"യുവസമിതി - സംഘടനാരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
  നവലിബറൽ വ്യവസ്ഥയുടെ നീരാളികൈകൾ കാർഷിക മേഖലയെയും സംഘടിത തൊഴിലിനെയും തകർത്ത് തരിപ്പണമാക്കിയെങ്കിലും ആ നയങ്ങൾക്കെതിരായ പൊതുബോധം ഇന്ത്യയിലിപ്പോഴും രൂപപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ ഇന്ത്യൻ മധ്യവർഗ്ഗം ഈ പുത്തൻ സാമ്പത്തിക നയങ്ങളെ ഇപ്പോഴും പ്രതീക്ഷയോടെ കാണുന്നു.  തൊഴിൽ - വികസന മേഖലകളിലെ മാന്ദ്യം ഈ നയങ്ങൾ ശക്തമായി നടപ്പാക്കാത്തതുകൊണ്ടാണെന്നും  അതു നടപ്പാക്കാൻ കർശന വികസനവാദിയായ ഒരാളുടെ ആവശ്യമുണ്ടെന്നുമുളള അന്വേഷണമാണ് ഒരർത്ഥത്തിൽ മോദിയുടെ പ്രധാനമന്ത്രി പദത്തിന് കാരണമായത്.  ഇന്ത്യൻ ജനതയുടെ 40% വും 13 മുതൽ 35 വയസ്സുവരെ പ്രായമുളളവരാണ്.  ഇന്ത്യയിലെ ശരാശരി ( മീഡിയൻ) പ്രായം 25.2 വയസ്സാണ്.  ഈ വിഭാഗത്തിലെ മഹാഭൂരിപക്ഷവും നിലവിലെ സാമൂഹ്യാവസ്ഥയിൽ പ്രകടിപ്പിച്ച  അതൃപ്തിയും , നിരാശയും മുതലെടുത്താണ് 2014 ൽ മോദി  അധികരാത്തിലെത്തിയത്.  25 വയസ് ശരാശരി പ്രായമുെളളാരു രാജ്യമെന്നാൽ പോരാട്ടങ്ങളുടെ തിച്ചൂളയായി മാറാൻ ശേഷിയുളള രാജ്യമെന്നു കൂടിയാണർത്ഥം.  കഴിഞ്ഞ മൂന്ന് വർഷമായി മോദി സർക്കാർ നടപ്പാക്കുന്ന നയങ്ങളെ വിശകലനം ചെയ്യാൻ ഇവിടെ തുനിയുന്നില്ല.  പക്ഷേ ഒന്നുറപ്പാണ് ഇന്ത്യയുടെ സമസ്ത മേഖലകളിലും ഈ ഭരണത്തോടുളള എതിർപ്പ് രൂക്ഷമാവുകയാണ്.  ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നടക്കുന്ന പോരാട്ടങ്ങൾ,  കർഷക സമരങ്ങൾ , ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങൾ , തൊഴിലാളി പണിമുടക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.  പക്ഷേ ഈ സമരങ്ങളെ ഏകോപിപ്പിക്കാനും ദിശാബോധം നൽകാനും കഴിയാത്ത അവസ്ഥയും ഇന്നുണ്ട്.  ശാസ്‌ത്രത്തെ ആയുധമാക്കി പുനരുത്ഥാന- വലതുപക്ഷ ശക്തികൾക്കും നവലിബറൽ നയങ്ങൾക്കും എതിരായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്, ഒപ്പം സാമൂഹ്യ നീതിക്കായുളള പോരാട്ടങ്ങളെയും കണ്ണി ചേർക്കണം.  സാംസ്‌കാരിക സമരങ്ങൾക്കൊപ്പം തന്നെ ഭരിദ്രവത്കരിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളെയും, പോരാട്ടങ്ങളെയും മുൻനിരയിലെത്തിക്കുന്ന ബദൽ സംസ്‌കാരത്തെക്കുറിച്ചുളള അന്വേഷണങ്ങൾ കൂടിയാവണമത്. ഇതിനായുളള സാധ്യതയാണ് യുവസമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ ആരായേണ്ടത്.

* ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളെ മുഴുവൻ തകർക്കുകയാണ്  ഇന്ത്യയിലെ അമിതാധികാര ഭരണകൂടം.  ഏതുരീതിയിലുളള ചെറുത്ത് നിൽപ്പും സാധ്യമാവുക ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് മാത്രമാണ്.  അതുകൊണ്ട് അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുളള പോരാട്ടങ്ങളാകണം  നമ്മുടെ മുന്നിലെ മുഖ്യ കടമ.  കേരളത്തിലെമ്പാടും ഉയർന്നു വരുന്ന വലുതും, ചെറുതുമായ ജനാധിപത്യ പോരാട്ടങ്ങളിൽ കണ്ണിചേരുകയും, അത്തരം പോരാട്ടങ്ങൾ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്.  ഒപ്പം തന്നെ കേരളത്തിൽ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ എങ്ങനെ തിരിച്ചു പിടിക്കാം എന്നതാവണം നമ്മുടെ മുൻഗണന.  പ്രാദേശിക യുവജന കൂട്ടായ്മകൾ  കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുളള ചെറുപ്പക്കാർ ഇന്ന് ഭൂരിഭാഗവും നഗരങ്ങളിലെ അസംഘടിത തൊഴിൽ മേഖലകളിൽ പകലന്തിയോളം തൊഴിൽ ചെയ്യുകയും, നഗരങ്ങളിലെ ചെറു ഷെൽട്ടറുകളിൽ  അഭയം തേടുകയും ചെയ്യുന്നു.  ഇത്തരം യുവാക്കളെ സംഘടിപ്പിക്കുവാനും അവർക്കിടയിൽ ഇടപെടാനുമുളള സാധ്യതകൾ നാം ആരായേണ്ടതുണ്ട്.  ഈ ചെറുപ്പക്കാരിൽ മഹാ ഭൂരിപക്ഷവും പുതിയ തൊഴിൽ പരിശീലനം, സമാന്തര ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവരാകും.  ഈ സാധ്യതകൾ സംഘത്തിന് നൽകാനാവുമോ എന്ന അന്വേഷണവുമാകാം.

* കേരളത്തിൽ അടിയന്തിര പ്രാധാനം അർഹിക്കുന്ന ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം.  നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അന്യവത്കരിക്കപ്പെട്ട ഈ തൊഴിലാളികൾക്കിടയിൽ ഇടപെടാൻ നമുക്കാവുമോ?  അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും കേരളത്തിൽ ചർച്ചചെയ്യുപ്പെടുന്നില്ല.  തൊഴിലവകാശങ്ങളിലും, വേതനനിരക്കിലും കേരളം നേടിയ പുരോഗതി മലയാളികൾക്ക് മാത്രം  അവകാശപ്പെട്ടതല്ല.  ഈ തൊഴിലാളികൾക്കിടയിലും സാക്ഷരതാ-ആരോഗ്യ പ്രവർത്തനങ്ങളുമായി കടന്നു ചെല്ലാനുളള സാധ്യതകൾ ആരായേണ്ടതല്ലേ?

  കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത മുന്നേറ്റങ്ങൾ  മുഴുവൻ തകർക്കുന്ന നഗ്നമായ അക്രമണമാണ് മൂലധനം  തൊഴിലിന് മേൽ നടത്തുന്നത്.  8 മണിക്കൂർ തൊഴിൽ, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം  ഉയർത്തുന്നതുപോലും പരിഹാസ്യമാകുന്ന  ഒരവസ്ഥയാണിന്ന്.  കേരളത്തിലെ തൊഴിലന്തരീക്ഷവും, തൊഴിൽ സമയങ്ങളും, കൂടുതൽ സജീവമായ ചർച്ചകളിലേക്ക്  നയിക്കപ്പെടേണ്ടതുണ്ട്.  നമ്മുടെ യുവജനത തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ മുഖ്യാധാരാ ചർച്ചകളിലെത്തിക്കാനെങ്കിലുമുളള ഇടപെടലുകൾ നാം നടത്തേണ്ടതല്ലേ.

09:11, 22 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

യുവസമിതി സംസ്ഥാന സമ്മേളനം 2017 സംഘടനാരേഖ

യുവസമിതി സംസ്ഥാന സമ്മേളനം 2017 സംഘടനാരേഖ
Cover
കർത്താവ് യുവസമിതി
ഭാഷ മലയാളം
വിഷയം യുവസമിതി
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ യുവസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്റ്റംബർ 2017

സംഘടനാരേഖ

(2017 സെപ്റ്റംബർ 22,23,24 തിരുവനന്തപുരം പാലോട് വെച്ചു നടക്കുന്ന യുവസമിതി സംസ്ഥാന സമ്മേളനത്തിൽ ചർച്ചചെയ്യാനുള്ള സംഘടനാരേഖ)

“ We stand at the end of the age of Reason… A new era of the magical explanation of the world is rising, an explanation based on will rather than knowledge. There is no truth, in either moral or scientific sense… Science is a social phenomenon, and like all those, is limited by the usefulness or harm it causes. With the slogan of objective science the professoriat only wanted to free itself from the necessary supervision of the state “ Adolf Hitler

രണ്ടാം ലോകമഹായുദ്ധാനന്തരം ലോകമെമ്പാടും ഉണ്ടായ പുത്തൻ ഉണർവും, അപകോളനീകരണവും, സോഷ്യലിസ്റ്റ് മുന്നേറ്റവും, സ്പുട്‌നിക്ക് വിക്ഷേപണവും ഉണ്ടാക്കിയ ആവേശവും  ശാസ്‌ത്രത്തിന്റെ സാമൂഹ്യ ദൗത്യത്തെ സംബന്ധിച്ച് സൃഷ്ടിച്ച പുതു പ്രതീക്ഷയാണ് ജനകീയ ശാസ്‌ത്ര പ്രസ്ഥാനങ്ങൾക്ക് ആഗോളത്തലത്തിൽ സ്വീകാര്യത നൽകിയത്.  ഒരു നവലോക സൃഷ്ടിയിൽ യുക്തി ചിന്തയ്ക്കും, ശാസ്‌ത്ര ബോധത്തിനും വലിയ പങ്ക് വഹിക്കാനുണ്ടെന്ന തിരിച്ചറിവാണ്  ഈ മുന്നേറ്റങ്ങളെ സാധൂകരിച്ചത്.  ഇതേ കാലത്ത് തന്നെ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് മാതൃക ഇന്ത്യയിലും ശാസ്‌ത്ര പ്രചാരണത്തിന് പുത്തൻ ഉണർവ്വ് നൽകി.  ഇന്ത്യയിൽ എമ്പാടും ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കപ്പെട്ടു. ഭരണകൂടം  അതിന്റെ വർഗ്ഗ പക്ഷപാതത്തിനപ്പുറത്തേക്ക് ശാസ്‌ത്രബോധത്തേയും, യുക്തിചിന്തയേയും പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾ, ഗ്രന്ഥശാലാ സംഘം തുടങ്ങിയവ ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ 50 കളിൽ അധികാരത്തിലെത്തുന്നത്.  ഭൂപരിഷ്‌കരണവും, വിദ്യാഭ്യാസ ബില്ലും അതിനെതിരായ വിരുദ്ധ പ്രചരണങ്ങൾക്കിടയിലും പുരോഗതിയെ സംബന്ധിച്ച പ്രതീക്ഷകൾ ഉയർത്തി പിടിച്ചു.  1957 ലെ ശാസ്‌ത്രസാഹിത്യ സമിതിയിൽ നിന്നും 1962 ൽ കേരളാ ശാസ്‌ത്രസാഹിത്യ പരിക്ഷത്തിലേക്കുളള മുന്നേറ്റം നടക്കുന്നത് ഈ സവിശേഷ സാഹചര്യത്തിലാണ്.   മോസ്‌കോയിൽ പഠനത്തിന് പോയി തിരിച്ചെത്തിയ ഒരു സംഘം വിദ്യാർത്ഥികൾ ശാസ്‌ത്രകാരൻമാരുടെ സാമൂഹിക ദൗത്യത്തെ സംബന്ധിച്ച് നടത്തിയ സുദീർഘ  സംവാദങ്ങൾ ബോംബെയിലെ  ഗവേഷക സംഘ ത്തിനിടയിൽ വ്യാപിപ്പിക്കുകയും ഇത് 1966 ൽ ശാസ്‌ത്ര സാഹിത്യ പരിഷത്ത് ബോംബെ രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. പരിഷത്ത് സ്ഥാപക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ജെ ബി എസ്  ഹാൽഡേനെ ആയിരുന്നു ക്ഷണിച്ചത്. 1962 ൽ  പുതിയ സംഘടനയെ പരിചയപ്പെടുത്തിക്കൊണ്ട് ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗം പറയുന്നു.  ‘’ നാം ജീവിക്കുന്നത് ശാസ്‌ത്രത്തിന്റെ കാലഘട്ടത്തിലാണ്.  ശാസ്‌ത്രത്തിന്റെ പൊതുതത്വങ്ങളും, കണ്ടുപിടുത്തങ്ങളും, ഒരു കൂട്ടം വിദഗ്ധരുടെ കുടുംബസ്വത്തായി ഒതുങ്ങരുത്. ഈ അറിവുകൾ സാധാരണക്കാർക്ക് മനസിലാവുന്ന ഭാഷയിൽ വിശദമാക്കാനുളള ചുമതല വിദഗ്ധരോ മറ്റുളളവരോ ഏറ്റെടുക്കേണ്ടതുണ്ട്.  പ്രാദേശിക ഭാഷകളോടുളള ബ്രിട്ടീഷ് ഭരണകാലത്തെ ചിറ്റമ്മനയം മൂലം ശാസ്‌ത്ര സാഹിത്യത്തിൽ ഒരു പുരോഗതിയും  ഇന്ത്യൻ ഭാഷകളിൽ ഉണ്ടാക്കാനായില്ല. എല്ലാം ഇംഗ്ലീഷിലും അതും പരമാവധി സങ്കീർണമായ പദങ്ങളിൽ പറയുക എന്നതായിരുന്നു. സമ്പ്രദായം… എന്നാൽ മറുവശത്ത് പ്രാദേശിക യാഥാസ്ഥിതിക ശാസ്‌ത്രികളാകട്ടെ എല്ലാ ശാസ്‌ത്രവും മഹാഋഷികൾ നിർമ്മിച്ചതാണെന്നും അവർക്ക് തെറ്റുപറ്റില്ലെന്നും ശാഠ്യം പിടിച്ചു. ഇതിന്റെയൊക്കെ ഫലമായി നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ശാസ്‌ത്രബോധം മറ്റുളളവർക്കു പിന്നിലായി’’

1976 ലെ 'പ്രകൃതി- ശാസ്‌ത്രം- സമൂഹം' ക്ലാസുകൾ പരിഷത്തിനെ ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പന്ത്രണ്ടായിരം ക്ലാസുകളിലായി പത്തു ലക്ഷത്തോളം പേരാണ് ഈ  ക്ലാസുകൾ കേട്ടത്.  ജനാധിപത്യ പ്രക്രിയ മുഴുവൻ റദ്ദു ചെയപ്പെട്ട അടിയന്തിരാവസ്ഥ കാലത്തായിരുന്നു  ഈ ക്ലാസുകളെന്നത് ശ്രദ്ധേയമാണ്.  1967 ൽ വെറും 122 അംഗങ്ങളുണ്ടായിരുന്ന പരിഷത്ത് 1976  ആയപ്പോഴേക്കും 2600 അംഗങ്ങളുളള സംഘടനയായി വളർന്നു.
പരിഷത്തിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ച ചർച്ചകൾ ഈ ഘട്ടത്തിൽ സജീവമായി ഉയർന്നുവന്നു.  സാമൂഹ്യ വിപ്ലവം എന്ന സംജ്ഞയെ സംബന്ധിച്ച ചർച്ചകളായിരുന്നു പ്രധാനം.  നാം ജീവിക്കുന്ന ലോകത്ത് ഒരു ചെറു ന്യൂനപക്ഷം, വിഭവങ്ങൾ കൈയ്യടക്കി വെച്ചിരിക്കുന്നു, മഹാഭൂരിപക്ഷം ദരിദ്രവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.  വികസന പ്രക്രിയതന്നെ ഒരു ചെറുന്യൂനപക്ഷത്തെ കൂടുതൽ സമ്പന്നരാക്കുന്നതും, മഹാഭൂരിപക്ഷത്തെ ദരിദ്ര്യരാക്കുന്നതുമായ  ഒന്നാണ്.  മഹാഭൂരിപക്ഷം ജനങ്ങളെയും ദരിദ്ര്യരാക്കുന്ന ഈ പ്രക്രിയയെ മാറ്റിമറിക്കേണ്ടതുണ്ട്. ബഹുഭൂരിപക്ഷത്തിന്റെ ദരിദ്ര്യവത്കരണത്തെ തിരുത്തുകയും, എല്ലാ പൗരൻമാർക്കും സർവതോൻമുഖ വികസന സാധ്യത പ്രദാനം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയെയാണ് സാമൂഹ്യവിപ്ലവം എന്നതു കൊണ്ടുദ്ദേശിക്കുന്നത്.  അത്തരമൊരു സമൂഹം വ്യക്തികേന്ദ്രീകൃതവും  മത്സരാധിഷ്ഠിതവുമായിരിക്കില്ല.  മറിച്ച് കൂട്ടായ്മയിലും സഹകരണത്തിലും അധിഷ്ഠിതമായ ഒന്നാകും.  പരിഷത്ത് ഈ ബഹുഭൂരിപക്ഷം ജനങ്ങളുടെ പക്ഷത്താണ്.  ഈ പക്ഷമാണ് പരിഷത്തിന്റെ രാഷ്ട്രീയം’
സൈലന്റ് വാലി പ്രക്ഷോഭത്തെ തുടർന്ന് മനുഷ്യനും- പ്രകൃതിയും തമ്മിലെ ബന്ധത്തെ സംബന്ധിച്ച അന്വേഷണങ്ങൾ പരിഷത്തിൽ സജീവമായി.  മനുഷ്യനും പ്രകൃതിയും തമ്മിലെ ബന്ധം സാമൂഹിക ബന്ധങ്ങളെ ആശ്രയിക്കുന്നതാണെങ്കിൽ ശാസ്‌ത്രവും സാമൂഹ്യ നിരപേക്ഷമാകില്ലെന്ന ധാരണ പ്രബലമായി.  കേവല ശാസ്‌ത്രത്തിനപ്പുറം സാമൂഹ്യശാസ്‌ത്രവും കൂടി ഉൾപ്പെടുന്നതായി മാറി പരിഷത്തിന്റെ ശാസ്‌ത്ര സങ്കൽപ്പം.  ശാസ്‌ത്രമെന്നത് പ്രകൃതി നിയമങ്ങളെ സംബന്ധിച്ച അറിവ് മാത്രമാണെങ്കിൽ  അത്  സാമൂഹ്യ നിരപേക്ഷമാണ്, എന്നാൽ ശാസ്‌ത്രം ഒരു പ്രായോഗിക പദ്ധതി കൂടിയാണെന്നിരിക്കെ അതിന് സാമൂഹ്യ നിരപേക്ഷമാകാൻ സാധ്യമല്ല. മനുഷ്യൻ പ്രകൃതിയിലിടപെടുകയും ഈ ഇടപെടലിലൂടെ സ്വയം നവീകരിക്കുകയും ചെയ്യുന്നു.  ഈ ഇടപെടലിലൂടെ ലഭിക്കുന്ന അനുഭവങ്ങളെയാണ് അവൻ സാമൂഹികമായ അറിവാക്കി ഉയർത്തു ന്നത്.  ഈ പുതിയ അറിവിന്റെ അടിസ്ഥാനത്തിലാകും പ്രകൃതിയിലെ തുടർന്നുളള ഇടപെടലുകൾ, അവയാകട്ടെ പുതിയ അറിവുകളിലേക്ക് നയിക്കുന്നു.
ശാസ്‌ത്ര നിയമങ്ങൾ വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും, ഈ യാഥാർത്ഥ്യങ്ങളെ ബന്ധിപ്പിക്കുന്നതുമായിരിക്കും.  ഭൂമി സൂര്യനുചുറ്റും കറങ്ങുന്നുവെന്ന വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ  പ്രതിഫലിപ്പിക്കുകയാണ് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം ചെയ്യുന്നത്.  ഇതാകട്ടെ ആത്മനിഷ്ഠമായ ഒന്നല്ല.  നമ്മളുണ്ടായാലും ഇല്ലെങ്കിലും ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമമനുസരിച്ച് തന്നെ ഭൂമി സൂര്യനുചുറ്റും സഞ്ചരിക്കും.  ശാസ്‌ത്രം വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ തന്നെ ചരിത്രപരമായ ഒരുത്പന്നം കൂടിയാണ്.  ശാസ്‌ത്രവികാസം എന്നത് ഏതാനും ‘ജീനിയസുകളുടെ’ ബോധോദയം അല്ല.  വ്യവസായ വിപ്ലവത്തോടനുബന്ധിച്ചല്ലാതെ തെർമോഡൈനാമിക്‌സിനെയോ, രസതന്ത്ര വികാസത്തെയോ കാണാനാകുമോ?  ഫിസിക്‌സിലെയും രസതന്ത്രത്തിലെയും ചരിത്രപരമായ നേട്ടങ്ങളില്ലാതെ  ജെനറ്റിക്‌സിലെ മുന്നേറ്റങ്ങളും സാധ്യമകുമായിരുന്നില്ല.  17-ാം നൂറ്റാണ്ടിലെ ലെയ്ഡ്ൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരിന്ന അഡ്രിയൻ മേറ്റിയസിന്റെ സ്ഥാനം പ്രൊഫസർ ഓഫ് മാത്തമാറ്റിക്‌സ്, സർവേയിംഗ്, നാവിഗേഷൻ, മിലിറ്ററി എഞ്ചിനീയറിംഗ് ആന്റ്  ആസ്‌ട്രോണമി എന്നായിരുന്നു.  ഗലീലിയോയുടെ ആദ്യ തൊഴിൽ പദവിയിലെ പ്രൊഫസർ ഓഫ് ഫിസിക്‌സ് ആന്റ് മിലിറ്ററി എഞ്ചിനീയറിംഗ് ആയിരുന്നു. അതായത് സാമൂഹ്യ ബന്ധങ്ങളുടെ ഉല്പന്നം കൂടിയാണ് ശാസ്‌ത്രം , എന്നാൽ ഈ സമൂഹമാകട്ടെ തുല്യതയിലധിഷ്ഠിതമല്ല  വർഗ്ഗ വിഭജിതമാണ്.  അതുകൊണ്ടു തന്നെ ശാസ്‌ത്രത്തിന്റെ മുന്നേറ്റം പ്രധാനമായും നിയന്ത്രിക്കുക ഭരണവർഗ്ഗത്തിന്റെ ആവശ്യങ്ങളാകും,  എന്നാൽ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അറിവാകട്ടെ  വർഗ്ഗനിരപേക്ഷവുമാകും,  ഉദാഹരണത്തിന്, വ്യവസായ വിപ്ലവകാലത്തെ മുതലാളിത്ത ആവശ്യങ്ങളാണ് താപഗതിക നിയമങ്ങളിലേക്ക് നയിച്ചത്, പക്ഷേ താപഗതിക നിയമങ്ങൾക്ക് ഒരു വർഗ്ഗ താല്പര്യവുമില്ല, അവ വസ്തു നിഷ്ഠമാണ്.  അതായത് ശാസ്‌ത്ര നിയമങ്ങളെ സ്വാധീനിക്കാനാവില്ലെങ്കിലും ശാസ്‌ത്ര പുരോഗതിയെ നേരിട്ടു സ്വാധീനിക്കാൻ ഭരണവർഗ്ഗത്തിന് സാധിക്കും.  ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന അറിവുകൾ സമൂഹത്തിന്റെ പൊതു സ്വത്തായി മാറുകയും അവ പ്രയോഗത്തിന്റെ തലത്തിൽ കൂടുതൽ ശക്തിപ്പെടുകയും ചെയ്തില്ലെങ്കിൽ, അത്തരം അറിവുകൾക്ക് വികസിക്കാനാവില്ല.  ജാതി ബന്ധമായ ഇന്ത്യൻ സാഹചര്യത്തിൽ അറിവുകൾ വികസിക്കാതിരിക്കാനുളള പ്രധാനകാരണങ്ങൾ അവയുടെ കുത്തകവത്കരണവും, പ്രയോഗവത്കരണത്തിനുളള സാധ്യതകൾ നിഷേധിക്കപ്പെട്ടതുമാണ്.  വിഖ്യാത ചരിത്രകാരിയായ മോറിസ് ക്ലൈൻ ഗ്രീസിലെ വിജ്ഞാനം വികസിക്കുന്നതിന് പ്രധാന തടസ്സമായി നിന്നത് ജ്ഞാനരൂപങ്ങൾ  കുത്തകയായി കൈവശം വെച്ചു പ്രായോഗിക തൊഴിലിൽ നിന്ന് തികച്ചും വേറിട്ടുനിന്ന പ്രമാണിവർഗ്ഗവും, പ്രയോഗിക തൊഴിൽ ചെയ്യുകയും ജ്ഞാനരൂപങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത അടിമ വർഗ്ഗവും തമ്മിലെ വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.  ജ്ഞാനരൂപങ്ങളെ പ്രചരിപ്പിക്കാൻ അനുവദിക്കാതെ കുത്തകയാക്കി കൈവശം വെച്ച ബ്രാഹ്മണ്യവും, പ്രായോഗിക തൊഴിലിലേർപ്പെട്ട കീഴാള വിഭാഗങ്ങളും തമ്മിലെ വൈരുദ്ധ്യം ഇന്ത്യൻ സാഹചര്യത്തിലും വ്യക്തമായി കാണാം.  ഇങ്ങനെ  (1) അറിവിന്റെ ചരിത്രപരത (2) സൃഷ്ടിക്കപ്പെട്ട അറിവിന്റെ പ്രചാരണം (3) പ്രചരിപ്പിക്കപ്പെട്ട അറിവിന്റെ പ്രായോഗികത  (4) പ്രായോഗിതയിൽ നിന്നുൽപ്പാദിപ്പിക്കപ്പെടുന്ന പുതിയ അറിവു രൂപങ്ങൾ എന്നതാണ് അറിവുൽപ്പാദനത്തിന്റെ കണ്ണികൾ എന്നു കാണാനാകും.
ശരിയോ തെറ്റോ എന്ന് തെളിയിക്കാനാവുന്ന  ഊഹങ്ങളും ചോദ്യങ്ങളും (Falsification or testability ) ശരിയെന്ന് വീണ്ടും വീണ്ടും പലയാളുകൾ തെളിയിക്കുന്ന ആവർത്തന ഭദ്രത ( Repeatabiltiy)  സിദ്ധാന്തത്തെ ഉപയോഗപ്പെടുത്തിയുളള പ്രവചനാത്മകത (Predictabiltiy)    തുടങ്ങിയവ ശാസ്‌ത്രത്തിന്റെ രീതിയുടെ പ്രത്യേകതകളായി പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്നു. പ്രകൃതി ശാസ്‌ത്രങ്ങളെ സംബന്ധിച്ചിടത്തോളം അവ ഏറെക്കുറെ ശരിയുമാണ്.  എന്നാൽ സാമൂഹ്യ ശാസ്‌ത്രത്തെയും, ശാസ്‌ത്രത്തിന്റെ ഭാഗമായി കാണുന്ന ഒരു സംഘത്തിന് ഈ അളവുകോലുകളുടെ അടിസ്ഥാനത്തിൽ മാത്രം ശാസ്‌ത്രീയത തെളിയിക്കാനാകില്ല.  പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുളള പഠനവും സാമൂഹ്യ ശാസ്‌ത്രപഠനവും ഒരേ അളവുകോലാൽ അളക്കാനാകില്ല. മനുഷ്യർക്കും അവരുടെ സാമൂഹ്യബന്ധങ്ങൾക്കും ഉളള പ്രത്യേകതകൾ പ്രകൃതിക്കില്ല.  പ്രകൃതിക്ക് പ്രത്യേക ലക്ഷ്യങ്ങളോ, ബോധ്യങ്ങളോ, അഭിലാഷങ്ങളോ ഇല്ല. മനുഷ്യരാകട്ടെ അവന്റെ നിലനിൽപ്പിനായുളള പോരാട്ടത്തിൽ പ്രയോഗത്തിലൂടെയും, അവർത്തനത്തിലൂടെയും,  തിരുത്തലുകളിലൂടെയും സ്വയം നവീകരിക്കുകയും ബോധപൂർവ്വമായ ഇടപെടലുകൾ പ്രകൃതിയിലും സമൂഹത്തിലും നടത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയിലെ മാറ്റത്തിൽ നിന്ന് വ്യത്യസ്തമാണ് സമൂഹത്തിലെ മാറ്റം. സമൂഹമാകട്ടെ പ്രകൃതിയിൽ നിന്ന് വ്യത്യസ്തമായി ഒരു മാനവിക സൃഷ്ടിയുമാണ്.  ഇവിടെയാണ് കാൾ പോപ്പറിനെ പോലുളളവർ പ്രകൃതി ശാസ്‌ത്ര രീതികളെ സാമൂഹ്യ ശാസ്‌ത്രരീതികളിലേക്ക് വലിച്ചു നീട്ടുമ്പോൾ ഉണ്ടാകുന്ന പരിമിതികൾ വ്യക്തമാകുന്നത്.
ശാസ്‌ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കപ്പെടുന്ന കാലത്തുണ്ടായിരുന്ന നവലോക പ്രതീക്ഷകൾ തൊണ്ണൂറുകളുടെ തുടക്കത്തോടെ അപ്രത്യക്ഷമായി. മറ്റൊരു ബദൽ സാധ്യമല്ലെന്ന ( There is no alternative) തോന്നൽ പൊതുവേ പ്രബലമായി. മുതലാളിത്ത വ്യവസ്ഥക്കകത്തെ പരിഷ്‌കരണങ്ങൾക്കും മനുഷ്യത്വപൂർണ്ണമായ ഇടപെടലുകൾക്കുമപ്പുറം മറ്റൊന്നും ചെയ്യാനില്ലാ എന്ന വിശ്വാസം ഇടതു പക്ഷത്തെപ്പോലും ഗ്രസിച്ചു.  ഒരു വശത്ത് സമ്പത്തിന്റെയും, (ഒരു ചെറു ന്യൂനപക്ഷം), സുഖലോലുപതയുടേയും  സ്വർഗങ്ങളിൽ വിരാജിക്കുക മറുവശത്ത് മഹാഭൂരിപക്ഷം ദാരിദ്ര്യത്തിന്റെയും, പട്ടിണിയുടെയും, വിഭവനിഷേധങ്ങളുടെയും നരകത്തിൽ കഴിയുകയും ചെയ്യുന്നു.  ഈ  അനീതി  ശാസ്‌ത്രത്തെ സംബന്ധിച്ച പ്രതീക്ഷകളെ തകർക്കാൻ പോന്നതായിരിന്നു.  നോബൽസമ്മാനിതനായ  ലിയോൺ ലെഡെർമാൻ 1991 ൽ ഈ പ്രതീക്ഷാ നഷ്ടത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നു.

‘’ഒരു കാലത്ത് നാം ഐൻസ്റ്റീനെ ആഘോഷിച്ചു, ചന്ദ്രനിലേക്ക് ആളെ അയച്ചു, ലേസർ, കമ്പ്യൂട്ടർ, നൈലോൺ, ടെലിവിഷൻ, പോളിയോ മരുന്ന് ഇവയെല്ലൊം കണ്ട് ആഹ്ലാദിച്ചു, ഇന്നാ അവസ്ഥ മാറിയിരിക്കുന്നു’’. അമേരിക്കൻ അസോസിയേഷൻ ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് സയൻസ് എന്ന സംഘടയുടെ പ്രസിഡന്റായിരിക്കെ ലെഡെർമാൻ അമേരിക്കൻ ശാസ്‌ത്രൻമാർക്കിടയിൽ ഒരു സർവ്വേ നടത്തി,  അദ്ദേഹം പറയുന്നു.  ‘’മനോവീര്യം  തകർന്ന പ്രതീക്ഷകൾ നഷ്ടപ്പെട്ട,  ചക്രവാളങ്ങൾ ചുരുങ്ങിയ ഒരു  ശാസ്‌ത്ര സമൂഹത്തെയാണ്.  ഞാൻ കണ്ടത്  ഒരോ സ്ഥാപനങ്ങളിലും, ഓരോ ഗവേഷണ മേഖലയിലും ഒരു കാര്യം പൊതുവായി കാണാനാകും, അമേരിക്കൻ ശാസ്‌ത്ര ഗവേഷണം  ഗുരുതരമായ പ്രതിസന്ധിയിലാണ് ‘’.  ലോകമെമ്പാടും നവലിബറൽ നയങ്ങൾ ശാസ്‌ത്ര ഗവേഷണത്തെ തകർത്തിരിക്കുന്നു. വർദ്ധിച്ചു വന്ന അനീതിയും, പ്രതീക്ഷാ നഷ്ടവും, ശാസ്‌ത്രത്തെ പ്രതിസ്ഥാനത്ത് നിർത്താൻ പ്രേരകമായി.  ഈ അനീതിയുടെ കാരണം നിലനിൽക്കുന്ന സാമൂഹിക  വ്യവസ്ഥയല്ല മറിച്ച് ശാസ്‌ത്രമുൾപ്പെടെയുളള ജ്ഞാനോദയ മുന്നേറ്റമാണെന്ന വിമർശനം ഒരുവശത്ത് ഉന്നയിക്കപ്പെട്ടു. 1992 ൽ ചെക്ക് റിപ്പബ്ലിക് പ്രസിഡന്റായിരുന്ന വാക്ലാവ് ഹാവൽ ആധുനിക യുഗത്തിന്റെ അന്ത്യം എന്നാണ് ഈ സവിശേഷ സാഹചര്യത്തെ വിശേഷിപ്പിച്ചത്.  

‘’ലോകം വസ്തുനിഷ്ഠമായി പഠിക്കാമെന്നും അങ്ങനെ കിട്ടുന്ന അറിവ് സാമാന്യ വത്കരിക്കാമെന്നുമുളള ധാരണയാണ് കമ്യൂണിസത്തിന്റെ തകർച്ചയോടെ ഇല്ലാതായിരിക്കുന്നത്. ആധുനിക യുക്തി, ശാസ്‌ത്രം എന്നിവ സ്വാഭാവിക ലോകത്തെ നിഷേധിക്കുകയും, തകർക്കുകയും, കോളനിവത്കരിക്കുകയും ചെയ്യുന്നവയാണെന്ന് വന്നിരിക്കുന്നു’’.

പുരോഗതി എന്ന സംജ്ഞ തന്നെ ഇന്ന് പ്രതിലോമകരമായ പ്രകൃതി വിരുദ്ധമായ ഒന്നാണെന്ന തോന്നൽ പ്രബലമായിരിക്കുന്നു.  പരിസ്ഥിതിനാശം, മനുഷ്യ വംശത്തിന്റെ  നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന സാമൂഹ്യാവസ്ഥയിലാണ് ഇന്നെത്തിയിരിക്കുന്നത്.  കഴിഞ്ഞ  130 വർഷത്തിന്നിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 10 വർഷങ്ങളും 2000 നു ശേഷമാണ്.  ദക്ഷിണേന്ത്യയുടെ മൊത്തം വലിപ്പത്തേക്കാൾ കൂടുതലുളള ‘ ചവർ ദ്വീപ് ‘  (Trash Island)  അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഒഴുകി നടക്കുന്നു.  ഒരു ശരാശരി അമേരിക്കക്കാരന്റെ  ഉപഭോഗ ജീവിതം ലോകം മുഴുവൻ സ്വീകരിച്ചാൽ വെറും 140 കോടി ജനങ്ങൾക്ക് മാത്രമേ ഭൂമിയിൽ ജീവിക്കാനാവൂ.  അതായത് ഈ വികസന മാതൃക നിലനിൽക്കുന്നതല്ലെന്നറിഞ്ഞിട്ടും മറ്റൊരു ലോകത്തെക്കുറിച്ച്  ആലോചിക്കാൻ പോലും നമ്മുക്ക് പദ്ധതികളില്ലാതായിരിക്കുന്നു.  തൊണ്ണൂറുകൾക്ക് ശേഷമിറങ്ങിയ ‘ശാസ്‌ത്ര സിനിമകൾ ‘  മുഴുവൻ തന്നെ ശാസ്ത്ത്രിന്റെ അപകടത്തെയാണ് വരച്ചു കാട്ടിയത്  ( ജുറാസിങ്ക് പാർക്കു മുതലുളള സിനിമകൾ ഉദാഹരണമാണ് ) ഭൂമിയുടെ നിലനിൽപ്പ് സംശയത്തിലാണെങ്കിലും മുതലാളിത്ത വ്യവസ്ഥിതി അനുസ്യൂതം തുടരുമെന്ന കാര്യത്തിൽ ആർക്കും  സംശയമില്ലാതായിരിക്കുന്നു.  ശാസ്‌ത്ര പ്രയോഗത്തെ / അന്വേഷണത്തെ നിയന്ത്രിക്കുന്ന സാമൂഹ്യ വ്യവസ്ഥയുടെ പരാജയം ശാസ്ത്ത്രിന്റെ പരാജയമായാണ്  അവതരിപ്പിക്കപ്പെടുന്നത്.  

അറുപതുകളുടെ അവസാനത്തോടെ ഉയർന്നുവന്ന നവലിബറൽ നയങ്ങൾക്കൊപ്പമാണ് ഉത്തരാധുനിക ചിന്തയും കൂടുതൽ സ്വീകര്യമാകുന്നത്.  ശാസ്‌ത്രമുൾപ്പെടെയുളള എല്ലാ ബൃഹദാഖ്യാനങ്ങളുടെയും കാലം കഴിഞ്ഞെന്നും ഇനി വ്യതിരക്തങ്ങളായ ലഘു ആഖ്യാനങ്ങളുടെ കാലമാണെന്നും ഉത്തരാധുനികത വാദിച്ചു.  അതു കൊണ്ട് ശാസ്‌ത്ര സത്യം എന്നൊന്നില്ല പകരം നിരവധി ആഖ്യാനങ്ങളിൽ ഒന്നു മാത്രമാണ് ശാസ്‌ത്രവും എന്ന ധാരണ പരത്തപ്പെട്ടു. ജ്യോതിഷം, മന്ത്രവാദം, തുടങ്ങിയവയെല്ലാം സൈദ്ധാന്തികമായി ന്യായീകരിക്കപ്പെടുകയും  ശാസ്‌ത്രമെന്നത് ഒരു യുറോ കേന്ദ്രീകൃത നിർമ്മിതി മാത്രമാണെന്നു പോലും വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയുണ്ടായി.  ആശിഷ് നന്ദി  (Ashish Nandy )  പറയുന്നത് നോക്കൂ.  ‘’ശാസ്‌ത്രം ഇന്നൊരു വൻ ബിസിനസാണ്, പല രാജ്യങ്ങളിലും പ്രാകൃതിക കാരണങ്ങളേക്കാൾ കൂടുതൽ രോഗങ്ങൾ സൃഷ്ടിക്കുന്നത്  ആധുനിക വൈദ്യമാണ്. ശാസ്‌ത്രമെന്നത് ഇന്ന് ചൂഷണത്തിന്റെ ഏറ്റവും പ്രധാന ഉപാധിയാണ് ‘’  ശാസ്‌ത്രത്തെ ചൂഷണത്തിനായുപയോഗിക്കുന്ന സാമൂഹ്യ വ്യവസ്ഥയെയല്ല മറിച്ച് ശാസ്‌ത്രത്തെ തന്നെ നന്ദി നിഷേധിക്കുന്നു. 

‘’പളളിയാണ് പ്രപഞ്ചത്തെ സംബന്ധിച്ചു ഏറ്റവും വൈവിധ്യ പൂർണ്ണവും തുറന്നതുമായ ചിത്രം മുന്നോട്ട് വെച്ചത്, ഗലീലിയോ തന്റെ നിലപാടുമാത്രം ശരിയെന്ന് ധരിക്കുകയും ശരിയുടെ ബഹുസ്വരതകളെ നിഷേധിക്കുകയും ചെയ്തു’’  

എന്ന നന്ദിയുടെ വാക്കുകൾ എത്ര മാത്രം ചരിത്ര വിരുദ്ധവും അപഹാസ്യവുമാണ് ഇത്തരക്കാരുടെ നിലപാടെന്ന് സൂചിപ്പിക്കുന്നു. ഇത്തരം സൈദ്ധാന്തിക അഭ്യാസങ്ങൾ ഏറ്റവും സഹായിച്ചത് ശാസ്‌ത്ര വിരുദ്ധരായ പുനരുത്ഥാന- വലതുപക്ഷ ശക്തികളെയാണ്. ജ്യോതി ശാസ്‌ത്രം പോലെ തന്നെ മറ്റൊരാഖ്യാനമാണ് ജ്യോതിഷവും, ക്വാണ്ടം-മെക്കാനിക്‌സ് പോലെ മറ്റൊരാഖ്യാനമാണ് വാസ്തു ശാസ്‌ത്രവും എന്ന് വരികിൽ സർവ്വകലാശാലകളുടെ ജ്ഞാനോദയ പാരമ്പര്യത്തെ മുഴുവൻ നിഷേധിക്കാനും അവിടുങ്ങളിൽ കയറിപ്പറ്റാനും പുനരുത്ഥാന- വലതുപക്ഷത്തിന് കഴിയുന്നു. ജ്യോതിഷം, വേദഗണിതം, യോഗ തുടങ്ങിയവ ഇന്ത്യൻ സർവ്വകലാശാലകൾക്കകത്തേക്ക് പ്രവേശിക്കുന്നതിന് ഈ സൈദ്ധാതിക കസർത്തുകൾ അവസരമൊരുക്കുന്നതിങ്ങനെയാണ്. ശാസ്‌ത്രത്തിന്റെ മുഖമുദ്രയായ വിമർശനാത്മക ചിന്തക്കുപകരം സംസ്‌കാരിക വൈവിധ്യത്തിന്റെ സംരക്ഷണയിലാണ് കോളനിയാനന്തര പാഠങ്ങൾ ഊന്നുന്നത്. ഇതുതന്നെയാണ് ഇന്ത്യയിൽ ഹിന്ദുത്വവും മുന്നോട്ട്‌വെക്കുന്ന അജണ്ട. ശാസ്‌ത്രം എന്നത് പാശ്ചാത്യ- പിതൃദായ- നിർമ്മിതിയാണെന്നും അതിനെതിരായി സ്‌ത്രീത്വത്തിന്റെ പരമ്പരാഗത അറിവുകൾ തിരിച്ചു പിടിക്കണമെന്നും വാദിക്കുന്ന വന്ദനാ ശിവ പറയുന്നത് നോക്കൂ.

‘’വിശുദ്ധ വിത്തുകൾ സ്ഥൂല ജഗത്തിന്റെ സൂക്ഷ്മാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നവധാന്യങ്ങൾ യഥാർത്ഥത്തിൽ നവഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഗ്രഹങ്ങൾ കാലാവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം വിളവെടുപ്പിനെ ബാധിക്കുന്നുവെന്ന തിരിച്ചറിവാണിത് . എന്നാൽ പുത്തൻ തലമുറ വിത്തുകൾ ഈ ബന്ധത്തെ വിഛേദിക്കുന്നു.……അതായത് ചെടികളും (plant) ഗ്രഹങ്ങളും( Planet ) തമ്മിലെ കോസ്മിക് ഹാർമണിയാണ് നവധാന്യങ്ങളുടെ ആശയത്തിലൂടെ പ്രകടമാകുന്നത് ‘’

പ്ലൂട്ടോ ഗ്രഹമല്ലാതായതോടെ ഇനി നവഗ്രഹങ്ങൾ ഇല്ല.  വന്ദനാശിവ ഇനി നവധാന്യങ്ങളെ എങ്ങനെ വിലയിരുത്തുമെന്നും  അറിയില്ല. പക്ഷേ ഇത്തരം വാദങ്ങൾ ഹിന്ദുത്വരാഷട്രീയം ഉയർത്തുന്ന മിത്തിക്കൽ അവകാശവാദങ്ങളോട് ചേർന്നു നിൽക്കുന്നതാണെന്ന് കാണാനാവും.  
മുൻപു സൂചിപ്പിച്ചതു പോലെ രണ്ടാം ലോക യുദ്ധാനന്തരം സോഷ്യലിസ്റ്റ് ചേരിയിൽ ഉണ്ടായ പ്രബലമായൊരു ധാരണ മുതലാളിത്ത വികാസത്തോടെ ലോകമെമ്പാടും തൊഴിലാളിവർഗ്ഗം കൂടുതൽ കരുത്താർജിക്കുമെന്നും, മുതലാളിത്ത വ്യവസ്ഥ അതിന്റെ ആന്തരിക  കുഴപ്പങ്ങളാൽ ഉടനെ തകരുമെന്നുമായിരുന്നു.  എന്നാൽ മുതലാളിത്തം തകരുകയല്ല മറിച്ച് കൂടുതൽ ശക്തമാവുകയാണെന്ന ബോധ്യം എഴുപതുകളോടെ സോഷ്യലിസ്റ്റ് ചേരിയിൽ ഉണ്ടായി.   മുതലാളിത്തത്തിന്റെ ഈ അതിജീവന ത്രാണിയെ പറ്റിയുളള ചർച്ചകളാണ് സംസ്‌കാരത്തെ സംബന്ധിച്ച ചർച്ചകൾ  വീണ്ടും മുൻനിരയിലേക്ക് കൊണ്ടുവന്നത്.  
സംസ്‌കാരത്തെ ഭൗതിക താല്പര്യങ്ങളുടെ മേഖലയിൽ നിന്ന് വേർപെടുത്തി സ്വത്വരൂപീകരണത്തിന്റെയും അതിലൂടെ രാഷ്ട്രീയ അധീശത്വം നിലനിർത്തുന്നതിന്റെയും ഉപകരണമാക്കി വ്യാഖ്യാനിക്കപ്പെട്ടു.  അതായത് ഭൗതിക താൽപര്യങ്ങൾ സംസ്‌കാരത്തെ സ്വാധീനിക്കുകയല്ല മറിച്ച് സംസ്‌കാരം ഭൗതിക താൽപര്യങ്ങളെ സൃഷ്ടിക്കുകയും അധീശത്വം   നിലനിർത്തുകയും ചെയ്യുന്ന ഒന്നാണ് എന്ന് വന്നു.  അതോടെ രാഷ്ട്രീയ പ്രവർത്തനമെന്നാൽ സ്വത്വങ്ങളുടെ ഐക്യപ്പെടലുകളുടെയും, പ്രതിനിധാനത്തിന്റെയും ഇടമായി മാറി.  ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് വ്യവസ്ഥയെ മാറ്റി മറിക്കാനൊന്നും കഴിയില്ല മറിച്ച് അതിനകത്തെ സമ്മർദ്ദ വിഭാഗങ്ങളായി നിൽക്കാനേ കഴിയൂ എന്ന നിലവന്നു.  മാർഗരറ്റ് താച്ചറുടെ വിജയത്തെ ബ്രട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി വിശകലനം ചെയ്തത് ഗേ, ജെന്റർ, പരിസ്ഥിതി തുടങ്ങിയ വ്യവഹാരങ്ങൾക്ക് മുകളിൽ തൊഴിലാളി വർഗ്ഗത്തെ പ്രിവിലേജ് ചെയ്തുതുകൊണ്ടാണ്  ഈ പരാജയം എന്നായിരുന്നു.   ചുരുക്കി പറഞ്ഞാൽ രാഷ്ട്രീയമെന്നത് ഐക്യപ്പെടലുകളുടെയും, ആഘോഷങ്ങളുടെയും കലയായി വ്യാഖ്യാനം ചെയ്യപ്പെട്ടു.  സമകാലിന ഇന്ത്യയിൽ ഫാസിസത്തിനെതിരായി ഉയർന്നു വരുന്ന ഐക്യനിരകളിലും ഇത്തരമൊരു രാഷ്ട്രീയത്തിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.  ഫാസിസം എന്നത് ഒരു സാംസ്‌കാരിക പ്രതിഭാസം മാത്രമല്ല.  ( തീർച്ചയായും അതിന്റെ ഇടപെടൽ മേഖലകളിൽ പ്രധാനം സംസ്‌കാരമാണ് താനും) മുസോളിനിയുടേതായി പറയപ്പെടുന്ന ഫാസിസം എന്നത് 'കോർപ്പറേറ്റിസ'മാണെന്ന ഉദ്ധരണികൂടി ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് മാതൃകയുടെ തകർച്ച എൺപതുകളുടെ അവസാനത്തോടെ ഇന്ത്യയിൽ മൂന്ന് വ്യത്യസ്തവും എന്നാൽ പരസ്പരം ബന്ധപ്പെട്ടതുമായ ധാരണകൾക്ക് ശക്തി നൽകി
(1) നവലിബറൽ നയങ്ങൾ (2) ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റം (3) സ്വത്വരാഷ്ട്രീയത്തിന്റെ വളർച്ച എന്നിവയാണവ, കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടർന്ന് വരുന്ന നവലിബറൽ നയങ്ങൾ വെറും സാമ്പത്തിക നയം മാത്രമല്ല അവ സമസ്ത മേഖലയിലും സ്വാധീനമുളള ഒരു രാഷ്ട്രീയ പദ്ധതി കൂടിയാണ്.  കഴിഞ്ഞ 25 വർഷത്തിനിടയിൽ രണ്ടര ലക്ഷത്തിലേറെ കർഷകരെയാണ് ഈ നയങ്ങൾ കൊല ചെയ്തത്, നവലിബറർ നയങ്ങൾ സമസ്ത മേഖലകളിൽ നിന്നുമുളള സ്റ്റേറ്റിന്റെ പിൻമാറ്റം കൂടിയാണ്  ( എന്നാൽ  കോർപ്പറേറ്റുകൾ പ്രതിസന്ധിയിലാ ക്കുമ്പോഴൊക്കെ സ്റ്റേറ്റ് ഇടപെടുകയും ചെയ്യുന്നു) .  1994 -95 ൽ 83 കോടി ജനങ്ങൾ രാജ്യത്തുണ്ടായിരുന്നപ്പോൾ 1.95 കോടി തൊഴിലവസരങ്ങൾ സർക്കാർ മേഖലയിൽ ഉണ്ടായിരുന്നു.  2014-15 ൽ 123 കോടി ജനസംഖ്യയുളളപ്പോൾ ആകെ സർക്കാർ തൊഴിലവസരങ്ങൾ 1.76 കോടിയായി കുറഞ്ഞിരിക്കുന്നു.  ഇന്ത്യയിലെ 44%  സർക്കാർ  ജീവനക്കാരും ഇന്ന് താൽക്കാലിക തൊഴിലാളികളാണ്.  കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റമാണ് ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് നടക്കുന്നത്.  ഈ കുടിയേറ്റ തൊഴിലാളികൾ ഒന്നടങ്കം അസംഘടിത മേഖലയിലായതിനാൽ ഒരു തരത്തിലുളള സംഘടനാ സാധ്യതയും അവിടെയില്ല.  അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാരാകട്ടെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ ടി, ബി പി ഒ, മാളുകൾ, ടൂറിസം, റിയൽഎസ്റ്റേറ്റ്, കൺസൽട്ടിംഗ് സർവ്വീസുകൾ, കോർപ്പറേറ്റ് ഓഫീസുകൾ തുടങ്ങി യാതൊരു തൊഴിൽ സുരക്ഷയും, അവകാശങ്ങളും ഇല്ലാത്ത പുതു തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരാവുകയും ചെയുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിലാകട്ടെ നഗ്നമായ കച്ചവടമാണ് കാൽ നൂറ്റാണ്ടായി നടക്കുന്നത്. നാടിനാവശ്യമായ ജൈവബുദ്ധി ജീവികളെ സൃഷ്ടിക്കുക എന്ന നെഹ്‌റൂവിയൻ അജണ്ടയിൽ നിന്ന് വിഭിന്നമായി മൂലധനത്തിനാവശ്യമായ വിദഗ്ധ തൊഴിലാളികളെ വിതരണം ചെയ്യുന്ന കച്ചവട സ്ഥാപനങ്ങൾ മാത്രമാണ് ഉന്നത  വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് വരുന്നു.  ഈ വിദഗ്ധ തൊഴിലാകട്ടെ വിദ്യാർത്ഥികൾ സ്വയം പണം മുടക്കി നേടേണ്ടതുമാണ്.  അതോടെ പുറത്തിറങ്ങുന്ന വിദഗ്ധ തൊഴിലാളി തന്റെ വിദ്യാഭ്യാസ വായ്പ തിരച്ചടക്കാൻ ഏറ്റവും കുറഞ്ഞ ശമ്പളത്തിനു അച്ചടക്കത്തോടെ തൊഴിൽ ചെയ്യാൻ നിർബന്ധിതനാകുന്നു.  മാനവിക- ശാസ്‌ത്ര ഗവേഷണങ്ങൾ മുഴുവൻ അവസാനിപ്പിച്  പകരം മേൽപ്പറഞ്ഞ തരം അപ്ലൈഡ് കോഴ്‌സുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനെതിരായ ചെറുത്ത് നിൽപ്പ് കൂടിയാണ് ഇന്ന് നാം കാണുന്ന ഉന്നത വിദ്യാഭ്യാസ സമരങ്ങൾ. മാനവിക- ശാസ്‌ത്ര പഠനത്തിന്റെ കഴുത്തു ഞെരിക്കുകയെന്നാൽ വിമർശനാത്മക ചിന്തയുടെയും അതു വഴി ചോദ്യം ചെയ്യുന്ന സമൂഹത്തിനെയും കഴുത്തുഞെരിക്കുകയാണെന്ന് എല്ലാ ഭരണകൂടങ്ങൾക്കും നന്നായറിയാം.

നവലിബറൽ വ്യവസ്ഥയുടെ നീരാളികൈകൾ കാർഷിക മേഖലയെയും സംഘടിത തൊഴിലിനെയും തകർത്ത് തരിപ്പണമാക്കിയെങ്കിലും ആ നയങ്ങൾക്കെതിരായ പൊതുബോധം ഇന്ത്യയിലിപ്പോഴും രൂപപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ ഇന്ത്യൻ മധ്യവർഗ്ഗം ഈ പുത്തൻ സാമ്പത്തിക നയങ്ങളെ ഇപ്പോഴും പ്രതീക്ഷയോടെ കാണുന്നു.  തൊഴിൽ - വികസന മേഖലകളിലെ മാന്ദ്യം ഈ നയങ്ങൾ ശക്തമായി നടപ്പാക്കാത്തതുകൊണ്ടാണെന്നും  അതു നടപ്പാക്കാൻ കർശന വികസനവാദിയായ ഒരാളുടെ ആവശ്യമുണ്ടെന്നുമുളള അന്വേഷണമാണ് ഒരർത്ഥത്തിൽ മോദിയുടെ പ്രധാനമന്ത്രി പദത്തിന് കാരണമായത്.  ഇന്ത്യൻ ജനതയുടെ 40% വും 13 മുതൽ 35 വയസ്സുവരെ പ്രായമുളളവരാണ്.  ഇന്ത്യയിലെ ശരാശരി ( മീഡിയൻ) പ്രായം 25.2 വയസ്സാണ്.  ഈ വിഭാഗത്തിലെ മഹാഭൂരിപക്ഷവും നിലവിലെ സാമൂഹ്യാവസ്ഥയിൽ പ്രകടിപ്പിച്ച  അതൃപ്തിയും , നിരാശയും മുതലെടുത്താണ് 2014 ൽ മോദി  അധികരാത്തിലെത്തിയത്.  25 വയസ് ശരാശരി പ്രായമുെളളാരു രാജ്യമെന്നാൽ പോരാട്ടങ്ങളുടെ തിച്ചൂളയായി മാറാൻ ശേഷിയുളള രാജ്യമെന്നു കൂടിയാണർത്ഥം.  കഴിഞ്ഞ മൂന്ന് വർഷമായി മോദി സർക്കാർ നടപ്പാക്കുന്ന നയങ്ങളെ വിശകലനം ചെയ്യാൻ ഇവിടെ തുനിയുന്നില്ല.  പക്ഷേ ഒന്നുറപ്പാണ് ഇന്ത്യയുടെ സമസ്ത മേഖലകളിലും ഈ ഭരണത്തോടുളള എതിർപ്പ് രൂക്ഷമാവുകയാണ്.  ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നടക്കുന്ന പോരാട്ടങ്ങൾ,  കർഷക സമരങ്ങൾ , ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങൾ , തൊഴിലാളി പണിമുടക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.  പക്ഷേ ഈ സമരങ്ങളെ ഏകോപിപ്പിക്കാനും ദിശാബോധം നൽകാനും കഴിയാത്ത അവസ്ഥയും ഇന്നുണ്ട്.  ശാസ്‌ത്രത്തെ ആയുധമാക്കി പുനരുത്ഥാന- വലതുപക്ഷ ശക്തികൾക്കും നവലിബറൽ നയങ്ങൾക്കും എതിരായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്, ഒപ്പം സാമൂഹ്യ നീതിക്കായുളള പോരാട്ടങ്ങളെയും കണ്ണി ചേർക്കണം.  സാംസ്‌കാരിക സമരങ്ങൾക്കൊപ്പം തന്നെ ഭരിദ്രവത്കരിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളെയും, പോരാട്ടങ്ങളെയും മുൻനിരയിലെത്തിക്കുന്ന ബദൽ സംസ്‌കാരത്തെക്കുറിച്ചുളള അന്വേഷണങ്ങൾ കൂടിയാവണമത്. ഇതിനായുളള സാധ്യതയാണ് യുവസമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ ആരായേണ്ടത്.
  • ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളെ മുഴുവൻ തകർക്കുകയാണ് ഇന്ത്യയിലെ അമിതാധികാര ഭരണകൂടം. ഏതുരീതിയിലുളള ചെറുത്ത് നിൽപ്പും സാധ്യമാവുക ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് മാത്രമാണ്. അതുകൊണ്ട് അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുളള പോരാട്ടങ്ങളാകണം നമ്മുടെ മുന്നിലെ മുഖ്യ കടമ. കേരളത്തിലെമ്പാടും ഉയർന്നു വരുന്ന വലുതും, ചെറുതുമായ ജനാധിപത്യ പോരാട്ടങ്ങളിൽ കണ്ണിചേരുകയും, അത്തരം പോരാട്ടങ്ങൾ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം തന്നെ കേരളത്തിൽ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ എങ്ങനെ തിരിച്ചു പിടിക്കാം എന്നതാവണം നമ്മുടെ മുൻഗണന. പ്രാദേശിക യുവജന കൂട്ടായ്മകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുളള ചെറുപ്പക്കാർ ഇന്ന് ഭൂരിഭാഗവും നഗരങ്ങളിലെ അസംഘടിത തൊഴിൽ മേഖലകളിൽ പകലന്തിയോളം തൊഴിൽ ചെയ്യുകയും, നഗരങ്ങളിലെ ചെറു ഷെൽട്ടറുകളിൽ അഭയം തേടുകയും ചെയ്യുന്നു. ഇത്തരം യുവാക്കളെ സംഘടിപ്പിക്കുവാനും അവർക്കിടയിൽ ഇടപെടാനുമുളള സാധ്യതകൾ നാം ആരായേണ്ടതുണ്ട്. ഈ ചെറുപ്പക്കാരിൽ മഹാ ഭൂരിപക്ഷവും പുതിയ തൊഴിൽ പരിശീലനം, സമാന്തര ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവരാകും. ഈ സാധ്യതകൾ സംഘത്തിന് നൽകാനാവുമോ എന്ന അന്വേഷണവുമാകാം.
  • കേരളത്തിൽ അടിയന്തിര പ്രാധാനം അർഹിക്കുന്ന ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം. നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അന്യവത്കരിക്കപ്പെട്ട ഈ തൊഴിലാളികൾക്കിടയിൽ ഇടപെടാൻ നമുക്കാവുമോ? അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും കേരളത്തിൽ ചർച്ചചെയ്യുപ്പെടുന്നില്ല. തൊഴിലവകാശങ്ങളിലും, വേതനനിരക്കിലും കേരളം നേടിയ പുരോഗതി മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതല്ല. ഈ തൊഴിലാളികൾക്കിടയിലും സാക്ഷരതാ-ആരോഗ്യ പ്രവർത്തനങ്ങളുമായി കടന്നു ചെല്ലാനുളള സാധ്യതകൾ ആരായേണ്ടതല്ലേ?
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത മുന്നേറ്റങ്ങൾ  മുഴുവൻ തകർക്കുന്ന നഗ്നമായ അക്രമണമാണ് മൂലധനം  തൊഴിലിന് മേൽ നടത്തുന്നത്.  8 മണിക്കൂർ തൊഴിൽ, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം  ഉയർത്തുന്നതുപോലും പരിഹാസ്യമാകുന്ന  ഒരവസ്ഥയാണിന്ന്.  കേരളത്തിലെ തൊഴിലന്തരീക്ഷവും, തൊഴിൽ സമയങ്ങളും, കൂടുതൽ സജീവമായ ചർച്ചകളിലേക്ക്  നയിക്കപ്പെടേണ്ടതുണ്ട്.  നമ്മുടെ യുവജനത തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ മുഖ്യാധാരാ ചർച്ചകളിലെത്തിക്കാനെങ്കിലുമുളള ഇടപെടലുകൾ നാം നടത്തേണ്ടതല്ലേ.

  • എന്തുകൊണ്ട് പരിസ്ഥിതി പ്രശ്‌നം എന്ന മർമ്മ പ്രധാനമായ ചോദ്യത്തെ അഭിമുഖീകരിക്കാത്ത കാല്പനിക മരം നടൽ പരിസ്ഥിതി സമരത്തിന് കേരളത്തിൽ വമ്പിച്ച സ്വീകാര്യതയാണ്. കേരളത്തിന്റെ ഭൂവിനിയോഗം, പൊതുഗതാഗത സംവിധാനങ്ങൾ, ആഡംബര കാർ ഭ്രമം, മാൾ സംസ്‌കാരവും, മാലിന്യങ്ങളും, ഭവന നിർമ്മാണ മാഫിയ തുടങ്ങിയവയെ അഭിസംബോധന ചെയ്യാത്ത പരിസ്ഥിതി ഇടപെടലുകൾ തികച്ചും ഉപരിപ്ലവമാകും. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കയോട് നേരിട്ട് സംവദിക്കാനും പരിസ്ഥിതി പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണങ്ങളെ ചർച്ചാ വിഷയമാക്കാനുമുളള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
  • മാനവ വികസന സൂചികകളിൽ കേരളം നേടിയ മുന്നേറ്റങ്ങൾ ആദിവാസി- ദളിത് മേഖലകളിൽ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടരുന്ന നവലിബറൽ നയങ്ങൾ ഈ മേഖലയിലെ തൊഴിൽ തകർച്ചയോടും, വിഭവ വിതരണയിലെ അസമത്വത്തോടും ബന്ധപ്പെടുത്തിയാണ് അഭിസംബോധന ചെയ്യേണ്ടത്.
  • വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ ഇടപെടലുകൾ വേണ്ടത്ര എത്തിച്ചേരാത്ത, എല്ലാ ജനാധിപത്യ വേദികളും നിഷേധിക്കപ്പെടുന്ന ഇടങ്ങളായി ഹയർസെക്കന്ററി മേഖലയും, സ്വാശ്രയ സ്ഥാപനങ്ങളും മാറുകയാണ്. വരും കാലങ്ങളിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും ഈ മേഖലകളിലെത്തിക്കാൻ അടിയന്തിര പ്രാധാന്യത്തോടെ നാമിടപെടേണ്ടതുണ്ട്.
  • സാമൂഹിക സംഘങ്ങൾക്ക് ഇന്നും നിർണായക സ്വാധീനമുളള ഇടമാണ് കേരളം. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ഇവരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്. ജനാധിപത്യ പൂർണവും മതേതരവുമായ പൊതു ഇടങ്ങളുടെ സൃഷ്ടിക്കായി ഈ സാമുദായിക അധീശത്വത്തെ പ്രശ്‌നവത്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. ( കേരളത്തിലെ ഏറ്റവും രൂക്ഷമായ ജന്റർ പ്രശ്‌നം സവിശേഷമായ മറ്റൊരു അവതരണമായി സമ്മേളനത്തിൽ വരുമെന്നതിനാൽ ഇവിടെ പരാമർശിക്കുന്നില്ല).
മേൽപ്പറഞ്ഞ അന്വേഷണങ്ങളും ഇടപെടലുകളും ഫലപ്രദമാകാൻ നമ്മുടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  മധ്യവർഗ്ഗ ആക്ടിവിസത്തിന്റെ കുഞ്ഞുകുഞ്ഞിടപെടലുകൾക്കപ്പുറം വിപുലമായ രാഷ്ട്രീയ പ്രയോഗത്തിന്റെ സാധ്യതകൾ നമുക്കുണ്ടെന്ന് തിരിച്ചറിയണം.  അതിന് ഇന്നുളള അയവേറിയ സംഘടനാ രൂപമാണോ സാഹായിക്കുക എന്ന ചർച്ച ഉയരണം.  അങ്ങനെയെങ്കിൽ  ആ സംഘടനാ രൂപം എങ്ങനെയാകണം?  നമ്മുടെ ഇടപ്പെടൽ മേഖലകളും, സമരരീതികളും, എങ്ങനെ വിപുലവും സർഗാത്മകവുമാക്കാം?  ഒരു നവലോകത്തെ സംബന്ധിച്ച പ്രതീക്ഷകൾ നമുക്കെങ്ങനെയാണ് പുനർസൃഷ്ടിക്കാനാവുക, സാംസ്‌കാരിക രാഷ്ട്രീയത്തിൽ നിന്നും ബദൽ സംസ്‌കാര സൃഷ്ടിയിലേക്ക് നമ്മുടെ ഇടപെടലുകളെ എങ്ങനെ ഉയർത്താം. അത്തരം ചർച്ചകൾക്കുളള വിശാല വേദിയായി മാറട്ടെ നമ്മുടെ ഒത്തു ചേരൽ.
"https://wiki.kssp.in/index.php?title=യുവസമിതി_-_സംഘടനാരേഖ&oldid=6090" എന്ന താളിൽനിന്ന് ശേഖരിച്ചത്