അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,532 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:06, 4 ജനുവരി 2022
വരി 32: വരി 32:

പരിഷത്ത് പരിപാടികളുടെ അന്നത്തെ പ്രചരണ രീതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു.പച്ച ഓലമടലും,ചേമ്പിലകളും,വാഴ ഇലകളും പോസ്റ്ററുകളായി ഉപയോഗിച്ചു.പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട,തുടി എന്നിവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇത്തരം വാദ്യങ്ങൾ അന്യംനിന്ന് കൊണ്ടിരിക്കുന്ന ആ കാലത്ത് ഇവയുടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ പരിഷത്ത് പരിപാടി ഉണ്ടല്ലോ എന്നരീതിയിൽ പ്രതികരിച്ചിരുന്നു.

1980-85 കാലഘട്ടത്തിൽ മേപ്പയ്യൂർ യൂണിറ്റിൻ്റെ പ്രവർത്തനം ഏറെ സജീവമായിരുന്നു.പരിഷത്തിൻ്റെ ദൈനംദിന സംഘടനാപ്രവർത്തനത്തോടൊപ്പം പരിഷത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളേയും അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ് സജീവ ചർച്ച നടത്തി.ചർച്ചയുടെ ഫലമായി പലഘട്ടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം നിലച്ചുപോയവരെ SSLC എഴുതിക്കുക എന്ന ലക്ഷ്യത്തോടെ SSLC നൈറ്റ് ക്ലാസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും സമീപപ്രദേശങ്ങളിലുള്ളവരും അടക്കം 50 പഠിതാക്കൾ ഈ ക്ലാസിൽ പങ്കെടുത്തു.
1982 ജനുവരി മാസത്തിൽ ആരംഭിച്ച ക്ലാസുകളിലെ പങ്കാളിത്തം നാട്ടിലെ പണംപയറ്റും വിവാഹവും മുറുകിയപ്പോൾ കുറഞ്ഞുവന്നു.1983 മാർച്ചിലെ പരീക്ഷയ്ക്കിരുന്ന പതിനൊന്നു പഠിതാക്കളും വിജയം വരിച്ചു.പി.നാരായണൻ(കൊഴുക്കല്ലൂർ),കുഞ്ഞിച്ചോയി ചെറുവത്ത്,നാരായണൻ  ചെറിയ പുത്തഞ്ചേരി,എൻ കേളപ്പൻ മാസ്റ്റർ(ജനകീയമുക്ക്),റാസാഖ്(കുരുടിമുക്ക്),ടി.ശ്രീധരൻ നരക്കോട്,വി.കെ കണാരൻ മഞ്ഞക്കുളം,ഉണ്ണി(ഇരിങ്ങത്ത്) എന്നിവർ പഠിതാക്കളിൽ ഉൾപ്പെടുന്നു.ഇതിൽ രണ്ടുപേർ അദ്ധ്യാപകരായും രണ്ടുപേർ സർക്കാർ സർവ്വീസിലും ജോലി നേടി.
നൈറ്റ് ക്ലാസുകളിലെ അദ്ധ്യാപകർ ഏറെയും പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു.സി.പത്മനാഭൻ മാസ്റ്റർ,കെ.എം ചന്ദ്രൻ മാസ്റ്റർ,പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,എം.എം കരുണാകരൻ മാസ്റ്റർ,താട്ടാറത്ത് വിജയൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ ഇവരെ കൂടാതെ വട്ടക്കണ്ടി ബാലൻമാസ്റ്റർ,മൊയ്തീൻ മാസ്റ്റർ എന്നിവരും ക്ലാസ് നടത്തിപ്പിന് സഹായിച്ചു.
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10431" എന്ന താളിൽനിന്ന് ശേഖരിച്ചത്