വടകര മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12:09, 21 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ)

ഗ്രാമശാസ്ത്ര ജാഥ 2023 സംഘാടക സമിതി രൂപീകരിച്ചു.

-------------------------------------

ജനകീയ ക്യാമ്പയിൻൻ്റെ ഭാഗമായി നടക്കുന്ന ഗ്രാമശാസ്ത്ര ജാഥയുടെയും ജാഥയുടെ മുന്നോടിയായി നടക്കുന്ന 'ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ 14-11-2023  ചൊവ്വാഴ്ച നടക്കുന്ന സെമിനാറിൻ്റെയും നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മേഖല  പ്രസിഡണ്ട് കെ. വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന  യോഗത്തിന് മേഖല സെക്രട്ടറി വിശ്വനാഥൻ പി.പി സ്വാഗതം ആശംസിച്ചു. സംഘാടക സമിതി  ചെയർമാനായി പി. ബാലൻ മാസ്റ്ററേയും കൺവീനറായി കെ. വിജയനേയും ട്രഷററായി എം.കെ. ബാബുരാജിനേയും തെരഞ്ഞെടുത്തു.

പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബി. മധു മാസ്റ്റർ പരിപാടികൾ വിശദീകരിച്ചു.  ശേഷം നടന്ന വിശദമായ ചർച്ചയിൽ പരിപാടികളുടെ നടത്തിപ്പും സാമ്പത്തിക സമാഹരണവും പുസ്തക പ്രചരണവും എല്ലാം ചർച്ച ചെയ്യപ്പെട്ടു.  മേഖല ട്രഷറർ  എം.കെ. ബാബുരാജ് നന്ദി പറഞ്ഞു '

ഭരണഘടന ചരിത്രവും വർത്തമാനവും സെമിനാർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭരണഘടന ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇ.വി ലിജീഷ് വിഷയാവതരണം നടത്തി. പി ബാലൻ അധ്യക്ഷനായി.കെ അശോകൻ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു കെ വിജയൻ സ്വാഗതവും പി പി വിശ്വനാഥൻ നന്ദിയും പറഞ്ഞു

"https://wiki.kssp.in/index.php?title=വടകര_മേഖല&oldid=12619" എന്ന താളിൽനിന്ന് ശേഖരിച്ചത്