അജ്ഞാതം


"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14,976 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:41, 10 ജനുവരി 2022
വരി 209: വരി 209:


ഇക്കാലത്ത് മനുഷ്യശരീരം എന്ന പുസ്തകം 60 കോപ്പി യൂണിറ്റിൽ വിൽപന നടത്താൻ കഴിഞ്ഞു.1993 ലെ അഖിലേന്ത്യ സമതാ ജാഥയുടെ 40 ലഘുലേഖകൾ യൂണിറ്റിൽ പ്രചരിപ്പിച്ചു.1993 ഒക്ടോബർ 2 മുതൽ സംസ്ഥാന സമിതി നടത്തിയ സ്വാശ്രയ ജാഥയുടെ പ്രചാരണാർത്ഥം മേപ്പയ്യൂർ ടൌണിൽ പൊതുയോഗം നടത്തുകയും 50 ലഘുലേകകൾ പ്രചരിപ്പിക്കുകയും ചെയ്തു.ഇതിൻ്റെ മുന്നോടിയായി ഒരു പഞ്ചായത്ത് തല കാൽനട ജാഥ യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.20 അംഗങ്ങളുണ്ടായിരുന്ന ഈ ജാഥ നരിക്കുനിയിൽ നിന്ന് ആരംഭിച്ച് ജനകീയമുക്ക്,കൂനംവെള്ളിക്കാവ്,മേപ്പയ്യൂർ ടൌൺ,കായലാട്,മാമ്പൊയിൽ,നിടുംപൊയിൽ കേന്ദ്രങ്ങളിൽ പ്രചരണം നടത്തി നരക്കോട് സെൻ്ററിൽ സമാപിച്ചു.ഈ ജാഥയിൽ എം.രാജൻ,എം.കെ കേളപ്പൻ,എൻ.എം ഗോപാലൻ,കെ സത്യൻ,എൻ ഹമീദ്,കെ.ടി നാരായണൻ എന്നിവർ അംഗങ്ങളായിരുന്നു.
ഇക്കാലത്ത് മനുഷ്യശരീരം എന്ന പുസ്തകം 60 കോപ്പി യൂണിറ്റിൽ വിൽപന നടത്താൻ കഴിഞ്ഞു.1993 ലെ അഖിലേന്ത്യ സമതാ ജാഥയുടെ 40 ലഘുലേഖകൾ യൂണിറ്റിൽ പ്രചരിപ്പിച്ചു.1993 ഒക്ടോബർ 2 മുതൽ സംസ്ഥാന സമിതി നടത്തിയ സ്വാശ്രയ ജാഥയുടെ പ്രചാരണാർത്ഥം മേപ്പയ്യൂർ ടൌണിൽ പൊതുയോഗം നടത്തുകയും 50 ലഘുലേകകൾ പ്രചരിപ്പിക്കുകയും ചെയ്തു.ഇതിൻ്റെ മുന്നോടിയായി ഒരു പഞ്ചായത്ത് തല കാൽനട ജാഥ യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.20 അംഗങ്ങളുണ്ടായിരുന്ന ഈ ജാഥ നരിക്കുനിയിൽ നിന്ന് ആരംഭിച്ച് ജനകീയമുക്ക്,കൂനംവെള്ളിക്കാവ്,മേപ്പയ്യൂർ ടൌൺ,കായലാട്,മാമ്പൊയിൽ,നിടുംപൊയിൽ കേന്ദ്രങ്ങളിൽ പ്രചരണം നടത്തി നരക്കോട് സെൻ്ററിൽ സമാപിച്ചു.ഈ ജാഥയിൽ എം.രാജൻ,എം.കെ കേളപ്പൻ,എൻ.എം ഗോപാലൻ,കെ സത്യൻ,എൻ ഹമീദ്,കെ.ടി നാരായണൻ എന്നിവർ അംഗങ്ങളായിരുന്നു.
1996 ആഗസ്റ്റ് 17(ചിങ്ങം 1) കേരളപ്പിറവി ദിനത്തിൽ പരിഷത്ത് രണ്ടു പതിറ്റാണ്ടായി നടത്തിയ വികസന മേഖലയെ സംബന്ധിച്ച പഠനവും പ്രചാരണവും ഫലപ്രാപ്തിയിലെത്തി.കേരളത്തിലെ അന്നത്തെ എൽ.ഡി.എഫ് ഗവൺമെൻ്റ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും ഫണ്ടും ലഭ്യമാകുന്ന പ്രസ്തുതപരിപാടിയുടെ മേപ്പയ്യൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങളുടെ മുൻ നിരയിൽ തന്നെ പ്രവർത്തിക്കാൻ പരിഷത്ത് അംഗങ്ങൾക്ക് കഴിഞ്ഞു.വികസനരേഖ രൂപപ്പെടുത്തൽ മുതൽ അഞ്ചുവർഷത്തോളം പദ്ധതി ആസൂത്രണ നിർവഹണ പ്രവർത്തനങ്ങളിലൂടെ സജീവ പങ്കാളിത്തം പരിഷത്ത് അംഗങ്ങൾ നിർവഹിച്ചു.അധികാരം പഞ്ചായത്തുകൾക്ക് ലഭിച്ചെങ്കിലും അത് അംഗീകരിക്കാൻ തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥരെ പോലും ബോധ്യപ്പെടുന്നതിൽ കൂട്ടായ പരിശ്രമം കൊണ്ട് സാധിച്ചു.
ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ സംസ്ഥാനതല റിസോഴ്സ് പേഴ്സൺ ആയി എം.കെ കേളപ്പൻ ജില്ലാ തല റിസോഴ്സ് പേഴ്സൺമാരായി എം.രാജൻ,കെ സത്യൻ,പി കെ സുരേന്ദ്രൻ,എൻ ഹമീദ്,സി.പി അബൂബക്കർ എന്നിവർ പ്രവർത്തിച്ചു.എല്ലാവരും പരിഷത്ത് പ്രവർത്തകരായിരുന്നു.പഞ്ചായത്ത് തല ആസൂത്രണസമിതിയുടെ കൺവീനറായി ആരംഭത്തിൽ സി.പി അബൂബക്കറും തുടർന്ന് എം.കെ കേളപ്പനും പ്രവർത്തിച്ചു.
വിവിധ കർമസമിതികളുടെ കൺവീനർമാരായി പ്രവർത്തിച്ചതും പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു.അന്ന് 13 വാർഡുകളായിരുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്നു.വി കെ കേളപ്പൻ മാസ്റ്റർ പ്രസിഡൻ്റ് , കെ പാച്ചർ വൈസ് പ്രസിഡൻ്റ് ,പി.പ്രസന്ന എ.എം ദാമോദരൻ,കെ.കെ അംബിക,സതിദേവരാജൻ,മേപ്പയ്യൂർ കുഞ്ഞിക്കൃഷ്ണൻ,എം ദിവാകരൻ മാസ്റ്റർ,ആർ വി സൈനബ,എം.പി ഭാസ്കരൻ മാസ്റ്റർ,കെ പി രാമചന്ദ്രൻ മാസ്റ്റർ,കീപ്പോട്ട് മൊയ്തീൻ എന്നിവർ ഭരണസമിതി അംഗങ്ങളായിരുന്നു.ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സന്നദ്ധ പ്രവർത്തനത്തിൽ ജനങ്ങളെ ആകെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നടത്തിയ കായലാട്-നടേരി തോട് നവീകരണം പ്രൊജക്ട് സംസ്ഥാനടിസ്ഥാനത്തിൽ തന്നെ ശ്രദ്ധ നേടി.
ആറ് കി.മീ ദൈർഘ്യത്തിൽ ഒറ്റ ദിവസം 5400 ആളുകളെ സംഘടിപ്പിച്ച് ആറ് റീച്ചുകളായി തിരിച്ചാണ് ഇത് സാധ്യമാക്കിയത്.അത് പ്രത്യേക സംഘാടക സമിതികളും ആറ് ഭക്ഷണപ്പുരകളും  ഇതിനായി പ്രവർത്തിച്ചു.സ്ത്രീകളും തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാത്ഥികളും ഇതിൽ പങ്കാളികളായി.പൊതു സംഘാടക സമിതിയുടെ ചെയർമാനായി പ്രസിഡൻ്റ് വി.കെ കേളപ്പൻ മാസ്റ്ററും കൺവീനറായി പി പി രാധാകൃഷ്ണനും പ്രവർത്തിച്ചു.ഈ പ്രൊജക്ട് ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിൽ പരിഷത്തിൻ്റെ ആലോചനയും ഇടപെടലുകളും നന്നായി സഹായിച്ചിട്ടുണ്ട്.
അന്ന് യാതൊരുവിധ സൌകര്യവുമില്ലാതിരുന്ന പുലപ്രക്കുന്ന് സാംബവകോളനിയിലെ പാർപ്പിട പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 8 വീടുകളുടെ നിർമാണം നിർവഹിച്ചത് സന്നദ്ധാഅടിസ്ഥാനത്തിലാണ്.മുപ്പത്തി അയ്യായിരം രൂപകൊണ്ട് ഒരു വീട് ഈ ഉയർന്ന പ്രദേശത്ത് നിർമിക്കുകയെന്നത് പ്രാവർത്തകമായതുകൊണ്ടാണ് സന്നദ്ധ പ്രവർത്തനത്തിലൂടെ 8 വീടുകൾ പൂർത്തീകരിച്ച് നൽകിയത്.ഇവിടുത്തെ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടുകൂടി നടപ്പിലാക്കിയതിലും പരിഷത്തിൻ്റെ ഇടപെടലുകൾ ഉണ്ടായിരുന്നു.
1996 മുതൽ 2001 വരെയുള്ള കാലഘട്ടങ്ങളിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ പരിഷത്ത് യൂണിറ്റിൻ്റെ ദൈനംദിന പ്രവർത്തനങ്ങളായി മാറി.ഇക്കാലത്ത് പരിഷത്ത് മേഖലാ കമ്മിറ്റികളെ ബ്ലോക്കടിസ്ഥാനത്തിൽ പുനർനിർണയിക്കപ്പെട്ടു.പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് മേലടി മേപ്പയ്യൂർ കമ്മറ്റിയിലേക്ക് മാറ്റി.പേരാമ്പ്ര മേഖലാ കമ്മറ്റിയുടെ ഭാരവാഹിയായി എം.രാജൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.വിവധ ഘട്ടങ്ങളിലായി RV അബ്ദുള്ള,പി കെ സുരേന്ദ്രൻ ,എം കെ കേളപ്പൻ എന്നിവർ പേരാമ്പ്ര മേഖലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു.
സോഷ്യൽ ഫോറസ്ടി സർവ്വെ മേപ്പയ്യൂർ യൂണിറ്റ് കൃത്യമായി ഏറ്റെടുത്തു നിർവഹിച്ചു.ആരോഗ്യ ശിബിരത്തിൻ്റെ ഭാഗമായി പഞ്ചായത്തിൽ കാൽ നട പ്രചാരണ ജാഥ സംഘടിപ്പിക്കുകയും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും  ഔഷധവിവര ചെപ്പ് എന്ന പ്രസിദ്ധീകരണം എത്തിച്ചുകൊടുക്കുകയും ചെയ്തു.എം.രാജൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഈ പരിപാടി നിർവഹിക്കപ്പെട്ടത്.
2009 ഗലീലിയോ നാടകം പേരാമ്പ്രയിൽ നടന്ന സ്വീകരണപരിപാടിയുടെ പ്രചാരണാർത്ഥം യൂണിറ്റിൽ പുസ്തക വില്പന നടത്തി.പേരാമ്പ്ര സ്വീകരണ പരിപാടിയിൽ യൂണിറ്റിൻ്റെ നല്ല പ്രാതിനിധ്യം ഉണ്ടായിരുന്നു.2014 ൽ ''ഭൂമി പൊതുസ്വത്താണ് ,ഭൂമിയുടെ ഘടന മാറ്റരുത്'' എന്ന മുദ്രാവാക്യമുയർത്തികൊണ്ട് സംസ്ഥാനടിസ്ഥാനത്തിൽ നടന്ന ക്യാമ്പയിൻ്റെ ഭാഗമായി മേലടി മേഖലാ കമ്മറ്റി നടത്തിയ വാഹന പ്രചാരണ ജാഥയ്ക്ക് മേപ്പയ്യൂരിൽ ഗംഭീര സ്വീകരണം നൽകിയ ജാഥയ്ക്ക് കീഴരിയൂർ,തുറയൂർ,പയ്യോളി,തിക്കോടി,ചിങ്ങപുരം എന്നീ കേന്ദ്രങ്ങളിലും സ്വീകരണം ലഭിച്ചു.ഇതിലെ ഭൂരിപക്ഷ അംഗങ്ങളും മേപ്പയ്യൂരിലെ പരിഷത്ത് പ്രവർത്തകരായിരുന്നു.
2014 ഏപ്രിലിൽ 26,27 തിയ്യതികളിൽ പേരാമ്പ്ര വെച്ച് നടന്ന ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ യൂണിറ്റിൽ പുസ്തകപ്രചാരണം നല്ല രീതിയിൽ നടന്നു.സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നവർ യൂണിറ്റിൻ്റേയും മേഖലയുടേയും പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുക എന്ന തിരുമാനത്തിൻ്റെ ഭാഗമായി കൊടക്കാട് ശ്രീധരൻ മാസ്റ്റർ ഈക്കാലയളവിൽ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്.മേപ്പയ്യൂർ യൂണിറ്റിനെ സജീവമാക്കുന്നതിൽ ശ്രീധരൻ മാസ്റ്ററുടെ സഹായം നല്ല രീതിയിൽ ലഭിച്ചു.
മേലടി മേഖല രൂപീകരിച്ചപ്പോൾ എം.രാജൻ മാസ്റ്റർ ഭാരവാഹിയായി.പിന്നീട് പി.കെ സുരേന്ദ്രൻ ഇ.എം രാജീവൻ,എം .കെ കേളപ്പൻ ,ഇ.എം രാമദാസൻ,പി.എം ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരും മേഖലാ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്.ഈ കാലയളവിൽ മേഖലാ സമ്മേളനം മേപ്പയ്യൂർ എൽ.പി സ്കൂളിൽ വെച്ചും ജില്ലാ സമ്മേളനം മേപ്പയ്യൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ വെച്ചും നല്ല രീതിയിൽ നടത്തിയിട്ടുണ്ട്.ജില്ലാ സമ്മേളനത്തിൻ്റെ സംഘാടകസമിതി ചെയർമാനായി കെ.കുഞ്ഞിരാമൻ പ്രവർത്തിച്ചു.
2020 ജനുവരി 11 "''ആരാണ് ഇന്ത്യക്കാർ''" എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് നടത്തിയ കലാ ജാഥയ്ക് മേപ്പയ്യൂരിൽ ഗംഭീര സ്വീകരണം നൽകി.പൌരത്വ ബില്ലുമായി കേന്ദ്ര ഗവൺമെൻ്റ് മുന്നോട്ട് വന്നപ്പോൾ അതിൻ്റെ അപകടങ്ങളെ സംബന്ധിച്ചു ജനങ്ങളെ ബോധവാൻമാരാക്കുന്ന തികച്ചും കാലിക പ്രശക്തമായ സന്ദേശമുൾക്കൊണ്ടു തുടങ്ങിയ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.മേപ്പയ്യൂർ ടൌണിൽ കാലത്ത് നടന്ന പരിപാടിയായിട്ടും  നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടാക്കുന്നതിന് സംഘാടക സമിതിക്ക് കഴിഞ്ഞു.പതിനാലായിരം രൂപയുടെ പുസ്തകങ്ങൾ യൂണിറ്റിൻ്റെ നേതൃതത്തിൽ പ്രചരിപ്പിച്ചു.ജാഥയുടെ സന്ദേശമുൾക്കൊള്ളുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചിരുന്നു.ജാഥാ സ്വീകരണത്തിൽ മാത്രം 68 ലഘുലേഖകൾ പ്രചരിപ്പിച്ചു.സ്വീകരണ പരിപാടിക്കുവേണ്ടി സംഘാടകസമിതി
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10717" എന്ന താളിൽനിന്ന് ശേഖരിച്ചത്