മുലച്ചിപ്പറമ്പ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

രാജഭരണകാലത്ത് നിരവധി കരങ്ങൾ പ്രജകൾ നൽകേണ്ടിയിരുന്നു. ഏണിക്കാണം, തലക്കരം, വലക്കരം തുടങ്ങിയവ. അതിലൊന്നാണു മുലക്കരം. തൊഴിലെടുക്കുന്ന യുവതികൾ നൽകേണ്ട കരം. ചേർത്തലയ്ക്കടുത്ത് കരം പിരിക്കാൻ രാജകിങ്കരന്മാർ ഒരു വീട്ടിലെത്തി. യുവതിയുടെ കൈയ്യിൽ ചില്ലിക്കാശു പോലും ഇല്ലാത്തതിനാൽ സ്വന്തം മുല അരിഞ്ഞ് ചേമ്പിലയിൽ വെച്ചുനീട്ടി. ഈ യുവതിയുടെ വീടു നിന്ന സ്ഥലം മുലച്ചിപ്പറമ്പ് എന്ന് ഇന്നറിയപ്പെടുന്നു.

"https://wiki.kssp.in/index.php?title=മുലച്ചിപ്പറമ്പ്&oldid=5925" എന്ന താളിൽനിന്ന് ശേഖരിച്ചത്