അജ്ഞാതം


"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,567 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:19, 9 ജനുവരി 2022
വരി 204: വരി 204:
മേപ്പയ്യൂർ യൂണിറ്റിൻ്റെ സംഘാടകനായിരുന്ന സി പത്മനാഭൻ മാസ്റ്റർ ഈ യജ്ഞത്തിൽ പങ്കാളിയായത് നമുക്കും അഭിമാനിക്കാം.ഇതിൻ്റെ ചുവടുപിടിച്ച് കൊണ്ട് കേരള സംമ്പൂർണ സാക്ഷരതാ പരിപാടി 1990 ഫെബ്രുവരിയിൽ ആരംഭിച്ചു.1991 ഏപ്രിൽ 19 ന് കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
മേപ്പയ്യൂർ യൂണിറ്റിൻ്റെ സംഘാടകനായിരുന്ന സി പത്മനാഭൻ മാസ്റ്റർ ഈ യജ്ഞത്തിൽ പങ്കാളിയായത് നമുക്കും അഭിമാനിക്കാം.ഇതിൻ്റെ ചുവടുപിടിച്ച് കൊണ്ട് കേരള സംമ്പൂർണ സാക്ഷരതാ പരിപാടി 1990 ഫെബ്രുവരിയിൽ ആരംഭിച്ചു.1991 ഏപ്രിൽ 19 ന് കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.


കേരളത്തിൻ്റെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ നടന്ന പ്രവർത്തനങ്ങളിൽ മുൻ നിരക്കാരനാവാൻ മേപ്പയ്യൂരിലെ പരിഷത്ത് പ്രവർത്തകർക്ക് സാധ്യമായി.
കേരളത്തിൻ്റെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ നടന്ന പ്രവർത്തനങ്ങളിൽ മുൻ നിരക്കാരനാവാൻ മേപ്പയ്യൂരിലെ പരിഷത്ത് പ്രവർത്തകർക്ക് സാധ്യമായി.നമ്മുടെ പഞ്ചായത്തിലെ സംഘാടകസമിതിയുടെ ഭാരവാഹിയായി എം കെ കേളപ്പൻ പ്രവർത്തിച്ചിരുന്നു.എൻ.ഹമീദ് സംഘാടക സമിതി അംഗമായിരുന്നു.ഔദ്യോഗിക ആവശ്യാർത്ഥം സ്ഥലത്തില്ലായിരുന്ന പരിഷത്ത് പ്രവർത്തകരായിരുന്ന കെ.സത്യൻ,പി.കെ സുരേന്ദ്രൻ,ആർ.വി അബ്ദുള്ള എന്നിവർ ഒഴിവു സമയങ്ങളിൽ ഇതുമായി പൂർണമായി സഹായിച്ചിരുന്നു.പരിഷത്തിലെ എം.രാജൻ മാസ്റ്റർ കൂരാച്ചുണ്ടിലെ അസിസ്റ്റൻ്റ് പ്രൊജക്റ്റ് ഓഫീസറായി പ്രവർത്തിച്ചു.മേപ്പയ്യൂരിലെ APO ആയി പ്രവർത്തിച്ചത് പരിഷത്ത് പ്രവർത്തകനായിരുന്ന പേരാമ്പ്രയിലെ കെ.കെ കുഞ്ഞിക്കണ്ണൻ മാസ്റ്ററാണ്.ജില്ലാ തലത്തിൽ നടത്തിയ സാക്ഷരതാ കലാജാഥാംഗമായി ശ്രീ.സദാനന്ദൻ മാരാത്ത് പ്രവർത്തിച്ചു.
 
വനം കൊള്ളയ്ക്കെതിരെ കോടഞ്ചേരിയിലേക്ക് നടന്ന മാർച്ചിൽ മേപ്പയ്യൂർ യൂണിറ്റിൻ്റെ സാന്നിദ്ധ്യം സജീവമായിരുന്നു.എം.ഹമീദ് ഇക്കാലയളവിൽ യൂണിറ്റ് ഭാരവാഹിയായിരുന്നു.അന്നത്തെ മാർച്ചിൽ 16 പേർ മേപ്പയ്യൂരിൽ നിന്നും പങ്കെടുത്തു.ഇക്കാലയളവിൽ പി.കെ സുരേന്ദ്രൻ,എം.കെ കേളപ്പൻ,ആർ.വി അബ്ദുള്ള,കെ.ടി നാരായണൻ,എൻ.കെ വിനോദൻ,ടി.ശ്രീധരൻ,കെ സത്യൻ മാസ്റ്റർ,കൊപ്പാരത്ത് വിനോദ് കുമാർ എന്നിവർ പ്രവർത്തകരായിരുന്നു.എം.രാജൻ മാസ്റ്റർ ഇക്കാലയളവിലും സജീവസാന്നിദ്ധ്യമായിരുന്നു.
 
ഇക്കാലത്ത് മനുഷ്യശരീരം എന്ന പുസ്തകം 60 കോപ്പി യൂണിറ്റിൽ വിൽപന നടത്താൻ കഴിഞ്ഞു.1993 ലെ അഖിലേന്ത്യ സമതാ ജാഥയുടെ 40 ലഘുലേഖകൾ യൂണിറ്റിൽ പ്രചരിപ്പിച്ചു.1993 ഒക്ടോബർ 2 മുതൽ സംസ്ഥാന സമിതി നടത്തിയ സ്വാശ്രയ ജാഥയുടെ പ്രചാരണാർത്ഥം മേപ്പയ്യൂർ ടൌണിൽ പൊതുയോഗം നടത്തുകയും 50 ലഘുലേകകൾ പ്രചരിപ്പിക്കുകയും ചെയ്തു.
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10700" എന്ന താളിൽനിന്ന് ശേഖരിച്ചത്