"ശാസ്താംകോട്ട ശുദ്ധജല തടാകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 9: വരി 9:
==പരിഷത്ത് ഇടപടീൽ==
==പരിഷത്ത് ഇടപടീൽ==
൧൯൮൯-ൽ ആണു് ഈ ശൂദ്ധജലതടാകവുമായി ബന്ധപ്പെട്ടു് ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യമായി ഇടപെടുന്നതു്. അന്നു് ശാസ്ത്ര സാന്കേതിക പരിസ്ഥിതി കമ്മിറ്റി അംഗമായിരുന്ന ശ്രീ. രാമാനുജം ശാസ്താംകോട്ടയിൽ പരിഷത് സംഘടിപ്പിച്ച ചർച്ചാക്ലാസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ, തടാകം നേരിടുന്ന മുഖ്യ പ്രതിസന്ധി ജല മലിനീകരണമല്ലെന്നും, മണ്ണൊലിച്ചിറങ്ങി കായൽ നികന്നു കൊണ്ടിരിക്കുന്നു എന്നതാണെന്നും പറഞ്ഞു. ഈ പ്രതിസന്ധിയിൽ ഇടപെടാനും ഈ പ്രവണത തടയാനും കഴിയുന്നില്ലെന്കിൽ ഇരുപത്തി അഞ്ചു കൊല്ലത്തിലധികം കായലിനു് ആയുസ്സു് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെക് തയ്യാറാക്കിയിട്ടുള്ള മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ബഹുജന സമ്മർദ്ദം വേണമെന്നും അദ്ദേഹം അവതരണ മദ്ധ്യേ പറഞ്ഞു. ഇതിനെ തുടർന്നു് പരിഷത്ത് ശാസ്താംകോട്ട മേഖലയിലെ പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചു് സംസ്ഥാന സർക്കാരിനു് ആയിരം കത്തു് പോസ്റ്റ കാർഡിൽ തയ്യാറാക്കി അയയ്ക്കുകയുണ്ടായി. ഇതാണു് ഈ തടാകസംരക്ഷണവുമായി ബന്ധപ്പെട്ട ആദ്യത്തെ ജനകീയ ഇടപടൽ.

തടാക സംരക്ഷണവുമായി ബന്ധപ്പെട്ടു് വിവിധ കാലയളവിൽ വിവിധ പരിപാടികളും ഇടപെടൽ പ്രവരി‍ത്തനങ്ങളും പരിഷത്തിന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടുണ്ടു്. ജലസംരക്ഷണ ജാഥകൾ അവയിൽ പ്രധാനപ്പെട്ടതാണു്. കായലിനെ സംരക്ഷിച്ചു നിർത്തുന്നതു് ചുറ്റുമുള്ള ഉയർന്ന കുന്നുകളാണു്. ആയിരത്തി തൊള്ളായിരത്തിലാണു് തടാകതീരത്തു് നിന്നു ആധുനിക യന്ത്രങ്ങളുപയോഗിച്ചു് കുന്നിടിച്ചു് മണ്ണുനീക്കാൻ തുടങ്ങിയതു്. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ഫിൽറ്റർ ഹൗസിൽ നിന്നു അധികം ദൂരത്തല്ലാതെയുള്ള രാജഗിരിയിൽ ആരംഭിച്ച കുന്നിടിക്കൽ പ്രക്രിയ ആരംഭത്തിൽ തന്നെ ഈ മേഖലയിലെ പരിഷത്ത് പ്രവർത്തകർ തടഞ്ഞു. ദേശീയ പാതയുടെ നിർമ്മാണത്തിനു വേണ്ടി നടത്തിയ ഈ പ്രവർത്തിക്കു് ജില്ലാ കളക്റ്റർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ പ്രവർത്തകരുടെയും നാട്ടുകാരുടെയും തീക്ഷ്ണമായ ഇടപെടലും ഉറച്ച നിലപാടും മൂലം ഈ പ്രവർത്തനം ഇവിടെ തുടരാൻ കരാറുകാർക്കായില്ല. രാജഗിരി കുന്നിൻ നിരകൾ ഇന്നും തടാകത്തെ സംരക്ഷിച്ചു  കൊണ്ടു് നിലകൊള്ളുന്നു. എന്നാൽ പടിഞ്ഞാറെ കല്ലടയിൽ വിളന്തറ, വെട്ടോലിക്കടവു് തുടങ്ങിയ ഇടങ്ങളിൽ ആരംഭിച്ച കുന്നിടിക്കൽ പ്രവർത്തനം കായലിന്റെ നിലനില്പിനു് ഭീഷണിയുയർത്തി വരുന്നു.

22:58, 30 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണു് കൊല്ലം ജില്ലയിൽ കുന്നത്തുർ താലുക്കിൽ സ്ഥിതി ചെയ്യുന്നു ഈ തടാകം. ശാസ്താംകോട്ട കായൽ എന്നും ഇതു് അറിയപ്പെടുന്നു. ഏകദേശം 4.46 ച.കി.മി. വിസ്താരം ഉള്ള ഇതിന്റെ കൂടിയ ആഴം 2010 മാർച്ചിൽ (കടുത്ത വരൾച്ചയുടെ കാലഘട്ടത്തിൽ) കണക്കാക്കയതനുസരിച്ചു് 13.8 മീറ്ററാണു്. തടാകത്തിന്റെ ശരാശരി ആഴം 6.53 മീറ്റർ എന്നും പൂർണ്ണ സംഭരണ ശേഷി 2239 കോടി ലിറ്റർ എന്നും കണക്കാക്കിയിരിക്കുന്നു.

ശാസ്താംകോട്ട ബ്ളോക്കു പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന തടാകത്തിനു രണ്ടു കി.മി. ദൂരത്തുകൂടി ഒഴുകുന്ന കല്ലടയാർ ആണു് സമീപത്തുള്ള പ്രധാന ജലസ്രോതസ്. പത്തനംതിട്ട ജില്ലയിൽ നിന്നുൽഭവിച്ചു് കുന്നത്തുർ താലൂക്കിലൂടെ ഒഴുകി കരുനാഗപ്പള്ളിയിൽ കായലിൽ ചേരുന്ന പള്ളിക്കലാറു് ഭൂഗർഭ ചാനലിലുടെ കല്ലടയാറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും അതും കല്ലടയാറും ആണു് ഇതിന്റെ പ്രധാന ജലസ്രോതസ്രുകൾ എന്നും പറയപ്പെടുന്നു. കൂടാതെ സമീപ പ്രദേശങ്ങളിൽ പെയ്യുന്ന മഴയും ഈ തടാകത്തെ ജലസമ്പന്നമാക്കുന്നു.

കൊല്ലം പട്ടണത്തിലെയും ചവറ പന്മന പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും ഈ തടാകമാണു്. ഇതിനായി ശാസ്താംകോട്ട ടൗണിൽ ശുദ്ധീകരണ പ്ലാന്റ് പ്രവർത്തിക്കുന്നു. കൂടാതെ സമീപ പഞ്‍ചായത്തുളായ ശാസ്താംകോട്ട, പടി.കല്ലട, മൈനാഗപ്പള്ളി, കുന്നത്തുർ, ശൂരനാടു് തെക്കു് എന്നിവിടങ്ങളിലേയ്ക്കും ഈ തടാകത്തിൽ നിന്നു കുടിവെള്ളം ലഭ്യമാക്കുന്നുണ്ടു്. അതിനായി പ്രത്യേകം പമ്പുഹൗസുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. നിലവിൽ കേരള ജല ആതോറിറ്റിയാണു് ഈ തടാകത്തിൽ നിന്നുള്ള ജലം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്ന പ്രവർത്തി ചെയ്യുന്നതു്.

ശാസ്താംകോട്ട തടാകം കേന്ദ്ര തണ്ണീർ തട (സംരക്ഷണ, പരിപാലന) ചട്ടങ്ങൾ 2010-ന്റെ ഷെഡ്യൂൾ മൂന്നു് ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ളതും ഇൻഡ്യയിലെ റംസാർ സൈറ്റ് ആയി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആയ തണ്ണീർ തടം ആകുന്നു. 19-08-2002 -ലാണു് 1212-നമ്പറായി ഈ സൈറ്റു് റംസാർ സൈറ്റ് ആയി അംഗികരിച്ചിട്ടുള്ളതു്. 373 ഹെക്റ്റർ ആണു് ഇതിനായുള്ള രേഖകളിൽ കണക്കാക്കിയിട്ടുള്ള വിസ്തൃതി. കൊല്ലം ജില്ലയിൽ തന്നെ സ്ഥിതി ചെയ്യുന്ന അഷ്ടമുടി കായലും കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വേമ്പനാട്ടു കായലും ആണു് റംസാർ സൈറ്റിൽ ഉൾപെടുത്തിയിട്ടുള്ള കേരളത്തിലെ മറ്റു രണ്ടു തണ്ണീർതടങ്ങൾ.

പരിഷത്ത് ഇടപടീൽ