മാസ്ക് ന്തിനാമ്മേ ?

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
18:43, 1 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anju K A (സംവാദം | സംഭാവനകൾ) ('അമ്മ കുഞ്ഞിനിന്ന് കൊറോണേടെ കഥ പറഞ്ഞു തരാം. ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

അമ്മ കുഞ്ഞിനിന്ന് കൊറോണേടെ കഥ പറഞ്ഞു തരാം. ഒരിടത്തൊരിടത്ത് കൊറോണ എന്നൊരാളുണ്ടായിരുന്നു. ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത ഒരു പാവം കുഞ്ഞൻ . അങ്ങനെയിരിക്കെ ഒരിക്കൽ കുഞ്ഞൻ കൊറോണക്കൊരു പൂതി തോന്നി, ആരോടെങ്കിലും ഒന്ന് കൂട്ട് കൂട്ടി ജീവിക്കണമെന്ന് . അങ്ങനെ കൂട്ട് കൂടാൻ ആളെത്തിരയുംബ അതാ ... കുഞ്ഞന് പറ്റ്യ ഒരു കൂട്ട്. എവിടെയാന്നോ ...മ്മടെ നെഞ്ചിന്റെ ഉള്ളില് . കുഞ്ഞൻ മ്മടൊക്കെ മുക്കിക്കൂടെം വായിക്കൂ ടെം കേറി മ്മടെ നെഞ്ചിന്റുള്ളിലെ ചങ്ങായിനെ പോയി ഒറ്റ കെട്ടിപ്പിടുത്തം. ന്നിറ്റ് ഓരങ്ങ് സ്റ്റേഹത്തിലായി പ്രേമിച്ച് കൊറേ പുത്യ കുഞ്ഞമ്മാരെ ഉണ്ടാക്കി . ഓര്ക്കും വേണ്ടേ ചങ്ങായിമാരും കുട്ട്യോളും ഒക്കെ . പരതിപ്പരതി ഓരൊക്കെ ഓരോ മൻശന്റേം നെഞ്ചിന്നുള്ളിൽ വീടൊണ്ടാക്കി. ഹമ്പടാ ... അതോടെ നെഞ്ചിന്റുള്ളിൽ ശ്വാസത്തിന് ഇരിക്കാൻ സ്ഥലില്ലാണ്ടായി.. കള്ളക്കൊറോണേം കുടുംബോം ഒക്കെ വീതിച്ചെടുത്തെന്നേ. ശ്വാസത്തിന് സ്ഥലിലാണ്ടായാ അമ്മക്ക് കുഞ്ഞിനെ സ്നേഹിക്കാൻ ആവുല്ലത്രേ ... തിരിച്ചും ... അതോണ്ട് മ്മക്കൊരു കാര്യം ചെയ്യാ . കൊറോണേനെമ്മളെ നെഞ്ചിൽ കേറാൻ സമ്മേയ്ക്കണ്ട . മ്മക്ക് സ്നേഹിക്കണ്ടേ മുത്തേ. അതോണ്ട് കുഞ്ഞ് മൂക്കും വായും ഒക്കെ മാസ്കിട്ട് വെക്കണേ ...

"https://wiki.kssp.in/index.php?title=മാസ്ക്_ന്തിനാമ്മേ_%3F&oldid=8965" എന്ന താളിൽനിന്ന് ശേഖരിച്ചത്