"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 143: വരി 143:


സാംബവരെ സമൂഹത്തിൻ്റെ ഒപ്പം എത്തിക്കുന്നതിനായി അവർക്കുവേണ്ടി സാക്ഷരതാക്ലാസ് മേപ്പയ്യൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പതിനാറ് പഠിതാക്കളെ ഒരു കേന്ദ്രത്തിലിരുത്തി ആറ് മാസം കൊണ്ട് എല്ലാവരേയും എഴുത്തും വായനയും പരിശീലിപ്പിച്ചു.രവി,ബാലൻ,അശോകൻ,അച്ചുതൻ എന്നിവർ പഠിതാക്കളിൽ ഉണ്ടായിരുന്നു.പഠിതാക്കളായ ഇവരിൽ പലരും നന്നായി പാടാനും ചിത്രം വരക്കാനും കഴിവുള്ളവരായിരുന്നു എന്നത് ക്ലാസിൽ തിരിച്ചറിയാൻ സാധിച്ചു.
സാംബവരെ സമൂഹത്തിൻ്റെ ഒപ്പം എത്തിക്കുന്നതിനായി അവർക്കുവേണ്ടി സാക്ഷരതാക്ലാസ് മേപ്പയ്യൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പതിനാറ് പഠിതാക്കളെ ഒരു കേന്ദ്രത്തിലിരുത്തി ആറ് മാസം കൊണ്ട് എല്ലാവരേയും എഴുത്തും വായനയും പരിശീലിപ്പിച്ചു.രവി,ബാലൻ,അശോകൻ,അച്ചുതൻ എന്നിവർ പഠിതാക്കളിൽ ഉണ്ടായിരുന്നു.പഠിതാക്കളായ ഇവരിൽ പലരും നന്നായി പാടാനും ചിത്രം വരക്കാനും കഴിവുള്ളവരായിരുന്നു എന്നത് ക്ലാസിൽ തിരിച്ചറിയാൻ സാധിച്ചു.
ശുചിത്വ ബോധം കുറവായിരുന്ന ഇവരോട് ക്ലാസിൽ വരുമ്പോൾ കുളിച്ചു വരണമെന്ന് പത്മനാഭൻ മാസ്റ്റർ സൌഹൃദപൂർവ്വം ആവശ്യപ്പെട്ടു.ഇവർ മങ്ങാട്ടുമ്മൽ ക്ഷേത്രത്തിലെ വിളക്കിൽ നിന്നും എണ്ണയെടുത്ത് കുളിക്കാൻ ഉപയോഗിച്ചു.മങ്ങാട്ടുമ്മൽ കുഞ്ഞിശങ്കരൻ നമ്പ്യാർ ഇതിൽ പരാതിപ്പെട്ടപ്പോൾ മാസ്റ്റർ ഇടപെട്ട് അവരെ ബോധ്യപ്പെടുത്തി പ്രശ്നം പരിഹരിച്ചു.
ക്ലാസ് പത്തുദിവസം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും കുളിച്ച് ക്ലാസിൽ വരാൻ തുടങ്ങി.മാത്രമല്ല പിന്നീട് ഹോട്ടലുകളിലേയും കല്ല്യാണപരിപാടികളിലേയും പിന്നാംപുറങ്ങളിൽ ഇവർ ഭക്ഷണം ശേഖരിക്കാൻ പോയതുമില്ല.ഗണിത ബോധം ഇല്ലാത്തതിനാൽ ഇവരെ പല ആളുകളും പണിക്ക് വിളിച്ച് ചൂഷണം ചെയ്തിരുന്നു.ആറ് മാസത്തെ ക്ലാസിൻ്റെ ഫലമായി മലയാളം എഴുതാനും വായിക്കാനും പഠിക്കുകയും ഗണിത ബോധവും ശുചിത്വ ബോധവും വളർത്താനും സാധിച്ചു.ശേഷം ജോലിക്ക് പോയിതുടങ്ങുകയും അവകാശബോധമുണ്ടാവുകയും സമൂഹവുമായി ഇടപഴകാനും തുടങ്ങി.
ഇതിനുവേണ്ടി പ്രവർത്തിച്ച സി.പത്മനാഭൻ മാസ്റ്ററും മറ്റ് അദ്ധ്യാപകരുടേയും മനോഭാവത്തിൽ വലിയ മാറ്റമുണ്ടായി.അവരുടെ വീടുകളിലും പരിപാടികളിലും പോകുന്നതിന് അദ്ധ്യാപകരായി പ്രവർത്തിച്ച പരിഷത്ത് പ്രവർത്തകർക്ക് സാധ്യമായിട്ടുണ്ട്.തിരിച്ച് അവരേയും പരിപാടികളിൽ പങ്കെടുക്കുന്ന അവസ്ഥയുണ്ടായി, എസ്.എസ്.എൽ,സി നൈറ്റ് ക്ലാസിലെ പഠിതാവും വിജയിയുമായിരുന്ന ചെറുവത്ത് കുഞ്ഞിച്ചോയി പിന്നീട് സജീവ പരിഷത്ത് പ്രവർത്തകനായിമാറി ഇക്കാലയളവിൽ യൂണിറ്റ് സെക്രട്ടറിയായ് കുഞ്ഞിച്ചോയി പ്രവർത്തിച്ചു.
സാംബവർക്ക് വേണ്ടി നടത്തിയ സാക്ഷരതാ ക്ലാസിൽ പഠിച്ച പതിനാറ് പഠിതാക്കളെക്കൊണ്ടും അന്ന് പരിഷത്തിലെ മുൻനിര പ്രവർത്തകരായിരുന്ന പി.കെ പൊതുവാൾ,കെ.കെ കൃഷ്ണകുമാർ,കെ.ടി രാധാകൃഷ്ണൻ,കൊടക്കാട് ശ്രീധരൻ മാസ്റ്റർ,ടി.പി സുകുമാരൻ,എം.പി പരമേശ്വരൻ തുടങ്ങി പതിനാറ് വ്യക്തിത്വങ്ങൾക്ക് അവരുടെ അഡ്രസ്സ് പറഞ്ഞ് കൊടുത്തു പോസ്റ്റ് കാർഡ് അയപ്പിച്ചു.ഇതിന് അത്തരം മുൻ നിര പ്രവർത്തകർ മറുപടിയെഴുതി അയച്ച് കൊടുത്തിട്ടുള്ള പല പഠിതാക്കളും ഒരു അമൂല്യ നിധി പോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്.
==== '''''ആരാണ് പരിഷത്ത് പ്രവർത്തകർ?''''' ====
പരിഷത്ത് ഉയർത്തിയ ''ആരാണ് പരിഷത്ത് പ്രവർത്തകർ'' എന്ന സന്ദേശത്തിലെ അനൌപചാരിക ശൈലി,സാഹോദര്യം,സ്നേഹം,ഐക്യം,നിസ്വാർത്ഥത,ത്യാഗ സന്നദ്ധത എന്നിവ പരിഷത്ത് പ്രവർത്തകരുടെ മുഖമുദ്രയാണ്.അതുകൊണ്ട് തന്നെ എല്ലാ പഠിതാക്കൾക്കും മറുപടി ലഭിക്കുകയും ചെയ്തു.പരിഷത്തിൻ്റെ ഈ അനുകരണീയ മാതൃക എക്കാലത്തും നിലനിർത്തേണ്ടതായ സന്ദേശമാണ്.
ഇതിലെ പഠിതാക്കളായിരുന്നവരുടെ കലാപരിപാടികൾ കീഴരിയൂർ,ജനകീയമുക്ക് എന്നീ കേന്ദ്രങ്ങളിൽ പരിഷത്ത് ജാഥയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.ഇതേ കാലയളവിലാണ് പ്രി പ്രൈമറി (അങ്കണവാടി) പ്രവർത്തകർക്കായി ഒരു ക്യാമ്പ് മേപ്പയ്യൂരിൽ സംഘടിപ്പിച്ചത്.നാല്പത് അദ്ധ്യാപികമാർ പങ്കെടുത്ത പ്രശസ്ത ക്യാമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
"https://wiki.kssp.in/മേപ്പയ്യൂർ_(യൂണിറ്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്