"ലോക പരിസരദിനം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ലോക പരിസരദിനത്തോടനുബന്ധിച്ച് '''വേണം പശ്ചിമഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
ലോക പരിസരദിനത്തോടനുബന്ധിച്ച് '''വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ''' എന്ന പ്രചരണപരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്നു.
ലോക പരിസരദിനത്തോടനുബന്ധിച്ച് '''വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ''' എന്ന പ്രചരണപരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്നു. കാസർകോട് സമാപിച്ച പരിഷത്ത് 51 -ാം വാർഷികമാണ് ഈ പരിപാടിക്ക് രൂപം നൽകിയത്.
 
==പരിസരദിനത്തിൽ ഒരു ലക്ഷം വീടുകളിലേക്ക്‌==
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ലോകപരിസരദിനമായ ജൂൺ 5 ന്‌ `വേണം പശ്ചിമഘട്ടത്തെ ജീവനോടെതന്നെ' എന്ന സന്ദേശവുമായി ഒരു ലക്ഷം വീടുകൾ സന്ദർശിക്കും. ഗൃഹ സന്ദർശനത്തിൽ പശ്ചിമഘട്ട സംരക്ഷത്തിന്റെ ആവശ്യകത വീട്ടുകാരുമായി പങ്കുവെയ്‌ക്കും. ഒപ്പം ഈ സന്ദേശം ഉൾക്കൊള്ളുന്ന ഒരു കലണ്ടറും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖയും പ്രചരിപ്പിക്കും.
 
കേരളത്തിന്റെ നിലനിൽപ്പിനാധാരമായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഓരോ കേരളീയന്റെയും കടമയും ഉത്തരവാദിത്തവുമാണ്‌. പശ്ചിമഘട്ടം തകർച്ചയെ നേരിടുന്നു എന്നതും അത്‌ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌ എന്നതും പശ്ചിമഘട്ടസംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ടിട്ടുള്ള വിവിധ റിപ്പോർട്ടുകളും വിവിധ രാഷ്‌ട്രീയ - സാമൂഹ്യ സംഘടനകളും കേരള സർക്കാരും അംഗീകരിക്കുന്ന വസ്‌തുതയാണ്‌. ഇന്ന്‌ വന്നിട്ടുള്ള വിവിധ നിർദ്ദേശങ്ങളെ പരിശോധിച്ചുകൊണ്ടും ജനപങ്കാളിത്തത്തോടെയും സമഗ്ര പശ്ചിമഘട്ട പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. ഇന്നത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കർഷകരോ പരിസ്ഥിതി സംരക്ഷണ രീതികളോ അല്ല. പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതും ഭൂമിയെ കൈയേറാൻ പ്രേരിപ്പിക്കുന്നതും ശാസ്‌ത്രീയമായ ഭൂവിനിയോഗത്തെ തകിടംമറിക്കുന്നതുമായ വികസന നയമാണ്‌. ഇന്നത്തെയും നാളത്തെയും തലമുറകളുടെ നിലനിൽപ്പിനാവശ്യമായ പ്രകൃതിവിഭവങ്ങളെ ഏതാനും പേർ കവർന്നെടുക്കുകയും അവർ പ്രചരിപ്പിക്കുന്ന വികസന അജണ്ട പരിപോഷിപ്പിക്കുന്നതുമായ ഇന്നുള്ള വികസന നയം മാറ്റുക എന്നത്‌ അനിവാര്യമാണ്‌. ഒപ്പം പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഉണ്ടാവുകയും വേണം.
 
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഇരുപത്തിയഞ്ച്‌ ശതമാനത്തിലധികം ഭൂമികൈമാറ്റത്തിൽ നിന്നും, നിർമ്മാണ മേഖലയിൽ നിന്നുമാണ്‌. ഇത്‌ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പശ്‌ചിമഘട്ടത്തെ സംരക്ഷിക്കാനാവില്ല. ഇത്‌ ഹ്രസ്വകാല വളർച്ച മാത്രമാണ്‌. ദീർഘകാല അടിസ്ഥാനത്തിൽ കേരളത്തിന്‌ പൊതുവിലും പശ്ചിമഘട്ടനിവാസികൾക്ക്‌ പ്രത്യേകിച്ചും ദോഷകരമാണിത്‌. കേരളം ഇന്ന്‌ പിന്തുടരുന്ന വികസന നയങ്ങളാവട്ടെ ന്യൂനപക്ഷത്തെ അതിസമ്പന്നരാക്കുന്ന ആഗോളവല്‌കൃത സാമ്പത്തികക്രമം ആവശ്യപ്പെടുന്നതും മുതലാളിത്തത്തിന്‌ പ്രിയപ്പെട്ടതുമാണ്‌. പശ്ചിമഘട്ടസംരക്ഷണം എന്നത്‌ ഈ വികസന ശൈലികളോടുള്ള എതിർപ്പ്‌ കൂടിയാണ്‌. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പൊതുസമീപനം മുതലാളിത്ത വിരുദ്ധവും ജനപങ്കാളിത്തമുറപ്പാക്കി വിഭവങ്ങളുടെ മേൽ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരുന്നതിന്‌ ഊന്നൽ നൽകുന്നതുമാണ്‌. ഈ പൊതുദിശ അംഗീകരിക്കുകയും സൂക്ഷ്‌മതല വിശദാംശങ്ങളിലുള്ള വിയോജിപ്പുകൾ ജനങ്ങളുമായി സംവദിച്ച്‌ അനുഗുണമാക്കുകയും ചെയ്യണം. ഇത്തരത്തിൽ രൂപപ്പെടുത്തുന്ന സമീപനങ്ങളും കർമ്മപരിപാടികളുമടങ്ങുന്ന സമഗ്ര പശ്ചിമഘട്ട സംരക്ഷണ പരിപാടി നടപ്പിലാക്കുകയുമാണ്‌ വേണ്ടത്‌.
 
==പ്രചരണക്കുറിപ്പുകൾ==
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ചോദ്യോത്തര ലഘുലേഖ ഇവിടെ വായിക്കാം.

07:50, 2 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ലോക പരിസരദിനത്തോടനുബന്ധിച്ച് വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ എന്ന പ്രചരണപരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്നു. കാസർകോട് സമാപിച്ച പരിഷത്ത് 51 -ാം വാർഷികമാണ് ഈ പരിപാടിക്ക് രൂപം നൽകിയത്.

പരിസരദിനത്തിൽ ഒരു ലക്ഷം വീടുകളിലേക്ക്‌

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ലോകപരിസരദിനമായ ജൂൺ 5 ന്‌ `വേണം പശ്ചിമഘട്ടത്തെ ജീവനോടെതന്നെ' എന്ന സന്ദേശവുമായി ഒരു ലക്ഷം വീടുകൾ സന്ദർശിക്കും. ഗൃഹ സന്ദർശനത്തിൽ പശ്ചിമഘട്ട സംരക്ഷത്തിന്റെ ആവശ്യകത വീട്ടുകാരുമായി പങ്കുവെയ്‌ക്കും. ഒപ്പം ഈ സന്ദേശം ഉൾക്കൊള്ളുന്ന ഒരു കലണ്ടറും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖയും പ്രചരിപ്പിക്കും.

കേരളത്തിന്റെ നിലനിൽപ്പിനാധാരമായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഓരോ കേരളീയന്റെയും കടമയും ഉത്തരവാദിത്തവുമാണ്‌. പശ്ചിമഘട്ടം തകർച്ചയെ നേരിടുന്നു എന്നതും അത്‌ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌ എന്നതും പശ്ചിമഘട്ടസംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ടിട്ടുള്ള വിവിധ റിപ്പോർട്ടുകളും വിവിധ രാഷ്‌ട്രീയ - സാമൂഹ്യ സംഘടനകളും കേരള സർക്കാരും അംഗീകരിക്കുന്ന വസ്‌തുതയാണ്‌. ഇന്ന്‌ വന്നിട്ടുള്ള വിവിധ നിർദ്ദേശങ്ങളെ പരിശോധിച്ചുകൊണ്ടും ജനപങ്കാളിത്തത്തോടെയും സമഗ്ര പശ്ചിമഘട്ട പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. ഇന്നത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കർഷകരോ പരിസ്ഥിതി സംരക്ഷണ രീതികളോ അല്ല. പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതും ഭൂമിയെ കൈയേറാൻ പ്രേരിപ്പിക്കുന്നതും ശാസ്‌ത്രീയമായ ഭൂവിനിയോഗത്തെ തകിടംമറിക്കുന്നതുമായ വികസന നയമാണ്‌. ഇന്നത്തെയും നാളത്തെയും തലമുറകളുടെ നിലനിൽപ്പിനാവശ്യമായ പ്രകൃതിവിഭവങ്ങളെ ഏതാനും പേർ കവർന്നെടുക്കുകയും അവർ പ്രചരിപ്പിക്കുന്ന വികസന അജണ്ട പരിപോഷിപ്പിക്കുന്നതുമായ ഇന്നുള്ള വികസന നയം മാറ്റുക എന്നത്‌ അനിവാര്യമാണ്‌. ഒപ്പം പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഉണ്ടാവുകയും വേണം.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഇരുപത്തിയഞ്ച്‌ ശതമാനത്തിലധികം ഭൂമികൈമാറ്റത്തിൽ നിന്നും, നിർമ്മാണ മേഖലയിൽ നിന്നുമാണ്‌. ഇത്‌ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പശ്‌ചിമഘട്ടത്തെ സംരക്ഷിക്കാനാവില്ല. ഇത്‌ ഹ്രസ്വകാല വളർച്ച മാത്രമാണ്‌. ദീർഘകാല അടിസ്ഥാനത്തിൽ കേരളത്തിന്‌ പൊതുവിലും പശ്ചിമഘട്ടനിവാസികൾക്ക്‌ പ്രത്യേകിച്ചും ദോഷകരമാണിത്‌. കേരളം ഇന്ന്‌ പിന്തുടരുന്ന വികസന നയങ്ങളാവട്ടെ ന്യൂനപക്ഷത്തെ അതിസമ്പന്നരാക്കുന്ന ആഗോളവല്‌കൃത സാമ്പത്തികക്രമം ആവശ്യപ്പെടുന്നതും മുതലാളിത്തത്തിന്‌ പ്രിയപ്പെട്ടതുമാണ്‌. പശ്ചിമഘട്ടസംരക്ഷണം എന്നത്‌ ഈ വികസന ശൈലികളോടുള്ള എതിർപ്പ്‌ കൂടിയാണ്‌. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പൊതുസമീപനം മുതലാളിത്ത വിരുദ്ധവും ജനപങ്കാളിത്തമുറപ്പാക്കി വിഭവങ്ങളുടെ മേൽ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരുന്നതിന്‌ ഊന്നൽ നൽകുന്നതുമാണ്‌. ഈ പൊതുദിശ അംഗീകരിക്കുകയും സൂക്ഷ്‌മതല വിശദാംശങ്ങളിലുള്ള വിയോജിപ്പുകൾ ജനങ്ങളുമായി സംവദിച്ച്‌ അനുഗുണമാക്കുകയും ചെയ്യണം. ഇത്തരത്തിൽ രൂപപ്പെടുത്തുന്ന സമീപനങ്ങളും കർമ്മപരിപാടികളുമടങ്ങുന്ന സമഗ്ര പശ്ചിമഘട്ട സംരക്ഷണ പരിപാടി നടപ്പിലാക്കുകയുമാണ്‌ വേണ്ടത്‌.

പ്രചരണക്കുറിപ്പുകൾ

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ചോദ്യോത്തര ലഘുലേഖ ഇവിടെ വായിക്കാം.

"https://wiki.kssp.in/index.php?title=ലോക_പരിസരദിനം_2014&oldid=5525" എന്ന താളിൽനിന്ന് ശേഖരിച്ചത്