മൂലാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14:43, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Appu pk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പെട്ട കോട്ടൂർ ഗ്രാമപഞ്ചായത്തിലാണ് മൂലാട് യൂനിറ്റ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിൽ അധികം ഉയർന്നു നിൽക്കുന്ന ചെങ്ങോട് മല യുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന വേയ്യാപ്പാറ മല ഇവിടെയാണ്. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമാണിത്. കോട്ടൂർ പഞ്ചായത്തിലെ 1, 17, 19 വാർഡുകൾ മൂലാട് യൂണിറ്റിന്റെ പരിധിയിലാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിയുള്ള വേരോട്ടമുള്ള പ്രദേശമാണിത്.  1970-90 കാലഘട്ടങ്ങളിൽ ഒട്ടേറെ കലാ സാംസ്കാരിക കൂട്ടായ്മകൾ ഇവിടെ നിലനിന്നിരുന്നു.

കേരളത്തിലെയും ഇന്ത്യയിലെയും അറിയപ്പെടുന്ന വോളിബോൾ കളിക്കാർ മൂലാട് ബ്രദേഴ്സ് ക്ലബ്ബിൽ കളിച്ചു വളർന്നവരാണ്.

പ്രധാന സ്ഥാപനങ്ങൾ

  • മൂലാട് ALP സ്കൂൾ
  • AMLP സ്കൂൾ
  • പെരവ ച്ചേരി ജി.എൽ.പി. സ്കൂൾ
  • കോട്ടൂർ AUP സ്കൂൾ
  • മൂലാട് തപാലാപ്പീസ്
  • കോട്ടൂർ തപാലാപ്പീസ്
  • കോട്ടൂർ വില്ലേജ് ഓഫീസ്
  • ആരോഗ്യ ഉപകേന്ദ്രം.
  • ഹോമിയോ ഡിസ്പെൻസറി
  • ജ്ഞാനോദയ വായനശാല
  • കോട്ടൂർ വിഷണു ക്ഷേത്രം
  • കുന്നരംവെള്ളി പള്ളി

യൂനിറ്റ്  രൂപീകരണം

ജനങ്ങളിൽ ശാസ്ത്ര ബോധം വളർത്തുക. അന്ധവിശ്വാസം തുടങ്ങിയ അനാചാരങ്ങൾ ഇല്ലാതാക്കുക എന്നിവ ലകഷ്യം വെച്ച് പരിഷത് നടത്തിവരുന്ന ശാസ്ത്ര കലാജാഥയാണ് പരിഷത്തിന്റെ മൂലാട് യുനിറ്റ് രൂപീകരിക്കാനും ഇടയായത്. 1986 ആഗസ്ത് 15 നാണ് മൂലാട് യൂനിറ്റ് നിലവിൽ വന്നത്. 35 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ വച്ച് എൻ. അച്ചുതൻ മാസ്റ്റർ പ്രസിഡണ്ടും കെ രാധൻ മാസ്റ്റർ സെക്രട്ടറിയുമായി യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. (രാധൻ മാസ്റ്റർ 2019 - 2021 വർഷത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മൂലാട് യൂനിറ്റിന്റെ പ്രവർത്തനം ആദ്യം പേരാമ്പ്ര മേഖലയിലായിരന്നു വെങ്കിലും 2000 മുതൽ ബാലുശ്ശേരി മേഖലയിലാണ് പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ പ്രധാന  പ്രവർത്തനങ്ങൾ

  • യൂണിറ്റ് വാർഷികം 2020 ഡിസംബർ മൂലാട് വായനശാലയിൽ വെച്ചു നടന്നു. ടിവി ബൽരാജ് പ്രസിഡണ്ടും പി.കെ. ഷിജു സെക്രടറിയുമായി കമ്മിറ്റി നിലവിൽ വന്നു.
  • അറിയാം രോഗങ്ങളെ എന്ന പബ്ലിക്കേഷന് 80 വരിക്കാരെ കണ്ടെത്തി പുസ്തകം വിതരണം ചെയ്തു.
  • പരിഷത് ഭവൻ നിർമ്മാണത്തിലേക്ക് യൂണിറ്റിന്റെ സംഭാവനയായി മുപ്പതിനായിരം രൂപ മെമ്പർമാരിൽ നിന്നും ശേഖരിച്ചു നൽകി.
  • ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മൂലാട് കനാലിന്റെ കരയിൽ നാട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളും നട്ടു സംരക്ഷിച്ചുവരുന്നു.
  • പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം ശാസ്ത്രഗതി എന്നിവക്ക് വരിക്കാരെ കണ്ടെത്തി വിതരണം ചെയ്തുവരുന്നു.
  • സപ്തംബർ 10 ന് യൂണിറ്റ് കുടുംബസംഗമം നടത്തി. പഴയകാല പ്രവർത്തകർ പങ്കെടുത്തു.
  • പി പി സി ഉൽപ്പന്നങ്ങളായ സോപ്പ്, ചൂടാറാപ്പെട്ടി, സമത കിറ്റ് പ്രചരിപ്പിച്ചു വരുന്നു.
  • യൂനിറ്റ് പരിധിയിലെ മൂന്നു സ്കൂളുകളിൽ മക്കൾക്കൊപ്പം - രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് - നടത്തി.
  • കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പെട്ട കോട്ടൂർ ഗ്രാമപഞ്ചായത്തിലാണ് മൂലാട് യൂനിറ്റ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിൽ അധികം ഉയർന്നു നിൽക്കുന്ന ചെങ്ങോട് മല യുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന വേയ്യാപ്പാറ മല ഇവിടെയാണ്. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമാണിത്. കോട്ടൂർ പഞ്ചായത്തിലെ 1, 17, 19 വാർഡുകൾ മൂലാട് യൂണിറ്റിന്റെ പരിധിയിലാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിയുള്ള വേരോട്ടമുള്ള പ്രദേശമാണിത്.  1970-90 കാലഘട്ടങ്ങളിൽ ഒട്ടേറെ കലാ സാംസ്കാരിക കൂട്ടായ്മകൾ ഇവിടെ നിലനിന്നിരുന്നു. മൺമറഞ്ഞുപോയ .... കേരളത്തിലെയും ഇന്ത്യയിലെയും അറിയപ്പെടുന്ന വോളിബോൾ കളിക്കാർ മൂലാട് ബ്രദേഴ്സ് ക്ലബ്ബിൽ കളിച്ചു വളർന്നവരാണ്.

_പ്രധാന സ്ഥാപനങ്ങൾ_

  1.   മൂലാട് ALP സ്കൂൾ
  2. AMLP സ്കൂൾ
  3. പെരവ ച്ചേരി ജി.എൽ.പി. സ്കൂൾ
  4. കോട്ടൂർ AUP സ്കൂൾ
  5. മൂലാട് തപാലാപ്പീസ്
  6. കോട്ടൂർ തപാലാപ്പീസ്
  7. കോട്ടൂർ വില്ലേജ് ഓഫീസ്
  8. ആരോഗ്യ ഉപകേന്ദ്രം.
  9. ഹോമിയോ ഡിസ്പെൻസറി
  10. ജ്ഞാനോദയ വായനശാല
  11. കോട്ടൂർ വിഷണു ക്ഷേത്രം
  12. കുന്നരംവെള്ളി പള്ളി

യൂനിറ്റ്  രൂപീകരണം

കേരള സമൂഹത്തിൽ ശാസ്ത്ര ചിന്തയും യുക്തിബോധവും, അന്ധവിശ്വാസം എന്ന അനാചാരങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി നിന്നു പ്രവർത്തിച്ചു വരുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി വളർന്നു. തുടക്കത്തിൽ ശാസ്ത് പ്രചരണം എന്ന പരിമിത പ്രവർത്തനത്തോടൊപ്പം ജനബോധന മാധ്യമമായ ശാസ്ത്ര കലാജാഥക്ക് രൂപം കൊടുത്തു. തുടർന്നു ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി. വികസനം, ജെന്റർ തുടങ്ങിയ ജനകീയ ഇടപെടലുകക്ക് നേതൃത്വം കൊടുക്കുകയും സാധാരണ ജനങ്ങളുമായി സംവദിക്കുന്നതിനും കഴിഞ്ഞു. ഇത്തരം ശാസ്ത്ര കലാജാഥയാണ് പരിഷത്തിന്റെ മൂലാട് യുനിറ്റ് രൂപീകരിക്കാനും ഇടയായത്. 1986 ആഗസ്ത് 15 നാണ് മൂലാട് യൂനിറ്റ് നിലവിൽ വന്നത്. 35 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ വച്ച് എൻ. അച്ചുതൻ മാസ്റ്റർ പ്രസിഡണ്ടും കെ രാധൻ മാസ്റ്റർ സെക്രട്ടറിയുമായി യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. (രാധൻ മാസ്റ്റർ 2019 - 2021 വർഷത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മൂലാട് യൂനിറ്റിന്റെ പ്രവർത്തനം ആദ്യം പേരാമ്പ്ര മേഖലയിലായിരന്നു വെങ്കിലും 2000 മുതൽ ബാലുശ്ശേരി മേഖലയിലാണ് പ്രവർത്തിക്കുന്നത്.

യൂനിറ്റ് യോഗങ്ങൾ

ഒരു മാസം ഒരു തവണയെങ്കിലും കമ്മിറ്റി അംഗങ്ങളുടെ വീടുകളിൽ മാറി മാറി യോഗം ചേരുന്ന കാലമുണ്ടായിരുന്നു. അനൗപചാരികമായി കൂടിച്ചേരലുകളിലൂടെ യാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും പിന്നീട് കമ്മിറ്റികൾ ചേർന്നു മൂർത്തമാകുകയുമാണ് ചെയ്തിരുന്നത്.  പിന്നീട് യോഗങ്ങളിൽ പങ്കാളിത്തം കുറയുകയും പ്രവർത്തനങ്ങളിൽ കൂട്ടായ്മ ഇല്ലാതാവുകയും ചെയ്തു.

എങ്കിലും കേമ്പയിൻ പ്രവർത്തനങ്ങൾ വരുമ്പോൾ യൂനിറ്റ് അംഗങ്ങളുടെ സഹകരണം ഉണ്ടാവരുണ്ട്. എങ്കിലും പഴയ കാലത്ത് നടത്തിയ പോലുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ തോത് കുറഞ്ഞു വന്നു. ഇപ്പോൾ വിരലിലെണ്ണാവരുടെ പ്രവർത്തനഫലമായിട്ടാണ് യൂനിറ്റ് നിലനിൽക്കുന്നത്.

ഈ വർഷത്തെ പ്രധാന  പ്രവർത്തനങ്ങൾ

  • യൂണിറ്റ് വാർഷികം 2020 ഡിസംബർ മൂലാട് വായനശാലയിൽ വെച്ചു നടന്നു. ടിവി ബൽരാജ് പ്രസിഡണ്ടും പി.കെ. ഷിജു സെക്രടറിയുമായി കമ്മിറ്റി നിലവിൽ വന്നു.
  • അറിയാം രോഗങ്ങളെ എന്ന പബ്ലിക്കേഷന് 80 വരിക്കാരെ കണ്ടെത്തി പുസ്തകം വിതരണം ചെയ്തു.
  • പരിഷത് ഭവൻ നിർമ്മാണത്തിലേക്ക് യൂണിറ്റിന്റെ സംഭാവനയായി മുപ്പതിനായിരം രൂപ മെമ്പർമാരിൽ നിന്നും ശേഖരിച്ചു നൽകി.
  • ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മൂലാട് കനാലിന്റെ കരയിൽ നാട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളും നട്ടു സംരക്ഷിച്ചുവരുന്നു. #പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം ശാസ്ത്രഗതി എന്നിവക്ക് വരിക്കാരെ കണ്ടെത്തി വിതരണം ചെയ്തുവരുന്നു. # സപ്തംബർ 10 ന് യൂണിറ്റ് കുടുംബസംഗമം നടത്തി. പഴയകാല പ്രവർത്തകർ പങ്കെടുത്തു.
  • പി പി സി ഉൽപ്പന്നങ്ങളായ സോപ്പ്, ചൂടാറാപ്പെട്ടി, സമത കിറ്റ് പ്രചരിപ്പിച്ചു വരുന്നു.
  • യൂനിറ്റ് പരിധിയിലെ മൂന്നു സ്കൂളുകളിൽ മക്കൾക്കൊപ്പം - രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് - നടത്തി.

നാൾവഴികൾ

ശാസ്ത്രകലാജാഥ

  • 28 -11-86 ന് ശാസ്ത്ര കലാജാഥക്ക് ആദ്യമായി യൂണിറ്റുകൾ സ്വീകരണം നൽകി. തുടർന്ന് 1999 നവംബർ 10 മുതൽ 25 വരെ യൂണിറ്റിന് നേതൃത്വത്തിൽ സംസ്ഥാന ശാസ്ത്രകലാ റിഹേഴ്സൽ ക്യാമ്പ് നടത്തി. കലാ കഥയുടെ അവതരണവും നടന്നു.
  • 17 -11-2009 ന് ശാസ്ത്ര കലാജാഥക്ക് വീണ്ടും യൂണിറ്റിൽ സ്വീകരണംനൽകി.
  • 18 -11-2011 ന്  വേണം മറ്റൊരു കേരളം -ശാസ്ത്ര കലാജാഥ സ്വീകരണം നൽകി.  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മെമ്പറായ ശ്രീ സി.എച്ച്. സുരേഷ് - ചെയർമാനും യൂനിറ്റ് സെക്രട്ടറി പി.പി. ബാലൻ മാസ്റ്റർ കൺവീനറുമായ സ്വാഗത സംഘമാണ് ഇതിന് നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.ടി.രാധാകൃഷ്ണൻ മാസ്റരും പ്രൊഫ: ടി.പി.കുഞ്ഞിക്കണ്ണനും പ്രഭാഷണം നടത്തി. 1000 -ഓളം പേർ പരിപാടി വീക്ഷിച്ചു. അനുബന്ധമായി 2 ദിവസം സിനിമാ പ്രദർശനം നടത്തി. 42862 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു. യൂനിറ്റിൽ പ്രചരണാർഥം ബാനറും പതിച്ചു. ലഘുലേഖ ചെലവഴിച്ചു.
  • _നാം ഭാരതീയർ  - ജനോത്സവം_
  • സ്വാതന്ത്ര്യം , ജനാധിപത്യം. മതേതരത്വം തുടങ്ങിയ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ ദുർബബന്ധപ്പെടുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ കേന്ദ്രസർക്കാർ നൽകിയ സാഹചര്യത്തിലാണ് പരിഷത്ത് നാം ഭാരതീയർ എന്ന പൊതു ക്യാമ്പയി സംഘടിപ്പിച്ചത്. ഇതിന്റെ  ഭാഗമായി തികച്ചും വ്യത്യസ്തമായ ഒരു പരിപാടി കൂട്ടാലിട അങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ചു. മുലാട് യൂനിറ്റിന്റെ സജീവ ഇടപെടൽ ഉണ്ടായി. നമ്മുടെ ഭരണഘടന സംരക്ഷണത്തിന്റെ പ്രതിജ്ഞ ഒരു അങ്ങാടിയെ ചേർത്തുപിടിച്ചു കൊണ്ട് പ്രഖ്യാപിക്കാൻ കഴിഞ്ഞു.
  • 2020-ൽ കൂട്ടാലിട വച്ചു നടന്ന ആരാണ് ഇന്ത്യക്കാർ എന്ന ശാസ്ത്ര കലാജാഥ വിജയിപ്പിക്കുന്നതിലും യൂനിറ്റ് സജീവ ഇടപെടൽ നടത്തി. യൂനിറ്റിലെ ബാലവേദി അംഗം സുമന
  • L S ഈ ജാഥയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചു.

മെഡിക്കൽ കേമ്പുകൾ

  • 13-12-1987 ൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പു സംഘടിപ്പിച്ചു. 300 പേർ ഗ്രൂപ്പ് നിർണയം നടത്തി. 5 പ്രവർത്തകർ രക്തദാനം നൽകി.
  • 1990 ൽ പടിയക്കണ്ടിയിൽ വച്ച് രക്ത ഗ്രൂപ്പ് നിർണയ കേമ്പ് നടത്തി.
  • 1995 ൽ സൂസൂസ് സ്വയം സഹായ സംഘവുമായി സഹകരിച്ച് രക്ത ഗ്രൂപ്പ് നിർണയ കേമ്പ് നടത്തി.
  • രക്തഗ്രൂപ്പ് ഡയറക്ടറി  നിർമ്മിച്ചു.
  • കോട്ടൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്ക് ഡയറക്ടറി വളരെ ഏറെ ഉപകരിച്ചു.
  • 1995 ഏപ്രിൽ 11 ന് നേത്ര പരിശോധന ക്യാമ്പ്
  • മെഡിക്കൽ കോളേജ് ഓർത്താൽ മിക് യൂണിറ്റിന്റെ സഹകരണത്തോടെ മൂലാട് സ്കൂളിൽ വച്ച് നടത്തി. 430 പേർ കണ്ണ് പരിശോധന നടത്തി. 28 പേരെ തിമിര ശസ്ത്രക്രിയക്ക് വേണ്ടി തിരഞ്ഞെടുത്തു കണ്ണട ആവശ്യമുള്ളവരിൽ നിർധനരായ 16 പേർക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു. മെയ് 3 ന് പ്രൊഫ: കെ.പാപ്പൂട്ടി കണ്ണട വിതരണവും പ്രഭാഷണവും നടത്തി. 9 പേരുടെ നേത്രദാന സമ്മതപത്രം വാങ്ങി നൽകി.
  • പ്രമേയ രോഗ നിർണയ കേമ്പ് സംഘടിപ്പിച്ചു.
  • മൂലാട് സബ് സെന്ററിൽ വച്ച് ദന്തരോഗ നിർണയ കേമ്പും ചികിത്സയും നടത്തി.
  • ചിക്കൻ ഗുനിയ രോഗത്തിനെതിരെ മെഡിക്കൽ കേമ്പും ചികിത്സയും നടത്തി.

ഗ്രാമവികസന സർവ്വേ

  • 30-1- 1996 സ്വാഗത സംഘം രൂപീകരിച്ചു. മൂലാട് പ്രദേശത്തെ 593 വീടുകളെയും ഉൾപ്പെടുത്തി ഗ്രാമവികസന സർവേ നടത്തി. പന്ത്രണ്ടോളം സ്ക്വാഡുകൾ രൂപീകരിച്ചാണ് സർവ്വേ നടത്തിയത്. സർവെക്ക് വേണ്ടി പ്രത്യേകം ഫോറം തയ്യാറാക്കിയിരുന്നു അതിന്റെ റിപ്പോർട്ട് കോട്ടൂർ ഗ്രാമപഞ്ചായത്തിനും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനും നൽകുകയുണ്ടായി.  ഈ സർവെ വിവരങ്ങൾ യൂനിറ്റിന്റെ സമ്പൂർന്ന സ്ഥിതിവിവരങ്ങൾ ലഭിക്കാനിടയായി. ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ഇതു പഞ്ചായത്തിനെ സഹായിച്ചു.
  • CP ഗീത ചെയർമാനും ജിജി വി.എസ് കൺവീനറും ആയ കമ്മിറ്റിയാണ് സർവെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
  • പ്ലാസ്റ്റിക് മാലിന്യ നിർമാർജനം*
  • 9 -4 -2006 ൽ ചേർന്ന യോഗത്തിൽ വച്ച് പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നിർമാർജനം ചെയ്യാൻ തീരുമാനിക്കുകയും അ തിന്റെ ഭാഗമായി രണ്ട് കേന്ദ്രങ്ങളിൽ ബിന്ന് സ്ഥാപിക്കുകയും ചെയ്തു. ബിന്നു നിറയുന്നതോടുകൂടി അവരെ ശേഖരിച്ച ഉപയോഗശൂന്യമായ കിണറുകളിൽ നിക്ഷേപിക്കുകയുമാണ് ചെയ്തത്.
  • 4 കൊല്ലത്തോളം ഇതിന്റെ പ്രവർത്തനം തുടർന്നു കൊണ്ട് പോയിരുന്നു.

ക്ലാസുകൾ

  • 12-3-1988 പരിഷത് ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന വിഷയത്തിൽ പ്രൊഫ: ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി.
  • 1989 ന് ശാസ്ത്ര ക്ലാസുകൾ നടത്തി.
  • -പ്രകൃതിശാസ്ത്രം സമൂഹം ക്ലാസുകൾ യൂണിറ്റ് സംഘടിപ്പിച്ചു. 12-8-2006ന് മാറുന്ന ലോകം മാറുന്ന കേരളവും എന്ന വിഷയത്തിൽ പി കെ നാരായണൻ മാസ്റ്റർ ക്ലാസ് എടുത്തു.
  • _ ഇ. പത്മനാഭൻ മാസ്റ്ററെ പങ്കെടുപ്പിച്ച് പരിസ്ഥിതി, ശാസ്ത്രവർഷം ക്ലാസുകൾ നടത്തി.
  • _രസതന്ത്രവർഷത്തിന്റെ ഭാഗമായി അടുക്കളയിലെ രസതന്ത്രം എന്ന വിഷയത്തിൽ മേഖല കമ്മിറ്റി അംഗം പി.കെ. ശ്രീനി ക്ലാസെടുത്തു. CD പ്രദർശനവും സംഘടിപ്പിച്ചു.
  • വാനനിരീക്ഷണം ക്ലാസ് : 1995 ഒക്ടോബർ 24 ന് സൂര്യഗ്രഹണ നിരീക്ഷണവും ക്ലാസും നടത്തി.
  • _വേയാപ്പാറക്ക് മുകളിലും മൂലാട് പാറയിലും വാനനിരീക്ഷണ ക്ലാസുകൾ സംഘടിപ്പിച്ചു. എം പി സി നമ്പ്യാർ. എ.എം. കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ നയിച്ചു.

വനിതാവേദി

  • വനിതാവേദിയുടെ നേതൃത്വത്തിൽ 17 - 10 -1999 ന് വനിതാ ബോധവൽക്കരണ ക്ലാസ് നടത്തി. വാസു കാടാന്തോട്, ജാനമ്മ കുഞ്ഞുണ്ണി എന്നിവർ ക്ലാസുകൾ എടുത്തു. 53 വനിതകൾ  പങ്കെടുത്തു.
  • - യൂനിറ്റ് അംഗം സി.പി. ഗീതയെ ജില്ലാ വനിതാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
  • - യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാവേദി നിലനിന്നിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
  • -മേഖലയിൽ ജന്റർ വിഷയസമിതി തനതായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും യൂനിറ്റുകളിൽ അവ ഏറ്റെടുത്ത് നടപ്പിലാക്കാൻ കഴിയുന്നില്ല.
പരിഷത്ത് അടുപ്പുകൾ
  • ഊർജ്ജ സംരക്ഷണ ആശയത്തിന്റെ പ്രായോഗിക രൂപമെന്ന നിലയിൽ ആവിഷ്കരിച്ച പരിഷത് അടുപ്പുകൾ പ്രദേശത്തെ ഒട്ടേറെ വീടുകളിൽ പരിഷത്ത് മൂലാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രചരിപ്പിക്കുകയും അടുപ്പ് ഫിറ്റ് ചെയ്തു കൊടുക്കുകയും ചെയ്തു.
  • -പിപി സി : യൂണിറ്റ് പരിധി ചൂടാറാപ്പെട്ടി വ്യാപകമായി പ്രചരിപ്പിച്ചു. കുറെ പേർ പരിഷത്ത് സോപ്പ് കിറ്റ് വാങ്ങി സ്വന്തമായി സോപ്പ് ഉണ്ടാക്കി ഉപയോഗിച്ചുവരുന്നവരാണ് അതോടൊപ്പം സമതാ കിറ്റുകളും വിതരണം ചെയ്യുന്നു.

ബാലവേദി

  • അഫിലിയേറ്റ് ചെയ്ത ബാലവേദി യൂണിറ്റ് നിലവിലുണ്ട്.
  • 14 -2- 1988 ന് ബാലവേദി യുടെ നേതൃത്വത്തിൽ
  • വി കെ സുകുമാരൻ മാസ്റ്ററെ പങ്കെടുപ്പിച്ചുകൊണ്ട് പാവനിർമ്മാണം ക്യാമ്പ് നടത്തി. ബാലവേദി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി. ബാലവേദി കുട്ടികളെ ഉൾപ്പെടുത്തി ടൂർ സംഘടിപ്പിച്ചു.
  • - ഗിരീഷ് ബാബു മാസ്റ്ററെ പങ്കെടുപ്പിച്ച് ഒറിഗാമി പരിശീലനവും ബാലോത്സവ നടത്തി. -1921 ജൂലൈ 21 ന് ബഹിരാകാശ ദിനത്തിൽ മൂലാട് ജ്ഞാനോദയ വായനശാലയിൽ വച്ച് സ്ലൈഡ് പ്രദർശനവും ക്ലാസ് നടത്തി. സി എം ഭാസ്കരൻ , അസൻകോയ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
സമ്മേളനങ്ങൾ
  • 1990 ഡിസംബർ 29, 30 തിയ്യതികളിൽ നടന്ന പേരാമ്പ്ര മേഖലാ സമ്മേളനം ഏറ്റെടുത്ത് വൻ വിജയമാക്കി.  ആദ്യമായിട്ടായിരുന്നു മേഖലാ സമേളനത്തിന് ആഥിത്യം വഹിക്കുന്നത്. ഒട്ടേറെ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു.
  • -1995 മുതൽ മൂലാട് യൂനിറ്റിനെ  ബാലുശ്ശേരി മേഖലയിൽ ഉൾപ്പെടുത്തി.
  • - 1997 ൽ ബാലുശ്ശേരി മേഖലാ സമ്മേളനം മൂലാട് HALP സ്കൂളിൽ വച്ച് രണ്ട് ദിവസം വിപുലമായി നടത്തി.
  • -2010 ൽ കോഴിക്കോട് ജില്ലാ സംമ്മളനം അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സമ്മേളനം വിജയിപ്പിക്കുന്നതിൽ മൂലാട് യൂനിറ്റ് നേതൃത്വപരമായ പങ്ക് വഹിച്ചു.
  • സമാപന സമ്മേളനത്തിൽ മുൻ ജനറൽ സെക്രട്ടറി കാവുംമ്പായി  രാമകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അനുബന്ധമായി എ.സുരേന്ദ്രൻ മാസ്റ്റർ, യു. മൊയ്തീൻ മാസ്റ്റർ എന്നിവർ പങ്കെടുത്ത ബാലോത്സവം നടത്തി. മൂലാട് യൂനിറ്റിന്റെ നേതൃത്വത്തിൽ 1000-ത്തോളം സോപ്പുകൾ ഉണ്ടാക്കി വിൽപന നടത്തി. സമ്മേളന നടത്തിൽ മിച്ചം വന്ന 15000 രൂപ കൂട്ടാലിട പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ നൽകി.
  • ടി.വി. ബാലകൃഷ്ണൻ കൺമിനർ ആയിരുന്നു.
  • - 1995 ഡിസംബർ 28-31 തിയ്യതികളിൽ നടന്ന വായനശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുസ്തകോത്സവം നടത്തി. ടി.വി. ബൽരാജ്, പി.കെ. വിനോദ് നേതൃത്വം നൽകി.
  • - ജനുവരി 26 ന് വായനശാലക്ക് ബെഞ്ച് നിർമിച്ചു നൽകി.
  • - 1996 സപ്തംബർ 15 ന് മൂലാട് യൂണിറ്റ് വിഭജിച്ച് കോട്ടൂർ കേന്ദ്രമായി യൂനിറ്റ് രൂപീകരിച്ചു.

സാക്ഷരതാ പ്രവർത്തനം:

  • 1990 ൽ നടന്ന സമ്പൂർണ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി യൂനിറ്റിലെ 35 - ഓളം അംഗങ്ങൾ ഇൻസ്ട്രക്ടർമാരായി പ്രവർത്തിച്ചു.  വിപുലമായ പ്രചാരണ പ്രവർത്തനങ്ങളിലും പഠിതാക്കളെ ക്ലാസുകളിലെത്തിക്കുന്നതിലും പരിഷത് യൂനിറ്റിന്റെ സജീവമായ ഇടപെടൽ ഉണ്ടായിട്ടുണ്ട്. പാഠഭാഗങ്ങൾക്കൊപ്പം സാമൂഹ്യ വിഷയങ്ങളും ക്ലാസുകളിൽ ചർച്ചാ
  • വിഷയമായിരുന്നു. കോഴിക്കോട് വച്ച് നടന്ന സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിൽ മൂലാട് നിന്നും ഒരു പ്രത്യേക വാഹനത്തിൽ പഠിതാക്കളെ പങ്കെടുപ്പിച്ചു.
ജാഥാ സ്വീകരണം
  • - 1995 മെയ് 16 ന് ജില്ലാ വികസന ജാഥക്ക്  പെരവച്ചേരിയിൽ സ്വീകരണം നൽകി.
  • -ഔഷധവിലവർധനവിനെതിരെ മേഖലാ ജാഥക്ക് സ്വീകരണം.
  • ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് കത്തുകളയച്ചു.
  • *അംഗൻവാടി ടീച്ചർ മാർക്കുള്ള പരിശീലനം*
  • 1996 ഡിസംബർ 27 ന് കോട്ടൂർ , ബാലുശ്ശേരി പഞ്ചായത്തുകളിലെ  അംഗൻവാടി വർക്കർ മാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു.
  • കൊടക്കാട് ശ്രീധരൻ മാസ്റ്റർ, കെ.ടി. രാധകൃഷണൻ മാസ്റ്റർ. പ്രൊഫ: കെ. പാപ്പൂട്ടി എന്നിവർ ക്ലാസുകൾ നയിച്ചു.
  • - കോട്ടൂർ പഞ്ചായത്തിലെ 1-ാം വാർഡിലെ 3 അംഗൻവാടികൾക്ക് സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ വാർഡ് മെമ്പറുടെ (സി.പി. ഗീത) നേതൃത്വത്തിൽ യോഗം ചേരുന്നതിന് കത്ത് തയ്യാറാക്കി നൽകി.
  • - 1998 മാർച്ച് 25, 26, 28 തിയ്യതികളിൽ യോഗം നടന്നു.
  • - കിഴക്കൻ മൂലാട് അംഗൻവാടിക്ക് സ്ഥലം വാങ്ങുന്നതിനു കമ്മിറ്റി രൂപീകരിച്ചു. കെ. രാധൻ (ചെയർമാൻ), സി.രാഘവൻ (കൺവീനർ), എം.രാജൻ (ജോ കൺവീനർ). 5 സെന്റ് സ്ഥലം വിലക്കു വാങ്ങി
  • ICDS ന് കൈമാറി.
ഗ്രാമപത്രം
  • പരിഷത് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ശക്തമായ ഒരു ഉപാധിയായിരുന്നു ഗ്രാമ പത്രം .  യൂനിറ്റിൽ 2 ഗ്രാമ പത്രങ്ങൾ നിലവിലുണ്ടെങ്കിലും പരിമിതമായ തോതില്ലേ ഗ്രാമ പത്രം പതിക്കാറുള്ളൂ.
മറ്റു പ്രവർത്തനം
  • 25-2-94 നു മൂലാട് റേഷൻ ഷോപ്പിനു മുമ്പിൽ സായാഹ്ന ധർന്ന നടത്തി. 25 പേർ പങ്കെടുത്തു.

മുൻ മേഖലാ ഭാരവാഹികൾ

  1. രാധൻ കെ. (ജനറൽ സെക്രട്ടറി, കേന്ദ്ര നിർവാഹക സംഘം, യുറീക്കാ മാനേജിങ് എഡിറ്റർ), ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ , മേഖലാ സെക്രട്ടറി, മേലാകമ്മിറ്റി അംഗം) .
  2. സി.പി. സദാനന്ദൻ (മേലാ കമ്മിറ്റി അംഗം, മേഖലാ ബാലവേദി ചുമതല)
  3. ടി.വി. ബാലകൃഷ്ണൻ (മേഖലാ പ്രസിഡണ്ട് , മേഖലാ കമ്മിറ്റി അംഗം)
  4. സി.പി. ഗീത (മേഖലാ കമ്മിറ്റി, ജില്ലാ വനിതാ സബ് കമ്മിറ്റി അംഗം).
  5. എം. രാജൻ (മേഖലാ കമ്മിറ്റി അംഗം, ജില്ലാ ആരോഗ്യ സബ് കമ്മിറ്റി ചെയർമാൻ, മേഖലാ ആരോഗ്യ സബ് കമ്മിറ്റി കൺവീനർ)
  6. അസ്സൻ കോയ സി. ( മേഖലാ കമ്മിറ്റി അംഗം, IT സബ് കമ്മിറ്റി കൺവീനർ)
  7. പി.കെ. അപ്പു (മേഖലാ സെക്രട്ടറി, മേഖലാ ട്രഷറർ, മേഖലാ കമ്മിറ്റി അംഗം)


മുൻ ഭാരവാഹികൾ

വർഷം - പ്രസിഡണ്ട് - സെക്രട്ടറി

  • 1986-87. എൻ അച്ചുതൻ മാസ്റ്റർ, കെ. രാധൻ
  • 87-89: കെ രാധൻ, സദാനന്ദൻ സി.പി.
  • 89-90 : അസ്സൻ മാസ്റ്റർ/പി.ടി. സുരേന്ദ്രൻ , പി.കെ. അപ്പു
  • 90-91. അപ്പു പി.കെ. ബാലകൃഷ്ണൻ എം
  • 91-92: അപ്പു പി കെ , ബാലകൃഷ്ണൻ
  • 92-93: സദാനന്ദൻ സി.പി, ജിജി വി.എസ്.
  • 93-94: സദാനന്ദൻ , ജിജി വി.എസ്.
  • 94-95 : അപ്പു. പി കെ , രാജൻ എം.
  • 95-96 : അപ്പു. പി.കെ, ജിജി വി.എസ്.
  • 96-97 : സി.രാഘവൻ , രാജൻ എം.
  • 97-98 : സി.രാഘവൻ , രാജൻ എം.
  • 98-99: രാജൻ എം., രാഘവൻ സി.
  • ബാലറാം മാസ്റ്റർ
  • 2018-19 ബൽരാജ്, അസ്സൻ കോയ
  • 2019 -20 ബൽരാജ് ടിവി, ഷിജു പി.കെ.
"https://wiki.kssp.in/index.php?title=മൂലാട്&oldid=11183" എന്ന താളിൽനിന്ന് ശേഖരിച്ചത്