"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==                '''മടിക്കൈ യൂണിറ്റ് ചരിത്രം''' ==
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
|-

06:03, 14 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മടിക്കൈ യൂണിറ്റ്
പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കെ.
വൈസ് പ്രസിഡന്റ് പി. അമ്പു
സെക്രട്ടറി മധുസൂദനൻ വി.
ജോ.സെക്രട്ടറി ഷിജി സി.
ജില്ല കാസർകോഡ്
മേഖല കാഞ്ഞങ്ങാട്
ഗ്രാമപഞ്ചായത്ത് മടിക്കൈ പഞ്ചായത്ത്
മടിക്കൈ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ആമുഖം

ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്ന മടിക്കൈയിൽ അതിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്ന ഏച്ചിക്കാനം തറവാടിന് ഒരു കിലോമീറ്റർ തെക്കുമാറി, പേരുകേട്ട മടിക്കൈമാടം ക്ഷേത്രത്തിന് അടുത്തായി കിടക്കുന്ന പ്രദേശമാണ് അമ്പലത്തുകര. മലയും ചാലും തോടും വയലേലകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും ചെറുവനങ്ങളും വിശാലമായ പാറപ്പരപ്പും അരുവികളും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട മടിക്കൈപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് അമ്പലത്തുകര സ്ഥിതിചെയ്യുന്നത്. മടിക്കൈ പഞ്ചായത്തിലെ രണ്ടാം ഗ്രാമം കൂടിയാണ് അമ്പലത്തുകര.

1960-70 കാലഘട്ടത്തിലെ മടിക്കൈ, പരമദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. ജനങ്ങളുടെ ഉപജീവനം കാർഷികവൃത്തിയിലൂടെ മാത്രമായിരുന്നു. യാത്രാസൗകര്യവും പരിമിതമായിരുന്നു. ഗ്രാമത്തിന് നടുവിലൂടെ ഒഴുകുന്ന വലിയ ചാൽ പഞ്ചായത്തിനെ രണ്ടായി മുറിക്കുന്നു. ചാൽമുറിച്ചുകടക്കാൻ കടത്തുതോണിയും തടിപ്പാലങ്ങളും മാത്രം ആശ്രയം. ആകെയുള്ളത് ഒന്നോ രണ്ടോ പ്രാഥമിക വിദ്യാലയങ്ങൾ മാത്രം. ജനങ്ങളിൽ ഭൂരിഭാഗവും നിരക്ഷരർ. എന്നാൽ രാഷ്ട്രീയ ബോധത്തിൽ സമസ്ത ജനവിഭാഗവും ഉയർന്ന നിലവാരം കാത്തുസൂക്ഷിച്ചു. അതേപോലെ അന്ധവിശ്വാസവും ദൈവവിശ്വാസവും ജനങ്ങളെ അടിമകളാക്കിയിരുന്നു. എങ്കിലും പരസ്പര വിശ്വാസത്തോടും ഐക്യത്തോടും ജീവിച്ചിരുന്ന നിഷ്കളങ്കരായ ജനങ്ങളായിരുന്നു മടിക്കൈക്കാർ. 80കളോടെ പഞ്ചായത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ദിനേശ് ബീഡിക്കമ്പനിയുടെ വരവോടെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്ന അവസ്ഥ വന്നു. വീടുകളിൽ സ്ഥിരവരുമാനക്കാർ ഉണ്ടായതോടെ ജീവിത നിലവാരവും ഉയർന്നു. സമ്പൂർണ്ണ സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണ പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഗൾഫിലേക്കുള്ള കുടിയേറ്റം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തി.

ഇപ്പോൾ സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന പഞ്ചായത്തായി മാറി. 4ഹൈസ്കൂളുകൾ, 3ഹയർ സെക്കണ്ടറി സ്കൂളുകൾ, 3യു പി സ്കൂളുകൾ, 4എൽ പി സ്കൂളുകൾ എന്നിങ്ങനെ 10 വിദ്യാലയങ്ങൾ സർക്കാർ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നു. സ്വകാര്യമേഖലയിൽ വിദ്യാലയങ്ങൾ ഇല്ല. കൂടാതെ ഒരു IHRD കോളേജ്, ഒരു ITI എന്നിവയും പ്രശംസനീയമാം വിധം പ്രവർത്തിക്കുന്നു. പൊതുവിദ്യാലയങ്ങൾക്കെല്ലാം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്. ഒരു കുടുംബാരോഗ്യ കേന്ദ്രം, ഒരു ആയുർവേദ ആശുപത്രി, ഒരു ഹോമിയോ ആശുപത്രിഎന്നിവക്കു പുറമെ ധാരാളം ഹെൽത്ത് സെന്ററുകളും 23അങ്കൺവാടികളും ഇന്ന് പഞ്ചായത്തിലുണ്ട്. എല്ലാ ഭാഗത്തേക്കും ഗതാഗത സൗകര്യങ്ങളും നിലവിൽ വന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും വായനശാലകളും പഞ്ചായത്തിന്റെ സാംസ്കാരികമേഖലയിലെ വളർച്ചയ്ക്കും കാരണമായി. തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്നു. കുടുംബശ്രീയുടെ പ്രവർത്തനവും മികച്ചത് തന്നെ. കാർഷിക മേഖലയിലെ കുതിച്ചുചാട്ടത്തിന് കൃഷിഭവൻ നൽകിയ സംഭാവനകൾ ചെറുതല്ല. രാഷ്ട്രീയ സംഘർഷങ്ങൾ പൊതുവെ കുറവാണ്. ഒരു പ്രധാന പാർട്ടിയിൽ വിശ്വസിക്കുന്നവരാണ് കൂടുതലും. മറ്റു പാർട്ടികളും ചെറിയ രീതിയിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കും ദൈവത്തിനും തുല്യരീതിയിൽ പണവും അദ്ധ്വാനവും കാണിക്ക വെക്കുന്ന പഴയരീതിയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഇപ്പോഴും വന്നിട്ടില്ല.

ഇത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്.

യൂണിറ്റ് രൂപീകരണം

1991 ലാണ് അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. മടിക്കൈ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ ശ്രീ.എം.കെ രാജഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും. തൊട്ടടുത്ത ദിവസം തന്നെ മടിക്കൈ ബാങ്കിൽ ഒരു എസ്.ബി അക്കൗണ്ട്തുടങ്ങി. മേഖലയിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏക യൂണിറ്റ് ആയിരുന്നു അമ്പലത്തുകര.

"https://wiki.kssp.in/index.php?title=മടിക്കൈ_യൂണിറ്റ്&oldid=10078" എന്ന താളിൽനിന്ന് ശേഖരിച്ചത്