മുളക്കുഴ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മുളക്കുഴ യൂണിറ്റ് ചരിത്രം

പഴയ കൊല്ലം ജില്ലയിൽ തിരുവല്ല താലൂക്കിലെ പുത്തൻകാവ് പഞ്ചായത്തിന്റെ ഭാഗമായിരുന്ന മുക്കും 1962-ൽ പഞ്ചായത്തായി രൂപീകരിക്കപ്പെട്ടു. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ആറ് കരകളിൽ (ദേശം) അരിക്ക കേന്ദ്രമാക്കിയാണ് ഇപ്പോഴത്തെ പരിഷത്ത് മുളക്കുഴ യൂണിറ്റിന്റെ ആദ്യരൂപമായ അരീക്കര യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. മാവേലിക്കര മേഖലാ കമ്മറ്റിക്കു കീഴിൽ 1985 ജൂലൈ 25-ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അരിക്കര യൂണിറ്റിന്റെ പ്രവർത്തനം പരിഷത്തിന്റെ ആലപ്പുഴ ജില്ലയിലെ കാരണവരായ ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. കെ. ഭാനുവിനെ പ്രസിഡന്റായും ശ്രീ. പി.കെ. ശിവൻകുട്ടിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. യൂണിറ്റിന്റെ പ്രവർത്തന കേന്ദ്രം അരീക്കരയിലെ പാറപ്പാടായിരുന്നു. ആദ്യ യൂണിറ്റിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് മുളക്കുഴ ഗവ. എൽപി സ്കൂളിൽ ധ്യാപകനായിരുന്ന, പത്തനംതിട്ട, മെഴുവേലി സ്വദേശിയും പത്തനംതിട്ട ജില്ലയിലെ പരിഷത്ത് പ്രവർത്തകനുമായിരുന്ന ശ്രീ. ജയചന്ദ്രൻ സാറിൽ നിന്നും, പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് മെഴുവേലിയിൽ നടക്കുന്നതറിഞ്ഞ ശ്രീ. കെ.കെ. ഭാനു, ശ്രീ. പി.കെ. ശിവൻകുട്ടി എന്നിവർ പ്രതിനിധികളല്ലാത്തവർക്കുകൂടി പ്രവേശനമനുവദിക്കുന്ന ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ ആകൃഷ്ടരായ അവർ അരീക്കരയിൽ പരിഷത്തിന്റെ ഒരു ഘടകം വേണമെന്ന ആഗ്രഹത്തിൽ അന്ന് കുളനട പഞ്ചായത്ത് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. ചുനക്കര ജനാർദ്ദനൻ നായരെ സമീപിക്കുകയും മറ്റ് 20 പേരെക്കൂടി കണ്ടെത്തുകയും ചെയ്തതാണ് യൂണിറ്റിന്റെ രൂപീകരണത്തിലേക്ക് നയിച്ച് പ്രവർത്തനം. അധികം താമസിയാതെ യൂണിറ്റ് പ്രവർത്തനം മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.

അതിനും ആറ് വർഷം മുമ്പ് 1978 അവസാനത്തിൽ മുളക്കുഴയിൽ കൂടി കടന്നുപോയ പരിഷത്ത് സംസ്ഥാന ജാഥയ്ക്ക് കേരള ഗ്രന്ഥശാലയിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി. ജാഥാംഗമായിരുന്ന ശ്രീ. ചുനക്കര ജനാർദ്ദനൻ നായർ ഗ്രന്ഥശാലയുടെ ഭാരവാഹികളായ, അന്ന് വിദ്യാർത്ഥികളായിരുന്ന കെ.ഇ. രാജു, കെ.വി. മുരളീധരൻ ആശാരി എന്നിവരെ ഭാരവാഹികളാക്കി കൈരളി ഗ്രാമശാസ്ത്രസമിതി എന്ന പേരിൽ ഒരു ഗ്രാമശാസ്ത്ര സമിതി രൂപീകരിച്ചിരുന്നു. എന്നാൽ അതിനെ ഒരു പരിഷത്ത് യൂണിറ്റാക്കി വളർത്തിക്കൊണ്ട് വരാൻ കഴിഞ്ഞില്ല.

1985-ൽ രൂപീകൃതമായ അരീക്കര യൂണിറ്റിൽ ശ്രീ. കെ. മുരളീധരൻ, ജോസ്, കെ ആർ രാജപ്പൻ, ശ്രീ. കെ.എസ്. ഉദയൻ, ശ്രീ. ജലാലുദ്ദീൻ, ശ്രീ പി.ഡി. സുശീലൻ, യശശരീരരായ ഡോ. പി.എൻ, കമലാസനൻ, ഭാസ്കരനാശാൻ തുടങ്ങിയവർ അംഗങ്ങളായിരുന്നു. ആദ്യ ബാലവേദിയിൽ വി.ടി. സതീഷ്കുമാർ, ശ്രീ. ജയൻ എന്നിവർ ഭാരവാഹികളായി ആദ്യ വർഷങ്ങളിൽതന്നെ പി.കെ. ശ്രീധരൻ, കെ മുരളീധരൻ ആശാരി, രാമചന്ദ്രൻ, സാമുവേൽ, വി.കെ ഹിനി, ഗീതാകുമാരി, പുഷ്പവല്ലി, പി.എസ് ഗോപാലകൃഷ്ണൻ, വിപ്രസാദ് യാലിൽ, പി.എം. വിജയൻ, എൻ. വിജയൻ, കെ സുമതി പ്രകാശ, സജീവ്, മനോജ് നമ്പൂതിരി, ശ്രീജിത്ത് കുമാർ, ജയപ്രകാശ് നാരായണൻ. സന്തോഷമാർ, യതീമായ പി.എൻ. പുഷ്പാംഗദൻ, പി പ്രഭാകരൻ, ചന്ദ്രയാൻ തുടങ്ങിയവർ യൂണിറ്റിന്റെ പല കാലങ്ങളിലുമുള്ള പ്രവർത്തനങ്ങളിൽ പരാമർശിക്കപ്പെടേണ്ടവരാണ്. ആദ്യ പ്രസിഡന്റായ കെ അനു 1967 ൽ കോഴിക്കോട് വച്ച് നടന്ന പരിഷത്ത് രൂപീകര സാനത്തിൽ പങ്കെടുത്തിരുന്നു. ശ്രീ. കെ. മുരളീധരൻ, പി.എൻ. മുഹമ്മദ് ഫിഖ്, ശ്രീനിൽ കുമാർ, കെ. സജീവൻ, വി.ടി. സതീഷ്കുമാർ, ജലാലുദ്ദീൻ, സുരേഷ്ബാബു, പി.എം. മോഹനൻ, കെ.വി മുരളീധരൻ ആശാരി, പി ആർ വിജയകുമാർ, എൻ.ജി. സുരേഷ്കുമാർ തുടങ്ങിയവർ യൂണിറ്റ് സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്നു.

1988-ൽ ആരംഭിച്ച അരീക്കര യൂണിറ്റ്, പഞ്ചായത്ത് യൂണിറ്റ് എന്ന നിർദ്ദേശക തുടർന്ന് മുക്കും യൂണിറ്റ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. പഴയ മാവേലിക്കര മേഖല വിഭജിച്ച് പുതുതായി ചെങ്ങന്നൂർ മേഖല രൂപീകരിക്കപ്പെട്ടതിനെത്തുടർന്ന് മുക്കും ഈ മേഖലയിലായി. 1986 ൽ പരിഷത്തിന്റെ സംസ്ഥാന ശാസ്ത്രകലാജാഥയ്ക്ക് പാറപ്പാട്ടുവച്ച സ്വീകരണം നൽകി. അരീക്കര യൂണിറ്റിന് ലഭിച്ച ആദ്യ ജാഥാസ്വീകരണാവസരം ഉത്സവപ്രതീതിയോടെയാണ് നാട് ഏറ്റെടുത്തത്. അതിനു ശേഷം നടന്ന കലാജാഥകളിൽ ഗലീലിയോ ഗാന്ധി നാടകങ്ങൾ വഴി 2019 ൽ നടന്ന ആരാണ് ഇന്ത്യാക്കാർ വരെയുള്ള എല്ലാ കലാജാഥകൾക്കും യൂണിറ്റ് സ്വീകരണം നൽകി. പ്രത്യേക ക്യാമ്പയിനുകളായി നടത്തിയ 1999 ലെ അടുപ്പ് കലാജാഥ, 89-ൽ തന്നെ നടത്തിയ വനിതാ കലാജാഥ, 96-ൽ സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ വനിതാ കലാജാഥ എന്നിവയ്ക്കും സ്വീകരണം നൽകുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

യൂണിറ്റ് രൂപീകരണത്തിനു ശേഷം നാം ജീവിക്കുന്ന ലോകം. "അടുക്കളയിലെ രസതന്ത്രം ക്ലാസ്സുകൾ 1991-ൽ നവലിബറൽ സാമ്പത്തിക നയത്തിനെതിരെ പരിഷത്തിന്റെ നേതൃത്തത്തിൽ രൂപീകരിക്കപ്പെട്ട സ്വാമിയ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബഹുജന സംവാദങ്ങൾ, എക്സ്പ്രസ്സ് വയ്ക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി നടത്തിയ സംവാദങ്ങൾ എന്നിവയിലൂടെ മുഴ യൂണിറ്റ് ഈ കാലത്തെല്ലാം ബഹുജനമധ്യത്തിൽ സജീവമായി നിലകൊണ്ടു. 2020-ൽ കോവിഡ് പശ്ചാത്തലത്തി പരിമിതികളിൽ പെട്ട് ഫലപ്രദമായില്ല എന്നതൊഴിച്ചാൽ എല്ലാ വർഷാത്തയും വിജ്ഞാനോത്സവം നന്നായി നടത്തിയ യൂണിറ്റാണ് മുളക്കുഴ ആദ്യ വർഷങ്ങളിൽ ബാലവേദി പ്രവർത്തനം മാതൃകാപരമായി നടത്തി. ഓണോത്സവം, സഹവാസ ക്യാമ്പുകൾ തുടങ്ങിയവയിലൂടെ കുട്ടികളെ ശരിയുടെ മാർഗ്ഗത്തിലൂടെ നടത്താനുംഅവരിൽ മതര-ജനാധിപത്യ ശാസ്ത്രബോധം വളർത്താനും ബാലവേദി പ്രവർത്തനം കൊണ്ട് കഴിഞ്ഞിരുന്നു.

ഭോപ്പാൽ വാതകദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ, 1985 ഡിസംബർ 2-ന് യൂണിയൻ കാർബൈഡ് എന്ന വ്യവസായ ഭീമനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി യൂണിയൻ കാർബൈഡ് ഉല്പന്നമായ എവറെഡിയുടെ സ്റ്റോക്കിസ്റ്റായ ചെങ്ങന്നൂർ കെ. ഫിലിപ്പ് & കമ്പനിയുടെ മുമ്പിൽ നടത്തിയ ധർണ്ണ ശ്രീ. ചുനക്കര ജനാർദ്ദനൻ നായരാണ് ഉദ്ഘാടനം ചെയ്തത്. ധർണ്ണയിൽ മുളക്കുഴ യൂണിറ്റിന്റെ നല്ല പങ്കാളിത്തമുണ്ടായി. General Agreement on Trade and TarifGNIT കരാറിൽ ഇന്ത്യ ഭാഗമായ 1991 ഏപ്രിൽ 15-ന് പരിഷത്തും കേരള സ്വാശ്രയ സമിതിയും കരിദിനമായി ആചരിച്ചു. അന്ന് ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുമ്പിൽ ദിവസം മുഴുവൻ നീണ്ടുനിന്ന പ്രതിഷേധ സംഗമത്തിൽ മുളക്കുഴ യൂണിറ്റ് നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു.

1990-91 കാലത്ത് നടന്ന സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ യൂണിറ്റിലെ മിക്കവാറും എല്ലാ അംഗങ്ങളും റിസോഴ്സ് പേഴ്സൺസ്, മാസ്റ്റർ ട്രെയിനേഴ്സ് ഇൻടേഴ്സ് എന്നീ നിലകളിലൊക്കെ പങ്കെടുത്തു. മുളക്കുഴ ഗ്രാമപഞ്ചായത്ത് കോ-ഓർഡിനേറ്ററായി ശ്രീ. പി.കെ. ശിവൻകുട്ടി പ്ര ത്തിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ മുതൽ ജില്ലാ റിസോഴ്സ് പേഴ്സൺമാർ, പ്രാദേശിക പേഴ്സൺമാരം, ഗ്രാമസഭാ കോ-ഓർഡിനേറ്റർമാർ, പ്രോജക്ടുകൾ എഴുതി തയ്യാറാക്കിയവർ തുടങ്ങി എല്ലാ ചുമതലകളിലും പരിഷത്ത് പ്രവർത്തകർ വിശ്രമമില്ലാതെ പങ്കെടുത്തു. മരാമത്ത വേലകൾക്ക് ഗുണഭോക്തൃസമിതി ഭാരവാഹികളായും പ്രവർത്തിക്കുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആസൂത്രണ സമിതികൾ രൂപീകരിക്കപ്പെട്ടപ്പോൾ അവയിലും അംഗങ്ങളായിക്കൊണ്ട് പ്രാദേശികാസൂത്രണ പ്രവർത്തനങ്ങളിൽ ഇപ്പോഴും പരിഷത്ത് പ്രവർത്തകർ പങ്കെടുക്കുന്നു. ചെങ്ങന്നൂർ മേഖലയിൽ മാതൃകാ വികസന പഞ്ചായത്തായി മുളക്കുഴ ഗ്രാമപഞ്ചായത്താണ് സംഘടന തിരഞ്ഞെടുത്തിട്ടുള്ളത്. ഈ പ്രവർത്തനങ്ങളിലും പരിഷത്ത അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.

യൂണിറ്റ് രൂപീകരണത്തിനു ശേഷം രണ്ടു പ്രാവശ്യം ആലപ്പുഴ ജില്ലാ വാർഷികത്തിന് ആതിഥ്യം വഹിക്കുവാൻ മുളക്കും യൂണിറ്റിന് കഴിഞ്ഞു. 1992 ൽ മുളക്കുഴ ജിവിഎച്ച്എസ്എസ്സിൽ വച്ചാണ് ജില്ലാ വാർഷികം നടന്നത്. ശ്രീ കെ. മുരളീധരൻ ജനറൽ കൺവീനറായി പ്രവർത്തിച്ചു. 2006-ൽ കാരയ്ക്കാട്ട് എസ്എച്ച്വി ഹൈസ്കൂളിൽ വച്ച് നടന്ന ജില്ലാ വാർഷികത്തിന്റെ സംഘടാക സമിതി ജനറൽ കൺവീനറായി ശ്രീ. പി.ആർ. വിജയകുമാര് പ്രവർത്തിച്ചു. ചെങ്ങന്നൂർ മേഖലാ വാർഷികത്തിന് യൂണിറ്റ് പലപ്രാവശ്യം ആതിഥ്യം വഹിച്ചു. പരിഷത്ത് രൂപീകരിച്ച വിദ്യാഭ്യാസ കമ്മീഷന്റെ കരട് റിപ്പോർട്ട് ജില്ലയിലെ അവതരണവും ചർച്ചയും മുളക്കുഴ യൂണിറ്റിൽ വച്ചാണ് നടന്നത്.

1985-ൽ 22 അംഗങ്ങളുമായി പ്രവർത്തനമാരംഭിച്ച മുളക്കുഴ യൂണിറ്റിൽ

ഇപ്പോൾ 10 അംഗങ്ങളുണ്ട്. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള

രണ്ടാമത്തെ യൂണിറ്റ് പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽത്തന്നെപ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിക്കുന്ന കാര്യത്തിൽ യൂണിറ്റ് മുന്നിലായിരുന്നു. ഒരു സമയത്ത് 300 വരിക്കാരുള്ള യൂണിറ്റ് ഏജൻസി മുറിക്കയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോൾ വരിക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും മേഖലയിലെ മറ്റ് യൂണിറ്റുകളെ അപേക്ഷിച്ച് ഏറെ ഉല്പന്നങ്ങളുടെ പ്രചരണത്തിലും മുന്നിലാണ്. വ്യക്തി അംഗങ്ങളിൽ നിന്നും പരിഷത്ത് കുടുംബങ്ങളിലേക്ക് എന്ന കാഴ്ചപ്പാടിനൊപ്പം നീങ്ങുവാൻ ശ്രദ്ധിച്ച യൂണിറ്റാണ് മുളക്കുഴ. എന്നാൽ പുതിയ അംഗങ്ങളിൽ നവതി യുവാക്കളുടെ എണ്ണം സാദ്ധ്യതയ്ക്കനുസരിച്ച് ഉണ്ടാകുന്നില്ല എന്ന വസ്തുത അവശേഷിക്കുന്നു. നാം ശ്രദ്ധവയ്ക്കേണ്ട പ്രധാനപ്പെട്ട ഒരു ദൗത്യമായി ഇത് ഏറ്റെടുക്കണം. പുസ്തക പ്രചാരണത്തിലും സംഘടനയുടെ കാര്യത്തിലും യൂണിറ്റ് ശ്രദ്ധപുലർത്തുന്നു. അംഗത്വത്തിലെ വനിതാ പങ്കാളിത്തത്തിലും മുളക്കുഴ യൂണിറ്റ് മുന്നിലാണ്. യൂണിറ്റിലെ ആകെ 32 ശതമാനം വനിതകളാണ്. അവരിൽ പേർ സംഘടനാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. കേവല സംഘടനാ പ്രവർത്തനങ്ങൾക്കപ്പുറം ഗൗരവമുള്ള യൂണിറ്റ് ഇടപെടൽ നടത്തുന്നു. കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട ഐക്യദാർഢ്യ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്.

വളർത്തുന്നതിൽ ചുനക്കര ജനാർദ്ദനൻ നായർ, മത്തായി, പ്രൊഫ. ലക്ഷ്മണൻ, പ്രൊഫ. ആർ.ആർ.സി. വർമ്മ തുടങ്ങിയവരുടെ സംഘടനാ ക്ലാസ്സുകൾ ഏറെ സഹായിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ മേഖലയുടെ പ്രവർത്തനങ്ങൾക്ക് അംഗങ്ങൾ നേതൃത്വം നൽകിയിട്ടുണ്ട്. ശ്രീ.കെ.കെ. പി.കെ ശിവൻകുട്ടി, കെ. മുരളീധരൻ, ശ്രീജിത്ത് സി. പ്രവീണാൽ വി.മുരളീധരൻ ആശാരി, ഹേമലതാ മോഹൻ, പി.ആർ. വിജയകുമാർ തുടങ്ങിയവർ മേഖലാ ഭാരവാഹിത്വം വഹിച്ചിരുന്നു. ഇപ്പോൾ യൂണിറ്റ് അംഗങ്ങളായ സംസ്ഥാന മോഹൻ, ആർ വിജയകുമാർ എന്നിവർ ജില്ലാ വൈസ് പ്രസിഡന്റുമാരായും പ്രവർത്തിക്കുന്നു. കെ.കെ. രാജൻ (പ്രസിഡന്റ്), ശ്രീ. കൃഷ്ണകുമാർ (സെക്രട്ടറി) എന്നിവർ നിലവിൽ യൂണിറ്റിനെ നയിക്കുന്നു.

"https://wiki.kssp.in/index.php?title=മുളക്കുഴ_യൂണിറ്റ്&oldid=11292" എന്ന താളിൽനിന്ന് ശേഖരിച്ചത്