"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 53: വരി 53:
1991 ലാണ് അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. മടിക്കൈ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ ശ്രീ.എം.കെ രാജഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും. തൊട്ടടുത്ത ദിവസം തന്നെ മടിക്കൈ ബാങ്കിൽ ഒരു എസ്.ബി അക്കൗണ്ട്തുടങ്ങി. മേഖലയിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏക യൂണിറ്റ് ആയിരുന്നു അമ്പലത്തുകര. പരിഷദ് ശൈലിയനുസരിച്ച് സാമ്പത്തിക സുതാര്യതയോടും സാമ്പത്തിക ഭദ്രതയോടും കൂടിത്തന്നെയായിരുന്നു യൂണിറ്റിന്റെ പ്രവർത്തനം. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളികളായവരും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരുമായിരുന്നു യൂണിറ്റ് രൂപീകരണത്തിന് താൽപര്യമെടുത്തത്. 2010 വരെ അമ്പലത്തുകര എന്ന പേരിൽത്തന്നെ യൂണിറ്റ് പ്രവർത്തിച്ചു. പിന്നീട് പുല്ലൂർ-പെരിയ പഞ്ചായത്തിൽ അമ്പലത്തറ എന്ന പേരിൽ പുതിയ യീണിറ്റ് രൂപീകരിച്ചപ്പോൾ പേരിലെ സാമ്യം ഉണ്ടാക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ജില്ലാക്കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മടിക്കൈ എന്ന് പുനർനാമകരണം ചെയ്തു.

യൂണിറ്റ് സ്ഥാപിച്ചതു മുതൽ സ്വന്തമായി ഗ്രാമപത്രവും സ്ഥാപിച്ചിരുന്നു. അതിലെ ആശയങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ചിലർ അത് നശിപ്പിക്കുകയും പതിവായിരുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ  അമ്പലത്തുകര പാതയോരത്ത് ഒരു ബദാം മരം നടുകയുണ്ടായി. പിന്നീട് അതിന്റെ ഉടമസ്ഥാവകാശം മറ്റുപലരും കൈയ്യടക്കി എങ്കിലും ആ മരം ഇന്നും തണൽ വിരിച്ചു കൊണ്ട് നിലകൊള്ളുന്നുണ്ട്. അതു തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യവും.
യൂണിറ്റ് സ്ഥാപിച്ചതു മുതൽ സ്വന്തമായി ഗ്രാമപത്രവും സ്ഥാപിച്ചിരുന്നു. അതിലെ ആശയങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ചിലർ അത് നശിപ്പിക്കുകയും പതിവായിരുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ  അമ്പലത്തുകര പാതയോരത്ത് ഒരു ബദാം മരം നടുകയുണ്ടായി. പിന്നീട് അതിന്റെ ഉടമസ്ഥാവകാശം മറ്റുപലരും കൈയ്യടക്കി എങ്കിലും ആ മരം ഇന്നും തണൽ വിരിച്ചു കൊണ്ട് നിലകൊള്ളുന്നുണ്ട്. അതു തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യവും. അമ്പലത്തുകര ബസ്റ്റോപ്പിൽ ബസ്സുകളുടെ സമയം കാണിക്കുന്ന ബോർഡും യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയുണ്ടായി.
 
1991 ന് മുൻപ് മടിക്കൈ പഞ്ചായത്തിൽ ചാളക്കടവ്, ബങ്കളം എന്നീ സ്ഥലങ്ങളിൽ സജീവമായ യൂണിറ്റുകൾ ഉണ്ടായിരുന്നു. ചാളക്കടവ് യൂണിറ്റിന്റെ സെക്രട്ടറി കീപ്പാട്ടിൽ കുഞ്ഞിക്കണ്ണനും പ്രസിഡണ്ട് ഒ വി രവീന്ദ്രനും ആയിരുന്നു.  കുട്ടമത്ത്പപ്പൻമാഷുടെ നേതൃത്വത്തിലുള്ള കലാ ജാഥയ്ക്ക് നൽകിയ സ്വീകരണം വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത് ഈയൂണിറ്റിന്റെ സജീവതയ്ക്കുദാഹരണമാണ്.1984 ൽ കാസർഗോഡ് ജില്ലാ രൂപീകരണത്തോടെ ബങ്കളത്ത് യൂണിറ്റ് രൂപീകരിക്കപ്പെട്ടു. അന്ന് പരപ്പയിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മടിക്കൈ മൂലായിപ്പള്ളിയിലെ വി കണ്ണൻ മാഷ് അദ്ദേഹത്തിന്റെ സഹപ്രവർകനായിരുന്ന ഒരു ജോർജ്ജ് മാഷിൽ നിന്നും പരിഷത്തിനെക്കുറിച്ച് അറിയുകയും സ്വന്തം പഞ്ചായത്തിൽ യൂണിറ്റ് രൂപീകരിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തു.

14:26, 17 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മടിക്കൈ യൂണിറ്റ്
പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കെ.
വൈസ് പ്രസിഡന്റ് പി. അമ്പു
സെക്രട്ടറി മധുസൂദനൻ വി.
ജോ.സെക്രട്ടറി ഷിജി സി.
ജില്ല കാസർകോഡ്
മേഖല കാഞ്ഞങ്ങാട്
ഗ്രാമപഞ്ചായത്ത് മടിക്കൈ പഞ്ചായത്ത്
മടിക്കൈ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ആമുഖം

ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്ന മടിക്കൈയിൽ അതിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്ന ഏച്ചിക്കാനം തറവാടിന് ഒരു കിലോമീറ്റർ തെക്കുമാറി, പേരുകേട്ട മടിക്കൈമാടം ക്ഷേത്രത്തിന് അടുത്തായി കിടക്കുന്ന പ്രദേശമാണ് അമ്പലത്തുകര. മലയും ചാലും തോടും വയലേലകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും ചെറുവനങ്ങളും വിശാലമായ പാറപ്പരപ്പും അരുവികളും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട മടിക്കൈപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് അമ്പലത്തുകര സ്ഥിതിചെയ്യുന്നത്. മടിക്കൈ പഞ്ചായത്തിലെ രണ്ടാം ഗ്രാമം കൂടിയാണ് അമ്പലത്തുകര.

1960-70 കാലഘട്ടത്തിലെ മടിക്കൈ, പരമദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. ജനങ്ങളുടെ ഉപജീവനം കാർഷികവൃത്തിയിലൂടെ മാത്രമായിരുന്നു. യാത്രാസൗകര്യവും പരിമിതമായിരുന്നു. ഗ്രാമത്തിന് നടുവിലൂടെ ഒഴുകുന്ന വലിയ ചാൽ പഞ്ചായത്തിനെ രണ്ടായി മുറിക്കുന്നു. ചാൽമുറിച്ചുകടക്കാൻ കടത്തുതോണിയും തടിപ്പാലങ്ങളും മാത്രം ആശ്രയം. ആകെയുള്ളത് ഒന്നോ രണ്ടോ പ്രാഥമിക വിദ്യാലയങ്ങൾ മാത്രം. ജനങ്ങളിൽ ഭൂരിഭാഗവും നിരക്ഷരർ. എന്നാൽ രാഷ്ട്രീയ ബോധത്തിൽ സമസ്ത ജനവിഭാഗവും ഉയർന്ന നിലവാരം കാത്തുസൂക്ഷിച്ചു. അതേപോലെ അന്ധവിശ്വാസവും ദൈവവിശ്വാസവും ജനങ്ങളെ അടിമകളാക്കിയിരുന്നു. എങ്കിലും പരസ്പര വിശ്വാസത്തോടും ഐക്യത്തോടും ജീവിച്ചിരുന്ന നിഷ്കളങ്കരായ ജനങ്ങളായിരുന്നു മടിക്കൈക്കാർ. 80കളോടെ പഞ്ചായത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ദിനേശ് ബീഡിക്കമ്പനിയുടെ വരവോടെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്ന അവസ്ഥ വന്നു. വീടുകളിൽ സ്ഥിരവരുമാനക്കാർ ഉണ്ടായതോടെ ജീവിത നിലവാരവും ഉയർന്നു. സമ്പൂർണ്ണ സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണ പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഗൾഫിലേക്കുള്ള കുടിയേറ്റം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തി.

ഇപ്പോൾ സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന പഞ്ചായത്തായി മാറി. 4 ഹൈസ്കൂളുകൾ, 3 ഹയർ സെക്കണ്ടറി സ്കൂളുകൾ, 3 യു പി സ്കൂളുകൾ, 4എൽ പി സ്കൂളുകൾ എന്നിങ്ങനെ 10 വിദ്യാലയങ്ങൾ സർക്കാർ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നു. സ്വകാര്യമേഖലയിൽ വിദ്യാലയങ്ങൾ ഇല്ല. കൂടാതെ ഒരു IHRD കോളേജ്, ഒരു ITI എന്നിവയും പ്രശംസനീയമാം വിധം പ്രവർത്തിക്കുന്നു. പൊതുവിദ്യാലയങ്ങൾക്കെല്ലാം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്. ഒരു കുടുംബാരോഗ്യ കേന്ദ്രം, ഒരു ആയുർവേദ ആശുപത്രി, ഒരു ഹോമിയോ ആശുപത്രിഎന്നിവക്കു പുറമെ ധാരാളം ഹെൽത്ത് സെന്ററുകളും 23അങ്കൺവാടികളും ഇന്ന് പഞ്ചായത്തിലുണ്ട്. എല്ലാ ഭാഗത്തേക്കും ഗതാഗത സൗകര്യങ്ങളും നിലവിൽ വന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും വായനശാലകളും പഞ്ചായത്തിന്റെ സാംസ്കാരികമേഖലയിലെ വളർച്ചയ്ക്കും കാരണമായി. തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്നു. കുടുംബശ്രീയുടെ പ്രവർത്തനവും മികച്ചത് തന്നെ. കാർഷിക മേഖലയിലെ കുതിച്ചുചാട്ടത്തിന് കൃഷിഭവൻ നൽകിയ സംഭാവനകൾ ചെറുതല്ല. രാഷ്ട്രീയ സംഘർഷങ്ങൾ പൊതുവെ കുറവാണ്. ഒരു പ്രധാന പാർട്ടിയിൽ വിശ്വസിക്കുന്നവരാണ് കൂടുതലും. മറ്റു പാർട്ടികളും ചെറിയ രീതിയിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കും ദൈവത്തിനും തുല്യരീതിയിൽ പണവും അദ്ധ്വാനവും കാണിക്ക വെക്കുന്ന പഴയരീതിയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഇപ്പോഴും വന്നിട്ടില്ല.

ഇത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്.

യൂണിറ്റ് രൂപീകരണം

1991 ലാണ് അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. മടിക്കൈ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ ശ്രീ.എം.കെ രാജഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും. തൊട്ടടുത്ത ദിവസം തന്നെ മടിക്കൈ ബാങ്കിൽ ഒരു എസ്.ബി അക്കൗണ്ട്തുടങ്ങി. മേഖലയിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏക യൂണിറ്റ് ആയിരുന്നു അമ്പലത്തുകര. പരിഷദ് ശൈലിയനുസരിച്ച് സാമ്പത്തിക സുതാര്യതയോടും സാമ്പത്തിക ഭദ്രതയോടും കൂടിത്തന്നെയായിരുന്നു യൂണിറ്റിന്റെ പ്രവർത്തനം. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളികളായവരും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരുമായിരുന്നു യൂണിറ്റ് രൂപീകരണത്തിന് താൽപര്യമെടുത്തത്. 2010 വരെ അമ്പലത്തുകര എന്ന പേരിൽത്തന്നെ യൂണിറ്റ് പ്രവർത്തിച്ചു. പിന്നീട് പുല്ലൂർ-പെരിയ പഞ്ചായത്തിൽ അമ്പലത്തറ എന്ന പേരിൽ പുതിയ യീണിറ്റ് രൂപീകരിച്ചപ്പോൾ പേരിലെ സാമ്യം ഉണ്ടാക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ജില്ലാക്കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മടിക്കൈ എന്ന് പുനർനാമകരണം ചെയ്തു.

യൂണിറ്റ് സ്ഥാപിച്ചതു മുതൽ സ്വന്തമായി ഗ്രാമപത്രവും സ്ഥാപിച്ചിരുന്നു. അതിലെ ആശയങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ചിലർ അത് നശിപ്പിക്കുകയും പതിവായിരുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലത്തുകര പാതയോരത്ത് ഒരു ബദാം മരം നടുകയുണ്ടായി. പിന്നീട് അതിന്റെ ഉടമസ്ഥാവകാശം മറ്റുപലരും കൈയ്യടക്കി എങ്കിലും ആ മരം ഇന്നും തണൽ വിരിച്ചു കൊണ്ട് നിലകൊള്ളുന്നുണ്ട്. അതു തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യവും. അമ്പലത്തുകര ബസ്റ്റോപ്പിൽ ബസ്സുകളുടെ സമയം കാണിക്കുന്ന ബോർഡും യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയുണ്ടായി.

1991 ന് മുൻപ് മടിക്കൈ പഞ്ചായത്തിൽ ചാളക്കടവ്, ബങ്കളം എന്നീ സ്ഥലങ്ങളിൽ സജീവമായ യൂണിറ്റുകൾ ഉണ്ടായിരുന്നു. ചാളക്കടവ് യൂണിറ്റിന്റെ സെക്രട്ടറി കീപ്പാട്ടിൽ കുഞ്ഞിക്കണ്ണനും പ്രസിഡണ്ട് ഒ വി രവീന്ദ്രനും ആയിരുന്നു. കുട്ടമത്ത്പപ്പൻമാഷുടെ നേതൃത്വത്തിലുള്ള കലാ ജാഥയ്ക്ക് നൽകിയ സ്വീകരണം വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത് ഈയൂണിറ്റിന്റെ സജീവതയ്ക്കുദാഹരണമാണ്.1984 ൽ കാസർഗോഡ് ജില്ലാ രൂപീകരണത്തോടെ ബങ്കളത്ത് യൂണിറ്റ് രൂപീകരിക്കപ്പെട്ടു. അന്ന് പരപ്പയിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മടിക്കൈ മൂലായിപ്പള്ളിയിലെ വി കണ്ണൻ മാഷ് അദ്ദേഹത്തിന്റെ സഹപ്രവർകനായിരുന്ന ഒരു ജോർജ്ജ് മാഷിൽ നിന്നും പരിഷത്തിനെക്കുറിച്ച് അറിയുകയും സ്വന്തം പഞ്ചായത്തിൽ യൂണിറ്റ് രൂപീകരിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തു.

"https://wiki.kssp.in/index.php?title=മടിക്കൈ_യൂണിറ്റ്&oldid=10140" എന്ന താളിൽനിന്ന് ശേഖരിച്ചത്