അജ്ഞാതം

"ശാസ്താംകോട്ട ശുദ്ധജല തടാകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
൧൯൮൯-ൽ ആണു് ഈ ശൂദ്ധജലതടാകവുമായി ബന്ധപ്പെട്ടു് ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യമായി ഇടപെടുന്നതു്. അന്നു് ശാസ്ത്ര സാന്കേതിക പരിസ്ഥിതി കമ്മിറ്റി അംഗമായിരുന്ന ശ്രീ. രാമാനുജം ശാസ്താംകോട്ടയിൽ പരിഷത് സംഘടിപ്പിച്ച ചർച്ചാക്ലാസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ, തടാകം നേരിടുന്ന മുഖ്യ പ്രതിസന്ധി ജല മലിനീകരണമല്ലെന്നും, മണ്ണൊലിച്ചിറങ്ങി കായൽ നികന്നു കൊണ്ടിരിക്കുന്നു എന്നതാണെന്നും പറഞ്ഞു. ഈ പ്രതിസന്ധിയിൽ ഇടപെടാനും ഈ പ്രവണത തടയാനും കഴിയുന്നില്ലെന്കിൽ ഇരുപത്തി അഞ്ചു കൊല്ലത്തിലധികം കായലിനു് ആയുസ്സു് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെക് തയ്യാറാക്കിയിട്ടുള്ള മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ബഹുജന സമ്മർദ്ദം വേണമെന്നും അദ്ദേഹം അവതരണ മദ്ധ്യേ പറഞ്ഞു. ഇതിനെ തുടർന്നു് പരിഷത്ത് ശാസ്താംകോട്ട മേഖലയിലെ പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചു് സംസ്ഥാന സർക്കാരിനു് ആയിരം കത്തു് പോസ്റ്റ കാർഡിൽ തയ്യാറാക്കി അയയ്ക്കുകയുണ്ടായി. ഇതാണു് ഈ തടാകസംരക്ഷണവുമായി ബന്ധപ്പെട്ട ആദ്യത്തെ ജനകീയ ഇടപടൽ.

തടാക സംരക്ഷണവുമായി ബന്ധപ്പെട്ടു് വിവിധ കാലയളവിൽ വിവിധ പരിപാടികളും ഇടപെടൽ പ്രവരി‍ത്തനങ്ങളും പരിഷത്തിന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടുണ്ടു്. ജലസംരക്ഷണ ജാഥകൾ അവയിൽ പ്രധാനപ്പെട്ടതാണു്. കായലിനെ സംരക്ഷിച്ചു നിർത്തുന്നതു് ചുറ്റുമുള്ള ഉയർന്ന കുന്നുകളാണു്. ആയിരത്തി തൊള്ളായിരത്തിലാണു് തടാകതീരത്തു് നിന്നു ആധുനിക യന്ത്രങ്ങളുപയോഗിച്ചു് കുന്നിടിച്ചു് മണ്ണുനീക്കാൻ തുടങ്ങിയതു്. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ഫിൽറ്റർ ഹൗസിൽ നിന്നു അധികം ദൂരത്തല്ലാതെയുള്ള രാജഗിരിയിൽ ആരംഭിച്ച കുന്നിടിക്കൽ പ്രക്രിയ ആരംഭത്തിൽ തന്നെ ഈ മേഖലയിലെ പരിഷത്ത് പ്രവർത്തകർ തടഞ്ഞു. ദേശീയ പാതയുടെ നിർമ്മാണത്തിനു വേണ്ടി നടത്തിയ ഈ പ്രവർത്തിക്കു് ജില്ലാ കളക്റ്റർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ പ്രവർത്തകരുടെയും നാട്ടുകാരുടെയും തീക്ഷ്ണമായ ഇടപെടലും ഉറച്ച നിലപാടും മൂലം ഈ പ്രവർത്തനം ഇവിടെ തുടരാൻ കരാറുകാർക്കായില്ല. രാജഗിരി കുന്നിൻ നിരകൾ ഇന്നും തടാകത്തെ സംരക്ഷിച്ചു  കൊണ്ടു് നിലകൊള്ളുന്നു. എന്നാൽ പടിഞ്ഞാറെ കല്ലടയിൽ വിളന്തറ, വെട്ടോലിക്കടവു് തുടങ്ങിയ ഇടങ്ങളിൽ ആരംഭിച്ച കുന്നിടിക്കൽ പ്രവർത്തനം കായലിന്റെ നിലനില്പിനു് ഭീഷണിയുയർത്തി വരുന്നു.
തടാക സംരക്ഷണവുമായി ബന്ധപ്പെട്ടു് വിവിധ കാലയളവിൽ വിവിധ പരിപാടികളും ഇടപെടൽ പ്രവർത്തനങ്ങളും പരിഷത്തിന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടുണ്ടു്. ജലസംരക്ഷണ ജാഥകൾ അവയിൽ പ്രധാനപ്പെട്ടതാണു്. കായലിനെ സംരക്ഷിച്ചു നിർത്തുന്നതു് ചുറ്റുമുള്ള ഉയർന്ന കുന്നുകളാണു്. ആയിരത്തി തൊള്ളായിരത്തിലാണു് തടാകതീരത്തു് നിന്നു ആധുനിക യന്ത്രങ്ങളുപയോഗിച്ചു് കുന്നിടിച്ചു് മണ്ണുനീക്കാൻ തുടങ്ങിയതു്. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ഫിൽറ്റർ ഹൗസിൽ നിന്നു അധികം ദൂരത്തല്ലാതെയുള്ള രാജഗിരിയിൽ ആരംഭിച്ച കുന്നിടിക്കൽ പ്രക്രിയ ആരംഭത്തിൽ തന്നെ ഈ മേഖലയിലെ പരിഷത്ത് പ്രവർത്തകർ തടഞ്ഞു. ദേശീയ പാതയുടെ നിർമ്മാണത്തിനു വേണ്ടി നടത്തിയ ഈ പ്രവർത്തിക്കു് ജില്ലാ കളക്റ്റർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ പ്രവർത്തകരുടെയും നാട്ടുകാരുടെയും തീക്ഷ്ണമായ ഇടപെടലും ഉറച്ച നിലപാടും മൂലം ഈ പ്രവർത്തനം ഇവിടെ തുടരാൻ കരാറുകാർക്കായില്ല. രാജഗിരി കുന്നിൻ നിരകൾ ഇന്നും തടാകത്തെ സംരക്ഷിച്ചു  കൊണ്ടു് നിലകൊള്ളുന്നു. എന്നാൽ പടിഞ്ഞാറെ കല്ലടയിൽ വിളന്തറ, വെട്ടോലിക്കടവു് തുടങ്ങിയ ഇടങ്ങളിൽ ആരംഭിച്ച കുന്നിടിക്കൽ പ്രവർത്തനം കായലിന്റെ നിലനില്പിനു് ഭീഷണിയുയർത്തി വരുന്നു.
 
മുപ്പത്തിഒമ്പതാം സംസ്ഥാന സമ്മേളനം രണ്ടായിരത്തി രണ്ടിൽ ശാസ്താംകോട്ടയിൽ നടക്കുന്നതിനു മുന്നോടിയായി അനുബന്ധ പ്രവർത്തനമെന്ന നിലയിൽ നടത്തിയ വസ്തുതാപഠന സർവ്വെ ആണു് തടാകത്തിന്റെ ഭൗതികാവസ്ഥ സംബന്ധിച്ചു നടന്ന ശാസ്ത്രീയ പഠനം. തടാകത്തിനു ചുറ്റിനും ഉള്ള ആയിരത്തോളം വീടുകൾ സന്ദർശിച്ചു് മുൻകൂട്ടി തയ്യാറാക്കിയിരുന്ന ചോദ്യാവലി ഉപയോഗിച്ചു് അഭിമുഖം നടത്തുകയായിരുന്നു പ്രധാന പ്രവർത്തനം. ശാസ്താംകോട്ട തടാകം അവരുടെ നിത്യ ജീവിതത്തിൽ വരുത്തിയ സ്വാധീനം, തടാകത്തെ അവർ എങ്ങനെ ഉപയോഗപ്പെടുത്തുന്നു, അവരുടെ കൃഷിരീതി, മാലിന്യ സംസ്കരണ രീതി, അവരുടെ ഭൂമിയിലൂടെയുള്ള മണ്ണൊലിപ്പിന്റെ തോതു്, അതു തടയുന്നതുമായി ബന്ധപ്പെട്ടു് അവരുടെ നിർദ്ദേശങ്ങൾ, അവിടങ്ങളിലെ കക്കുസിന്റെ, ശുദ്ധജലത്തിന്റെ മുതലായ ലഭ്യത തുടങ്ങിയവയാണു് ശേഖരിച്ച വിവരങ്ങൾ. കൂടാതെ ജല അതോറിറ്റിയുടെ കാര്യാലയത്തിൽ നിന്നും ആവശ്യമായ വിവരങ്ങളും ശേഖരിച്ചു. ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ചു്, പഠന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ അടങ്ങുന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു. നിർദ്ദേശങ്ങൾ അധികാരികൾക്കു സമർപ്പിച്ചു.  പ്രസ്തുത രേഖ രണ്ടായിരത്തി പത്തിൽ വീണ്ടും നടത്തിയ വിവരശേഖരണങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലും വരുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5737" എന്ന താളിൽനിന്ന് ശേഖരിച്ചത്