അജ്ഞാതം


"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6,897 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:05, 9 ജനുവരി 2022
വരി 187: വരി 187:
=== '''പ്രവർത്തനങ്ങൾ''' ===
=== '''പ്രവർത്തനങ്ങൾ''' ===
1984 ൽ നടന്ന സംസ്ഥാന സമ്മേളനത്തിലെ ചിലവിലേക്കായി പുസ്തകവിൽപനയിലൂടെ ശേഖരിച്ച കമ്മീഷൺ വിഹിതമായി മാത്രം 1868രൂപ മേപ്പയ്യൂർ യൂണിറ്റ് നൽകിയിരുന്നു.1985 ൽ മേപ്പയ്യൂർ ടൌണിലുള്ള മാലിന്യ പ്രശ്നം പരിഹരിക്കുന്നതിലേക്ക് യൂണിറ്റ് ഇടപെടലുകൾ നടത്തി.അന്നത്തെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഒരു ചായ കടയുടെ പിൻവശം കുമിഞ്ഞ് കൂടിയിരുന്ന ഒരു "ചായപ്പൊടി മതിലിൽ" അടക്കം ധാരാളം മാലിന്യങ്ങൾ നീക്കം ചെയ്ത് ടൌൺ ശുചീകരണം പ്രവർത്തനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തി.
1984 ൽ നടന്ന സംസ്ഥാന സമ്മേളനത്തിലെ ചിലവിലേക്കായി പുസ്തകവിൽപനയിലൂടെ ശേഖരിച്ച കമ്മീഷൺ വിഹിതമായി മാത്രം 1868രൂപ മേപ്പയ്യൂർ യൂണിറ്റ് നൽകിയിരുന്നു.1985 ൽ മേപ്പയ്യൂർ ടൌണിലുള്ള മാലിന്യ പ്രശ്നം പരിഹരിക്കുന്നതിലേക്ക് യൂണിറ്റ് ഇടപെടലുകൾ നടത്തി.അന്നത്തെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഒരു ചായ കടയുടെ പിൻവശം കുമിഞ്ഞ് കൂടിയിരുന്ന ഒരു "ചായപ്പൊടി മതിലിൽ" അടക്കം ധാരാളം മാലിന്യങ്ങൾ നീക്കം ചെയ്ത് ടൌൺ ശുചീകരണം പ്രവർത്തനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തി.
ഇക്കാലയളവുമുതൽ എം.രാജൻ മാസ്റ്റർ കൽപത്തൂർ യൂണിറ്റിൻ്റെ ചുമതലയിൽ നിന്നും മാറി മേപ്പയ്യൂർ യൂണിറ്റ്മായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.പ്രൊ.സി.പി അബൂബക്കർ ഈ കാലയളവിൽ മേപ്പയ്യൂർ യൂണിറ്റ്മായി സഹകരിച്ചു പ്രവർത്തിച്ചു.
പതിനായിരം ശാസ്ത്ര ക്ലാസുകൾ മേപ്പയ്യൂർ യൂണിറ്റിൻ്റെ മുൻ കൈയിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തി.ഇക്കാലത്ത് നടന്ന ശാസ്ത്ര കലാജാഥാ സ്വീകരണ പരിപാടി മേപ്പയ്യൂരിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇതിൻ്റെ സംഘാടകസമിതി ഭാരവാഹിയായി മേപ്പയ്യൂർ ബാലൻ പ്രവർത്തിച്ചു.1985 ഏപ്രിൽ 17 ന് ഭോപ്പാൽ ദുരന്തത്തിൽ പ്രതിഷേധിച്ചു കൊണ്ട് എവിരിഡെ ബാറ്ററി ബഹിഷ്കരണാഹ്വാനം മേപ്പയ്യൂരിൽ നല്ല രീതിയിൽ നടന്നു.
മേപ്പയ്യൂർ യൂണിറ്റ് രൂപീകരണം മുതൽ അത് കൊയിലാണ്ടി മേഖലയ്ക്ക് കീഴിലാണ് പ്രവർത്തിച്ചത്.1986 ൽ പേരാമ്പ്ര മേഖലാ കമ്മറ്റി രൂപീകരിച്ചപ്പോൾ മേപ്പയ്യൂർ യൂണിറ്റ് അതിന് കീഴിലായി.
ഇക്കാലത്ത് പരിഷത്ത് ബാലവേദി പ്രവർത്തനം മേപ്പയ്യൂരിൽ സജീവമായിരുന്നു.മേപ്പയ്യൂർ എൽ.പി സ്കൂളിൽ വെച്ച് ബാല വേദി പ്രവർത്തകരുടെ ഒരു വിപുലമായ സംഗമം നടന്നു.ഡോ.കെ.പി അരവിന്ദൻ,കെ.ടി രാധാകൃഷ്ണൻ,കൊടക്കാട് ശ്രീധരൻ മാസ്റ്റർ എന്നിവർ ഈ ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുത്തു.നീലിമ,അഖില പ്രിയദർശിനി,ശോണിമ,അനുജ ശ്രീ എന്നിവർ ബാലവേദി പ്രവർത്തകർ ആയിരുന്നു.
1986 ൽ ഏപ്രിൽ 1 മുതൽ ഏപ്രിൽ 7 വരെ "''ഹാലിയുടെ ധൂമകേതുവിന് സ്വാഗതം''" എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ശാസ്ത്രമാസം ക്ലാസുകളും നക്ഷത്ര നിരീക്ഷണവും യൂണിറ്റിൻ്റെ നേതൃത്വത്തിൽ 12 കേന്ദ്രങ്ങളിൽ നടത്തിയിരുന്നു.നമ്മുടെ യൂണിറ്റിലെ ഇം.എം കുഞ്ഞിരാമൻ കൊഴുക്കല്ലൂർ ഇതിൻ്റെ മേഖലാ കൺവീനറായി പ്രവർത്തിച്ചു.സി.പത്മനാഭൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ എടുത്തു.
1987 ൽ സംസ്ഥാന വ്യാപകമായി നടന്ന ആരോഗ്യസർവ്വെ മേപ്പയ്യൂരിലെ 50 വീടുകളിൽ നടത്തി.ജൂലൈ 10 മുതൽ രണ്ടാഴ്ച എടുത്താണ് ഈ സർവ്വെ പൂർത്തീകരിച്ചത്.ഒരു വീട്ടിൽ 3ഉം 4ഉം മണിക്കൂറുകൾ ചിലവഴിച്ചാണ് ഇത് പൂർത്തീകരിച്ചത്.സംസ്ഥാനത്ത് ആകെ 10000 വീടുകളിലായി ഇതു നടന്നു.സർവ്വെ പ്രവർത്തനങ്ങളുമായി എം.രാജൻ,എം.കെ കേളപ്പൻ,പി.കെ സുരേന്ദ്രൻ,കെ.സത്യൻ,കെ.ടി നാരായണൻ,എൻ.എം ഗോപാലൻ എന്നിവർ സഹകരിച്ചു.
ഒരു പ്രത്യേക പാഠാവലി ഇല്ലാതെ മേപ്പയ്യൂരിൽ നടത്തിയ സാക്ഷരതാ ക്ലാസിൻ്റെ അനുഭവ പാഠവുമായി സി.പത്മനാഭൻ മാസ്റ്റർ എറണാകുളം ജില്ലാ സാക്ഷരതാ പ്രൊജക്റ്റിൻ്റെ ഭാഗമായി.ഇടുക്കി-എറണാകുളം അതിർത്തിയിലെ പൊങ്ങിൻ ചുവട് കോളനിയിൽ മാസ്റ്റർ പ്രവർത്തിച്ചു.1990 ഫിബ്രുവരി 4 ന് എറണാകുളം സമ്പൂർണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു.
മേപ്പയ്യൂർ യൂണിറ്റിൻ്റെ സംഘാടകനായിരുന്ന സി പത്മനാഭൻ മാസ്റ്റർ ഈ യജ്ഞത്തിൽ പങ്കാളിയായത് നമുക്കും അഭിമാനിക്കാം.ഇതിൻ്റെ ചുവടുപിടിച്ച് കൊണ്ട് കേരള സംമ്പൂർണ സാക്ഷരതാ പരിപാടി 1990 ഫെബ്രുവരിയിൽ ആരംഭിച്ചു.1991 ഏപ്രിൽ 19 ന് കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിൻ്റെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ നടന്ന പ്രവർത്തനങ്ങളിൽ മുൻ നിരക്കാരനാവാൻ മേപ്പയ്യൂരിലെ പരിഷത്ത് പ്രവർത്തകർക്ക് സാധ്യമായി.
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10675" എന്ന താളിൽനിന്ന് ശേഖരിച്ചത്