യുറീക്കോത്സവം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

യുറീക്കോത്സവം

യുറീക്കോത്സവം  : : അറിവ് ഉത്സവമാക്കിയ അമ്പത് വർഷങ്ങൾ
തീയ്യതി: : നവംബർ ഡിസംബർ കാലയളവിൽ
എല്ലാ ജില്ലകളിലും യുറീക്കോത്സവങ്ങൾ: : താഴെ പട്ടിക കാണുക


യുറീക്കോത്സവം
 
കർത്താവ്

ബാലവേദി ഉപസമിതി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ബാലവേദി
സാഹിത്യവിഭാഗം പരിപാടികൾ 2019
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം 2019 നവംബർ -ഡിസംബർ

യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ പ്രസിദ്ധീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിലെ പ്രധാന ഇനമായി തീരുമാനിച്ചതാ‍ണ് യുറീക്കോത്സവങ്ങൾ. ശാസ്ത്രബോധം, മാനവികത, ലിംഗനീതി, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന സാമൂഹ്യാവസ്ഥയിൽ ബോധപൂർവമായ ശ്രമങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. നമ്മുടെ മാസികകളും ബാലവേദിയുമാണ് ഇതിനായുള്ള പ്രധാന സാധ്യതകളാണ്. മുൻപ് നാം ഇവ ഉപയോഗിച്ചിരുന്ന അളവിൽ ഇപ്പോൾ ഇല്ല എന്നതും പഴയ അളവിന്റെ പതിൻമടങ്ങ് ഉണ്ടെങ്കിലേ എന്തെങ്കിലും സ്ഥായിയായ മാറ്റം ഇപ്പോൾ സാധ്യമാകൂ എന്നതും നമുക്കറിയാം. യുറീക്കയും ശാസ്ത്രകേരളവും ബാലവേദിയും വിജ്ഞാനോത്സവവും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങളുമെല്ലാം കേരളത്തിലെ പുതിയ പാഠ്യപദ്ധതിയുടെ ഈറ്റില്ലങ്ങളാണ്. 20 വർഷം മുൻപ് നടപ്പിലാക്കിയ പാഠ്യപദ്ധതിയെ ഇപ്പോഴും പുതിയ പാഠ്യപദ്ധതി എന്നുതന്നെ വിളിക്കേണ്ടിവരുന്നത് ഈ മേഖലയുടെ ഗതിനിരോധത്തിന്റെ സൂചനയാണ്; ഇതിൽ രണ്ടിലും നമ്മുടെ പങ്ക് ചെറുതല്ല. ബാലവേദികളിൽ, നമ്മുടെ ബാലശാസ്ത്രമാസികകളിൽ വലിയ പരിവർത്തനങ്ങളും വ്യാപനവും അനിവാര്യമാണ്. ഉപഭോഗാസക്തിയും മത - സാമുദായിക സങ്കുചിതത്വവും പരിസ്ഥിതി വിരുദ്ധ മനോഭാവവും ആണ് ഔപചാരിക വിദ്യാഭ്യാസം സൃഷ്ടിക്കുന്നതെങ്കിൽ ഇതിനെല്ലാമുള്ള തിരുത്ത് ഒട്ടും വൈകിക്കൂടാ.

 
ജില്ലായുറീക്കോത്സവങ്ങൾക്ക് തുടക്കമായി


യുറീക്കോത്സവത്തിൽ എന്തെല്ലാം ?

ബാലവേദികളുടെയും മാസികകളുടെയും ഉള്ളടക്കത്തിലും വ്യാപനത്തിലും ഉള്ള മുന്നേറ്റത്തിനായി യുറീക്കോത്സവങ്ങളേയും ഡിസംബർ 26 നു നടക്കുന്ന വലയ സൂര്യഗ്രഹണത്തേയും ഉപയോഗിക്കാൻ നമുക്കാകണം. ഡിസംബർ മാസം വലിയ തോതിലുള്ള ബാലവേദി പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണം, മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണം. ജില്ല, പഞ്ചായത്ത്, സംസ്ഥാനം എന്നിങ്ങനെ 3 തലങ്ങളിലായാണ് ഇത് നടക്കുക. ജില്ലാതല യുറീക്കോത്സവങ്ങൾ ഡിസംബർ 7, 8 തീയതികളിൽ പൂർത്തീകരിക്കും വിധമാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഓരോ ജില്ലയിലും അഞ്ചു മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന അഞ്ഞൂറോളം കുട്ടികൾ അതിഥി - ആതിഥേയ രീതിയിൽ സംഘടിപ്പിക്കുന്ന യുറീക്കോത്സവങ്ങളിൽ ഭാഗമാകും. ബാലവേദി കുട്ടികൾക്കാണ് മുൻഗണന, പഞ്ചായത്തുതലത്തിൽ നിന്ന് വിജ്ഞാനോത്സവത്തിൽ മേഖലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും താല്പര്യമുള്ള മറ്റു കുട്ടികൾക്കും രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടാകും.

 
ഇനി യുറീക്കോത്സത്തിന്റെ നാളുകൾ

യുറീക്കോത്സവങ്ങൾ എങ്ങനെ ?

ജില്ലാതലത്തിൽ പങ്കെടുക്കുന്ന കുട്ടികളും അധ്യാപകരും ചേർന്നാണ് പഞ്ചായത്തുതലം നടത്തേണ്ടത്. ബാലവേദിയുടെ രൂപീകരണത്തിനും ശാക്തീകരണത്തിനും ഉള്ള സാധ്യത കൂടി പരിഗണിച്ചു വേണം കുട്ടികളുടെ തിരഞ്ഞെടുപ്പ്. ആകാശം, ജീവൻ, സമൂഹം - സംസ്കാരം, ശാസ്ത്രത്തിന്റെ രീതിയും വികാസവും എന്നീ നാല് വിഷയമേഖലകളിൽ ഉള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് യുറീക്കോത്സവങ്ങളുടെ ഉള്ളടക്കം. എല്ലാ കുട്ടികൾക്കും എല്ലാ വിഷയമേഖലകളിലൂടെയും കടന്നു പോകാൻ സാധിക്കും വിധം ശരാശരി രണ്ടര മണിക്കൂർ സമയം ഓരോ വിഷയത്തിനും ലഭിക്കും. പരമാവധി അധ്യാപകരെ ബാലവേദി, മാസിക, പരിഷത്ത് എന്നിവയുമായി കണ്ണി ചേർക്കാനുള്ള അവസരമായി ഇതുപയോഗിക്കണം. വിജ്ഞാനോത്സവ സംഘാടനത്തിൽ സഹായിച്ച അധ്യാപകരേയും വിഷയ വിദഗ്ധരേയും ഉൾപ്പെടുത്തി ഉത്സവാന്തരീക്ഷത്തിൽ പ്രവർത്തനങ്ങൾ നടത്തുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.

പ്രാദേശിക തലം

ജില്ലാതല യുറീക്കോത്സവങ്ങളുടെ തുടർച്ച ജനുവരി-ഫെബ്രുവരി മാസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും നടക്കും. 100 കുട്ടികൾ , ഒരു ദിവസം. ജില്ലാ യുറീക്കോത്സവങ്ങളിൽ പങ്കെടുത്ത അധ്യാപകരും കുട്ടികളുമാണ് ഇതിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതിന്റെ ഒടുവിൽ പങ്കെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഒരു ബാലവേദി രൂപീകരിക്കും. രണ്ടാഴ്ചയിൽ ഒരിക്കൽ കൂടിച്ചേർന്ന് വ്യത്യസത വിഷയ മൊഡ്യൂളുകൾ അനുസരിച്ചുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഇവിടെ തുടർന്ന് നടത്താം, ഇതിനാവശ്യമായ മൊഡ്യൂളുകൾ ബാലവേദി ഉപസമിതി തയ്യാറാക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് മേഖലാതല പരിശീലനം സംഘടിപ്പിക്കണം. പഞ്ചായത്തിലെ നല്ല 10 അധ്യാപകരെ കണ്ടെത്തി ബാലവേദികളുടെ റിസോഴ്സ് ടീം രൂപീകരിക്കണം, യൂണിറ്റ് സംഘാടനം നിർവഹിക്കണം. ഇതിൽ നിന്നുള്ള കുട്ടികളാണ് ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന യുറീക്കോത്സവത്തിൽ പങ്കെടുക്കേണ്ടത്.

ജില്ലാ യുറിക്കോത്സവം കൈപ്പുസ്തകം

പി.ഡി.എഫ് കോപ്പിക്ക് ക്ലിക്ക് ചെയ്യുക [1]

യുറീക്കയുടെ അമ്പതാം വാർഷിക ഗാനം

പാട്ട് കേൾക്കാൻ അമർത്തുക [2]

ജില്ലാ യുറീക്കോത്സവങ്ങൾ വിശദാംശം

എല്ലാ ജില്ലയിലും യുറീക്കോത്സവം : 14 ജില്ലകളിലെ ജില്ലാ യുറീക്കോത്സവ വിശേഷങ്ങൾ : വിശദാംശങ്ങൾ ഉടൻ ചേർക്കുന്നതായിരിക്കും.

ജില്ല സ്ഥലം തിയ്യതി എത്രകുട്ടികൾ വിശദാംശം സവിശേഷതകൾ
കാസർകോട് .
കണ്ണൂർ നവംബർ 30 ഡിസംബർ 1 നിടുവാലൂർ യു.പി.സ്‌കൂൾ
വയനാട്
കോഴിക്കോട് നവംബർ 30 ഡിസംബർ 1 കോഴിക്കോട്: AMHSS പൂവമ്പായി, കിനാലൂർ
മലപ്പുറം ഡിസംബർ 28,29 AVHS പൊന്നാനി
പാലക്കാട് നവംബർ 30 ഡിസംബർ 1 ഗവ യു.പി.സ്‌കൂൾ പുതിയങ്കം,ജി.എൽ.പി.സ്‌കൂൾ വെള്ളിനേഴി
തൃശ്ശൂർ ഡിസംബർ22,23 പെരിഞ്ഞനം

ഡിസംബർ27,28 കുന്നംകുളം ഡിസംബർ28,29 പുത്തൂർ|| || ||

എറണാകുളം നവംബർ 30 ഡിസംബർ 1 സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്‌കൂൾ
പത്തനംതിട്ട നവംബർ 30 ഡിസംബർ 1 കൊടുമൺ എസ്.സി.വി.എൽ.പി.സ്‌കൂൾ
ആലപ്പുഴ ഡിസംബർ7,8 ആലപ്പുഴ
ഇടുക്കി
കോട്ടയം നവംബർ 30 ഡിസംബർ 1 GUPS പരിയാരം,പുതുപ്പള്ളി.
കൊല്ലം ഡിസംബർ 1 കൊടുമൺ എസ്.വി.എസ്.എൽ.പി.സ്‌കൂൾ
തിരുവനന്തപുരം

യുറീക്കോത്സവം ഫോട്ടോ ഗാലറി

പ്രചരണം

നോട്ടീസുകൾ

ജില്ലായുറീക്കോത്സവം ആൽബം

"https://wiki.kssp.in/index.php?title=യുറീക്കോത്സവം&oldid=8487" എന്ന താളിൽനിന്ന് ശേഖരിച്ചത്