അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11,615 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:37, 14 നവംബർ 2023
വരി 894: വരി 894:


ഡിസം. 8, 9, 10 തീയതികളിൽ കൽപ്പറ്റ - സുൽത്താൻ ബത്തേരി മേഖലകളിൽ  
ഡിസം. 8, 9, 10 തീയതികളിൽ കൽപ്പറ്റ - സുൽത്താൻ ബത്തേരി മേഖലകളിൽ  
=== '''ജില്ല തല ഉദ്ഘാടനം-നവം. 7. സി.വി.രാമൻജമദിനത്തിൽ''' ===
സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം
നവമ്പർ 7 ന് കല്പറ്റയിൽ "ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രൊഫ:കെ ഇ എൻ
കുഞ്ഞമ്മദ്  നിർവഹിച്ചു.
===== '''"ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ പ്രൊഫ:കെ ഇ എൻകുഞ്ഞമ്മദ് ''' =====
ഇന്ത്യ എന്ന് പറയുന്നവരെ രാജ്യദ്രോഹികളാക്കി ഭാവിയിൽ ജയിലിൽ അടച്ചേക്കാവുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഭരണഘടനാ നിർമ്മാണ വേളയിൽ രാജ്യത്തിൻ്റെ പേര് എന്താകണമെന്ന് സംബന്ധിച്ച് വോട്ടെടുപ്പ് നടന്നിരുന്നു. ഇന്ത്യ ഭാരതം, ഹിന്ദുസ്ഥാൻ, ഭാരത വർഷം എന്നിങ്ങനെ പല പേരുകളും ഉയർന്നു വന്നു. ഇന്ത്യക്കാണ് കൂടുതൽ പേരും പിന്തുണ നൽകിയത്. എന്നാൽ ഭരണഘടനാ നിർമാണ സഭയിലെ വിശാലമനസ്കർ ഇന്ത്യ അതായത് ഭാരതം എന്ന പേര് ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തു.
  യുദ്ധത്തിൻ്റെ ഭീകരതകൾ ഒരിക്കലും നമുക്കനുഭവിക്കേണ്ടി വരില്ലെന്നും സേഫ് സോണിലാണ് നമ്മുടെ ജീവിതമെന്നും വിശ്വസിക്കുന്നവരാണ് സോഷ്യൽ മീഡിയയിൽ പാലസ്തീൻ പരിഹാസ പോസ്റ്റ് ഇട്ട് അർമാദിക്കുന്നത്.
അതേ സമയം ജൂതർ ഒന്നാകെ സയണിസ്റ്റുകല്ലെന്നും നാം മനസ്സിലാക്കണം. എല്ലാവരും പാലസ്തീനികളുടെ ശത്രുക്കളുമല്ല
ഇസ്രായേൽ രൂപം കൊണ്ട ചരിത്രം മുതൽ പിടിച്ചടക്കലുകളുടെ ആവർത്തനങ്ങളാണ് സംഭവിക്കുന്നത്. അവയ്ക്കിടയിൽ പലായനങ്ങളുടെ ഭീതിജനിപ്പിക്കുന്ന കാഴ്ചകളും കാണാം. ചുരുങ്ങി- ചുരുങ്ങി ഇല്ലാതായ പാലസ്തീൻ കാണാം. സ്വാതന്നും നഷ്ടമായ മനുഷ്യൻ്റെ ചെറുത്ത് നിൽപ്പ് കാണാം. തീവ്ര സയണിസ്റ്റുകളല്ലാത്ത ജൂതൻമാർ ഈ യുദ്ധത്തിനെതിരെ പ്രതികരിക്കുന്നുണ്ട്.
ഗാന്ധിജി 1938-ൽ ഹരിജ നിൽ എഴുതിയ കുറിപ്പും ജവഹർലാൽ നെഹ്റു വിശ്വ ചരിത്രാവലോകനത്തിൽ എഴുതിയതും വായിച്ചു നോക്കണം.
സവർക്കറുടെ പിൻമുറക്കാർക്ക് എന്ത് ചരിത്ര o അവർക്ക് ഇസ്ലാമോഫോബിയ മാത്രം ... തീവ്ര വലതുപക്ഷ രാഷ്ട്രത്തിൻ്റെ അരികിലേക്ക് ഇന്ത്യ ചേർന്ന് നിൽക്കുകയാണ് .നാം വളർത്തിക്കൊണ്ടു വന്ന ബഹുസ്വരതമെന്ന ശൈലി കേവലം ആഭ്യന്തര രംഗത്ത് മാത്രമല്ല, വിദേശ നയത്തിലും കൈമോശം വന്നിരിക്കുന്നു ' കൈയേറിയ ഭൂമി യഥാർത്ഥ അവകാശിക്ക് ണമെന്ന യുക്തി പാലിക്കാൻ ഇസ്രായേൽ തയ്യാറാ കണം' അവരെ അതിന് പ്രേരിപ്പിക്കലാണ് യഥാർത്ഥ ജനാധിപത്യ വിശ്വാസികളുടെ കടമ
എന്നാൽ ഇപ്പോൾ രാജ്യത്തിൻ്റെ പേര് ഭാരതം എന്ന് മാത്രമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.പാഠപുസ്തകങ്ങളിൽ ഇന്ത്യ വേണ്ടെന്ന് NCERT നിർദ്ദേശിച്ചിരിക്കുന്നു. സംഘപരിവാറിൻ്റെ നിർദ്ദേശാനുസരണമാണ് ഈ പേര് മാറ്റത്തിന് പിന്നിലെന്ന് കാണാൻ സാധിക്കും.നാനാത്വത്തിൽ ഏകത്വം എന്നത് മാറ്റി ഏക സമൂഹസൃഷ്ടിയാണ് സംഘപരിവാറിൻ്റെ ലക്ഷ്യം. ഭാഷയിലും, ഭക്ഷണത്തിലും, വേഷത്തിലും സനാതനം എന്ന് തങ്ങൾ വിശേഷിപ്പിക്കുന്ന സംസ്കാരം അടിച്ചേൽപ്പിക്കപ്പെടുന്നു.
ദേശീയ പ്രസ്ഥാനത്തിൻ്റെ കാലത്ത് ഇന്ത്യ കൈക്കൊണ്ട വിദേശനയം പോലും പൊളിച്ചെഴുതുന്നു' സോവിയറ്റ് യൂണിയൻ ഉദയം കൊണ്ടതിനു ശേഷം സോഷ്യലിസ്റ്റ് ചേരിയും, അമേരിക്കയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ ചേരിയും ഉണ്ടായിരുന്നെങ്കിലും ഇന്ത്യ രണ്ടിലും ചേരാതെ ചേരിചേരാ നയം സ്വീകരിച്ചു. അപ്പോഴും രാഷ്ട്ര വികസനത്തിന് സോഷ്യലിസ്റ്റ് മാതൃകയിൽ പദ്ധതികൾ നടപ്പാക്കാനാണ് ജവഹർലാൽ നെഹ്റു അടക്കമുള്ളവർ ശ്രമിച്ചത്.ഇന്ത്യയുടെ ഭരണഘടനാ ആ മുഖത്തിൽ സോഷ്യലിസ്റ്റ് എന്ന പദം പോലും ഇടം പിടിച്ചിരുന്നു.
ഇപ്പോൾ ലോകത്തിൻ്റെ മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന ഇസ്രായേൽ അധിനിവേശത്തിനെതിരെ നിൽക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറല്ല. സാമാജ്യത്വ ദാസനായി ലോകത്തിലെ ഭീകരവാദികളുടെ അപ്പോസ്തലനായ സയണിസ്റ്റ് രാഷ്ടത്തെ പിന്തുണക്കനാണ് മോഡി ഭരണകൂടം തീരുമാനിച്ചത് '
നമ്മുടെയിടയിലുള്ള നിഷ്കളങ്കരെന്ന് നടിക്കുന്ന ചിലരുടെ വിചാരം ഇസ്രായേൽ - പാലസ്തീൻ സംഘർഷം തുടങ്ങിയത് കഴിഞ്ഞ മാസം ഏഴാം തീയതി മുതലാണെന്നാണ്. യാർത്ഥത്തിൽ ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന നരവേട്ട തുടങ്ങിയിട്ട് ദശകങ്ങളായി. ഇപ്പോൾ അമേരിക്കൻ, ബ്രിട്ടൻ തുടങ്ങിയ സാമ്രാജ്യത്യരാഷ്ട്രങ്ങൾ ഇസ്രായേലിന് ആയുധങ്ങൾ നൽകി കൊലയാളി സംഘത്തിന് ഊർജം നൽകുന്നു. ലോകജനതയുടെ ഒരുമിച്ചുള്ള ഐക്യത്തിലൂടെ മാത്രമെ പാലസ്തീൻ ജനതയെ രക്ഷിക്കാൻ കഴിയൂ. നിരാലംബരായ കുട്ടികൾ ദേഹത്ത് അവരുടെ പേരുകൾ എഴുതി ചേർത്ത് നടക്കേണ്ട ദാരുണമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കൂട്ടത്തോടെ ശവങ്ങൾ മറവു ചെയ്യുമ്പോൾ തങ്ങളുടെ മക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് നോക്കുന്ന മതാപിതാക്കൾ ഇസ്രായേലിനു പുറത്ത് ഒരു തരത്തിലുള്ള ആക്രമമൊന്നും അഴിച്ചു വിടാത്ത ഹമാസിനെ ഭീകരവാദ പ്രസ്ഥാനമായി മുദ്രയടിക്കുന്നു. .
ഹമാസിൻ്റെ ഏക ലക്ഷ്യം അധിനിവേശ ഭീകരതയിൽ നിന്നുള്ള പാലസ്തീൻ്റെ മോചനമാണ്.
കിഴക്കൻ ജറുസേലമിൽ നിന്നും പാലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലിൻ്റെ സായുധ ഇടപെടലുകളാണ് ഗസയിലെ ഇസ്രായേൽ - പാലസ്തീൻ യുദ്ധത്തിന് കാരണമായത്.
സമൂഹമാധ്യമങ്ങൾ നൽകുന്ന അബദ്ധജടിലമായ തടവറയ്ക്കുള്ളിൽ അകപ്പെട്ട നിഷ്പക്ഷരെന്ന് നടിക്കുന്നവർ യാഥാർത്ഥ്യം തിരിച്ചറിയാൻ ശ്രമിക്കണം. പാലസ്തീനികൾ മുഴുവൻ ഭീകരവാദികളാണെന്ന് പറയുന്നവർ കടുത്ത ഇസ്ലാ മോഫോബിയക്കാരാണ്. നിരന്തരമായ അധിനിവേശത്തിൻ്റെ ഇരകളാണ് പലസ്തീനികളെന്ന് ജനാധിപത്യ വിശ്വാസികൾ മനസ്സിലാക്കണം.
{| class="wikitable"
{| class="wikitable"
|
|
|ReplyForward
|ReplyForward
|}
|}
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12498" എന്ന താളിൽനിന്ന് ശേഖരിച്ചത്