മാത്തിൽ(യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

ചരിത്രം ഇന്നലകളുടെ ഓർമ്മകുറിപ്പാണ് - രേഖപ്പെടുത്താതെ, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാതെ ഒന്നും നിലനിൽക്കില്ല .

സംവത്സരങ്ങളുടെ

തേരോട്ടത്തിൽ - തകർന്നും ,വിസ്മരിച്ചും ,പിന്നെ പൊടിപ്പും തൊങ്ങലും ചാർത്തി,

നിറം പിടിപ്പിച്ച നുണകളുമായി അത് മാറി അവതരിക്കപ്പെടും.

അതുകൊണ്ട് ,അവശേഷിച്ചതെന്തെങ്കിലുമുണ്ടെങ്കിൽ ഉടൻ പെറുക്കിയെടുത്ത് കെട്ടിവെയ്ക്കണം, ഉൾഖനനങ്ങളാൽപുതിയ തെളിവുകളിലൂടെ , പിന്നീടാരെങ്കിലും കുറ്റമറ്റതാക്കട്ടെ

മാത്തിൽയൂനിറ്റിന്റെ

ഓർമ്മകളുടെ ചരിത്രം ആരംഭിക്കുന്നത് 1975 കളിലാണ് . കുറച്ച്,ശാസ്ത്ര - സാഹിത്യ- കുതുകികൾതൊട്ടയലത്ത് ,ഒരു യൂനിറ്റ് തുടങ്ങിയത്രെ, കരിവെള്ളൂരിന്റെ വിപ്ലവമണ്ണിൽ എത് വിത്തും മുളച്ചുപൊന്തും -  

ശാസ്ത്രകുതുകികളായ

കാങ്കോൽആലപ്പടമ്പ് നിവാസികൾക്കാവട്ടെ ഏതിൽ നിന്നും  ഊർജ്ജം സ്വീകരിച്ചുയർന്നുപൊങ്ങുവാനും കഴിയുമെന്നതാണ് യൂനിറ്റിന്റെ സവിശേഷ ചരിത്രം തെളിയിക്കുന്നത്,

ആദ്യകാല പ്രവർത്തകർ

1975 കാലഘട്ടത്തിൽ മാത്തിൽ യൂനിറ്റിന്റെ ചർച്ചകൾ ആരംഭിച്ചിരിക്കാം എന്നാൽ തെളിവുകൾ അതിനെ താങ്ങിനിർത്തുന്നില്ല - അടിയന്തിരാവ സ്ഥയുടെ വിലങ്ങുകൾക്കുള്ളിൽ രഹസ്യസംഘാടനങ്ങളിലൊ ചർച്ചകളിലൂടെയോ സംഘടിപ്പിക്കപ്പെട്ടിരിക്കാം

.ആദ്യകാല പ്രവർത്തകരായ, കോളിയാട് നാരായണൻ മാഷ്, v vഗോപാലൻ മാഷ് , Dr നാരായണൻ , അങ്ങിനെ ചിലരെല്ലാം കൊളുത്തി യതാണാ ദീപശിഖ ഇതിൽ

മൺമറഞ്ഞവർ പോട്ടെ ജീവിച്ചിരിക്കുന്നവരാകട്ടെ വ്യത്യസ്ഥമായ അഭിപ്രായം രേഖപ്പെടുത്തി നമ്മോടൊപ്പം തന്നെയുണ്ട്.

ഏതായാലും 1978 ൽനടന്ന ഒരു യോഗത്തിന്റെ സ്മരണയിൽ നിന്ന് യൂനിറ്റ് ചരിത്രം തുടങ്ങാം.

ഗ്രാമീണ ബാങ്കിലേക്ക് ജോലിക്കാരനായി വന്ന ശ്രീ നരേന്ദ്രൻ  താറോത്ത് നാരായണൻ വൈദ്യർ ,അടിയോടി മാഷ് , സതീശൻ മാഷ് , AMN, KGV, കൃഷി ഓഫീസറായി വന്ന രവിമാഷ്, Prof സുരേ ന്ദ്രനാഥ്, സുശീല ടീച്ചർ, CP .മോഹനൻ, ലക്ഷ്മണൻ, സുശീല ടീച്ചർ, ഗോപി. ചന്ദ്രമോഹനൻ മാസ്റ്റർ - Kmസദാശിവൻ മാസ്റ്റർ, സൂര്യ നാരായണൻ , ഗോവിന്ദൻ K, പങ്കജാക്ഷൻ, ഓമന. CK,രാധ Kv അങ്ങിനെ നിരവധി പേരുടെ ചെറുതും വലുതുമായ സഹായങ്ങളും സാരഥ്യവും പല കാലങ്ങളിൽ ഏറ്റു കൊണ്ട് വളർന്നു വന്ന യൂനിറ്റാണ് "മാത്തിൽയൂനിറ്റ് "

സംസ്ഥാന, ജില്ലാ മേഘലാതല പരിപാടികളോട് പൂർണ്ണമായും സഹകരിച്ചാണത്   ശക്തിപ്പെട്ടത്.

പരിഷത്ത് രണ്ടാംനിര തലമുറകളായി മോഹനൻ മാസ്റ്റർ കുണ്ടേങ്കോൽ, CP മുരളി, മാധവൻ മാഷ്, CP രവി., MK നാരായണൻ , സദാശിവൻ, ശശി സരസ്വതി ട്യൂട്ടോറി, ധനഞ്ജയൻ ,പങ്കജാക്ഷൻ, പ്രവീൺ ജയദേവൻ തുടങ്ങി നിരവധി പേർ പരിഷത്ത്മാത്തിൽ യൂനിറ്റ് വളർച്ചയിൽ സംഭാവന നൽകിയവരാണ്.

പൊതുവെ പരിഷത്ത് പ്രവർത്തനങ്ങളോട് ഇടതുപക്ഷ പ്രവർത്തകരുടെ സഹകരങ്ങളുണ്ടായിട്ടുണ്ട്

മാത്തിൽ ഗവർമന്റ് ഹൈസ്കൂൾ വിഷ്ണുശർമ്മ LP സ്കൂൾ നാഷനൽ ട്യൂട്ടോറി എന്നിവയുടെ സഹായവുമുണ്ടായിരുന്നു.

യൂനിറ്റ് പ്രവർത്തകരെ കൂടാതെ മേഖലാ പ്രവർത്തകരായ വാസുക്കുട്ടൻ മാസ്റ്റർ, ടി പി എസ് , oms,0 M D, വിജയകുമാർ, T G, MP ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവരുടെ സഹകരണ നിർദ്ദേശങ്ങൾ ക്ലാസുകൾ തുടങ്ങിയവ യൂനിറ്റിന്റെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഇതിൽ വാസുക്കട്ടൻ മാസ്റ്റർ, കരിവള്ളൂർ നായണൻ മാസ്റ്റർ എന്നിവരുടെ സഹായങ്ങൾ വിലമതിക്കാനാവാത്തതാണ്

അതുപോലെ തന്നെ യൂനിനിറ്റിന്റെ വളർച്ചയിൽ നിർണ്ണായകമായ അടുപ്പു വ്യാപനവുമായി ബന്ധപ്പെട്ട് മനോഹരൻ വെള്ളൂർ , ഗോപി, പങ്കജാക്ഷൻ, ഗോവിന്ദൻ, സൂര്യൻ, ജില്ലാതല നാടക ട്രൂപ്പുമായി - ശ്രീ മനോഹരേട്ടൻ, RPS ഇവരുടെ നേതൃത്വത്തിൽ, ഉള്ളൂർ ബാലകൃഷ്ണൻ , P ജയൻ, പ്രവീൺ വടശ്ശേരി, രാജീവൻ ഏറ്റു കുടുക്ക, സൂര്യൻ തുടങ്ങിയ നിരവധി പേർ യൂനിറ്റുമായി സഹകരിച്ചിട്ടുണ്ട് കൂടാതെ ബാലവേദി യൂനിറ്റു രൂപകരണം,വ്യാപനം, തുടങ്ങിയവയിൽ അംഗനവാടി ടീച്ചർ പാലങ്ങാട്ട് ഗൗരി, പലേപ്പാടി കുഞ്ഞിരാമൻ മാസ്റ്റർ ,സൂര്യൻ,എന്നിങ്ങനെ പലവരുടേയും സഹായ സഹകരണങ്ങൾ യൂനിറ്റിന് വിവിധ കാലങ്ങളിൽ ലഭ്യമായിട്ടുണ്ട്.

യൂനിറ്റ് പ്രവർത്തനങ്ങൾ - നാൾവഴികൾ

ആനുകാലികപ്രസക്തമായ വിഷങ്ങളിൽ ഇടപെടുന്നതിലേക്ക് അവയെ കുറിച്ച് പഠിക്കുക , പരിഷത്തു സ്കൂൾ സംഘ ടിപ്പിക്കുക വിവിധമേഖലയിലുളള വരുമായി ആശയവിനിമയം ചെയ്യുക - ശാസ്ത്രീയ സമീപനങ്ങളിലൂടെ വിശകലനം ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന റിസോഴ് പേഴ്സനിലൂടെ ജനങ്ങളിലേക്ക് പ്രഭാഷണ , സംവാദ കാലാപരിപാടികളിലൂടെ കൃത്യമായ സന്ദേശ മെത്തിക്കുക എന്ന ലക്ഷ്യത്തിലൂടെ യൂനിറ്റ് രൂപീകരണത്തിനു ശേഷം നാളിതുവരെ നടന്ന പരിഷത്ത് മുന്നോട്ട് വച്ച എല്ലാ പരിപാടികളിലും യൂനിറ്റ് ഭാഗമായിട്ടുണ്ട് - എന്നത് അഭിമാനപുരസരം പറയാം.

പരിഷത്ത് യൂനിറ്റ് രൂപീകരിച്ച കാലഘട്ടത്തിൽനാം ജീവിക്കുന്ന ലോകം , പരിണാമം,വാക്സിനേഷൻ, ജലജന്യ രോഗങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള ക്ലാസ് പരമ്പരകൾ മാത്തിൽ യൂനിറ്റിൽ നിരവധി സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ട്.

ആദ്യത്തെ പരിഷത്ത് സ്കൂൾ നടത്തപ്പെട്ടത് മാത്തിലുസ്കൂളിൽ വെച്ചാണ്. അന്ന് അവർക്കു ഭക്ഷണം നമ്പീശൻ മാഷുടെ വിട്ടിലായിരുന്നു.

വിഷ്ണുശർമ്മ സകൂളിൽ വെച്ച് വിപുലമായ പ്രവർത്തന കൺവൻഷൻ നടത്തിയതായി ഓർമ്മിക്കുന്നു.

മൂന്നു തവണ മേഘലാ സമ്മേളനം , ഒരു ജില്ലാ സമ്മേളനം മാത്തിൽ യൂനിറ്റിൽ നടത്തപ്പെട്ടിട്ടുണ്ട്

ലോക ബാങ്കിന്റെ സഹായത്തോടെ കിണർ സർവ്വെ ,ആരോഗ്യ സർവ്വെ എന്നിവ നടത്തിയിട്ടുണ്ട്.

കിണർ സർവേയ്ക്ക് തിരഞ്ഞെടുത്ത വീട്ടിലേക്ക് പാട്ടും പാടി പരിഷത്ത് പ്രവർത്തകർ കടന്നുചെല്ലുകയായിരുന്നു.

ഓരോ വീട്ടിലും ഓരോ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്കൊട്ടാരത്തിലെ എയർ കണ്ടീഷൻ പിന്നെ മതി മെല്ല മതീ എന്ന മുദ്രാവാക്യം ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് ശാസ്ത്രം ജനനന്മയ്ക്ക് എന്നിങ്ങനെ വിളിച്ചു കൊണ്ടായിരുന്നു ആ യാത്ര

കിണറാഴം, ജലവിതാനം തുടങ്ങി പലതും അന്ന് പഠനവിധേയമാക്കി.

മറ്റൊന്ന്, ആഹാരവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെകുറിച്ചു ള്ള സർവെയായിരുന്നു. സുശീല ടീച്ചർ, Pro f സുരേന്ദ്രനാഥ്, സൂര്യൻ എന്നിവർ ചേർന്ന് നടത്തിയ സർവ്വെ ജനഹൃദയവുമായി നേരിട്ടു സംവദിക്കൽ കൂടിയായി

സൈലന്റ് വാലി സജീവപ്രശ്നമായപ്പോൾ ഒരു പരിസ്ഥിതി ക്ലാസ് ടൗണിൽ നടത്തിയതായി ഓർമ്മിക്കുന്നു.

കേരളത്തിലെ ഊർജ്ജപ്രതിസന്ധികൾക്ക് , പകരമായ ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് പരിഷത് പ്രിസിദ്ധീകരിച്ച ലഘുലേഖ നിരവധിയെണ്ണം വിറ്റഴിച്ചിരുന്നു. ഒന്നു രണ്ട് ക്ലാസുകളും നടത്തിയിരുന്നു. - ആണവനിലയങ്ങളേകുറിച്ചുളള പരിഷത്ത് പുസ്തകങ്ങളുടെ വിപണനവും അക്കാലത്ത് സജീവമായി. ഇന്ധന ലാഭത്തിനും ,  പുകയിൽ നിന്നും ശാശ്വത മോചനത്തിനായുളള  അടുപ്പു വ്യാപനവും, ക്ലാസുകളും അക്കാലത്ത് യൂനിറ്റിനെ സജീവമാക്കി

ഭോപ്പാൽ ദുരന്തത്തിനുശേഷം അന്തരിക്ഷമലിനീകരണവുമായി ബന്ധപ്പെട്ട് നിരവധി ക്ലാസുകളുംയൂനിയൻ കാർബൈഡുൽപ്പനങ്ങൾ ബഹിഷ്കരിക്കുവാനും നടന്ന നിരവധി പരിപാടികളിൽ യൂനിറ്റ് ഭാഗമായി. ഇന്നും ആ ഉൽപ്പന്നങ്ങൾ വാങ്ങാത്ത നിരവധി പ്രവർത്തകർ യുനിറ്റിലുണ്ട്.

ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണത കളും നിരോധിക്കപ്പെട്ടേണ്ട മരുന്നുകളേ കുറിച്ചും നടന്ന പ്രചാരണ പരിപാടികളിൽ യൂനിറ്റ് സജീവമായി പങ്കെടുത്തിട്ടുണ്ട്. Dr സുരേന്ദ്രനാഥിന്റെ സഹകരണം ഈ സമയത്തുണ്ടായിട്ടുണ്ട്

പഞ്ചായത്തീ രാജും, ജനകീയാസൂത്രണ സംബന്ധവുമായവിഷയത്തെ കുറിച്ച് TP കുഞ്ഞിക്കണ്ണൻ എഴുതിയ ലഘു ലേഖവിറ്റതും ജനകീയാസൂത്രണത്തിന്റെ മേൽ തട്ടു മുതൽ താഴ്തട്ട് വരെ സകല പരിപാടിയിലും, ജനകീയ സാക്ഷരതാ പ്രവർത്തനങ്ങളും പരിഷത്ത് പ്രവർത്തകരുടെ സജീവ ഇടപെടലിലൂടെ പഞ്ചായത്തിനെ നേർവഴിയിലെത്തിക്കാൻ യൂനിറ്റിനു കഴിഞ്ഞു. അക്കാലത്ത് പ്രസിഡണ്ട് P. ശശീ യുടെ നിസ്സീമമായ സഹകരണം പരിഷത്തിന് കിട്ടിയിട്ടുണ്ട് - പരിഷത്ത് നേതൃ നിരക്കാരനായ ശ്രീ ഗോവിന്ദൻ ആദ്യ ജനകീയാസൂത്രണ കൺവീനറായി ശോഭിക്കുക തന്നെ ചെയ്തു

പരിഷത്തിന് ക്ലിന്റ് യൂറിക്കാബാലവേദിയെന്ന സജീവ യൂനിറ്റുണ്ടായിരുന്നു. മാത്തിലിൽ സ്കൂളിൽ പ്രതിമാസ പരിപാടിയായി ഇത് നടത്തിയിരുന്നു. - അരവിന്ദ ഗുപ്ത മോഡൽ ലഘു പരീക്ഷണങ്ങൾ എന്നിവ സ്കൂളുകളിൽ നടത്തിയിട്ടുണ്ട്

പാലയാട്ട് നടന്ന ബാലവേദി പരിശീലന പരിപാടിയിൽ സൂര്യൻ പങ്കെടുത്തിരുന്നു. യൂനിറ്റിൽ നിന്നു സ്റ്റേയിറ്റ് റിസോഴ്പ്രവർത്തകനായി തിരഞ്ഞെക്കപ്പെട്ടവരുടെ സേവനം യൂനിറ്റിന് ലഭ്യമായില്ല. മാത്തിൽ ഗവർമെന്റ് ഹൈസ്ക്കൂളിൽ വെച്ച് രാത്രിയിൽ ബൈനോക്കുലർ വെച്ച് കുട്ടികൾക്കു നക്ഷത്ര നിരീക്ഷണ ക്ലാസു നൽകുകയുണ്ടായി. രാമാനുജൻ, OMS , മുരളി മാഷ്തുടങ്ങിയവർ അതിന് നേതൃത്വപരമായ പങ്കു വഹിച്ചിരുന്നതായി ഓർമ്മിക്കുന്നു.

ബാലവേദിയുടെ മേഖലാ തല ചാർജുള്ള കാലത്ത് സൂര്യൻ വിവിധ പ്രദേശങ്ങളിൽ യുനിറ്റ് സംഘടിപ്പിക്കാൻ പോയിട്ടുണ്ട് ഏരിയത്ത് സ്കുളിൽ ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചതും ഓർച്ചിക്കുന്നു. യൂറിക്കാ വിജ്ഞാന പരീക്ഷകൾ യൂനിറ്റിൽ വളരെ ഭംഗിയായി നടത്താറുണ്ട് . ‌യൂനിറ്റിൽ നിന്ന് പരിഷത്തിന്റെ സംസ്ഥാനതല റിസോസ്പ്രവർത്തകനായി മാറിയ സദാശിവൻ മാസ്റ്റർ, ജില്ലാ , മേഖലാതല പ്രവർത്തകരായി നിരവധി പ്രവർത്തകരുണ്ടായിട്ടുണ്ട്.

‌ വിവിധകാലങ്ങളിൽ പരിഷത്ത് ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്ന കലാപരിപാടികളുടെ ഭാഗമാകാനും യൂനിറ്റിന്റെ പലതലങ്ങളിലും അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്

‌ മാത്രമല്ല ജില്ലാ പരിഷത്ത് കലാ ട്രൂപ്പിന്റെ ഭാഗമായി നിന്നു കൊണ്ട് കണ്ണൂർ ജില്ലയിലെ മുക്കിലും മൂലയിലും നാടകമവതിരിപ്പിക്കാനും ജനഹൃദയങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുവാനും യുനിറ്റിലെ പ്രവർതകരായ സൂര്യനാരായണനടക്കമുള്ളവർക്ക് സാധിച്ചിട്ടുണ്ട്. പരിഷത്ത് നിർദ്ദേശങ്ങളും ക്ലാസുകളും നടത്തുവാനും , ഉൽപ്പന്ന പ്രചാരണത്തി നും മാത്തിൽ യൂനിറ്റു പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പരിഷത്ത് പുസ്തകങ്ങൾ വിതരണം ചെയ്യുവാനും യൂനിറ്റിന് കഴിഞ്ഞിട്ടുണ്ട്.

ജന്ററുമായി ബന്ധപ്പെട്ട വിഷയങ്ങൾ, യുക്തിരാഹിത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും യുനിറ്റിൽ സജീമായ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഗണിതം മധുരം, കൊച്ചു പരീക്ഷണങ്ങൾ , പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങൾ ബാലവേദിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

അഖിലേന്ത്യാ ജ്ഞാൻ വിജ്ഞാൻ ജാഥക്കും കലാപരിപാടികൾക്കും സ്വീകരണം നൽകിയത് ആവേശകരമായിരുന്നു.

തനത് പ്രവർത്തനങ്ങൾ

മണ്ണ് ജലസംരക്ഷണത്തിന് ഊന്നൽ നൽകി ലഘുലേഖകൾ അടിച്ചു വിതരണം ചെയ്യാൻ പഞ്ചായത്തുതല ആസൂത്രണം പരിഷത്ത് പ്രവർത്തകരാണ് നിർവ്വഹിച്ചത്

ജലമലിനീകരണ വിഷയം പഠിച്ച് പഞ്ചായത്തിനുമുമ്പിൽ നിർദ്ദേശം വയ്ക്കുവാനും, മയിലാട്ടി കുന്നുമായി ബന്ധപ്പെടുത്തി ചെങ്കല്ലു ഖനനത്തിന്റെ അപകട സാധ്യതകൾ പുറം ലോകമറിയിക്കുവാനും യൂനിറ്റിന് കഴിഞ്ഞിട്ടുണ്ട്.

സ്വയം വിമർശനം

42 വർഷത്തിലേറെക്കാലമായി ഏതാണ്ടൊക്കെ സജീവമായ യൂനിറ്റായി നിന്നിട്ടും

പഞ്ചയത്തിന്റെ വൻ തോതിലുളള പരിസ്ഥിതി നാശത്തേകുറിച്ച് പഠിക്കുവാനോ തടയുവാനോ യൂനിറ്റിനു കഴിഞ്ഞിട്ടില്ല

ചെങ്കൽ ഖനനം , തോടുകളുടെ മലിനീകരണം - ജലസംഭരണ ചീർപ്പുകളുടെ നാശം വയൽ നികത്തൽ , നാട്ടുമരങ്ങളുടെ നശീകരണം തുടങ്ങി പഞ്ചായത്തിൽ 42 വർഷത്തിൽ വന്നു ചേർന്ന ഭീകരമായ മാറ്റത്തോട് ക്രിയാത്മകായി പ്രതികരിക്കാൻ യൂനിറ്റിന് കഴിഞ്ഞിട്ടില്ലെന്നത് ഖേദപൂർവം സമ്മതിച്ചു കൊണ്ട് ഈ ചരിത്ര വിവരണം നിങ്ങളുടെ സമക്ഷം സമർപ്പിക്കുന്നു

"https://wiki.kssp.in/index.php?title=മാത്തിൽ(യൂണിറ്റ്)&oldid=10522" എന്ന താളിൽനിന്ന് ശേഖരിച്ചത്