അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6,466 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:52, 17 നവംബർ 2023
വരി 933: വരി 933:
|ReplyForward
|ReplyForward
|}
|}
==== '''ശാസ്ത്ര ക്ളാസുകൾ-നവം.11 ന്  ട്രെയിനേഴ്സ് ട്രെയിനിംഗ്''' ====
=== '''ശാസ്ത്ര ക്ളാസുകൾ-നവം.11 ന്  ട്രെയിനേഴ്സ് ട്രെയിനിംഗ്''' ===
'''വിഷയം'''
'''വിഷയം'''


വരി 940: വരി 940:
'''സ്കൂളുകൾ ,കോളേജുകൾ, ഗ്രന്ഥശാലകൾ ....'''
'''സ്കൂളുകൾ ,കോളേജുകൾ, ഗ്രന്ഥശാലകൾ ....'''


==== '''സുൽത്താൻ ബത്തേരി''' ====
=== '''സുൽത്താൻ ബത്തേരി''' ===
'''നവം: 15'''
'''നവം: 15'''


വരി 946: വരി 946:


'''കെ കെ ശിവദാസൻ'''
'''കെ കെ ശിവദാസൻ'''
=== '''ലോഗോ പ്രകാശനം''' ===
[[പ്രമാണം:S.Bathery-O.K.Johny writer.jpg|ലഘുചിത്രം]]
വയനാട് ജില്ലയിലും ഗ്രാമശാസ്ത്ര ജാഥ ലോഗോ പ്രകാശനം പ്രമുഖ വ്യക്തികളുടെ പങ്കാളിത്തത്തോടെ നടന്നു.
==== '''ലോഗോ പ്രകാശനം - കുറിപ്പ്''' ====
ലോഗോ പ്രകാശനത്തിൽ ഞാനും ഭാഗമാകുന്നു
"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം" എന്ന മുദ്രാവാക്യം ഉയ‍ർത്തിപ്പിടിച്ചുകൊണ്ട്
2023 നവംബ‍ർ ഡിസംബ‍ർ മാസക്കാലയളവിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു ജനകീയ ക്യാമ്പയിന് തുടക്കമിടുകയാണ്.  4 സംസ്ഥാന സെമിനാറുകൾ, 150 ജില്ലാ സെമിനാറുകൾ, 1000 ക്യാമ്പസ്സുകളിൽ ശാസ്ത്രാവബോധ സംവാദങ്ങൾ, 150 ഗ്രാമ ശാസ്ത്രജാഥകൾ, 2000 കലാജാഥ സ്വീകരണങ്ങൾ, പ്രാദേശിക പഠനങ്ങൾ, ആരോഗ്യ സാക്ഷരതാക്ലാസുകൾ  എന്നിവ ക്യാമ്പയിന്റെ ഭാഗമാണ്. ക്യാമ്പയിന്  തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ പ്രകാശനത്തിൽ ഞാനും ഭാഗമാകുന്നു...
<nowiki>#</nowiki>Science4India #KSSP #KSSPWayanad
==== '''ലോഗോ എന്തെല്ലാം പറയുന്നു.''' ====
ഇന്ത്യൻ ജനാധിപത്യത്തിന് നാല് തൂണുകൾ ഉണ്ട് എന്നാണ് സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. നിയമനിർമ്മാണ സഭകൾ, നിയമനിർവ്വഹണ സംവിധാനങ്ങൾ, ജുഡീഷ്യറി, മാധ്യമങ്ങൾ - എന്ന ഈ നാല് ഘടകങ്ങൾ സ്വതന്ത്രമായി എന്നാൽ പരസ്പരബഹുമാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യപ്രക്രിയ കാര്യക്ഷമമാകുന്നത്. ഇതുപോലെ ശാസ്ത്രബോധത്തിന്റെ പ്രയോഗത്തിലും രീതിയിലും പല ഘടകങ്ങളുണ്ട്. യുക്തിപരവും ആഴത്തിലുള്ളതുമായ തുറന്ന ചിന്ത, പ്രവർത്തനോന്മുഖത, വിട്ടുവീഴ്ചയില്ലാത്ത വിശകലനങ്ങളും അങ്ങനെ കിട്ടുന്ന തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തിരുത്തലുകളും,   ചരിത്രബോധത്തിൽ അധിഷ്ഠിതമായ റിപ്പോർട്ടിങ്ങ് എന്നിവ ഇവയിൽ പ്രസക്തമാണ്. ശാസ്ത്രബോധത്തിന്റെ ഈ നാല് ആശയപരിസരങ്ങൾ ജനാധിപത്യത്തിന്റെ നാല് തൂണുകളെ ചേർത്ത് നിർത്തുന്ന കണ്ണികളാണ്. ശാസ്ത്രബോധമില്ലാതെ ജനാധിപത്യം നിലനിൽക്കില്ല. ഈ ആശയത്തെ മുൻനിർത്തിയുള്ള ഒരു ചിത്രീകരണമാണ് ഗ്രാമശാസ്ത്രജാഥകളോട് അനുബന്ധിച്ചുള്ള നമ്മുടെ ക്യാമ്പയിൻ ലോഗോയിൽ ഉള്ളത്. ജനാധിപത്യത്തിന്റ നാല് തൂണുകളും ശാസ്ത്രബോധത്തിന്റെ വിപുലമായ ആശയപരിസരങ്ങളും നാല് മനുഷ്യരൂപങ്ങളെ പോലെ ഇതിൽ കൈകോർത്തു നിൽക്കുന്നു. ശരീരങ്ങൾ ജനാധിപത്യത്തിനെയും തലകൾ ശാസ്ത്രബോധത്തിന്റെയും സൂചകങ്ങളാണ്. അവ തമ്മിൽ വേർതിരിച്ചു കാണാൻ കഴിയില്ല. എല്ലാ ആശയങ്ങളും പരസ്പരം ഉൾച്ചേർന്നു നിൽക്കുന്നു. അവയുടെ കൂടിച്ചേരൽ ഒരു സമചതുരമുണ്ടാക്കുന്നുണ്ട്. ചായ്വുകളോ, വ്യതിചലനങ്ങളോ ഇല്ലാത്ത സമൂഹഘടനാ രൂപത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സമൂഹം അദൃശ്യമെന്നോണം സ്വതന്ത്രവുമാണ്. ആകർഷകവും അസാധാരണവുമായ വർണ്ണവിന്യാസങ്ങൾ ഈ ആശയങ്ങൾ ഭാവിയുടെ കരുക്കളാണെന്ന സൂചന നൽകുന്നു. ജനാധിപത്യവും ശാസ്ത്രബോധവും പഴയതോ നരച്ചതോ ആയ ആശയങ്ങളല്ല. അവ ഭാവിലോകത്തെ കെട്ടിപ്പടുക്കാൻ ഉപയോഗിക്കേണ്ട സമ്പന്നമായ സാധ്യതകൾ നിറഞ്ഞ ചിന്താരൂപങ്ങളാണ് എന്ന് ഈ ലോഗോ സാക്ഷ്യപ്പെടുത്തുന്നു.
<nowiki>#</nowiki>Science4India #KSSP
{| class="wikitable"
|
|ReplyForward
|}
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12509" എന്ന താളിൽനിന്ന് ശേഖരിച്ചത്