്ചുവരുന്ന കരിങ്കൽ ഖനനത്തിനെതിരെയും പരിസ്ഥിതി നാശത്തെയുംകുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ 2018 ൽ സംസ്ഥാല വ്യാപകമായി കാൽനട ജാഥകൾ സംഘടിപ്പിച്ചിരുന്നു. മടിക്കൈ പഞ്ചായത്തിലെ കാൽനട ജാഥയുടെ സമാപനം കാലിച്ചാംപൊതിയിൽ വെച്ചായിരുന്നു. കേന്ദ്ര നിർവാഹക സമിതിയംഗം ഏ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശാന്തടീച്ചർ വിശദീകരണം നടത്തി.
പരിഷദ് മാസികകളുടെ പ്രചരണത്തിൽ വലിയ കുറവ് വന്നപ്പോൾ കാഞ്ഞങ്ങാട് മേഖല 1000 മാസികകൾ ചേർക്കാനുള്ള തീരുമാനമെടുക്കുകയും യൂണിറ്റുകൾ ആരോഗ്യകരമായ മത്സരത്തിലുടെ മാസികകൾ ചേർക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിലും മടിക്കൈ യൂണിറ്റിനായിരുന്നു ഒന്നാം സ്ഥാനം.  അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി മീരാഭായി ടീച്ചർ കാഞ്ഞങ്ങാട് ഭവനിലെത്തി വരിസംഖ്യ സ്വീകരിച്ചു. 2020 നവംബറിൽ നടന്ന ഓൺലൈൻ മാസികാ ക്യാമ്പെയ്നിലും മടിക്കൈ യൂണിറ്റിന്റെപങ്കാളിത്തം ഉണ്ടായി. 60 മാസികകളാണ് അന്ന് ഓൺലൈനായി ചേർത്തത്.
2019 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് പരിഷദ് പ്രവർത്തനങ്ങൾ മന്ദഗതിയിലായി. സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സംബന്ധമായ ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കോവിറ്റോ ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലുള്ള കോവിറ്റോ ഗ്രൂപ്പിന്റെ അഡ്മിനായി എം രമേശൻ പ്രവർത്തനം തുടങ്ങുകയും നാളിതുവരെ വിവരങ്ങൾ കൃത്യമായി നൽകിവരികയും ചെയ്യുന്നു. മടിക്കൈ പഞ്ചായത്തിൽ എരിക്കുളത്ത് പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് ആവശ്യമായ ബക്കറ്റ്, മഗ്ഗ്, വേസ്റ്റ് ബിൻ തുടങ്ങിയ ഉപകരണങ്ങൾ യൂണിറ്റ് സംഭാവനചെയ്തു. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടിനെ നേരിട്ട് ഏല്പിച്ചു. യാന്ത്രികമാവുന്ന അംഗത്വപ്രവർത്തനം യൂണിറ്റ്പ്രവർത്തകർക്കിടയിലുണ്ടാക്കുന്ന സൗഹൃദക്കുറവ് പരിഹരിക്കാൻ അംഗങ്ങളുടെ വീടുകളിൽ സന്ദർശനം നടത്തി 2021 ലെ അംഗത്വം പുതുക്കി. കോവിഡ് കാലത്തെ അടച്ചുപൂട്ടലിൽ ബാലവേദി പ്രവർത്തനങ്ങൾ ഓൺ‌ലൈനായി നടത്തി. ഓൺലൈൻ ബാലോത്സവങ്ങളും ഓൺലൈൻ വിജ്ഞാനോത്സവങ്ങളും വിജയകരമായി നടത്തി. ദിനേശ്കുമാർ തെക്കുമ്പാട് മാഷിന്റെ 100ദിന ശാസ്ത്രപരീക്ഷണങ്ങൾ ബാലവേദി കുട്ടികൾക്ക് ഓൺലൈനായി എത്തിച്ചുകൊടുത്തു.
മടിക്കൈപഞ്ചായത്തിലെ ജനങ്ങളിൽ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിനുദാഹരണമാണ് പൂത്തക്കാലിൽ നടന്ന പ്രതിഷേധം. സമീപത്തെ വീടുകളിലെ കിണറുകളിൽ മുമ്പില്ലാത്തവിധം വരൾച്ചയുണ്ടായപ്പോൾ സമീപത്തെ കുന്ന് ഇടിച്ചുനിരത്തുന്നതിനെതിരെ നാട്ടുകാർ കളക്ടർക്ക് പരാതി നൽകുകയുണ്ടായി. പതിവുപോലെ പരാതിയുടെ ചൂടാറിക്കഴിഞ്ഞപ്പോൾ ആ കുന്ന് പൂർണ്ണമായും ഇടിച്ചു നിരത്തി. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പരിഷദ് പ്രവർത്തകരെ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരാക്കിയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തനങ്ങളിലും കുട്ടികളുടെ സംഘടനകളിലും ശാസ്ത്ര സംബന്ധിയായ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ പരിഷദ് പ്രവർത്തകരെ നിയോഗിച്ചും പഞ്ചായത്ത് അധികൃതർ പരിഷദ് പ്രവർത്തകരെ അംഗീകരിക്കുന്നുണ്ട്.
2014 ൽ യൂണിറ്റ് തീരുമാനപ്രകാരം, പഞ്ചായത്തിൽ പൊതു ശൗചാലയങ്ങൾ നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രസിഡണ്ടിന് നിവേദനം നല്കുകയുണ്ടായി. ഇതിന്റെ ഫലമായി എരിക്കുളത്ത് ഒരു പൊതു ശൗചാലയം നിർമിക്കുകയും ചെയ്തു.  പരിഷത് ഭവൻ നിർമാണവുമായി ബന്ധപ്പെട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക സമാഹരണ പരിപാടിയിൽ വളരെ നല്ല രീതിയിൽ സഹകരിച്ച ഒട്ടേറെ നല്ല വ്യക്തികളുണ്ട്. അവരെ നന്ദി പൂർവ്വം സ്മരിക്കുന്നു.
===== '''പരിഷദ് ബന്ധുക്കൾ''' =====
പരിഷദ് അംഗങ്ങളല്ലാത്ത ഒട്ടേറെ വ്യക്തികളുടെ സഹകരണം നമ്മുടെ പ്രവർത്തനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. അവരുടെ വ്യക്തിത്വ രൂപീകരണത്തിൽ പരിഷത്ത് പരോക്ഷമായെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ ആദ്യമായി പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ അവർ ആദ്യമായി അഭിമുഖീകരിച്ച പൊതുപരിപാടി പരിഷത്തിന്റേതായിരുന്നു. 1995ലെ പഞ്ചായത്തുതല വിജ്ഞാനോത്സവമായിരുന്നു അത്. പലപ്പോഴായി നടന്ന കാലജാഥാ സ്വീകരണങ്ങൾ, കാൽനടജാഥാ പരിപാടികൾ, ജില്ലാ - മേഖലാ വാർഷികങ്ങൾ തുടങ്ങിയവയിലെല്ലാം നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീ ശശീന്ദ്രൻ മടിക്കൈ. ജില്ലാ പഞ്ചായത്ത് മുൻ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്സൺ സുജാത, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരൻ എന്നിവരെല്ലാം വലിയ രീതിയിൽ പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഏറ്റവുമധികം എടുത്തു പറയേണ്ട വ്യക്തിയാണ് പൂത്തക്കാലിലെ ശ്രീ കെ വി കുമാരൻ. വർഷങ്ങളോളം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അദ്ദേഹം മാനസികമായി എന്നും പരിഷത്തിനെ അംഗീകരിച്ച വ്യക്തിയായിരുന്നു. 1999 ഡിസംബർ 2ന് കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകം കാരണം സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. കലാജാഥാ സ്വീകരണം പൂത്തക്കാലിൽ നടന്ന ദിവസമായികുന്നു അത്. അടുത്ത കേന്ദ്രത്തിലേക്കുള്ള യാത്ര ബന്ദ് കാരണം മുടങ്ങിയപ്പോൾ 20ഓളം വരുന്ന കലാജാഥാ അംഗങ്ങൾക്ക് രണ്ട് ദിവസത്തെ താമസ സൗകര്യവും ഭക്ഷണവും യാതൊരു വൈമനസ്യവും കാട്ടാതെ നല്കാൻ കുമാരേട്ടൻ ചെയർമാനായുള്ള സംഘാടകസമിതി തയ്യാറായി. ജാഥയോടൊപ്പമുണ്ടായിരുന്ന കൊടക്കാട് നാരായണൻ മാഷ്, കുമാരേട്ടനോട് പരിഷത്തിനുള്ള തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും നേരിട്ട് അറിയിക്കുകയുണ്ടായി. മാത്രമല്ല ആ വർഷത്തെ പ്രവർത്തന റിപ്പോർട്ടിലും ഇക്കാര്യം എടുത്തു പറയുകയുണ്ടായി. ആരെയും പട്ടിണിക്കിടാതിരിക്കുക എന്ന മടിക്കൈക്കാരുടെ മനോഭാവവും ഈ സംഭവത്തിലൂടെ വെളിവാകുന്നു.
====== '''മുതിർന്ന പ്രവർത്തകർ''' ======
മടിക്കൈ യൂണിറ്റിലെ പല അംഗങ്ങളും മേൽക്കമ്മിറ്റി ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന പ്രവർത്തകനായ കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ രണ്ട് വർഷം മേഖലാ സെക്രട്ടറിയായും 1997 ൽ കുണ്ടംകുഴിയിൽ നടന്ന ജില്ലാസമ്മേളനത്തിൽ ജില്ലാസെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷം ആ സ്ഥാനത്ത് തുടർന്നു. സംസ്ഥാന തലത്തിലും പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് കുഞ്ഞിരാമൻ മാസ്റ്റർ. പ്രാദേശിക സംഘാടക സമിതി രൂപീകരിച്ച് മേഖലാസമ്മേളനം നടത്താൻ സാധിക്കാതെ വന്നപ്പോൾ കുഞ്ഞിരാമൻ മാഷുടെ വീട്ടിൽ വെച്ച് മേഖലാ സമ്മേളനം ന‍ടത്തുകയുണ്ടായി. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുതന്നെയായിരുന്നു സമ്മേളനം നടന്നത്. ബാലസംഘം ജില്ലാ രക്ഷാധികാരിയായും മാഷ് പ്രവർത്തിച്ചിട്ടുണ്ട്. സോപ്പ് നിർമാണ പരിശീലനത്തിൽ ജില്ലയിലെ തന്നെ അറിയപ്പെടുന്ന പരിശീലകനായിരുന്നു കുഞ്ഞിരാമൻ മാഷ്.
മറ്റൊരു മുതിർന്ന പ്രവർത്തകയാണ് ശാന്ത ടീച്ചർ. യൂണിറ്റ് സെക്രട്ടറി മുതൽ കേന്ദ്രനിർവ്വാഹക സമിതി അംഗം വരെയുള്ള സംഘടനയുടെ എല്ലാ ഘടകങ്ങളിലുമുള്ള ഭാരവാഹിത്വം ടീച്ചർ വഹിച്ചിട്ടുണ്ട്. 1995 -97 വർഷങ്ങളിൽ ജില്ലാ പ്രസിഡണ്ടായി. അതിന്  ഒരു വർഷം മുമ്പ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ശാന്ത ടീച്ചർ പ്രസിഡണ്ടാവുമ്പോൾ സി  രാമകൃഷ്ണൻ മാഷായിരുന്നു ജില്ലാ സെക്രട്ടറി. 2009 മുതൽ 2011 വരെ കേന്ദ്രനിർവ്വാഹക സമിതി അംഗമായിരുന്നു. വി.മധുസൂദനൻ, എം രമേശൻ എന്നിവർ ഈരണ്ടു വർഷം വീതം ജില്ലാ  ട്രഷററായും ജില്ലാസെക്രട്ടറിയായും പി പി സി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ടി ഭാസ്ക്കരൻ ഇപ്പോൾ മേഖലാ കമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു.  മറ്റ് രണ്ട് മുതിർന്ന പ്രവർത്തകരായ മൂലായിപ്പള്ളി കണ്ണൻ മാ‍ഷും പണ്ടാരത്തിൽ അമ്പുവേട്ടനും യൂണിറ്റ് തലത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
===== '''തീക്ഷ്ണമായ ഓർമകൾ''' =====
മടിക്കൈ യൂണിറ്റിൽ അംഗങ്ങളായിരുന്ന പലരും പലകാലങ്ങളിലായി നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. അതിൽ ആദ്യമായി സൂചിപ്പിക്കേണ്ടത് പൂത്തക്കാൽ സ്വദേശിയായ പരതേനായ ശ്രീ വി കൊട്ടന്റെ പേരാണ്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സാധാരണ കർഷകനായിരുന്ന അദ്ദേഹം, വളരെ ഉയർന്ന ശാസ്ത്രബോധവും സാമൂഹ്യബോധവും വെച്ചുപുലർത്തിയ വ്യക്തിയായിരുന്നു. അനുസ്മരിക്കപ്പെടേണ്ട മറ്റൊരു പേരാണ് ബങ്കളത്തെ എഞ്ചിനീയറായിരുന്ന  ശ്രീ ഗോപാലൻ സാറിന്റേത്. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു ഇദ്ദേഹം. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചിരുന്ന മൺമറഞ്ഞ മറ്റൊരു വ്യക്തിയാണ് അംഗൺവാടി വർക്കറായിരുന്ന ശ്രീ ശാരദ ടീച്ചർ. ഏലോത്തുംമെട്ടക്ക് ദാമോദരൻ യുക്തിചിന്തയുടെ ഉടമയായിരുന്നു. കാലിച്ചാംപൊതിയിലെ മുരളി മാരകരോഗത്തിനടിമയായി അകാലത്തിൽ നമ്മെ വിട്ടുപോയത് സംഘടനക്ക് തീരാന‍ഷ്ടമാണ്. മൂലായിപ്പള്ളിയിലെ സൗദാമിനി ടീച്ചർ നേരിട്ട് പരിഷദ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും ശാസ്ത്രമാസികാ പ്രചരണത്തിലൂടെയും മറ്റു പ്രവർത്തനങ്ങളിൽ സഹകരിച്ചും പരിഷത്തിനോടുള്ള ആഭിമുഖ്യം നിലനിർത്തിയിരുന്നു.ഭോപ്പാൽ യാത്രയിലും അംഗമായിരുന്നു. ഓർക്കോലിൽ ശ്രീ ഗോപാലൻ പരിഷത്തിൽ അംഗമാകുന്നതിനു മുമ്പേ ഭോപ്പാൽ യാത്രയിൽ പങ്കെടുത്ത വ്യക്തിയായിരുന്നു. സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ ബീഹാറിലേക്ക് നടത്തിയ യാത്രയിലും ജില്ലാക്കമ്മിറ്റി നടത്തിയ കുടുംബ ടൂറിലും അദ്ദേഹം അംഗമായിരുന്നു. വേണം മറ്റൊരു കേരളം കാൽനടയാത്രയിലും വടക്കൻ പറവൂരിൽ നടന്ന സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇവരുടെയെല്ലാം ദേഹവിയോഗത്തിൽ യൂണിറ്റിനുള്ള ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. ഓർമ്മക്കുറവുമൂലം ഇവിടെ പരാമർശിക്കപ്പെടാതെ പോയവരുണ്ടാകാം. അവരുടെ ഓർമ്മകൾക്ക് മുമ്പിലും കൂപ്പുകൈ അർപ്പിക്കുന്നു.
====== '''ഉപസംഹാരം''' ======
മടിക്കൈ യൂണിറ്റിൽ ഇപ്പോൾ 23 അംഗങ്ങളാണുള്ളത്. ഇതിൽ 2പേർ ജില്ലാക്കമ്മിറ്റി അംഗങ്ങളാണ്. സെക്രട്ടറിയായി വി മധുസൂദനനും പ്രസിഡണ്ടായി കെ ഉണ്ണിക്കൃഷ്ണനും പ്രവർത്തിക്കുന്നു. അധ്യാപകർ, പത്രപ്രവർത്തകൻ, അടുത്തൂൺ പറ്റിയവർ, മറ്റു തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പ്പെട്ടവരാണ് അംഗങ്ങൾ. കോവിഡ് മഹാമാരി കാരണം രണ്ട് വർഷമായി ഓൺലൈൻ യോഗങ്ങളിലൂടെ യൂണിറ്റ് പ്രവർത്തനങ്ങൾ മുന്നോട്ട് പോവുന്നു. 2021 സെപ്തംബർ 10ന് പരിഷത്തിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് പ്രവർത്തകരുടെ വീട്ടിൽ മധുരം തയ്യാറാക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ചരിത്രം തയ്യാറാക്കിയത്.
====== '''യൂണിറ്റ് പ്രവർത്തകർ''' ======
1. വി വി ശാന്ത ടീച്ചർ
2. മൂലായിപ്പള്ളി കണ്ണൻ മാഷ്
3. പണ്ടാരത്തിൽ അമ്പു
4. ടി ഭാസ്ക്കരൻ
5. പുഷ്പ ഭാസ്ക്കരൻ
6. വി മധുസൂദനൻ
7. എം രമേശൻ
8. വി കിഷോർ
9. വി പത്മനാഭൻ
10. പ്രമോദ് ആലയി
11. കെ ഉണ്ണിക്കൃഷ്ണൻ
12. എം വി ബാലചന്ദ്രൻ
13. ടി ശശി
14. പ്രദീപ്കുമാർ പൂത്തക്കാൽ
15. രഹ്നാസ് മടിക്കൈ
16. എം വി കുഞ്ഞിക്കൃഷ്ണൻ
17. സ്മിത കുഞ്ഞിക്കൃഷ്ണൻ
18. ബിന്ദു രമേശൻ
19. ജലജ ഉണ്ണിക്കൃഷ്ണൻ
20. രവി കെ ആലയി
21. ഷിജി സി
22. അമ്പാടി മാഷ്
23. രേണുക ടീച്ചർ
<nowiki>=============================================================================================</nowiki>
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10162...10853" എന്ന താളിൽനിന്ന് ശേഖരിച്ചത്