അജ്ഞാതം

"മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,727 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:39, 8 ജനുവരി 2022
ഡാറ്റ എൻട്രി
(ഡാറ്റ എൻട്രി)
(ഡാറ്റ എൻട്രി)
 
വരി 32: വരി 32:

36 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് മതിലകം പഞ്ചായത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കിയതായി എന്ന ചോദിച്ചാൽ പ്രതീക്ഷാ നിർഭരമായി മറുപടിയാണ് കിട്ടുക. വ്യത്യസ്തങ്ങളായ രാഷ്ട്രിയ പാർട്ടികളിലെ അംഗങ്ങൾ എറെകുറെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിച്ചിരുന്ന ഒരു സമുഹത്തിൽ സൌഹൃദത്തിൻറെയും കുട്ടായ്മയുടെയുമായ ഒരു അന്തരിക്ഷം സൃഷ്ടിചെടുക്കുന്നതിൽ സാക്ഷരതാ പ്രവർത്തനവും ജനകീയാസുത്രണവുമെല്ലാം വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിൻറെ ആശയപരമായ നേതൃത്വം പരിഷത്തിനായിരു്നനു സാക്ഷരതാ പ്രസ്ഥാനത്തിൻറെ പഞ്ചായത്തുതല ജോയൻറ് കൺവീനർ ടി.എസ് സജീവൻ മാഷായിരുന്നു. അതുപോലെ ജനകീയാസുത്രണ പ്രവർത്തനങ്ങളുടെ നേതൃത്വപരമായ പങ്കും പരിഷത്തിനായിരുന്നു. നിരവധി കലാജാഥകളിലുടെ കലയ്ക്കും സാഹിത്യത്തിനും എങ്ങനെ സമുഹത്തെ മാറ്റി മറിക്കാൻ കഴിയും എന്ന ചോദ്യത്തിനുള്ള മറുപടി പരിഷത്ത് നൽക്കുകയുണ്ടായി. അതുപോലെ ബാലവേദികളുടെ വിജ്ഞാനോത്സവങ്ങളും കുട്ടികളുടെ സർഗ്ഗശേഷി ഉണർത്തുന്നതിനും ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനുമുള്ള അവരുടെ കഴിവ് വർദ്ധിപ്പിക്കുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒട്ടേറെ മികച്ച അദ്ധ്യാപകരെ സൃഷ്ടിച്ചെടുക്കാൻ ശാസ്ത്രസാഹിത്യ പരിഷത്തിന് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണ്.  അതുപോലെ പി.ടി.എ, മാതൃസംഗമം പ്രസിഡണ്ട് അകുന്നവരുടെ ആശയബലം വർദ്ധിപ്പിക്കുന്നതിന് പരിഷത്ത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു വാർപ്പുമാതൃക എന്നൊക്കെ പറയാവുന്ന രീതിയിൽ മുന്നോട്ടു പോയിരുന്ന രാഷ്ട്രിയ പ്രവർത്തകരെയും പ്രവർത്തനങ്ങളെയും നല്ല രീതിയിൽ മാറ്റിയെടുക്കുന്നതിൽ പരിഷത്തിനായിട്ടുണ്ട്. 2 തവണയിൽ കുടുതൽ ഒരാൾ ഒരു സ്ഥാനത്തിരികേണ്ടതില്ല എന്ന പരിഷത്ത് നടപ്പാക്കിയ നയം ഇന്ന പുരോഗമന രാഷ്ട്രിയ പ്രസ്ഥാനങ്ങൾ കുട്ടി എറ്റെടുക്കുന്നത് തികച്ചും സന്തോഷകരമാണ്. പ്രവർത്തനങ്ങളുടെയും പ്രവർത്തകരുടെയും ലാളിത്യം മറ്റോരു പ്രത്യേകതയാണ്. രാഷ്ട്രിയ പ്രവർത്തനമെന്നാൽ കേവലമായ കക്ഷിരാഷ്ട്രിയമല്ലെന്ന് പരിഷത്തിൻറെ അശയത്തിന് വലിയ അംഗികാരമാണ് കിട്ടികൊണ്ടിരിക്കുന്നത്.

ശാസ്ത്ര സാഹിത്യപരിഷത്ത് മതിലകം യുണിറ്റിനെ സംബന്ധിച്ചിടത്തോളം തിരിഞ്ഞു നോക്കുമ്പോൾ തീർച്ചയായും അഭിമാനിക്കാവുന്ന നിരവധി പ്രവർത്തനങ്ങളും ഒട്ടറെ മികച്ച പ്രവർത്തകരെ കേരളത്തിന് സംഭാവന ചെയ്യാനും കഴിഞ്ഞു എന്നത് പറയാതിരിക്കാനാവില്ല. പരിഷത്തിൻറെ ആദ്യത്തെ വനിത ജനറൽ സെക്രട്ടറി നമ്മുടെ യുണിറ്റിൽ നിന്നാണ്. ടി.കെ മീരാഭായ് ടീച്ചർ ഇപ്പോൾ യുറീക്ക ബാലമാസികയുടെ എഡിറ്ററാണ്. അതുപോലെ ദീർഘകാലം യുറീക്കയുടെ പ്രത്രാധിപസമിതിയിൽ അംഗമായിരിക്കാൻ കവിയും എഴുത്തുകാരനുമായി ഇ.ജി ജീനനായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ പി. രാധാകൃഷ്ണനും അഡ്വ.കെ.പി രവിപ്രകാശും മതിലകത്തുകാരാണ്. രണ്ടുപേരും പരിഷത്തിൻറെ കേന്ദ്രനിർവാഹക സമിതിയിൽ അംഗങ്ങളായിരുന്നവരും ഇപ്പോഴും സംസ്ഥാന സംഘടനാ ചുമതലകൾ നിർവഹിക്കുന്നവരുമാണ്. സാക്ഷരതാ പ്രവർത്തനം മുതൽ ഇപ്പോഴത്തെ മകൾക്കൊപ്പം പരിപാടിക്കു വരെ തൻറെ മുഴുവൻ സമയവും മാറ്റി വെച്ചിട്ടുള്ള ടി.എസ് സജീവൻ മാഷിൻറെ പ്രവർത്തനങ്ങളെ കാണാതിരുന്നുകുടാ... ആസാമാന്യമായി ഇച്ഛാശക്തിയോടെ രാഷ്ട്രിയ സാമുഹ്യ സാംസ്ക്കാരിക രംഗത്ത് ഇടപെടുന്ന നിരവധി പേർക്ക് ആതിനുള്ള അശയബലവും കരുത്തും പകർന്ന നൽകുന്നതിൽ പരിഷത്ത് വഹിക്കുന്ന അനന്യമാണ്. ശാസ്ത്രഹാഹിത്യ പരിഷത്ത് മതിലകം യുണിറ്റിൻറെ ചരിത്രവും വർത്തമാനവും ഇപ്പറഞ്ഞതിൽ മാത്രം ഒതുങ്ങുന്നതല്ല. പലരുടെയും സ്മരണയിൽ അവ ഇന്നും സജീവമായുണ്ടാവും. നമുക്ക് അവ കുട്ടി കൂട്ടി ചേർത്ത് സംക്ഷിപ്തരുപത്തെ വിപുലികരിക്കുകയും ഒരു രേഖയായി സുക്ഷിക്കേണ്ടുമാണ്. അതിനുള്ള തുടക്കം മാത്രമാകട്ടെ ഈ ആഖ്യാനം എന്നു മാത്രം ഓർമ്മിപ്പിച്ചുകൊണ്ട് ഇത് ഇവിടെ നിർത്തുന്നു.
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10648" എന്ന താളിൽനിന്ന് ശേഖരിച്ചത്