അജ്ഞാതം


"രണ്ടാം കേരളപഠനത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,509 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:49, 28 മാർച്ച് 2018
തിരുത്തലിനു സംഗ്രഹമില്ല
(' ശാസ്ത്രസാഹിത്യ പരിഷത്ത് പഠനപ്രവർത്തനങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 33: വരി 33:
n  പഠന വസ്തുതകളെ ബലപ്പെടുത്തുന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും പ്രത്യേക അന്വേഷണങ്ങളും.
n  പഠന വസ്തുതകളെ ബലപ്പെടുത്തുന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും പ്രത്യേക അന്വേഷണങ്ങളും.
n മേഖലാതലത്തിൽ രൂപപ്പെടുന്ന പഠനസംഘങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രാദേശിക പഠനങ്ങൾക്ക് സാധ്യത തുറക്കുന്നു.
n മേഖലാതലത്തിൽ രൂപപ്പെടുന്ന പഠനസംഘങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രാദേശിക പഠനങ്ങൾക്ക് സാധ്യത തുറക്കുന്നു.
==കേരള പഠനം രണ്ടിന്റെ ലക്ഷ്യങ്ങൾ==
നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതത്തിൽ കഠിനമായി പിടിമുറുക്കുകയും ജനാധിപത്യവും മതനിരപേക്ഷ ജീവിതവും കടുത്ത പരീക്ഷണങ്ങൾ നേരിടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ കേരള സമൂഹത്തെ പൊതുവേയും വ്യത്യസ്തമായ സാമൂഹ്യ- സാമ്പത്തിക വിഭാഗങ്ങളുടെ ജീവിതത്തെ സവിശേഷമായും അപഗ്രഥിക്കുന്നതിനായുള്ള വിവരശേഖരണവും തുടർ പ്രവർത്തനങ്ങളും തുടരന്വേഷണങ്ങളുമാണ് കേരളപഠനത്തിന്റെ പൊതുലക്ഷ്യം.
താഴെ പറയുന്ന രീതിയിൽ ഈ ലക്ഷ്യത്തെ സംക്ഷേപിക്കാം.
1. കേരളത്തിലെ ശാസ്ത്രീയ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വീടുകളിൽ നിന്നും ഗണപരവും ഗുണപരവുമായ വിവരങ്ങൾ ശേഖരിച്ച് വിപുലമായ ഒരു വിവരശേഖരം ഒരുക്കുകയും ഇതിൽ നിന്നും കേരളം ഇന്നു നേരിടുന്ന സവിശേഷ ജീവിത പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള വസ്തുതകൾ സമൂഹത്തിൽ ആശയസംവാദത്തിനായി അവതരിപ്പിക്കുകയും പരിഹാരനിർദേശങ്ങൾക്ക് അനുയോജ്യ നയപരിപാടികൾക്കും വഴിയൊരുക്കുകയും ചെയ്യുക.
2. കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യ - സാമ്പത്തിക - പാരിസ്ഥിതിക ജീവിതാവസ്ഥയുമായി ബന്ധപ്പെട്ട തൊഴിൽ, വരുമാനം, കടം, ചെലവ്, ഉപയോഗം, ഗാർഹിക സാഹചര്യങ്ങൾ എന്നീ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളുടെ ശേഖരണം. അതുവഴി ''കേരളം എങ്ങനെ ജീവിക്കുന്നു?' എന്ന് കൃത്യതയോടെ മനസ്സിലാക്കുക.
3. വിവിധ സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക പ്രശ്‌നങ്ങളോടുള്ള വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതികരണങ്ങളും നിലപാടുകളും അവ ഉരുത്തിരിയുന്ന സാഹചര്യങ്ങളും മനസ്സിലാക്കുക.
4. ശേഖരിച്ച വിവരങ്ങളുടെ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മപഠനം നടത്തേണ്ട സവിശേഷ പ്രശ്‌നങ്ങൾ കണ്ടെത്തുക.
5. പട്ടികവർഗം, മത്സ്യത്തൊഴിലാളിവിഭാഗം, തോട്ടംതൊഴിലാളികൾ, അന്യദേശതൊഴിലാളികൾ തുടങ്ങി സവിശേഷ ജീവിത പ്രശ്‌നങ്ങൾ നേരിടുന്ന വിഭാഗങ്ങളുടെ ജീവിതാവസ്ഥയും നിലപാടുകളും പ്രത്യേകമായി പഠിക്കുന്നതിനും അക്കാര്യങ്ങൾ പൊതുസമൂഹത്തിൽ ആശയ സംവാദത്തിനായി അവതരിപ്പിക്കുകയും പരിഹാര നിർദേശങ്ങൾ തയ്യാറാക്കുകയും  ചെയ്യുക.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6524" എന്ന താളിൽനിന്ന് ശേഖരിച്ചത്